Total Pageviews

Tuesday, February 9, 2016

ആരെ വിശ്വസിക്കണം?

ഒരാൾ മുഖ്യമന്ത്രി ആയതുകൊണ്ടു മാത്രം സത്യം പറയണമെന്നില്ല.തട്ടിപ്പുകാരി പറഞ്ഞതുകൊണ്ടു മാത്രം സത്യം സത്യമല്ലാതാവുകയുമില്ല.ഒരേ സംഭവത്തെകുറിച്ച് ഇവർ രണ്ടുപേരും വ്യത്യസ്ത അഭിപ്രായം പറഞ്ഞാൽ,ആരു പറയുന്നതാണു സത്യം എന്നറിയാൻ പാഴൂർ പടിക്കൽ പോകേണ്ട ആവശ്യമില്ല.ആരുടെ മുൻ കാല പ്രസ്താവനകൾ ആണു സംശയാസ്പദം എന്നു പരിശോധിച്ചാൽ മതിയാകും.സോളാർ തട്ടിപ്പിന്റെ ആദ്യ  വാർത്തകളിൽ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് പ്രകടമായിരുന്നു.എന്നാൽ അന്നൊക്കെ തനിക്കും തന്റെ ഓഫീസിലുള്ളവർക്കും ഇതിൽ യാതൊരു പങ്കും ഇല്ലെന്നായിരുന്നു ഉമ്മൻ ചാണ്ടി പറഞ്ഞുകൊണ്ടിരുന്നത്.ഉത്തരവാദിത്തം മറ്റാരുടെയെ ങ്കിലും തലയിൽ കെട്ടിവച്ച് തലയൂരാൻ ശ്രമിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.അങ്ങനെ പറഞ്ഞു നാക്കകത്തിടും മുമ്പേ അദ്ദേഹത്തിന്റെ പി എ ആയിരുന്ന ജോപ്പനെ ബലികൊടുത്തു.പിറകെ ജിക്കുമോനെ,പിന്നീട് തോമസ് കുരുവിളയെ,ഒടുവിൽ സലിം രാജിനെ.അതിൽ നിന്നും ഉമ്മൻ ചാണ്ടിയുടെ വാക്കിന്റെ വില എത്രയുണ്ടു എന്നു മനസ്സിലാക്കാം.

സരിതയെ തനിക്കു യാതൊരു പരിചയവുമില്ലെന്നും നേരിട്ടു കണ്ടതായി ഓർക്കുന്നില്ല എന്നുമാ യിരുന്നു ഉമ്മൻ ചാണ്ടി ആദ്യം പറഞ്ഞത്.താമസ്സിയാതെ ഒരു സമ്മേളനവേദിയിലിരിക്കുന്ന ഉമ്മൻ ചാണ്ടിയുടെ കാതിൽ സരിത മന്ത്രിച്ചു കൊണ്ടു നില്ക്കുന്ന ഫോട്ടൊ ചില ചാനലുകളിലും സോഷ്യൽ മീഡിയയിലും പ്രത്യക്ഷപ്പെട്ടു.മോർഫ് ചെയ്തു സൃഷ്ടിച്ച പടമാണ്‌ അതെന്ന് മുഖ്യനും അദ്ദേഹത്തി ന്റെ വൈതാളികരും പറഞ്ഞു.അങ്ങനെ ഒരു സാദ്ധ്യത തള്ളിക്കളയാനാകാത്തതിനാൽ പലരും മുഖ്യനെ വിശ്വസിച്ചു.മല്ലേലിൽ ശ്രീധരൻ നായർ എന്ന വ്യവസായി, താൻ സരിതയ്ക്കൊപ്പം മുഖ്യ നെ കണ്ടു എന്നും അദ്ദേഹത്തിന്റെ വാക്കു വിശ്വസിച്ചാണ്‌ സരിതയുടെ കമ്പനിക്ക് അരക്കോടി യോളം രൂപ നല്കിയതെന്നും മുഖ്യനു നല്കിയ പരാതിയിലും ചാനലുകളിലെ അഭിമുഖത്തിലും വെളി പ്പെടുത്തുകയുണ്ടായി.ഉമ്മൻ ചാണ്ടി അതും നിഷേധിച്ചു.ശ്രീധരൻ നായരെ ഒരിക്കൽ കണ്ടെന്നും അത് ക്രഷറുകാരുടെയും പാറമടക്കാരുടെയും നേതാവെന്ന നിലയിലാണെന്നും അദ്ദേഹം സത്യം ചെയ്തു.സരിത അപ്പോൾ ശ്രീധരൻ നായർക്കൊപ്പം ഉണ്ടായിരുന്നില്ലെന്ന് ഓർമ്മിപ്പിക്കാൻ ഉമ്മൻ ചാണ്ടി മറന്നില്ല.ദില്ലിയിൽ വിജ്ഞാൻ ഭവനിലെ ഒരു പരിപാടിക്കിടെ ഉമ്മൻ ചാണ്ടി സരിതയെ കണ്ടെന്ന വാർത്തകളും അദ്ദേഹവും സിൽ ബന്തികളും നിഷേധിച്ചു.പത്രക്കാർ പറയുന്ന തീയതി കളിൽ താൻ ദില്ലിയിൽ പോയിട്ടേ ഇല്ല എന്നായി മുഖ്യൻ.വിവരാകാശ നിയയമപ്രകാരം അപേ ക്ഷിച്ചപ്പോൾ ദില്ലി കേരളാ ഹൗസിലെ രേഖകളിൽ കൃത്രിമം കാട്ടി കള്ള മറുപടി കൊടുപ്പിച്ചു.രണ്ടു ദിവസം തികയുന്നതിനു മുമ്പേ പത്രക്കാർ പറഞ്ഞതാണു സത്യം എന്നു തെളിഞ്ഞു.

ഇപ്പോൾ സോളാർ കമ്മീഷൻ മുമ്പാകെ സരിത പറഞ്ഞതും മുമ്പു ശ്രീധരൻ നായർ പറഞ്ഞതും ഒരേ വിധത്തിലാണ്‌.അതിൽ നിന്നും ബഹു. മുഖ്യനാണു കള്ളം പറയുന്നതെന്നു വ്യക്തമല്ലേ?മുഖ്യമന്ത്രിയുടെ  ആപ്പീസിലെ സി.സി.റ്റി.വിയിൽ,സരിതയോടൊപ്പം പോയെന്നു ശ്രീധരൻ നായർ പറയുന്ന തീയതിയിലും അതിനടുത്ത തീയതികളിലും ഉള്ള ദൃശ്യങ്ങൾ മാത്രം കാണാതാകുകയും അവ വീണ്ടെടുക്കാൻ കഴിയില്ലെന്നു പോലീസിനെക്കൊണ്ടു പറയിക്കുകയും ചെയ്തപ്പോൾ തന്നെ ശ്രീധ രൻ നായർ പറയുന്നതാണു സത്യമെന്ന് ജനം മനസ്സിലാക്കിയതാണ്‌.സരിതയുടെ മുൻ ഭർത്താവും ഇപ്പോൾ കൊലക്കുറ്റത്തിനു ജയിൽ ശിക്ഷ അനുഭവിക്കുന്നവനുമായ ബിജു രാധാകൃഷ്ണനും സരിത യും പരസ്പരം കൊടിയ ശത്രുതയിലാണിപ്പോൾ.പക്ഷേ ബിജു രാധാകൃഷ്ണനും സരിതയും അന്വേഷ ണകമ്മീഷൻ മുമ്പാകെ വ്യത്യസ്ത നാളുകളിൽ നല്കിയ മൊഴികൾ ഒരേപോലുള്ളവയാണ്‌.അതിൽ  നിന്നും ഉമ്മൻ ചാണ്ടി പറയുന്നതും പറഞ്ഞതും എല്ലാം കള്ളമാണെന്ന് വ്യക്തമാണ്‌.

ഭാര്യയെ കൊന്നതിനു ജയിലിൽ കഴിയുന്ന ഒരുവൻ പറയുന്നത് വിശ്വസിക്കാമോ എന്നാണ്‌ ചാണ്ടി യുടെയും കുഞ്ഞുങ്ങളുടെയും ചോദ്യം.സ്വന്തം ഭാര്യയെ ഉപേക്ഷിക്കുകയും അവരെ കൊല്ലാൻ ക്വട്ടേ ഷൻ സംഘത്തെ അയച്ചു എന്ന് ഭാര്യ ആരോപിക്കുകയും ചെയ്യുന്ന മുൻ യൂത്ത് കോൺഗ്രസ്സ് നേതാ വിനെ,തന്നെ പ്രതിരോധിക്കാൻ നിയോഗിചിരിക്കുന്ന ഉമ്മൻ ചാണ്ടിക്ക് ബിജു രാധാകൃഷ്ണന്റെ മൊ ഴി അവിശ്വസനീയമാണ്‌ എന്നു വാദിക്കുവാൻ എന്തു ന്യായമാണുള്ളത്?

തമ്പാനൂർ രവിയെയും ബന്നി ബഹനാനെയും ഉപയോഗിച്ച് സരിതയെക്കൊണ്ട്തനിക്കനുകൂലമായി മൊഴി പറയിപ്പിക്കുവാൻ ഉമ്മൻ ചാണ്ടി നടത്തിയ ശ്രമം പാളിയപ്പോഴല്ലേ അവർ വിശ്വസിക്കാൻ കൊള്ളാത്തവളും അഭിസാരികയും ഒക്കെയായി കോൺഗ്രസ്സുകാർക്കും ചാണ്ടിക്കും തോന്നിത്തുട ങ്ങി യത്?ഉമ്മൻ ചാണ്ടി അറിയാതെ അദ്ദേഹത്തിന്റെ വിശ്വസ്തന്മാരായ ഇവർ രണ്ടുപേരും ഈ സ്ത്രീയു ടെ കാലു പിടിക്കാൻ പോകുമെന്നു വിശ്വസിക്കാൻ പ്രയാസമാണ്‌.തട്ടിപ്പുകാരിയും അഭിസാരികയു മായി മാത്രം കരുതിയവൾ തങ്ങൾക്കു നേരെ തിരിയുമെന്ന് ഒരിക്കലും ചാണ്ടിയും കൂട്ടരും കരുതിയി രുന്നിരിക്കില്ല.എറ്റവും ഒടുവിൽ തമ്പാനൂർ രവി സോളാർ കേസ് സംബന്ധിച്ചു കൈവശമുള്ള തെളി വുകൾ മാറ്റിക്കൊള്ളാൻ സരിതയോട് അപേക്ഷിക്കുന്നതിന്റെ ശബ്ദരേഖ പുറത്തു വന്നിരിക്കയാ ണ്‌.സരിത കമ്മീഷൻ മുമ്പാകെയും പത്രക്കാർ മുമ്പാകെയും റിലീസ് ചെയ്ത ഈ രണ്ടു സി.ഡികളി ലെയും രവി ബഹനാന്മാരുടെ ശബ്ദം കൃത്രിമമാണെന്ന് അവർ ഉൾപ്പെടെ ആർക്കും ആക്ഷേപ മില്ല.കോൺഗ്രസ്സുകാർ മുഴുവൻ നെറികെട്ടവളെന്നും വേശ്യയെന്നും മറ്റും വിളിച്ച് ആക്ഷേപിക്കുന്ന ഈ സ്ത്രീയുമായി വളരെ അടുത്ത ബന്ധം(ദുരർത്ഥത്തിലല്ല​)‍മുഖ്യമന്ത്രിക്കുണ്ടായിരുന്നു എന്നതിനു ഇതില്പരം ഒരു തെളിവിന്റെ ആവശ്യം ഇല്ല.

ബിജുരാധാകൃഷ്ണൻ പറഞ്ഞ സി.ഡി തേടി സോളാർ കമ്മീഷൻ കോയമ്പത്തൂരിലേക്ക് പോലീസിനെ നിയോഗിച്ചതും വെറും കയ്യോടെ ദൗത്യസംഘം മടങ്ങി വന്നതും എല്ലാം മാധ്യമങ്ങൾ ആഘോഷി ച്ച സംഭവങ്ങളാണ്‌.അന്നു തരിമ്പും പതറാതെ പ്രസന്ന വദനനായിരുന്ന ആളാണ്‌ ഉമ്മൻ ചാണ്ടി. ആ കൂസലില്ലയ്മയുടെ അർത്ഥം ദൗത്യ സംഘം ഉറിപോലെ തിരിച്ചു വന്നപ്പോൾ പലർക്കും മന സ്സിലായി.ബിജു രാധാകൃഷ്ണൻ, തന്റെ കൈയ്യിൽ സി.ഡി ഉണ്ടെന്നു മുൻ കൂട്ടിപറഞ്ഞില്ലായി രുന്നെ ങ്കിൽ,ഭരണസംവിധാനം ഉപയോഗിച്ച് അവിടെ നിന്നും ചൂണ്ടുവാൻ ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും കഴിയില്ല്ലായിരുന്നു.അന്നേ ദിവസം തന്നെ സരിതയുടെ കൈവശമുള്ള തെളിവുകൾ വീട്ടിൽ നിന്നു മാറ്റണമെന്ന് സരിതയോടു ചാണ്ടികിങ്കരൻ കെഞ്ചുന്നതിൽ നിന്നു തന്നെ ബിജുവിന്റെ പക്കൽ ഉള്ളത് തങ്ങൾ അടിച്ചു മാറ്റി എന്നു തെളിയുന്നുണ്ട്.

ബാർ പൂട്ടിയതിൽ നിരാശ പൂണ്ട മദ്യക്കച്ചവടക്കാർ തനിക്കും മന്ത്രിമാർക്കും എതിരേ കൊണ്ടുവന്ന കോഴയാരോപണം ആരു വിശ്വസിക്കും എന്നാണ്‌ മുഖ്യന്റെ മറ്റൊരു ചോദ്യം?ബാർ മുതലാളിമാ രെക്കൊണ്ട് കോഴയാരോപണം  ഉന്നയിപ്പിച്ചത് ഉമ്മൻ ചാണ്ടിയാണെന്ന് ബിജു രമേശ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.കെ.എം.മാണി ഇടതു പക്ഷത്തേക്കു ചായുന്നു എന്നു സംശയം ഉണ്ടായ പ്പോൾ ആണ്‌ മാണി കോഴ വാങ്ങിയെന്ന ആരോപണം ബിജു രമേശ് ആദ്യമായി ഉന്നയിച്ചത്. പിന്നീടു തനിക്കു പോലും നിയന്ത്രിക്കാൻ കഴിയാത്ത മട്ടില്‍ കാര്യങ്ങൾ കൈവിട്ടപ്പോൾ മാണിയെ സുഖിപ്പിക്കാൻ ബാർ മുതലാളിമാർക്കു നേരേ തിരിയുകയാണു ഉമ്മൻ ചാണ്ടി ചെയ്തത്.കോടതി ഉത്തരവു പ്രകാരം പൂട്ടിയ ബാറുകൾ തുറക്കേണ്ട എന്ന് വി.എം സുധീരൻ കർശനമായ നിലപാട് സ്വീകരിച്ചപ്പോൾ എല്ലാ ബാറുകളും പൂട്ടണം എന്ന നിലപാട് ഉമ്മൻ ചാണ്ടി സ്വീകരിച്ചത് അദ്ദേഹത്തെ വെട്ടാനും ബാറുകാരെ സഹായിക്കാനുമാണെന്ന് എല്ലാവർക്കുമറിയാം.ക രുണാ കരൻ മുതൽ വി.എം സുധീരൻ വരെയുള്ള പലരെയും വെട്ടിനിരത്താൻ ശ്രമിച്ചിട്ടുള്ള ഉമ്മൻ ചാണ്ടി യുടെ ചാണക്യ സൂത്രങ്ങൾ ഒന്നും സരിതയുടെ മുമ്പിൽ ഫലിക്കാതെ പോയി.അതിന്റെ ജാള്യം മറയ്ക്കാൻ വേണ്ടിയാണ്‌ ഗൂഢാലോചന,മനസ്സക്ഷി എന്നൊക്കെ കൂടെക്കൂടെ ഞരങ്ങുകയും മൂളുകയും ചെയ്യുന്നത്. എന്നാലും "എത്ര നാണം കെട്ടായാലും ഈ കസേരയില്‍  5 കൊല്ലവും ഇരിക്കും " എന്ന്‍
സോളാര്‍  തട്ടിപ്പിന്റെ  പേരില്‍  രാജി വയ്ക്കണമെന്ന്  പ്രതിപക്ഷം ആദ്യം ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടി പറഞ്ഞതിന്റെ പിന്നില്‍  ഇത്ര വലിയ പദ്ധതികള്‍  ഉണ്ടായിരിക്കും  എന്ന്  ആരും കരുതിയില്ല.


Fans on the page

3 comments:

മുക്കുവന്‍ said...

"എത്ര നാണം കെട്ടായാലും ഈ കസേരയില്‍ 5 കൊല്ലവും ഇരിക്കും ...!!!"

he knows, he can not come back again.. so loot as much as possible this time :)

I know ruling govt took some money from few rich people for solar project. But this wont hurt a single common man in kerala. morally the bribing is not good for a govt. bu I do see hell lot of bribing every where in the daily life. there is not even a single finger raised against those issues..

who collect tax for

gold sale?
textile sale?

so this issue is to make some fools engaged in some activities...thats it.

currently oil price is $28 per barrel. ie 119 litter petrol cost is arround 2000rs. Indians are paying 67Rs per litter. which is about 8000rs... who eats this money? half of them ambani and rest govt. each day Indians use about 60million petrol and 150million diesel. that means Ambani makes at least 270,000 million rs :) which parliament MP raised this point? no one will.. if you raise, you might not live longer! or you will be in jail or get a fate like vemula.. your family will get 5LRs.recently one RSS chadi mentioned that price is not reducing by govt for future infrastructure development... :) yea... they are making a bullet train from Mumbai to Ahmedabad! will that help any poor man in india?

no one will raise issue as well.. if you raise it, BJP/RSS will find a case in your ksrtc transport ticket price and put you in jail, or eliminate you without a trace...

I do hope for the last for lines PROCRUSTES kavitha!

dethan said...

മുക്കുവന്‍ ,
സരിത കമ്മീഷന്‍ മുമ്പാകെ മൊഴികൊടുത്ത ശേഷം പത്രക്കാരുടെ ചോദ്യത്തിനു മറുപടിയായി,"വെറും 10000 രൂപയും കൊണ്ടു തുടങ്ങിയ ഞങ്ങളുടെ കമ്പനിക്ക് ഉമ്മന്‍ ചാണ്ടിക്കും ആര്യാടനും മറ്റും കൊടുക്കാന്‍ കോടികള്‍ എവിടുന്നുണ്ടായി എന്ന് നിങ്ങള്‍ ആലോചിച്ചാല്‍ മതി"എന്ന് പറയുകയുണ്ടായി.നാട്ടുകാരെ പറ്റിച്ചുണ്ടാക്കിയതാണെന്ന് സാരം.അപ്പോള്‍ ഒരു കേരളീയനും പൈസ നഷ്ടപ്പെട്ടില്ല എന്ന് പറയുന്നത് ശരിയല്ല.സാധാരണക്കാരന് ഒരു പരിക്കും ഇത് മൂലം സംഭവിച്ചില്ല എന്ന്‍ വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ ഭരണ സംവിധാനം,വിശേഷിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പ് ഒരു കേരളീയനെയും ബാധിക്കില്ലെന്ന് പറയാന്‍ കഴിയുമോ?ഈ തട്ടിപ്പിന്റെ കാതലായ പ്രശ്നവും അത് തന്നെ.

പെട്രോള്‍ കൊള്ള മാത്രമല്ലല്ലോ മോഡിയും ബി.ജെ.പിയും ചെയ്തുകൊണ്ടിരിക്കുന്നത്.പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ ബാധിക്കുന്ന മാരക രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ക്ക് തീരുവ ചുമത്തുന്നതില്‍ ഒരു മനസ്സക്ഷിക്കുത്തും അവര്‍ക്കില്ല.

"പാവങ്ങള്‍ തന്‍ പ്രാണ മരുത്തു വേണം
പാപ പ്രഭുക്കള്‍ക്കിഹ പങ്ക വീശാന്‍ " എന്ന്‍ ചങ്ങമ്പുഴ പാടിയത് അക്ഷരം പ്രതി ശരിയാണെന്ന് കുത്തക കമ്പനികള്‍ക്ക് വേണ്ടി മരുന്നിനു വിലകൂട്ടുന്ന പാപികള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.

മുക്കുവന്‍ said...

നാട്ടുകാരെ പറ്റിച്ചുണ്ടാക്കിയതാണെന്ന് സാരം!

yes I agree that. this money paid by rich people for getting manchium style returns.

I am quite sure who ever paid those money is not made by legal way.

as I said earlier, I am not supporting Chandi for this case. what I pointed out was there are better cases were voices can be raised. but we are not.

if you have political power, you are a king in democracy. chandi manipulating it very cleverly.

"പാവങ്ങള്‍ തന്‍ പ്രാണ മരുത്തു വേണം
പാപ പ്രഭുക്കള്‍ക്കിഹ പങ്ക വീശാന്‍ "

uranju thulli, udavaloori, prayathna mudrayumaayi....