സര്‍ക്കാരിന്റെ മുന്‍ കൂര് അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതിന്റെ പേരില്‍ ഐ.ജി. ടോമിന് തച്ചങ്കരിയെ സസ്പന്റ് ചെയ്തുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കിയിരിക്കു
ന്നു.യാതൊരു വിധത്തിലും തച്ചങ്കരിക്കനുകൂലമായ ഉത്തരവ് ഉണ്ടാകില്ലെന്ന് നിയമം അറിയാവുന്നവര്‍ മുഴുവന്‍ വി ശ്വ
സിച്ചിരിക്കുമ്പോഴാണ് സസ്പന്ഷന് തടഞ്ഞുകൊണ്ട് ട്രിബ്യൂണലിന്റെ നടപടിയുണ്ടായത്.
തച്ചങ്കരിയുടെ വാദങ്ങള്‍ ബാലിശവും ദുര്‍ബ്ബലവും ആയിരുന്നെങ്കിലും ട്രിബ്യൂണലില്‍ നിന്നും അനുകൂല വിധിസമ്പാദിച്ച
ത് എങ്ങനെയെന്ന് അറിയാന്‍ പാഴൂര്‍ പടിക്കല്‍ പോകേണ്ടതില്ല.സര്‍ക്കാരിന്റെ ഭാഗം വ്യക്തമാക്കി ക്കൊണ്ട് ചീഫ് സെക്രട്ടറി തയ്യാറക്കി കൊടുത്ത വസ്തുതകള്‍വച്ച് യഥാ സമയം എതിര് സത്യവാങ് മൂലം ഫയല്‍ ചെയ്യേണ്ട അഡ്വ
ക്കേറ്റ് ജനറല്‍ അത് ചെയ്തില്ല.വേണ്ട വിധം കാര്യങ്ങള്‍ ട്രിബ്യൂണലിനു മുമ്പില്‍ ബോദ്ധ്യപ്പെടുത്തിയതുമില്ല.ആദ്യമായും അവസാനമായും സര്‍ക്കാരിനോടു മാത്രം ബാദ്ധ്യതയുള്ള എ.ജി, സര്‍ക്കാരിനെ വഞ്ചിക്കുകയാണുണ്ടായത്.
ചീഫ് സെക്രട്ടറി തയ്യാറാക്കിക്കൊടുത്ത സത്യവാങ്മൂലം ഹാജരാക്കിയാല്‍ ഗുണം കിട്ടുകയില്ല എന്ന് മനസ്സിലായ
തുകൊണ്ടാണ് അത് ട്രിബ്യൂണല്‍ മുമ്പാകെ ഹാജരാക്കാഞ്ഞത് എന്നാണ് ഇതു സംബന്ധിച്ച് ഏ.ജിയുടെ വിശദീകര
ണം.മന്ത്രി ഓഫീസുകളില്‍ നിന്നോ മറ്റു സര്‍ക്കാരാഫീസുകളില്‍ നിന്നോ കോടതിയില്‍ ഹാജരാക്കേണ്ട അഫിഡവി
റ്റുകള്‍ തയ്യാറക്കി കൊടുക്കാറില്ല. അഥവാ കൊടുത്താല്‍ തന്നെ ബന്ധപ്പെട്ട വക്കീലന്മാര് അത് മാറ്റിവച്ച് കോടതി
ഭാഷയില്‍ പരിവര്‍ത്തിപ്പിച്ച് വേറെ തയ്യാറാക്കിയാണ് സമര്‍പ്പിക്കാറുള്ളത്.അതുകൊണ്ട് സാധാരണഗതിയില്‍ 'സ്റ്റേറ്റ്മെന്റ് ഒഫ് ഫാക്റ്റ്' മാത്രമെ അഭിഭാഷകര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍ എത്തിച്ചു കൊടുക്കാറുള്ളു.നല്കപ്പെട്ട ഫാക്റ്റുകള്‍ മാറ്റവു കോട്ടവും വരാതെ കോടതി വ്യവഹാര ഭാഷയില്‍ സത്യവാങ്മൂലമായി രൂപാന്തരപ്പെടുത്തി സമര്പ്പി
ക്കേണ്ട ചുമതല അഭിഭാഷകരുടേതാണ്.അതിനാണ് ഭാരിച്ച ഫീസ് അവര്‍ക്കു നല്‍കുന്നത്.
അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് വെറുമൊരു വക്കീലാഫീസല്ല.എല്ലാവിധ സൗകര്യങ്ങളുമുള്ള സര്ക്കരാപ്പീസാണ്.ചീഫ്
സെക്രട്ടറി നല്കിയ സ്റ്റേറ്റ്മെന്റില്‍ പോരായ്മകളുണ്ടായിരുന്നെങ്കില് അത് പരിഹരിച്ച് സര്‍ക്കാരിനു ഗുണമുണ്ടാകത്ത
ക്ക രീതിയില്‍ ട്രിബ്യൂണലില്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ട ചുമതല ഏ.ജിയുടേതയിരുന്നു.അതു ചെയ്തില്ല.സര്ക്കാ
രില്‍ നിന്നും 'അഫിഡവിറ്റ്'അയച്ചുകിട്ടിയതു താമസിച്ചാണെന്നും അതുകൊണ്ട് പരിഷ്ക്കരിച്ചു സമര്‍പ്പിക്കാന്‍ സമയമി
ല്ലായിരുന്നു എന്നുമാണ് അഫിഡവിറ്റ് മുക്കിയതിന്നു എ.ജി നല്കിയ മറ്റൊരു വിശദീകരണം.അഫിഡവിറ്റ് ഫയല്‍ ചെയ്യാന്‍ സമയം കൂടുതല്‍ ചോദിച്ചാല്‍ ലഭിക്കും എന്ന് ഏ.ജിയ്ക്ക് അറിയാത്തതാണോ?
സര്‍ക്കാര്‍ കക്ഷിയായ കേസ്, ട്രിബ്യൂണലില്‍ എന്നാണ് വരുന്നതെന്ന് അറിഞ്ഞ് തക്ക സമയത്ത് രേഖകള്‍ വേണമെന്ന് ആവശ്യപ്പെടേണ്ടത് ഏ.ജിയാണ്.കിട്ടിയില്ലെങ്കില്‍ പോയി വാങ്ങാനുള്ള ചുമതല പോലും ഏ.ജിയുടെ ഓഫീസിനുണ്ട്.അപ്പോള്‍ യഥാ സമയം രേഖകള്‍ ചീഫ് സെക്രട്ടറിയില്‍ നിന്നും ലഭിച്ചില്ല എന്നതിന് അര്‍ത്ഥം അതു
കിട്ടണമെന്ന് എ.ജി.ആഗ്രഹിച്ചില്ല എന്നാണ്.ഇത്തരൊരു ഒളിച്ചുകളി നടത്തിയത് ആരെ രക്ഷിക്കാനായിരുന്നു എന്ന് ട്രിബ്യൂണലിന്റെ ഉത്തരവില്‍ നിന്ന് വ്യക്തമാണ്.
ഈ സര്‍ക്കരിന്റെ,പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ നിലപാടുകളെ തകര്‍ക്കാന്‍ എ.ജി വഞ്ചക വേഷം കെട്ടുന്നത് ആദ്യമാ
യല്ല.മൂന്നാര്‍ വിഷയത്തിലും ഗോള്‍ഫ് ക്ലബ്ബ് ഏറ്റടുക്കുന്ന പ്രശ്നത്തിലും മറ്റും കേരള ജനത അതു പല പ്രാവശ്യം കണ്ട
താണ്.അന്നൊക്ക മുഖ്യമന്ത്രിക്കെതിരെ നിലകൊള്ളുന്ന,പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ രഹസ്യ നിര്‍ദ്ദേശപ്രകാരമാ
ണ് സര്‍ക്കാരിനെ ഒറ്റു കൊടുത്തതെന്ന് ആക്ഷേപമുണ്ടായിരുന്നു.എന്നാല്‍ അത്തരമൊരാക്ഷേപത്തിനു വഴിയില്ലാത്ത വണ്ണം മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ആലോചിച്ചാണ് തച്ചങ്കരിയെ സസ്പന്റ് ചെയ്തത് എന്നായിരുന്നു വാര്‍ത്ത.ആ നിലയ്ക്ക് എന്തു പ്രലോഭനത്തിന്റെ പേരിലാണ് ഏ.ജി ഈ കേസ്സില്‍ ഒറ്റുകാരന്റെ വേഷമണിഞ്ഞത്?എന്തിന്റെ പേരി
ലായാലും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല എന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കയാണ്.കൂടെ നിന്നുകൊണ്ട് മുഖ്യമന്ത്രിയെ നാണം കെടുത്താനും നാറ്റാനും വേണ്ടിയുള്ള ചിലരുടെ പതിവു നാടകത്തിന്റെ ഭാഗമാണ് എ.ജിയുടെ അഭിനയമെങ്കില്‍,സര്‍ക്കാരിന്റെ പ്രതിഫലം പറ്റുന്ന പണിയുപേക്ഷിച്ച് അവരോടൊപ്പം ചേരുന്നതാണ് മാന്യത.
Fans on the page
7 comments:
തച്ചങ്കരിയുടെ വാദങ്ങള്‍ ബാലിശവും ദുര്‍ബ്ബലവും ആയിരുന്നെങ്കിലും ട്രിബ്യൂണലില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചത് എങ്ങനെയെന്ന് അറിയാന്‍ പാഴൂര്‍ പടിക്കല്‍ പോകേണ്ടതില്ല.സര്‍ക്കാരിന്റെ ഭാഗം വ്യക്തമാക്കി ക്കൊണ്ട് ചീഫ്സെക്രട്ടറി തയ്യാറക്കി കൊടുത്ത വസ്തുതകള്‍വച്ച് യഥാ സമയം എതിര് സത്യവാങ് മൂലം ഫയല്‍ ചെയ്യേണ്ട അഡ്വക്കേറ്റ് ജനറല്‍ അത് ചെയ്തില്ല.വേണ്ട വിധം കാര്യങ്ങള്‍ ട്രിബ്യൂണലിനു മുമ്പില്‍ ബോദ്ധ്യപ്പെടുത്തിയതുമില്ല.ആദ്യമായും അവസാ
നമായും സര്‍ക്കാരിനോടു മാത്രം ബാദ്ധ്യ
തയുള്ള എ.ജി, സര്‍ക്കാരിനെ വഞ്ചിക്കു
കയാണുണ്ടായത്.
-ദത്തന്
http://ramuzi.com/
മുഖ്യ മന്ത്രിയെ കരി തേച്ചു കാണിക്കാന്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം കച്ച കെട്ടിയിറങ്ങിയിരിക്കുയാണ് എന്നതിന്റെ
ഏറ്റവും ഒടുവിലത്തെ തെളിവാണ് തച്ചങ്കരി സംഭവം..
ഇപ്പോള്‍ ഈ പ്രതികരണം വളരെ പ്രസക്തമായിരിക്കുന്നു.
യശോധരന്,
മുഖ്യമന്ത്രിയുടെ മേല്‍ മാത്രമല്ല കരി പറ്റുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല.
മന്ത്രിസഭയുടെയും മുഖ്യമന്ത്രിയുടെ
പാര്‍ട്ടിയുടെയും മേലും കൂടിയാണ് കരി പുരളുന്നത്.മുതലാളിമാരുടെയും ഉദ്യോഗസ്ഥപ്രമാണിമാരുടെയും മൂടുതാങ്ങുന്ന പുത്തന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ ഇത്തരം തറവേലകള്‍ ചെയ്തില്ലെങ്കിലേ അതിശയിക്കാനുള്ളു.പക്ഷേ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയുന്നില്ല.
മുഖ്യമന്ത്രിയുടെ മേല്‍ മാത്രമല്ല കരി പറ്റുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല.
മന്ത്രിസഭയുടെയും മുഖ്യമന്ത്രിയുടെ
പാര്‍ട്ടിയുടെയും മേലും കൂടിയാണ് കരി പുരളുന്നത്.മുതലാളിമാരുടെയും ഉദ്യോഗസ്ഥപ്രമാണിമാരുടെയും മൂടുതാങ്ങുന്ന പുത്തന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ ഇത്തരം തറവേലകള്‍ ചെയ്തില്ലെങ്കിലേ അതിശയിക്കാനുള്ളു.പക്ഷേ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയുന്നില്ല.
മലയാളത്തില്‍ ഒരു പഴം ചൊല്ലുണ്ട്. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണിരു കണ്ടാല്‍ മതി.
വി എസ് മുഖ്യമന്ത്രിയാകുന്നത് തടയാന്‍ പതിനെട്ടടവും പയറ്റി. അത് പരാജയപ്പെട്ടപ്പോള്‍ ജനോപകാര പ്രദമായ ഒരു കാര്യവും ചെയ്യിക്കില്ല എന്നു പ്രതിജ്ഞയെടുത്തു. ആ പ്രതിജ്ഞ പാലിക്കുന്നു. അതിനു വേണ്ടി ഉദ്യോഗസ്ഥ പ്രമാണിമാരുടെയോ മുതലാളിമാരുടെയോ മാഫിയകളുടെയോ എന്നല്ല പണ്ട് ഇ എം എസ് പറഞ്ഞപോലെ ഏതു ചെകുത്താന്റെയും മൂടോ കാലോ മറ്റ് വല്ലതുമൊക്കെയോ നക്കും. ആത്മാഭിമാനമുണ്ടെങ്കിലല്ലേ നാണം എന്ന സാധനത്തെ പേടിക്കേണ്ടതുള്ളു.
കാല്ക്കീഴില് മണ്ണില്ലെങ്കിലെന്താ പഞ്ചനക്ഷത്ര ഹോട്ടലുകളും അമ്യൂസ്മെന്റ് പര്ക്കുകളും കയ്യേറ്റ ഭൂമികളും ഏറ്റവും പുതിയതായി ഐ മാക്സ് തിയേറ്ററും ഒക്കെ ഉണ്ടാക്കിയില്ലേ. മണ്ണാര്‍ക്ക് വേണം? അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ പിന്നെ വരാന്‍ പോകുന്ന സോഷ്യലിസ്റ്റ് പറുദീസയില്‍ എതിര്‍പ്പിന്റെ ശബ്ദമുണ്ടാകില്ലല്ലോ.
തച്ചങ്കരി പിണറായി വിജയ്ന്റെ മാനസപുത്രനല്ലേ, ഫാരിസ് അബൂബേക്കറേപ്പോലെ. എ ജി എന്ന ഗുമസ്തന് സ്ഥാനം കനിഞ്ഞു നല്കിയ യജമാനനോടല്ലേ വിധേയത്വം കാണിക്കേണ്ടത്?
തച്ചങ്കിരി ആരാ മോൻ....
കാളിദാസന്,
താങ്കള്‍ ചോദിച്ചത് ശരിയാണ്. "മണ്ണാര്ക്കു വേണം".മണ്ണും മനുഷ്യനുമായുള്ള ബന്ധം മറന്നതിന്റെ ഫലം കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ടു.ഈ നില തുടര്‍ന്നാല്‍ അത് ആവര്‍ത്തിക്കുമെന്നാണ് തോന്നുന്നത്.
നാട്ടുകാര്‍ ഇതെല്ലാം കണ്ടുകൊണ്ടിരിക്കയാണ്.
പിണറായിയും സ്തുതിപാഠകരും വിചാരിക്കുന്നത് അവര്‍ക്കു മാത്രമേ ബുദ്ധിയുള്ളു എന്നാണ്.
കാക്കര,
ആരുടെ മോനാ എന്നതും ഒരു ചോദ്യമാണ്.
Post a Comment