ഭാര്യാസഹോദരന്‍ മരിച്ചതറിഞ്ഞ് ഭാര്യയുമൊത്ത് പോയതായിരുന്നു എന്റെ അടുത്ത ബന്ധു.അവിടെ ചെന്നപ്പോഴാണ് മറ്റൊരു ദുരന്തം കൂടി സംഭവിക്കുന്നത്.സഹോദരന്റെ മരണ വാര്‍ത്തിയറിഞ്ഞു വന്ന ഭാര്യയുടെ ചേട്ടത്തി മൃതശരീരത്തിനു മുമ്പില്‍ കുഴഞ്ഞു വീണു മരിച്ചു.
ചരമവീട്ടിലേക്കു പോരുമ്പോള്‍ മകന്‍ സ്കൂളിലായിരുന്നു.പ്ലസ് ടുവിനു പഠിക്കുന്ന അവനോട് മരണ വിവരം സൂചിപ്പിച്ച് അമ്മയുടെ വീട്ടിലേക്കു വരാന്‍ നിര്‍ദ്ദേശിച്ച് കത്തെഴുതി വീട്ടില്‍ വച്ചിരുന്നു.അവന്‍ വീട്ടില്‍ വരാറായപ്പോള്‍ ടെലിഫോണ്‍ ചെയ്ത് രണ്ടാമത്തെ മരണക്കാര്യം കൂടി അറിയിക്കുകയും ഉടനെ എത്തണമെന്ന്‍ പറയുകയും ചെയ്തു.
പക്ഷേ രണ്ടു പേരുടെ സംസ്കാരം കഴിഞ്ഞിട്ടും മകന്‍ എത്തിച്ചേര്‍ന്നില്ല.തിരികെ വീട്ടില്‍ വന്നപ്പോള്‍ യാതൊന്നും സംഭവിക്കാത്ത മട്ടില്‍ പഠിച്ചുകൊണ്ടിരിക്കുന്നു.എന്താണു വരാതിരുന്നത് എന്നു ചോദിച്ചപ്പോള്‍ അവന്‍ നിര്‍വികാരനായി പറഞ്ഞതിങ്ങനെ:"മാമന്‍ മരിച്ചെന്നു കേട്ട് വല്യമ്മ മരിച്ചില്ലേ.രണ്ടൂ പേരും മരിച്ചതറിഞ്ഞ് അമ്മേം കൂടി മരിക്കുവാണെങ്കില്‍ എന്തായാലും വരണമല്ലോ എന്നു വിചാരിച്ചു."
അമ്മ മരിക്കാത്തതില്‍ ഉള്ള വിഷമമാണോ ഒരു യാത്ര ഒഴിവായതിലെ ആശ്വാസമാണോ പുത്രന്റെ വാക്കുകളില്‍ എന്നു തിരിച്ചറിയാനാകാതെ മാതാപിതാക്കള്‍ അമ്പരന്നു നിന്നു.
Fans on the page
4 comments:
bhayankaram.
monte kaaryamanalle?
നിങ്ങൾക്ക് ജാതകം ഉണ്ടെങ്കിൽ ചെക്കനെ കാണിക്കണ്ട.
ആര്യന്‍,
ഭയങ്കരം എന്നോ ഉഗ്രന്‍ എന്നോ പറഞ്ഞ് അവസാനിപ്പിക്കാവുന്നതാണോ പുതിയ തലമുറയൂടെ ഈ നിസ്സംഗത?
തോപ്പന്‍,
എന്റെ മകനല്ല.ആണെങ്കിലും ഇങ്ങനെ തന്നെ എഴുതുമായിരുന്നു.പക്ഷേ അവന്‍ അത്രയ്ക്ക്
'പുരോഗമിച്ചി'ട്ടില്ല.ആരുടെ മകന്‍ എന്നതല്ല പ്രധാനം.ഒരു തലമുറയുടെ വികാര രാഹിത്യത്തെ കുറിച്ചാണ് ഉത്കണ്ഠ.
പാര്‍ത്ഥന്‍,
ഇത്തരം ചെക്കന്മാരാണല്ലോ വരുന്ന തലമുറയുടെ ജാതകം കുറിക്കാന്‍ പോകുന്നത് എന്ന് ഓര്‍ക്കുമ്പോഴാണ് അമ്പരപ്പ്.
-ദത്തന്‍
Post a Comment