Total Pageviews
Saturday, October 2, 2010
ഭക്ത കമ്യൂണിസ്റ്റുകള്‍
"കമ്യൂണിസ്റ്റുകാര്‍ക്ക് നേതാവ് കൊമ്പനാനയല്ല.നേതാവിനെ ബിംബമായി പ്രതിഷ്ഠിച്ച് ആരാധന നടത്തില്ല.വിഗ്രഹഭഞ്ജകരാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍." "ഒളിവിലെ ഓര്‍മ്മകള്‍ക്കു ശേഷ"ത്തില്‍ തോപ്പില്‍ ഭാസി കമ്മ്യൂണിസ്റ്റു പാര്‍ട്ടികളിലെ യുവതലമുറയെ ഓര്‍മ്മിപ്പിക്കുന്നു.നേതാക്കളെ ആരാധി
ക്കുന്നതിനെതിരെ ആണ് സൂചനയെങ്കിലും കമ്യൂണിസ്റ്റുകാര്‍ വിഗ്രഹ ഭഞ്ജകരാണെന്ന് വ്യക്തമാക്കാന്‍ കൂടി ഈ ഒര്മ്മപ്പെടുത്തല് ലക്ഷ്യമിടുന്നുണ്ട്.
തോപ്പില്‍ ഭാസിയുടെ ഈ ഗ്രന്ഥം പുറത്തു വരുന്നത് 1993 ലാണ്.അന്നത്തെ യുവ കമ്യൂണിസ്റ്റുകളില്‍
ഇപ്പോഴത്തെ കേരള ഭക്ഷ്യമന്ത്രി സി.ദിവാകരനും ഉള്‍പ്പെട്ടിരിന്നിരിക്കണം. എന്നാല്‍ ഇന്ന് "യുവ"വൃ
ത്തത്തിനു പുറത്തു കടന്നതു കൊണ്ടാകാം; അദ്ദേഹം വിഗ്രഹ ഭഞ്ജക വേഷം മാറ്റി വിഗ്രഹാരാധക
നെക്കാള്‍ ഹീനമായ ആള്‍ദൈവ ഭക്തന്റെ വേഷം അണിഞ്ഞിരിരിക്കുന്നു.
കഴിഞ്ഞ ദിവസം അദ്ദേഹം അമൃതാനന്ദമയിയുടെ കാല്ക്കല് കുമ്പിട്ട് അനുഗ്രഹം വാങ്ങുന്ന രംഗം എല്ലാ
ചാനലുകളും കാണിച്ചിരുന്നു.കമ്യൂണിസത്തിന്റെ ബാലപാഠങ്ങളോടെങ്കിലും പ്രതിബദ്ധതയുള്ള ഒരുവ
നും ഇത്തരം ആള്‍ദൈവ പൂജയ്ക്കു തുനിയുമായിരുന്നില്ല.ഉമ്മന്‍ ചാണ്ടി,കെ.വി.തോമസ്,കെ.സി.വേണു
ഗോപാല്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും ഒരു കേന്ദ്ര സഹമന്ത്രിയും എല്ലാം അവരുടെ കാല്ക്ക
ല്‍ വീഴുകയും ആലിംഗനസുഖം അനുഭവിക്കുകയും ചെയ്തവരില്‍ പെടും.രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും
മുന്‍ മന്ത്രിമാരും ആയ അവര്‍ക്കാകാമെങ്കില്‍ അമൃതാനന്ദമയിയുടെ കൊട്ടാരം സ്ഥിതി ചെയ്യുന്ന മണ്ഡല
ത്തിലെ ജനപ്രതിനിധി കൂടിയായ സ.ദിവാകരന് "അമ്മ"യുടെ പാദസേവ പാടില്ലേ എന്ന് ചോദിച്ചേ
ക്കാം.പാടില്ല എന്നു തന്നെയാണ് ഖണ്ഡിതമായ ഉത്തരം.
എന്തുകൊണ്ട്?
1. ഒരു കമ്യൂണിസ്റ്റു ജനപ്രതിനിധി ജനങ്ങളുടെ ദാസനാണ്;ആള്‍ദൈവത്തിന്റെയോ മൂലധനത്തിന്റെ
യോ അല്ല. ആള് ദൈവങ്ങളുള്‍പ്പടെയുള്ള ഒരുതരം ദൈവത്തിന്റെയും ആരാധന കമ്യൂണിസ്റ്റ് അജണ്ട
യിലില്ല.തന്നെ വോട്ടു ചെയ്ത് അധികാരത്തലേറ്റിയ ജനസഹസ്രങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും
അവഹേളിക്കുന്ന ഇത്തരം നടപടി കമ്യൂണിസ്റ്റുകാരനല്ലാത്ത ജനപ്രതിനിധിക്കു പോലും ചേര്‍ന്നതല്ല.
ആരാധകരും പബ്ലിസിറ്റി മാനേജര്‍മാരും കൂടി പ്രചരിപ്പിക്കുന്ന ആള്‍ദൈവത്തിന്റെ അത്ഭുത ശക്തിയില്‍ വിശ്വസിച്ചു പല സ്ഥലങ്ങളില്‍ നിന്നു വന്നു തമ്പടിച്ചിരിക്കുന്ന ആള്‍ക്കൂട്ടം കണ്ട് അതെല്ലാം വോട്ടാ
ക്കാം എന്നു കരുതിയണോ ഈ അമ്മപ്രീണനം?അതോ വ്യാജ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ പാവപ്പെട്ട 'കണ്ട്രി'കളുടെ സഹായമില്ലതെ അടുത്ത പ്രാവശ്യം ജയിച്ചു കളയാം എന്നാണോ?തിരുവന
ന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സ.പി.കെ വാസുദേവന്‍ നായരെ തോല്പി
ക്കുവാന്‍ "അമ്മ"ആളും അര്‍ത്ഥവും അനുഗ്രഹവും നല്കി വിട്ട അരുമ "പുത്രന്"ഒ.രാജഗോപാല്‍ തോറ്റു തുന്നം പാടിയത് മറ്റാരു മറന്നാലും സ.സി. ദിവാകരന് മറക്കാമോ?ഇവരുടെ അനുഗ്രഹത്തിന്റെ
യും ആശീര്‍വ്വാദത്തിന്റെയും ശക്തി അന്ന് നേരിട്ട് കണ്ടതല്ലേ?
2.എല്ലാത്തരം ചൂഷണങ്ങളില്‍ നിന്നും മുക്തമായ ഒരു സാമൂഹിക ക്രമമാണ് കമ്യൂണിസത്തിന്റെ പ്രഖ്യാ
പിത ലക്ഷ്യങ്ങളില്‍ പ്രധാനം.അമൃതാനന്ദമയി ആത്മീയവും ഭൗതികവുമായ സര്‍വ്വവിധ ചൂഷണങ്ങളു
ടെയും അമ്മയാണ് .ആശ്രമമെന്ന് അവരും ആരാധകരും വിശേഷിപ്പിക്കുന്ന പഞ്ചനക്ഷത്ര സങ്കേതം,
കള്ളപ്പണത്തിന്റെയും കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളുടെയും വിളനില
മാണെന്ന് ആക്ഷേപമുണ്ട്.തൊട്ടടുത്തു സുനാമി അടിച്ച് നിരവധി മനുഷ്യരും ജന്തു ജാലങ്ങളും ഒലിച്ചു പോകുമെന്നു മുന്‍ കൂട്ടി അറിയാന്‍ പോലും കഴിയാഞ്ഞ അവര്‍ ദൈവമാണെന്നു പറഞ്ഞ് ആളെ കൂട്ടു
ന്നത് തട്ടിപ്പാണ്.ആത്മീയ ചൂഷണത്തിന്റെ ഒന്നാം തരം ഉദാഹരണമാണ്.
3.ഇവരുടെ പേരില്‍ നടത്തപ്പെടുന്ന മെഡിക്കല്‍കോളേജ് അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും വലിയ ചൂഷണ കേന്ദ്രങ്ങളാണ്.എം.ബി.ബി.എസ്സ് അഡ്മിഷനു നാല്പതും അമ്പതും ലക്ഷമാണ് കോഴയെങ്കില്‍ പി.ജിയ്ക്ക് ഒരു കോടിയാണ് നിരക്ക്.മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന നേഴ്സുകള്‍ക്കും ഡോക്റ്റര്‍മാ
രല്ലാത്ത മറ്റു ജീവനക്കാര്‍ക്കും തുച്ഛ മായ വേതനം മാത്രമാണ് നല്‍കുന്നത്.സ്കൂളുകളിലാണെങ്കില്‍ ആറാ
യിരത്തിനു ഒപ്പിടീപ്പിച്ചിട്ട് നാലായിരവും, പതിനായിരത്തിന് പതിപ്പിച്ചിട്ട് ആറായിരവുമാണ് അദ്ധ്യാപ
കര്‍ക്കു നല്‍കുന്നത്.പാവപ്പെട്ട തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും രോഗികളെയും ചൂഷണം ചെ
യ്ത് കൂടി സമ്പത്തു കുന്നു കൂട്ടുന്ന ഈ മുതലാളിത്ത ജീര്‍ണ്ണതയുടെ മുമ്പില്‍ കുമ്പിടുന്നതില്‍ പരം തരം താ
ണ പ്രവൃത്തി ഒരു കമ്യൂണിസ്റ്റുകാരനോ സോ കാള്‍ഡ് കമ്യൂണിസ്റ്റിനോ ചെയ്യാനുണ്ടോ?
4.വരുമാനത്തിന്റെ ഉറവിടം വെളിപ്പെടുത്താതെയും നികുതി വെട്ടിച്ചും സര്‍ക്കാരിനെ കബളിപ്പിക്കു
കയും ചിലപ്പോഴൊക്കെ സമാന്തര സര്‍ക്കാരെ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആള്‍ദൈവ സങ്കേതത്തില്‍ ഒരു മന്ത്രി പോകുകയും അവരുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്യുന്നത് സത്യപ്ര
തിജ്ഞാ ലംഘനമാണ്.ദൈവ നാമത്തില്‍ അല്ലാതെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാകുമ്പോള്‍ വിശേ
ഷിച്ചും.ചാരിറ്റബിള്‍ സൊസൈറ്റി ആയി രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണെങ്കില്‍ നികുതിയിളവു പോ
ലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നല്ലാതെ വരുമാനത്തിന്റെ സ്രോതസ് വെളിപ്പെടുത്താതിരി
ക്കാനുള്ള അവകാശം അത്തരം സ്ഥാപനങ്ങള്‍ക്ക് നിയമം അനുവദിക്കുന്നില്ല.പണത്തിന്റെ ഉറവിടം ഇന്നേവരെ അമൃതാനന്ദ മയിയോ അവരുടെ സ്ഥാപനമോ വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല വരുമാന
ത്തിന്റെ സ്രോതസ്സു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എഴുതുകയും പ്രസംഗിക്കുകയും ചെയ്ത ഡോ.സു
കുമാര്‍ അഴീക്കോടിന്റെ വീടാക്രമിക്കാന്‍ അനുയായികളെ അയച്ച 'ദൈവ'മാണ് ഇവര്‍.ആ ഗുണ്ടാപ്പടയെ നയിച്ചത് ഇപ്പോഴത്തെ സംസ്ഥാന ബി.ജെ.പി.അദ്ധ്യക്ഷന്‍ ആയിരുന്നു.അതില്‍ നിന്ന് അവരുടെ "വിശാല മാതൃവാത്സല്യം" എങ്ങോട്ടണെന്നു വ്യക്തമാണ്.ഒരു പാര്‍ട്ടിയിലും അംഗമല്ലാത്ത അഴീക്കോ
ടിനോട് സഹതാപം തോന്നേണ്ട ബാദ്ധ്യത സ.ദിവാകരന് ഇല്ല. പക്ഷേ സ്വന്തം നേതാവിനെ തോല്പി
ക്കാന്‍ മറ്റൊരു ബി.ജെ.പി നേതാവിന് എല്ലാ സഹായവും ഈ ദൈവം ചെയ്തു കൊടുത്തത് അദ്ദേഹം മറക്കാന്‍ പാടുണ്ടോ?
5.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സുനാമി ബാധിതര്‍ക്ക് വീടു വയ്ക്കാന്‍ നൂറു കോടി രൂപ അമൃതാനന്ദമ
യി വാഗ്ദാനം ചെയ്തിരുന്നു.ഈ ഭീമമായ സംഖ്യ എവിടെ നിന്നു കിട്ടി എന്നു ചോദിക്കുക പോലും ചെയ്യാ
തെ അന്നത്തെ സര്‍ക്കാര്‍ ആ വാഗ്ദാനം സ്വീകരിച്ചു.ഒടുവില്‍ "അമ്മ" തന്നെ വീടു വച്ചു നല്‍കാം എന്നാ
യി.ആ വീടുകള്‍ക്ക് എന്തു സംഭവിച്ചു എന്ന് വ്യക്തമായി ഇപ്പോഴത്തെ ഉത്തരവാദപ്പെട്ട മന്ത്രിയായ സ.
സി.ദിവാകരന് അറിയാതിരിക്കില്ല.കൊട്ടിഘോഷിച്ച് അറിയിച്ച ആ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഗു
ണഫലം എത്ര സുനാമി ബാധിതര്‍ക്കു കിട്ടി എന്നു ധര്മ്മിഷ്ഠ വെളിപ്പെടുത്താത്തതെന്ത്?
സുനാമി വരുന്നതിനു മുമ്പു തീരദേശ നിര്‍ദ്ധനര്‍ക്ക് 500 വീടുകള്‍ ഈ ദാനശീല നിര്‍മ്മിച്ചു കൊടുത്തിന്റെ വിളംബരമുണ്ടായിരുന്നു.ആദ്യത്തെ സുനാമിത്തിരയില്‍ തന്നെ അഞ്ഞൂറു വീടുകളും നിലം പൊത്തിയ കാര്യം പക്ഷേ അധികമാരും അറിഞ്ഞില്ല.സ്വന്തം സഹോദരനായിരുന്നു ആ വീടുകളുടെ നിര്‍മ്മാണ കോണ്ട്രാക്റ്റ് ഏറ്റെടുത്തിരുന്നതെന്നുള്ളതും രഹസ്യമാണത്രേ.
സര്‍ക്കാര്‍ സമ്മതിച്ചാല്‍ കേരളത്തിലാകെ ശൗചാലയങ്ങള്‍(ബാത് റൂം എന്ന് വള്ളിക്കാവമ്മ മലയാ
ളം)നിര്‍മ്മിച്ചു നല്‍കാമെന്ന പുതിയ വാഗ്ദാനം അവര്‍ മുന്നോട്ടു വച്ചത് ബഹു.മന്ത്രിയുടെ സാന്നിദ്ധ്യത്തി
ലാണ് .എവിടെ നിന്നാണ് അതിനുള്ള പണം എന്ന് ചോദിക്കുവനുള്ള തന്റേടവും ആര്‍ജ്ജവവും ഈ സ
ര്‍ക്കാരെങ്കിലും കാണിക്കും എന്നു കരുതുന്നു.കൊച്ചിക്കാര് കേരളത്തിനു വേണ്ടി ലേലം കൊണ്ട ഐ.
പി.എല്‍ ടീമിന്റെ വരുമാനത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടിരി
ക്കുകയാണ്.സര്‍ക്കാര്‍ പ്രസ്ഥാനമല്ലാത്ത ബി.സി.സി.ഐ പോലും നൂറോ നൂറ്റമ്പതോ കോടി മുടക്കാന്‍
എവിടെ നിന്നുണ്ടായി എന്നു ഒരു ടീമിനോട് ചോദിക്കുന്നു.അപ്പോള്‍ ഒരു വ്യക്തിക്ക് ശതകോടികള്‍ എ
വിടെ നിന്ന് വന്നു എന്നു ചോദിക്കാനുള്ള നിയമപരവും ധാര്‍മ്മികവുമായ അവകാശവും കടമയും
സര്‍ക്കാരിനും മന്ത്രിക്കുമുണ്ട്.
പ്രകൃതി ദുരന്തം അനുഭവിക്കുന്ന പാക്കിസ്ഥാന് ദുരിതാശ്വാസമായി അഞ്ചുകോടി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചൊല്ലി എന്തെല്ലാം കോലാഹലങ്ങളാണ് പ്രതിപക്ഷ കക്ഷികള്‍ ഉണ്ടാക്കിയത്.
"അച്യുതാനന്ദന്റെ ഉപ്പുപ്പ വിചാരിച്ചാലും ഈ തുക പാക്കിസ്ഥാനു കൈമാറാന്‍ സാധിക്കില്ല"എന്നാണ്
ആര്. ബാലകൃഷ്ണ പിള്ള പറഞ്ഞത്.അപ്പോള്‍ 'റീത്ത',കത്രീന' കൊടുങ്കാറ്റുകള്‍ നാശം വിതച്ച അമേരി
ക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് നൂറു കോടിയുടെ സഹായം അമൃതാനന്ദമയി എത്തിച്ചത് എങ്ങനെയാണ്?
6.'നാണം കെട്ടും പണം നേടിക്കൊണ്ടാല്‍/നാണക്കേടപ്പണം തീര്‍ത്തു കൊള്ളും' എന്ന നാടന്‍ ചൊല്ല് വാസ്തവമാണെന്ന് ആള്‍ദൈവവും മക്കളും മനസ്സിലാക്കിയിട്ടുണ്ട്.ചൂഷണം ചെയ്തും അന്യായമായും അവി
ഹിതമായും സമ്പാദിച്ചതില്‍ ഒരു ഭാഗം ചെലവാക്കി പബ്ലിസിറ്റി സ്റ്റണ്ടും കാരുണ്യ പ്രവര്‍ത്തന ഗിമ്മി
ക്കുകളും കാട്ടി മാന്യത നേടാനും പാപം കഴുകിക്കളയാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതൊക്കെ.സമൂ
ഹത്തില്‍ വിലയും നിലയുമുള്ളവരുടെ സൗഹൃദവും ശിഷ്യത്വവും സംഘടിപ്പിച്ച് ആത്മീയ വ്യവസായം കൊഴുപ്പിക്കുവാന്‍ എന്തു വേണമെങ്കിലും ഇവരെപ്പോലുള്ള കാപട്യമൂര്‍ത്തികള്‍ ചെയ്യും.പാവപ്പെട്ട പെ
ണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്നു;സാധുക്കള്‍ക്കു വീടു വച്ചു കൊടുക്കുന്നു;സ്ത്രീകള്‍ക്ക് ത
യ്യല് മെഷീന് നല്കുന്നു.അങ്ങനെ എന്തെല്ലാം കാരുണ്യ പ്രവര്‍ത്തനങ്ങള്‍!മണിച്ചനും ദ്രവ്യനും ദാവൂദ് ഇബ്രാഹിമും ഇതെല്ലാം ചെയ്യുന്നുണ്ട്.പക്ഷേ അവരാരും അമ്പതാം പിറന്നാള്‍ അതിവിപുലമായി ആ
ഘോഷിച്ചിട്ടില്ല.ഇന്ത്യയില്‍ നടപ്പുള്ളത് ഷഷ്ടിപൂര്‍ത്തിയും സപ്തതിയും നവതിയും ശതാഭിഷേകവുമാണ്.
ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങളെ പരിഹസിച്ചു കൊണ്ട്"ഫിഫ്റ്റിപൂര്‍ത്തി" എന്ന കവിത എഴുതിയ ചെമ്മ
നം ചാക്കോയേ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് "ഫിഫ്റ്റി പൂര്‍ത്തി" ആഘോഷിച്ച ഏക ആള് ദൈ
വം അമൃതാനന്ദമയി ആയിരിക്കും.ആ ഫിഫ്റ്റിപൂര്‍ത്തിക്ക് ചെലവഴിച്ചതിന്റെ പത്തിലൊരംശം പോലും
ആയിക്കാണില്ല സമൂഹ വിവാഹങ്ങള്‍ക്കെല്ലാം കൂടി.അതില്‍ നിന്നു തന്നെ ആ കാരുണ്യപ്രവര്‍ത്തന
ത്തിന്റെ പിന്നിലെ കാപട്യവും ദുഷ്ടലാക്കും വ്യക്തല്ലേ?
സ. സി.ദിവാകരന് മന്ത്രി മാത്രമല്ല.എ.ഐ റ്റി.യു.സി എന്ന തൊഴിലാളി സംഘടനയുടെ നേതാവു കൂടി
യാണ്.തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള ഒരു വലിയ വിഭാഗം ജനങ്ങളെ ചൂഷണം ചെയ്യുകയും കബളിപ്പി
ക്കുകയും ചെയ്യുന്ന സാമൂഹത്തിലെ ഇത്തിള്‍ക്കണ്ണികളായ ആള്‍ദൈവങ്ങള്‍ക്ക് മാന്യത കല്പ്പിക്കാന്
നടത്തുന്ന കൂത്തിലും ആട്ടത്തിലും അദ്ദേഹം ഭാഗഭാക്കാകുന്നത് ന്യായീകരിക്കാനാകില്ല.ഒരു തലമുറയുടെ യുക്തിബോധത്തിനും വിപ്ലവ ചിന്തകള്‍ക്കും ദിശാബോധം നല്‍കുകയും അന്ധവിശ്വാസത്തിനും അനാചാ
രങ്ങള്‍ക്കും എതിരെ നിരന്തരം അച്ചു നിരത്തുകയും ചെയ്ത "ജനയുഗം" വാരിക കൈകൊണ്ടു തൊട്ടതി
ന്റെ സംസ്കാരമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആള്‍ദൈവവേഷം കെട്ടിയാടുന്ന ഒരു ഏഴാം കൂലിയുടെ മുമ്പില്‍ കുമ്പിടില്ലായിരുന്നു.കള്ളപ്പണത്തിന്റെയും വര്‍ഗ്ഗീയ വിഷത്തിന്റെയും ദുര്‍ഗ്ഗന്ധം പുരണ്ട അവ
രുടെ ആലിംഗനത്തില്‍ അമരാന്‍ നിന്നു കൊടുക്കില്ലായിരുന്നു.
രാമായണ വായനയുടെ ലക്ഷ്യം ഭക്തിക്കുപരി വര്‍ഗ്ഗീയത മുളപ്പിക്കലാണെന്ന് അര നൂറ്റാണ്ടിനു
മുമ്പേ മനസ്സിലാക്കി, രാമായണത്തിനു പകരം കുമാരനാശാന്റെയും വള്ളത്തോളിന്റെയും കാവ്യങ്ങള്‍
പാരായണം ചെയ്യിച്ചു പ്രതിരോധിച്ച സുഗതന് സാറിന്റെ(സ. ആര്.സുഗതന്)പാരമ്പര്യത്തില്‍ അഭിമാ
നിക്കുന്നവര്‍ക്ക് എങ്ങനെയാണ് ഒരു അനാചാര കൂടാരത്തിന്റെ ആതിഥ്യം സ്വീകരിക്കാന്‍ കഴിയുക?
മുഖ്യമന്ത്രിക്കസേരയില്‍ നിന്നിറങ്ങിയപ്പോള്‍ ഒരു സ്യൂട്കേസില്‍ കൊള്ളാനുള്ള സാധന സാമഗ്രികള്‍ പോലുമില്ലാതെ തിരുവനന്തപുരത്തു നിന്നു തൃശൂരിനു വണ്ടി കയറിയ സ.അച്യുത മേനോന്റെ പിന്‍ഗാ
മികള്‍, ആര്‍ഭാടത്തിന്റെയും ആഘോഷത്തിന്റെയും അല്പത്തത്തിന്റെയും അപ്പോസ്തലര്‍ക്ക് ഹാലേലുയ്യ
പാടുന്നത് ,ഖേദകരമാണ്.അദ്ദേഹത്തെപ്പോലുള്ളവരെയും പാര്‍ട്ടിയെയും അപമാനിക്കലാണ്.
Fans on the page
Subscribe to:
Post Comments (Atom)
8 comments:
"ഒരു തലമുറയുടെ യുക്തിബോധത്തിനും വിപ്ലവ ചിന്തകള്‍ക്കും ദിശാബോധം നല്‍കുകയും അന്ധവിശ്വാസത്തിനും അനാചാ
രങ്ങള്‍ക്കും എതിരെ നിരന്തരം അച്ചു നിരത്തുകയും ചെയ്ത "ജനയുഗം" വാരിക കൈകൊണ്ടു തൊട്ടതി
ന്റെ സംസ്കാരമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആള്‍ദൈവവേഷം കെട്ടിയാടുന്ന ഒരു ഏഴാം കൂലിയുടെ മുമ്പില്‍ കുമ്പിടില്ലായിരുന്നു."
:)
ദത്തന്,
വെളുത്ത മുടിയും കറുപ്പിച്ചു നടക്കുന്ന സി ദിവാകരനും കെ ഈ ഇസ്മയിലും പക്കാ narcissist-കള്‍ ആണ്. തൊഴിലാളികളോ തൊഴില്‍ സംസ്കരാമോ ഇവര്‍ക്ക് തികച്ചും അന്യമാണ്. അരിക്ക് വില കൂടിയപ്പോള്‍ ചിക്കനോ മട്ടനോ കഴിക്കാന്‍ പറഞ്ഞ ആളല്ലേ ഈ ദിവാകരന്?! കറുപ്പിച്ചു വച്ചിരിക്കുന്ന മുടി പോലുള്ള എന്തോ സാധനം തന്നെ ആണ് തലയ്ക്കു അകത്തും എന്ന് അന്നേ തോന്നിയിരുന്നൂ.
വള്ളിക്കാവിലെ 'അമ്മ' മറ്റാരുടെ ഒക്കെയോ ചരടില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഭാഗിയ ചിഹ്നം മാത്രം ആവാന്‍ ആണ് സാധ്യത. അമ്മ ഭക്തരെ കെട്ടിപിടിക്കും എന്നല്ലാതെ മൊഴിമുത്തുകള്‍ ഒന്നും ഇതുവരെ കേട്ടിട്ടില്ല. അഥവാ എന്തെങ്കിലും മൊഴിഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അതൊക്കെ സാമാന്യമായ കാരിയങ്ങള് മാത്രമാണ് താനും.
പ്രസക്തമായ വിഷയം ഭംഗി ആയി കൈകാരിയം ചെയ്തിരിക്കുന്നൂ, നന്ദി.
ബൈജു,
അധികാരത്തിന്റെ ആനപ്പുറത്തിരിക്കുമ്പോള്‍,
വോട്ടു ചെയ്തു ജയിപ്പിച്ച പട്ടികളെ പേടിക്കണ്ടാ എന്നമനോഭാവമാണ് പുതിയ രാജാക്കന്മാരില് പലര്‍ക്കും.ഭരണത്തില്‍ എത്തിക്കഴിയുമ്പോള്‍ പഴയതൊക്കെ മറക്കുന്നതു കൊണ്ടു സംഭവിക്കു
ന്നതാണിത്.അധികാരം ദുഷിപ്പിക്കും എന്നു കേട്ടിട്ടേ ഉള്ളു.ഇത്ര വേഗത്തിലും ശക്തിയിലും ദുഷിപ്പിക്കുമെന്നു വിചാരിച്ചില്ല.ആള്‍ദൈവങ്ങ
ളുടെ ആലിംഗനം പരമ സായൂജ്യമായി കരുതുന്നതുകൊണ്ടാണ് മണ്ണിന്റെയും മനുഷ്യന്റെയും സാമീപ്യവും സമ്പര്‍ക്കവും അലര്‍ജിയായി തോന്നുന്നത്.അതുകൊണ്ടാണ് താങ്കള്‍ സൂചിപ്പിച്ച തരത്തില്‍ അവര്‍ സംസരിക്കുന്നത്.
'അമൃതമൊഴികള്‍' കേള്‍ക്കാത്ത താങ്കള്‍ ഭാഗ്യവാന്. ഈയിടെ അവരുടെ ചാനലില്‍ യാദൃശ്ചികമായി അതു കേള്‍ക്കാനുള്ള ദുര്യോഗം ഉണ്ടായി.സാമ്പിള്‍ ഒരെണ്ണം:" ഇപ്പം ആര്‍ക്കും സ്നേഹമില്ല. എല്ലാടത്തും വെടീം പൊഹേമാ."
(പുക എന്നു പരാവര്‍ത്തനം).ബുഷ് അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ അമ്മ
ച്ചിയുടെ വാണി മുഴുവന്‍ "ഭീകരാക്രമണ" വിശേഷങ്ങളായിരുന്നു.
-ദത്തന്
നന്നായി എഴുതി.. എന്നാല്‍ എവിടെയോ ഒക്കെ ഒരു ക്ലാരിറ്റി കുറവ് തോന്നി. ഒരു പുതിയ പോസ്റ്റ് താഴെ പറയുന്ന വിഷയത്തെപ്പറ്റി എഴുതിയാല്‍ നന്നായിരിക്കും.
ഇന്ത്യയില്‍ സ്വന്തം അമ്മയെക്കൂടാതെ 2 പേരെ ജനം അമ്മയെന്നു വിളിച്ചിട്ടുണ്ട്. 1. മാതാ അമൃതാനന്ദമയി 2. മദര്‍ തെരേസ.
ഒരു കമ്പാരിസണ്‍ സാധ്യമാണോ?
1. ഇവരുടെ താമസം?
2. ഇവരുടെ വാഹനം?
3. ഇവരുടെ സേവനമേഖലകള്‍?
4. ഇവരുടെ ചുറ്റും എപ്പോഴും ഉണ്ടായിരുന്നവര്‍/ ആരുടെ ഇടയില്‍ ഇവരെ കാണാം.
5. ഇവരെ സ്നേഹിച്ചവര്‍/ ആദരിച്ചവര്‍/ ആലിംഗനം ചെയ്തവര്‍/ ഇവരില്‍ തോന്നിയ ആകര്‍ഷണ കാരണം.
6. ഇവരുടെ ആഘോഷങ്ങള്‍
7. എന്താണ് ഇവരുടെ സന്ദേശങ്ങള്‍?
8. ഇവരില്‍ നിന്നും നാം എന്തു പഠിക്കണം.
9. എന്താണ് ഇവരുടെ സമ്പാദ്യം
10 ആരെ നിങ്ങള്‍ പിന്തുണയ്ക്കുന്നു/ സേവിക്കുന്നു
11. ആരാണ് എപ്പോഴും നിങ്ങള്‍ക്ക് ചുറ്റും./ നിങ്ങളുടെ വീട്/ നിങ്ങളുടെ ആരാധന/ നിങ്ങളെ ആരാധിക്കണോ?
12. നാളെ നിങ്ങള്‍ എങ്ങനെ സ്മരിക്കപ്പെടും.
lily,
ക്ലാരിറ്റി കുറവ് എവിടെയാണെന്നു ചൂണ്ടിക്കാ
ണിച്ചാല്‍ നന്നായിരുന്നു. മദര്‍ തെരേ
സയും അമൃതാനന്ദമയിയുമായി എന്തു കമ്പാ
രിസണ്‍?അമ്മ എന്ന വീളിക്കപ്പെടുന്നതു കൊ
ണ്ടു മാത്രം താരതമ്യം സാദ്ധ്യമാണോ?
അനന്തനും നീര്‍ക്കോലിയും തമ്മില്‍ എന്ത് താരതമ്യം?നിരാലംബരും അശരണരുമായ തെരുവിന്റെ മക്കള്‍ക്കു ജീവിതം കൊടുക്കുകയും വിശ്വത്തോളം വികസിച്ച മാതൃവാത്സല്യം ചൊരിയുകയും ചെയ്ത മദര്‍ തെരേസ എവിടെ,സമ്പന്നരില്‍ നിന്നും കാശുവാങ്ങി ഫ്ലാറ്റില്‍ അഭയം കൊടുത്തു മേനി നടിക്കുന്ന
അമൃതാനന്ദമയി എവിടെ?ദുര്‍ഗ്ഗന്ധം വമിക്കുന്ന അനാഥ ശിശുക്കളെ കാരുണ്യപൂര്‍വ്വം ആശ്ലേഷിക്കുന്ന മദര്‍ എവിടെ, വി.വി.ഐ.
പി കളെ കെട്ടിപ്പിടിച്ച് ക്യാമറയ്ക്കു പോസ് ചെയ്യുന്ന "വള്ളിക്കാവമ്മ" എവിടെ?ലാ
ളിത്യത്തിന്റെയും നിരാഡംബരതയുടെയും പ്രതീകമായ മദര്‍ തെരേസ എവിടെ,ആര്‍ഭാ
ടത്തിന്റെയും ആഡംബരത്തിന്റെയും പ്രതീക
മായ അമൃതാനന്ദമയി എവിടെ?ഭര്‍ത്താവും
രണ്ടു മക്കളുമുള്ള കോളേജ് അദ്ധ്യാപിക പെന്ഷന് പറ്റിയപ്പോള്‍ കിട്ടിയ തുക മുഴുവനും
കൊടുത്തു 'വള്ളിക്കാവലമ്മ'യുടെ ഫ്ലാറ്റ് വാങ്ങി കഴിയുന്നത് എനിക്ക് നേരിട്ട് അറിയാം.വീട്ടുകാര്യം നോക്കാതെ ഇവരുടെ മടിയില്‍ തലവച്ചു കിടക്കാന്‍ വള്ളിക്കാവില്‍ തമ്പടിക്കുന്ന രണ്ടുമൂന്നു തൈക്കിളവന്മാരെയും അറിയാം.ഇങ്ങനെ കുടുംബ ബന്ധങ്ങള്‍ തകര്‍ത്തും കാശു പിടുങ്ങുന്ന ഒരുത്തിയെ എങ്ങനെയാണ് വിശുദ്ധയായ ഒരു മഹാതപസ്വിയോടു താരതമ്യം ചെയ്യുന്നത്?
-ദത്തന്
ദയവായി ക്ഷമിക്കുക. ഒരു പക്ഷെ പല വിഷയങ്ങളിലും എനിയ്ക്കുള്ള അജ്ഞത കൊണ്ടാണ് ക്ലാരിറ്റി പോരെന്ന് തോന്നിയത്. ഉദാഹരണമായി അമൃതാനന്ദമയൊയുടെ സ്ഥാപനങ്ങളിലെ അമിത ഫീസ്/ കുറഞ്ഞ/കുറച്ച ശമ്പളം ഇവയൊക്കെ അല്പം തെളിവുകൂടി സഹിതം വിശദീകരിച്ചാൽ ഇവരുടെ പൊയ്മുഖങ്ങൾ അല്പം കൂടി വ്യക്തമാകുമായിരുന്നു.
രണ്ട് എക്സ്ട്രീം എൻഡിൽ നിൽക്കുന്ന അമ്മമാരെ ഒരു ത്രാസിന്റെ രണ്ടു തട്ടിൽ വച്ചുള്ള ഒരു വ്യൂ ആയിരുന്നു മദർ തെരേസയെ കൂടി ചിത്രത്തിൽ കൂട്ടാൻ അഭ്യർത്ഥിച്ചപ്പോൾ എന്റെ മനസിൽ. കഴിയുമെങ്കിൽ അങ്ങനെ ഒരു പോസ്റ്റ് ഇടുക.lily
lily,
അവരുടെ മെഡിക്കല്‍ കോളേജില്‍ 45 ഉം 50 ഉം ലക്ഷമാണ് എം.ബി.ബി.എസ് അഡ്മിഷനു തലവരിയായി വാങ്ങുന്നത്.
കൊടുത്ത പലരെയും എനിക്ക് അറിയാം.
പക്ഷേ പരസ്യമായി ആരും സമ്മതിക്കില്ല.
തെളിവുണ്ടായാലും ഒരു മുഹമ്മദ് കമ്മിറ്റിയ്ക്കും ഇടപെടാന്‍ അധികാരമില്ല.കേരളത്തിലെ ഒരു സര്‍വ്വകലാശാലയുമായി ഇത് അഫിലിയേറ്റ് ചെയ്തിട്ടില്ല.കാരണം ഇതു സ്വയം ഒരു സര് വ്വകലാശാലയാണ്-കല്പിത സര്‍വ്വകലാശാ
ല(ഡീംഡ് യൂണിവേഴ്സിറ്റി).പ്രധാനമന്ത്രിയും പ്രസിഡന്റും സല്ക്കരിക്കപ്പെടുന്നതു കൊണ്ട് കിട്ടിയ ഒരു വലിയ സൗജന്യം.
നേഴ്സുമാര്‍,തൂപ്പുകാര്‍,ലാബറട്ടറി ടെക്നീഷ്യന്‍സ് തുടങ്ങിയ ആശുപത്രി ജീവനക്കാര്‍ക്ക് തുച്ഛമായ വേതനം മാത്രമാണ് നല്‍കുന്നത്.
ഇവരുടെ സ്കൂളുകളില്‍ പണിയെടുക്കുന്ന അദ്ധ്യാപകര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതില്‍ നിന്നും ആയിരവും രണ്ടായിരവും കുറച്ചാണു ശമ്പളം കൊടുക്കുന്നത്.കെണിയില്‍ പെട്ട ചിലരില്‍ നിന്നും വ്യക്തമായി അറി
ഞ്ഞതിനാലാണ് ഇപ്രകാരം എഴുതുന്നത്.
സ്കൂളുകളലെ ഭീമമായ ഫീസിനെ കുറിച്ച്,അവി
ടെ പഠിപ്പിക്കാന്‍ കുട്ടികളെ വിടുന്ന രക്ഷിതാ
ക്കളോട് അന്വേഷിച്ചാല്‍ അറിയാം.
They used to give good salary to teachers , but collect high fee from students also.
കശ്മലന്,
ശമ്പളത്തില്‍ കബളിപ്പിക്കപ്പെടുന്ന അദ്ധ്യാപകരെ എനിക്ക് വ്യക്തമായി അറിയാം.അതിനേക്കള്‍ ഹീനമായ ചൂഷണമാണ് മെഡിക്കല്‍ കോളേജിലെ താഴ്ന്ന ജീവനക്കാര്‍ക്കു നേരേ കാട്ടുന്നത്.പാവങ്ങളുടെ പരാധീനത
മുതലെടുക്കുന്ന ഇത്തരം ഇത്തിള്‍ക്കണ്ണികളെ 'അമ്മ'എന്നു വിളിക്കുന്നവരെ ഓര്‍ത്തു സഹതപിക്കുക.
Post a Comment