Total Pageviews

Monday, January 7, 2008

ഒരു അമ്പലം നശിച്ചാല്‍ ..............

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തേക്കാള്‍ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ കക്ഷികള്‍ക്കും ഇപ്പോള്‍പ്രധാനം അരവണ ക്ഷാമമാണ്.അരവണ കിട്ടാനില്ലെന്ന് ഭക്തര്‍ പരാതി പറയുന്നത് മനസ്സിലാക്കാം.പക്ഷേ രാഷ്ട്രീയപ്പാര്‍ട്ടികളും സമുദായ സംഘടനകളും ചേര്‍ന്ന് അരവണ ക്ഷാമത്തെക്കുറിച്ച് പാടുമ്പോള്‍ ഭക്തിക്കപ്പുറംവിരോധവും കൊതിക്കെറുവും ആണ് കേള്‍ക്കാന്‍ കഴിയുക.അമ്പലങ്ങളുടെയും ദൈവങ്ങളുടെയും രക്ഷകരായവര്‍ഗ്ഗീയ പാര്‍ട്ടികള്‍ക്കൊപ്പം കോണ്‍ഗ്രസ്സുകാരും അരവണ സമരത്തിനിറങ്ങാന്‍ പോകയാണത്രെ!

ഇടതുപക്ഷ സര്‍ക്കാര്‍ ദേവന്മാര്‍ക്കും ക്ഷേത്രങ്ങള്‍ക്കും എതിരാണെന്ന് പ്രചരിപ്പിക്കുവാന്‍, എല്ലാ മാര്‍ഗ്ഗങ്ങളുംകോണ്‍ഗ്രസ്സും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.കമ്യൂണിസ്റ്റുകാര്‍ നിരീശ്വരവാദികളും അമ്പലവിരോധികളും ആണെന്ന ആരോപണം മറ്റു വിശ്വാസ സംഘങ്ങളോടു ചേര്‍ന്ന് ഇവരും ആവര്‍ത്തിക്കുകയാണ്.മാദ്ധ്യമങ്ങളാകട്ടെഇവയ്ക്ക് വന്‍ പ്രചാരവും നല്‍കുന്നു.ഇതു കേട്ടാല്‍ തോന്നും കമ്യൂണിസ്റ്റുകാര്‍ മാത്രമേ അവിശ്വാസികളായിഉള്ളൂ എന്ന്.

മുന്‍പ് ശബരിമല ക്ഷേത്രത്തിന് തീ പിടിച്ചപ്പോള്‍ "ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും"എന്ന് അഭിപ്രായപ്പെട്ടത് സി.കേശവന്‍ എന്ന കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി ആയിരുന്നു.

'ജാതി വേണ്ടാ, മതം വേണ്ടാ,ദൈവം വേണ്ടാ മനുഷ്യന്' എന്നു പാടിയ സഹോദരന്‍ അയ്യപ്പനും കമ്യൂണിസ്റ്റുകാരനല്ല.


ബാബറി മസ്ജിദ് സമുച്ചയത്തില്‍ ശ്രീരാമന്‍റെയും സീതയുടെയും വിഗ്രഹങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടപ്പോള്‍,അവ എടുത്ത് സരയൂ നദിയില്‍ എറിയാന്‍ ഉപദേശിച്ചത് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ആണ്.

13 comments:

വിദ്യാര്‍ത്ഥി said...

മാദ്ധ്യമങ്ങളിലും പ്രതിപക്ഷത്തും (ഭരണ പക്ഷത്തും ) ഭക്തര്‍ ഉണ്ടാവില്ല എന്നാണോ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിശ്വാസങ്ങളെ വളച്ചൊടിക്കുന്നതാണ് പ്രശനം

കാപ്പിലാന്‍ said...

അരവണ നമുക്കുണ്ടാക്കമെന്നെ ..
നിങ്ങളൊന്നു സമാധാനിക്ക്

ഒരു “ദേശാഭിമാനി” said...
This comment has been removed by the author.
ഒരു “ദേശാഭിമാനി” said...

ഞാനും ഒരു ദൈവവിശ്വാസിയാണു. ശബരിമലയോടും, ഭക്തജ്നങ്ങളൊടും പൂര്‍ണ്ണ ബഹുമാനത്തോടുകൂടി പറയട്ടെ, ഈ വന്‍‌ വരുമാനമുള്ള ക്ഷേത്രങ്ങള്‍ വലിയ മുതല്‍മുടക്കോ കടബാദ്ധ്യതയോ ഇല്ലാത്ത ഒരു വന്‍ വരുമാനമാര്‍ഗ്ഗന്മായിട്ടാണൊ സര്‍ക്കാരും രാഷ്ട്രീയക്കാരും കാണുന്നതു? അര‍വണപ്ര്ശനവും പ്രശനം തന്നെ! അരവയര്‍ കഴിയാന്‍ അനേകായിരങ്ങള്‍ കഷ്ടപ്പേടുമ്പോള്‍ രാഷ്ട്രീയക്കാര്‍ അവരെപറ്റി ചിന്തിക്കട്ടെ! അമ്പലക്കാര്യങ്ങള്‍ അതിനു യോഗ്യരായ വിശ്വാസിള്‍ അന്വേഷിക്കട്ടെ! അവരതു മാന്യമായി ചെയ്തുകൊണ്ടേനെ! (എങ്ങനെയാ, അപ്പോള്‍ കള്ളന്മാര്‍ക്കു കയ്യിട്ടു വാരാന്‍ പറ്റ്വോ - അല്ലേ?)

കാവലാന്‍ said...

സകല യുക്തിവാദികളും പുത്തി ജീവിപ്പരിഷകളും സാധാരണക്കാരന്റെ വിശ്വാസങ്ങള്‍ക്കു പുറത്ത് മത്സരിച്ചു കുതിര കയറാന്‍ നടക്കുന്നു. ഈ അലമ്പന്‍ രാഷ്ട്രീയക്കാരുടെ അധികാരക്കൊതിക്കെതിരെ
അതുകിട്ടിക്കഴിഞ്ഞാല്‍ ജനങ്ങളുടെനേര്‍ക്കുതന്നെ തിരിയുന്ന ഇവരുടെ ഗര്‍വ്വുകള്‍ക്കെതിരെയെന്താ യുക്തിവാദിയുടെ നാവനങ്ങില്ലേ? പുത്തിജീവിയുടെ പേന ഉന്തിയാല്‍ പോലും നീങ്ങില്ലേ? ബ്രഷുകളിലൊന്നും ചായം പിടിയ്ക്കില്ലേ?.അതല്ലപ്രശ്നം, 'അടിയേക്കാള്‍ വല്യെ ഒട്യേനുണ്ടോ'?!
ചെങ്കൊടിക്കിപ്പോള്‍ ജ്ഞാനോദയം! മൊതലാളിത്തം ശരണം കുഷ്യാമി.മൊട്ടയും പാലും പഥ്യം!ഇറ്റാലിയന്‍ മാര്‍ബിളു വീടിന്,മക്കളെല്ലാം പടനം വിദേശത്ത്!!!!!!ചെങ്കൊടി ചോപ്പിക്കാന്‍ പട്ടിണിക്കാരന്റെ കട്ടച്ചോര???
പുതിയ മുദ്രാവാക്യം
നാണംകെട്ടും പണം നേടിയെന്നാല്‍......
നാണക്കേടാ പണം നീക്കി നല്‍കും...എങ്കുലാബ്....ശിന്ദാബാദ്..
അങ്ങനെ ത്തന്നേ.... ന്‍ന്ദാബാദ്..(അണി=ഇര)

dethan said...

വിദ്യാര്‍ത്ഥിയോട്,
എല്ലാവരിലും ഭക്തര്‍ കാണും.ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും മാദ്ധ്യമങ്ങള്‍ക്കിടയിലായാലും
ഭക്തിയുടെ പേരില്‍ കൂടുതലും നടക്കുന്നത് തട്ടിപ്പാണ്.

പ്രിയാ ഉണ്ണികൃഷ്ണന്,
പ്രിയ പറഞ്ഞത് ശരിയാണ്.

കാപ്പിലാനേ,
യഥാര്‍ത്ഥ ആവശ്യക്കാരനല്ലല്ലോ ഉത്കണ്ഠ.

dethan said...

ഒരു ദേശാഭിമാനിക്ക്,

സര്‍ക്കാരും രാഷ്ട്രീയക്കാരും മാത്രമല്ല ഭക്തരും വിശ്വാസികളും ക്ഷേത്രങ്ങളെ വരുമാന സ്രോതസായിട്ടാണ് ഇന്നേവരെ കണ്ടിട്ടുള്ളത്.യോഗ്യരായ വിശ്വാസികള്‍ എന്നത് കൊണ്ട് ആരെയാണു താങ്കള്‍ ഉദ്ദേശിക്കുന്നത്?
മന്ത്രവും പൂജാവിധികളും അറിയില്ലെന്ന് പരസ്യമായി സമ്മതിച്ച തന്ത്രിമാരെയോ?കാണിക്ക വഞ്ചി മുതല്‍
തിരുവാഭരണം വരെ അടിച്ചുമാറ്റുന്ന അമ്പലം വിഴുങ്ങികളെയോ?രാഷ്ട്രീയത്തിലും സര്‍ക്കാരിലും ഉള്ള കള്ളന്മാര്‍ക്ക് മോഷണത്തിന് വേറെ പല ഭണ്ടാരങ്ങളും ഉള്ള സ്ഥിതിക്ക് വിശ്വാസി മോഷ്ടാക്കളേക്കാള്‍ കളവിന്‍റെ
തോത് കുറയാനല്ലേ സാദ്ധ്യത?വിശ്വാസി ആയാലും അവിശ്വാസി ആയാലും മോഷണം നന്നല്ല.

ഒരു “ദേശാഭിമാനി” said...

പ്രിയപ്പെട്ട dethan,
ഞാന്‍ യോഗ്യരായവര്‍ എന്നുദ്ദേശിച്ചതു സത്യസന്ധരായ വിശ്വാസികളായ ആളുകളെയാണു . മന്ത്രതന്ത്രാദികളറിയാത്ത തന്ത്രിമാരും, പൂജാരികളും, മോഷ്ടാക്കളേക്കാള്‍ നീചന്മാരാണു. അവര്‍ വിശ്വാസവഞ്ചനയോടൊപ്പം തട്ടിപ്പുകൂടി നടത്തുന്നു. പിന്നെ യോഗ്യന്മാരെ എങ്ങനെ കണ്ടുപിട്ക്കാമെന്നു - അതു തദ്ദേശിയരായ പൊതുസമ്മതിയും, വിദ്യാഭ്യാസവുമുള്ളവരെ ഏല്‍പ്പിക്കട്ടെ.കുറെ കളവുകള്‍ തീര്‍ച്ചയായും നടക്കും, ചക്കരകുടത്തിന്‍ കയ്യിട്ടാല്‍ ഒന്നു നക്കാതെയെങ്കിലും ഇരിക്കുമോ? പക്ഷേ കക്കാന്‍ വേണ്ടി കടിപിടി കൂട്ടരുതു.

പിന്നെ ഞാന്‍ ദൈവവിശ്വാസിയാണങ്കിലും, ക്ഷേത്രദര്‍ശനവും അവിടെ ഒരു അത്താഴപട്ടിണിക്കാ‍ാരനുപോലും ഉപയോഗപ്പെടാതെ പണം എറിഞ്ഞുനിന്ദിക്കുന്നതും മത്രമാണു മോക്ഷസാധനം എന്നു വിശ്വസിക്കുന്ന ഒരു അന്ധവിശ്വാസിയല്ല കെട്ടോ!

dethan said...

കാവലാനേ,
സാധാരണക്കാരന്‍റെ വിശ്വാസങ്ങള്‍ക്കു മേല്‍ ആരും കുതിര കയറില്ല.വിശ്വാസം ഫാഷനും പ്രൊഫഷനും ആയി കൊണ്ടു നടക്കുന്നവരാണ് അധികവും.അവരെ തുറന്നുകാട്ടേണ്ടതുണ്ട്.ഇവിടെ വിഷയം അതല്ല.അധികാരത്തില്‍‍ കയറാന്‍ അയ്യപ്പനെയും അരവണയെയും ചവിട്ടു പടിയാക്കാന്‍ ശ്രമിക്കുന്നവരെ ചരിത്ര കഥകള്‍ ഓര്‍മ്മിപ്പിക്കുക മത്രമേ ചെയ്യുന്നുള്ളു.
യുക്തിവാദികള്‍ക്ക് ദൈവത്തിലും ക്ഷേത്രത്തിലും വിശ്വാസം കാണില്ല.അതുകൊണ്ടു തന്നെ അവര്‍ ഇവക്കെല്ലാം എതിര്‍ നില്‍ക്കുകയും ചെയ്യും.പക്ഷേ തന്ത്രവിദ്യയും മന്ത്രവിധികളും അറിയാത്ത ഒരുത്തന്‍ വളരെ നാള്‍ ശബരിമലയില്‍ പൂജാരിവേഷം കെട്ടിയാടിതു ശരിയോ?ഭക്തരെയും വിശ്വാസികളെയും കബളിപ്പിച്ച അയാളല്ലേ യഥാര്‍ത്ഥ ദൈവനിന്ദകന്‍?അയാള്‍ക്കെതിരേ എന്തേ ഒരു ഭക്തനും ഒന്നും മിണ്ടുന്നില്ല?
യുക്തിവാദികള്‍ക്കും ബുദ്ധിജീവികള്‍ക്കും എതിരെ രോഷം കൊണ്ടതു കൊണ്ടു ചോദിച്ചുപോയതാ.

മാര്‍ക്സിസ്റ്റു മുതലാളിത്തത്തെപ്പറ്റി...

പട്ടിണി കിടന്നവന്‍ മൃഷ്ടാന്നഭോജനം രുചിച്ച അവസ്ഥയാണ് പിണറായിക്കും കൂട്ടര്‍ക്കും.പുത്തന്‍ മടിശീലക്കരന്‍റെ സൗജന്യം നുണഞ്ഞപ്പോള്‍ 'ഇതു തന്നപ്പീ ഭൂലോകം' എന്നു ഭ്രമിച്ചുപോയി.മുതലാളിമാരെ
നേരത്തേ പരിചയപ്പെടാന്‍ കഴിയാത്ത സംകടമാണ് ''പരിപ്പു വടേം കട്ടന്‍ ചായേം കഴിച്ചു ഇനിയുള്ളകാലം പാര്‍ട്ടി വളര്‍ത്താന്‍ പറ്റില്ല'' എന്ന് മുന്‍പ് ഒരു സഖാവ് മൊഴിഞ്ഞത്.പണ്ട് കൈയ്യെത്തും ദൂരത്ത് വന്നു ചേര്‍ന്ന പ്രധാനമന്ത്രി പദം തട്ടിത്തെറിപ്പിച്ച പാര്‍ട്ടിയോടുള്ള പക ജ്യോതിബസുവിന് മാറിയിട്ടില്ല എന്നാണ് അദ്ദേഹത്തിന്‍റെ പുതിയ മുതലാളിത്തസ്തുതി വ്യക്തമാക്കുന്നത്. ഇതും ചെങ്കൊടിയുമായി വലിയ ബന്ധമൊന്നുമില്ല.

dethan said...

ദേശാഭിമാനീ,
താങ്കളുടെ ഉദ്ദേശ്യ ശുദ്ധിക്ക് അഭിനന്ദനം.പക്ഷേ നമ്മുടെ ഭരണക്കാര്‍ക്ക് അങ്ങനെ എല്ലാം നന്നായി നടക്കണമെന്ന് അത്ര താല്പര്യം ഉള്ളതായി തോന്നുന്നില്ല.അഥവാ അവര്‍ക്ക് കഴിയില്ല.മുന്നണി ഏതായാലും സ്ഥിതി അതു തന്നെ.ചക്കരക്കുടത്തില്‍ കൈയിട്ടാല്‍ നക്കാത്ത എത്രയോ പേര്‍ ഇവിടെ ഭരിച്ചിരുന്നു.അത്തരക്കരെയാണ് ഭരണം
ഏല്പിക്കേണ്ടത്. നക്കുന്നവരെ അല്ല.അങ്ങനെയുള്ള ഒരുതലമുറ ഉണ്ടാകുമെന്ന് നമുക്ക്ആശിക്കാം. 'സന്തോഷം നിറഞ്ഞ ലോകം' കൊതിക്കുന്ന താങ്കളും പ്രതീക്ഷ കൈവിടില്ലെന്ന് കരുതട്ടെ.

ഫസല്‍ said...

'Aravanappaayasam katinamennayyappo'

dethan said...

ഫസലേ,
അരവണ തരണം
ശരണം പൊന്നയ്യപ്പാ
അരിയില്ലേലും പൊരിയില്ലേലും
അരവയര്‍ പോലും നിറഞ്ഞില്ലേലും
അരവണ കിട്ടണം
ശരണം പൊന്നയ്യപ്പാ.