Total Pageviews

Sunday, June 25, 2023

ആശാനക്ഷരമൊന്നു പിഴച്ചാല്‍ ...

ഉന്നത പഠനത്തിനായാലും ജോലി കിട്ടാന് വേണ്ടിയായാ ലും പത്രാസു കാണിക്കാന് വേണ്ടി ആയാലും മാര്ക്ക് ലി സ്റ്റും ഡിഗ്രിയും പരിചയസര്ട്ടിഫിക്കറ്റും തിരുത്തുന്ന തും വ്യാജമായി നിര്മ്മിക്കുന്നതും ഗുരുതരമായ,ശി ക്ഷാര്ഹമായ,കുറ്റകൃ ത്യമാണ്. ഇപ്പോള് കേരളത്തില് രണ്ടു വിദ്യാര്ത്ഥിസംഘടനാ നേതാക്കള് ഉള്പ്പെട്ട വ്യാജ സര്ട്ടിഫിക്കറ്റ് കേസ് സംബന്ധിച്ച് അന്വേഷണം നടക്കു കയാണ്.പ്രതി സ്ഥാനത്തുള്ള വിദ്യാര്ത്ഥികളെ അനുകൂ ലിച്ചും പ്രതികൂലിച്ചും മാദ്ധ്യമ വിചാരണയും രാഷ്ട്രീയ പ്പോരും ഗോഗ്വാ വിളികളും നടന്നുകൊണ്ടിരിക്കുന്നു .ഉ ന്നത വിദ്യാഭ്യാസ രംഗത്ത് നാം നേടിയ നേട്ടങ്ങളെയും വിദ്യാഭ്യാസത്തിന്റെ വിശുദ്ധിയെയും അവഹേളിച്ച കുറ്റക്കാരെ നിര്ദ്ദാക്ഷിണ്യം ശിക്ഷിക്കേണ്ടതാണ്.പക്ഷപാത രഹിതവും ആത്മാര്ത്ഥവുമായ അന്വേഷണം കൊണ്ടു മാത്രമേ കുറ്റകൃത്യം തെളിയിക്കാനാകൂ.

പക്ഷേ ബിരുദധാരികള്ക്കും ബിരുദ കോഴ്സുകള്ക്ക് പഠിച്ചിട്ടുള്ളവര്ക്കും ഒറ്റ നോട്ട ത്തില് തന്നെ വ്യാജമാണെന്ന് മനസ്സിലാക്കാവുന്ന രണ്ടു ബിരുദങ്ങളുമായി ഒരു മാ ന്യന് കഴിഞ്ഞ ആറേഴു കൊല്ലമായി വിഹരിച്ചിട്ടു അതെ കുറിച്ച് ഒരന്വേഷണവും നടക്കാത്തതെന്താണ്?പ്ര തിപക്ഷ നേതാക്കളുടെ അടുക്കളയില് വരെ അന്വേഷ ണം നടത്തുവാന് മടിയില്ലാത്ത കേന്ദ്രത്തിന്റെ കാക്കത്തൊള്ളായിരം അന്വേഷണ ഏജന്സികള്, കൈ യെത്തും ദൂരത്തുള്ള പ്രസ്തുത ബിരുദങ്ങളുടെ നിജസ്ഥി തി തിര യാന് പേടിക്കുന്നതാരെ ? അന്വേഷണാത്മക പത്രപ്രവര്ത്തനത്തിനു പേരുകേട്ട മാ ദ്ധ്യമപുലികള്,വിദ്യാഭ്യാസ മേഖലക്ക് മാത്രമല്ല,രാജ്യത്തിനു തന്നെ അപ മാനകര മായ ഈ വ്യാജബിരുദങ്ങളെ കുറിച്ച് മൌനം പാലിക്കുന്നത് എന്തുകൊണ്ടാണ്?പ്രാ ദേശിക പ്രശ്നങ്ങള് ക്ക് പോലും സ്വമേധയാ കേസ്സെടുക്കുന്ന കോടതികള് കണ്മുന്നില് നടക്കുന്ന ബിരുദത്തട്ടിപ്പില് കേസ്സെടുക്കാത്തതെന്തു?
ആളും തരവും നോക്കി അന്വേഷണം നടത്തുകയും നിയമം നടപ്പാക്കുകയും ചെയ്‌താല് ഇത്തരം കുറ്റകൃത്യങ്ങള് തുടരുകയേ ഉള്ളൂ.









Fans on the page

No comments: