ഉരഞ്ഞു തീർന്നിടുമരകല്ലാണെന്നു-
മെരിഞ്ഞു തീരുന്ന കരിവിളക്കെന്നും
പതിവു ബിംബങ്ങൾ പകർത്തി നേർപാതി
പരാതിക്കെട്ടിന്റെ പൊതിയഴിക്കവേ
പരിഹാസം കൊണ്ടു ചരിഞ്ഞ ചുണ്ടുമാ-
യടുക്കളയിലേക്കൊളിഞ്ഞു നോക്കുമെൻ
തലയ്ക്കരകല്ലു തടവുന്നു;ഷർട്ടിൻ
കഴുത്തിൽ തീ നക്കിത്തുടയ്ക്കുന്നു; കത്തി
ചിരിച്ചു നെഞ്ചിന്റെയളവെടുക്കുന്നു;
ചിരവ പള്ളയ്ക്കു പടം വരയ്ക്കുന്നു.
Fans on the page
4 comments:
കാര്യത്തിൽ മന്ത്രിയും
കർമ്മത്തിൽ 'അപ്റ്റുഡേറ്റും'..ഹ..ഹ...ഹ....
കവിത നന്നായി
ശുഭാശംസകൾ................
നല്ല വാക്കുകൾക്ക് നന്ദി
Nalla kavitha. Pakshe parihasathinu kuravilla. Atho atukkala apakatam piticha sthalamanenna thiricharivo?
ശാരദ,
സ്വയം പരിഹസിക്കയല്ലേ ?അത് ക്ഷമിച്ചു കുടെ?അടുക്കള അല്ലെങ്കിലും അപകട മേഖലയാണല്ലോ!
നന്ദി.
Post a Comment