"അയാം ദ സ്റ്റേറ്റ് " ...ലൂയി പതിന്നാലാമന്‍
"ഇന്ദിരയാണ് ഇന്ത്യ" ...അടിയന്തിരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ്സ് മുഴക്കിയ മുദ്രാവാക്യം.
"പ്രസ്ഥാനം എന്നു വച്ചാല്‍ പെണറായി ആണ്."...സ.പിണറായി വിജയന് നയിക്കുന്ന നവകേരള യാത്രയിലെ ജാഥാംഗവും
സിപിഐ(എം) സംസ്ഥാനകമ്മിറ്റി അംഗവുമായ സ.ഇപി.ജയരാജന്.
"കമ്യൂണിസ്റ്റുകള്‍ ഒരിക്കലും നേതാക്കളെ വിമര്‍ശനത്തിനതീതരായി കാണുകയില്ല.നേതാക്കളെ തെറ്റാവരമുള്ള ദൈവമായി കാണുകയില്ല.കമ്യൂണിസ്റ്റുകാര്‍ക്ക് നേതാവ് കൊമ്പനാനയല്ല.നേതാവിനെ ബിംബമായി പ്രതിഷ്ഠിച്ച് ആരാധന നടത്തില്ല."
...തോപ്പില്‍ ഭാസി.
"തൊഴിലാളി പ്രസ്ഥാനമാകട്ടെ ബഹുഭൂരിപക്ഷം ബഹുഭൂരിപക്ഷത്തിന്റെ താല്പര്യത്തിനു വേണ്ടി നടത്തുന്ന,സ്വതന്ത്രവും ബോധപൂര്‍വ്വവുമായ ഒരു പ്രസ്ഥാനമാണ്."...കമ്യൂണിസ്റ്റു മാനിഫെസ്റ്റോ.
Fans on the page
11 comments:
ഈ പ്രസ്താവനകള്‍ സ്വയം വിശദീകരണം നല്കുന്നവയാണ്.അതിനാല്‍ ഒന്നും പറയുന്നില്ല.
-ദത്തന്
അത് തന്നെ..എല്ലാം വ്യക്തം..........:)
പിണറായി ആണ് സി.പി.എം എന്നു കരുതുന്നവര്‍ സി.പി.എമ്മില്‍ ഉണ്ടാവും!
പിണറായി ആണ് സി.പി.എം എന്നു കരുതുന്നവര്‍ സി.പി.എമ്മില്‍ ഉണ്ടാവും!
കൊക്കോകോല,പെപ്സി,വീഗാലാന്‍ഡ്,മമ്മുട്ടി-മോഹന്‍ലാല്‍,സോണിയ-രാഹുല്‍,ഈ.എം.എസ്സ്.,പിണറായി,മില്‍മ്മ,
കഥകളി,ഗുരുവായൂര്‍-ശബരിമല,കിങ്ങ് ഫിഷര്‍...
ഒരോ ബ്രാന്‍ഡുകള്‍...
ജനത്തിന്റെ ആത്മബോധം പണയപ്പെടുംബോള്,
കച്ചവടക്കാര്‍ അരങ്ങു വാഴുന്നു.
മാറുന്ന മലയാളി,
അതെ;"ചൊല്ലാതെയെല്ലാം സുവ്യക്തമല്ലോ"
നന്ദി.
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി,
ജയരാജനെക്കൂടാതെ വേറെയും ഉണ്ടാകും എന്നാണോ ഉദ്ദേശിക്കുന്നത്?ഉണ്ടല്ലോ.ജയരാജന്മാര് തന്നെ മറ്റു രണ്ടെണ്ണമില്ലേ.പ്രസിദ്ധ ഗായക ജോഡിയായിരുന്ന ജയവിജയന്മാര്ക്കുശേഷമുള്ള പുതിയ 'ജയവിജയ'ന്മാര്‍ തകര്‍ക്കുകയല്ലേ!കുഴലൂത്തുസംഘം,
പാര്‍ട്ടി(വിശേഷിച്ച് കമ്യൂണിസ്റ്റു പാര്‍ട്ടി)
യാണെന്നു പറയാന്‍ വിഷമമുണ്ട്.
കടവന്‍,
ഉണ്ടാകും എന്നല്ല ഉണ്ട്.പക്ഷേ അതു കമ്യൂണിസ്റ്റ് രീതിയല്ല.
ചിത്രകാരന്,
വളരെ ശരി.'ജയവിജയന്മാര്' എന്ന ബ്രാന്‍ഡ് നെയിം അല്ലേ കൂടുതല്‍ ചേരുക?
-ദത്തന്
തികച്ചും വിവേകമായ ഒരു പോസ്റ്റ്.
EMS തുടങ്ങിയ സവര്‍ണ നേതാക്കന്മാര് പാര്‍ട്ടിക്കായി എല്ലാം ത്യജിച്ചു.
ഇന്നോ?
ബിംബാരാധനയും ലാവലിന്കാശിന് ഒറ്റുകൊടുക്കലും വാട്ടര്‍ തീംപാര്‍ക്കും ടെലിവിഷന്‍ ചാനലുകളുമൊക്കെ ഇപ്പോള്‍ സി പി എമ്മിലും ആയല്ലോ എന്നാലോചിക്കുമ്പോള്‍ വിപ്ലവം എന്നതിനേക്കാള്‍ ഉപരിപ്ലവം എന്നാണ് ഇവര്‍ക്ക് ചേരുക എന്നുതോന്നുന്നു. ഇങ്ങനെ പോയാല്‍ പിണറായി == പിണമായി എന്ന അവസ്ഥ വിദൂരത്തല്ല.
Karuthedam,
കമ്യൂണിസ്റ്റായതു കൊണ്ടാണ് ഇ.എം. എസിനെപ്പോലുള്ളവര്‍ പലതും ത്യജിച്ചത്.സവര്‍ണ്ണനും അവര്‍ണ്ണനും ത്യാഗവുമായി ബന്ധമൊന്നുമില്ല.
ശ്രീ @ ശ്രേയസ്,
കമ്യൂണിസകച്ചവടക്കാര്ക്ക് ലാഭവും കമ്മീഷനും മാത്രമേ നോട്ടമുള്ളു.പാര്‍ട്ടിയേയും നാട്ടുകാരെയും
വിറ്റു കാശാക്കുന്നവര്‍ക്ക് എന്തു കമ്യൂണിസം ,എന്തു വിപ്ലവം?
വിപ്ലവത്തിന് പരിവര്‍ത്തനം എന്ന്
ഒരര്‍ത്ഥം കൂടിയുണ്ട്.തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയെ ബിസ്സിനസ്,ബിനാമി,കുഴലൂത്തു സംഘമായി
പരിവര്ത്തിപ്പിച്ചെടുത്തില്ലേ? പോരായോ 'വിപ്ലവം'?
-ദത്തന്
വിപ്ലവത്തിന് പരിവര്‍ത്തനം എന്ന്
ഒരര്‍ത്ഥം കൂടിയുണ്ട്.തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയെ ബിസ്സിനസ്,ബിനാമി,കുഴലൂത്തു സംഘമായി
പരിവര്ത്തിപ്പിച്ചെടുത്തില്ലേ? പോരായോ 'വിപ്ലവം'?
അതാണു വിപ്ലവം അണ്ണാ!!
Post a Comment