Total Pageviews

Wednesday, December 3, 2008

ചാനലുകള്‍ക്ക് പേയിളകിയപ്പോള്‍

രണ്ടു മൂന്നു ദിവസങ്ങള്‍ക്കു മുമ്പ് ചില ദേശീയ,പ്രാദേശിക റ്റി വി ചാനലുകള്‍ക്ക് പേയിളകുകയും പലരെയും കടിക്കുകയും ചെയ്തു.ചാനലുകളുടെ കടിയേറ്റ പത്രങ്ങളും ചാനലുകളുടെ അതേ സ്വഭാവം കാണിക്കുകയുമുണ്ടായി.ചാനല്‍,പത്ര ദംശനമേറ്റ ആളുകളും രോഗം മൂര്‍ച്ഛിച്ച് അവയെപ്പോലെ പെരുമാറി.കേരളത്തിലെ മുഖ്യമന്ത്രിയുടെ നേര്‍ക്കാണ് പേവിഷ ബാധയേറ്റവരെല്ലാം പാഞ്ഞടുത്തത്.

വലിയൊരു വിഭാഗം ബ്ലോഗര്‍മാര്‍ക്കും വിഷബാധയേറ്റു.അവര്‍ മാരകമായ രീതിയില്‍ മുഖ്യമന്ത്രിയെ മുറിവേല്പിച്ചു . കടിക്കുകയും മാന്തുകയും മാത്രമല്ല സഭ്യമല്ലാത്ത തരത്തില്‍ പിച്ചും പേയും പറയുകയുമുണ്ടായി.

കണ്ടകശനി,ഗുപ്തന്‍,വിന്‍സ്,ബര്‍ളിത്തരങ്ങള്‍,കറുത്തേടം(karuthedum),ഒരു ദേശാഭിമാനി,സ്വ.ലേ, പാര്‍പ്പിടം(paarppidam),മാരീചന്‍,Tince Alapura ശിക്കാരിശംഭു, എന്നിവര്‍ക്കാണ് (ഞെക്കി കക്ഷികളെ കണ്ടെത്തുന്ന സൂത്രപ്പണി അറിയാത്തതിനാലാണ് എഴുതുന്നത്.ക്ഷമി)അസുഖം കലശലായി പിടിപെട്ടതായി കണ്ടെത്തിയിട്ടുള്ളത്.ഏതാനും നാള്‍ മുമ്പ് ചാനലുകളെ ശവം തീനികളെന്നു വിളിച്ചവരും ഇക്കൂട്ടത്തില്‍ പെടും.

ചാനല്‍ പേപ്പട്ടികളുടെ കടിയേറ്റ മനുഷ്യര്‍ വേറെയുമുണ്ട്.പക്ഷേ ബ്ലോഗ് വഴി വിഷം വമിപ്പിച്ചവരെക്കുറിച്ചു മാത്രമേ ഇവിടെ സൂചിപ്പിക്കുന്നുള്ളു.ചാനലുകള്‍ മുഖ്യനെ കടിച്ചു കീറുന്നതു കണ്ടപ്പോള്‍ അതിനേക്കാള്‍ ശൗര്യത്തോടും ആവേശത്തോടും കൂടിയാണ് ഈ ബ്ലോഗര്‍ മാന്യന്മാര്‍ പലരും അദ്ദേഹത്തെ ആക്രമിച്ചത് .അച്യുതാനന്ദനെതിരെ മനസ്സിലുണ്ടായിരുന്ന വിദ്വേഷം മുഴുവന്‍
പ്രകടിപ്പിക്കാന്‍ ഈ അവസരം മിക്കവരും പ്രയോജനപ്പെടുത്തി.അശ്ലീലമയവും അസഭ്യപൂര്‍ണ്ണവും സംസ്കാര രഹിതവുമായ ഭാഷയാണ് "പഠിപ്പില്ലാത്ത"ഈ വയോധികനു നേരേ ഏറെപ്പേരും പ്രയോഗിച്ചത്.

മുഖ്യമന്ത്രി നടത്തിയ ഒരു പരാമര്‍ശത്തെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ദൃശ്യമാദ്ധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നു, ആക്ഷേപിതനെന്ന് ചിത്രീകരിക്കപ്പെട്ട വ്യക്തി (ഉണ്ണികൃഷ്ണന്‍)തന്നെ സംശയത്തിനിട നല്‍കാത്തവിധം പറഞ്ഞിരിക്കുന്നു. ഗര്‍ഹണീയമായ വിധത്തില്‍ ഒരു മനുഷ്യനെ തേജോവധം ചെയ്തത് അടിസ്ഥാനരഹിമായ ആരോപണങ്ങളുന്നയിച്ചായിരുന്നു എന്ന് സാരം.

ശ്രീ ഉണ്ണികൃഷ്ണന്‍ നടത്തിയ കുത്തിവയ്പ്പോടെ ചാനലുകളുടെ പേയിളക്കം ശമിക്കുമെന്നാണ് ലക്ഷണം കണ്ടിട്ടു തോന്നുന്നത്. വിഷമേറ്റ ബ്ലോഗര്‍മാരുള്‍പ്പെടെയുള്ളവര്‍ക്കും പരിപൂര്‍ണ്ണ സുഖം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.

പിന്‍ കുറിപ്പ്: ''പേപ്പട്ടി''പ്രയോഗം ചാനലുകാര്ക്കു മാത്രം ബാധകം.



Fans on the page

19 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

:)

സരസന്‍ said...

ഈ ഒലിപ്പിച്ച എഴുത്തിനു ദത്തനെന്താ കൂലി ?

ഗംഭീരം...

Kvartha Test said...

ചാനലുകള്‍ ചെയ്തതു ശരിയായാലും തെറ്റായാലും, വീയെസ് ചെയ്തത് ശരിയാണ് എന്ന് പറയാനാവില്ലല്ലോ ശ്രീ ദത്താ. ചാനലുകള്‍ വീയെസ്സിനെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവാം, ഊതിവീര്‍പ്പിച്ചിട്ടുണ്ടാവാം, ഒരു പട്ടിയെപ്പോലെ വീയെസ്സിനെക്കൊണ്ട് ഉരുളയ്ക്കുപ്പേരി എന്ന രീതിയില്‍ മറുപടി പറയിപ്പിച്ചിട്ടുണ്ടാകാം. അതൊക്കെ തന്നെയല്ലേ മീഡിയ പണ്ടുമുതലേ ചെയ്യുന്നത്, അത് പുത്തരിയൊന്നുമില്ലല്ലോ. എണ്‍പത്തിയഞ്ച് വയസ്സുള്ള വീയെസ്സിനു അതൊക്കെ തിരിച്ചറിഞ്ഞു പ്രതികരിക്കാനുള്ള കഴിവുകാണുമെന്നു സ്വാഭാവികമായും പ്രതീക്ഷിക്കാമല്ലോ.

കാണണ്ടാ എന്ന് ഒരാള്‍ പറഞ്ഞാല്‍, അനുവാദം കൂടാതെ പിന്‍വാതിലിലൂടെ അയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറി, ഗൃഹനാഥനെ പുറത്തുനിര്‍ത്തി വാതില്‍ കുറ്റിയിട്ട്, ഗൃഹനാഥയെ ആശ്വസിപ്പിക്കുന്ന, ഒരു സംസ്ഥാന മുഖ്യനെ പട്ടി എന്ന് വിളിച്ചാലും തെറ്റുണ്ടോ? നമ്മുടെ ആരുടെയെങ്കിലും വീട്ടില്‍ അതിക്രമിച്ചു കടക്കുന്നവനെ ബഹുമാനിക്കണോ, അയാള്‍ ആരായാലും? കരണക്കുറ്റിക്ക് ഒരു അടി കൂടി കൊടുക്കാമായിരുന്നു, അല്ലെങ്കില്‍ അതിക്രമിച്ചു കയറ്റത്തിന് മിനിമം ഒരു പോലീസ്കേസ് എങ്കിലും!

പൗരുഷമുള്ള ഏത് ഗൃഹനാഥനും അത്രയെങ്കിലും ചെയ്തുപോകും.

ഒരാള്‍ കാണണ്ട എന്ന് പറഞ്ഞാല്‍ ഇടിച്ചു കയറി കണ്ടാല്‍ മാത്രമെ അടങ്ങൂ എന്നുള്ള വാശിയും ഒരു മുഖ്യന് ചേര്‍ന്നതല്ലല്ലോ. ഇത്തരം മാനുഷികകാര്യങ്ങളില്‍ വിപ്ലവം നടക്കില്ലല്ലോ.

വീയെസ്സിനോട് മുന്‍പുണ്ടായിരുന്ന എല്ലാ ബഹുമാനങ്ങള്‍ക്കൊപ്പം ഇപ്പോള്‍ അദ്ദേഹത്തിന് ഒരു അനുശോചനം കൂടി അര്‍പ്പിക്കട്ടെ.

എന്തായാലും ആകെ കുളമായി! ഇപ്പോള്‍ ആ കുളം മൂടിയെങ്കിലും നാറ്റം പിന്നെയും പുറത്തേയ്ക്ക് വമിക്കുന്നു. യഥാര്‍ത്ഥ കേരള സുരക്ഷാ പ്രശ്നങ്ങള്‍ ഇതില്‍ മുങ്ങിപ്പോകുകയും ചെയ്തു.

കറുത്തേടം said...

സത്യം പറയാതെ വയ്യ. ദത്ത കലക്കി.
യഥാര്‍ത്ഥത്തില്‍ വിഷം ചീറ്റിയത് പത്രക്കാരല്ലേ. ഇല്ലാത്തതിനെ കുത്തി പൊക്കിയത് പത്രക്കാരാണ്‌. മോഡിയെയും ലാലുവിനെയും അച്ചുവിനെയും തല്ലുന്നതും തലോടുന്നതും വാര്‍ത്ത‍ മാധ്യമങ്ങള്‍ ആണ്. അച്ചുവിനെ പട്ടിതലയന്‍ ആക്കിയതും ഉമ്മനെ ഊമ്പന്‍ ആക്കിയതിന്റെ പിന്നിലെ ഗൂഡ തന്ത്രം പ്രയോഗിച്ചതും ഈ ചാനല്‍ ശ്വാക്കളല്ലേ?
ഇത് അച്ചുവിന്റെയും പ്രത്യയ ശാസ്ത്രത്തിന്റെയും പേരിലായതിനാല്‍ താങ്കള്‍ക്ക് പൊള്ളി. ചാണ്ടിക്കോ മോഡിക്കോ ആയാല്‍ അവര്‍ക്ക് പൊള്ളും. ജനങ്ങളെ രസിപ്പിക്കുക എന്നത് ബ്ലോഗ് ധര്‍മ്മം. അത് തുടരുക തന്നെ ചെയ്യും. മോഡിയായാലും ഉമ്മനായാലും അച്ചുവായാലും.
ബ്ലോഗര്‍ കി ജയ്!!

Sakthi said...

hahahah Mone Dhatta. russiyalum ethu pirnna edathil thanne viddithamaya ee prathyaya sastram bhalikkunilla pinneyalle ee kochu keralathil.. hahahahah sokham thante ullil thattiyathu manasillayi chinthikkathu ethoruvanum ethu thanne gathi.. pinne mUkhyan entha paranjathennu ee channelil kandollo twoe.. Dyfi enna gunda sankatanayeyanu Terroristine kondu ozhipikendathu.. enni ethinu dukham venda.. athu thanne azhinjollum ......

http://www.youtube.com/watch?v=R35mM11fUjw

kandu rasikku ozhivullappol

പ്രയാണ്‍ said...

മന്ത്രിസഭയിലെ മറ്റുള്ള നേതാക്കന്മാര്‍ വിവേകം വെടിഞ്ഞപ്പോള്‍ ഊണ്‍മേശയ്ക്ക് ചുറ്റുമിരുന്ന് ഉറക്കെ ചിന്തിച്ച ഞങ്ങള്‍ക്ക് കാര്‍ന്നോരായിരുന്നു ഒരു ബലം..ഇനിയിപ്പൊ എവിടെ എത്തുമോ എന്തോ.....എല്ലാം കാണുന്ന പൊതുജനത്തിനു വേണ്ടി............

Rejeesh Sanathanan said...

സ്വന്തം നേതാവിന് വേണ്ടി കയ്യടിക്കാനും കൂകിവിളിക്കാനും മാത്രമുള്ള പോസ്റ്റ്. അതു കൊണ്ട് തന്നെ ഒന്നും പറയാനില്ല. ദയവു ചെയ്ത് രാഷ്ട്രീയക്കാരന്‍റെ സ്റ്റൈലില്‍ ചീത്ത വിളിക്കരുത്:)

മാരീചന്‍ said...

പേവിഷ ചികിത്സയില്‍ വൈദഗ്ധ്യമുളള ഡോക്ടര്‍ ബൂലോഗത്തുമുണ്ടെന്ന് ഇതുവരെ അറിഞ്ഞിരുന്നില്ല. അസുഖം കലശലായവരുടെ പട്ടികയില്‍ സാക്ഷാല്‍ പ്രകാശ് കാരാട്ടിനെ കണ്ടില്ല. മറന്നു പോയതാണെങ്കില്‍ കൂട്ടിച്ചേര്‍ക്കുമല്ലോ...

പ്രകാശ് കാരാട്ടിനെ കടിച്ചത് ചാനല്‍പ്പട്ടിയോ ബ്ലോഗ് പട്ടിയോ എന്നു നോക്കി വേണം ചികിത്സ നിശ്ചയിക്കാന്‍. ഏതായാലും പൊക്കിളിനു ചുറ്റും ഒരു പതിനാല് കുത്തിവെപ്പിന്റെ കുറവുണ്ട് സഖാവ് കാരാട്ടിന്. "വയോധിക"നായാല്‍ ചാനലില്‍ കേറി ഏത് തോന്നിയവാസവും പറയാമെന്ന് മറ്റാരറിഞ്ഞില്ലെങ്കിലും കാരാട്ട് അറിയണമായിരുന്നു. അല്ലാതെ വിഎസിന്റെ ചില പരാമര്‍ശങ്ങള്‍ ഖേദകരമെന്നൊക്കെ പറഞ്ഞത് ഏത് കോപ്പിലെ ജനറല്‍ സെക്രട്ടറിയാണെങ്കിലും പേവിഷ ചികിത്സയ്ക്ക് അഡ്മിറ്റ് ചെയ്യുക തന്നെ വേണം. (സ്വയം "വയോധികന്‍" പദവിയിലെത്തുമ്പോള്‍ ഒരു പക്ഷേ അദ്ദേഹത്തിനും അത് മനസിലായേക്കാം...)

അപ്പോ എങ്ങനെ. സൂചിയും സിറിഞ്ചുമായി ഡോക്ടര്‍ ദില്ലിയ്ക്കു പോകുന്നോ, അതോ കാരാട്ടിനെ ഇവിടെ വരുത്തി കുത്തണോ...:))

സുല്‍ |Sul said...

പാതി കേട്ട വചനം വരുത്തി വച്ച ദുരിതം.

-സുല്‍

Chullanz said...

ഞാനും യോജിക്കുന്നു. പക്ഷെ ഒരു മുഖ്യമന്ത്രി ഇത്തരം വാമൊഴി(ക.ട സുധാകരന്‍)വഴക്കങ്ങള്‍ ഉപയോഗിക്കരുതായിരുന്നു. ഇരിക്കുന്ന സ്ഥാനത്തിണ്റ്റെ മാന്യത നോക്കണമായിരുന്നു. മകനെ നഷ്റ്റപ്പെട്ട ഒരച്ഛണ്റ്റെ പ്റതികരണമായി കാണുന്നു എന്നൊരു നല്ല മറുപടി മതിയായിരുന്നു. എവിടേയും പോകാതെ കളികണ്ട ഉമ്മന്‍-ചെന്നി കൂട്ടുകെട്ട്‌ ബുദ്ധിമാന്‍മാരായി. പ്റതിപക്ഷനേതാവിനു ഭരണത്തെ കുറ്റം പറയുക മാത്രമല്ല ഏക ഉത്തരവാദിത്തം എന്നും വീരമ്റിത്യുവരിച്ചവരുടെ വീട്ടില്‍ എത്താമെന്നും ഒക്കെ ആരാണാവൊ പരഞ്ഞു കൊടുക്കുക. എങ്ങനെ സന്ദീപ്‌ മരിച്ചത്‌ രാജ്യത്തിനു വേണ്ടിയല്ലെ ഇവിടത്തെ പാറ്‍ട്ടികള്‍ക്ക്‌ വേണ്ടിയല്ലല്ലോ?

dethan said...

ഷാനവാസേ,

നന്ദി.

സരസാ,

കൂലിക്കെഴുതി ശീലമുള്ള താങ്കള്‍ക്കല്ലേ റേറ്ററിയൂ ?

ശ്രീ @ ശ്രേയസ്,

വീട്ടില്‍ പോയതും ഗൃഹനാഥയെ ആശ്വസിപ്പിച്ചതും ഒന്നുമല്ലല്ലോ വിഷയം.പട്ടിപ്രയോഗമാണല്ലൊ
ഭീകരാക്രമണത്തെക്കാള്‍ കത്തി നിന്നത്. അതിക്രമിച്ചു കയറി എന്നു താങ്കള്‍ ഇപ്പോഴും പറയുന്ന
സംഭവമുള്‍പ്പടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് മേജര്‍ സന്ദീപിന്റെ അച്ഛന്റെ ഭാഗത്തു നിന്നു തന്നെ
വിശദീകരണം വന്നത് കേട്ടില്ലേ?
ആടിനെ പട്ടിയാക്കുന്ന നീചതന്ത്രമുപയോഗിച്ച് പ്രേക്ഷകനെ വിഡ്ഡിയാക്കിയ ചാനലുകളെയും അവരുടെ ചതിക്കുഴിയില്‍ പെട്ട് പരിഹാസവും പുലഭ്യവും ചൊരിഞ്ഞ് ബൂലോകത്തെ
'ധന്യ'മാക്കിയവരെയും കുറിച്ചേ ഞാന്‍ പറഞ്ഞുള്ളു.

Karuthedam,

ജനങ്ങളെ രസിപ്പിക്കാന്‍ കഴിയുന്നത് നല്ലതു തന്നെ.തുടരുകയും ചെയ്തോ.പക്ഷേ കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കരുതെന്ന്‍ ഒരപേക്ഷയുണ്ട്.

Sakthi,

ഇവിടെ പ്രത്യയ ശാസ്ത്ര പ്രശ്നമൊന്നുമില്ലല്ലോ ശക്തീ.താങ്കള്‍ കണ്ടു രസിക്കുന്ന ചാനല്‍ വിക്രിയ മുമ്പേ കണ്ടതാണ്.അതിന്റെ യാഥാര്‍ത്ഥ്യമറിഞ്ഞ് ഇട്ട പോസ്റ്റ് വായിച്ചിട്ട് പിന്നെയും അതു കാണാന്‍ പറയുന്നത് പഴയ രാമായണം വായനയ്ക്കു ശേഷമുള്ള സംശയം ഓര്‍മ്മിപ്പിക്കുന്നു.

Prayan,
എല്ലു മൂപ്പിന്റെ ബലമെങ്കിലും കാണും.


മാറുന്ന മലയാളീ,
കാര്യം പറയുന്നതു കേട്ടാല്‍ കൂകിവിളിയും കൈയ്യടിയുമായി തോന്നുന്നത് എന്റെ കുറ്റമല്ല.ഞാന്‍
അച്യുതാനന്ദന്റെ അനുയായി അല്ല.'രാഷ്ട്രീയക്കരന്റെ സ്റ്റൈലില്‍ ചീത്ത വിളിക്കരുതെന്നു' പറയുമ്പോള്‍
മറ്റാരുടെയോ സ്റ്റൈലില്‍ വിളിക്കാമെന്ന് ഒരു ധ്വനിയുണ്ട്.അരാഷ്ടീയ ബു.ജി കള്‍ അച്യുതാനന്ദനെ
വിളിച്ച സ്റ്റൈലില്‍ ആണോ? ഏതു തരം ചീത്തവിളിക്കും താല്പര്യമില്ല.

മാരീചന്,

പേയിളകുന്നതു മനസ്സിലാക്കാന്‍ ഡോക്റ്ററാകണമെന്നില്ല.പക്ഷേ ചികിത്സ നിശ്ചയിക്കാന്‍ ഡോക്റ്റര്‍
തന്നെ വേണം.ഞാന്‍ ആര്‍ക്കും ചികിത്സ വിധിച്ചിട്ടില്ല.പ്രകാശ് കാരാട്ടോ പ്രതിപക്ഷ നേതാവോ
ഒന്നും എന്റെ പോസ്റ്റിന്റെ വിഷയമായിരുന്നില്ല.
എങ്കിലും താങ്കള്‍ പരാമര്‍ശിച്ചതു കൊണ്ടു പറയാം.
പ്രകാശ് കാരട്ടിനു കടി കിട്ടിയിട്ടുണ്ടെങ്കില്‍ അതും ചാനല്‍ പട്ടികളില്‍ നിന്നു തന്നെ ആയിരിക്കണം.
( "ബ്ലോഗ് പട്ടി"യെന്നത് മാരീചന്റെ മാത്രം പ്രയോഗമാണ് ).രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിനെയും ചികിത്സിക്കണം.

കാരാട്ടിനെ പേവിഷചികിത്സയ്ക്ക് അഡ്മിറ്റ് ചെയ്യണമെന്നു തീരുമാനിക്കുകയും മരുന്നും അതിന്റെ ഡോസും വരെ നിശ്ചയിക്കയും ചെയ്തതില്‍ നിന്നും താങ്കള്‍ പ്രഗത്ഭനായ ഡോക്ടര്‍ ആണെന്നു
ഊഹിക്കുന്നു.അപ്പോള്‍ "സൂചിയും സിറിഞ്ചുമായി ദില്ലിയ്ക്കു പോകുന്നോ, അതോ കാരാട്ടിനെ ഇവിടെ വരുത്തി കുത്തണോ" എന്ന് ഡോ.മാരീചന്‍, താങ്കള്‍ തന്നെ തീരുമാനിച്ചാല്‍ മതി.
-ദത്തന്‍

സുല്‍,

താങ്കള്‍ പറഞ്ഞത് വാസ്തവം തന്നെ.

-ദത്തന്‍

dethan said...

Chullanz,
സംഭവത്തിന്റെ അവസാന എപ്പിസോഡ് താങ്കള്‍ കണ്ടില്ലെന്നു തോന്നുന്നു.സാന്ദീപ് ഉണ്ണികൃഷ്ണന്റെ അച്ഛന്‍,അദ്ദേഹത്തിന്റെ ബന്ധു വഴി നല്‍കിയ വിശദീകരണമാണത്.
"എന്റെ വീട്ടില്‍ ഒരു പട്ടിയും വരണ്ടാ"എന്ന ഉണ്ണികൃഷ്ണന്റെ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന്‍ മുഖ്യമന്ത്രിയോട്,ഏതോ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍
"സാന്ദീപിന്റെ വീടല്ലായിരുന്നെങ്കില്‍ ഒരു പട്ടിയും അവിടെ പോകില്ല്ല" എന്നു അദ്ദേഹം പറഞ്ഞത്രേ.അതില്‍ ചോദ്യം മറച്ചു വച്ചിട്ട് മുഖ്യന്റെ മറുപടി മാത്രം ആവര്‍ത്തിച്ചു സമ്പ്രേഷണം ചെയ്തതു മൂലമുണ്ടായ തെറ്റിദ്ധാരണയാണ് ഈകോലാഹലത്തിനെല്ലാം കാരണം എന്നാണ് ശ്രീ ഉണ്ണികൃഷ്ണന്‍ അറിയിച്ചതിന്റെ സാരം.ഇതു കൊണ്ട് മുഖ്യമന്ത്രിക്കു ബുദ്ധിമുട്ടുണ്ടാക്കിയതില്‍ ഖേദിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിനു മുമ്പു തന്നെ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഖേദപ്രകടനമുണ്ടായി.
റിപ്പോര്‍ട്ടറുടെ ചോദ്യത്തിനുള്ള സ്വാഭാവിക പ്രതികരണമേ മുഖ്യമന്ത്രി നടത്തിയുള്ളൂ എന്ന്
വീരമൃത്യുമരിച്ച സാന്ദീപിന്റെ പിതാവു തന്നെ സമാധാനിക്കുമ്പോള്‍ നമ്മള്‍ മുഖ്യനെ കുറ്റപ്പെടുത്തുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?

വാദിക്കും പ്രതിക്കും കേസില്ലെങ്കിലും വക്കീല്‍ വിടില്ല എന്നു പറഞ്ഞപോലെയാണ് പ്രതിപക്ഷക്കാരുടെ നിലപാട്.ഊതി വീര്‍പ്പിച്ചു കൊണ്ടുവന്ന ബലൂണ്‍ അപ്രതീക്ഷിതമായി പൊട്ടിയതിലെ ചമ്മല്‍ മറയ്ക്കാന്‍ പാടുപെടുകയാണ് അവര്‍.
-ദത്തന്‍

Vishwajith / വിശ്വജിത്ത് said...

വി എസ് പറഞ്ഞതു നേരാണെന്ന് തോന്നില്ല ദത്താ. ഒരു വീര ജവാന്റെ വീടിലേക്ക്‌ പട്ടി പോലും കയറില്ല എന്ന് പറഞ്ഞതു മോശമായി. വി എസ് അങ്ങിനെ പറയുന്നതു ടി വി യില്‍ കാണുകയും ചെയ്തു. ഒരു മുതിര്ന്ന നേതാവ് ഏത് സാഹചര്യമായാലും അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു.

A Cunning Linguist said...

ഒരു വീര ജവാന്റെ വീടിലേക്ക്‌ പട്ടി പോലും കയറില്ല എന്ന് പറഞ്ഞതു മോശമായി.

വി എസ്സ് അങ്ങനെയാണോ പറഞ്ഞത്? വീര ജവാന്റെ വീടല്ലെങ്കില്‍ ഒരു പട്ടി പോലും കയറില്ല എന്നല്ലേ ... ഇതിനെയല്ലേ ആടിനെ പട്ടിയാക്കുക എന്ന് പറയുന്നത് വിശ്വജിത്തേ?

dethan said...

വിശ്വജിത്തേ,
തൊട്ടു മുകളില്‍ ചുള്ളന്‍സിനു നല്‍കിയ മറുപടിയില്‍ വിശദമാക്കിയതാണ്.അതു കാണാഞ്ഞിട്ടണെങ്കില്‍ ഒന്നുകൂടി വ്യക്തമാക്കാം.വി എസ് അല്ല പറഞ്ഞത്.വീരജവാന്റെ അച്ഛനുവേണ്ടി അദ്ദേഹത്തിന്റെ ബന്ധുവാണ് പറഞ്ഞത്. ആധികാരികമായി പറയാന്‍ അര്‍ഹതയുള്ള
വര്‍ പറഞ്ഞതു വിശ്വസിക്കാതെ മാനിപ്പുലേറ്റ് ചെയ്യപ്പെട്ട വീഡിയോ ദൃശ്യമാണ് വിശ്വാസയോഗ്യമായി
താങ്കള്‍ക്കു തോന്നുന്നതെങ്കില്‍ ഒന്നും പറയാനില്ല.
ചോദ്യം കേള്‍പ്പിക്കാതെ ഉത്തരം മാത്രം കാണിക്കുകയും കേള്‍പ്പിക്കുകയും ചെയ്തത് ദുരുദ്ദേശ്യത്തോടെയാണെന്നു മനസ്സിലാക്കാന്‍ സാമാന്യ
ബുദ്ധിമതി.
-ദത്തന്‍

ഞാന്‍,
നന്ദി;പ്രതികരിച്ചതിനും മറുപടി എളുപ്പമാക്കിയതിനും.
വക്രീകരിച്ച വീഡിയോദൃശ്യത്തില്‍ പോലും
"സാന്ദീപിന്റെ വീടല്ലായിരുന്നെങ്കില്‍" എന്നു പറയുന്നതായിട്ടാണു കേട്ടത്.ആദൃശ്യം കാണിച്ചുകൊണ്ട്
ഒരു പ്രമുഖ മലയാളം ചാനലിന്റെ വായനക്കാരന്‍ പറഞ്ഞത് "ഒരു പട്ടാളക്കാരന്റെ വീടല്ലായിരുന്നെങ്കില്‍......"എന്ന് മുഖ്യമന്ത്രി പറഞ്ഞു'എന്നാണ്.

തങ്ങളുടെയല്ലതെ മറ്റു ചാനലിലെ പരിപാടിക്കോ അതിലെ ജീവനക്കാര്‍ക്കോ അവാര്‍ഡു കിട്ടിയാല്‍
അക്കര്യം പറയാനുള്ള മാദ്ധ്യമ മര്യാദ പോലും കാണിക്കാത്ത ചാനലുകാര്,എത്ര ആവേശത്തോടെയും
ആവര്‍ത്തിച്ചുമാണ് വല്ലവന്റെയും അവിഹിത ശിശുവിനെ സ്വന്തമാണെന്ന മട്ടില്‍ പ്രദര്‍ശിപ്പിച്ചത് !

-ദത്തന്‍

കിഷോർ‍:Kishor said...

അച്ചുമാമയുടെ സ്ഥാനത്ത് അൽ‌പ്പം സ്വാഭിമാനമുള്ള ആരും അത്തരം മറുപടി തന്നെ പറയുമായിരുന്നു.

“വീര ജവാന്റെ വീടല്ലെങ്കിൽ ഒരു പട്ടി പോലും കയറില്ല” -- എന്ന പ്രസ്താവനയിൽ ഒരു രാജ്യദ്രോഹവുമില്ല. ഈ പ്രസ്താവന പട്ടാളകാരെ താറടിച്ചു കാണിക്കുന്നുമില്ല.

dethan said...

കിഷോറിന്,
വീര ജവാന്റെ അച്ഛനല്ല,വീരമൃത്യു വരിച്ച ജവാന്‍ തന്നെ പട്ടടയില്‍ നിന്ന്‍ എഴുന്നേറ്റു വന്നു പറഞ്ഞാലും
ചാനലുകളും പത്രങ്ങളും പ്രചരിപ്പിച്ച നുണകളേ വിശ്വസിക്കൂ എന്നു ചിലര്‍ വാശി പിടിച്ചാല്‍ എന്തു ചെയ്യും?
-ദത്തന്‍

സ്വ:ലേ said...

hey thnx for including me in the same league of some good bloggers. Am happy that am not in your category and thnx for diagnosing the disease, now i can go to a party office, ohh sorry, hospital!!
btw, i have to say u have learned to sledge the aussie way!! good going!!!!
i dont know whether u have seen this < http://swanthamlekhakan.blogspot.com/2008/11/blog-post_30.html > post as u were busy criticizing the other one.

nyway keep up the good works!!!

lal salam...

കറുത്തേടം said...

സ്വന്തം പാര്‍ട്ടിക്കാര്‍ വരെ കാലുവാരിയപ്പോള്‍ ഒരു താങ്ങായി നമ്മുടെ വി എസ്സിനെ കാത്തതിന് നന്ദി.
എന്നാലും പാവം സുരേഷിനെ വി എസ്സ് കൈവിട്ടത് നന്നായില്ല.