Total Pageviews

Thursday, February 7, 2013

രാജ കന്യകയായാലും .....



നീലത്തില്‍ വീണ കുറുക്കന്റെ കഥയറിയാത്ത മലയാളികള്‍ ഉണ്ടായിരിക്കില്ല.നീലം കലക്കി വച്ചിരുന്ന തൊട്ടിയില്‍ വീ ണ കുറുക്കന്‍, താന്‍ മൃഗരാജാവാണെന്നു പറഞ്ഞ് കുറെ നാള്‍ മൃഗങ്ങളെ പറ്റിച്ചു കഴിഞ്ഞു.രാജാവിന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയത് കുറുക്കന്മാര്‍ക്ക് തന്നെയാണ്.
അവര്‍ ഒരു ദിവസം രാത്രിയില്‍ അകലെ മാറിയിരുന്ന്‍ ഒന്നിച്ച് കൂവി.അല്‍പ നേരം രാജാകുറുക്കന്‍
പിടിച്ചു നിന്നു.ഒടുവില്‍ തനി വര്‍ഗ്ഗ സ്വഭാവം കാണിച്ചു-നിര്‍ത്താതെ കൂവി .

മന്ത്രിയോ സ്പീക്കറോ ആകാന്‍ മോഹിച്ച് പതിനട്ടടവും പയറ്റി ഒടുവില്‍ ചീഫ്‌ വിപ്പ് സ്ഥാനം കിട്ടിയ പി.സി.ജോര്‍ജ്ജിന്‍റെ അവസ്ഥ കഥയിലെ കുറുക്കനേക്കാള്‍ കഷ്ടമാണ്.നിയമ നിര്‍മ്മാണ സഭയിലാണ് ഇരിക്കുന്നതെന്ന കാര്യം വിസ്മരിച്ച് വായില്‍ വരുന്ന തെമ്മാടിത്തങ്ങള്‍ വിളിച്ചു പറഞ്ഞുകളയും. ചിലപ്പോള്‍ സഭയ്ക്ക് പുറത്തും ഈ ജന്മ ഗുണം അദ്ദേഹം കാണിക്കും.മുമ്പ് വാച് ആന്റ് വാര്‍ഡിനെതിരെ അശ്ലീല  പരാമര്‍ശം നടത്തിയും പൊതു വേദിയില്‍ വച്ച് വി.എസ്.അച്യുതാനന്ദനെ തെറി വിളിച്ചും തനിഗുണം കാണിച്ച ഇദ്ദേഹം ഇപ്പോള്‍ പരസ്യമായി പ്രതിപക്ഷ സാമാജികരെ  "തെണ്ടികള്‍ " എന്ന്‍ വിളിച്ചാണ് രംഗത്ത് വന്നിരിക്കുന്നത്.അതും പോരാഞ്ഞു ദളിതരെ പരിഹസിച്ചും പുലഭ്യം പറഞ്ഞും തന്‍റെ സംസ്കാരം വെളിവാക്കുകയും ചെയ്തിരിക്കുന്നു.

അണ്‍പാര്‍ ലമെന്ററിയായ പദാവലികള്‍ ഉപയോഗിച്ചതിനെ കുറിച്ച് ചോദിച്ച ' റിപ്പോര്‍ട്ടര്‍ 'ചാനലുകാരോടും തട്ടിക്കയറി ഈ  ചീഫ് വിപ്പ്.ഇത്തരം സംസ്കാര ശൂന്യന്മാരെ തോളിലേറ്റിയിരുത്തുന്നതിന്റെ ഫലം എത്ര അനുഭവിച്ചാലും ഉമ്മന്‍ ചാണ്ടിയും സംഘവും മനസ്സിലാക്കില്ല എന്നാണു തോന്നുന്നത്.മുന്‍ മന്ത്രി എ.കെ.ബാലനെ ജാതി പറഞ്ഞു ജോര്‍ജ്ജ് അപമാനിച്ചപ്പോള്‍ പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കയും ചെയ്ത മുഖ്യമന്ത്രിയോടും  കൂട്ടരോടും അവരുടെ സ്വന്തം പാര്‍ട്ടിക്കാരനായ ടി.എന്‍...പ്രതാപനെ ജാതി പറഞ്ഞ് ആക്ഷേപിച്ചാണ് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചത്.അന്ന് ഒറ്റപ്പെ ട്ടുപോയ പ്രതാപന് കരയാനും പതം പെറുക്കാനും മാത്രമേ കഴിഞ്ഞുള്ളൂ.ഇപ്പോള്‍ പ്രതിപക്ഷ എം.എല്‍ എ മാരെ ചീത്ത വിളിച്ചും ദളിതരെ അപമാനിച്ചും ഈ സംസ്കാര ശൂന്യന്‍ അഴിഞ്ഞാടുമ്പോള്‍ "അദ്ദേഹത്തോട് ദൈവം ചോദിക്കും "
എന്നാണു പാവം പ്രതാപന്റെ പ്രതികരണം."തെറിക്കുത്തരം മുറിപ്പത്തല്‍ "  എന്ന്‍ പണ്ടുള്ളവര്‍  പറഞ്ഞിട്ടുള്ളത്  ശ്രീ പ്രതാപന്‍ കേട്ടിട്ടില്ലായിരിക്കും.

ഇന്ത്യന്‍ ജനാധിപത്യത്തിനും സംസ്കാരസമ്പന്നമായ നമ്മുടെ പാരമ്പര്യത്തിനും പേരുദോഷ മുണ്ടാ ക്കുന്ന ഇത്തരം മാരണങ്ങളെ നിയമസഭയില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും അടിച്ചി റ ക്കി ചാണകവെള്ളം തളിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


Fans on the page

3 comments:

dethan said...

" ആ തെണ്ടികള്‍ ഇറങ്ങിപ്പോയി " എന്നാണ് പ്രതിപക്ഷ എം.എല്‍ എമാരെക്കുറിച്ച്
പി.സി.ജോര്‍ജ്ജ് ഒരു യോഗത്തില്‍ പ്രസംഗിച്ചത്.
ദളിത്‌ യുവാക്കള്‍ അനാഥ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് പുരോഗമന ചിന്താഗതി കൊണ്ടല്ല വെളുത്ത പെണ്പിള്ളേരെ സ്വന്തമാക്കാന്‍ വേണ്ടിയാണെന്നും അയാള്‍ പ്രസംഗിച്ചു.

mini//മിനി said...

അധികാരം കിട്ടിയാൽ എന്തും ചെയ്യാം, എന്തും പറയാം, എന്ന ചിന്ത തലയിൽ കയറിപറ്റിയാൽ പിന്നെന്ത് ചെയ്യും? ലേഖനം നന്നായി.

dethan said...

മിനി,
നന്ദി.അടിയോളം നന്നല്ല അണ്ണന്‍ തമ്പീമ് എന്നല്ലേ ചൊല്ല്.നല്ല തല്ലു കിട്ടിയാല്‍ ഈ അസുഖം തീരും.