Total Pageviews

Wednesday, October 26, 2016

ചട്ടം പരിശോധിക്കാന്‍ സി.ബി.ഐ എന്തിന് ?


Image result for jacob thomas

വിജിലൻസ് ഡയറക്ടർ ഡോ.ജേക്കബ് തോമസ് അവധി യിൽ ആയിരുന്ന കാലത്ത് വേറെ ജോലി ചെയ്ത് ശമ്പളം പറ്റി എന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐ തയ്യാറാണത്രേ.കോടതിയിൽ ആണ് തങ്ങളുടെ ഉത്തരവാദിത്ത ബോധവും മഹാമനസ്ക്കതയും സി.ബി.ഐ.പ്രകടിപ്പിച്ചത്.രാജ്യത്തെമ്പാടും നടക്കുന്ന ദുരൂഹമരണങ്ങളും കൊലപാതകങ്ങളും അന്വേഷിക്കുവാൻ സമയവും സാവകാശവും ഇല്ലെന്ന് വിലപിക്കുന്ന ഈ അന്വേഷണ ഏജൻസിക്ക് , ജേക്കബ് തോമസിൻറെ കേസ് അന്വേഷിക്കുവാൻ ഇത്ര താല്പര്യവും ആവേശവും എന്താണെന്ന് മനസ്സിലാകു ന്നില്ല.കേരളത്തിൽ തന്നെ ഇവർ അന്വേഷിച്ച പ്രധാനപ്പെ ട്ട എത്രയോ കേസ്സുകളിൽ തെളിവ് കണ്ടെത്താനാകാതെ അവസാനിപ്പിച്ചിട്ടുണ്ട്.ചേകന്നൂർ മൗലവി വധക്കേസ് തുടങ്ങി എത്ര എത്ര കേസ്സുകൾ ഇവരുടെ "സാമർഥ്യം "കൊണ്ട് മടക്കി കെട്ടി! ടി.പി ചന്ദ്രശേഖരൻ വധക്കേസി ലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുവാൻ മുൻ സർക്കാർ അഭ്യർത്ഥിച്ചപ്പോൾ സമയമില്ലെന്ന് പറഞ്ഞു കൈകഴുകിയവരാണിവർ.അന്വേഷിച്ച് കുളമാക്കിയ കേസ്സുകൾ നിരവധി വേറെ.സർക്കാരിന് 10 കോടി രൂപയുടെ നഷ്ടം വരുത്തി എന്ന പരാതിയിൽ സി.ബി ഐക്കെതിരെ കോടതി ഉത്തരവനുസരിച്ച് വിജിലൻസ് കേസ്സെടുത്തിരിക്കുകയാണ് .വിജിലൻസിൻറെ പ്രതിപ്പട്ടികയിൽ ഉള്ള സി.ബിഐക്ക് വിജിലൻസ് ഡയറക്ടർക്കെ തിരെ അന്വേഷണം നടത്തുവാൻ ധാർമ്മികമായി യാതൊരർഹതയുമി ല്ല.മാത്രമ ല്ല,ജേക്ക ബ് തോമസ് കൊള്ളയും കൊലപാതകവും നടത്തിയെ ന്ന് ആർക്കും പരാതിയില്ല.ഉള്ളത് ചട്ട ലംഘനം നടത്തി എന്ന ആരോപണമാണ്.അത് കണ്ടെത്തുവാൻ ഡമ്മി പരീക്ഷണമോ പോലീസ് നായുടെ സഹായമോ ശാസ്ത്രീയ കുറ്റാന്വേഷണ രീതിയോ ഒന്നും ആവശ്യമില്ല .സർ വീസ് നിയമങ്ങൾ നിശ്ചയമുള്ള ഒരു വെറും സെക്രട്ടറി മതിയാകും.മൻമോഹൻ സിംഗിന്റെ കാലത്ത് സി.ബിഐ "കൂട്ടിലടച്ച തത്ത"യാണെന്ന് ആക്ഷേപിച്ചവർ ഭരണത്തി ലെത്തിയപ്പോൾ " കൂട്ടിലടച്ചതത്ത"യുടെ ചിറകു കൂടി മുറിച്ചതിനാലാകണം അദ്ധ്വാനം അധികം വേണ്ടാത്ത അന്വേഷണത്തിൽ അമിതാവേശം കാട്ടുന്നത് .







Fans on the page

No comments: