Total Pageviews

Thursday, October 23, 2008

വിശുദ്ധരുടെ നാട്

കേരളത്തിന്‍റെ 'ദൈവത്തിന്‍റെ സ്വന്തം നാട് ' എന്ന പരസ്യവിശേഷണം 'വിശുദ്ധരുടെ സ്വന്തം നാട് 'എന്നായി മാറുമോ?

സിസ്റ്റര്‍ അല്‍ഫോന്‍സയെ വിശുദ്ധയായി പോപ്പ് പ്രഖ്യാപിച്ചിട്ട് അധിക നാള്‍ ആയില്ല.ഇപ്പോള്‍ ഇതാ മറ്റൊരാള്‍ കൂടി വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.കണ്ടനാട് വിശുദ്ധ മാര്‍ത്ത മറിയം പള്ളിയില്‍ കബറടങ്ങിയ ശക്രള്ളാ മാര്‍ ബസേലിയോസ് ബാവയാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്.പരിശുദ്ധ ഇഗ്നാത്തിയോസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

യാക്കോബായ സഭ ഒരു വിശുദ്ധനെ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഓര്‍ത്തഡൊക്സ് സഭക്കാര്‍ അടങ്ങിയിരിക്കുമെന്നു കരുതണ്ടാ. അവര്‍ താമസിയാതെ രണ്ടു പേരെയെങ്കിലും വിശുദ്ധരാക്കി മാറ്റു മെന്നതിന് സംശയമില്ല.ചാവറ അച്ചന്‍ തുടങ്ങിയ ചിലര്‍ കത്തോലിക്കാ സഭയുടെ വിശുദ്ധ പദവിയില്‍ എത്താന്‍ ഇപ്പോള്‍ തന്നെ ക്യൂവിലുണ്ട്.അവശേഷിക്കുന്ന സഭക്കാരും കൂടി വിശുദ്ധരെ കണ്ടെത്താന്‍ തുടങ്ങിയാല്‍ കേരളം വിശുദ്ധരുടെ നാടായി ഖ്യാതിപ്പെടുമെന്ന് ഉറപ്പിക്കാം.

ക്രിസ്ത്യാനികളുടെ വിശുദ്ധര്‍ മാത്രമായിപ്പോകുമെന്ന് മറ്റു മതക്കാര്‍ പരിഭവിക്കണ്ടാ.മനസ്സു വച്ചാല്‍ അവര്‍ക്കും വിശുദ്ധരെ കണ്ടെത്തുകയോ സൃഷ്ടിക്കുകയോ ചെയ്യാവുന്നതേയുള്ളൂ.തിരുവനന്തപുരം ജില്ലയില്‍ കല്ലമ്പലത്തെ കടുവയില്‍ തങ്ങളെ മുസ്ലീങ്ങള്‍ക്ക് വിശുദ്ധനായി പ്രഖ്യാപിക്കാം.മലപ്പുറത്തോ കോഴിക്കോടോ ഇതുപോലൊരു സ്ദ്ധന്‍റെ കബറിലേക്ക് തീര്‍ത്ഥാടകര്‍ പ്രവഹിക്കുന്ന
വാര്‍ത്ത കണ്ടു.ഉത്സാഹിച്ചാല്‍ ഇങ്ങനെ എത്ര വേണമെങ്കിലും കണ്ടെത്താം.ഹിന്ദുക്കള്‍ക്കണെങ്കില്‍ വിശുദ്ധരാക്കാവുന്നവര്‍ക്കു ഒരു പഞ്ഞവുമില്ലന്നു പറയേണ്ടല്ലോ.മാനദണ്ഡം ജാതി തിരിച്ചോ പാര്‍ട്ടി തിരിച്ചോ എന്നു തീരുമാനിക്കണമെന്നു മാത്രം.

'വിശുദ്ധരുടെ സ്വന്തം നാട്ടി'ല്‍ വിളയാന്‍ പോകുന്ന സൗഭാഗ്യങ്ങള്‍ ഓര്‍ത്ത് നമുക്ക് പുളകം കൊള്ളാം.




Fans on the page

5 comments:

രഘുനാഥന്‍ said...

പ്രിയ ദത്താ .......ഭൂമിയിലുള്ള മാര്‍പാപ്പാ ശുപാര്‍ശ ചെയ്താലേ സ്വര്‍ഗത്തിലിരിക്കുന്ന ദൈവം കേള്‍ക്കൂ !!......... എന്നാലല്ലേ വിശുദ്ധനും വിശുദ്ധയും ആകാന്‍ പറ്റൂ? അപ്പോള്‍ എളുപ്പ മാര്‍ഗം മാര്‍പാപ്പയുമായി ബന്ധപ്പെടുകയാണ്. ഒന്നു ശ്രമിച്ചു നോക്കിയാലോ??

Rejeesh Sanathanan said...

എനിക്കൊരു വിശുദ്ധനാകണം .അതിനിപ്പോ എന്താ ഒരു മാര്‍ഗ്ഗം

dethan said...

രഘുനാഥാ,

'ദൈവം തന്‍റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു' എന്നാണ് ബൈബിളില്‍ പറയുന്നത്.അപ്പോള്‍
ദൈവത്തിന്‍റെ രൂപം എന്താണെന്നും അത് ആരുടെ ഭാവനയാണെന്നും മനസ്സിലായില്ലേ?ദൈവത്തെ
സൃഷ്ടിക്കുന്നവര്‍ക്കാണോ മനുഷ്യരെ വിശുദ്ധനാക്കാന്‍ പ്രയാസം?
പിന്നെ; വിശുദ്ധനും ദൈവവുമൊക്കെയാകാന്‍ പോപ്പിന്‍റെ അടുക്കല്‍ വരെ പോകണോ?ഏതെങ്കിലും
ചാനലിനെയോ പ്രസിദ്ധീകരണത്തെയോ ആശ്രയിച്ചാല്‍ പോരേ?അല്ലെങ്കില്‍ നല്ല ഒരു പി ആര്‍ ഓ
യെ നിയമിച്ചാലും മതി.

മാറുന്ന മലയാളിക്ക്,

മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും മാര്‍ഗ്ഗം സ്വീകരിച്ചാല്‍ മതി.അല്ലെങ്കില്‍ ഇരുപത്തേഴുകാരിയെ
വിശുദ്ധയാക്കിക്കൊണ്ടിരിക്കുന്ന ബിഷപ് (അണ്ടര്‍ സസ്പെന്‍ഷന്‍)തോട്ടുങ്കലിനെ സമീപിക്കുക.

-ദത്തന്‍

P.C.MADHURAJ said...

കൃസ്തുമതത്തിലെ ഒരു ടെക്നിക്കൽ വാക്കാണു ബിഷപ്പ് എന്നു മനസ്സിലാക്കുന്നതിനു വളരെ മുൻപെ ഞാൻ ചെസ്സുകളി പഠിച്ചിരുന്നു.മറ്റുള്ളവരെ നേർവഴിക്കുനടത്താൻ ഉപദേശങ്ങൾ കൊടുക്കുന്ന ആൾ എന്ന അറ്ത്ഥം ഉറക്കുന്നതിനുമുൻപേ നേരേപോകാതെ വളഞ്ഞുമാത്രം പോകുന്നതെന്ന അറ്ത്ഥമ്മായിരുന്നു എന്റെമനസ്സിൽ ബിഷപ്പിന്!

dethan said...

പ്രിയ മധുരാജ്,
ചെസ്സിലെ ബിഷപ്പും വളഞ്ഞല്ലല്ലോ സഞ്ചരിക്കുന്നത്.ഏങ്കോണിച്ചാണെങ്കിലും മാര്‍ഗ്ഗം ഏതാണ്ട്
നേരേയാണ്.പക്ഷേ തട്ടുങ്കലിനെയും പവ്വത്തിലിനെയും പോലുള്ള ബിഷപ്പുമാര്‍,പി.കുഞ്ഞിരാമന്‍നായര്‍ പറഞ്ഞതു പോലെ 'ആയിരം വളവുള്ള കാഞ്ഞിര മര'ങ്ങളാണ്.ക്രിസ്തു മതത്തിനു മാത്രമല്ല
പുരോഹിത വര്‍ഗ്ഗത്തിനും മനുഷ്യ രാശിക്കും അപമാനമാണ് ഇവര്‍.