Total Pageviews

Wednesday, November 7, 2007

ഗുരുവായൂരപ്പന്‍റെ ചുരിദാര്‍ വിരോധം

ശ്രീകൃഷ്ണ ഭഗവാനു പെണ്ണുങ്ങള്‍ തുണിയുടുക്കാതിരിക്കുന്നതാണിഷ്ടം എന്നറിയാന്‍ പ്രശ്നം വയ്ക്കേണ്ട വല്ല കാര്യവുമുണ്ടോ? പുരാണവും ഇതിഹാസവും അറിയാത്തതു കൊണ്ടാണു ഗുരുവായൂരപ്പനു സ്ത്രീവസ്ത്രങ്ങളില്‍ ഒന്നായ ചുരിദാറിനോട് മാത്രം വിദ്വേഷം ഉണ്ടെന്നു ജ്യോതിഷികള്‍ പറയുന്നത്.കുറഞ്ഞപക്ഷം ഉദയായുടെയോ മെരിന്‍ലാന്‍റിന്‍റെയോ കൃഷ്ണസിനിമകള്‍ ഏതെങ്കിലും കണ്ടിരുന്നെങ്കില്‍ ഇത്ര സങ്കുചിതമായ അഭിപ്രായം ഇവര്‍ നടത്തുകയില്ലായിരുന്നു.ഗുരുവായൂരപ്പന്‍റെ തിരുവാഭരണം മോഷണം പോയത് കണ്ടുപിടിക്കുവാന്‍ വച്ച ദേവപ്രശ്നത്തില്‍ കള്ളനെക്കുറിച്ച് സൂചന പോലും നല്‍കാന്‍ കഴിയാത്ത ജ്യോല്‍സ്യന്മാര്‍ ഭഗവാന്‍റെ ചൂരിദാര്‍ വിരോധം കണ്ടുപിടിച്ചത് അത്ഭുതം തന്നെ.ആനയെക്കാണാന്‍ കഴിയാത്തവര്‍ ആട്ടിന്‍ പൂട കണ്ടെന്നു പറയുമ്പോള്‍ അത് തൊണ്ടതൊടാതെ വിഴുങ്ങാന്‍ അന്ധഭക്തര്‍ക്കല്ലാതെ സാധിക്കില്ല.ചുരിദാര്‍ ധരിച്ച് ദര്‍ശനം നടത്താന്‍ ദേവസ്വംബോഡ് അനുവാദംകൊടുത്തത് തങ്ങളുടെ സമ്മതത്തോടെ അല്ലെന്ന് പ്രശ്നം കഴിഞ്ഞ ഉടന്‍ തന്ത്രിമാര്‍ പ്രസ്താവിച്ചതും കൂടി ചേര്‍ത്തുവായിക്കണം.ഈ തന്ത്രിമാരുടെ മുന്‍ ഗാമികള്‍ ഭഗവാനെ കാണാന്‍ അനുവദിക്കാതെ അകറ്റി നിര്‍ത്തിയ ഒരു വലിയ സമൂഹത്തിലെ സ്ത്രീകളെ മേല്‍ മുണ്ടോ മുട്ടുമറയുന്ന തുണിയോ ധരിക്കാന്‍ സമ്മതിച്ചിരുന്നില്ല.ആ ദുരാചാരത്തെ ന്യായീകരിക്കാനും ജ്യോതിഷ,മന്ത്ര,തന്ത്ര,സ്മ്രിതി,സംഹിതകളെ അവര്‍ ഉദ്ധരിച്ചിരുന്നു.ഭക്തിയുടെപേരില്‍ അതിന്‍റെ വേറൊരു രൂപം പ്രത്യക്ഷപ്പെടുകയാണു ഗുരുവായൂരില്‍.ഭക്തിയും വിശ്വാസവും ചൂഷണം ചെയ്ത് ജീവിക്കുന്ന ഉദരംഭരികളുടെ ഉദ്ദേശ്യം യഥാര്‍ത്ഥഭക്തരെങ്കിലും മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്തില്ലെങ്കില്‍ നാം പഴയ കറുത്ത നൂറ്റാണ്ടിലേക്കുതിരികെപ്പോകും.

5 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വസ്ത്രങ്ങള്‍ക്കും ജാതിചിന്തകള്‍ക്കുമതീതമായി ചിന്തിക്കാതെ നേരമ്പോക്കു പറയുന്നവര്‍ക്ക്‌ എന്തു ഭക്തി?

ത്രിശങ്കു / Thrisanku said...

ഇത്രയും നാളും ചുരിദാറിന്റെ പുറത്ത് മുണ്ട് ചുറ്റി ദര്‍ശനം നടത്തിയിരുന്ന ഭക്തകളെ ഭഗവാന്‍ കണ്ടില്ലായിരുന്നു എന്നാണോ?.

dethan said...

ദര്‍ശനം നടത്തുന്നവരല്ലേ കാണുകയും കേള്‍ക്കുകയും ചെയ്യൂ. വേറേ കാണുന്നതു പൂജാരിമാരും.ഭഗവാന്‍
കാണുന്നു എന്നു പറയുന്നതിനര്‍ത്ഥം പൂജാരി/തന്ത്രി കാണുന്നു എന്നാണു.ഭഗവാന്‍റെ ഇഷ്ടം എന്നുള്ള തിന്‍റെ
പൊരുളും മറ്റൊന്നല്ല.

thankam said...

churidhar ittal adiyil ONNARAMUNDU udukkan pennungalkku aavilla;ambalathil pokumpol kamam niyandrikkan thattududuthe patoo....ATHUKONDANU GURUVAYOORIL CHURIDHAR VENDA ENNU PARAYUNNATHU.

അങ്കിള്‍ said...

പണ്ട് മുണ്ടാണ്‍ സ്ത്രീകള്‍ ഉടുത്തിരുന്നത്. ഇപ്പോള്‍ സാരിയുടുക്കുമ്പോഴും തറ്റുടുക്കാറുണ്ടോ?