Total Pageviews

Tuesday, June 20, 2023

ഗുണപാഠ കഥ


അമ്മയും മകനും മാത്രമാണ് വീട്ടില്. അച്ഛന് നേരത്തെ മരിച്ചു പോയി.മകന് സ്‌കൂളില് പോകുന്നുണ്ട്.ഒരു ദിവസം വന്നപ്പോള് അവന്റെ കൈയില് ഒരു നല്ല പെന്സി ല്.എവിടുന്നു എന്ന് ചോദിച്ചപ്പോള് കൂട്ടുകാരന്റെ പക്കല് നിന്നും ചൂണ്ടിയതാണെന്ന് പയ്യന് ഉള്ള കാര്യം പറ ഞ്ഞു."എന്റെ മോന് മിടുക്കനാ"എന്ന് അമ്മ മകനെ അ ഭിനന്ദിച്ചു. പഠിത്തത്തില് മോശമായെങ്കിലും മോഷണ ത്തില് അവന് സാമാന്യം ഭേദപ്പെട്ട ഒരുത്തനായി മാറി. ഒരു ദിവസം അവന് ഒരു മോഷ ണക്കേസ്സില് പോലീസ് പിടിയിലായി.അവസാനം ദുര്ഗ്ഗുണ പരിഹാര പാഠശാല യിലായി.അമ്മ മകനെ കാണാന് ചെന്നു.രണ്ടു പേര്ക്കും കൂസലേതുമേ ഇല്ല.
''മോന് വിഷമിക്കണ്ടാ.അമ്മ മോനെ പുറത്ത് ഇറക്കും.'' അമ്മ ആശ്വസിപ്പിച്ചു.യാ ത്രപറയാന് നേരം മകന്,എ ന്തോ രഹസ്യം പറയാനുണ്ടെന്നമട്ടില് അമ്മയെ അടു ത്തേക്ക് വിളിച്ചു.അടുത്തുചെന്ന അമ്മയുടെ ചെവി അ വന് കടിച്ചെടുത്തു.തള്ള യുടെ നിലവിളി കേട്ട് ഓടിക്കൂ ടിയ സെക്യൂരിറ്റി ജീവനക്കാരോടും മറ്റന്തേവാസിക ളോടുമായി പയ്യന് പറഞ്ഞു :''തിരിച്ചറിവില്ലാത്ത കാല ത്ത് ഞാന് കള്ളത്തരം കാ ണിച്ചപ്പോള് എന്നെ പ്രോത്സാഹിപ്പിക്കുകയാണ് അമ്മ ചെയ്തത്.അന്നേ എന്നെ വില ക്കുകയോ വഴക്ക് പറയുകയോ ചെയ്തിരുന്നെങ്കി ല് ഞാന് ഇതുപോലെ കള്ളനായി മാറില്ലായിരുന്നു.''
ഇപ്പോള് കേരളത്തില് നടക്കുന്ന വ്യാജമാര്ക്ക് ലിസ്റ്റ്, വ്യാജ പരിചയ സര്ട്ടിഫിക്കറ്റ് ,എം.കോം അഡ്മിഷന് ത ട്ടിപ്പ് ,പി.എച്ച്,ഡി,പ്രവേശന ത്തട്ടിപ്പ്,ആള്മാറാട്ടം, ആദി യായ സംഭവ പരമ്പരകളുമായോ അതിലുള്പ്പെട്ട 'പരി ശുദ്ധ'രുമായോ അവരുടെ രക്ഷാകര്ത്താക്കളുമായോ ഈ ഗുണ പാഠ കഥയ്ക്ക്‌ യാതൊരു ബന്ധവുമില്ല.അഥ വാ അങ്ങ നെ ആര്ക്കെങ്കിലും ബന്ധം തോന്നുന്നെങ്കില് അതു കേവലം യാദൃശ്ചി കം മാത്രമായിരിക്കും.









Fans on the page

No comments: