Total Pageviews

Tuesday, October 7, 2008

ടോംസും യേശുദാസനും

'ബോബനും മോളിയും'കാര്‍ട്ടൂണിലൂടെ മനോരമ വാരികയുടെ പ്രചാരം വര്‍ദ്ധിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് ടോംസ്
കണ്ണീരും കൈയുമായാണ് മനോരമയുടെ പടിയിറങ്ങിയത്.ഒടുവില്‍ തന്‍റെ ഭാവനാ സന്തതികളായ ബോബന്‍റെയും മോളിയുടെയും പിതൃത്വം സ്ഥാപിച്ചു കിട്ടാന്‍ ടോംസിന് സുപ്രീം കോടതി വരെ കേസ് പറയേണ്ടി വന്നു.

ഇപ്പോഴിതാ കാര്‍ട്ടൂണിസ്റ്റ് യേശുദാസനും അതേ അവസ്ഥയില്‍ അവിടെ നിന്നും പുറത്തായിരിക്കുന്നു.
ടോംസിനെപ്പോലെ അപമാനിതനായാണ് ഇദ്ദേഹവും മനോരമയോടു വിട ചൊല്ലിയത്.മനോരമയുടെ ഇംഗ്ലീഷ്
വാരികയായ 'വീക്കി'ലെ യേശുദാസന്‍റെ പേജില്‍ നിന്നും ആദ്യം അദ്ദേഹത്തെ നിഷ്കാസിതനാക്കി.കുറെ ദിവസം കഴിഞ്ഞപ്പോള്‍ പത്രത്തിലെ 'പൊന്നമ്മ സൂപ്രണ്ട്' എന്ന അദ്ദേഹത്തിന്‍റെ സ്ഥിരം കാര്‍ട്ടൂണ്‍ അപ്രത്യക്ഷമായി.പത്രാധിപ സമിതി അംഗം കൂടിയായ അദ്ദേഹം ഇതൊന്നുമറിഞ്ഞില്ല.ഒരു കലാകാരനെ
ഇതില്പരം അപമാനിക്കാനുണ്ടോ?മുഖത്തു തുപ്പുന്നതിനു മുമ്പ് യേശുദാസന്‍ ഇറങ്ങിപ്പോന്നത് അദ്ദേഹത്തില്‍
അല്പം അഭിമാന ബോധം അവശേഷിച്ചിരുന്നതു കൊണ്ടാകണം.

മലയാള മനോരമ പത്രത്തിന്‍റെ വളര്‍ച്ചയില്‍ ചെറുതല്ലാത്ത സംഭാവന യേശുദാസന്‍റെ വരയ്ക്കുണ്ട്.അത്
സമ്മതിച്ചു തരാന്‍ മാനേജ്മെന്‍റിനു വൈമനസ്യമുണ്ടാകും.മറിച്ച് പത്രം വളര്‍ന്നത് തങ്ങളുടെ വൈഭവം കൊണ്ടാണെന്ന് അവര്‍ അവകാശപ്പെട്ടെന്നും വരാം.വെറും തൊഴിലാളിയും തൊഴില്‍ ദാദാവും തമ്മിലുള്ള
ബന്ധം മാത്രമേ കാര്‍ട്ടൂണിസ്റ്റും പത്ര ഉടമയും തമ്മിലുള്ളൂ എന്നുവച്ചാല്‍ തന്നെ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകനെന്ന പരിഗണന പോലും പ്രതിഭാധനനായ ഈ കാര്‍ട്ടൂണിസ്റ്റിനോട് കേരളത്തിലെ ഏറ്റവും
വലിയ പത്രസ്ഥാപനം കാണിച്ചില്ല.

ശ്രീമതി സോണിയാ ഗാന്ധിയേയും ആണവക്കരാറിനെയും ആക്ഷേപിച്ചു കാര്‍ട്ടൂണ്‍ വരച്ചതാണ് മനോരമ
മാനേജ്മെന്‍റിനെ പ്രകോപിപ്പിച്ചതത്രെ.മനോരമയുടെ പത്രാധിപ സമിതിയില്‍ ഒരു മാഫിയാസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും തന്നെ പുറത്തു ചാടിച്ചതില്‍ പ്രധാന പങ്ക് അവര്‍ക്കാണെന്നും യേശുദാസന്‍ ആരോപിക്കുന്നു.മുമ്പും തന്‍റെ വരകള്‍ പലതും മുതലാളിമാര്‍ പൂഴ്ത്തിയിട്ടുണ്ടെന്നും അവയെല്ലാം 'വരാത്ത
വരകള്‍'എന്ന പേരില്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇന്ത്യയില്‍ തന്നെ ഇന്നു ജീവിച്ചിരിക്കുന്ന കാര്‍ട്ടൂണിസ്റ്റുകളില്‍ മുന്‍ നിരയിലാണ് ശ്രീ യേശുദാസന്‍.
അദ്ദേഹത്തെപ്പോലുള്ള ഒരു കലാകാരന്‍ ഇത്രയും നാള്‍ ഇതൊക്കെ സഹിച്ചത് മനോരമ നല്‍കിയിരുന്ന കവറിന്‍റെ കനം കൊണ്ടായിരിക്കണം.'അസാധു'മാസിക പോലെ നിലവാരമുള്ള ഹാസ്യ പ്രസിദ്ധീകരണത്തിനു ജന്മം നല്‍കിയ അദ്ദേഹം ആദ്യപ്രഹരമേറ്റപ്പൊഴേ വിടപറഞ്ഞിരുന്നെങ്കില്‍ കുറേക്കൂടി അന്തസ്സുണ്ടാകുമായിരുന്നു.

തനിക്ക് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ച 'ജനയുഗം' പത്രത്തില്‍ നിന്നും പ്രതിഫലത്തിന്‍റെ കനം നോക്കി മറു കണ്ടം ചാടിയതിന്‍റെ സ്വാഭാവിക പരിണാമം ഇങ്ങനെയേ ആകാന്‍ തരമുള്ളൂ.'ജന്തുവിന്നു തുടരുന്നു വാസനാ
ബന്ധമിങ്ങുടലു വീഴുവോളവും' എന്ന കവി വചനം ശരിയാണെന്നാണ് ദേശാഭിമാനിയില്‍ ചേക്കേറാനുള്ള
അദ്ദേഹത്തിന്‍റെ വ്യഗ്രത കാണുമ്പോള്‍ തോന്നുന്നത്.ക്യാപ്പിറ്റലിസ്റ്റ് മുതലാളിയേക്കാള്‍ മൂലധനക്കമ്യൂണിസ്റ്റ്
മുതലാളി ഭേദമായിരിക്കുമെന്ന വിശ്വാസമാണോ യേശുദാസനെ ഈ സാഹസത്തിനു പ്രേരിപ്പിച്ചതെന്ന് അറിഞ്ഞു
കൂടാ.കമ്യൂണിസ്റ്റ് മുതലാളിയായാലും കാണ്‍ഗ്രസ് മുതലാളിയായാലും സമയം വരുമ്പോള്‍ മുതലാളി അവന്‍റെ
തനിഗ്ഗുണം കാണിക്കുമെന്ന് ഹാസ്യവരയുടെ പെരുന്തച്ചന്‍ ഇനിയും മനസ്സിലാക്കാത്തതാണ് അത്ഭുതം!




Fans on the page

23 comments:

കണ്ണൂരാന്‍ - KANNURAN said...

കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലെ. പണ്ടു ടോംസിനെ പുകച്ചു ചാടിച്ചപ്പോള്‍ മനോരമയില്‍ ഡ്യൂപ്ലിക്കേറ്റ് ബോബനും മോളിയും വരച്ചത് ആരായിരുന്നു????

dethan said...

കണ്ണൂരാനേ,
താങ്കള്‍ പറഞ്ഞതു വാസ്തവം.
-ദത്തന്‍

log said...

Now This Abhi-nava 'Yesu' joind Metro Vartha,newspaper yet to be started by Faris Abubaker with manothly pack of Rs 75,000 buck where as Manorama is paying only Rs 40,000! What a good Idea Sabji!

Paparasy

log said...

Now this Abhi-nava 'Yesu' joind Metro Vartha, a newspaper yet to be started by Faris Abubaker (Former Deepika MD) with manthly pack of Rs 75,000 buck where as Manorama is paying only Rs 40,000! When he faced with good amount he became warrior of PRESS FREEDOM!

What a good Idea Sabji!

Paparasy

ബാബുരാജ് said...

വാര്‍ത്ത പുതിയ അറിവാണ്‌. താങ്കള്‍ പറഞ്ഞതു പോലെ അത്രക്കങ്ങട്‌ കേമനാണോ യേശുദാസന്‍? പൊന്നമ്മ സൂപ്രണ്ടും മിസ്സിസ്‌ നായരും ഒക്കെ അദ്ദേഹത്തിന്റെ തന്നെയല്ലേ?

dethan said...

ലോഗിന്,
ഫാരിസ് അബൂബേക്കറുടെ സേവകനായ വിവരം അറിഞ്ഞില്ല.
മുളയിലേ അറിയാം മുളങ്കരുത്ത് എന്നാണല്ലോ! ജനയുഗം വിട്ട് മനോരമയിലേക്കു ചാടിയ ആളിന്‍റെ
ഈ ചാട്ടം ആരെയും അത്ഭുതപ്പെടുത്തില്ല.

ബാബുരാജിന്,
വരയുടെ കാര്യത്തില്‍ യേശുദാസന്‍ ഒരു മാസ്റ്റര്‍ തന്നെയാണെന്നാണ് എനിക്കു തോന്നുന്നത്.എഴുത്തു പോലെ വരയും വെറും കൂലിക്കു വേണ്ടിയാകുമ്പോള്‍ താങ്കള്‍ പറഞ്ഞ തരം സൃഷ്ടികള്‍ ഉണ്ടാകും.

-ദത്തന്‍

വര്‍ണ്ണവീഥി said...

ഇതു കുറച്ചു കാലമായി പുകഞ്ഞു കൊണ്ടിരിക്കയായിരുന്നു. കൈരളിയില്‍ ജോണ്‍ ബ്രിട്ടാസുമായുള്ള ഇന്‍‌റര്‍വ്യൂ വില്‍ യേശുദാസ് മാനേജ്മെന്‍റിനെ പറ്റി കൊള്ളിച്ചു പറയുന്നതു കേട്ടപ്പോള്‍ തന്നെ ചിലതു തോന്നിയതാണ്.
പണ്ടു ഇദ്ദേഹം റ്റോംസിനു പാരഡി വരച്ചന്നു മനസ്സില്‍ കുറിച്ചിരുന്നു എന്നെങ്കിലുമൊരിക്കല്‍ ഇതു തിരിച്ചു കിട്ടുമെന്ന്.
ഇന്‍റെര്‍വ്യൂയില്‍ ബ്രിട്ടാസ് ഇതൊന്നു സൂചിപ്പിച്ചിരുന്നെങ്കില്‍ എന്നു മനസാ ആഗ്രഹിച്ചു ആ ഇന്‍റ്വ്യൂ മുഴുവനായി കണ്ടിരുന്നു (ബ്രിട്ടാസിനോടു ആദ്യമായി ദേഷ്യം തോന്നി)
പണ്ടത്തെ ദൈവം പിന്നെ പിന്നെ, ഇപ്പോഴോക്കെ അപ്പക്കപ്പഴേ..!

ചന്ത്രക്കാറന്‍ said...

മനോരമ യേശുദാസനോടു ചെയ്തതു ശരിയല്ല എന്നതില്‍ സംശയമില്ല, പക്ഷേ അദ്ദേഹത്തിന്റെ വരയിലും ക്യാരക്ടറിലും മഹത്തായി ഒന്നുമില്ലെന്നു പറയാതിരിക്കാനാവില്ല. പ്രതിഭാധനരായ ധാരാളം കാര്‍ട്ടൂണിസ്റ്റുകളുണ്ടായിരുന്ന കേരളത്തില്‍, മനോരമയിലായതുകൊണ്ടുമാത്രമാണ് അദ്ദേഹത്തെപ്പോലൊരു അല്പപ്രതിഭ ഇത്രയും നാള്‍ പിടിച്ചുനിന്നത്. പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളൊക്കെ കണ്ടാല്‍ കരച്ചില്‍ വരും!

(മതൃഭൂമിയിലെ അന്തരിച്ച ഗഫൂറും, യേശുദാസനോളം താഴില്ലെങ്കിലും, ഒട്ടും മോശമായിരുന്നില്ല.)

എം.എസ്.പ്രകാശ് said...

സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെ അപഹസിച്ചുകൊണ്ട് കാര്‍ടൂണ്‍ വരച്ച ഏക കാര്‍ട്ടൂ‍ണിസ്റ്റ് ഒരു പക്ഷെ യേശുദാസന്‍ ആയിരിക്കും. പെണ്‍കുട്ടി പറയുന്ന പേരുകളൊക്കെ നായനാരും വി.എസ്സും പറഞ്ഞു കൊടുക്കുന്നതാണെന്നു കാണിച്ചു വരച്ച ‘അഗ്നിപുത്രി‘ എന്ന ആ വിഖ്യാതകാര്‍ടൂണ്‍ അദ്ദേഹത്തിന്റെ നായനാര്‍ കാര്‍ട്ടൂണുകളുടെ സമാഹാരത്തിലുണ്ട്.(ഈപുസ്തകം ഇറങ്ങിയിരിക്കുന്നത് പ്രകാശ് കാരാട്ടിന്റെയും സുകുമാര്‍ അഴീക്കോടിന്റെയും ആസ്വാദനക്കുറിപ്പുകളോടെയാണ്.)

കിരണ്‍ തോമസ് തോമ്പില്‍ said...

കഴിഞ്ഞ ദിവസം ഇന്ത്യവിഷനില്‍ വാരന്ത്യം എന്ന പരിപാടിയില്‍ അഡ്വ: ജയശങ്കര്‍ പറഞ്ഞ കമന്റ്‌ ശ്രദ്ദേയമായിരുന്നു. കുറേക്കാലമായി യേശുദാസന്‍ മര്യാദക്ക്‌ ഒരു കാര്‍ട്ടൂണ്‍ വരച്ചിട്ട്‌. ഇപ്പോഴെങ്കിലും മനോരമയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയതിന്‌ മാനേജ്മെന്റിന്‌ നന്ദി. എല്ലാ കൂലി കാര്‍ട്ടൂണിസ്റ്റുകളുടെയും ഗതി ഇതു തന്നേയാണ്‌. ഫാരിസ്‌ ഈ മുതലിനെ 75000 കൊടുത്ത്‌ എടുത്തു എന്നത്‌ ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. 10000 രൂപക്ക്‌ പോലും ഉള്ള പ്രതിഭ ഇപ്പോള്‍ യേശുദാസനില്ല. പിന്നെ കൂലി കാര്‍ട്ടൂണ്‍ വരയിലുള്ള പ്രവര്‍ത്തന പരിചയമാകും ഈ ഉയര്‍ന്ന മൂല്യം. ഇപ്പോള്‍ ഇദ്ദേഹത്തെ ദേശാഭിമാനിക്ക്‌ പ്രിയങ്കരമാകുന്നത്‌ അതിലും വലിയ തമാശാ. വിമതന്മാര്‍ക്ക്‌ എവിടെയും മാര്‍ക്കറ്റ്‌ ഒരുപോലെയാണ്‌

ഞാന്‍ ആചാര്യന്‍ said...

ഗോപീക്രുഷ്ണന്‍റെയോ ഉണ്ണീടെയോ കാര്‍ട്ടൂണിനുള്ള മൂര്‍ച്ചയൊന്നും മി. ദാസിനില്ല. പല മിടുക്കന്മാരെയും മൂലക്കിരുത്തിയ/ഇരുത്തുന്ന കമ്പനിയാണ്. പല മിടുമിടുക്കന്മാരും ചാടി ടൈംസ് ഓഫ് ഇന്ത്യായിലൊക്കെ പോയ്യിട്ടുമുണ്ട്. കഴിവോ, മുന്‍ സംഭാവനയോ ഒന്നും പ്രശ്നമല്ല, അത്യന്താധുനിക എം.ബി.എ മാനേജ്മെന്‍റും, പ്രീണന പോളിസിയും, സഭാ പശ്ചാത്തല പൊളിറ്റിക്സും മേല്‍ക്കൈ കളിക്കുമ്പോള്‍. പാരവെപ്പ്, കാലു പിടുത്തം ഒക്കെയാണു ആ നവ മാനേജേര്‍ണലിസത്തിന്‍റെ അടിക്കല്ലുകള്‍. 1950-60കളില്‍ പത്തും അഞ്ഞൂറും തേങ്ങ വിറ്റു കിട്ടിയ കാശ് മാസവരിയായി അടച്ചിരുന്ന കുറെ പാവം കോട്ടയത്തുകാരാണു വളര്‍ത്തിയതെന്നോ വേര്‍ഡ് ഒഫ് മൗത് പ്രചാരം നല്‍കിയതെന്നോ ഇന്നു ഫോര്‍ഡിലൊക്കെ പായുന്ന സാറന്മാര്‍ക്കറിയില്ല

dethan said...

വര്‍ണ്ണവീഥിയ്ക്ക്,

പുകഞ്ഞു കൊണ്ടിരുന്നത് ഊതിക്കത്തിക്കുകയാണല്ലോ കൈരളി ചെയ്തത്.അത് മറ്റൊരു മുതലാളിത്ത തന്ത്രം.
ആ ഇന്‍റര്‍ വ്യൂവില്‍ സ്വാഭാവികമായും യേശുദാസന് അലോസരമുണ്ടാക്കുന്ന ചോദ്യങ്ങള്‍ ഉണ്ടാകില്ലെന്ന്
അറിഞ്ഞുകൂടെ?ദൈവത്തിനെ എന്തിനാ കൂട്ടുപിടിക്കുന്നെ?ന്യൂട്ടന്‍റെ മൂന്നാം ചലന നിയമമനുസരിച്ചു തന്നെ
ഇങ്ങനെ സംഭവിച്ചേ തീരൂ.

ചന്ത്രക്കാറാ,

എത്ര കഴിവില്ലാത്തവനായാലും ഇന്നലെ വരെ തങ്ങള്‍ക്കു വേണ്ടി പണിയെടുത്ത ഒരു കലാകാരനെ അപമാനിച്ചു വിട്ടതു ശരിയായില്ല എന്നേ ഞാനും പറഞ്ഞുള്ളു.അത് കാലത്തിന്‍റെ തിരിച്ചടിയാണെന്നത് വേറേ
കാര്യം.പിന്നെ പ്രതിഭയെപ്പറ്റി.മനോരമയില്‍ ചെന്നു പെട്ടതു കൊണ്ട് അദ്ദേഹത്തിന്‍റെ പ്രതിഭ(സ്വഭാവമല്ല)
വന്ധീകരിക്കപ്പെടുകയായിരുന്നു എന്നു വിചാരിക്കുന്നതല്ലേ കൂറേക്കൂടി വസ്തുനിഷ്ഠം?

പ്രകാശിന്,

സേവകനായിരിക്കുമ്പോള്‍ യജമാനന്‍റെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കുകയാണല്ലോ നല്ല അടിമയുടെ ലക്ഷണം.
മനോരമയുടെ അടിമയായപ്പോള്‍ അവരെ പര‍മാവധി സുഖിപ്പിക്കാന്‍ നോക്കി.ഇനി ഫാരീസിനെ സുഖിപ്പിക്കാനാണു നിയോഗമെങ്കില്‍ അങ്ങനെ.കൂലി വരപ്പുകാരുടെയും കൂലിയെഴുത്തികാരുടെയും എല്ലാം
സ്വഭാവം ഇതു തന്നെ.

കിരണ്‍ തോമസിന്,

'വിമതന്മാര്‍ക്ക് എവിടെയും മാര്‍ക്കറ്റ് ഒരുപോലെയാണ്' എന്നു താങ്കള്‍ പറഞ്ഞതു സത്യമാണ്.
പക്ഷേ ജയശങ്കര്‍ പ്രകടിപ്പിച്ച പ്രതീക്ഷ അസ്ഥാനത്താകാനാണു സാദ്ധ്യത.മനോരമ യേക്കാള്‍ ഒട്ടും മോശമാകില്ല ഫാരിസ്.

ആചാര്യന്,

യേശുദാസന്‍റെ കാര്‍ട്ടൂണുകളുടെ മൂര്‍ച്ച തേഞ്ഞുപോയതാകാനാണു സാദ്ധ്യത.കേരള കൗമുദിയില്‍ ആയിരുന്നപ്പോള്‍ ഉണ്ടായിരുന്ന മൂര്‍ച്ച ഇപ്പോള്‍ ഗോപീകൃഷ്ണന്‍റെ കാര്‍ട്ടൂണുകള്‍ക്കുണ്ടോ?കാശു കൂടുതല്‍ കൊടുക്കുന്ന മുതലാളിയോട് കൂടുതല്‍ വിധേയത്വം ഉണ്ടാകും.അപ്പോള്‍ നൈസര്‍ഗ്ഗികമായ പലതും നഷ്ടപ്പെടും.പണമുണ്ടെങ്കില്‍ എന്തും വിലയ്ക്കു വാങ്ങാം എന്നത് മുതലാളിയുടെ വിശ്വാസപ്രമാണമാണ്.
പുതിയതെന്നൊ പഴയതെന്നോ അതിനു വ്യത്യാസമില്ല.

-ദത്തന്‍

Meenakshi said...

ടോംസിന്‌ പാരവച്ചത്‌ യേശുവായിരുന്നെങ്കില്‍ കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നത്‌ തന്നെ മറുപടി. ടോംസിണ്റ്റെയോ, ഗഫൂറിണ്റ്റെയോ, ഗോപീകൃഷണണ്റ്റെയോ കാര്‍ട്ടൂണുകളോട്‌ താരതമ്യം ചെയ്യാനൊന്നും യേശുദാസന്‍ വളര്‍ന്നിട്ടില്ല. പിന്നെ മനോരമയെന്ന കുത്തകപത്രം ഇമ്മാതിരി മര്യാദകേടുകള്‍ ഇനിയും കാട്ടും. യേശു ചേക്കാറാനിരിക്കുന്ന ദേശാഭിമാനിയും മോശമല്ലല്ലോ ?

dethan said...

മീനാക്ഷിക്ക്,
ടോംസിനെ പാര വച്ചത് യേശുദാസനാണെന്നു തോന്നുന്നില്ല.ടോംസ് പോയതിനു ശേഷം യേശുദാസനെ മാനേജ്മെന്‍റ് ഉപയോഗിച്ചുകാണും.കുത്തക പത്രങ്ങള്‍ മര്യാദകേടുകാട്ടുമെന്നു പറഞ്ഞത് സത്യം തന്നെ.പക്ഷേ ചിലര്‍ എത്ര കൊണ്ടാലും പഠിക്കില്ല.അതുകൊണ്ടാണ് ദേശാഭിമാനിയുടെയും ഫാരിസിന്‍റെയും മറ്റും പിറകേ പോകുവാന്‍ പിന്നെയും തുനിയുന്നത്.

ജിവി/JiVi said...

നേരും നെറിയും ഇല്ലാത്ത മാധ്യമസ്ഥാപനമാണ് മനോരമ. അവരുടെ തൊലിയൊരിക്കപ്പെടുന്നത് നല്ല കാര്യം.

യേശുദാസന്‍ നല്ല ഒരു ചിത്രകാരനാണ്. ഒരിക്കലും നല്ല കാര്‍ട്ടൂണിസ്റ്റാ‍യിരുന്നില്ല. മുമ്പ് പലരും എഴുതിയതുപോലെ ഒരു അല്പപ്രതിഭ എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. മനോരമയിലായാലും ഫാരിസിന്റെ പത്രത്തിലായാലും ദേശാഭിമാനിയിലായാലും അദ്ദേഹത്തില്‍നിന്ന് മഹത്തായ കാര്‍ട്ടൂണുകളൊന്നും ഇനി പ്രതീക്ഷിക്കേണ്ടതില്ല. അതെന്തായാലും ബോബനും മോളിയും പാരഡി വരച്ചിരുന്നത് അദ്ദേഹമാണെന്ന് തോനുന്നില്ല.

dethan said...

പ്രിയ ജിവി,
ഏതു മാദ്ധ്യമ സ്ഥാപനത്തിനാണ് നേരും നെറിയും ഉള്ളത്?എല്ലാം കണക്കാണ്.ഏറ്റക്കുറച്ചില്‍ ഉണ്ടെന്നേ ഉള്ളൂ.സര്‍ക്കുലേഷന്‍ കൂടുമ്പോള്‍ നെറികേടും കൂടുമോ എന്നാണു സംശയം.മനോരമയുടെ നെറികേടുകള്‍ ആ സംശയം ബലപ്പെടുത്തുന്നു.

ചന്ത്രക്കാറന്‍ said...

“ഏതു മാദ്ധ്യമസ്ഥാപനത്തിനാണ് നേരും നെറിയുമുള്ള“തെന്ന മട്ടിലുള്ള അടച്ചുപറയലുകളോട് വിയോജിക്കുന്നു. തീര്‍ച്ചയായും, ഏറ്റക്കുറച്ചിലുകളോടുകൂടിയാണെന്നു സമ്മതിക്കുമ്പോഴും, മറ്റെല്ലാ സ്ഥാപനങ്ങളിലും അല്പമെങ്കിലും മേല്‍പ്പറഞ്ഞ വസ്തു അവശേഷിക്കുന്നുണ്ട്. മാതൃഭൂമിയും മാധ്യമവും നെറികേടില്‍ മനോരമക്കു തുല്യമെന്നു പറയാനാകുമോ? ഇല്ലെന്നാണ് എന്റെ അഭിപ്രായം, അവരുടെ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുതന്നെ. ഏറ്റക്കുറച്ചിലുകളുണ്ടാക്കുന്ന വ്യത്യാസങ്ങളെ പരിഗണിക്കാതിരിക്കുന്നത് കാല്‍കള്ളനെ മുഴുക്കള്ളനാക്കാന്‍ മാത്രമേ ഉതകൂ.

Artist B.Rajan said...

കാര്‍ട്ടൂണിസ്റ്റുകളെ എല്ലാവരും വിലയിരുത്തുന്ന മാനദണ്ഡം എന്താണെന്ന് മനസ്സിലായില്ല.വരയ്ക്ക്‌ എത്രശതമാനം മാര്‍ക്ക്‌ കൊടുക്കാം ആശയത്തിന്‌ എത്ര കൊടുക്കാം ഹാസ്യത്തിന്‌ എത്ര കൊടുക്കാം ആരുടെ കാര്‍ട്ടൂണാണ്‌ വരച്ചിരിയ്ക്കുന്നത്‌ അയാളെ ഹാസ്യത്തിനും പ്രബോധനത്തിനും അപ്പുറത്തുപോയി ഹര്‍ട്ടുചെയ്യാതിരിക്കുന്ന സദാചാര മൂല്യങ്ങള്‍ക്ക്‌ എത്ര കൊടുക്കാം വിഷയത്തിന്റെ സമൂഹിക സാഹചര്യത്തിന്‌ എത്ര കൊടുക്കാം എന്നെല്ലാമുള്ള വിലയിരുത്തലുകളാണ്‌ വേണ്ടത്‌ എന്ന് തോന്നുന്നു. യേശുദാസിന്റെ വരകള്‍ വരപഠിച്ച തിന്റെ കൃത്യതകാണിക്കുന്നതുകൊണ്ട്‌ വികൃതമാവുകയോ വരയുടെ പ്രകാശം കൂടുന്നതുകൊണ്ട്‌(ഒറ്റസ്റ്റ്രോക്കിന്റെ ശക്തി) സാധാരണക്കാരന്റെ കാര്‍ട്ടൂണ്‍ വിശ്വാസങ്ങളില്‍ നിന്ന് റിയലിസത്തിലേക്ക്‌ മാറിപ്പോവുകയോ ചെയ്യുന്നുണ്ട്‌
.ശങ്കറിന്റെ ശിഷ്യനായതുകൊണ്ടായിരിക്കാം റിയലിസത്തോട്‌ ചേര്‍ന്നു നില്‍ക്കുന്നത്‌ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.ഇനി ആശയം. അതിലാണ്‌ മുതലാളിയുടെ ഇടപെടല്‍.ഒളിച്ചും പതുങ്ങിയും മുതലാളിയെ ബൈപ്പാസ്‌ ചെയ്യുകയാണുപതിവ്‌.(വിഷയങ്ങള്‍ ധാരാളമുണ്ടായിരുന്നിട്ടും, ഗോപീകൃഷ്ണന്‍ എന്തേ വീരേന്ദ്രകുമാറിനെയോ പി.വി.ചന്ദ്രനെയോ വരക്കാത്തത്‌)യേശുദാസിന്റെ ആശയങ്ങള്‍ മാര്‍ക്കറ്റില്‍ വെച്ച്‌ മോശമല്ലയെങ്കിലും മുതലാളിയുടെ ഇടപെടല്‍ പലപ്പോഴും വഴിതിരിച്ചു വിട്ടിട്ടുണ്ട്‌ എന്ന് സ്പഷ്ടം.ഹാസ്യം അദ്ദേഹത്തിനുണ്ട്‌ എന്നാലും വേളൂര്‍ കൃഷ്ണങ്കുട്ടിയുടെയും മറ്റും കാലത്ത്‌ യവ്വനം കഴിച്ചുകൂട്ടിയ അദ്ദേഹം അനലോഗ്‌ ഹാസ്യമാണ്‌ വിഷ്വലൈസ്‌ ചെയ്യുന്നത്‌(ഒരുതരം പ്രീ-ഡിജിറ്റല്‍ ഹാസ്യം)അത്‌ പുതിയ തലമുറ പ്രതീക്ഷിക്കുന്നതാവണമെന്നില്ല.സ്പ്പീഡ്‌ കൂടുതലാണല്ലോ ഇന്ന്. ഹര്‍ട്ടുചെയ്യുന്നകാര്യത്തില്‍ യേശുദാസിന്റെ കൈകള്‍ തികച്ചും ശുദ്ധമാണ്‌.(പി.കെ.മന്ത്രിയും മറ്റും സി.എച്ചിനെ വര്‍ച്ചിരുന്നതോര്‍ക്കുക.)സാമൂഹിക സാഹചര്യം പലപ്പോഴും സമീപനരീതിയെ ആശ്രയിച്ചിരിക്കുന്നു.യേശുദാസ്‌ ആദ്യം അറിയപ്പെട്ടിരുന്നത്‌ സി.പി.ഐ സഹയാത്രികനായിട്ടായിരുന്നു.ഡാങ്കേയുടെ വീക്ഷണമുള്ള ഒരു വലതുപക്ഷ കമ്യൂണിസ്റ്റ്‌ കണ്ണടിയിലൂടെയുള്ള കാഴ്ചകളായിരുന്നു തുടക്കത്തില്‍.പിന്നെ മുതലാളിയുടെ കണ്ണാടിയിലൂടെയും കണ്ടുതുടങ്ങി.
1977ല്‍ എനിക്ക്‌ കേരളഭൂഷണത്തില്‍ കിട്ടിയിരുന്ന ശമ്പളം 500രൂപയായിരുന്നു.ജോലിയോ, ടൈപ്‌ സെറ്റ്ചൈയ്തുവരുന്ന ബ്രോമൈഡുകള്‍ ഒട്ടിച്ച്‌ പത്രവും,മനോരാജ്യം ആഴ്ചപ്പതിപ്പും,ലാലുലീല ദ്വൈവാരികയും,കട്ട്‌-കട്ട്‌ മാസികയും(വര യേശുദാസ്‌),ലേയവുട്ട്‌ ചെയ്യണം.കൂടാതെ സ്റ്റോറി ഇല്ലസ്റ്റ്രേഷനും.അതായിരുന്നു സ്ഥിതി.കലതൊഴിലാക്കുന്നവന്റെ മാനസികപ്രശ്നങ്ങള്‍ വായനക്കാര്‍ക്കറിയില്ലല്ലോ? യേശുദാസിന്‌ അറുപത്തഞ്ചുവയസ്സെങ്കിലുമായിക്കാണുമെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.ഇന്നത്തെ തലമുറകഴിഞ്ഞുപോയതും നടന്നുകഴിഞ്ഞതുമായ
കാര്യങ്ങള്‍ അറിയാത്തവരാണ്‌.അതുകൊണ്ട്‌ കുറവുകളും കുറ്റങ്ങളും അവര്‍ക്കുതോന്നും.
കമ്പ്യൂട്ടറില്ലാതിരുന്ന കാലത്ത്‌ എല്ലാം അച്ചടിച്ച്‌ പ്രസിദ്ധീകരിച്ചിരുന്ന ഒരു സമൂഹം ഇവിടെയുണ്ട്‌.അവര്‍ക്കെല്ലാമറിയാം.മനോരമയുടെ തനിനിറവും,യേശുദാസന്റെ കുറവും..എല്ലാമെല്ലാം.

കുറിപ്പ്‌.ബോബനും മോളിയും പാരഡിവരച്ചത്‌ യേശുദാസനാണെന്ന് കരുതുന്നില്ല.ആശയം കൊടുത്തിരിക്കാം.ധാരാളം ഫൈനാര്‍ട്സ്‌ പിള്ളാരെ മനോരമ വിലക്കെടുത്തിട്ടുള്ളപ്പോള്‍ അതിന്റെ ആവശ്യം വരില്ല.തന്നെയുമല്ല വരക്കാന്‍ മടിയനാണുതാനും

dethan said...

ചന്ത്രക്കാറന്,

എല്ലാ മാദ്ധ്യമസ്ഥാപനങ്ങളും ഏറിയും കുറഞ്ഞും നെറികേടു കാണിക്കാറുണ്ടെന്ന് താങ്കളും സമ്മതിക്കുന്നുണ്ടല്ലോ.ആ നിലയ്ക്ക് സാമാന്യവല്‍ക്കരിക്കുന്നതില്‍ അപാകതയുണ്ടെന്നു തോന്നുന്നില്ല.
മനോരമയുടെ അത്ര മറ്റൊന്നും വരില്ല എന്നതു വാസ്തവം.മാതൃഭൂമിയുടെ വീരചരിതങ്ങള്‍ അടുത്ത കാലത്ത് ഒരു ബ്ലോഗില്‍ കണ്ടു.(മാരീചന്‍റെ ബ്ലോഗിലാണെന്നാണ് ഓര്‍മ്മ).എം റ്റി,എം ഡി.നാലപ്പട് തുടങ്ങി നിരവധി പേരോട് അവര്‍ കാട്ടിയ നെറികേടുകള്‍ അതില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്.തന്നോടു ചെയ്ത ക്രൂരകൃത്യങ്ങള്‍,
വി.കെ.മാധവന്‍കുട്ടി ഒരു വലിയ സാഹിത്യകാരനോട് വിവരിക്കുന്നത് ഞാന്‍ നേരിട്ട് കേട്ടതാണ്.
പി.കെ.ബാലകൃഷ്ണനോട് കേരളകൗമുദി ചെയ്തതെന്തായിരുന്നു?പത്രങ്ങള്‍ പരസ്പരവും വായനക്കാരോടും നെറികേടു കാട്ടാറുണ്ട്.
പ്രൊ.എം.കൃഷ്ണന്‍ നായരേയും 'സാഹിത്യവാരഫല'ത്തെയും ഒരുപോലെ ചൂണ്ടിയ മലയാളം വാരിക കലാകൗമുദിയോട് എന്താണു ചെയ്തത്? മാനേജ്മെന്‍റിന്‍റെ താല്പര്യത്തിനനുസരിച്ച് വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതും തമസ്ക്കരിക്കുന്നതും എല്ലാം വായനക്കാരോടു കാട്ടുന്ന നെറികേടാണ്.'പത്ര
സ്വാതന്ത്ര്യമെന്നാല്‍ പത്രമുതലാളിയുടെ സ്വാതന്ത്ര്യം എന്നാണ് അര്‍ത്ഥം' എന്ന് പി.കെ.ബാലകൃഷ്ണന്‍ ഒരിക്കല്‍ പറഞ്ഞത് എത്ര ശരി!

ആര്‍ട്ടിസ്റ്റ് രാജന്,

കാര്‍ട്ടൂണിന്‍റെ വിവിധ വശങ്ങള്‍ വിവരിച്ചതിനു നന്ദി.'കല തൊഴിലാക്കുന്നവന്‍റെ മാനസിക പ്രശ്നങ്ങള്‍ വായനക്കാര്‍ക്ക് അറിയില്ല' എന്നും മുതലാളിയുടെ ഇടപെടല്‍ കാര്‍ട്ടൂണിന്‍റെ വഴിതിരിച്ചു വിടുമെന്നും പറഞ്ഞത് ശരിയാണ്.കേരളത്തില്‍ പത്രാധിപര്‍ക്ക് സര്‍വ്വസ്വാതന്ത്ര്യവും അനുവദിച്ചു കൊടുത്ത ഒറ്റ പത്ര മുതലാളിയെ ഉണ്ടായിട്ടൂള്ളൂ.
മറ്റാരുമല്ല രാമകൃഷ്ണപിള്ളയ്ക്ക് 'സ്വദേശാഭിമാനി' എന്ന മറുപേരു നേടിക്കൊടുത്ത 'സ്വദേശാഭിമാനി'പത്രത്തിന്‍റെ ഉടമ വക്കംമൗലവി.

മുറിവേല്പ്പിക്കുന്നതില്‍ മിക്ക കാര്‍ട്ടൂണിസ്റ്റുകളും മോശമല്ല.മുകളില്‍ എം.എസ്.പ്രകാശ് പറഞ്ഞതനുസരിച്ച് യേശുദാസനും പിറകിലല്ല എന്നാണു മനസ്സിലാക്കേണ്ടത്.

dhaari said...

kannooraaan paranjatha
seri
koduthal
kollathum kittum

tomsine purathu chadikkan mathramalla, marichu
tomsinte casil
manoramaykkayi
kalla sakshi parayukayum cheytha
vyakthiyaanu
yesu enna kettittullath.
athinokke
thirichu kittathirikkumo?

pinne yesu oru caricaturist aanu
oraale nannyi varaykkane caricaturistinu
ariyu
ayalkku narmabodham undaavilla.
tomsum yesuvum thammilulla
vyathyasavum athanu
athukondanu
tomsinu pinneyum jeevikkan aarudeyum
kaalu pidikkenda avastha
undavathath.

Unknown said...

regdg yesudasans resigng from manorama and joing metro vartha....as usual malayalis are showing their true colours by commenting on an issue which is unknown to them....sarcasm and petty comments...malayalikale....unaru...ithrayum idingiya manasthidi..kattaruth...

Unknown said...

i am indeed happy to find a space where i can post commets on issues which are portraying the true colours of humanity..

dethan said...

miriam ന്,
നല്ല വാക്കുകള്‍ക്കു നന്ദി.