Total Pageviews

Wednesday, August 15, 2018

ചെമ്മനം ചാക്കോ സാറിനു പ്രണാമം


ആധുനിക മലയാള സാഹിത്യത്തിലെ ആക്ഷേപ ഹാസ്യ ചക്രവര്‍ത്തിയാണ് ഇന്നലെ അന്തരിച്ച ചെമ്മനം ചാക്കോ സാര്‍.കേരള സര്‍വ്വകലാശാല യുടെ പ്രസിദ്ധീകരണ വിഭാഗം മേധാവി ആയിരി ക്കുമ്പോഴാണ് ആദ്ദേഹത്തെ പരിചയപ്പെടുന്നത്. വളരെ യാദൃശ്ചികമായിട്ടാണ് അത് സംഭവിച്ചത്. കേരള സര്‍വ്വകലാശാലാ സ്റ്റാഫ് അസോസിയേ ഷന്റെ പ്രസിദ്ധീകരണമായ “ശര “ത്തില്‍ വന്ന ഒരു കാര്‍ട്ടൂണാണ് അതിനു നിമിത്തമായത്.റ്റി.കെ .മ നോജന്‍ വരച്ച കാര്‍ട്ടൂണിനു അടിക്കുറിപ്പ് എഴുതി യതു ഞാനായിരുന്നു.അടിക്കുറിപ്പാകട്ടെ ചെമ്മനം സാറിന്റെ സ്വന്തം കവിതയും.
മഹാകവി വള്ളത്തോള്‍ വിവര്‍ത്തനം ചെയ്ത ഋഗ്വേ ദം ചാക്കോ സാറിന്റെ അശ്രാന്ത പരിശ്രമ ഫലമാ യി സര്‍വ്വകലാശാലാ പ്രസിദ്ധീകരണ വിഭാഗം പ്രകാശിപ്പിക്കുകയാണ്.മുഖ്യമന്ത്രി കെ.കരുണാക രനെയാണ് പ്രകാശന കര്‍മ്മത്തിനു സിന്‍ഡിക്കേറ്റ് ക്ഷണിച്ചത്. പക്ഷേ കരുണാകരന്‍ ചടങ്ങിനു വന്നി ല്ല.ചെമ്മനമായിരുന്നു സ്വാഗതം പറഞ്ഞത്.കരുണാ കരന്‍ എത്തിച്ചേരാത്ത കാര്യം പരാമര്‍ശിച്ച ശേഷം , ”അല്ലെങ്കില്‍ തന്നെ ഋഗ്വേദം പ്രകാശിപ്പിക്കാന്‍ യോഗ്യതയുള്ള കൈകള്‍ ഇന്ന് കേരളത്തിലുണ്ടോ” എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. കരുണാകര ഭക്തനായ ഡോ.എ.വി.വര്‍ഗീസ്‌ ആയിരുന്നു വൈ സ്ചാന്‍സലര്‍. സിന്‍ഡിക്കേറ്റിലെ നല്ലൊരു പങ്ക് അംഗ ങ്ങളും കരുണാകരാനുകൂലികള്‍. “അവഹേളനപര മായ സ്വാഗത പ്രസംഗം നടത്തി “ എന്നാരോപിച്ച് സിന്‍ഡിക്കേറ്റ് ചെമ്മനത്തിനു കാരണം കാണിക്ക ല്‍ മെമ്മോ കൊടുത്തു.”ശര”ത്തിലെ കാര്‍ട്ടൂണിന്റെ പശ്ചാത്തലം ഇതായിരുന്നു.
കാര്‍ട്ടൂണ്‍ കണ്ട ചെമ്മനം സാര്‍ ആവശ്യപ്പെട്ടതനു സരിച്ച് ഞാന്‍ അദ്ദേഹത്തെ പോയി കണ്ടു.അല്പം പേടിയോടെയാണ്, പലര്‍ക്കെതിരെയും ‘ആഗ്നേയാ സ്ത്രങ്ങള്‍’ തൊടുത്തിട്ടുള്ള അദ്ദേഹത്തെ കാണാന്‍ പോയത്.”ശര “ത്തിലെ കാര്‍ട്ടൂണ്‍ കണ്ടതിന്റെ സ ന്തോഷം അറിയിക്കാനാണ് ഞാന്‍ വിളിപ്പിച്ചത്” എന്നു പറഞ്ഞ്അദ്ദേഹം എന്നെ ആശ്ലേഷി ച്ചു.അ പ്രതീക്ഷിതമായ അഭിനന്ദനത്തില്‍ അമ്പര ന്നുപോ യ എന്നെ വീണ്ടും അമ്പരപ്പിച്ചുകൊണ്ട്‌ സാര്‍ പറഞ്ഞു :”അടിക്കുറി പ്പായിട്ടുള്ളത് എന്റെ കവിത യാണെങ്കിലും ഇത്ര യോജിച്ച വരികള്‍ തെരഞ്ഞെ ടുക്കാന്‍ എനിക്ക് പോലും കഴിയുമായിരുന്നില്ല.”
അന്ന് തുടങ്ങിയ ആത്മ ബന്ധം അദ്ദേഹം തിരുവ നന്തപുരം വിട്ടുപോകും വരെ തുടര്‍ന്നു.എറണാകു ളത്തേക്ക് താമസം മാറിയപ്പോഴും കൂടെക്കൂടെ വിവരങ്ങള്‍ അന്വേഷിക്കുകയും വിശേഷങ്ങള്‍ കൈമാറുകയും ചെയ്യുമായിരുന്നു.അമ്പ ലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് അദ്ദേഹത്തിനു നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കുവാ ന്‍ ഞങ്ങള്‍ കുടുംബ സമേതം അമ്പലപ്പുഴ ചെന്ന പ്പോള്‍ പ്രകടിപ്പിച്ച സന്തോഷത്തിന് അതിരില്ലാ യിരുന്നു.
കവിതയില്‍ മാത്രമല്ല ഏത് സന്ദര്‍ഭത്തിലും അദ്ദേഹ ത്തി ന്റെവാക്കുകളില്‍ നര്‍മ്മം കാണും.കുടുംബ കാര്യമന്വേഷിക്കുമ്പോഴും ഓഫീസ് വിശേഷങ്ങള്‍ തിരക്കുമ്പോഴും രാഷ്ട്രീയം പറയുമ്പോഴും വെറും കുശലപ്രശ്നങ്ങള്‍ നടത്തുമ്പോഴും അദ്ദേഹത്തിലെ ഫലിത സമ്രാട്ട് തലപൊക്കുമായിരുന്നു. ഒരിക്കല്‍ തിരുവനന്തപുരത്ത് വന്ന സുകുമാര്‍ അഴീക്കോടി ന്റെ മുറിയില്‍ ചെന്നപ്പോള്‍ ചെമ്മനവും യൂണിവേ ഴ്സിറ്റിയിലെ വേദാന്ത പ്രൊഫസര്‍ ഡോ.ആര്‍.കരുണാ കരനുംഅദ്ദേഹത്തോടൊപ്പമുണ്ട്.സംഭാഷണത്തിനിടയില്‍ ,കേരള യൂണിവേഴ്സിറ്റിയില്‍ ശങ്കരാചാ ര്യരുടെ പേരില്‍ ഒരു ചെയര്‍ ഇല്ലാത്തതിനെ പറ്റി അഴീക്കോടിനോട് പ്രൊഫസ്സര്‍ പരാതി പറഞ്ഞു. അഴീക്കോട്‌ എന്തെങ്കിലും മറുപടി കൊടുക്കുന്ന തിനു മുമ്പേ ചെമ്മനത്തിന്റെ പ്രതികരണം വന്നു: ”എന്തിനാ കരുണാകരാ ചെയര്‍ ആക്കുന്നത് ? ഒരു കട്ടില് തന്നെ ആയിക്കോട്ടെ.”
സ്വന്തം ജീവിതത്തിലായാലും സുഹൃത്തുക്കളുടെ യും ശിഷ്യരുടെയും ജീവിതത്തിലായാലും പ്രതിസ ന്ധിഘട്ടങ്ങളെ വിജയകരമായി നേരിടാന്‍ അദ്ദേഹ ത്തിന്റെ ഫലിതബോധം ഏറെ സഹായിച്ചിട്ടുണ്ട്. സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതി രെ പേന കൊണ്ട് പോരാടിയ ഈ അതുല്യ പ്രതി ഭാശാലിയുടെ വിയോഗം മലയാള സാഹിത്യത്തിനു തീരാ നഷ്ടമാണ്.ഗുരുവിനെയും വഴികാട്ടിയെയും വാത്സല്യ നിധിയായ ജ്യേഷ്ഠനെയും ആണ് എന്നെ പ്പോലുള്ളവര്‍ക്ക് നഷ്ടമായത്.

No comments: