Total Pageviews

Tuesday, October 26, 2010

അയ്യപ്പന്‍ പറയുമായിരുന്നത്



"എടാ ശിശൂ(ബേബി എന്ന് സംസ്കൃതം)
"മൊബൈല്‍ മോര്‍ച്ചറിയ്ക്കെത്ര?"
"നാലായിരം"
"ഹാള്‍ വാടക?"
"അതു സര്‍ക്കാര്‍ വക.നമുക്ക് വാടക വേണ്ട."
"അപ്പന്റെ വഹയല്ലല്ലോ ഹാള്‍?"
"അല്ല"
"അപ്പോള്‍ വാടക പറയെട ..മോനേ"
"പതിനായിരം"
"ശവഘോഷയാത്രയ്ക്കും
ആചാര വെടിയ്ക്കും
അനുബന്ധ വ്യവസായങ്ങള്‍ക്കും കൂടി?"
"അതെല്ലാം സര്‍ക്കാര്‍ ചെലവാ."
"പിന്നേം ദാ...
എന്നെക്കൊണ്ട് മറുഭാഷ പറയിപ്പിക്കരുത്."
"കണക്കു കൂട്ടണം"
"അതിനു നിനക്കു കണക്കറിയുമോ?"
"ചോംസ്കിയ്ക്കും കണക്ക്..."
"കണക്കില്ലാതെ ചെലവാക്കാന്‍
കണക്കറിയേണ്ടന്നാകും.
തൊണ്ട നനയ്ക്കാനിത്തിരി വാങ്ങാന്‍
തെരുവില്‍ ഞാന്‍ അലഞ്ഞു നടന്നപ്പോള്‍
കണാത്ത മട്ടില്‍ ഒഴിഞ്ഞു മാറിയ
നിന്റെയും നിന്റെ സര്‍ക്കാരിന്റെയും
മരണാനന്തര സല്‍ക്കാരം
എനിക്കു ബോധിച്ചു.
കൂ കൂ കൂ കൂ.........."

Fans on the page

2 comments:

ഷൈജൻ കാക്കര said...

മരിച്ചത്‌ വ്യാഴം...

പുറംലോകം അറിഞ്ഞത്‌ വെള്ളി...

പിന്നെ ഒരു ശനി...

സംസ്കാരം എന്തുകൊണ്ട് ഞായഴാർച്ച നടത്തിയില്ല....

അയ്യപ്പന്‌ വേണ്ടി ഒരു അവധി കളയാൻ ആർക്കും താല്പര്യമില്ല... ഹല്ല പിന്നെ...

dethan said...

കാക്കര,
അയ്യപ്പന്റെ മരണത്തെയും തങ്ങള്‍ക്കു വിലസാനുള്ള അവസരമാക്കാനാണ് പലരും ശ്രമിച്ചത്.താനും വലിയ
ഒരു കാവ്യാസ്വാദകനാണെന്ന് മാലോകരെ ബോദ്ധ്യപ്പെടുത്താന്‍ കുറേ നാളുകളായി പെടാപ്പാടു പെട്ടു കൊണ്ടിരിക്കുന്ന മന്ത്രിയുടെ അല്പ ബുദ്ധിയും വിവരക്കേടുമാണ് അയ്യപ്പന്റെ ശവസംസ്കാരത്തെ വിവാദമാക്കിയത്.അയ്യപ്പനെ സ്നേഹിക്കുന്നവര്ക്ക് അവധിയും തെരഞ്ഞെടുപ്പും ഒന്നും പ്രശ്നമല്ലായിരുന്നു.സുകുമാര്‍ അഴീക്കോട് ഇടപെട്ടില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇനിയും നീളുമായിരുന്നെന്നാണ് തോന്നുന്നത്.
-ദത്തന്‍