Total Pageviews

Monday, November 12, 2007

പുതിയ ധൃതരാഷ്ട്രന്മാര്‍

മഹഭാരതത്തിലെ ധൃതരാഷ്ട്രരെ നിഷ്പ്രഭനാക്കുന്ന രണ്ട് പുതിയ ധൃതരാഷ്ട്രന്മാര്‍ ആധുനിക ഭാരതത്തില്‍വിലസുകയാണ്.കേരളത്തിലും കര്‍ണ്ണാടകത്തിലുമുള്ള ഈ ധൃതരാഷ്ട്രന്മാര്‍,പുത്രവാത്സല്യത്തില്‍ പുരാണകഥാപാത്രത്തെ അതിവര്‍ത്തിക്കും.അന്ധനും അപ്രാപ്തനുമായ കൗരവ രാജാവ് മകന്‍റെ ചെയ്തികളെ അനുകൂലിക്കാന്‍ പലപ്പോഴും നിര്‍ബ്ബന്ധിതനാവുകയായിരുന്നു.എന്നാല്‍ നവധൃതരാഷ്ട്രന്മാരാകട്ടെ തങ്ങള്‍ക്കും മക്കള്‍ക്കും വേണ്ടി എന്തും ചെയ്യാന്‍ മുന്നിട്ടിറങ്ങുകയാണ്.പുത്രനെ മുഖ്യമന്ത്രിയാക്കാന്‍ കര്‍ണ്ണാടകത്തിലെപിതാവ് നടത്തിയ വൃത്തികെട്ട കളികള്‍ ആരെയും നാണിപ്പിക്കും.വര്‍ഗ്ഗീയ ശക്തികളെ തുരത്താന്‍ മൂന്നാംമുന്നണിയുണ്ടാക്കി പ്രധാനമന്ത്രിയായ മനുഷ്യന്‍, ദക്ഷിണേന്ത്യയില്‍ വര്‍ഗ്ഗീയപ്പാര്‍ട്ടിക്ക് ആദ്യമായി അധികാരത്തലേറാന്‍ വഴിയൊരുക്കി കൊടുത്തു.താന്‍ കൂടി ജന്മം നല്കിയ പാര്‍ട്ടിയെ പിളര്‍ത്തി;
ബദ്ധശത്രുവായിരുന്ന ബി.ജെ.പിയുമായി കൈ കോര്‍ത്തു. മുഖ്യ മന്ത്രിയായി അധികാരത്തിന്‍റെ രുചി പിടിച്ചമകന്‍ കരാറനുസരിച്ച് യഥാസമയം സ്ഥാനമൊഴിഞ്ഞില്ല.പകരം അച്ഛനും മകനും കൂടി കോണ്‍ഗ്രസ്സിന്‍റെ കാലിലായി പിടുത്തം.പിടി കിട്ടാതായപ്പോള്‍ ഛര്‍ദ്ദിച്ചതു ഭക്ഷിച്ചു.കേരളത്തിലെ ധൃതരാഷ്ട്രര്‍ പലവട്ടം മുഖ്യമന്ത്രിയായിരുന്ന ആളാണ്.മക്കള്‍ക്കും തനിക്കും വേണ്ടിയാണ് ഇദ്ദേഹത്തിന്‍റെ പൊറാട്ടു നാടകം. ജീവിതസായാഹ്നത്തിലെത്തിയിട്ടും ആര്‍ത്തി തീര്‍ന്നിട്ടില്ലാത്ത ഈ സൂത്രശാലിയുടെ ഇപ്പോഴത്തെ ആഗ്രഹം മകനു ഒരു ബര്‍ത്ത് ഉറപ്പാക്കുക എന്നതാണു. കൂട്ടത്തില്‍ തറവാട്ടിലേക്കു മടങ്ങാനുള്ള മോഹവും. കൂടെ നിന്ന പലരെയും ചവുട്ടിത്താഴ്ത്തിയും സംഹരിച്ചുമാണ് ഇദ്ദേഹം പുത്രനെ ഇവിടം വരെ എത്തിച്ചത്.തനിക്ക് രാഷ്ട്രീയത്തില്‍ മേല്‍വിലാസം നേടിക്കൊടുക്കുകയും മുഖ്യമന്ത്രിയാകാന്‍ അവസരം നല്‍കുകയും ചെയ്ത മാതൃ സംഘടനയെ മകനു വേണ്ടി തള്ളിപ്പറഞ്ഞ ഈ 'മുതിര്‍ന്ന' നേതാവ് പോരുമ്പോള്‍ പറഞ്ഞ അസഭ്യങ്ങള്‍ നാടു മുഴുവന്‍ കേട്ടതാണ്.അതെല്ലാം വിഴുങ്ങി തിരികെപ്പോകാന്‍ തയ്യാറെടുക്കുകയാണിപ്പോള്‍. അധികാരത്തോടുള്ള ആസക്തിയും കുടുംബസ്നേഹവും മാത്രം ഇക്കാലമത്രയും മനസ്സില്‍ കൊണ്ടു നടക്കുകയും അതിനു വേണ്ടി എന്തു വേഷവും കെട്ടുകയും ചെയ്തു പോന്ന ഇത്തരം രാജ്യ,സാമൂഹിക ദുഷ്ടുകളെ എഴുന്നള്ളിച്ചു നടക്കുന്നത് രാജ്യദ്രോഹമാണ്.

4 comments:

മുക്കുവന്‍ said...

good one buddy. every party leaders are like that. there is no difference between congress/ldf/janatha.

leaders will see to that their son/daughters are getting good postition by all means.

see VS son, he is a chairman for some state goverment company.

Pinarayi's son studying in Birmigham, while opposing privatised colleage in Kerala.

Chandi;s son is KSU leader in Delhi. if you are KSU member in kerala you cant gain anything, may be you will get few beats from SFI/ABVP nothing else. so he brilliantly moved his son to delhi.

dethan said...

മുക്കുവന്,
എല്ലാ രാഷ്ട്രീയ നേതാക്കളും എന്നതിനേക്കാള്‍ മിക്കവരും എന്നു പറയുന്നതാകും ശരി.ഗാന്ധിജി നേതാവും പിതാവും ഒക്കെ ആയിരുന്നല്ലോ.രാഷ്ട്ര സേവനത്തിനിറങ്ങുന്നവര്‍ മുന്‍ഗണന കൊടുക്കേണ്ടത് കുടുംബത്തിനല്ല; രാഷ്ട്രത്തിനാണ്.താങ്കള്‍ പരാമര്‍ശിച്ചവരുടെ മക്കള്‍സ്നേഹം പ്രകടമണെങ്കിലും ധൃതരാഷ്ട്രന്മാരെപ്പോലെ മക്കള്‍ക്കു വേണ്ടി രാജ്യത്തെയും മറ്റുള്ളവരെയും അവഗണിക്കയും ദ്രോഹിക്കയും ചെയ്യുന്നതായിതോന്നുന്നില്ല.
അവരെ ന്യായീകരിക്കുകയല്ല.

മുക്കുവന്‍ said...

dhetan,

probably not all, may be one or two leaders will be there. I do agree with that.

LDF leaders say something in kerala while in opposition, do another while in ruling and do another in different state.

their idea is dont allow to do anything by others. any shit done by them should be accepted as great. I just cant understand that logic. till now they were against the TOLL highway project, recently changed mind, thank god!

they were against computerisation, now all party leaders move with laptop. I dont know for what purpose though.

against Privatised colleages. if Pinarayi preach that privatised colleage reduces the standard of the course WHAT THE HECK HE SEND HIS SON TO ENGLAND? is the birmigham colleage is greater than indian IITs?

dethan said...

മുക്കുവന്,
പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒന്നും ഭരണത്തില്‍ കയറുമ്പോള്‍ മറിച്ചും പറയുന്നത് എല്ലാ രാഷ്ട്രീയക്കാരും
ഇപ്പോള്‍ പതിവാക്കിയിരിക്കുകയാണ്.ഇപ്പോഴത്തെ പ്രധാനമന്ത്രി മുമ്പൊരിക്കല്‍ അതു തുറന്നു സമ്മതിച്ചിട്ടുമുണ്ട്.പ്രസംഗവും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലാത്ത രാഷ്ട്രീയക്കാരാണ് രാജ്യത്തെ ഈ
ദുരവസ്ഥയില്‍ എത്തിച്ചത്.ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ആക്ഷേപിക്കുകയും മകനെ അവരുടെ വിദ്യാഭ്യാസത്തിന്‍റെ
ഗുണഭോക്താവാക്കി വളര്‍ത്തുകയും ചെയ്യുന്ന കാപട്യത്തെ ജനം തിരിച്ചറിയും.എന്നാലും ഏറെപ്പേര്‍ കൂടെ കണ്ടെന്നിരിക്കും.ശൂദ്രമഹര്‍ഷിയുടെ തലയറുത്ത ശ്രീരാമന്‍റെ പേരു പറഞ്ഞ് എത്ര ശൂദ്രന്മാരെയാണ് `വിശ്വഹിന്ദുക്കള്‍` ഒപ്പം നിര്‍ത്തിയിരിക്കുന്നത്!പവപ്പെട്ട വിദ്യാര്‍ഥികളെ സമരത്തിനിറക്കുകയും സ്വന്തം മക്കളെ സുരക്ഷിതസ്ഥാനത്തിരുത്തി പഠിപ്പിക്കുകയും ചെയ്യുന്നവര്‍ മറ്റെന്തായാലും കമ്യൂണിസ്റ്റാകില്ല