Total Pageviews

Monday, June 20, 2011

കെട്ടും കെട്ടി പാണക്കാട്ടേക്ക്



ഭരണത്തിലിരിക്കാൻ എന്തു വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്ന ആളാണു വി.എസ്.അച്യുതാനന്ദൻ എന്നായിരുന്നു അദ്ദേഹം മുഖ്യമന്ത്രി ആയിരുന്ന കാലമത്രയും ഉമ്മൻ ചാണ്ടിയും കോൺഗ്രസ്സുകാരും പറഞ്ഞു നടന്നത്.പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ അച്യുതാനന്ദൻ കൈക്കൊണ്ട ചില നടപടികൾ പാർട്ടി സമ്മർദ്ദം മൂലം മാറ്റേണ്ടി വന്നപ്പോഴാണു പ്രധാനമായും ഈ ആക്ഷേപം അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ടത്.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയപ്പോൾ അദ്ദേഹം എന്താണു ചെയ്യുന്നത്?ഭരണമുന്നണിയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവായ അദ്ദേഹം ഏകാംഗ കക്ഷിയുടെ പോലും സമ്മർദ്ദത്തിനു വഴങ്ങി അവരുടെ മുമ്പിൽ മുട്ടുകാലിൽ ഇഴയുകയല്ലേ?കേരളത്തിന്റെ മുഖ്യമന്ത്രിക്കു അധികാരം നിലനിർത്തണമെങ്കിൽ പാണക്കാട്ടെ തങ്ങളുടെ മുമ്പിൽ പോയി ഏത്തമിടണമെന്നയിരിക്കുന്നു.തങ്ങളദ്ദേഹത്തെ കോട്ടയത്തിനു വരുത്തിയതിന്റെ പ്രായശ്ചിത്തമായി ഉമ്മൻ ചാണ്ടി ഏടും കെട്ടുമായി പാണക്കാട്ടെത്തി സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞിരിക്കുന്നു.

രാഷ്ട്രീയം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത ഒരു മനുഷ്യന്റെ അടുക്കൽ കേരളത്തിന്റെ മുഖ്യമന്ത്രി കുമ്പിടുന്നതിലെ അനൗചിത്യവും അപമാനവും അധാർമ്മികതയും പലരും ചൂണ്ടിക്കാട്ടിയപ്പോൾ അതിൽ അസ്വാഭാവിയകത
യില്ലെന്ന് പറഞ്ഞു ന്യായീകരിക്കുകയാണു കുഞ്ഞാലിക്കുട്ടി.പാണക്കാട്ടു പോക്കിനെ ആക്ഷേപിക്കുന്നത് വിവരമില്ലായ്മ കൊണ്ടാണെന്നു കൂടി , ലക്ഷണമൊത്ത വിടന്റെ ആഭാസച്ചിരിയുടെ അകമ്പടിയോടെ കുഞ്ഞാലിക്കുട്ടി പറയുന്നു. അദ്ദേഹത്തിന്റെ വിവരം എത്ര വിശാലമാണെന്നു നാട്ടുകാർക്കു(വിശേഷിച്ച് സ്ത്രീകൾക്ക്)നല്ല ബോദ്ധ്യമുള്ള സ്ഥിതിക്ക് തങ്ങൾക്കും ഉമ്മൻ ചാണ്ടിക്കും പറ്റിയ സാക്ഷി തന്നെ!

നെഹ്രു ചത്ത കുതിര എന്നു വിശേഷിപ്പിച്ച മുസ്ലീം ലീഗിന്റെ ചാണകം വാരുകയും അതു കസ്തൂരിയാണെന്നു പറഞ്ഞു നടക്കുകയും ചെയ്യേണ്ട ഗതികേടിൽ ഒരു കോൺഗ്രസ്സ് മുഖ്യമന്ത്രി എത്തിയിരിക്കുന്നു.ഭരണം നിലനിർത്താനല്ലെങ്കിൽ പിന്നെന്തിനാണു ഉമ്മൻ ചാണ്ടി നട്ടെല്ല് ‘റ’ പോലെ വളച്ച് കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരുടെ മുമ്പിൽ ഓച്ഛാനിച്ചു നില്ക്കുന്നത്?അച്ച്യുതാനന്ദൻ സ്വന്തം പാർട്ടി നേതൃത്വത്തിനെ അനുസരിച്ചുള്ളു.അ
തു പോലും കീഴടങ്ങലായി വ്യാഖ്യാനിച്ച ഉമ്മൻ ചാണ്ടിയും കോൺഗ്രസ്സുകാരും ഒരു അന്യ കക്ഷി(അതുംവർഗ്ഗീയ കക്ഷി)യുടെ നേതാവിന്നു കീഴ്വണങ്ങി നില്ക്കുന്നതു കാണുമ്പോൾ സഹതാപമാണു തോന്നുന്നത്.

ഉടുത്തിരിക്കുന്ന മുണ്ടു കീറിയതായതു കൊണ്ട് അയലത്തു കാരനോട് ഒരു മുണ്ടൂ കടം വാങ്ങാമെന്നു കരുതി ചെന്നപ്പോൾ അയാൾ പായും ഉടുത്തു നില്ക്കുന്നു എന്നു പറഞ്ഞതു പോലെയായി.അച്യുതാനന്ദനു സ്വന്തം പാർട്ടിക്കു മുമ്പിലേ അനുസരണ കാട്ടേണ്ടി വന്നുള്ളു.ഉമ്മൻ ചാണ്ടിക്കു കണ്ടവന്റെയെല്ലാം മുമ്പിൽ ഏത്തമിടേണ്ട ഗതികേടായി.


Fans on the page

4 comments:

Baiju Elikkattoor said...

"നെഹ്രു ചത്ത കുതിര എന്നു വിശേഷിപ്പിച്ച മുസ്ലീം ലീഗിന്റെ ചാണകം വാരുകയും അതു കസ്തൂരിയാണെന്നു പറഞ്ഞു നടക്കുകയും...."

great...!!! :)

മുക്കുവന്‍ said...

that means both are doing the same.. preach something and do totally different agenda :)

dethan said...

ബൈജു,
നന്ദി.

മുക്കുവൻ,

രണ്ടു പേരും ചെയ്യുന്നത് ഒരേ കാര്യമല്ലാത്തതു കൊണ്ടാണല്ലോ ഇങ്ങനെ എഴുതേണ്ടി വന്നത്.സ്വന്തം പാർട്ടിയുടെ ശാസനകൾ അനുസരിക്കന്നതു പോലല്ല അന്യ പാർട്ടിക്കാരന്റെ തൊമ്മിയായി പ്രവർത്തിക്കുന്നത്.ഉമ്മൻ ചാണ്ടി ഇപ്പോൾ തങ്ങളുടെയും കുഞ്ഞാലിയുടെയും തൊമ്മി(വിധേയൻ) ആയിട്ടാണു വേഷം കെട്ടുന്നത്.

R.Sajan said...

ഇ എം എസ് 1967ല്‍ പാണക്കാട്ട് പോയിട്ടുണ്ടോ? ജില്ല നിര്‍മ്മിച്ചു കൊടുത്തിട്ടുണ്ടോ? ചത്ത കുതിരയെ മതേതരി ആക്കിയിട്ടുണ്ടോ?

ഇ എം എസ്-നേക്കാള്‍ വലിയ ആള്‍ ആണ് ഉമ്മന്‍ ചാണ്ടി എന്നാണോ ഉദ്ദേശിക്കുന്നത്? ആയതിനാല്‍, ഇ എം എസ്-നേക്കാള്‍ മഹത്തരമായി ചാണ്ടി കാര്യങ്ങള്‍ ചെയ്യണമെന്നും?