Total Pageviews

Sunday, October 19, 2025

സർവ്വ … സ്മരണ -38 രണ്ട് ഇൻക്രിമെൻ്റ് പോയി |

പിൻവാതിൽ നിയമനത്തിനെതിരെ ‘ കേരളാ യൂണിവേസിറ്റി ജീവനക്കാർ നടത്തു ന്നസമരം അവസാനിപ്പിക്കാനുള്ള ഒരു നീക്കവും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരുന്നപ്പോൾ ,സമരം കടുപ്പിക്കാൻ ഐക്യവേദി തീരുമാനിച്ചു. അതിൻ്റെ ഭാഗമായി ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പു സത്യഗ്രഹം ആരംഭിച്ചു. അധികാ രികളും അവർക്കു ദാസ്യവേല ചെയ്യുന്ന ഒരു സംഘടനയും ചേർന്ന് സമരം പൊളി ക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യാനും തുടങ്ങി.
സമാധാനപരമായി കുത്തിയിരുന്നു മുദ്രാ വാക്യം വിളിക്കുന്ന വനിതകൾ ഉൾപ്പടെ യുള്ള സമരക്കാരെ അറസ്റ്റു ചെയ്തു നീക്കാനുള്ള ശ്രമം പാളിയപ്പോൾ വിദ്യാർത്ഥിക ളെ ഇളക്കിവിടാൻ നോക്കി. അതും ഫലിക്കാതായപ്പോൾ ഗുണ്ടാകളെ SFI വേഷം കെട്ടിച്ച് ഞങ്ങളെ ആക്രമിക്കാൻ വിട്ടു. അവർ ചെടിച്ചട്ടിയും കല്ലും കമ്പും ഉപയോ ഗിച്ച് സമരക്കാരെ ആക്രമിച്ചു. നിരവധി സ്ത്രീകൾ കൈയുംകാലും തലയും പൊ ട്ടി ആശുപത്രിയിലായി. പോലീസ് നോക്കി നിൽക്കേയാണ് ഗുണ്ടകൾ ഈ അക്രമ ത്തിനു മുതിർന്നത്. അധികൃതരാരും തന്നെ പരുക്കേറ്റ് ആശുപത്രിയിലായ ജീവന ക്കാരെ തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല,
പോലീസൻ്റെയും ഗുണ്ടാകളുടെയും സഹായത്തോടെ സമരം അടിച്ചൊതു ക്കാമെ ന്ന അധികാരികളുടെ കണക്കുകൂട്ടൽ തെറ്റി. പൊതുജനാഭിപ്രായം സമരത്തനനു കൂലമായി . ഒരു സിൻഡിക്കേറ്റംഗത്തിൻ്റെ ദുർ വാശി കൊണ്ടു മാത്രം പിടിച്ചു നില്കാ നാകില്ലെന്ന് മറ്റംഗങ്ങൾക്കു ബോദ്ധ്യമായി. സർവ്വാധികാരിയായ ആ സിൻഡിക്കേ റ്റംഗത്തെ തൃപ്തിപ്പെടുത്താൻ വേണ്ടിയാ യിരുന്നു ഈ സസ്പൻഷൻ എന്ന് അവർ മനസ്സിലാക്കി.

എന്നെ എന്തെങ്കിലും കാരണം പറഞ്ഞ് സസ്പൻ്റ് ചെയ്യണമെന്ന് പ്രസ്തുത സിൻഡിക്കേ റ്റംഗം ഉന്നമിട്ടിരുന്നു. വ്യക്തിവി രോധവും പകയും മൂലം അന്ധനായ അദ്ദേഹം ആയിടക്കു നടന്ന സെനറ്റ് തെരഞ്ഞെടുപ്പിൽ ജീവനക്കാരുടെ പ്രതിനിധിയായി മത്സരിച്ച എന്നെ തോല്പി ക്കാൻ ജീവനക്കാരുടെ വീടുവീടാന്തരം കയറിയിറങ്ങി. ജാതിവിഷം കുത്തിവച്ചാ യാരുന്നു പ്രചരണം.ഐക്യവേദി സ്ഥാനാ ർത്ഥിയായിരു ന്ന എനിക്കെതിരേ ഇദ്ദേഹം നടത്തിയ ഈ ഹീന പ്രചരണത്തെ ഫല പ്രദമായി ചെ റുക്കാൻ പറ്റിയത് ആർ.എസ്. ശശികുമാറിൻ്റെയും അദ്ദേഹത്തിൻ്റെ സംഘടനയുടെ യും ആത്മാർത്ഥമായ ‘പ്രവർത്തനം കൊണ്ടായിരുന്നു. അതാണ് ശശിക്കുനേ രേയു ള്ള അപ്രീതിക്കു കാരണം.
തോല്പിക്കാനോ പറ്റിയില്ല. ‘എന്നാൽ പിന്നെ സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ നി ന്നും എന്നെ അകറ്റിനിർത്തി വോട്ടു ചെയ്യിക്കാതിരിക്കുക. എന്നതായി അടുത്ത ല ക്ഷ്യം.അപ്പോഴാണ് ഇങ്ങനെ ഒരവസരം വീണുകിട്ടിയത്. പുതിയ സെനറ്റ് ‘ പുന:സം ഘടിപ്പിച്ചിട്ടില്ലാത്തതിനാൽ അതെളുപ്പമാ ണെ’ന്നു കണക്കൂ കൂട്ടി. അതുകൊണ്ട് സെനറ്റ് റീ കോൺസ്റ്റിട്യൂഷനും സിൻഡി ക്കേറ്റിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കു ന്നതിനു മുമ്പു വരെ ഞങ്ങളെ സസ്പൻഷനിൽ നിർത്താനായിരുന്നു പ്ലാൻ.
പക്ഷേ ഗുണ്ടാ ആക്രമണത്തോടെ സമരത്തി ൻ്റെ ഗതി മാറി. താമസിയാതെ സമരം ഒത്തു തീർപ്പാക്കാനും സസ്പൻഷൻ പിൻവലി ക്കാനും സിൻഡിക്കേറ്റ് നിർബ്ബന്ധിത മായി. സമരത്തോടനുബന്ധിച്ചു നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാനും തീരുമാനമായി. പിന്നീട് അന്വേഷണത്തിനു നിയോഗിച്ച ഏകാംഗ കമ്മിഷൻ ആ രാണെന്നറിഞ്ഞ പ്പോഴാണ് അതിലെ ചതി മനസ്സിലായത്. സർവ്വാധികാരിയായ സിൻസിക്കേറ്റംഗ ത്തിൻ്റെ സിൽബന്തി ആയ ഒരു റിട്ടയേഡ് മജിസ്ട്രേട്ട് ‘ആയിരു ന്നു ആ ഏകാംഗ കമ്മീഷൻ. അപ്പോഴേ റിപ്പോർട്ടും ശുപാർശയും എന്തായി രിക്കു മെന്ന് ഊഹിച്ചു. അതുപോലെ തന്നെ സംഭവിച്ചു. ഞങ്ങളുടെ രണ്ടു പേരുടെയും രണ്ട് ഇൻക്രിമെൻ്റ് വീതം കുമിലേറ്റീവ് ഇഫക്റ്റിൽ ബാർ ചെയ്യാനായിരുന്നു ശുപാർ ശ. എന്നു വച്ചാൽ പെൻഷൻ പറ്റും വരെ 2 ഇൻക്രിമൻ്റ് പൊയ്ക്കെണ്ടി രിക്കും. ശുപാ ർശ കിട്ടേണ്ട താമസം അത് സിൻഡിക്കേറ്റ് അംഗീകരിച്ചു
സമരം നടക്കുന്നതിനിടെ ഞങ്ങളോട് അനുഭാവമുള്ള പല പ്രമുഖരും ഒത്തുതീർ പ്പിനു ശ്രമിക്കുകയുണ്ടായി. പേരു കേട്ട ഗാന്ധിയനായ ശ്രീ കെ.ഇ.മാമ്മൻ ആയിരു ന്നു അതിൽ ഒരാൾ. അന്നത്തെ പ്രോവൈസ് ചാൻസലറായിരുന്ന പ്രൊഫ. സിറിയ ക് തോമസുമായും ഞാനുമായും അദ്ദേഹത്തിന് നല്ല അടുപ്പമുണ്ടായിരുന്നു. ഞങ്ങ ളാരും അഭ്യർത്ഥിക്കാതെയാണ് മാമൻസാർ ഇതിൽ ഇടപെട്ടത്. പി.വി.സിയെ കണ്ട ശേഷo അദ്ദേഹം എന്നെ കാണാൻ വന്നിരുന്നു. പിവിസിയുടെ ഓഫീസ് തല്ലിപ്പൊ ള്ളിച്ചു അകത്തു കയറിയത് ക്രിമിനൽ കുറ്റമാണ്. അതുകൊണ്ട് ഞങ്ങൾ രണ്ടു പേരും മാപ്പുപറഞ്ഞാലേ പ്രശ്നം തീരു എന്ന് പിവിസി പറഞ്ഞത്രേ. അദ്ദേഹം പറയു ന്നത് കള്ളമാണെന്നും തുറന്നു കിടന്ന വാതിൽ തല്ലിപ്പൊളിക്കേണ്ട ആവശ്യമി ല്ലാ യിരുന്നു എന്നും ഞാൻ അറിയിച്ചു. അപ്പോൾ മാമൻ സാർ പറഞ്ഞത്: ‘’ സിറിയക് സത്യമല്ല പറയുന്നതെന്ന് എനിക്കും തോന്നി”എന്നാണ്.
സസ്പൻഷൻ, വോട്ടു ചെയ്യിക്കാതെ അകററി നിർത്തുക തുടങ്ങിയ പരിപാടികൾ നടപ്പിലാക്കി എന്നെ വരുതിയിലാക്കാം എന്ന കണക്കു കൂട്ടലുകൾ മനസ്സിൽ വച്ചു കൊ ണ്ടായിരി ക്കണം, “അയാൾ എൻ്റെ കാൽക്ക ൽ വന്നു വീഴും” എന്ന് സർവ്വാധി കാരി ഞങ്ങളുടെ പ്രസിഡൻ്റിനോടു പറഞ്ഞ് മന: പായസം കുടിച്ചത്. ഞങ്ങൾക്ക് കുറച്ചു സാമ്പത്തിക നഷ്ടം ഉണ്ടാക്കാൻ കഴിഞ്ഞെന്ന് അദ്ദേഹ ത്തിനും അദ്ദേഹ ത്തിൻ്റെ സേവകന്മാർക്കും സന്തോഷിക്കാം. പക്ഷേ ഞാൻ ചെന്ന് അദ്ദേത്തിൻ്റെ കാ ലു പിടിക്കും എന്നു സ്വപ്നം കണ്ടതു വെറുതേയായി. ഉദ്ദേശ ശുദ്ധിയി ല്ലാതെ ചെയ്യു ന്ന ഏതു പ്രവൃത്തി യുടെയും ഫലം ഇങ്ങനൊക്കെത്തന്നെയായിരിക്കും. സിൻഡി ക്കേറ്റിലിരുന്നുകൊണ്ട് സർവ്വകലാശാലയെ ചൂഷണം ചെയ്യുകയും അഴിമതിയും ‘സപജനപക്ഷപാതവും നടത്തുകയും ചെയ്യുന്നതിനെതിരെ നിരന്തരം ശബ്ദിക്കുക യും അദ്ദേഹത്തിൻ്റെ പല കള്ളത്തരങ്ങളും വെളിച്ചത്തു കൊണ്ടുവരികയും ചെയ’തതാണ് എന്നോട്ടുളള വിദ്വേഷത്തിനു കാരണം.








Fans on the page

No comments: