Total Pageviews

Monday, February 28, 2011

സ്ത്രീലമ്പടന്മാരുടെ തത്ത്വശാസ്ത്രം.



'നായ് കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ'എന്ന് പറയാറുള്ളത് വാസ്തവമാണെന്ന് സമീപകാല രാഷ്ട്രീയസംഭവങ്ങള്‍ തെളിയിക്കുന്നു.അമ്മയില്ലെങ്കില്‍ മോളായാലും മതി;മോളില്ലെങ്കില്‍ അമ്മയായാലും മതി എന്നത് സ്ത്രീലമ്പടന്മാരുടെ തിയറിയും വര്‍ഗ്ഗ സ്വഭാവവുമാണ്.അവര്‍ രാഷ്ട്രീയത്തിലെത്തിയാലും വിഷയലമ്പടന്മാരുടെ വര്‍ഗ്ഗ സ്വഭാവം കാണിക്കും.മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരേ അഴിമതി ആരോപണം ഒന്നും ഉന്നയിക്കാന്‍ കഴിയാഞ്ഞവര്‍ അദ്ദേഹത്തിന്റെ മകനെതിരേ ആരോപണം ഉന്നയിക്കുന്നതിനു പിന്നിലെ മന:ശാസ്ത്രവും രീതിശാസ്ത്രവും അതാണ്.

ഐസ്ക്രീം പെണ്‍ വാണിഭം,കോതമംഗലം പെണ്‍ വാണിഭം തുടങ്ങിയ സ്ത്രീപീഡന കേസുകളില്‍ എല്ലാം പ്രതിയായ ഒരു രാഷ്ട്രീയ നേതാവാണ് മുഖ്യമന്ത്രി പുത്രനായ അരുണ്‍ കുമാറിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.നിരവധി പെണ്‍ കുട്ടികളെ പിഴപ്പിച്ച ഈ മുന്‍ മന്ത്രി പെണ്‍ വാണിഭക്കേസുകളില്‍ നിന്നും രക്ഷപ്പെട്ടത് എങ്ങനെയെന്ന്,രക്ഷപ്പെടുത്തിയ സുഹൃത്തു തന്നെ രേഖകള്‍ ഹാജരാക്കി വെളിപ്പെടുത്തിയപ്പോള്‍ സമനില തെറ്റി പുതിയ കഥകള്‍ (ബോംബ് എന്ന് അദ്ദേഹം)മിനഞ്ഞെടുക്കുകയാണ്.കോടികള്‍ വാരിയെറിഞ്ഞ് പ്രതിസ്ഥാനത്തു നിന്നും മുമ്പ് ഒഴിവയെങ്കിലും ഇനിയും പെടുമോ എന്ന വേവലാതിയാണ് അദ്ദേഹത്തിനു മതിഭ്രമം ഉണ്ടാക്കിയത്.എന്നാല്‍ അത്തരം ഗുലുമാലുകളില്‍ ഒന്നും ചാടിയിട്ടില്ലെന്ന് നമ്മള്‍ വിശ്വസിക്കുന്ന ഉമ്മന്‍ ചാണ്ടിയും മറ്റും ഈ സ്ത്രീജിതന്റെ പിച്ചും പേയും പറച്ചില്‍ ഏറ്റു പിടിക്കുന്നതില്‍ നിന്നും അവര്‍ക്കും മറ്റെന്തോ വിഭ്രാന്തി പിടിപെട്ടിരിക്കുന്നു എന്നാണു മനസ്സിലാക്കേണ്ടത്.

അവരെ അസ്വസ്ഥമാക്കുന്നത് പൊതുമുല്‍ മോഷ്ടിച്ചതിന് ശിക്ഷിക്കപ്പെട്ട കൂട്ടുകക്ഷി നേതാവിന്റെ അവസ്ഥയാണ്.പെണ്ണു പിടിയനായ മറ്റൊരു സഖ്യകക്ഷിനേതാവ് അടുത്തു തന്നെ അകത്താകുമോ എന്ന ഭയമാണ്. "പെണ്‍ വാണിഭക്കാരനെയും പൊതുമുതല്‍ കളളനെയും ഇടവും വലവും താങ്ങിക്കൊണ്ടു നടന്ന നിങ്ങളെ എങ്ങനെ വിശ്വസിക്കും?" എന്ന ജനത്തിന്റെ ചോദ്യത്തെ അഭിമുഖീകരിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് ഉറക്കം നഷ്ടപ്പെടുക സ്വാഭാവികമാണ്.
തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാല്‍ വിശേഷിച്ചും.അതിനിടയ്ക്കാണ്,കൂനിന്മേല്‍ കുരു പോലെ,പാമോയില്‍ കേസില്‍ തന്നെക്കാള്‍ പ്രതിയാകാന്‍ അര്‍ഹന്‍ ഉമ്മന്‍ ചാണ്ടിയാണെന്ന വാദവുമായി റ്റി.എച്ച്.മുസ്തഫ രംഗത്ത് എത്തുന്നത്.ഈസി വാക്കോവര്‍ എന്നു ധരിച്ച് ഭരണവും മുഖ്യമന്ത്രി പദവും ഒക്കെ കിനാവു കണ്ട് വിമോചന യാത്ര നടത്തിയവര്‍ക്ക് ഇതൊക്കെ സഹിക്കാവുന്നതിനും അപ്പുറമാണ്.അവര്‍ക്ക് സമനില തെറ്റിയില്ലെങ്കിലേ അതിശയിക്കാനുള്ളൂ.

മുങ്ങിച്ചാകാന്‍ പോകുന്നവന്‍ ഏതു വൈക്കോല്‍ തുരുമ്പിലും കയറിപ്പിടിക്കും എന്നു കേട്ടിട്ടുണ്ട്.ഏതു നായ്ക്കാട്ടത്തിലും കയറിപ്പിടിക്കും എന്ന് കേട്ടിട്ടില്ല. ഉമ്മന്‍ ചാണ്ടിയും സംഘവും അതും ചെയ്തിരിക്കുന്നു.
കേന്ദ്രം ഭരിക്കുന്ന വലിയ പാര്‍ട്ടി ഒരു സ്ത്രീപീഡകന്റെ ജല്പനങ്ങള്‍ വേദവാക്യങ്ങളായി എഴുന്നള്ളിച്ചു നടക്കുന്നത് കാണുമ്പോള്‍ സഹതാപമാണു തോന്നുന്നത്.

എന്തൊക്കയൊ രാഷ്ട്രീയ രഹസ്യങ്ങള്‍ അടങ്ങിയ ബോംബ്,താന്‍ ഉമ്മന്‍ ചാണ്ടിയെ ഏല്പിച്ചിട്ടുണ്ട് എന്ന്
സ്ത്രീലമ്പട നേതാവ് നേരത്തേ വീമ്പടിച്ചിരുന്നു.അന്ന് ഈ ബോംബിന്റെ കാര്യം ചോദിച്ചപ്പോള്‍ നേതാവിന്റെ, റൗഫ് എന്ന മുന്‍ സുഹൃത്ത് പറഞ്ഞത് "അത് കൈയ്യിലിരുന്നു പൊട്ടാതെ അദ്ദേഹം സൂക്ഷിച്ചാല്‍ മതി"എന്നാണ്.അദ്ദേഹത്തിന്റെ വാക്ക് അറം പറ്റിയതു പോലെ ബോംബുകള്‍ ഓരോന്നായി യു.ഡി.എഫ് നേതാക്കളുടെ കൈയ്യിലിരുന്നു പൊട്ടുന്നതാണ് കേരളീയര്‍ കണ്ടുകൊണ്ടിരിക്കുന്നത്.കോണ്‍ഗ്രസ് നേതാവും മുന്‍ ഭക്ഷ്യ മന്ത്രിയുമായിരുന്ന അടൂര്‍ പ്രകാശിനെതിരെ ഫയല്‍ ചെയ്ത വിജിലന്‍സ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ പൊട്ടിയ ബോംബ്.ഉമ്മന്‍ ചാണ്ടിക്കെതിരെ മുസ്തഫ വാളോങ്ങിയതു പോലെ ഈ കേസ് ഉടലെടുത്തതും മറ്റൊരു കോണ്‍ഗ്രസ് നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്.

ഇത്തരം രാഷ്ട്രീയ ബോംബുകളും പീഡനരഹസ്യ ബോംബുകളും കൈയ്യിലിരുന്നു പൊട്ടുന്നത് കണ്ട് അന്തം വിടുന്ന ജനത്തിന്റെ ശ്രദ്ധ തിരിച്ചു വിടാനാകുമോ വിഷയലമ്പട നേതാവ് സ്വന്തം അണികളെക്കൊണ്ട് യഥാര്‍ത്ഥ ബോംബുണ്ടാക്കി പൊട്ടിക്കുന്നത്?
Fans on the page

2 comments:

sarada said...

ദത്തന്‍,

അല്‍പ്പം സങ്കീര്‍ണമാണു താങ്ഗള്‍ അവതരിപ്പിച്ചിരിക്കുന്ന പ്രശ്നം.പ്രായപൂര്‍ത്തിയായ മകന്‍ ചെയ്തിരിക്കാവുന്ന തെറ്റുകള്‍ക്കു അച്ഛന്‍ ഉത്തരവാദിയല്ല,അതിനദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കുന്നതില്‍ ക്രൂരതയുമനീതിയുമുണ്ടു,എല്ലാം ശരിയാണു,പക്ഷെ എന്തോ ഒരു ചേര്‍ച്ചക്കുറവു, അംഗീകരിക്കാന്‍ മനസ്സിനൊരു മടി... സീസറിന്റെ ഭാര്യയും സംശയത്തിനതീതയായിരിക്കണം എന്ന ആശയം പണ്ടേ മനസ്സില്‍ വെരൂന്നിപ്പോയതു കൊണ്ടാണോ?
മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നവരുടെ അജന്‍ഡ മനസ്സിലാക്കവുന്നതേയുള്ളൂ,എങ്കിലും മകന്റെ കാര്യത്തില്‍ മൃദുസമീപനം തന്നെയാണെന്നതു നിഷേധിക്കന്‍ കഴിയില്ല. അച്ഛന്‍ തന്നെ സംരക്ഷിക്കും എന്ന വിശ്വാസം മകനും ഇല്ലേ? ഒരു പുഴുക്കുത്തുണ്ടു; ഇല്ലെന്നു പറയാന്‍ കഴിയില്ല,അതെന്നെ വളരെ ദുഖിപ്പിക്കുന്നു!

dethan said...

ശാരദ,
'സീസറിന്റെ ഭാര്യയും സംശയത്തിന് അതീതമായിരിക്കണം' എന്നത് പൊതുപ്രവര്‍ത്തകര്‍ക്കു മുഴുവന്‍ ബാധകമായ തത്വമാണ്.പക്ഷേ ഇവിടെ പണ്ട് ഇവര്‍ തന്നെ ഉന്നയിച്ച ആരോപണം വീണ്ടും കുത്തിപ്പൊക്കി കൊണ്ടു വരുകയാണ്. കുഞ്ഞാലിക്കുട്ടിയുടെ കൂടെക്കിടന്നു രാപ്പനി അറിഞ്ഞ റൗഫ് പറഞ്ഞതിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട സ്ഥിതിയ്ക്ക് ഇതും അന്വേഷിക്കുമോ എന്ന് ടെസ്റ്റ് ചെയ്യാന്‍.വി.എസ്,
തന്റെ സര്‍ക്കാരിന്റെ പോലീസ് വേണ്ട അവരുടെ അച്ഛന്മാരുടെ അന്വേഷണ ഏജന്‍സി തന്നെ തന്റെ മകനെ കുറിച്ചുള്ള ആരോപണവും അന്വേഷിക്കട്ടെ എന്നു പറഞ്ഞു. അതിനു വേണ്ടി പാവയ്ക്ക്(പ്രധാനമന്ത്രിക്ക്)
കത്തയയ്ക്കുകയും ചെയ്തു."അച്യുതാനന്ദന്‍ മകനെ നിയന്ത്രിക്കേണ്ടതായിരുന്നു"എന്ന് ആദ്യം പ്രതികരിച്ച
സുകുമാര്‍ അഴീക്കോട്, ഇന്നലത്തെ ജനയുഗം പത്രത്തില്‍ ദീര്‍ഘമായ ഒരു ലേഖനം എഴുതിയിട്ടുണ്ട്.അതില്‍
പ്രതിപക്ഷത്തിന്റെ നെറികേടിനെ കുറിച്ച്,അദ്ദേഹത്തിനു മാത്രം സാദ്ധ്യമായ രീതിയില്‍ തുറന്നു കാട്ടിയിട്ടുണ്ട്.

ഇവിടെ ഞാന്‍ വ്യക്തമാക്കാന്‍ ശ്രമിച്ചത്, ഒരു വിഷയാസക്തന്‍ രാഷ്ട്രീയത്തില്‍ ആയാലും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് സ്ത്രീലമ്പടന്റെ ശൈലിയില്‍ തന്നെ ആയിരിക്കും എന്നു സ്ഥാപിക്കാനാണ്.
അതില്‍ അത്ര സങ്കീര്‍ണ്ണത ഒന്നുമില്ല.മറിച്ച് ലളിതമാണ് പ്രശ്നം. ഇന്ദുലേഖയിലെ സൂരി നമ്പൂതിരിപ്പാട് രാഷ്ട്രീയത്തില്‍ വന്നാലും പ്രതിയോഗിക്കെതിരേ ഇത്തരം ഒരു നിലപാടേ സ്വീകരിക്കൂ.
-ദത്തന്‍