Total Pageviews

Sunday, April 18, 2010

'ടിവി കാഴ്ച'ക്കാരിയുടെ വര്‍ഗ്ഗ സ്നേഹം!

കലാകൗമുദിയില്‍ റ്റി.വി.കാഴ്ചകള്‍ അവലോകനം ചെയ്യുന്ന ഉഷാ എസ്.നായരുടെ റ്റിവി ലിസ്റ്റില്‍ ഇപ്പോള്‍ ഒരു ചാനലേ ഉള്ളു...'സൂര്യ'. അവരുടെ കാഴ്ചയില്‍ ഒറ്റ കാര്യം മാത്രമേ പെടുന്നുള്ളു...'വിലാസിനിയുടെ ഭഗ്ന
പ്രണയം.'അഴീക്കോടിനെ ബ്ലാക് മെയില്‍ ചെയ്ത് പേരെടുത്ത ഒരുത്തിയുമായി സൂര്യ ടിവിയിലെ അനില്‍ നമ്പ്യാര്‍ നടത്തിയ 'വര്‍ത്തമാന'മാണ് കാഴ്ചക്കാരിയെ ഒരേസമയം പുളകിത ഗാത്രിയും വികാര പരവശയും പ്രതികാരവതിയും ആക്കിയത്.തുടര്‍ന്ന് ഇതേ വര്‍ത്തമാനക്കാരന്‍ പ്രൊഫ.എം.കെ.സാനുവുമായി നടത്തിയ 'വര്‍ത്തമാനം' കൂടി കേണ്ട(കേള്‍ക്കുകയും കാണുകയും)തോടെ അവര്‍ ആത്മഹര്‍ഷത്തിന്റെ കൊടുമുടിയേറി."സ്റ്റില്‍ അയാം വെയ്റ്റിംഗ്" എന്ന തലക്കെട്ടില്‍ കലാകൗമുദിയുടെ 1803 ലക്കത്തിലും"വിലാസിനിയുടെ അഴീക്കോട്" എന്ന് 1804 ലും ഉഷ എസ് നായര്‍ എഴുതിയ നിരീക്ഷണങ്ങള്‍ അതിനു സാക്ഷിയാണ്.

സുകുമാര്‍ അഴീക്കോടിനെ അപകീര്‍ത്തിപ്പെടുത്തുവാന്‍ വേണ്ടി എന്ന് പ്രത്യക്ഷത്തില്‍ തന്നെ ആര്‍ക്കും മനസ്സിലാകുന്ന അഭിമുഖത്തിലെ നായികയെ, 40 വര്‍ഷമായി തപസ്സനുഷ്ഠിക്കുന്ന പ്രണയിനിയായും അംബയുടെ അവതാരമായുമാണ് അവര്‍ വിശേഷിപ്പിക്കുന്നത്."സുകുമാര്‍ അഴീക്കോട് ഒരു വലിയ വാക് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഇങ്ങനെയൊരു മാദ്ധ്യമ കുരുത്തക്കേട് പ്രതീക്ഷിക്കാവുന്നതായിരുന്നു" എന്ന് ആദ്യം സൂചിപ്പിക്കുന്ന അവര്‍ തുടര്‍ന്ന് 'കുരുത്തക്കേടി'നെ മഹത്വവല്‍ക്കരിക്കുന്ന സമീപനമാണ് കൈക്കൊണ്ടത്.

അഴീക്കോട് മാഷ് "അയച്ച 58 പ്രണയലേഖനങ്ങള്‍ കെട്ടിപ്പിടിച്ച് 40 വര്‍ഷമായി കാത്തിരിക്കുന്ന കഥ,"സ്റ്റില്‍ അയാം വെയ്റ്റിങ് "എന്നു കണ്ണീരണിഞ്ഞു പറഞ്ഞ് വിലാസിനി ടീച്ചര്‍ ഉപസംഹരിക്കുമ്പോള്‍ വനിതാ ലോകം പക
യോടെ,ക്ഷോഭത്തോടെ മാഷെ നോക്കും" എന്ന് ഉഷാ എസ് .നായര്‍ പ്രവചിക്കുന്നു."40വര്‍ഷമായി ഒരേ ലക്ഷ്യ
ത്തിനു വേണ്ടി തപസ്സനുഷ്ഠിക്കുന്ന ടീച്ചര്‍ അംബയുടെ പുനര്‍ജ്ജന്മമാണെന്നു കരുതുന്നതില്‍ തെറ്റുണ്ടോ?"എന്ന് ചോദി
ക്കുന്നു.

1803 ലക്കത്തിന്റെ 'റ്റിവി.കാഴ്ച'യുടെ രണ്ട് പേജുള്ളതില്‍ ഒന്നേമുക്കാലും മാഷെ അധിക്ഷേപിക്കാന്‍ വിനിയോഗി
ച്ചിട്ടും 'പക'തീരാത്ത കാഴ്ചക്കാരി ലക്കം 1804-ല്‍ 'വര്‍ത്തമാന'ക്കാരന്റെ മറ്റൊരു അഭിമുഖം എടുത്തുകാട്ടി അദ്ദേ
ഹത്തെ അപവദിക്കുന്നു.ഇത്തവണ'ടി.വി.കാഴ്ച'യില്‍ രണ്ടു വരി ഒഴികെ ബാക്കിയെല്ലാം അഴീക്കോടു വധം തന്നെ.
"വിലാസിനിയുടെ അഴീക്കോട്"എന്ന തലക്കെട്ടു നല്‍കി അദ്ദേഹത്തെ മാത്രമല്ല അദ്ദേഹത്തെ ആരാധിക്കുകയും സ്നേ
ഹിക്കുകയും ചെയ്യുന്ന പരശതം മലയാളികളെയും അപമാനിച്ചിരിക്കുന്നു.

എന്തിന്റെ അടിസ്ഥാനത്തിലാണ് അഴീക്കോടുദൂഷണത്തിനു വേണ്ടി ഈ മഹിള കലാകൗമുദിയുടെ ഇത്രയധികം താളു
കള്‍ ദുരുപയോഗപ്പെടുത്തിയത്?ഒരു പക്ഷേ വിലാസിനി അവരുടെ ടീച്ചറായിരുന്നിരിക്കാം.പല കച്ചവടത്തിലും പങ്കാ
ളി ആയിരിക്കാം.അതുകൊണ്ട് അവര്‍ വിശുദ്ധയും പ്രണയത്തിന്റെ രക്തസാക്ഷിയുമാകുമോ?ഇവരുടെ കൈവശം ഉണ്ടെ
ന്നു പയുന്ന പ്രണയ ലേഖനങ്ങളുടെ കണക്ക് ആദ്യമായിട്ടാണ് ഒരു മാദ്ധ്യമ പ്രവര്‍ത്തകന്റെ മുമ്പില്‍ അവതരിക്കപ്പെ
ടുന്നത് എന്നു തോന്നും ഉഷാ എസ് നായരുടെ വിവരണം കേട്ടാല്‍.വര്‍ഷങ്ങള്‍ക്കു മുമ്പ്,കൃത്യമായി പറഞ്ഞാല്‍,
സുകുമാര്‍ അഴീക്കോടിനെ ശിവഗിരി ഉപദേശക സമിതി ചെയര്‍മാനായി നായനാര്‍ സര്‍ക്കര്‍ നിയമിച്ച് ഏതാനും മാ
സം കഴിഞ്ഞ്,ഈ വിശുദ്ധ പ്രണയിനിയുടെ കൈവശമുള്ള കത്തുകള്‍ 'ക്രൈം'എന്ന മഞ്ഞ മാസികയില്‍ പ്രത്യക്ഷ
പ്പെട്ടിട്ടുണ്ട്.അതിനും ഏതാനും നാള്‍ മുമ്പ്, തന്നെ വിവാഹം കഴിക്കുകയോ അഞ്ചു ലക്ഷം രൂപ നല്‍കുകയോ ചെയ്തി
ല്ലെങ്കില്‍ കേസ് കൊടുക്കുമെന്നും പറഞ്ഞ് അഴീക്കോടിന് വക്കീല്‍ നോട്ടീസ് അയച്ചു.

കാമുകന്‍ അയച്ച കത്തു കാട്ടി ഭീഷണിപ്പെടുത്തുകയും വഴങ്ങാഞ്ഞപ്പോള്‍ അവ മഞ്ഞപ്പത്രത്തിനു വിറ്റു കാശാക്കുകയും
ചെയ്യുന്ന ഒരുവളെ പ്രണയിനി എന്നു വിശേഷിപ്പിക്കുവാന്‍ അസാമാന്യമായ തൊലിക്കട്ടി വേണം.ജീവിക്കുവാന്‍ വേ
ണ്ടി മടിക്കുത്തഴിക്കേണ്ടിവരുന്ന സ്ത്രീകള്‍ പോലും ചെയ്യാന്‍ അറയ്ക്കുന്ന ഇത്തരം തറവേല കാണിച്ചവരോ പ്രണയ സാ
ഫല്യത്തിനു വേണ്ടി തപസ്സനുഷ്ഠിക്കുന്ന പുണ്യവതി?പ്രണയിച്ചതിനു പ്രതിഫലം ചോദിക്കുന്നവള്‍ക്ക് മറ്റു ചില പേരാണു
ചേരുന്നത്.ലോകത്ത് എല്ലാ പ്രണയങ്ങളും ഫലപ്രാപ്തിയില്‍ എത്താറില്ല.അങ്ങനെയുള്ള പ്രണിയികളെല്ലാം കത്ത് പ്ര
സിദ്ധപ്പെടുത്തിയാണോ പക പോക്കുന്നത്?ശ്രീമതി ഉഷാ നായരാണ് ഇവരുടെ സ്ഥാനത്തെങ്കില്‍ ഇതു പോലെ ചെയ്യു
മായിരുന്നോ?

പത്തിരുപതു കൊല്ലം മുമ്പ് മഞ്ഞപ്പത്രത്തിനു നല്‍കിയ കത്തും പ്രണയ കഥകളും പിന്നെ ഒരു ഇരുപതു കൊല്ലം കഴിഞ്ഞപ്പോള്‍ ഒരു ചാനല്‍കാരനു മുമ്പില്‍ തുറന്നു കാട്ടുകയാണ് ഉഷാ നായരുടെ വിലാസിനി ടീച്ചര്‍ ചെയ്തത്.അ
ച്ചടി,ദൃശ്യ മാദ്ധ്യമങ്ങള്‍ക്കു ശേഷം മറ്റു വല്ല മാദ്ധ്യമവും വന്നാല്‍ അതിലും ഇവര്‍ ഈ പ്രണയ ലേഖനവുമായി പ്ര
ത്യക്ഷപ്പെടും,തക്കതായ പ്രതിഫലം കിട്ടുമെങ്കില്‍.അല്ലെങ്കില്‍ ചില ഗോഡ് ഫാദര്‍മാരുടെ കാര്യസാദ്ധ്യത്തിനു വേണ്ടി.

ഇത്തരം നാണംകെട്ട വേഷം കെട്ടുന്ന ഇവരോ പുരാണകഥാ പാത്രമായ അംബയുടെ അവതാരം?ഭീഷ്മരോട് അംബ പ്രതികാരത്തിനൊരുങ്ങുന്നത് സാല്വനുമായുള്ള അവളുടെ പ്രണയം നശിപ്പിച്ചതിനാണ്.സാല്വനെ നഷ്ടപ്പെട്ടപ്പോഴാണ് ഭീഷ്മരോട് അവള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്.അംബ തപസ്സനുഷ്ഠിക്കുന്നത് ഭീഷ്മരെ ഭര്‍ത്താവായി കിട്ടാനല്ല.അ
ദ്ദേഹത്തോട് പകരം വീട്ടാനാണ്.തപസ്സനുഷ്ഠിച്ചാലും അടുത്ത ജന്മത്തിലേ അദ്ദേഹത്തെ തോല്പിക്കാന്‍ കഴിയൂ എന്നു മനസ്സിലാക്കിയപ്പോള്‍ വേഗം ഈ ജന്മമൊടുക്കാന്‍ വേണ്ടി യാഗാഗ്നിയില്‍ ചാടി.അങ്ങനെയാണ് പാഞ്ചാല രാജാ
വിന്റെ സന്തതിയായ ശിഖണ്ഡിയായി പുനര്‍ജ്ജനിക്കുന്നത്.

വിലാസിനി ശിഖണ്ഡിയാണെന്നാണോ ഉഷാ നായര്‍ അര്‍ത്ഥമാക്കുന്നത്?ശിഖണ്ഡികള്‍ പോലും ഇത്തരം വിലകുറ
ഞ്ഞ വേല കാണിക്കില്ല.സ്ത്രീ വര്‍ഗ്ഗത്തിനു അപമാനമുണ്ടാക്കുന്ന ഇവരുടെ പ്രവൃത്തി മനസ്സിലാക്കുന്ന വനിതാലോകം,
'കാഴ്ചക്കാരി'കരുതും പോലെ "കണ്ണീരണിഞ്ഞും ക്ഷോഭിച്ചും മാഷിനെ നോക്കില്ല.സുകുമാര്‍ അഴീക്കോടിനോട് കത്തു
വില്പനക്കാരിക്ക് ഉള്ളതിനേക്കാള്‍ പക 'റ്റി.വി.കാഴ്ചക്കാരി'ക്കുണ്ടോ എന്നാണ് നിരന്തരമായി അവര്‍ നടത്തുന്ന അഴീ
ക്കോട്ദൂഷണം വായിക്കുമ്പോള്‍ ഉയരുന്ന സംശയം.

മുന്‍‍ കോണ്‍ഗ്രസ് എം.എല്‍.എ.ശോഭനാ ജോര്‍ജുമായി ബന്ധപ്പെട്ട വ്യാജരേഖാ കേസ്സിലെ ഒരു കക്ഷിയായ സൂര്യ
യിലെ അനില്‍ നമ്പ്യാരുടെ ക്രെഡിബിളിറ്റിയെ ക്കുറിച്ച് മലയാളികള്‍ക്കെല്ലാം അറിയാം.തിലകന്‍ പ്രശ്നത്തില്‍ മല
യാള സിനിമയിലെ താരാധിപത്യത്തെ സംബന്ധിച്ച് ചില അപ്രിയ സത്യങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ അഴീക്കോടി
നെ പുലഭ്യം പറഞ്ഞ മോഹന്‍ ലാലിന്റെ മുഖം മൂടി ഒടുവില്‍ അഴിഞ്ഞു വീഴുകയും ചെമ്പു തെളിയുകയും ചെയ്തു.സൂ
പ്പര്‍ സ്റ്റാറിനു പറ്റിയ ചമ്മലകറ്റാന്‍ 'ഫാന്‍സി'നോടൊപ്പം പല വാലുകളും രംഗത്തു വന്നു.അദ്ദേഹത്തിന്റെ കൂട്ടുക
ക്ഷികളായ എം.ജി.ശ്രീകുമാറും കെ.ബി.ഗണേഷ് കുമാറും കൂടി ഒരു ചാനലിലെ 'സരിഗമ' എന്ന സംഗീത പരി
പടിയില്‍ യാതൊരു സാംഗത്യവുമില്ലാതെ സുകുമാര്‍ അഴീക്കോടിനെ അധിക്ഷേപിക്കുന്നു.ഏതാനും ദിവസങ്ങള്‍ക്കു
ള്ളില്‍ വ്യാജരേഖാ ഫെയിം ചാനല്‍ ശിങ്കവുമായി 'പ്രണയനി'യുടെ അഭിമുഖം വരുന്നു.പിന്നീട് അയാള്‍ സാനു മാസ്റ്ററുമായി നടത്തുന്ന 'വര്‍ത്തമാന'ത്തിലും അഴീക്കോടിന്റെ പ്രണയ കഥ മുഖ്യ വിഷയമാക്കുന്നു.ഏറ്റവും ഒടുവില്‍ ചെമ്മനം ചാക്കോയുമായുള്ള 'വര്‍ത്തമാന'ത്തിലും അഴീക്കോടിന്റെ പ്രേമത്തെക്കുറിച്ചുള്ള ഗവേഷണം അയാള്‍ തുടരുന്നുണ്ട്.ഇതെല്ലാം വെറും യാദൃശ്ചികമാണെന്നു നമുക്കു വിശ്വസിക്കാം. വിശേഷിച്ച് ,സൂപ്പര്‍ സ്റ്റാര്‍മാര്‍ വാങ്ങുന്ന കോടികളില്‍ നിന്നും ഇരുപതും ഇരുപത്തഞ്ചും ലക്ഷം ഫാന്‍സുകള്‍ക്ക് കൊടുക്കാറുണ്ട് എന്ന് വെളിപ്പെട്ട സ്ഥിതിയ്ക്ക്.

എടുത്ത ക്വൊട്ടേഷന്‍ ഭംഗിയായി ചെയ്യാന്‍ ചാനല്‍ നമ്പി കാട്ടുന്ന വ്യഗ്രത മനസ്സിലാക്കാം.എന്നാല്‍ റ്റിവി വിമര്‍ശ
കയ്ക്ക് അഴീക്കോട് മാഷോട് എന്തിന്റെ പേരിലാണ് ഇത്ര പക?'പ്രേമ തപസ്വിനി'യോടുള്ള വര്‍ഗ്ഗസ്നേഹമോ,താര രാജാവിനോടുള്ള പ്രേമം കലര്‍ന്ന ആരാധനയോ?പല സിനിമകളിലും വാടക ഭാര്യമാരെയും കാമുകിമാരെയും അമ്മമാ
രെയും വേഷം കെട്ടി ഇറക്കിച്ചിട്ടുള്ള സൂപ്പര്‍സ്റ്റാറിന്റെയും ശിങ്കിടികളുടെയും കുരുട്ടു ബുദ്ധിയില്‍ നിന്നും ഉടലെടുത്ത നഷ്ട
പ്രണയത്തിന്റെ തിരക്കഥയില്‍ കലാകൗമുദിയിലെ കോളമെഴുത്തുകാരിക്കും പങ്കുണ്ടോ എന്നു സംശയിക്കേണ്ടിയിരി
ക്കുന്നു.

പ്രേമലേഖന വില്പനക്കാരി രംഗത്തു വരും മുമ്പു തന്നെ താരരാജാവിന്റെ പക്ഷം പിടിച്ച് അഴീക്കോടീനെ അപഹ
സിക്കുവാന്‍ കലാകൗമുദിയുടെ ലക്കം 1801 ഉപയോഗിക്കുന്നുണ്ട് റ്റിവി വിമര്‍ശക.പ്രസിദ്ധമായ സെന്‍ കഥ പോലും ഇതിനു വേണ്ടി അവര്‍ വളച്ചൊടിക്കുന്നു.ഗള്‍ഫുകാരന്റെ ഭാര്യയെ അടിച്ചുമാറ്റിയ പാട്ടുകാരനും വിവാഹ മോചനക്കേ
സുമായി കുടുംബക്കോടതി കയറിയിറങ്ങിയ മുന്‍ മന്ത്രി കൂടിയായ മാടമ്പി നടനും ഒരു ചാനലില്‍ ഇരുന്ന് അഴീക്കോ
ടിനെ അപമാനിച്ച് യുഗ്മഗാനം ആലപിച്ചത് ഉഷാ നായര്‍ കാണുന്നില്ല.പക്ഷേ മാഷെ അപമാനിക്കുന്ന "മാദ്ധ്യമ കുരുത്തക്കേട് സൂര്യയുടെ അനില്‍ നമ്പ്യാര്‍ വൃത്തിയായങ്ങു ചെയ്തതു"കണ്ട്പുളകം കൊള്ളുന്നു.ഇതേ ചാനല്‍ പിമ്പിന്റെ മറ്റൊരു അഴീക്കോട് വിരുദ്ധ അഭിമുഖം കേണ്ടപ്പോള്‍, തലക്കെട്ടു മുതല്‍ അദ്ദേഹത്തെ അപമാനിക്കുന്ന റ്റിവി നിരൂ
പണവുമായി ഉഷാ നായര്‍ വന്നു.ഇതൊക്കെ വെറും ചുമ്മാതെയോ?

ഉപകര്‍ത്താക്കള്‍ക്കും ആരാധനാ മൂര്‍ത്തികള്‍ക്കും വിടുപണി ചെയ്യുവാന്‍ വേണ്ടി ഒരു പ്രധാന വാരികയുടെ താളുകള്‍
ദുരുപയോഗം ചെയ്യുന്നതു നല്ല മാദ്ധ്യമ പ്രവര്‍ത്തനമല്ല.പ്രേമലേഖനം കാട്ടിയും നഷ്ടപ്രണയത്തിന്റെ കഥപറഞ്ഞും മാന്യന്മാരെ ആക്ഷേപിക്കാന്‍ നടക്കുന്ന വാടകപ്രണയിനികളെയും വല്ലവന്റെയും നക്കാപ്പിച്ച പറ്റി നാലാംകിട പിമ്പി
ന്റെ പണി ചെയ്യുന്ന വൃത്തികെട്ട ചില ചാനല്‍ജീവികളെയും വാഴ്ത്തി വായനക്കാരെ ഇനിയെങ്കിലും ഉഷാ എസ് നായര്‍ അവഹേളിക്കരുത്;വല്ലതും തടഞ്ഞതിന്റെ പേരിലാണെങ്കിലും.


Fans on the page

5 comments:

dethan said...

കലാകൗമുദിയിലെ 'ടിവി കാഴ്ച'എന്ന പംക്തിയില്‍ ഉഷാ എസ്.നായര് ഡോ.സുകുമാര്‍ അഴീക്കോടിനെതിരെ തുടര്‍ച്ചയായി എഴുതി
ക്കൊണ്ടിരിക്കുന്നു.നിരന്തരമുളള ഈ വ്യക്തി ഹത്യ കണ്ടില്ലെന്നു നടിക്കാന്‍ വയ്യ.
-ദത്തന്‍

Baiju Elikkattoor said...

:) അഭിനന്ദനങ്ങള്‍!

Yesodharan said...

അഴീക്കോട് മാഷിനെ അധിക്ഷേപിക്കാന്‍ കച്ച കെട്ടിയിറങ്ങിയ
നപുംസകങ്ങള്‍ക്ക് ഇതൊരു കനത്ത പ്രഹരമാണ്.സന്ദര്‍ഭോചിതമായി
ഈ രചന....അഭിനന്ദനങ്ങള്‍

kaalidaasan said...

ദത്തന്‍,


പ്രസക്തമായ ലേഖനം.

ഉഷ എസ് നായരുടെ റ്റി വി കാഴ്ച്ച ഒരിക്കലും റ്റി വി കാഴ്ച്ചയായിരുന്നിട്ടില്ല. ആ പേരില്‍ നടത്തുന്ന കുറ്റം പറച്ചിലുകളായിരുന്നു. നാട്ടുമ്പുറങ്ങളില്‍ ചില പെണ്ണുങ്ങള്‍ നടത്താറുള്ള പരദൂഷണം പോലെ ഒന്ന്. അഴീക്കോടിനെ കുറ്റം പറയാന്‍ കിട്ടിയ അവസരം അവര്‍ ഉപയോഗിച്ചു.

വിലാസിനി റ്റീച്ചറുടെ അല്‍പ്പത്തവും ഉഷ നായരുടെ വിടുപണിയും തുറന്നു കാണിച്ചത് അവസരോചിതം തന്നെ.

dethan said...

ബൈജു,
നന്ദി.

യശോധരന്‍,

സൂപ്പര്‍ സ്റ്റാറുകളുടെ കൈയ്യില്‍ നിന്നും കോഴ പറ്റി പിമ്പിന്റെ പണി ചെയ്യുന്ന ചാനല്‍ പ്രവര്‍ത്തകരും കൂലിയെഴുത്തുകാരും കൂടി എറിഞ്ഞു വീഴ്ത്താന്‍ നോക്കിയാല്‍ വീഴുന്നതല്ല അഴീക്കോട് മാഷിന്റെ സല്പേരും മാന്യതയും.എങ്കിലും ഒന്നു രണ്ടു വാടക ഗുണ്ടകളും കാശും ഉണ്ടെങ്കില്‍ ആരെയും അപമാനിക്കാം എന്നു കരുതുന്നത് ശരിയല്ലല്ലോ.
നന്ദി.


കാളിദാസന്‍,

താങ്കള്‍ പറഞ്ഞതു പോലെ അവരുടെ റ്റിവി കാഴ്ച ഒരു പരദൂഷണ പംക്തിയാണെന്ന് ആഴ്ച തോറും
വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിലാസിനിയും ഉഷാ നായറും മാത്രമല്ല ഇതിലെ കക്ഷികള്‍.പ്രധാന
കക്ഷികള്‍ സൂപ്പര്‍ സ്റ്റാറും ബാലന്‍പിള്ളമകനും മറ്റുമാണ്.കര്‍ട്ടനു പിന്നിലിരിക്കുന്ന അവരുടെ എച്ചില്‍ നക്കിക്കൊണ്ട് ചാനല്‍ പിമ്പാണ് ഇപ്പോള്‍ വെളിച്ചത്തു കളിക്കുന്നത്.ചെമ്മനം ചാക്കോയുമായുള്ള "വര്‍ത്തമാനം" കൂടി വന്നപ്പോള്‍ സംഗതി വളരെ വ്യക്തമായി.

-ദത്തന്‍