Total Pageviews

Thursday, October 27, 2016

കെ.എം .എബ്രഹാം അത്ര നല്ലപിള്ള ചമയേണ്ടാ .


അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം .എബ്രഹാമിൻറെ വീട് വിജിലൻസ് റെയ്‌ഡ്‌ ചെയ്തതിനെതിരെ കുറെ ഐ എ എസ് പുലികൾ ചീഫ് സെക്രട്ടറിക്കും, ശ്രീ എബ്രഹാം മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കുന്നു.വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് തന്നെ കരി വാരി തേക്കാൻ ശ്രമിക്കു കയാണെന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറി യുടെയും പുലികളുടെയും പരാതി.വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിന്മേൽ എബ്രഹാമി നെതിരെ ത്വരിതാന്വേഷണത്തിന് കോടതി പുറപ്പെടു വിച്ച ഉത്തരവ് നടപ്പാക്കുക മാത്രമാണ് വിജിലൻസ് ചെയ്തിട്ടുള്ളത്.വിജിലൻസ് അന്വേഷണത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്ന ഉദ്യോഗസ്ഥ പുലികൾ പലരും അഴിമതിയുടെ കരി നേരത്തെ തന്നെ പുരണ്ടിട്ടുള്ളവരും വിജിലൻസ് അന്വേഷണത്തെ നേരിടുന്നവരുമാണ് എന്നതാണ് തമാശ.
കെ. എം.എബ്രഹാം ഹയർ എജ്യൂക്കേഷൻ സെക്രട്ടറി ആയിരിക്കെ2013 ൽ 6 മാസത്തോളം കേരള സർവ്വകലാശാലാ വൈസ്‌ചാൻസലറുടെ ചുമതല കൂടി വഹിച്ചിരുന്നു.അന്ന് ,20 വര്ഷം മുമ്പ് പ്രീഡിഗ്രിക്കു തോറ്റ ഒരു വിദ്യാർത്ഥിയെ എല്ലാ നിയമങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് ജയിപ്പിക്കുവാൻ ഇദ്ദേഹം അദ്ധ്യക്ഷനായ സിൻഡിക്കേറ്റ്തീരുമാനിക്കുക യുണ്ടാ യി.അതിനു മുൻകൈ എടുത്തത് കെ .എം. എബ്രഹാം ആയിരുന്നു.ഈ 20 വര്ഷത്തിനിടയിൽ, കൊല്ലം കാവനാട് സ്വദേശിയായ വിദ്യാർത്ഥി പല പ്രാവശ്യം തന്നെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നെങ്കിലും അന്നെല്ലാം വി.സി ലെവലിൽ തന്നെ നിരസിക്കുക യായിരുന്നു.ഇദ്ദേഹത്തിന് വി.സി യുടെ ചാർജ് കിട്ടിയപ്പോൾ വിദ്യാർത്ഥി കൊടു ത്ത നിവേദനം സിഡിക്കേറ്റിൽ വച്ച് ജയിപ്പിക്കുവാൻ തീരുമാനിക്കുകയാണ് ചെയ്തത്.മാത്രമല്ല എത്രയും വേഗം പാസ്സാക്കി ഉത്തരവിറക്കാനും ജയിച്ച മാർക്ക്‌ലിസ്റ്റ് നൽകാനും ബന്ധപ്പെട്ട സെക് ഷനെ നിർബ്ബന്ധിക്കുക യും ചെയ്തു."അഴിമതി പ്രതിരോധ വേദി"എന്ന സംഘ ടനയുടെ പേരിൽ ഈ അഴിമതി തീരുമാനത്തി നെതിരെ ഞാൻ ലോകായുക്തയിൽ പരാതി നല്കിയതിനാൽ എബ്രഹാമിൻറെ ഉദ്ദേശം നടന്നില്ല.ഏറെനാൾ കേസ് നീട്ടിക്കൊണ്ടു പോയെങ്കിലും ഗത്യന്തരമില്ലാതെ അവിഹിത മാർക്ക് ദാനം റദ്ദു ചെയ്യാൻ സിഡിക്കേറ്റ് നിർബ്ബന്ധിതമായി.2013 ൽ അല്പകാലത്തേക്ക് വൈസ് ചാൻസലറുടെ ചാർജ് കിട്ടിയപ്പോൾ അഴിമതി നടത്തിയ കെ.എം.എബ്രഹാം വളരെക്കാലമായി വിവിധ വകുപ്പു കളിൽ സെക്രട്ടറിയായി വിലസുമ്പോൾ എത്ര എത്ര അഴിമതി നടത്തിക്കാണില്ല?ആവശ്യത്തിലധികം കരി ദേഹത്ത് ഉള്ളപ്പോള്‍ വിശേഷിച് ആരെങ്കിലും കരി വാരി തേക്കേണ്ട കാര്യമുണ്ടോ?











Fans on the page

No comments: