Total Pageviews

Tuesday, September 10, 2019

പക പുകഞ്ഞ നൂറു നാളുകൾ


പകയുടെയും വിദ്വേഷത്തിന്റെയും അപ്പോസ്തല ന്മാർ ഇന്ത്യാ മഹാരാജ്യത്തിന്റെ അമരക്കാരായി രണ്ടാം തവണ എത്തിയപ്പോഴും അവരുടെ സഹജ സ്വഭാവം തന്നെയാണ് വെളിപ്പെടുത്തിക്കൊണ്ടിരി ക്കുന്നത്.കഴിഞ്ഞ 5 കൊല്ലത്തെ മോഡി സർക്കാരി ന്റെ തനിയാവർത്തനമാണ് വരാനിരിക്കുന്നത് എ ന്ന് പിന്നിട്ട നൂറു ദിവസം കൊണ്ട് അവർ തെളിയി ച്ചു കഴിഞ്ഞു.പിടിപ്പുകേടിന്റെയും അഴിമതിയു ടെയും കറപുരണ്ട പഞ്ചവത്സര മോഡിഭരണത്തിൽ ഉണ്ടായിരുന്നതിനേക്കാൾ പ്രതികാര നടപടികളും ഭരണഘടനാ ലംഘനങ്ങളും ജനാധിപത്യ,മനുഷ്യാ വകാശ ധ്വംസനങ്ങളുമാണ് ഇപ്പോൾ നടന്നുകൊണ്ടി രിക്കുന്നത്.ചിദംബരം,ഡി.കെ.ശിവകുമാർ തുടങ്ങി യ കോൺഗ്രസ് നേതാക്കളെ ഓടിച്ചിട്ട് പിടിച്ചു ജയി ലിലാക്കുന്നതു പോലുള്ള തറ വേലകളിൽ പോലും പ്രകടമാകുന്നത് പ്രതികാരാവേശമാണ്.ശാരദാ ചിട്ടി അഴിമതിക്കേസ്സിൽ സിബിഐ ബുക്ക് ചെയ്ത മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നതോടെ വിശുദ്ധനായി.അതുകൊണ്ടു ഒരു സിബിഐകാരനും മതിൽ ചാടി അദ്ദേഹത്തെ പി ടിക്കാൻ പോയില്ല. അമിത്ഷായുടെ മകന്റെ വരു മാ നം കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 16000 ഇരട്ടിയായി. അതേക്കുറിച്ചു യാതൊരന്വേഷണവു മില്ല.മോദിയുടെ മുൻ ഭരണകാലത്ത് നടത്തിയ നോ ട്ടു നിരോധനം പോലുള്ള ആനമണ്ടത്തരങ്ങ ളുടെ ഫലമായുള്ള സാമ്പത്തിക പ്രതിസന്ധിക്കും വില ക്കയറ്റത്തിനും തൊഴിലില്പായ്മയക്കും പരിഹാരം കാണാനുള്ള ചെറിയ ശ്രമം പോലും ഈ നൂറു ദിവ സ ത്തിനിടയിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നി ന്നുണ്ടായിട്ടില്ല.ഭരണഘടനാ സ്ഥാപനങ്ങളെ ദുർബ്ബ ലപ്പെടുത്താനും വരുതിക്ക് നിർത്താനും ഒന്നാം മോഡിസർക്കാർ തുടങ്ങിവച്ച ഭരണഘടനാ വിരുദ്ധ നടപടികൾ പൂർവ്വാധികം ശക്തിയായി ഈ നൂറു നാളുകൾക്കിടയിൽ കൈക്കൊണ്ടിട്ടുണ്ട്.ഏറ്റവും ഒടുവിൽ 75 ജഡ്ജിമാരുള്ള മദ്രാസ് ഹൈക്കോടതി യി ലെ ചീഫ് ജസ്റ്റിസ് ശ്രീമതി താഹിൽ രമണിയെ മൂന്നു ജഡ്ജിമാർ മാത്രമുള്ള മേഘാലയ ഹൈക്കോ ടതിയിലേക്കു സ്ഥലം മാറ്റി അപമാനിക്കാൻ ശ്രമി ച്ചു.ഗുജറാത്ത് കലാപത്തിൽ കൂട്ടമാനഭംഗത്തിന് ഇരയാവുകയും ഉറ്റവർ കൊല്ലപ്പെടുകയും ചെയ്ത ബിൽക്കീസ് ബാനു കേസിൽ പതിനൊന്നു പേർക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ഗുരുതരമായ കൃത്യനിർവ്വഹണ വിലോപം കാട്ടി തെളിവുകൾ നശിപ്പിച്ച 5 പോലീസുകാരും 2 ഡോക്ടർമാരുമടക്കമുള്ള ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയ ഉത്തരവ് റദ്ദുചെയ്യുകയും ചെയ്ത അന്നത്തെ ബോംബെ ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് താഹിൽ രമണി.അതിന്റെ പക പോക്കലാണ് ഈ സ്ഥലം മാറ്റം.പക്ഷെ അവർ മോദിയുടെയും അമിത്ഷായുടെയും ജനുസ്സിൽ പെട്ടതല്ലാത്തതു കൊണ്ട് ,റിട്ടയർ ചെയ്യാൻ ഒരു കൊല്ലത്തിലേറെ സർവ്വീസ് അവശേഷിക്കെ രാജി വച്ചു.അതുകൊണ്ടു പ്രതികാര ഫലം വേണ്ടവണ്ണം ആസ്വദിക്കാൻ സർക്കാരിനും വൈതാളിക്കാർക്കും കഴിഞ്ഞില്ല.
സർക്കാരിന്റെ ദുഷ് ചെയ്തികളെയും അഴിമതി യെയും എതിർക്കുന്നവരെ ''രാജ്യദ്രോഹ'' കുറ്റം ചുമത്തി ജയിലിൽ അടയ്ക്കുകയായിരുന്നു കഴിഞ്ഞ ശതദിന പരിപാടികളിൽപ്രധാനം.'സർക്കാരിനും സേനയ്ക്കും എതിരായുള്ള വിമർശനം രാജ്യ ദ്രോഹമല്ല' എന്ന് ജസ്റ്റിസ് ദീപക് ഗുപ്തയെ പോലുള്ള ഒരു മുതിർന്ന ന്യായാധിപന്
പോലും പറയേണ്ടി വന്നു.എന്നിട്ടും ദാവൂദ് ഇബ്രാഹിമിന്റെ കൈയ്യിൽ നിന്നും
മാസപ്പടി പറ്റുന്ന ബിജെപി നേതാക്കൾക്കൊപ്പം നിന്ന് യാഥാർത്‌ഥ രാജ്യസ്നേഹികളെ വേട്ടയാടുകയാണ് ഭരണക്കാർ.വെറുപ്പും പ്രതികാരവും വർഗ്ഗീയ വെറിയും അന്യമത വിദ്വേഷവും കള്ളവും മാത്രം കൈമുതലായു ള്ളവർക്ക് ഒരു കാലത്തും നല്ല ഭരണം കാഴ്ച വയ്ക്കാൻ ക ഴിയില്ലെന്ന് ഈ കുറഞ്ഞ കാലയളവ് കൊണ്ട് രണ്ടാം മോദിസർക്കാർ തെളിയിച്ചിരിക്കുന്നു.







Fans on the page

No comments: