Total Pageviews
Friday, October 19, 2007
അന്നത്തെ കുഞ്ഞൂഞ്ഞും ഇന്നത്തെ ബിഷപ്പും
ശ്രീ.പൊന്‍കുന്നം വര്‍ക്കി പള്ളിക്കും പട്ടക്കാര്‍ക്കും എതിരെ കഥയും ലേഖനവും എഴുതി നടന്ന കാലം.ഒരുദിവസം മദ്യപിച്ചു ലക്കുകെട്ട ഒരാള്‍ വര്‍ക്കി താമസിക്കുന്നിടത്ത് ചെന്നു ചീത്ത വിളിക്കുകയും തല്ലാനൊരുങ്ങുകയും ചെയ്ത സംഭവം അദ്ദേഹം തന്‍റെ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്.പിന്നീട് അദ്ദേഹത്തിന്‍റെസുഹൃത്തായി മാറിയ കുടിയന്‍ കുഞ്ഞൂഞ്ഞ് ,തന്നെ ഒരച്ചന്‍ കാശും തന്നു വര്‍ക്കിസാറിനെ ഉപദ്രവിക്കാന്‍ പറഞ്ഞു വിടുകയായിരുന്നെന്ന് സമ്മതിക്കുകയുണ്ടായി.അരനൂറ്റാണ്ട് കഴിഞ്ഞപ്പോള്‍, അച്ചനല്ല സാക്ഷാല്‍ ബിഷപ്പ് തന്നെനേരിട്ട് ഗുണ്ടാപ്പണി ഏറ്റെടുക്കുന്ന കാഴ്ചയാണു ദൃശ്യമാകുന്നത്.വിശ്വാസി അല്ലായിരുന്ന മത്തായിചാക്കോ വിശ്വാസിയാണെന്നു വരുത്തിതീര്‍ക്കാന്‍ ഒരു ബിഷപ്പും കൂട്ടരും കളിക്കുന്ന നെറികെട്ട വിക്രിയകള്‍ പുരോഹിത വര്‍ഗ്ഗത്തിനും അവരുടെ മതത്തിനും അപമാനം ഉണ്ടാക്കിയിരിക്കുകയാണു.കേരള സര്‍വ്വകലാശാലാ മുന്‍സിന്‍ഡിക്കേറ്റംഗവും വിശ്വാസിയും കോണ്‍ഗ്രസ്സുകാരനുമായിരുന്ന ശ്രീ.വി കെ.കുര്യന്‍ മരിച്ചപ്പോള്‍ പള്ളി സെമിത്തേരിയില്‍ അടക്കാന്‍ സമ്മതിക്കാഞ്ഞതില്‍ വേദന തോന്നാതിരുന്ന മറ്റു സഭക്കാര്‍ക്കും കെ.എം.മാണി, ഉമ്മന്‍ ചാണ്ടി തുടങ്ങിയ സത്യവിശ്വാസികള്‍ക്കും ബിഷപ്പിനെ വിമര്‍ശിച്ചപ്പോള്‍ നോവുന്നതു കാണാന്‍ രസമുണ്ട്.ക്രിസ്തുവിനെതിരെ സാക്ഷി പറഞ്ഞ പരീശന്മാരും ജൂതപുരോഹിതന്മാരും മത്തായിചാക്കോയെ കടിച്ചു കീറാനൊരുങ്ങുന്ന പുതിയ പുരോഹിത വര്‍ഗ്ഗത്തേക്കാള്‍ എത്രയോ ഭേദം! ശ്രീ.പൊന്‍കുന്നം വര്‍ക്കി പള്ളിക്കും പട്ടക്കാര്‍ക്കും എതിരെ കഥയും ലേഖനവും എഴുതി നടന്ന കാലം.ഒരുദിവസം മദ്യപിച്ചു ലക്കുകെട്ട ഒരാള്‍ വര്‍ക്കി താമസിക്കുന്നിടത്ത് ചെന്നു ചീത്ത വിളിക്കുകയും തല്ലാനൊരുങ്ങുകയും ചെയ്ത സംഭവം അദ്ദേഹം തന്‍റെ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്.പിന്നീട് അദ്ദേഹത്തിന്‍റെസുഹൃത്തായി മാറിയ കുടിയന്‍ കുഞ്ഞൂഞ്ഞ് ,തന്നെ ഒരച്ചന്‍ കാശും തന്നു വര്‍ക്കിസാറിനെ ഉപദ്രവിക്കാന്‍ പറഞ്ഞു വിടുകയായിരുന്നെന്ന് സമ്മതിക്കുകയുണ്ടായി.അരനൂറ്റാണ്ട് കഴിഞ്ഞപ്പോള്‍, അച്ചനല്ല സാക്ഷാല്‍ ബിഷപ്പ് തന്നെനേരിട്ട് ഗുണ്ടാപ്പണി ഏറ്റെടുക്കുന്ന കാഴ്ചയാണു ദൃശ്യമാകുന്നത്.വിശ്വാസി അല്ലായിരുന്ന മത്തായിചാക്കോ വിശ്വാസിയാണെന്നു വരുത്തിതീര്‍ക്കാന്‍ ഒരു ബിഷപ്പും കൂട്ടരും കളിക്കുന്ന നെറികെട്ട വിക്രിയകള്‍ പുരോഹിത വര്‍ഗ്ഗത്തിനും അവരുടെ മതത്തിനും അപമാനം ഉണ്ടാക്കിയിരിക്കുകയാണു.കേരള സര്‍വ്വകലാശാലാ മുന്‍സിന്‍ഡിക്കേറ്റംഗവും വിശ്വാസിയും കോണ്‍ഗ്രസ്സുകാരനുമായിരുന്ന ശ്രീ.വി കെ.കുര്യന്‍ മരിച്ചപ്പോള്‍ പള്ളി സെമിത്തേരിയില്‍ അടക്കാന്‍ സമ്മതിക്കാഞ്ഞതില്‍ വേദന തോന്നാതിരുന്ന മറ്റു സഭക്കാര്‍ക്കും കെ.എം.മാണി, ഉമ്മന്‍ ചാണ്ടി തുടങ്ങിയ സത്യവിശ്വാസികള്‍ക്കും ബിഷപ്പിനെ വിമര്‍ശിച്ചപ്പോള്‍ നോവുന്നതു കാണാന്‍ രസമുണ്ട്.ക്രിസ്തുവിനെതിരെ സാക്ഷി പറഞ്ഞ പരീശന്മാരും ജൂതപുരോഹിതന്മാരും മത്തായിചാക്കോയെ കടിച്ചു കീറാനൊരുങ്ങുന്ന പുതിയ പുരോഹിത വര്‍ഗ്ഗത്തേക്കാള്‍ എത്രയോ ഭേദം!
Subscribe to:
Post Comments (Atom)
No comments:
Post a Comment