Total Pageviews

Wednesday, March 14, 2012

യു.ഡി.എഫിന്റെ പെൺസ്നേഹം !


വി.എസ്.അച്യുതാനന്ദൻ സിന്ധു ജോയിയെ എന്തോ വേണ്ടാത്തത് പറഞ്ഞെന്നും പറഞ്ഞ് യു.ഡി.എഫ് മഹിളാസംഘടനകൾ ചന്ദ്രഹാസമിളക്കി നടക്കുകയാണല്ലോ.പ്രയോഗത്തിലെ ന്യായാന്യാങ്ങൾ ഇരിക്കട്ടെ.സിന്ധു ജോയിക്കു മാത്രമേ മാനാപമാനങ്ങൾ ഉള്ളോ?അവർ മാത്രമേ സ്ത്രീ പട്ടികയിൽ പെടുകയുള്ളോ? സൂര്യനെല്ലിയിലെ പെൺകുട്ടിക്ക് ഇപ്പറയുന്ന മാനവും അപമാനവും ഇല്ലേ?കള്ളക്കേസ്സിൽ കുടുക്കി ഉമ്മൻ ചാണ്ടിയുടെ പോലീസ് ആ പെൺകുട്ടിയെ വേട്ടയാടുന്നത് മഹിളാകോൺഗ്രസിലെ മഹതികൾ അറിഞ്ഞില്ലേ?അവർ സ്ത്രീയുടെ ഇനത്തിൽ പെടില്ലേ? അതോ കോൺഗ്രസ് മന്ത്രിയുടെ പോലീസ് ദ്രോഹിക്കുന്നത് ദ്രോഹമല്ലെന്നു വരുമോ?

സൂര്യനെല്ലിയിലെ പെൺകുട്ടിയോടൊപ്പമുള്ള മറ്റു മൂന്ന് പ്രതികളെ അറസ്റ്റു ചെയ്യാതെ അവരെ മാത്രം അറസ്റ്റു ചെയ്തു പ്രദർശിപ്പിച്ചത് എന്തു കൊണ്ടാണു?ആറ്റുകാൽ പൊങ്കാലയിട്ട സ്ത്രീകൾക്കെതിരെ എടുത്ത കേസ് താൻ അറിയാതെയാണെന്നു പറഞ്ഞ് നിരപരാധി ചമയുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ മൗനം അവലംബിക്കുന്നത് എന്തുകൊണ്ടാണു?ഈ കേരളത്തിൽ സിന്ധു ജോയി മാത്രമേ പെണ്ണായിട്ടുള്ളോ?സ്വാശ്രയ കോളേജ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത് സിന്ധു ജോയി ,ഉമ്മൻ ചാണ്ടിയുടെ പോലീസിന്റെ ഗ്രനേഡ് ഏറേറ്റ് റോഡിൽ കിടന്നു പിടഞ്ഞപ്പോൾ ഒരു മഹിളാ കോൺഗ്രസ്സുകാരിയേയും കണ്ടില്ലാല്ലൊ.അന്ന് സിന്ധു ജോയി പെണ്ണായിരുന്നില്ലേ?

നിയമ സഭയിലെ ഒരു വനിതാ വാച്ച് ആൻഡ് വാർഡിനെ ചില എം.എൽ.എ മാർ കൈയ്യേറ്റം ചെയ്തതു സംബന്ധിച്ച് ചീഫ് വിപ് പി.സി.ജോർജ്ജ് നടത്തിയ അശ്ലീല പരാമർശങ്ങൾ കേട്ടിട്ട് ഈ മഹിളാമണികളുടെ ചോര തിളയ്ക്കാതിരുന്നതെന്തേ?വാളകത്തുവച്ച് ആക്രമിക്കപ്പെട്ട അദ്ധ്യാപകന്റെ ഭാര്യയും ബാലകൃഷ്ണപിള്ളയുടെ സ്കൂളിലെ ഹെഡ്മിസ്ട്രസ്സുമായ സ്ത്രീയെ ബാലകൃഷ്ണ പിള്ള പരസ്യമായി പച്ചത്തെറിപറഞ്ഞാക്ഷേപിച്ചപ്പോൾ മഹിളാകോൺഗ്രസ്സുകാരുടെ സ്ത്രീസ്നേഹം എവിടെപ്പോയിരുന്നു?ഇപ്പോൾ വനിതാരക്ഷകർ ചമയുന്ന മുഖ്യമന്ത്രിയും കെ.പി.സി.സി.പ്രസിഡന്റും എന്തേ നാവടക്കിയിരുന്നത്?

ഇനി നമുക്ക് വി.എസ്.ന്റെ പ്രയോഗത്തിൽ എന്താണു കുഴപ്പം എന്ന് പരിശോധിക്കാം. "‘അഭിസാരികകളെ ആവശ്യം കഴിഞ്ഞു വലിച്ചെറിയുന്നതു പോലെ’ സിന്ധു ജോയിയെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണു ചെയ്തത്.സെൽ വരാജിന്റെ ഗതിയും അതു തന്നെയായിരിക്കും".എന്നാണദ്ദേഹം പറഞ്ഞത്.ഇതിൽ എവിടെയാണു വേണ്ടാതീനവും സ്ത്രീവിരോധവും അശ്ലീലവും?സിന്ധുജൊയിയെ തെരഞ്ഞെടുപ്പു പ്രചരണത്തിനു ഉപയോഗിച്ചെന്നാണു സൂചിപ്പിച്ചത്.അല്ലാതെ കാമശമനത്തിനുപയോഗിച്ചു എന്നല്ല.മാത്രവുമല്ല, അതേ ഗതി സെൽ വരാജനും വരും എന്നു പറഞ്ഞതിൽ നിന്ന് അദ്ദേഹം പറഞ്ഞത് രാഷ്ട്രീയമാണു, വ്യഭിചാര കഥയല്ല എന്ന് സ്പഷ്ടവുമാണു.ആ സ്ഥിതിയ്ക്ക് അദ്ദേഹം ഉദ്ദേശിക്കാത്ത ദുരർത്ഥം നല്കിയ മാദ്ധ്യമ പണ്ഡിതരും യു.ഡി.എഫ് പൂവാലന്മാരും മഹിളാകോൺഗ്രസ് കുശുമ്പികളുമാണു സിന്ധുജോയിയെ അപമാനിച്ചത്.ആ പ്രയോഗം അദ്ദേഹം നടത്തിയില്ലായിരുന്നെങ്കിൽ സിന്ധു ജോയിക്കു മുമ്പ് ശ്രീമതി എന്നു ചേർത്തില്ല എന്നാകുമായിരുന്നു ആക്ഷേപം.ശ്രീമതി എന്നു ചേർത്തു പറഞ്ഞെങ്കിൽ,കല്യാണം കഴിക്കാത്ത കുട്ടിയെ അങ്ങനെ വിളിച്ചതിൽ ദുരുദ്ദേശമുണ്ടെന്നാകുമായിരുന്നു ആരോപണം.മുമ്പ് ഈ ലലനാമണിയെ ഒരുത്തി എന്നു വിശേഷിപ്പിച്ചതിനെ ചൊല്ലിയായിരുന്നല്ലോ പുകിൽ?

ഇഷ്ടമില്ലാത്തച്ചി തൊട്ടതൊക്കെ കുറ്റം എന്ന മനോഭാവം മാത്രമാണു ഇപ്പോഴത്തെ അച്യുതാനന്ദാക്രമണത്തിനു പിന്നിലുള്ളത്.പിറവം ഉപതെരഞ്ഞെടുപ്പായതിനാൽ വിശേഷിച്ചും.
“അച്ചി”എന്നു പറഞ്ഞത് നായന്മാരെ ആക്ഷേപിക്കാനാണെന്നു പറഞ്ഞ് എന്റെ മേൽ ആരോപണം ഉന്നയിക്കാവുന്നതാണു. അതുകൊണ്ട് “ഇഷ്ടമില്ലാത്ത ചോത്തി”,“കുറത്തി”,“പെമ്പിള” “ഉമ്മാച്ചി”തുടങ്ങി ഷ്ടം പോലെ പകരം പ്രയോഗിച്ചു വായിക്കാൻ മാദ്ധ്യമ പണ്ഡിതർ ശ്രദ്ധിക്കണമെന്ന് അപേക്ഷ.


8 comments:

Anonymous said...

അച്യുതാനന്ദന്‍ അഭിസാരിക ഉദ്ദേശിച്ചത് സിന്ധു ജോയിയെയോ കോണ്ഗ്രസ് കാരെയോ അല്ല പിണറായിയെ ആണെന്ന് അറിയാം, ആദ്യം പ്രതികരിച്ചത് കൊണ്ഗ്ര്സുകാര്‍ അല്ല ടീ എന്‍ സീമ ആണ് , അച്ചുതാനന്ദന്‍ പൊട്ടന്‍ കളിക്കുന്ന മഹാ ബുദ്ധിമാന്‍ ആണ് ,പിണറായി അങ്ങിനെ കുതന്ത്രക്കാരന്‍ അല്ല ,നേരെ വാ നേരെ പോ വെട്ടോന്നും തുണ്ടം രണ്ട അതാണ്‌ പിണറായി രീതി, ശെല്‍വ രാജന്‍ ശരിക്കും വീ എസ ഗ്രൂപ്പാണ് , വീ എസ് ശെല്‍വ രാജന്റെ രാജി മാക്സിമം ഉപയോഗിക്കും കേന്ദ്ര കമ്മടിയില്‍, തന്നെ ഒതുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ , കൊണ്ഗ്രസുകര്‍ക്ക് ഒരു അവസരം വീണു കിട്ടി അത് അവര്‍ ഉപയോഗിക്കണ്ടേ , പത്തു സ്ത്രീ വോട്ട്ട് ഇടതിന് കിട്ടാതെ പോകുന്നെകില്‍ പോകട്ടെ അത്രയേ ഉള്ളു, കൊണ്ഗ്രസില്‍ സ്ത്രീകള്‍ക്ക് വലിയ മാന്യത ഒന്നും കല്‍പ്പിക്കാറില്ല ഒരു ഗോഡ് ഫാദര്‍ ഇല്ലാതെ അവിടെ വളരാനും പറ്റില്ല സീ പീം എം പോലെ ഒരു ഓര്‍ഗനൈസ്ഡ് മെഷീനറി കൊണ്ഗ്രസിനില്ല സിന്ധു ജോയി വന്നു കൊണ്ഗ്രസില്‍ അഭയം തേടിയതല്ലേ അല്ലാതെ കൊണ്ഗ്രസുകാര്‍ അവരെ സ്വീകരിക്കാന്‍ പോയതല്ല വന്നപ്പോള്‍ സ്വീകരിച്ചു , സീ പീ എമില്‍ വളര്ന്നപോലെ കൊണ്ഗ്രസില്‍ അവര്‍ക്ക് വളരാനും കഴിയില്ല, അടി കൊണ്ട് കിടക്കുന്ന ഒരു ഫോട്ടോ അതുകൊണ്ട് മാത്രം ആണ് , പിന്നെ അവര്‍ക്ക് അല്‍പ്പം ഗ്ലാമാരും ഉണ്ട് , വല്ല കറുത്ത് കരുവാളിച്ച ഒരു ഉണക്ക പ്പെണ്ണ്‍ ആണ് റോഡില്‍ കിടന്നതെങ്കില്‍ ആ ഫോട്ടോ പത്രത്തില്‍ ഇത്ര പ്രാമുഖ്യത്തോടെ വരികയും ഇല്ല ആരും ശ്രദ്ധിക്കുകയും ഇല്ല, സത്യത്തില്‍ ഗ്ലാമര്‍ കൊഷ്യന്റ്റ് തന്നെ ആണ് അവരെ ഇത്രയും ഉന്നത പദവികളില്‍ ഒക്കെ എത്തിച്ചത് ഡോക്ടരേറ്റ് ഒപ്പിച്ചു കൊടുത്തത് ഇതൊന്നും കൊണ്ഗ്രസുകാര്‍ വിചാരിക്കുകയും ഇല്ല ചെയ്യാന്‍ അവര്‍ക്ക് കഴിവും ഇല്ല , ഏറ്റവും കൂടുതല്‍ സെല്‍ഫ് ഗോള്‍ അടിക്കുന്നവരും കൂടെ ഉള്ളവരെ പാരവയ്ക്കുന്നവരും ആണ് കൊണ്ഗ്രസുകാര്‍ , കൊണ്ഗ്രസുകാരുടെ കഴിവല്ല അവര്‍ക്ക് ഭരണം കിട്ടുന്നത് സീ പീ എമിന്റെ ധാര്‍ഷ്ട്യം വേണ്ട എന്നാ നയമുള്ള ന്യൂട്രല്‍ കാര്‍ ആണ് , അതിനാല്‍ ദത്തന്‍ ഇത്ര കുന് ഠിത പ്പെടെണ്ട ഒരു കാര്യവും ഇല്ല , കൊണ്ഗ്രസുകാര്‍ക്ക് പരാതിയും ഇല്ല

Manoj മനോജ് said...

ഡോക്റ്ററേറ്റ് ഒപ്പിച്ചു കൊടുത്തു പോലും.... ഈ ഡോക്റ്ററേറ്റ് എന്ന് പറയുന്നത് എന്തോ കാശ് കൊടുത്താൽ കിട്ടുന്ന സാധനമാണെന്ന മട്ടിൽ പല സ്ഥലങ്ങളിലുമായി സുശീലൻ പറയുന്നത്.... അത്രയ്ക്ക് ഈസിയായി കിട്ടുമെങ്കിൽ സുശീലന് വേണ്ടെങ്കിൽ ഒരെണ്ണം എനിക്ക് മേടിച്ച് തരുമോ ;)

അവർക്ക് ഗ്ലാമർ ഉള്ളത് കൊണ്ടൊന്നുമല്ല എസ്സ്.എഫ്.ഐ.യിൽ തിളങ്ങിയത്. ഗ്ലാമർ കണ്ട് കണ്ണ് മഞ്ഞളിക്കുന്ന സുശീലന്മാർ മാത്രമല്ല കേരളത്തിലുള്ളത് എന്ന് മറക്കരുത്. സി.പി.എം.ൽ നിന്ന് എന്ത് കൊണ്ട് സിന്ധു ചാടി പോയെന്ന് എല്ലാവർക്കും അറിയാം. ആ രാജ്യസഭ സീറ്റ് തെന്നി പോയില്ലായിരുന്നെങ്കിൽ സിന്ധു ഇപ്പോഴും അവിടെ തന്നെ കാണുമായിരുന്നു.

എന്നും ഇനിയും ചാടി പോയവർ /ലയിച്ച് ചേർന്നവർ ഒക്കെയും സ്ഥാനമാനത്തിനു വേണ്ടി തന്നെയാണു അതൊക്കെ ചെയ്തിട്ടുള്ളത് ചെയ്യുന്നതും!!! അത് ഇന്ത്യയിൽ മാത്രമല്ല അങ്ങ് അമേരിക്ക എന്ന ജനാധിപത്യ രാജ്യത്തിലും നടക്കുന്നുണ്ട്.

Anonymous said...

കേരളത്തിന്‌ വെളിയില്‍ ഡോകടരെറ്റ് കാശിനു പതിനാറു കിട്ടും , ഒരു ഗയിടിനെ പിടിക്കുക , അയാളുടെ വീട്ടിലെ സകല വേലയും ചെയ്യുക, അയാളുടെ മോളെ കോളേജില്‍ കൊണ്ട് വിടുക അത്യാവശ്യം ഗിഫ്റ്റ് കൊടുക്കുക കുറച്ച പണം എറിയുക സംഗതി ഈസി, കേരളത്തില്‍ അല്‍പ്പം കൂടി പ്രയാസം ആണ്, ലൈംഗിക ചൂഷണവും വേണ്ടി വരും , ഏതു ഗവേഷണ വിദ്യാര്‍ഥിയും ഇത് പറഞ്ഞു തരും, ഗവേഷണം എന്നുവച്ചാല്‍ പണ്ട് ആരെങ്കിലും എഴുതിയത് കട്ട ആന്‍ഡ്‌ പേസ്റ്റ് ചെയ്തു പുതിയ ഒരു മുഖം ഒക്കെ കൊടുക്കുക സെനറ്റിലും സിണ്ടിക്കെടിലും പിടിപാട് ഉണ്ടായിരിക്കുക ഇല്ലെങ്കില്‍ അതിനു വേണ്ട പണികള്‍ ചെയ്യുക , ഇതിനൊക്കെ പാക്കേജ് ഡീല്‍ ആണ് പാര്‍ട്ടി അനുഭാവി ആകുക എന്നത് ബാക്കി ഒക്കെ എസ എഫ് ഐ, ഇ കെ പീ സീ ടീ ഇ, സിണ്ടിക്കേറ്റ് മെമ്പര്‍ എല്ലാവരും കൂടി സഹായിക്കും, കൂറ് വേണം . കോണ്ഗ്രസ് ഭരിക്കുമ്പോഴും ഇവര്‍ തന്നെ ആയിരിക്കും സര്‍വ ശക്തര്‍ , കോളേജ് അധ്യാപകര്‍ക്കിടയില്‍ കൊണ്ഗ്രസിനു ഒരു സ്വാധീനവും ഇല്ല അവര്‍ നിയമിക്കുന്ന സിണ്ടിക്കേറ്റ് മെമ്പറുടെ ക്വാളി ഫിക്കേശന്‍ അച്ചന്റെയും ബിഷപ്പിന്റെയും രേക്കമെന്റെഷന്‍ , പാണ ക്കാട്ട് നിന്ന് വിളിച്ചു പറയല്‍ ഇതൊക്കെ ആണ് , ഈ വായിനോക്കികള്‍ക്ക് ഒരു കഴിവും ഇല്ല യാത്രപ്പടി അടിച്ചു മാറ്റുക, കാറില്‍ കേറി നടക്കുക എന്തെങ്കിലും കാര്യത്തിന് ഇവന്റെ ഒക്കെ അടുത്ത് ചെന്നാല്‍ യാതൊരു പ്രയോജനവും ഇല്ല , സിന്ധു ജോയിയുടെ പ്രബന്ധം കോപ്പി അടി ആണെന്ന് വിയോജനക്കുറിപ്പ് ഉണ്ടായിരുന്നു അത് ആ മെമ്പര്‍ ഇല്ല്ലാത്ത സമയം ഒറിജിനല്‍ മാറി പകുതി ഫോട്ടോ കോപ്പി ഒക്കെ ആക്കി വളരെ നയപരമായും തന്ത്രപരമായും സിണ്ടിക്കെടില്‍ വച്ചാണ് പാസാക്കിയത് , ഇത് സര്‍വ കലാശാലയിലെ തൂണിനും അറിയാം , ആ കഥ ഒക്കെ എഴുതാന്‍ ഒരു നോവല്‍ വേണ്ടിവരും, ഒരു കാര്യം പറയാം കാര്യമായി ഒരു ഗവേഷണവും ഒരു സ്ഥാപനത്തിലും ഇല്ല ജസ്റ്റ് കട്ട് ആണ്ട് പേസ്റ്റ് , ഒരു ഗവേഷണ പ്രബന്ധം അടിച്ചെടുത്ത് എം ടി വടക്കന്‍ വീര ഗാഥ ആക്കിയതും അറിയാം , അന്തരിച്ച ഒരു പ്രശസ്ത മലയാള നടന്‍ ഗവേഷണ വിദ്യാര്തികളെ ലൈഗിക പീടനതിനു ശമിച്ചതും അറിയാം

ഷാരോണ്‍ said...

സുഹൃത്തെ...
ഇപ്പറഞ്ഞത്‌ വീയെസ് ആണ് എന്നുള്ളതാണ് അതിലെ സ്ത്രീ വിരുദ്ധത. സ്ത്രീ സംരക്ഷണം ഉറപ്പാക്കാന്‍ അരയും തലയും മുറുക്കി ഗോദയില്‍ നില്‍ക്കുന്ന ഫയല്‍വാന്‍ സംസാരത്തില്‍ കാട്ടേണ്ട മാന്യതയുണ്ട്.
അത് കാട്ടിയില്ലെങ്കില്‍ അതൊരു വാര്‍ത്ത തന്നെയാണ്. തെരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ പ്രത്യേകിച്ചും. പീസി ജോര്‍ജ് ഇമ്മാതിരി തറ ദയലോഗ് അടിക്കുംപോലെയല്ല വീയെസ് അത് പറയുന്നത്. മനുഷ്യന്‍ പാമ്പിനെ കടിക്കുംപോഴാണ് വാര്‍ത്തയാവുന്നത്.

കടത്തുകാരന്‍/kadathukaaran said...

നമ്മള്‍ ആ മന്ത്രി ഗണേഷ് കുമാറിനെ തെറ്റിദ്ധരിച്ചു, മുമ്പ് ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവനയുടെ ഗതിയെ കാലത്തിന് വിടണമായിരുന്നു

dethan said...

സുശീലൻ,
അഭിഷേക് സിങ്ങ് സാംഗ്വിയെ പോലെ കോൺഗ്രസ്സ് വക്താവായിട്ടാണല്ലോ താങ്കളുടെ കമന്റ്.കോൺഗ്രസ്സുകാർക്കു പരാതിയില്ലാഞ്ഞിട്ടാണോ രമേശ് ചെന്നിത്തല മുതൽ ഷാഫി പറമ്പിൽ വരെയുള്ള കോൺഗ്രസ്സുകാർ അച്യുതാനന്ദനു നേരേ കുരച്ച് ചാടിയത്?
കോൺഗ്രസ്സുകാർ മാത്രമല്ല കോൺഗ്രസ്സിന്റെ ദല്ലാൾ ആയ പിസി.ജോർജ്ജിനെ കൊണ്ടുവരെ ചീത്ത വിളിപ്പിച്ചത് പിന്നെന്തിനായിരുന്നു?

താങ്കൾ പറയുന്നതു പോലെ അച്യുതാനന്ദൻ ആരെയും അഭിസാരിക എന്നു വിളിച്ചിട്ടില്ല.മലയാളം അദ്ധ്യാപികയായിട്ടും മലയാളത്തിലെ പ്രയോഗങ്ങളെ കുറിച്ച് അറിവില്ലാത്തതു കൊണ്ടാണു റ്റി.എൻ.സീമ വി.എസ്സിനെ കുറ്റപ്പെടുത്തിയത്.ഒരു പക്ഷേ താങ്കൾ സൂചിപ്പിക്കുന്ന ഗ്രൂപ് പാരയും സീമയുടെ അഭിപ്രായത്തിൽ നിഴലിച്ചിട്ടുണ്ടാകാം.

മനോജിനുള്ള മറുപടിയിൽ പറയുന്നതു പോലെ കേരള സർ വ്വകലാശാലയിലെ എല്ലാ ഗവേഷണ പ്രബന്ധങ്ങളും കോപ്പിയടിയാണെന്ന കാടടച്ചുള്ള വെടിവെപ്പ് ശരിയല്ല.സിന്ധു ജോയിയുടെ പ്രബന്ധം കോപ്പിയടിച്ചതാണെന്ന ആരോപണം ആദ്യമായി കേൾക്കുകയാണു.സിൻഡിക്കേറ്റല്ല തീസിസ് വല്യു ചെയ്യുന്നത്.മൂന്നു പേർ വല്യു ചെയ്ത റിപ്പോർട്ടും അതിനു ശേഷമുള്ള ഓപ്പൺ ഡിഫൻസും കഴിഞ്ഞ് റിസേർച്ച് കമ്മിറ്റിയുടെ ശുപാർശയുമായി എത്തുമ്പോൾ പി.എച്.ഡി അവാർഡു ചെയ്യുക എന്ന ചടങ്ങു മാത്രമേ സിൻഡിക്കേറ്റിനുള്ളു.മൂന്നു പേരിൽ രണ്ടും എതിരഭിപ്രായം രേഖപ്പെടുത്തിയാൽ വീണ്ടും വാല്യു ചെയ്യിക്കണമെങ്കിൽ സിൻഡിക്കേറ്റ് തീരുമാനിക്കണം.അപ്പോഴൊക്കെ പലതരം സ്വാധീനങ്ങൾ ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്.അല്ലാതെ സിൻഡിക്കേറ്റിൽ പിടിപാടുണ്ടെങ്കിൽ കോപ്പിയടിച്ച് ഡോക്റ്ററേറ്റ് തരപ്പെടുത്തിക്കളയാം എന്നൊക്കെ പറയുന്നത് അജ്ഞത കൊണ്ടാണു.ചിലരൊക്കെ പഴയ തീസിസിൽ നിന്നും അല്പസ്വല്പം അടിച്ചുമാറ്റി സ്വന്തമാക്കറുണ്ടാകാം.അതുകൊണ്ട് എല്ലാവരും മോഷ്ടാക്കളാണെന്ന വാദം അംഗീകരിക്കാനാവില്ല.ശാസ്ത്ര വിഷയങ്ങളിൽ അതും നടക്കാൻ വിഷമമാണു.

-ദത്തൻ

dethan said...

മനോജ്,
"സി.പി.എം.ൽ നിന്ന് എന്ത് കൊണ്ട് സിന്ധു ചാടി പോയെന്ന് എല്ലാവർക്കും അറിയാം. ആ രാജ്യസഭ സീറ്റ് തെന്നി പോയില്ലായിരുന്നെങ്കിൽ സിന്ധു ഇപ്പോഴും അവിടെ തന്നെ കാണുമായിരുന്നു." എന്നു താങ്കൾ പറഞ്ഞത് വാസ്തവമാണു.

ഷാരോൺ,
“സ്ത്രീ സംരക്ഷണം ഉറപ്പാക്കാൻ അരയും തലയും മുറുക്കി ഗോദായിൽ”
നില്ക്കുന്നതു കൊണ്ട് സ്ത്രീകുളുടെ കൊള്ളരുതായ്മകളെ മുഴുവൻ ന്യായീകരിക്കാനുള്ള ബാദ്ധ്യതയൊന്നുമില്ല.മലയാളത്തിലെ സർ വ്വ സാധാരണമായ ഒരു പ്രയോഗം സ്ത്രീസംബന്ധി ആയിപ്പോയാൽ മാന്യമല്ലാതാകുമോ?“ഒരുത്തി”യിൽ പോലും അശ്ലീലം കണ്ടവർക്ക് എന്തിലാണു അശ്ലീലം കാണാൻ കഴിയാത്തത്?

കടത്തുകാരൻ,
ഗണേഷ് കുമാറും അയാളുടെ പിതാവും പറഞ്ഞതു പോലുള്ള ഒരു തെറിയും വി.എസ് സിന്ധുജോയിയെ കുറിച്ചു പറഞ്ഞിട്ടില്ല.

യൂനുസ് വെളളികുളങ്ങര said...

...