Total Pageviews

Wednesday, December 17, 2025

"നേരം-- വെളുത്തെന്നും വെളുത്തില്ലെന്നും"

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെര ഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം തോറ്റവരും ജയിച്ച വരുമായ പാർട്ടികളും മുന്നണികളും അത് സംബന്ധിച്ച് പല വട്ടം അവലോകനങ്ങളും വിലയിരുത്തലുകളും നട ത്തുകയും ചെയ്തു . ഭരണ വിരുദ്ധ വികാരം തെരഞ്ഞെടു പ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് മിക്ക രാഷ്ട്രീയപ്പാർട്ടി കളുടെയും കണ്ടെത്തൽ . എന്നാൽ ഇടതു പക്ഷ ജനാധി പത്യ മുന്നണിയിലെ വലിയ കക്ഷിയായ സി.പിഎമ്മിന് മാത്രം അങ്ങനൊരഭിപ്രായമില്ല .മുന്നണിയിലെ രണ്ടാമ ത്തെ കക്ഷിയായ സിപിഐ പോലും വലിയകക്ഷിയോ ട് യോജിക്കുന്നില്ല.
1965 ൽ ശ്രീ ചെമ്മനം ചാക്കോ എഴുതിയ ഒരു കവിതയാ ണ് സിപിഎമ്മിന്റെ വിലയിരുത്തൽ കണ്ടപ്പോൾഓർമ്മ വരുന്നത് . അതിങ്ങനെ :
നേരം--
വെളുത്തെന്നും
വെളുത്തില്ലെന്നും
രണ്ടടയ്ക്കാ പക്ഷി !
വെളുത്തെന്നു പറഞ്ഞതു മടയൻ പക്ഷി ,
വെളുത്തില്ലെന്നുരച്ചതു മടിയൻ പക്ഷി .......
വെളുത്തെന്നു തെരുതെരെ മടയൻ പക്ഷി
വെളുത്തില്ലെന്നുടനുടൻ മടിയൻ പക്ഷി .
കുരുവി,കാക്കകൾ കൂറ്റൻ കഴുകുകൾ ,പരുന്തുകൾ
ചുണകൂട്ടിപ്പിരികേറ്റി ചുറ്റിലും കൂടി............
അരമുക്കാൽ മണിക്കൂറിലടയ്ക്കാ പക്ഷികൾ രണ്ടും
വശം കെട്ടു നിലം പറ്റിപ്പിടഞ്ഞുവീണു !
അടുത്തു നിന്നവർ കൂകിത്തകർത്താർത്തു പിരിഞ്ഞു പോയ്
അവർ തൻ ചുണ്ടിലീ പാട്ടിൻ ശകലവുമായ് :
നേരം --
''വെളുത്തെന്നും
വെളുത്തില്ലെന്നും''
രണ്ടടയ്ക്കാപ്പക്ഷി .
അതിലൊക്കെ വിനോദമാ സമയത്തു തല മോളിൽ
തിളങ്ങി നിന്നിരുന്നുഗ്രപ്രതാപനർക്കൻ.F



No comments: