Total Pageviews

Tuesday, August 7, 2018

മതേതര പാര്‍ട്ടികള്‍ രാമായണം വായിക്കുമ്പോള്‍


കര്‍ക്കിടക മാസത്തില്‍ രാമായണ പാരായണം നടത്താന്‍ സി.പി.ഐ.(എം) തീരുമാ നി ച്ചെന്ന പ്രചാരണം ഉണ്ടായപ്പോള്‍ തന്നെ പാര്‍ട്ടി സെക്രട്ടറി അത് നിഷേധിച്ചെങ്കിലും 'സംസ്കൃത സംഘം' എന്ന സംഘടനയുടെ പേരില്‍ രാമായണം വായന പാര്‍ട്ടി നടത്തുന്ന തായാണ് അറിയുന്നത് .കോണ്ഗ്രസ്സാകട്ടെ വായിക്കാന്‍ തീരുമാനിച്ച്‌ പരസ്യവും കൊടു ത്ത ശേഷം അവസാന നിമിഷം വേണ്ടെന്നു വച്ചു.ഭാര തീയ പുരാണേതിഹാസങ്ങള്‍, മതമൌലികവാദികള്‍ അവരുടെ കാര്യസാദ്ധ്യത്തിനായി തെറ്റായി വ്യാഖ്യാനിക്കുക യും പ്രചരിപ്പിക്കുകയും ചെയ്യു ന്നതിനെ പ്രതിരോധിക്കുവാന്‍ അവയെക്കുറിച്ച് ശരിയാ യി മനസ്സിലാക്കണമെന്നും അതിനുവേണ്ടിയാണ് തങ്ങള്‍ രാമായണം പഠിക്കുവാന്‍ തുട ങ്ങുന്നത് എന്നുമാണ് പാരായണം മറ്റുവിധത്തില്‍ തുടരുന്നവരും ഉപേക്ഷിച്ചവരും പറയു ന്ന ന്യായം.
കര്‍ക്കിടക മാസത്തില്‍ പാരായണം ചെയ്യുന്നത് എഴുത്തച്ഛന്‍റെ അദ്ധ്യാത്മ രാമായണമാ ണ്;ആദികാവ്യമായ വാല്മീകി രാമായണമല്ല.ഉത്തരകാണ്ഡം വായിക്കാതെ പട്ടാഭിഷേക ത്തോടെ ഭക്തരും സംഘ പരിവാർ സംഘങ്ങളും പാരായണം അവസാനി പ്പിക്കുകയും ചെയ്യും.സീതാ പരിത്യാഗവും ശംബൂക വധവും രാവാണോല്പത്തിയും വിവരിക്കുന്ന ഉത്തര കാണ്ഡം ഒഴിവാക്കിയാണ് വായന . ഇവയില്ലാത്ത രാമായണം പൂര്‍ണ്ണമല്ലെന്നിരി ക്കെ പട്ടാഭിഷേകത്തോടെ രാമായണ പാരായണം നിര്‍ത്തുക എന്ന് പറഞ്ഞാല്‍ ആ വാ യന അപൂര്‍ണ്ണമാണെന്നാണ് അര്‍ത്ഥം.അപ്പോള്‍ കര്‍ക്കിടകമാസ രാമായണ പാരായണ ത്തിലൂടെ ഇതിഹാസത്തെപ്പറ്റി സമഗ്ര വിജ്ഞാനം ലഭിക്കുമെന്ന് കരുതുക സാദ്ധ്യമല്ല.
ശ്രീരാമന്‍ ചെയ്ത രണ്ടു മഹാപാതകങ്ങള്‍ --സീതാ പരിത്യാഗവും ശംബൂക വധവും-- ഉത്ത രകാണ്ഡത്തിലാണ് വിവരിക്കുന്നത്.അതുകൊണ്ടാണ് സം ഘികള്‍ ഈ ഭാഗം വായിക്കാ ത്തത്.സീതയെ കുറിച്ച് ആരോ പറഞ്ഞ അപവാദം കേട്ടിട്ട് വിശദമായ അന്വേഷണം നട ത്താതെ ഉപേക്ഷിക്കുകയാണ് രാമന്‍ ചെയ്തത്.അതു തന്നെ നേരായ മാര്ഗ്ഗത്തിലൂ ടെയല്ല. തങ്ങള്‍ പണ്ട് വനവാസ കാലത്ത് കഴിഞ്ഞ കാടുകള്‍ ഒന്നുകൂടി കാണണമെന്ന് ഗര്‍ഭിണി യായ സീത രാമനോട് രഹസ്യമായി പറഞ്ഞതിന്റെ മറ പറ്റി കാട് കാണിക്കാനെന്ന വ്യാ ജേന ലക്ഷ്മണനോടൊപ്പം പറഞ്ഞു വിടുകയാണ് ചെയ്തത്.ലക്ഷ്മണ നോടാകട്ടെ, സീതയെ വാല്മീകിയുടെ ആശ്രമത്തിനു സമീപം കൊണ്ടുചെന്നു കളയാനും ആജ്ഞാ പിച്ചു.
ഒരു ബ്രാഹ്മണന്റെ മകൻ മരിച്ചത്, അയോദ്ധ്യയില്‍ എവിടയോ ശൂദ്രന്‍ തപസ്സനുഷ്ഠിക്കു ന്നതുകൊണ്ടാണെന്നും അവനെ നിഗ്രഹിച്ചാല്‍ ബാലന്‍ ജീവിക്കു മെന്നും നാരദന്‍ പറ ഞ്ഞത് കേട്ട് നാല് ദിക്കിലേക്കും രാമന്‍ പാഞ്ഞു.ഒടുവില്‍ തെക്കേ ദിക്കില്‍ തപസ്സ് ചെ യ്യുന്ന ശൂദ്ര മഹര്‍ഷിയായ ശംബൂകനെ കണ്ടെത്തി ശൂദ്രനാണെന്നു ഉറപ്പു വരുത്തി വധി ക്കുന്നു. ബ്രാഹ്മണനു വേണ്ടി ശൂദ്രനെ വധിച്ച രാമനെ ശൂദ്രാദി ജാതിക്കാരും പഞ്ചമന്‍മാ രും വെറുത്തെങ്കിലോ എന്ന് ഭയന്നിട്ടാകാം ഈ ഭാഗം വായിക്കാത്തത്.
പ്രസ്തുത വസ്തുത മറച്ചു പിടിക്കാന്‍ വേറെ ന്യായങ്ങളാണ് സംഘികള്‍ ചൂണ്ടിക്കാട്ടുന്നത്. ഉത്തര കാണ്ഡം പ്രക്ഷിപ്തം (കൂട്ടിച്ചേര്‍ത്തത് )ആണെന്നാണ്‌ ഒരു ന്യായം. ഭാഷാശൈ ലിയിലും ആഖ്യാനത്തിലും മറ്റു ഭാഗങ്ങളില്‍ നിന്നും ഉത്തര ഭാഗം വ്യത്യസ്തമാ ണെന്നാ ണ് അതിനെ സാധൂകരിക്കാന്‍ പറയുന്ന ന്യായം. പട്ടാഭിഷേകം കഴിഞ്ഞാല്‍ ഫലശ്രുതി യാണ് ഉള്ളതെന്നും അതിന്നര്‍ത്ഥം ഗ്രന്ഥം അവ സാനിച്ചെന്നുമാണ് പ്രക്ഷിപ്ത വാദത്തിന നുകൂലമായി നിരത്തുന്ന വേറൊരു സംഗതി.ബാലകാണ്ഡം,അയോദ്ധ്യാകാണ്ഡം ആര ണ്യകാണ്ഡം , കിഷ്കിന്ധാകാണ്ഡം ,സുന്ദരകാണ്ഡം,യുദ്ധകാ ണ്ഡം,ഉത്തരകാണ്ഡം, എന്നി ങ്ങനെ 7 കാണ്ഡങ്ങളായിട്ടാണ് രാമായണം വിഭജിക്കപ്പെട്ടിരിക്കുന്നത്.ഇതില്‍ ഉത്തര ഭാ ഗം മുഴുവന്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന വാദം രാമായണ ഗവേഷകരാരും സമ്മതി ക്കുന്നില്ല.കുറെ കൂട്ടിച്ചേര്‍ക്കലുകള്‍ പല കാണ്ഡങ്ങളിലും നടന്നിട്ടുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നു.കൂടുതലും നടന്നിട്ടുള്ളത് ബാലകാ ണ്ഡത്തിലും ഉത്തരകാണ്ഡത്തിലുമാ ണെന്നു മാത്രം
“യുദ്ധകാണ്ഡത്തിന്റെ ഒടുവില്‍ ഫലശ്രുതി കാണുന്നതുകൊണ്ട് ഉത്തരകാണ്ഡം രാമാ യണത്തിന്റെ ഭാഗമാല്ലതാകുന്നില്ല” എന്നും ഫലശ്രുതി മുഴുവന്‍ പ്രക്ഷിപ്തമാണെന്നും ആണ് രാമായണത്തെ കുറിച്ച് ശരിയായി പഠിച്ച തിരുനല്ലൂര്‍ കരുണാകരന്‍ പറയുന്നത്. ഫലശ്രുതിയില്‍ “പുരാ വാല്മീകിനാ കൃതം “ (പണ്ട് വാല്മീകിയാല്‍ രചിക്കപ്പെട്ടത് )എന്ന് ഉണ്ട്. സ്വന്തം കൃതിയെ കുറിച്ച് വാല്മീകി അങ്ങനെ പറയാന്‍ സാധ്യത തീരെയില്ലെന്നു അദ്ദേഹം വാദിക്കുന്നു. മറ്റാരോ എഴുതിച്ചേര്‍ത്ത ഫലശ്രുതി വച്ചുകൊണ്ട് അവിടെ രാമാ യണം അവസാനിക്കുന്നു എന്ന് പറയുന്നത് യുക്തിസഹമല്ലെന്ന് തെളിവുകള്‍ നിരത്തി അദ്ദേഹം സമര്‍ത്ഥിച്ചിട്ടുണ്ട് .“രാമന്റെ ജീവിത ഗതി,രാമന്റെ ജീവിതകഥ,രാമനിലേ ക്കുള്ള(രാമനെ അറിയാനുള്ള) മാര്‍ഗ്ഗം എന്നൊക്കെയാ ണല്ലോ രാമായണം എന്ന കാവ്യ നാമത്തിന്റെ അര്‍ത്ഥം.ഒരു മഹാപുരുഷന്റെ ജീവിതകഥ സമഗ്രമായി ആവിഷ്ക്കരി ക്കാന്‍ ഒരുമ്പെട്ട മഹര്‍ഷി അത് ഇടയ്ക്കു വച്ച് ആരംഭിക്കുകയും പകുതിയ്ക്ക് വച്ച് അവ സാനിപ്പിക്കുകയും ചെയ്തു എന്ന് കരുതാന്‍ നിവൃത്തിയില്ല.ബാലകാണ്ഡവും ഉത്തരകാ ണ്ഡവും  കൂടി ചേര്‍ന്നാലേ വാല്മീകിയുടെ കൃതി പൂര്‍ണ്ണമാവു കയുള്ളൂ;രാമായണമാവു കയുള്ളൂ” എന്നും തിരുനല്ലൂര്‍ പറയുന്നു.(ഡോ.അവനീബാലയുടെ രാമായണം ബാലകാ ണ്ഡം തര്‍ജ്ജമ..അവതാരിക ) പട്ടാഭിഷേകത്തോടെ വായന നിര്‍ത്തുന്നതിനു സംഘ പ രിവാര്‍ സംഘങ്ങള്‍ പറയുന്ന കാരണങ്ങളൊന്നും തന്നെ യുക്തിസഹമല്ലെന്ന് ഇതില്‍ നിന്നും തെളി യുന്നു.
ഭക്തിപ്രസ്ഥാനത്തിന്റെ പുഷ്ക്കല കാലത്ത് രചി ക്കപ്പെട്ട ആദ്ധ്യാത്മരാമായണത്തി ന്റെ സ്വതന്ത്ര തര്‍ജ്ജമയാണ് എഴുത്തച്ഛന്റെ ആദ്ധ്യാത്മരാമാ യണം കിളിപ്പാട്ട് .ആദി കവിയുടെ രാമായണത്തില്‍ നിന്നും ഒട്ടേറെ വ്യത്യാസം എഴുത്തച്ഛന്റെ രാമായ ണത്തി നുണ്ട്.ജനങ്ങളില്‍ ശ്രീരാമഭക്തി വളര്‍ത്തുന്നതിനു വേണ്ടി രചിക്കപ്പെട്ടതാണത്.”ഈ ലോകത്തില്‍ ഗുണവാനും വീര്യവാനുമായിട്ട് ആരുണ്ട്‌ ?”എന്ന വാല്മീകിയുടെ ചോദ്യ ത്തിന് നാരദന്‍ നല്‍കുന്ന മറുപടിയാണ് രാമായണം.അതുകൊണ്ട് രാമകഥ മനസ്സിലാ ക്കുവാന്‍ ആദികവിയുടെ കൃതി തന്നെയാണ് വായിക്കേണ്ടതും പഠിക്കേണ്ടതും.ശ്രീരാ മന്‍ എന്ന മനുഷ്യന്റെ ശക്തിയും ദൌര്‍ബല്യവും,ഗുണവും ദോഷവും ആദികാവ്യ ത്തില്‍ വെളിവാകുമ്പോള്‍ സര്‍വ്വഗുണ സമ്പന്നനായ ഈശ്വരാവതാരമായ രാമനെയാ ണു അദ്ധ്യാത്മരാമായണത്തില്‍ കാണാന്‍ കഴിയുക.
രാവണ വധം കഴിഞ്ഞ് ആദ്യമായി രാമന്റെ മുമ്പില്‍ സീത എത്തുമ്പോള്‍ “ചാരിത്രസം ശയം പ്രാപിച്ച് എന്റെ മുന്നിലെത്തിയ നീ നേത്ര രോഗി ക്കു ദീപം പോലെ എനിക്കഹി തയാണ് “ എന്നാണു ശ്രീരാമന്‍ പറയുന്നത്.”ഈ നില്‍ക്കുന്ന ലക്ഷ്മണനോടൊപ്പമോ ഭരത നോടൊപ്പമോ വിഭീഷണനോടൊ പ്പമോ നിനക്ക് പോകാം” എന്നും രാമന്‍ കല്‍പ്പിക്കുന്നു. ’നേത്ര രോഗിക്കു ദീപം പോലെ ‘എന്ന ഉപമയിലൂടെ ശ്രീരാമനാണ് സംശയത്തിന്റെ രോഗമെന്ന് വാല്മീകി ധ്വനിപ്പിക്കുന്നതായി കുട്ടികൃഷ്ണമാരാര്‍ ചൂണ്ടിക്കാട്ടുന്നു.ഇവിടെ വെറും സാധാരണക്കാരനായ മനുഷ്യന്റെ കേവല സ്വഭാവമാണ് രാമന്‍ പ്രകടിപ്പിക്കുന്ന ത്.ഏതൊരു ചാരിത്രവതിയായ സ്ത്രീയെയും പോലെ സീതയും സ്വന്തം ഭര്‍ത്താവിന്റെ ചപല വര്‍ത്തമാനം കേട്ട് പൊട്ടിത്തെറിക്കുന്നു.തന്റെ പാതിവ്രത്യം തെളിയിക്കു ന്നതി നു  തീ കൂട്ടുവാന്‍ ഹനുമാനോട് പറയുകയും അതില്‍ ചാടി പരിശുദ്ധി തെളിയിക്കുക യും ചെയ്യുന്നു.അദ്ധ്യാത്മരാമായണത്തില്‍ ,സീത സ്വമേധയാ അഗ്നിയില്‍ ചാടുകയാണ്. അതും യഥാര്‍ത്ഥ സീതയല്ല.’മായാ സീത’.ആദികവി രചിച്ച ഇതിഹാസത്തിന് ഭക്തിയു ടെ മായം ചേര്‍ത്ത് അവതരിപ്പിക്കുന്ന കൃതിയാണ് അദ്ധ്യാത്മരാമായണമെന്നു സാരം . മായം ചേര്‍ക്കുന്നതിന്നു മുന്നോടിയായി ചെയ്യുന്ന സൂത്രപ്പണിയാണ് ഇത്തരം കഥാ വ്യ തിയാനങ്ങള്‍.
അതുകൊണ്ട് ആദികാവ്യത്തിന്റെ മഹത്വം മനസ്സിലാക്കുവാന്‍ അദ്ധ്യാത്മ രാമായണമ ല്ല ,വാല്മീകി മഹര്‍ഷി യുടെ രാമായണം തന്നെയാണ് വായിക്കേണ്ടത്. കര്‍ക്കിടകമാസ ത്തിലേ വായിക്കാവൂ എന്ന് നിര്‍ബ്ബന്ധവുമില്ല. മുപ്പതോ മുപ്പത്തൊന്നോ ദിവസം കൊണ്ട് പഠിച്ചു തീര്‍ക്കാവുന്നതുമല്ല രാമകഥ.
ഹിന്ദുക്കളുടെ മാത്രം സ്വന്തമാണ് രാമായണവും മഹാഭാരതവും എന്ന് ഊറ്റം കൊള്ളുന്ന ബിജെപി യും പരിവാരങ്ങളും രാമായണ പാരായണത്തിലുള്ള താത്പര്യവും ആവേശ വും മഹാഭാരതത്തോട് കാണിക്കാറില്ല.എന്തിനധികം;മഹാഭാരതം വീട്ടില്‍ സൂക്ഷിക്കാ ന്‍ പോലും പല ഭക്തശിരോമണികളും മടിക്കുന്നു.കാരണം ഭാരതം വീട്ടില്‍ സൂക്ഷിക്കു കയോ വായിക്കുകയോ ചെയ്‌താല്‍ വീട്ടില്‍ കലഹമുണ്ടാകും എന്ന അന്ധവിശ്വാ സമാ ണ് അവരെ ഭരിക്കുന്നത് . അതിന്റെ കുറവ് തീര്‍ക്കുവാന്‍ അദ്ധ്യാത്മരാമായ ണത്തി ന്റെ അരികും മൂലയും വായിച്ച് അവര്‍ നാട്ടില്‍ കലഹമുണ്ടാ ക്കുന്നു.അത്തരക്കാരുടെ പാത പിന്തുടരുകയല്ല ബദല്‍ മാര്‍ഗ്ഗമെന്ന് മതേതര കക്ഷികള്‍ ഓര്‍ക്കേണ്ടതാണ് .ഇതി ഹാസവും പുരാണവുമെല്ലാം ചരിത്രമാണെന്നും അവയിലെ കഥാപാത്രങ്ങള്‍ ചരിത്രപു രുഷന്മാരാണെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും അതിന്റെ പേരില്‍ അക്ര മം അഴിച്ചുവിടുകയും ചെയ്യുന്നവരെ പ്രതിരോധിക്കുവാന്‍ അവരുടെ മാര്‍ഗ്ഗം പിന്തുടരു കയല്ല വേണ്ടത്.






Fans on the page

No comments: