Total Pageviews

Sunday, November 14, 2010

സഖാവേ!ഇതു വളരെ ചീപ്പായിപ്പോയി



പിണറായി വിജയന് അപകീര്‍ത്തികരമായ ഇ മെയില്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ മൊയ്തു എന്നയാളെ പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നു.ഐ.റ്റി.ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ച്, മൂന്നു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്താവുന്ന കുറ്റമാണത്രെ ശ്രീ.മൊയ്തു ചെയ്തിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ജാള്യം മറ
യ്ക്കാന്‍ പിണറായി നടത്തുന്ന പ്രസ്താവനകളായി "സന്ദേശം" സിനിമയിലെ ശങ്കരാടിയുടെ ഡയലോഗു
കള്‍ ഫോര്‍വേഡ് ചെയ്തതിന്റെ പേരിലാണ് മൊയ്തു അറസ്റ്റിലായത്.ആരോ അയച്ച മെയില്‍ ഫോര്‍വേ
ഡ് ചെയ്യുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ എന്നാണ് പ്രതിയുടെ ഭാഷ്യം.

മുമ്പ് മറ്റാരുടെയോ മണിമന്ദിരത്തിന്റെ ഫോട്ടോ സ.പിണറായി വിജയന്റെ വീട് ആണെന്നു പറഞ്ഞ് നെറ്റില്‍ പ്രചരിപ്പിച്ച ചിലരെ സ. പിണറായിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുപോലെ അറ
സ്റ്റു ചെയ്തിരുന്നു.അപകീര്‍ത്തിപ്പെടുത്തുവാന്‍ ഉദ്ദേശിച്ചു നടത്തിയ അസത്യ പ്രചാരകരെ നിയമത്തിന്റെ പിടിയില്‍ വരുത്തിയതില്‍ ഭൂരിഭാഗം ജനങ്ങളും സന്തോഷിച്ചു.സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന വ
ര്‍ക്കും ചെയ്യാന്‍ ഒരുങ്ങുന്നവര്‍ക്കും അതൊരു താക്കീതും മുന്നറിയിപ്പും ആയിരുന്നു.വ്യക്തിപരം എന്നതി
നപ്പുറം സാമൂഹിക പ്രസക്തിയുള്ള സംഭവമായി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും അതിനെ വിലയിരു
ത്തി.

പക്ഷേ തന്നെ കളിയാക്കി പ്രചരിക്കുന്ന മെയിലിന്റെ പേരില്‍ പരാതിയും കേസുമായി പോയത് വെറും അല്പത്തമായിപ്പോയി.സ.പിണറായിയെ പോലെ ദീര്‍ഘകാല പ്രവര്‍ത്തന ചരിത്രമുള്ള ഒരു രാഷ്ട്രീയ നേതാവ് ഇത്തരം ചെറിയ കര്യങ്ങളില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് മോശമാണ്.വൈതാളികരും വന്ദികളും അടങ്ങുന്ന ഉപജാപക സംഘങ്ങള്‍ അല്ലാതെ മറ്റാരും ഇത് സല്പ്രവൃത്തിയാണെന്ന് വാ
ഴ്ത്തുകയില്ല.വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഒക്കെ അതീതനാണ് താന്‍ എന്ന് ഒരു പൊതു പ്രവര്‍ത്തകന്‍ കരുതുന്നത് ആശാസ്യമല്ല.

ഹിന്ദുദൈവങ്ങളെ ആക്ഷേപിക്കുന്നു എന്നാരോപിച്ച് "ചിത്രകാര"നെതിരെ കേസ്സുകൊടുത്ത ഒരു ബാലി
ശബുദ്ധിയായ ബ്ലോഗറെപ്പോലെയും നായന്മാരെ അപമാനിക്കുന്നതില്‍ രോഷം പൂണ്ട് പരാതി നല്‍കി വേറൊരു ബ്ലോഗ് പൂട്ടിച്ച എന്‍.എസ്.എസ് പ്രസിഡന്റിനെപ്പോലെയും സി.പി.എം സെക്രട്ടറി പെരുമാ
റുന്നത് ശരിയോ?വ്യക്തിപരമായ നേട്ടത്തിനോ പരിഹാസ പരിഹാരത്തിനോ ആയിരുന്നില്ല പരാതിയു
മായി സൈബര്‍ സെല്ലിനെ സമീപിച്ചതെന്ന ന്യായീകരണമെങ്കിലും മേല്പറഞ്ഞ രണ്ടു പേര്‍ക്കും പറയാ
നുണ്ടാകും.

മുലകുടി മാറാത്ത കുട്ടികള്‍ മുതല്‍ മദ്ധ്യവയസ്കര്‍ വരെ മിമിക്രിക്കു വിഷയമാക്കിക്കൊണ്ടിരിക്കുന്ന സ്വന്തം
പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രി സ. വി.എസ്.അച്യുതാനന്ദനെ ഇക്കാര്യത്തില്‍ മാതൃകയാക്കുകയാണ് നല്ലത്.അതിന് സ.പിണറായിക്ക് വൈമനസ്യവും ചമ്മലുമുണ്ടെങ്കില്‍ അദ്ദേഹത്തിനും മുമ്പ് മുഖ്യമന്ത്രി
യായിരുന്ന സ.ഇ.കെ.നായനാരെ മാതൃകയാക്കാം.






Fans on the page

14 comments:

kARNOr(കാര്‍ന്നോര്) said...

കമന്റിയാൽ പിടിച്ച് അകത്തിടുമോ? വിജയരാഘവനും പന്ന്യനും ഒക്കെ മഞ്ഞളംകുഴിയേയും തരൂരിനേയും മറ്റുപലരേയും പരാമർശിച്ച് മൈക്കിലൂടെ വൈരനിര്യാതനബുദ്ധിയോടെയും വ്യക്തിഹത്യാമനോഭാവത്തോടെയും വിളമ്പിയ പലതിനും എത്ര ജയിലുകൾ വേണ്ടിവരും.!!

Baiju Elikkattoor said...

ദേത്തന്‍,

"ശക്തമായ അണികളും ശുഷ്ക്കമായ മസ്തിഷ്ക്കവും ഉള്ള പാര്‍ടിയാണ് സിപിഎം" എന്ന് ആരോ പണ്ട് പറഞ്ഞു കേട്ടതായി ഓര്‍ക്കുന്നൂ. ആര് പറഞ്ഞതായാലും, അത് വളരെ ശരിയാണെന്ന് നേതൃത്വം പലപ്പോഴും ജനങ്ങളെ പലപ്പോഴും ഓര്‍മ്മപ്പെടുത്താറുണ്ട്....!!!

Baiju Elikkattoor said...

ദത്തന്‍,

പേര് തെറ്റിച്ചു എഴുതിയതില്‍ ഖേദിക്കുന്നൂ.

മുക്കുവന്‍ said...

"ശക്തമായ അണികളും ശുഷ്ക്കമായ മസ്തിഷ്ക്കവും ഉള്ള പാര്‍ടിയാണ് സിപിഎം"....അതെത്ര ശരി... സഖാക്കള്‍ക്ക് ആരേയും വിമര്‍ശിക്കാം കളവെഴുതാം, കുറ്റം പറയാം.. നമ്മുടെ നേതാവിനെകുറിച്ച് ഉരിയാടിയാ‍ാല്‍ വിടമാട്ടേ!..നബി നിന്ദ എന്ന പോലെ ഒരു സഖാവു നിന്ദ!

dethan said...

കാര്‍ന്നോര്‍,
തനിക്ക് ആരെയും എന്തും പറയാം;ആരും തന്നെ ഒന്നും പറയാന്‍ പാടില്ല എന്ന മനോഭാവം അപകടകരമായ
ചില രോഗ ലക്ഷണമാണ്.'കൊടുത്താല്‍ കൊല്ലത്തും കിട്ടും'എന്ന് ഇനി എന്നാണാവോ സഖാക്കള്‍ മനസ്സിലാക്കുന്നത്?തുമ്മിയാല്‍
തെറിക്കുന്ന അഭിമാന മൂക്കുള്ളവര്‍ പൊതുപ്ര
വര്‍ത്തനത്തിന് ഇറങ്ങാതിരിക്കുന്നതാണ് നല്ലത്.
-ദത്തന്‍

dethan said...

Baiju Elikkattoor,
മസ്തിഷ്ക്കം ശുഷ്ക്കമായതു കൊണ്ടല്ല,മത്തു പിടിച്ചതുകൊണ്ടാണ് ഈ അസഹിഷ്ണുതയും ധിക്കാരവും.അധികാരത്തിന്റെ ആനപ്പുറത്തിരിക്കുമ്പോള്‍ ആരെയും പേടിക്കെണ്ടാ എന്നു കരുതുന്ന അല്പ ബുദ്ധികള്‍ക്ക് ഉണ്ടാകുന്ന സ്വാഭാവിക പരിണാമമാണ് ഫലിതത്തോടുള്ള അലര്‍ജി.


മുക്കുവന്‍,
ഗുരുനിന്ദ നടത്തിയവര്‍ക്ക് സഖാവു നിന്ദയെ കുറിച്ച് പറയാന്‍ എന്തര്‍ഹത?ശംഖുമുഖത്തു വച്ച് ആരൊ പറഞ്ഞുകൊടുത്ത ഉര്‍ദു കവിത ഉദ്ധരിച്ച് മുഖ്യനെ ആക്ഷേപിക്കാം.കൃമി,കീടം തുടങ്ങിയ "മനോജ്ഞ പദങ്ങള്‍"
മറ്റുള്ളവര്‍ക്കു മേല്‍ വിസര്‍ജ്ജിക്കാം.നമ്മളെ പരിഹസിക്കാന്‍ പാടില്ല.പ്രത്യേകിച്ച് നേതാവ് തന്നെ പ്രസ്ഥാനം എന്ന് വിളിച്ചുകൂവുന്ന
തൊമ്മിമാര്‍ അനുയായികളായി ഉള്ളപ്പോള്‍.
-ദത്തന്‍

മുക്കുവന്‍ said...

ഈ ദത്തന്റെ ഒരു കാര്യം... എന്നെ തെറ്റിദ്ധരിച്ചു...ഇത് തന്നെയല്ലേ അണ്ണാ‍ാ ഞാനും പറഞ്ഞത്? നമ്മന്റെ നേതാവ് എന്ത് ചെയ്താലും അത് ശരി.. ബാക്കി ഏത് പാര്‍ട്ടി എന്ത് നാട്ടില്‍ ചെയ്താലും അവക്കെതിരെ കൊടിപിടിക്കുക.. അതാണു ശക്തമായി അണി..:)

kaalidaasan said...

ദത്തന്‍,

രാജ ഭരണ കാലത്ത് തമ്പുരാക്കന്‍മാരുടെ നേരെ നോക്കിയാല്‍ ഗളഹസ്തം ചെയ്യുമായിരുന്നു. പിണറായി സഖാവ് രാജവാകാതിരുന്നത് മലയാളികളുടെ ഭാഗ്യം.

സഖാവിന്‌ ഈ ബുദ്ധിയൊക്കെ ഉപദേശിച്ചു കൊടുക്കുന്ന കേന്ദ്രം ഏതായാലും ഒരു നമസ്കാരം അര്‍ഹിക്കുന്നുണ്ട്.

dethan said...

കാളിദാസന്‍,

പിണറായി സഖാവ് രാജാവല്ലെന്ന് ആരു പറഞ്ഞു?നവകേരള യാത്രയില്‍ കിരീടവും ചെങ്കോലും ഒക്കെ അണിയിക്കുന്നതും അടിയാളര്‍(അണികള്‍ എന്ന് ജയരാജ ഭാഷ്യം)വണങ്ങി നില്‍ക്കുന്നതും നമ്മള്‍ കണ്ടതല്ലേ?
"പെണറായി തന്നെ പ്രസ്ഥാനം" എന്ന വൈതാളിക ഗീതവും അകമ്പടിക്ക് ഉണ്ടായിരുന്നല്ലോ!അതിന്റെ ഹാങ്ങോവറിലായതു കൊണ്ടു ആയിരിക്കണം രണ്ടു പരാജയം അനുഭവിച്ചിട്ടും ശതമാനക്കണക്കു പറഞ്ഞു ഞെളിയാന്‍ ശ്രമിച്ചത്.ഫലിത വിദ്വേഷവും വിമര്‍ശന വിരോധവും പക്ഷേ മറ്റു ചില രോഗ ലക്ഷണങ്ങളാണ്.

മഹാരാജാക്കന്മാരെ മാത്രമല്ല ദൈവങ്ങളെ വരെ പരിഹസിച്ച കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ച നാടാണിത്.പൊന്നിനെ
വകവയ്ക്കാത്തവര്‍ കാക്കപ്പൊന്നിനെ കൂസുമോ?ഉപജാപക സംഘങ്ങളുടെ ഉപദേശം കേട്ടു നയിച്ച് നയിച്ച് പാര്‍ട്ടിയും മുന്നണിയും ഒരു പരുവമായതിന്നു കാരണം എസ്.എം.എസ്സും ഇ മെയിലുമാണെന്നായിരിക്കും
കണ്ടുപിടിത്തം.

dethan said...

മുക്കുവന്‍,

തെറ്റിദ്ധരിച്ചിട്ടല്ല.താങ്കള്‍ പറഞ്ഞതിന്റെ ബാക്കി പറഞ്ഞെന്നേ ഉള്ളൂ.കാര്യങ്ങള്‍ ശരിയായി വിലയിരുത്തിയതില്‍ സന്തോഷം.

ഷൈജൻ കാക്കര said...

കരുണാകരനേയും മുരളിയേയും എടുത്തിട്ട്‌ മിമിക്രി കളിച്ചപ്പോൾ അത്‌ ആവിഷ്കാരസ്വാതന്ത്ര്യം...

പിന്നെ പൂട്ടിന്‌ പീര പോലെ ആന്റണിയും വി.എസ്സും കടന്നു വന്നു... അപ്പോഴും ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്നത്‌ കരുണാകരൻ തന്നെ...

ഡിഫി പത്രസമ്മേളനം വിളിച്ച്‌ പ്രതികരിച്ചത്‌... മിമിക്രിയിലൂടെ വി.എസ്. ഇനെ അപമാനിച്ചാൽ ജനങ്ങൾ തെരുവിൽ നേരിടും... അത്രക്കുണ്ട്‌ സഹിഷ്ണത...

dethan said...

കാക്കര,

പോടാ പുല്ലേ സി.ബി.ഐ എന്നും പോടാ പുല്ലേ ഉമ്മന്‍ ചാണ്ടി എന്നും അലറിയതൊക്കെ സഹിഷ്ണുതയുടെ ലക്ഷണമല്ലെ?ദന്തഗോപുര സംസ്ക്കാരം നേതാക്കളെ ഗ്രസിച്ചിരിക്കുന്നു എന്ന് കണ്ടെത്തിയ കേന്ദ്രകമ്മിറ്റിയെ ജയരാജന്മാര്‍ എന്തു പറയുമോ എന്തോ?

sarada said...

ithu valare thamasichu poyi ennalle parayendathu? cyber cellinekkondu ethiralikale othukkananenkil lok sabha electionu sesham pattanapravesam enna chitrathil thilakan parayunna oru cheru dialouge SMS iloode nattarokke vayichu chirichathu sakhaavarinjille?Annu cyber cellinte upayogam laptopil thirakalumayi vimaanam kayarunna sakhavarinjilla ennu karuthanokkumo?
Pinne sakhavum achuthanandanumayi enthu comparison? Achuthanandanu etharam sakthi prakatanangalkku neramundo, sakthiyundo?
Cheeppanennu paranjal, thankal sakhaavineppatti enthanu dharichathu?
Sarada

dethan said...

ശാരദേ,
എന്താണു താമസിച്ചു പോയത്? ബ്ലോഗ് പോസ്റ്റോ സഖാവ് പിണറായിയുടെ കേസു കൊടുപ്പോ? പോസ്റ്റിന്റെ കാര്യമാണെങ്കില്‍, ഈ വാര്‍ത്ത വന്ന ഉടനെ തന്നെ ഇട്ടതാണ്.ശാരദ കാണാന്‍ താമസിച്ചതാകാം.
സഖാവും യഥാ സമയം കേസ് കൊടുത്തിരിക്കണം.കോടിയേരിയുടെ പോലീസ്,കുറ്റവാളിയെ കണ്ടുപിടിക്കാന്‍ താമസിച്ചു എന്നു പറഞ്ഞാല്‍ ശരിയാണ്.മാത്രമല്ല യഥാര്‍ത്ഥ കുറ്റവാളിയെ ഇതുവരെ പിടിച്ചിട്ടുമില്ല.'കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കുക' എന്നതാണല്ലോ പോലീസിന്റെ എക്കാലത്തെയും അംഗീകൃത സൂത്ര വാക്യം!

പണ്ട് ഒരു മന്ത്രി തന്റെ ഔദ്യോഗിക വസതിയില്‍ വെള്ളം തണുപ്പിക്കുന്ന യന്ത്രം ഇല്ലെന്നു പറഞ്ഞു ബഹളം കൂട്ടി.ബന്ധപ്പെട്ട എഞ്ചിനിയര്‍ ചെന്നു നോക്കിയപ്പോള്‍ ഫ്രിഡ്ജിനകത്ത് മന്ത്രിപത്നി തുണി നിറച്ചു വച്ചിരി
ക്കുന്നതാണു കണ്ടത് എന്നൊരു കഥയുണ്ട്.അതു പോലെ സഖാവ് ലാപ്ടോപ് ബാഗില്‍ വെടിയുണ്ട കൊണ്ടു നടന്നതിന്റെ ക്ഷീണം മാറ്റാന്‍ കൂടിയാകും നിന്തരം സൈബര്‍ കേസുകള്‍ ഫയല്‍ ചെയ്യുന്നത്.ലാപ്ടോപ് ബാഗില്‍ ലാപ് ടോപ് ഉണ്ടെന്നും അത് ഉപയോഗിക്കാന്‍ അറിയാമെന്നും നാലു പേര്‍ മനസ്സിലാക്കണ്ടേ?

പിന്നെ എനിക്ക് സ്ഖാവിനെ കുറിച്ച് "ഒരു ചുക്കും അറിഞ്ഞു കൂടാ" എന്നു പറഞ്ഞാല്‍ സമ്മതിക്കുകയേ നിവൃത്തിയുള്ളു.
-ദത്തന്‍