Total Pageviews

Wednesday, December 26, 2012

മോഡീവിജയ മാദ്ധ്യമ ഗാഥകൾ




ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നരേന്ദ്രമോഡി മൂന്നാമതും അധികാരത്തിലെത്തിയതിനെ മാദ്ധ്യമങ്ങൾ വാഴ്ത്തുന്നതു കേട്ടാൽ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും മൂന്നു പ്രാവശ്യം തുടർച്ചയായി മുഖ്യമന്ത്രിയായി ആരും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നു തോന്നും.തുടർച്ചയായി അഞ്ചു പ്രാവശ്യം ബംഗാളിൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജ്യോതി ബാസുവിനെയും മൂന്നു തവണ തുടർച്ചയായി ഒറീസ്സാമുഖ്യമന്ത്രി പദം വഹിച്ച നവീൻ പട്നായ്ക്കിനെയും ഡൽ ഹി മുഖ്യമന്ത്രി ഷീലാദീക്ഷിത്തിനെയും നമ്മുടെ മാദ്ധ്യമങ്ങൾ മറന്നു പോയി.മോഡിയുടെ വികസനസമ്പന്നമായ ഭരണത്തിനു കിട്ടിയ അംഗീകാരമാണു ഈ മൂന്നാമൂഴം എന്നാണു വൈതാളികക്കൂട്ടം വായ്ത്താരി മുഴക്കിയത്.അദ്ദേഹത്തിന്റെ വികസന വാദം ശുദ്ധ തട്ടിപ്പാണെന്ന് മനസ്സിലാക്കി അതു പ്രചരിപ്പിച്ചവർ പോലും തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ വികസന തിയറിയിലാണു ന്യായീകരണം കണ്ടെത്തിയത്.

കോൺഗ്രസ്സുകാരും ബിജെപിക്കാരും ബംഗാളിലെ ഇടതു പക്ഷങ്ങൾക്കെതിരെ പറഞ്ഞുപരത്തുന്ന ആക്ഷേപമാണു തുടർച്ചയായ അവരുടെ ഭരണം ബംഗാളിന്റെ വികസനം അപ്പാടെ മുരടിപ്പിച്ചെന്ന്.വികസനം കണ്ടു ഭ്രമിച്ചാണു നാട്ടുകാർ വോട്ടു ചെയ്യുന്നതെങ്കിൽ വികസന വിരുദ്ധരായ ഇടതുപക്ഷ നേതാവായ ജ്യോതിബസുവിനെ അഞ്ചു പ്രാവശ്യം അവർ അധികാരത്തിലേറ്റിയതെങ്ങനെ?അതും മിക്കപ്പോഴും 3/4 ഭൂരിപക്ഷത്തോടെ?294 അംഗ നിയമസഭയിൽ 1977 മുതൽ 225,228,242,241 സീറ്റുകൾ വീതം നേടിയാണു അവിടെ ഇടതുപക്ഷം അധികാരത്തിൽ വന്നത്.സീറ്റുകൾ കുറഞ്ഞ 1996 ലെ തെരഞ്ഞെടുപ്പിൽ പോലും 202 സീറ്റുകൾ കിട്ടി.വികസനം =തെരഞ്ഞെടുപ്പു വിജയം എന്ന ബിജെപി,മാദ്ധ്യമ സമവാക്യത്തിന്റെ പൊള്ളത്തരമാണു ഇവിടെ വെളിവാകുന്നത്. നവീൻ പട്നായ്ക്കും ഷീലാദീക്ഷിദും മൂന്നു തവണ അധികാരത്തിലേറിയതും മോഡിയെക്കാൾ കൂടുതൽ ശതമാനം സീറ്റുകൾ നേടിക്കൊണ്ടായിരുന്നു എന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

പോഷകാഹാരക്കുറവ് മൂലം ശിശുമരണ നിരക്ക് കൂടിയ സംസ്ഥാനമാണു ഗുജറാത്ത്.പൊതു ജനാരോഗ്യ രംഗത്തു പരാജയമായ മോഡിസർക്കാർ കൊണ്ടുവന്നെന്നു പറയുന്ന വികസനം ആർക്കുവേണ്ടിയുള്ളതാണു?എന്ത് തരം വികസനമാണു?ആടിനെ കാണുകയും ആനയെ കാ ണാതിരിക്കുകയും ചെയ്യുന്ന ജനാധിപത്യത്തിന്റെ കാവൽ ഭടന്മാരായ മാദ്ധ്യമക്കാരുടെ വീക്ഷണ സാമർത്ഥ്യമാണു മോഡിയെപ്പോലുള്ള കള്ളനാണയങ്ങളെ കനകനാണയമാക്കി മാറ്റുന്നത്.മാദ്ധ്യമങ്ങളും പാർട്ടി സ്തുതിപാഠകരും കൂടി എത്ര ശ്രമിച്ചാലും യാഥാർത്ഥ്യങ്ങളെ അധികകാലം മൂടിവയ്ക്കാൻ കഴിയില്ല.



Fans on the page

4 comments:

Unknown said...

Dear,

I seriously doubt about your knowledge in indian national medias and their crooked mind. I wish you to listen to our so called 'national media' (like Cnn Ibn, NDTV, Times now etc..) in order to understand this. I pasted two blog links for your reference (may claim that this is by some hard line bjp supporters, still it makes some sense) . hope you underatand the medias and their envy towards Mr. Modi. Hope that you will not misunderstand me as a part of saffron party.
http://desh2014.wordpress.com/2011/01/10/why-do-they-hate-narendra-modi/
http://serious--fun.blogspot.in/2012/11/content-versus-perception.html

dethan said...

remya sree,
താങ്കൾ സൂചിപ്പിച്ചതു പോലെ,താങ്കൾ കാവിപ്പാർട്ടിയുടെ ഭാഗമല്ലായിരിക്കാം.പക്ഷേ താങ്കൾ ചൂണ്ടിക്കാട്ടിയ രണ്ടു ബ്ളോഗുകളും കടുത്ത മോഡി ആരാധകരുടെതാണെന്നതിനു യാതൊരു സംശയവുമില്ല.മോഡിയുടെ തെരഞ്ഞെടുപ്പു വിജയത്തെ വിലയിരുത്തുന്നതിൽ മാദ്ധ്യമങ്ങൾ കാണിച്ച സത്യസന്ധമല്ലാത്ത പ്രവണതകാളാണു എന്റെ പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.അയാൾ നടത്തിയ കൊലപാതകങ്ങളെയും വർഗ്ഗീയ വെറിയുടെയും വിശദാംശങ്ങൾ പ്രതിപാദിക്കൽ ഉദ്ദേശിച്ചിരുന്നില്ല.മുഖ്യമന്ത്രിപദവും ഭരണ സ്വാധീനവും ഉപയോഗിച്ച് അയാൾ നടത്തിയ പൈശാചികമായ നരഹത്യയെ വെള്ളപൂശാൻ താങ്കൾ സൂചിപ്പിച്ച ബ്ലോഗർമാരും ബിജെപിയുടെ പ്രചാരക പ്രമുഖരും വിചാരിച്ചാൽ സാദ്ധ്യമല്ല.ശിശുക്കളുടെ മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ താണ ഒരു സംസ്ഥാനത്ത് വികസനത്തിന്റെ പൂക്കാലമാണെന്നു പറഞ്ഞിട്ട് എന്തു പ്രയോജനം?എന്തായാലും താങ്കൾ എനിക്കു രണ്ടു ബ്ലോഗുകൾ കാട്ടിത്തന്നില്ലേ.ഞാൻ താങ്കൾക്ക് ഒരു പുസ്തകം ശുപാർശ ചെയ്യുന്നു.“ഗുജറാത്ത് -ആർ.ബി.ശ്രീകുമാറിന്റെ വെളിപ്പെടുത്തൽ” അധികാരം എങ്ങനെ ദുർ വ്വിനിയോഗം ചെയ്യാം എന്നു ഒരു മുഖ്യമന്ത്രിയുടെ ചെയ്തികളിലൂടെ ഈ പുസ്തകം നമ്മെ മനസ്സിലാക്കിത്തരും.
-ദത്തൻ

Unknown said...

Dear Dethan,
appreciate your efforts in taking up the issues through blogs.In this blog, i belive you are trying to show how the medias celebrated the modis victory. The medias were so biased in covering GJ assembly elections from the beginning.(go through blogs and reports in Cnn Ibn, NDTV, few in Firstpost.com or even madhyamam in malayalam) The blog was not discussing the merits and demerits of modi . there are books written on modis development sucess in gujarat and there is SIT report which pronounced modi is not guilty of any criminal charges. (It is up to our perception to belive what, mr. srikumars book or SIT report)

dethan said...

രമ്യശ്രീ,

സ്പെഷ്യൽ ഇൻവെസ്റ്റിഗേറ്റിങ്ങ് ടീം മോഡിയെ കുറ്റവിമുക്തനക്കിയതുകൊണ്ട് സത്യം സത്യമല്ലാതാകില്ലല്ലൊ.ഗുജറാത്തിൽ മോഡിയുടെ സഹായത്തോടെ വംശഹത്യ നടന്നപ്പോൾ ഈ രാജ്യത്ത് ജീവിച്ചിരുന്നവർക്ക് അതിന്റെ വാസ്തവം എന്താണെന്നു മനസ്സിലാക്കാൻ എസ്സ്.ഐ.റ്റിയുടെ വ്യാഖ്യാനങ്ങൾ ആവശ്യമില്ല.ഈ “കുറ്റവിമുക്ത താമ്രപത്രം” നിലനില്ക്കുമ്പോൾ തന്നെയാണു സുപ്രീം കോടതിയുൾപ്പെടെയുള്ള നീതിപീഠങ്ങൾ വിധിന്യായങ്ങളിൽ മോഡിക്കെതിരെ പരാമർശങ്ങൾ നടത്തിയതെന്നും ഓർക്കുക.

ടി.പി.ചന്ദ്രശേഖരനെ കൊല്ലിച്ചതിന്നു പിന്നിൽ പിണറായി വിജയനും ജയരാജന്മാരുമാണെന്ന് കേരളത്തിലെ ഒട്ടുമിക്ക ആളുകൾക്കും അറിയാം.പക്ഷേ അവരാരും പ്രതിപ്പട്ടികയിൽ പോലുമില്ല.പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു സി.പി.എം നേതാക്കളെ ചിലപ്പോൾ വെറുതെ വിടുകയും ചെയ്തേക്കാം.അതുകൊണ്ട് അവർക്കാർക്കും ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ പങ്കില്ലെന്നു നമ്മൾ വിശ്വസിക്കണോ?മോഡിയുടെ “കുറ്റവിമുക്തി”ക്കും അതിനപ്പുറമുള്ള വിശുദ്ധിയുണ്ടെന്നു തോന്നുന്നില്ല.പിന്നെ;എസ്.ഐ.റ്റി റിപ്പോർട്ട് വിശ്വസിക്കണോ ശ്രീകുമാറിന്റെ വാക്കുകൾ വിശ്വസിക്കണോ എന്ന്,താങ്കൾ പറഞ്ഞതുപോലെ അവരവരാണു തീരുമാനിക്കേണ്ടത്.ഇരകളുടെ പക്ഷം പറഞ്ഞതുകൊണ്ട് നഷ്ടമല്ലാതെ നേട്ടമൊന്നും ഉണ്ടാകാനില്ലെന്നറിഞ്ഞുകൊണ്ട് ശ്രീകുമാർ രേഖപ്പെടുത്തിയ വാക്കുകളാണു എനിക്കു വിശ്വസനീയമായി തോന്നുന്നത്.