Total Pageviews

Saturday, September 22, 2018

ഗോഡ്സെ എത്ര ഭേദം


മഹാത്മാഗാന്ധിയുടെ 150-ആം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി സ്വച്ഛ് ഭാരത്‌ അഭിയാന്‍ പദ്ധതിയിലൂടെ ശുചിത്വത്തിന് പ്രചാരണം നല്‍കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച "സ്വച്ഛതാ ഹീ സേവാ" വാരാചരണം രണ്ടു ദിവസം മുമ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയുണ്ടായി.രാജ്യത്തെ 17 സ്ഥലങ്ങളില്‍ സമ്മേളിച്ച ആളുകളുമായി വീഡി യോ കോണ്‍ഫറന്‍സ് വഴി സംവദിച്ചു കൊണ്ടാണത്രേ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്‌.ചൂലോ തൂമ്പയോ മറ്റു ശുചീകരണ ഉപകരണങ്ങളോ സാധനങ്ങളോ കൂടാതെ വെറും അധരവ്യയാമ ത്തിലൂടെ ശുചീകരണം നടത്തിയ ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി ആയിരിക്കും നരേന്ദ്ര മോഡി. ഗാന്ധിജിയുടെ അതിവിപുലവും നിസ്വാ ര്‍ത്ഥവുമായ ജീവിതത്തില്‍ അദ്ദേഹം ഉയര്‍ത്തിപ്പി ടിച്ച നിരവധി ആദര്‍ശങ്ങളിലും ആശയങ്ങളിലും ഒന്നു മാത്രമാണ് ശുചിത്വം.ശാന്തിയും അഹിംസ യും സമാധാനപരമായ സഹവര്‍ത്തിത്വവും സര്‍വ്വ മത സ്നേഹവും ജീവകാരുണ്യവും എല്ലാം അദ്ദേഹ ത്തിന്റെ ആശയ സംഹിതയില്‍ ഉള്‍പ്പെടുന്നു. മറ്റു ള്ളവ ഒന്നും പരിഗണിക്കാതെ ശുചിത്വത്തില്‍ മാത്ര മായി അദ്ദേഹത്തിന്റെ ആശയ ലോകത്തെ ഒതു ക്കിയത് ദുരുദ്ദേശപരമാണ്.അദ്ദേഹം സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം കൊടുത്തതും അഹിംസ യെ ജീവവായുവായി കണ്ടതും ബിജെപിക്കും മോഡിക്കും അപ്രധാനങ്ങളായ കാര്യങ്ങളാക്കണ മെങ്കില്‍ ഏതെങ്കിലും ഒരു ചെറിയ കള്ളിയില്‍ അടച്ച് ലേബല്‍ ഒട്ടിക്കണം.രാഷ്ട്ര പിതാവ് എന്ന സ്ഥാനം അപ്രസക്തമാക്കണം.അതിനു വേണ്ടിയാ ണ് ചൂലു കൂടാതെ തൂത്തും വെള്ളമില്ലാതെ കഴു കിയും കോരിയോ തൂമ്പയോ തൊടാതെ അഴുക്കു കോരിയും ശുചീകരണ വാരാചാരണം മോഡി ഉദ്ഘാടനംചെയ്തത് ."എന്റെ ജീവിതമാണ് എന്റെ സന്ദേശം " എന്ന് പ്രഖ്യാപിച്ച ഗാന്ധിജിയുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി,മേ ലനങ്ങാതെ ശുചീകരണം നടത്തുക വഴി അദ്ദേഹ ത്തെ അവഹേളിച്ചിരിക്കുകയാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി തത്സമ യം സംസാരിക്കുകയും ഉപദേശം തേടുകയും വാ നോളം പുകഴ്ത്തുകയും ചെയ്ത, ശുചിത്വത്തിന്റെ "മഹാപ്രതിഭ"കളുടെ പട്ടിക കണ്ടാല്‍ തന്നെ അറി യാം അദ്ദേഹ ത്തിനു എത്ര ആത്മാര്‍ത്ഥത ഈ പദ്ധതിയോടുണ്ടെന്ന്.ഒന്നു ശ്രീ ശ്രീ രവിശങ്കറാ ണ്.ഇദ്ദേഹത്തിന്റെ ഒരു ആഘോഷത്തിനു വേണ്ടി യമുനാ നദിയുടെ തീരത്ത് ഏക്കര്‍ കണക്കിന് സ്ഥ ലം കയ്യേറി താല്‍ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തന ങ്ങളും മറ്റും നടത്തുകയും വൃത്തികേടാക്കുകയും പരിസ്ഥിതിക്ക് നാശം വരുത്തു കയും ചെയ്തതിന്റെ പേരില്‍ ഹരിതട്രിബ്യൂണല്‍ 5 കോടിയിലധികം രൂപ പഴ വിധിച്ചിട്ട് അധികനാളായില്ല. മറ്റൊരു "ശുചിത്വ ദേവത" അമൃതാനന്ദമയി ആണ്.ഏതാനും വര്‍ഷം മുമ്പ് ഇവരുടെ പഞ്ച നക്ഷത്ര സങ്കേത ത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന കോളേജ് ഹോസ്റ്റലിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കിയതിനെതിരെ നാട്ടു കാര്‍ സംഘടിക്കുകയും സമരം ചെയ്യുകയും ചെയ്ത താണ് . ഭരണ സ്വാധീനം ഉപയോഗിച്ച് സമരത്തെ അടിച്ചൊതുക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും വിജയി ച്ചില്ല.നി യമം ലംഘിച്ച് നെല്‍വയല്‍ നികത്തി കോ ണ്ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിന്റെ പേരില്‍ ഉണ്ടായ കേസ്സില്‍ വന്‍ തുക പിഴയൊടുക്കിയാണ് ഈ "പ്രകൃതി സംരക്ഷക" തടിയൂരിയത്. പരി സര മലി നീകരണത്തിന്റെയും പരിസ്ഥിതി നശീകരണ ത്തിന്റെയും ശുചിത്വ രാഹിത്യത്തിന്റെയും പേ രില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളുടെ ഉപദേശം സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്ത ശുചിത്വ പ ദ്ധതി ഗാന്ധിജിയെ ആദരിക്കാനല്ല എന്നത് പകല്‍ പോലെ വ്യക്തമാണ്.










Fans on the page

No comments: