Total Pageviews

Sunday, October 5, 2025

സർവ്വ ...... സ്മരണ_36 പിൻവാതിൽ നിയമനത്തിനെതിരെ

സർക്കാർ( ഇടതായാലും വലതയാലും) പിൻവാതിൽ നിയമനങ്ങളിൽ കമ്പം കയറിയിട്ടു കാലം കുറേയായി. പ്രീഡിഗ്രി ബോഡ് വിരുദ്ധ സമരസമയത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ബുദ്ധിയിലാണ് ആദ്യമായി ഈ പിൻവാതിൽ നിയമന തന്ത്രം ഉദയം കൊണ്ടതെന്നു വേണം കരുതാൻ. ഗാന്ധിജി സർവ്വകലാശാല സ്ഥാപിച്ചപ്പോൾ ‘ ഓപ്ഷൻ കൊടുത്ത കേരള സർവ്വകലാ ശാലാ ജീവനക്കാരെ തഴഞ്ഞിട്ട് പിൻവാതിൽ വഴി നിയമിച്ചതിൻ്റെ രുചിയോർത്താകണം ബോഡ് വിരുദ്ധ ‘കസമരകാലത്ത് മന്ത്രി ഇതു പയറ്റി നോക്കിയത്. പക്ഷേ ഈ തരികി ട പൂർണ്ണ ഫലപ്രാപ്തിയിൽ എത്താൻ ഞങ്ങൾ സമ്മതിച്ചില്ല. എങ്കിലും പിന്നീട് അധികാരത്തിലെത്തിയ ഇടതുപക്ഷസർ ക്കാരിൻ്റെ കാലത്തും അന്നത്തെ സിൻ്റിക്കേ റ്റ് പിൻവാതിൽ നിയമനം ഫലപ്രദമായി നടപ്പാക്കാൻ തുടങ്ങി. ചെറിയ പ്രതിഷേധ ങ്ങൾ വക വയ്ക്കാതെ അഴിമതി നിയമനം തുടർന്നപ്പോൾ, സിൻഡിക്കേറ്റ് സഹായ ഇടതുപക്ഷ സംഘടന ഒഴിച്ചുള്ള സംഘടന കൾ ഐക്യവേദി രൂപവത്കരിച്ച് സമരം തുടങ്ങി. തങ്ങളുടെ സ്വന്തം സർക്കാർ ഭരിക്കുമ്പോൾ ഒരു സമരവും വകവയ്ക്കില്ല എന്ന അഹങ്കാരത്തോടെ സിൻഡിക്കേറ്റ് അഴിമതി തുടർന്നപ്പോൾ ഒരു സിൻഡിക്കേറ്റ് യോഗം തടസ്സപ്പെടുത്താൻ ഐക്യ വേദി തീരുമാനിച്ചു. വ്യവസ്ഥാപിത മാർഗ്ഗത്തിൽ സമരനോട്ടീസ് നൽകിയെങ്കിലും ചർച്ചക്കു പോലും അധികാരികൾ തയ്യാറായില്ല . ഗ്രില്ലും കതകും എല്ലാം അടച്ച് സിൻഡിക്കേറ്റ് യോഗം ആരംഭിച്ചു.
ഗ്രിൽ അടച്ച്’ കവാടത്തിൽ സെക്യൂരിറ്റിക ളെയും നിർത്തിയതിൻ്റെ ബലത്തിൽ സിൻഡിക്കേറ്റ് യോഗം ആരംഭിച്ചെങ്കിലും തുറന്നു കിടന്ന, പ്രോ വൈസ് ചാൻസലറുടെ മുറിയിൽ കൂടി യോഗം നടക്കുന്ന ഹാളിൽ എത്തിയ ഐക്യവേദി പ്രവർത്തകർ ഉപരോധം തുടങ്ങി. മുദ്രാവാക്യം വിളക ളുടെയും പ്രസംഗത്തിൻ്റെയും ബഹളം മൂലം സിൻഡിക്കേറ്റിന് യോഗം നടത്തിക്കൊണ്ടു പോകാൻ കഴിയാതായി. യോഗം പിരിച്ചു വിട്ടു. സിൻഡിക്കേറ്റ് റൂമിനു വെളിയിലേക്കു ‘ ഇറങ്ങുന്ന തിരക്കിൽപെട്ട് ഒരു പ്രമാണിയാ യ അംഗം താഴെ വീണു. ഞാൻ നിൽക്കുന്ന തിനടുത്താണ് അദ്ദേഹം വന്നു പതിച്ചതു. ഭാഗ്യത്തിന് അദ്ദേഹത്തിനു പരിക്കൊന്നും പറ്റിയില്ല. പക്ഷേ ഇതു കണ്ടുകൊണ്ടുനിന്ന അസോസിയേഷൻ പ്രസിഡൻ്റ് ചിരിച്ചു കൊണ്ട് എന്നോടു പറഞ്ഞു: “ഇതു കാല ത്തിൻ്റെ കാവ്യനീതിയാ”.

എനിക്കൊന്നും അപ്പോൾ മനസ്സിലായില്ല. ബഹളം കഴിഞ്ഞ പ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു “ രണ്ടാ ഴ്ച മുമ്പ് ഒരു കമ്മിറ്റി’ മീറ്റിംഗ് കഴിഞ്ഞിറ ങ്ങിയപ്പോൾ , ആ ദത്തൻ എൻ്റെ കാലിൽ വന്നു വീഴും. എന്ന് അങ്ങേർ എന്നോട് പറഞ്ഞതാ.ഇപ്പോൾ ദാ അങ്ങേർ അക്ഷ രാർത്ഥത്തിൽ ദത്തൻ്റെ കാൽക്കൽ വന്നു വീണിരിക്കുന്നു. അദ്ദേഹം ചിരിച്ചു; ഞാനും. പക്ഷേ അതൊരു ഗൂഢാലോച നയുടെ ബഹിസ്ഫു രണമായിരുന്നെന്നു പിന്നീട് തെ ളിഞ്ഞു.
അന്നു തന്നെ എന്നെയും സ്റ്റാഫ് യൂണിയൻ നേതാവ് ആർ എസ് . ശശികുമാറിനെയും സസ്പൻ് ചെയ്തു. അടുത്ത ദിവസം മുതൽ ഞങ്ങളുടെ സസ്പൻഷൻ പിൻവലിക്കണ മെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ സ്റ്റേ ഇൻ സ്ട്രൈക്കും തുടങ്ങി.
സമരം നീണ്ടു പോയപ്പോൾ ഒത്തു തീർപ്പാക്കാൻ പല ഫോ ർമുല കളുമായി ദൂതന്മാർ ഐക്യവേദി നേതാക്കന്മാരെ സമീപിക്കാൻ തുടങ്ങി. എല്ലാറ്റിലും ഉണ്ടായിരുന്ന കോമൺ ഫാക്ടർ ഞങ്ങൾ രണ്ടു പേരും മാപ്പു പറയ ണം എന്നതായിരുന്നു. അപ്പോഴാണ് “ദത്തൻ വന്നൻ്റെ കാൽക്കൽ വീഴും” എന്ന സിൻഡി ക്കേറ്റ് സർവ്വാധികാരിയുടെ പ്രവചനത്തിൻ്റെ പൊരുൾ മനസ്സിലായത്. ഞങ്ങൾ അതിനു തയ്യാറായില്ല. സമരം നീണ്ടു പോയി. ഒടുവിൽ അദ്ദേഹത്തിൻ്റെ ദുർവ്വാശി തിരിച്ചറിഞ്ഞ മറ്റു സിൻഡിക്കേറ്റംഗങ്ങൾ മുൻകൈ എടുത്ത് ഒരു മാസത്തിനു ശേഷം സമരം ഒത്തു തീർപ്പാക്കി. സിൻഡിക്കേറ്റ് ഉപരോധവും തുടർന്നുണ്ടായ സംഭവങ്ങളെയും കുറിച്ചു ഒരു ഏകാംഗ കമ്മീഷനെ കൊണ്ട് അന്വേ ഷിപ്പിക്കാനും ഞങ്ങളെ തിരിച്ചെടുക്കു വാനും തീരുമാനിച്ചു.

Fans on the page

Monday, August 25, 2025

സര്‍വ്വ…. സ്മരണ – 33 അക്കരജപ്പാന്‍

യൂണിവേഴ്സിറ്റിയില്‍ അസ്സിസ്റ്റന്റായി ജോലിക്ക് കയറിയിട്ട് അധിക നാളായില്ല.പ്രീഡി ഗ്രീപരീക്ഷാ സെക് ഷനിലാണ് ആദ്യമായി ജോയിന്‍ ചെയ്തത്.സെക് ഷന്റെ മേധാവി സെക് ഷന്‍ ഓഫീസറാണ്.അദ്ദേഹമുള്‍പ്പെടെ എല്ലാവരും സൌഹാര്‍ദ്ദത്തോടെയും സ്നേഹത്തോടെയും  ആണ് പെരുമാറുന്നതു.നല്ല സഹകരണം എല്ലാവരില്‍ നിന്നും കിട്ടിയതു മൂലം വേഗം ജോലികള്‍ പഠിക്കാന്‍ കഴിഞ്ഞു.ഒന്ന് രണ്ടു വര്‍ഷത്തെ പരീക്ഷാജോലികള്‍ വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു.കോളേജുകളില്‍ നിന്നുമെത്തുന്ന അപേക്ഷകളും പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ അപേക്ഷകളും അടുക്കി പ്പെരുക്കി നോമിനല്‍ റോള്‍തയ്യാറാക്കി ഹാള്‍ട്ടിക്കറ്റ്‌ അയച്ചു കഴിഞ്ഞാല്‍ കുറെ ദിവസത്തെക്കു പണി കുറവാണ്.അങ്ങനെഇരിക്കുന്ന ഒരുദിവസം ഞങ്ങളുടെ സെക് ഷന്റെ മുമ്പില്‍ കൂടി പോയ ഒരാളെ ചൂണ്ടി എന്റെ അടുത്തിരിക്കുന്ന സുഹൃത്ത് ചോദിച്ചു അയാളെ അറിയുമോ? കാമ്പസ്സില്‍ വച്ചു പലപ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെട്ടിട്ടില്ല.    

‘’ആരാ കക്ഷി?’’ ഞാന്‍ ചോദിച്ചു.

‘’അതാണ്‌ അക്കരജപ്പാന്‍’’ 

പല കുസൃതികളും ഒപ്പിക്കുന്നതില്‍ വിരുതനായ സുഹൃത്തിന്റെ പറച്ചില്‍ കേട്ട് ഞാന്‍ ചിരിച്ചു. ‘’അതെന്തൊരു പേര്‍?’’ ഒറിജിനല്‍ പേര് തന്നെയോ?അതോ നിങ്ങള്‍ കല്പിച്ചു കൊടുത്തതോ?”

‘’ഞാനല്ല.അയാളുടെ സെക് ഷന്‍ കാര്‍ കല്പിച്ചു കൊടുത്തതാണെന്നാ കേള്‍ക്കുന്നത്.”

സുഹൃത്ത് ആ കഥ പറഞ്ഞു:

‘’ടൈപ്പ  വരുന്നകോപ്പി നമ്മള്‍ എഴുതിക്കൊടുത്തതുമായി ഒത്തനോക്കാറില്ലേ?’’ 

അതായത് കമ്പയര്‍ ചെയ്യാറുണ്ട് എന്ന്. ഞാന്‍ സംശയം ചോദിച്ചു.

“അതെ.’’സുഹൃത്ത് സമ്മതിച്ചു.നോമിനല്‍ റോളിന്റെ പേജില്‍ അടിച്ചു വന്നത് മുഴുവന്‍ ഇംഗ്ലീഷു ക്യാപ്പിറ്റല്‍ അക്ഷരങ്ങളില്‍ ആയിരുന്നു.സ്പീഡില്‍ വായിച്ചു വന്നപ്പോള്‍ AKARAJAPPAN എന്നത് പുള്ളിക്കാരന്‍ വായിച്ചത് ‘അക്കരജപ്പാന്‍’ എന്നായിപ്പോയി. അതോ ടെ കക്ഷിക്ക് അക്കരജപ്പാന്‍ എന്ന പേരും വീണു.

‘’അയാള്‍ കേള്‍ക്കെ തമാശായിപോലും അങ്ങനെ പറയരുത്.തടി കേടാകും’’ കഥ പറഞ്ഞുകഴിഞ്ഞു സുഹൃത്ത് മുന്നറിയിപ്പ് തന്നു.

‘’അപ്പോള്‍ സൂക്ഷിച്ചു കമ്പയര്‍ ചെയ്തില്ലെങ്കില്‍ ഇരട്ടപ്പേര് വീഴും അല്ലെ?”എന്ന യെന്റെ ചോദ്യത്തിനു”ഉറപ്പായും”എന്നായിരുന്നു സുഹൃത്തിന്റെ മറുപടി.

‘’വേറെ വല്ലവര്‍ക്കുമിങ്ങനെ കമ്പയറിങ്ങിന്റെ ഫലശ്രുതിയായി വട്ടപ്പേര്‍ കിട്ടിയിട്ടുണ്ടോ’’എന്നായി ഞാന്‍.കംപയരിങ്ങിറെ ഫലമായി കിട്ടിയിട്ടില്ല.അല്ലാതെ വട്ടപ്പേ രുള്ള ഒരുപാട് പേരുണ്ടെന്ന് സുഹൃത്ത് പറഞ്ഞു.                                                                                                                                                                                                                                                                                                                                           



Fans on the page

Saturday, August 23, 2025

സര്‍വ്വ…. സ്മരണ–32 രണ്ടാമതും ഒന്നാം റാങ്ക്.

ഒരു വര്ഷം LLM പരീക്ഷയുടെ റിസള്ട്ട് വന്നു നാളുകളേ റെയായിട്ടും റാങ്കുകളുടെ വിവരം പ്രസിദ്ധീകരിച്ചില്ല. കേരള സര്വ്വകലാശാലാ ലാ ഡിപ്പാര്ട്ട്മെന്ടിലും അഫീ ലിയേറ്റഡ് ലാ കോളേജുകളിലുമായിവളരെ കുറച്ചു വി ദ്യാര്ത്ഥികല് മാത്രമേ LLM പരീക്ഷ എഴുതാന് ഉണ്ടായി രു ന്നുള്ളൂ.അതുകൊണ്ട് റാങ്കു പ്രസിദ്ധീകരിക്കപ്പെടാഞ്ഞത് അത്രയൊ ന്നും പൊതുജന ശ്രദ്ധക്ക് വിഷയമായില്ല.
ഇതിനിടയില് പ്ലാനിംഗ് ബ്രാഞ്ചില് എന്റെ അടുത്ത സെ ക് ഷനിലെ ഓഫീസറെ കാണാന് ഒരു പെണ്കുട്ടി വന്നു.അവര്തമ്മില് എന്തോ സംസാരിക്കുന്നതും കണ്ടു. അല്പം കഴിഞ്ഞു അവര്(എസ്.ഒ)ചോദിച്ചു നിങ്ങളാരും അറിഞ്ഞില്ലെ ഈവര്ഷത്തെ LLM പരീക്ഷയുടെ റാങ്കു പ്രസിദ്ധീകരിച്ചി ല്ലെ ന്ന കാര്യം.ഇല്ലെന്നു പറഞ്ഞപ്പോള് അവര് പറഞ്ഞു:ഈ കുട്ടിയ്ക്കാണ് ഒന്നാം റാങ്ക് കിട്ടണ്ട ത്. അത് പക്ഷേ ഒരു സിന്റിക്കേറ്റ് അംഗത്തിന്റെ മകന് കൊടുക്കാന് അണിയറ നീക്കം നടക്കുകയാണ്.ഏതു സി ന്റിക്കേറ്റങ്ങത്തിന്റെ എന്ന ചോദ്യത്തിനു അവര് രണ്ടു പേരും മറുപടി പറഞ്ഞില്ല.ഞങ്ങള് പറയില്ല.നിങ്ങള്കണ്ടു പിടിച്ചു വല്ലതും ചെയ്യാന് പറ്റുമോ എന്ന്നോക്ക്. പകുതി കളിയാ യും പകുതി വെല്ലുവിളിയായിട്ടുമാണ് അവര് പറഞ്ഞത്.
വെല്ലുവിളി ഏറ്റെടുത്ത മട്ടില് ‘ശരി’ എന്ന് പറഞ്ഞു ഞാ ന് അവിടെ നിന്നും ഇറങ്ങി നേരെ LLB സെക് ഷനിലേ ക്കു പോയി.അവിടെ ചെന്ന് വിവരം തിരക്കാത്ത താമസം ഡീലിംഗ് അസ്സിസ്റ്റന്റും സെക് ഷന് ഓഫീസറും കൂടി എല്ലാം വിശദമായി പറഞ്ഞു തന്നു. ചുരുക്കമിതാ ണ്:തിരുവനന്തപുരത്തുള്ള സ്വകാര്യ ലാക്കോളെജിന്റെ ഉടമസ്ഥനും സര്വ്വകലാശാലാ സിന്ഡിക്കേറ്റിലെ പ്രബ ലനായ അംഗവും ചിലപ്പോ ഴൊക്കെ ലാ ഫാ ക്കല്റ്റി ഡീ നുമായി വേഷം മാറുകയും ചെയ്യുന്ന മാന്യ ന്റെ മകനാ ണ് ഏറ്റവുംകൂടുതല് മാര്ക്ക് കിട്ടിയിരിക്കുന്നത്.പക്ഷെ അയാള്ക്ക് ഒന്നാം റാങ്ക് കൊടുക്കാന് സര്വ്വകലാശാലയുടെ പരീക്ഷാ നിയമം അനുവദിക്കുന്നില്ല.കാരണം അ യാള് നേരത്തെ ഒരു റാങ്കിനു ടമയാണ്.വേറൊരു ഓപ്ഷണലില് LLM എഴുതിയ ഇപ്പോഴും അയാള്ക്കാണ്ഏറ്റവും കൂടുതല് മാര്ക്ക് കിട്ടിയത്.അങ്ങനെ രണ്ടാമതെഴുതു ന്ന വരെ റാങ്കിന് പരിഗണിക്കരുതെന്നാണ് ചട്ടം. അതുകൊ ണ്ട് ഞങ്ങളു ടെ സെക് ഷനില് വന്ന ആ കുട്ടിക്ക് റാങ്ക് അനുവദിക്കണമെ ന്നുള്ള ഫ യല് എഴുതി പോയപ്പോള് പ്രശ്നം പരീക്ഷാ കമ്മിറ്റിയില് വയ്ക്കാന് പറ ഞ്ഞുള്ള ഉ ത്തരവാണുണ്ടായത്.പരീക്ഷാ കമ്മിറ്റി യില് പോയപ്പോ ഴാകട്ടെ സിന്റിക്കേറ്റ് പുത്രന് തന്നെ റാങ്ക് നല്കാന് ശു പാര്ശയും വ ന്നു .തൊട്ടടുത്ത സിന്ഡിക്കേറ്റ്‌ യോഗം ശുപാര്ശ അംഗീകരിക്കുന്ന തോടെ അയാള് ചരിത്രത്തിലാ ദ്യമായി LLMനു രണ്ടു ഒന്നാം റാങ്ക്കിട്ടു ന്ന വിദ്യാര്ത്ഥി യായി മാറും.അങ്ങനെ അര്ഹതയുള്ള ഒരു കുട്ടിക്ക് കി ട്ടേണ്ട റാങ്ക്സിന്ഡിക്കേറ്റ്‌ പിതാവിന്റെ സ്വാധീനമുള്ള അനര്ഹന് തട്ടിയെടുക്കാന് പോകുന്നു.
ഈ അനീതിയ്ക്കെതിരെ ശബ്ദമുയര്ത്താന് സ്റ്റാഫ് അ സോസിയേഷന് അല്ലാതെ ആരും കാണില്ല എന്നു ഓഫീസില് എല്ലാര്ക്കുമറിയാം.രണ്ടു ദിവസം കഴിയുമ്പോള് സിന്ഡി ക്കേറ്റ്‌ യോഗം ചേരും.ശരിക്കും റാങ്കിന് അര് ഹയായ കുട്ടി പിന്നീടും അടുത്ത സെക് ഷനിലെ ഓഫീ സറെ കാ ണാന് വന്നിരുന്നു. അവര് ദയനീയമായി ചോദി ച്ചു: നിങ്ങ ളൊക്കെ വി ചാരിച്ചാല് ഈ അനീതിയെചെറുക്കാന് കഴിയില്ലേ? നോക്കട്ടെ എന്ന്പറ ഞ്ഞു തടിയൂരി.
പിറ്റേന്നുതന്നെ ഈ അനീതിക്കെതിരേ അസോസിയേഷ ന് പ്രസ്താവന യിറക്കി. പരീക്ഷാ റെഗുലേഷനും കീഴ്വഴ ക്കങ്ങളും കാറ്റില്പ്പറത്തി, അഴിമതിക്ക് കൂട്ട് നി ല്ക്കരുതെന്ന് സിന്ഡിക്കേറ്റിനോടും വി.സി യോ ടുംഅഭ്യര്ത്ഥി ച്ചു. ഏതെങ്കിലും ഒരു സിന്ഡിക്കേറ്റ്‌ മാടമ്പിയുടെ പുത്ര വാത്സല്യത്തിന്റെ മുമ്പില് ബലിയര്പ്പിക്കാനുള്ളതല്ല സര്വ്വകലാശാ ല യുടെ ചട്ടങ്ങളും നിയമങ്ങളും എന്നും അഴിമതിയും സ്വജനപക്ഷപാത വും അനുവദിക്കില്ലെ ന്നും പ്രസ്താവനയില് ഓര്മ്മിപ്പിച്ചിരുന്നു.
എന്തായാലും ആ വര്ഷത്തെ LLM ഒന്നാം റാങ്ക്,പരീക്ഷാ കമ്മിറ്റിയുടെ ശുപാര്ശ തള്ളി അര്ഹതപ്പെട്ട പെണ്കു ട്ടിയ്ക്ക് തന്നെ കൊടുക്കാന് സിന്ഡിക്കേറ്റ്‌ യോഗം തീരു മാനിച്ചു .


3 മണിക്കൂർ 
സുഹൃത്തുക്കള്‍‍‍ക്ക് ഉം ആയി പങ്കിട്ടു