Total Pageviews

Saturday, December 17, 2016

രാഷ്ട്ര വിരുദ്ധരുടെ ദേശീയഗാന പ്രേമം

ദേശീയഗാനത്തെ ചൊല്ലി ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ പ്രക്ഷോഭത്തിന് ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ബി.ജെ.പിയും സംഘപരിവാരങ്ങളും കാട്ടുന്നത് നഗ്നമായ മതവിദ്വേഷ പ്രകടനമാണ്. ദേശവിരുദ്ധ പ്രവർത്തനമാണ്.ദേശീയ ഗാനത്തെ അനാദരിക്കുന്നവർക്കു നേരെ ഒരക്ഷരം ഉരിയാടാതെ കമലിനു നേർക്ക് ചന്ദ്രഹാസമിളക്കുന്നത് അതുകൊണ്ടാണ്.എന്നു മുതലാണ് ബി.ജെ.പിയ്‌ക്കും.ആർ.എസ് .എസ്സിനും 'ജനഗണമന' എന്നാരംഭിക്കുന്ന ദേശീയഗാനത്തോട് ഇത്ര പ്രതിപത്തിയും ആരാധനയും തോന്നി തുടങ്ങിയത്?മോഡി അധികാരത്തിൽ കയറിയതിൻറെ അടുത്ത ദിവസങ്ങളിൽ തന്നെ 'ജനഗണമന...' ഭാരതത്തിൻ്റെ ദേശീയഗാനമാക്കിയത് ശരിയായില്ല എന്ന് ബിജെപി നേതാക്കളും ആർ.എസ് .എസും അവരുടെ കുഴലൂത്തു കാരും പാടാൻ തുടങ്ങിയതാണ്.ബ്രിട്ടീഷ് രാജാവിനെ സ്തുതിക്കുന്ന ഗാനമാണെന്നതായിരുന്നു മോഡി മുതൽ വിഷകല വരെയുള്ളവർ ഉന്നയിച്ച ആക്ഷേപം."അ ധിനായക"ൻ എന്ന് ഉദ്ദേശിച്ചിരിക്കുന്നത് ജോർജ്ജ് രാജാവിനെയാണെന്നു വരെ ഈ "ദേശസ്നേഹി"കൂട്ടങ്ങൾ പറഞ്ഞുകളഞ്ഞു. ഈ ഗാനം രചിച്ചതിൻ്റെ പേരിൽ അവർ ടാഗോറിനെ അപഹസിച്ചു.കേരളത്തിലെ ചില "പണ്ഡിത മഹോദരന്മാരും"ഈ വാദഗതികൾക്കു പിന്തുണ നൽകി രംഗത്തെത്തി.'ജനഗണമന ' ദേശീയഗാനമായി അംഗീക രിച്ചപ്പോൾ തന്നെ അന്നത്തെ ദേശവിരുദ്ധ ശക്തികൾ ആരോപണങ്ങൾ പുറത്തെടുത്തിരുന്നു. "അധിനായകൻ" എന്ന് താൻ ഉദ്ദേശിച്ചത് സർവ്വേശ്വരനെയാണെന്ന് മഹാകവി വ്യക്തമാക്കിയതോടെ അപവാദപ്രചാരണ ങ്ങളുടെ കാറ്റ് പോയി. എന്നിട്ടും ഭരണം കയ്യിൽ കിട്ടി യപ്പോൾ മണ്ണടിഞ്ഞ പഴയ ആക്ഷേപങ്ങൾ പൊടിതട്ടിയെടുത്ത് 'ജനഗണമന..'യെ നാടുകടത്താനാണ് ബിജെപി യും സംഘരിവാരങ്ങളും ശ്രമിച്ചത്.മാത്രമല്ല റഷ്യൻ സന്ദർശന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ ആദരിക്കുവാൻ അവർ ഇന്ത്യൻ ദേശീയഗാനം ആലപിച്ചപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് നരേന്ദ്രമോദി ദേശീയ ഗാനത്തെ നിന്ദിക്കുകയും ചെയ്തു.ജനഗണമന യെ അധിക്ഷേപിച്ചുകൊണ്ട് ശശികലയെ പോലുള്ള വിഷജന്തു ക്കൾ ചെയ്ത കണ്ഠക്ഷോഭത്തിൻ്റെ മാറ്റൊലി അടങ്ങും മുമ്പ് അവർ തന്നെ അതിനെ പുകഴ്ത്തിപ്പാടാൻ ഇട വന്നത് ടാഗോറിൻ്റെയും ആ ഗാനത്തിൻറെയും മഹത്വം തന്നെ. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാരരോടൊപ്പം നിൽക്കുകയും സ്വാതന്ത്ര്യം കിട്ടിയപ്പോൾ രാഷ്ട്രപിതാവിനെ കൊല്ലുകയും ചെയ്തവരുടെ പിൻഗാമികൾക്ക് ഇപ്പോൾ ദേശസ്നേഹം ഉദിച്ചത് നല്ലകാര്യം തന്നെ.ഏ താണ്ട് അര നൂറ്റാണ്ടിലേറെക്കാലം ആർ എസ് എസ് ആസ്ഥാനത്ത് ഇന്ത്യയുടെ ദേശീയ പതാക ഉയർത്താതിരുന്നത് ആരും മറന്നിട്ടില്ല.ദേശീയ പതാക കൊണ്ട് ഈ അടുത്തകാലത്ത് ദേശത്തിൻറെ പ്രധാനമന്ത്രി മുഖം തുടയ്ക്കുന്നതും ഇന്ത്യക്കാർ കണ്ടതാണ്.
ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ദേശവിരുദ്ധതയുടെ പാരമ്പര്യകണങ്ങൾ അറിയാതെ ഇങ്ങനെ പ്രധാനമന്ത്രിയിൽ നിന്ന് മാത്രമല്ല അനുചരന്മാരിൽ നിന്നും പുറത്ത് ചാടും .അതാണ് കമലിൻറെ വീടിന്നു മുമ്പിൽ ബിജെപി ,സങ്കി കിങ്കരന്മാർ നടത്തിയ സമരാഭാസത്തിൽ പ്രകടമായത്. ദേശീയ ഗാനം എങ്ങനെ നിന്നു വേണം ആലപിക്കേണ്ടത് എന്ന് സർക്കാർ ഉത്തരവുണ്ട്.ദേശീയഗാനം ആലപിക്കു മ്പോൾ ഇരിക്കുന്നത് അതിനെ അനാദരിക്കലാണ്.അ തിൻറെ പേരിലാണ് ചലച്ചിത്രമേളയിൽ പങ്കെടുത്ത ചി ലർക്കെതിരെ കേസ്സെടുത്തത്.കമൽ ദേശീയ ഗാനത്തെ അനാദരിച്ചെന്നും അദ്ദേഹം മാപ്പു പറയണമെന്നും പറഞ്ഞു വന്ന് അദ്ദേഹത്തിൻ്റെ വീടിനു മുന്നിൽ കുത്തിയിരുന്നു ദേശീയഗാനമാലപിച്ചവർ ദേശീയ ഗാനത്തെ നിന്ദി ക്കുക മാത്രമല്ല ദേശദ്രോഹം തന്നെയാണ് ചെയ്തിരിക്കുന്നത്.അവർക്കെതിരെയാണ് കേസ്സെടുക്കേണ്ടത്.










Fans on the page

1 comment:

മുക്കുവന്‍ said...

RSS was not accepting national anthem nor the flag till they got power. now they are acting as the authoritarian for patriotism.