Total Pageviews

Saturday, April 3, 2010

സൂപ്പര്‍ സ്റ്റാറിന് നിയമം ബാധകമല്ലേ?

ഇന്ത്യന്‍ കരസേനയുടെ രണ്ടാം നിരയാണത്രെ ടെറിട്ടോറിയല്‍ ആര്‍മി എന്ന സന്നദ്ധ സംഘടന.കരസേനയ്ക്കെന്ന
പോലെ ഈ സേനയ്ക്കും പരിശീലനം നിര്‍ബ്ബന്ധമാണ്.ഇവര്‍ക്കുള്ള ട്രെയിനിംഗ് വാരാന്ത്യത്തിലോ അവധി ദിവസങ്ങളിലോ ആണ് സംഘടിപ്പിക്കുന്നത്.4 മണിക്കൂര്‍ നേരത്തെ പരിശീലനം ഒരു ദിവസത്തേതായി കണക്കാക്കി,ആദ്യ വര്‍ഷം 32 ദിവസത്തെ പരിശീലനവും 4 ദിവസത്തെ ക്യാമ്പും, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഏറ്റവും കുറഞ്ഞത് 30 ദിവസത്തെ ട്രയിനിങ്ങും 14 ദിവസം നീളുന്ന ക്യാമ്പും വേണമെന്നാണ് നിബന്ധന.

യഥാര്‍ത്ഥ പ്രതിരോധ സേനയില്‍ ചേരുന്നവര്‍ക്ക് 6 മാസം വരെയാണ് നിര്‍ബ്ബന്ധിത പരിശീലനം.അപ്പോള്‍ എത്രമാ
ത്രം കുറച്ചാണ് ടെറിട്ടോറിയല്‍ ആര്‍മി അംഗങ്ങള്‍ക്കുള്ള പരിശീലനം എന്ന് വ്യക്തമാണ്."പിള്ളേര്‍ക്ക് ഇത്രയും മതി"
എന്നു പറയും പോലെ അവര്‍ക്ക് ഇതു തന്നെ ധാരാളം എന്നായിരിക്കും അധികൃതര്‍ വിചാരിച്ചിരിക്കുന്നത്.അതു പോ
ലും ഒരു സൂപ്പര്‍ സ്റ്റാറിനു വേണ്ടി വീണ്ടും വെട്ടിക്കുറയ്ക്കുന്നതാണ് അടുത്ത ദിവസങ്ങളില്‍ കണ്ടത്.

നമ്മുടെ കരസേനയിലെ ഔദ്യോഗിക ശ്രേണിയില്‍ ഏറ്റവും മുകളിലുള്ള കമ്മീഷന്‍ഡ് ഓഫീസേഴ്സ് വിഭാഗത്തില്‍ 'ലഫ്റ്റനന്റി'നും 'ക്യാപ്റ്റനും' 'മേജറി'നും മുകളില്‍ ഉള്ള തസ്തികയാണ് ലഫ്റ്റനന്റ് കേണല്‍.കഠിനമായ പരിശീലന
ത്തിനും കുറ്റമറ്റ സേവനത്തിനും വര്‍ഷങ്ങളുടെ കാത്തിരുപ്പിനും ശേഷം ഒരു കമ്മീഷന്‍ഡ് ഓഫീസര്‍ക്കു ലഭിക്കുന്ന ഈ പദവിയാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്ന ഉടന്‍ മോഹന്‍ ലാലിന് ലഭിച്ചത്.ബ്രാന്റ് അംബാസിഡര്‍ ആകാന്‍ ക്ഷണിച്ചിട്ടാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നതെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ആളുകളെ ധാരാളമായി ടെറിട്ടോറിയല്‍ ആര്‍മിയിലക്ക് ആകര്‍ഷിക്കാനാണ് മലയാളത്തിലെ ഈ സൂപ്പര്‍ സ്റ്റാറിനെ ബ്രാന്റ് അംബാസിഡര്‍ ആക്കിയത് എന്നാണ് അധികാരികളുടെ വിശദീകരണം.

പക്ഷേ ചേര്‍ന്ന ഉടന്‍ ലഫ്റ്റനന്റ് കേണല്‍ പദവി കൊടുത്തതും സാധാരണ സൈനികന്‍ ആറു മാസവും ടെറിട്ടോറി
യല്‍ സേനക്കാരന്‍ ആണ്ടില്‍ 32 ദിവസവും ചേയ്യേണ്ടുന്ന ട്രയിനിങ്, മോഹന്‍ ലാലിന് 3 ദിവസം മതി എന്നു തീരുമാനിച്ചത് എന്തടിസ്ഥാനത്തിലാണ് എന്നു മനസ്സിലാകുന്നില്ല.രണ്ട് സിനിമയില്‍ കേണലിന്റെയോ ലഫ്റ്റനന്റ് കേണലിന്റെയോ വേഷത്തില്‍ അഭിനയിച്ചതു കൊണ്ട് യഥാര്‍ത്ഥ ലഫ്റ്റനന്റ് കേണല്‍ ആകുമോ? നിരവധി സിനിമക
ളില്‍ ഡോക്റ്ററായി അഭിനയിച്ചതിന്റെ ബലത്തില്‍ ലാലിനും മമ്മൂട്ടിയ്ക്കും മുകേഷിനുമൊക്കെ, സംസ്കൃത സര്‍വ്വകലാശാല ഉള്‍പ്പടെ ഏതെങ്കിലും യൂണിവേഴ്സിറ്റി എം.ബി.ബി.എസ് ഡിഗ്രി നല്‍കുമോ?

ആയുധ പരിശീലനമടക്കമുള്ള ട്രയിനിംഗ് കഴിഞ്ഞെന്നു പെരുമ്പറയടിച്ച്,ഒരു സിനിമാ ഷൂട്ടിങ്ങിന്റെ ആരാവാരത്തോ
ടെ "ലഫ്റ്റ.കേണല്‍" മോഹന്‍ ലാലിനെ വഴിനീളെ എഴുന്നള്ളിച്ചത് ഏതു സൈനിക ചട്ടമനുസരിച്ചാണ്? ഇതിനു മു
മ്പ് ഒരു ലഫ്റ്റ്. കേണലിനും നല്‍കാത്ത പ്രത്യേക പരിഗണന ഒരു വെറും നടനു നല്‍കിയതിലൂടെ ലക്ഷക്കണക്കിന് സൈനികരെ അധിക്ഷേപിക്കുകയാണു ചെയ്തത്.സൈനിക വേഷത്തില്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുക വഴി സൈനി
ക യൂണിഫോമിനെ ഈ നടന്‍ അവഹേളിച്ചു എന്ന പരാതി നിലനില്‍ക്കുമ്പോഴാണ് മേലാപ്പീസര്‍മാരുടെ നേതൃത്വ
ത്തില്‍ ഇത്തരം കെട്ടി എഴുന്നള്ളിപ്പ് നടന്നത്.ഇത് പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ശത്രുരാജ്യ ഭടന്മാര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നേരെ നിറയൊഴിക്കുവാന്‍ മാത്രമല്ല ഒരു പട്ടാളക്കാരന്‍ പഠിക്കുന്നത്.ദുരന്തങ്ങളുണ്ടാകുമ്പോള്‍ സഹായിക്കുവാനും അശരണരെയും ആലംബ ഹീനരെയും സം രക്ഷിക്കുവാനും മുതിര്‍ന്നവരെ ബഹുമാനിക്കുവാനും അവന്‍ അറിഞ്ഞിരിക്കണം."It offers a golden
opportunity to be a part of the world's finest Army and get trained not only to be an Officer but also a Gentleman for life." ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ് സൈറ്റ് പറയുന്നു.

അടുത്ത നാളുകളില്‍ നടന്റെ തൊഴില്‍ നിഷേധവുമായി ബന്ധപ്പെട്ട് നടന്ന വിവാദത്തില്‍ പങ്കെടുത്തു കൊണ്ട്,ശതാഭി
ഷിക്തനായ ഡോ. സുകുമാര്‍ അഴീക്കോടിനെയും സപ്തതി കഴിഞ്ഞ തിലകനെയും പുലഭ്യം പറഞ്ഞ മോഹന്‍ ലാല്‍ 50 -ല്‍('ഫിഫ്റ്റിപൂര്‍ത്തി'യില്‍)എത്തിയിട്ടും താന്‍ ജെന്റില്‍മാന്‍ അല്ലെന്ന് തെളിയിച്ചിരിക്കയാണ്.സ്വന്തം'ഫാന്‍സ്'
പടയെ ഇളക്കിവിട്ട് സുകുമാര്‍ അഴീക്കോടിന്റെ കോലം കത്തിപ്പിച്ച ആള്‍ മറ്റെന്തായാലും ജന്റില്‍ മാന്‍ ആകില്ല.ല
ഫ്റ്റനന്റ് കേണല്‍ വേഷത്തില്‍ കുടുംബസമേതം തിരുവിതാംകൂര്‍ മഹാരാജാവിനെ മുഖം കാണിക്കാന്‍ പോയ വ്യക്തി
യ്ക്ക് ധരിക്കുന്ന യൂണിഫോമിന്റെയോ വഹിക്കുന്ന പദവിയുടെയോ അന്തസ്സ് മനസ്സിലായിട്ടില്ലെന്നു വ്യക്തമാണ്.ഇത്തരം അപക്വമതിയും ബാലിശ ബുദ്ധിയുമായ ഒരാളുടെ കൈയില്‍ എന്തു വിശ്വസിച്ചാണ് മതിയായ പരിശീലനം പോലും നല്‍കാതെ ആയുധം വച്ചു കൊടുക്കുന്നത്?

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരുന്നതിന് നിഷ്കര്‍ഷിച്ചിട്ടുള്ള പ്രായ പരിധി 42 വയസ് ആണ്.ലഭ്യമായ വിവരം അ
നുസരിച്ച്, 1960 ല്‍ ആണ് മോഹന്‍ലാലിന്റെ ജനനം.2009 ജൂലായില്‍ ആണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്ന
ത്.അതായത് പ്രായപരിധി കഴിഞ്ഞ് 7 വര്‍ഷത്തിനു ശേഷമാണ് സൂപ്പര്‍ സ്റ്റാര്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നി
ട്ടുള്ളത് എന്നു സാരം.ആ സ്ഥിതിയ്ക്ക് പ്രായപരിധി കഴിഞ്ഞ ലാലിനു പ്രവേശനം കൊടുത്തതും ലഫ്റ്റനന്റ് കേണല്‍ പദ
വി നല്‍കിയതും ബ്രാന്റ് അംബാസിഡര്‍ ആക്കിയതും നഗ്നമായ അധികാര ദുര്‍വ്വിനിയോഗമാണ്.നിയമവിരുദ്ധമാണ്.
ചട്ടങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനമാണ്. ടെറിട്ടോറിയല്‍ ആര്‍മിയുടെയും കരസേനയുടെയും നിയമങ്ങള്‍ ഒരു സൂപ്പര്‍ സ്റ്റാറിനു വേണ്ടി മാറ്റിയത് എന്തടിസ്ഥാനത്തിലാണ് എന്ന് അറിയാന്‍ ഈ രാജ്യത്തിലെ ജനങ്ങള്‍ക്ക്
അവകാശമുണ്ട്.

പ്രായ പരിധി കഴിഞ്ഞ ഒരുവനെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ത്തതും ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയതും
32 ദിവസത്തെ ട്രയിനിങ് 3 ദിവസമായി ചുരുക്കിയതും പട്ടാള പരേഡ് കോമാളി റോഡ് ഷോ ആക്കി മാറ്റിയതും ആരുടെ നിര്‍ദ്ദേശപ്രകാരമായാലും നിയമ വിരുദ്ധവും ഇന്ത്യന്‍ പ്രതിരോധ സേനയ്ക്കു ഒന്നടങ്കം അപമാനകരവുമാണ്.
ഈ നിയമ നിഷേധത്തിന് മോഹന്‍ ലാല്‍ ഒരു വിധത്തിലും ഉത്തരവാദിയല്ല.കരസേനയുടെ അന്തസ്സും ഗൗരവവും വെറും കുട്ടിക്കളിയാക്കി പൊതുജന മദ്ധ്യത്തില്‍ അവതരിപ്പിച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥ മേധാവികള്‍ ആണ് ഇതില്‍ കുറ്റക്കാര്‍.

അകത്തു നിന്നും പുറത്തു നിന്നും രാജ്യം ഭീകര ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ സൈന്യത്തിനു മൊത്തം അവമതിപ്പ് ഉണ്ടാക്കിയ ഈ നടപടി രാജ്യദ്രോഹമാണ്.ഏതെങ്കിലും സര്‍വ്വകലാശാല ഓണററി ഡോക്ട്രേറ്റ് നല്‍കുന്ന ലാഘവത്തോടെ, വഴിയേ പോകുന്നവര്‍ക്കും വേഷം കെട്ടുന്നവര്‍ക്കും കൊടുക്കാനുള്ളതല്ല, സാധാരണ ജവാന്മാരും ഓഫീസര്‍മാരും അവരുടെ 'ആയുസ്സും വപുസ്സും'ഹോമിച്ചു നേടുന്ന പദവിയും പത്രാസും.വൈസ് ചാന്‍സലര്‍ക്കോ ഒരു സിന്‍ഡിക്കേറ്റംഗത്തിനോ താല്പര്യമുണ്ടായാല്‍ ആര്‍ക്കും ഓണററി ഡോക്ട്രേറ്റ് കിട്ടും.അങ്ങനെ ഏതെങ്കിലും വ്യക്തി
യുടെ താല്പര്യത്തിന് അനുസരിച്ച് പട്ടാളത്തില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കും എന്നു തോന്നിപ്പിക്കുന്നത് രാജ്യരക്ഷയ്ക്കു തന്നെ അപകടമാണ്.ജീവിതത്തിന്റെ വസന്ത കാലം മുഴുവന്‍ രാജ്യരക്ഷയ്ക്കുവേണ്ടി ഉഴിഞ്ഞു വയ്ക്കുന്ന ജവാന്മാരെ നിന്ദി
യ്ക്കലാണ്.പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്.Fans on the page

16 comments:

dethan said...

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരുന്നതിന് നിഷ്കര്‍ഷിച്ചിട്ടുള്ള പ്രായ പരിധി 42 വയസ് ആണ്.ലഭ്യമായ വിവരം അനുസരിച്ച്, 1960 ല്‍ ആണ് മോഹന്‍ലാലിന്റെ ജനനം.2009 ജൂലായില്‍ ആണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നത്.അതായത് പ്രായപരിധി കഴിഞ്ഞ് 7 വര്‍ഷത്തിനു ശേഷമാണ് സൂപ്പര്‍ സ്റ്റാര്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നി
ട്ടുള്ളത് എന്നു സാരം.ആ സ്ഥിതിയ്ക്ക് പ്രായപരിധി കഴിഞ്ഞ ലാലിനു പ്രവേശനം കൊടുത്തതും ലഫ്റ്റനന്റ് കേണല്‍ പദ
വി നല്‍കിയതും ബ്രാന്റ് അംബാസിഡര്‍ ആക്കിയതും നഗ്നമായ അധികാര ദുര്‍വ്വിനിയോഗമാണ്.നിയമവിരുദ്ധമാണ്.
ചട്ടങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനമാണ്. ടെറിട്ടോറിയല്‍ ആര്‍മിയുടെയും കരസേനയുടെയും നിയമങ്ങള്‍ ഒരു സൂപ്പര്‍ സ്റ്റാറിനു വേണ്ടി മാറ്റിയത് എന്തടിസ്ഥാന
ത്തിലാണ് എന്ന് അറിയാന്‍ ഈ രാജ്യത്തിലെ ജനങ്ങള്‍ക്ക്അവകാശമുണ്ട്.
-ദത്തന്‍

സന്തോഷ്‌ ജനാര്‍ദ്ദനന്‍ said...

Perception is all that matters. ee vishayathil ithra emotional aakaanulla scope onnum njan kaanunnilla (ente personal abhiprayam, orupakshe thankalkku yojikkan kazhinjilla ennu varaam).

Uniform-l ad-l abhinayichathu "cheriya" thetu thanne. Athum thettonnumalla. Enthukondu athine Major Mahadevante oru appearance aayi kaanunnilla? Mr. Lal's profession is Acting. Not Army.

pinne sathabhishekam kazhinju ennu vachu Sukumar azhikodinu enthum parayam ennaano? Mohanlal SA-ye pulabhyam onnum paranjittillallo. "Ayal" ennu paranju. athesamayam SA paranjatho? Hemamalini-ye "Aval" ennu abhisambodhana cheythu. thante makaleyo bhaaryayeyo allaathe valla pannungalem keri aval ival ennokke vilikkunnathu theere samskara soonyaraayavarkku mathram cheyyan kazhiyunna karyangngalanu.

Kapil Dev, Mohan lal ennivareyokke yudham varumbol thokkedukkanalla... pattalathilekku yuvaakkale kondu varaanaanu ee sthanamanangal kodukkunnathu. sthaanam mathrame ulloo, salary-um anukoolyangngalumokke kashtiyaanu. athu thangalkku ariyillayirikkaam. njan TA-ye kurichu nallavannam manasilakkiyittundu. (I am waiting for my entry to TA.)

TA has its own special rules to induce celebrities into the system. Age limit is for those who are going to serve the nation in war head. Lal is not one of that kind. He is just an Ambassador.

(I don't see any relevant point in this article)

"I am not a Lal fan"

Niki said...

I Totaly agree with what santhosh said

dethan said...

സന്തോഷ് ജനാര്‍ദ്ദനന്‍,
അഴീക്കോടും മോഹന്‍ ലാലും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് മുമ്പ് ഒരു പോസ്റ്റ് ഇട്ടിരുന്നു.ഇവിടെ പ്രശ്നം മറ്റൊന്നാണ്.സാ
ധാരണ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരുന്ന
വര്‍ക്കു നല്‍കുന്ന 32 ദിവസത്തെ ട്രയിനി
ങ്ങിനു പകരം 3 ദിവസത്തെ ട്രയിനിങ്ങ് മതിയെന്നു തീരുമാനിച്ചത് ശരിയല്ല.അത് തെറ്റായ ധാരണയും സന്ദേശവും ഈ സേനയെക്കുറിച്ച് ജനങ്ങള്‍ക്ക് നല്‍കും.ബ്രാന്റ്
അംബാസിഡര്‍ക്ക് പ്രായ പരിധി ബാധകമല്ലെന്ന് വാദത്തിനു വേണ്ടി സമ്മതിക്കാം.അങ്ങനെയെങ്കില്‍ ട്രയിനിങ്ങിന്റെ
യും ആവശ്യമില്ലല്ലോ.പിന്നെന്തിനാണ് മൂന്നു ദിവസം ട്രയിനിങ്ങ് നല്‍കിയത്?ബ്രാന്റ് അംബാ
സിഡര്‍ക്ക് ലഫ്റ്റനന്റ് കേണല്‍ പദവി? മലബാര്‍ ഗോള്‍ഡിന്റെ ബ്രാന്റ് അംബാസിഡര്‍ ആയപ്പോള്‍ അതിന്റെ എം.ഡി പദവിയോ മാനേജര്‍ പദവിയോ അവര്‍ നല്‍കിയില്ലല്ലോ.
അപ്പോള്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരുന്ന
തിനും അതിലെ ട്രയിനിങ്ങിനും മറ്റും നിയതമാ
യ വ്യവസ്ഥകളുണ്ട്.അവ മോഹന്‍ ലാലിന്റെ കാര്യത്തില്‍ ലംഘിച്ചിചിരിക്കുന്നു എന്നേ ഞാന്‍ പറഞ്ഞുള്ളു.അത് നിയമ വിരുദ്ധമാണ്;പ്രതിരോധ സേനയുടെ മൊത്തം അന്തസ്സു കെടുത്തുന്നതുമാണ്.മോഹന്‍ ലാലും കപില്‍ ദേവും യുദ്ധം ചെയ്യാന്‍ പോകില്ലെന്ന് എല്ലാര്‍ക്കും അറിയാം.പക്ഷേ യുദ്ധം ചെയ്യാന്‍ പോകുന്ന പാവപ്പെട്ട പട്ടാളക്കരനെ അവഹേളിക്കരുത്.
ഒരു സന്നദ്ധസേനയിലേക്ക് ആളുകള്‍ എത്തേണ്ടത് നിര്‍ബ്ബന്ധിച്ചോ പ്രലോഭിപ്പിച്ചോ അല്ല.അങ്ങനെ ആരെങ്കിലും വന്നു ചേര്‍ന്നാല്‍ തന്നെ അവരുടെ പ്രതിബദ്ധത എന്തായിരിക്കും എന്ന് ഊഹിക്കാവുന്ന തേ ഉള്ളൂ.

താങ്കള്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരാന്‍ തീരുമാനിച്ചത് നല്ലകാര്യം.മോഹന്‍ ലാലിനു കിട്ടിയ വരവേല്പ് കണ്ട് മോഹിതനായിട്ടാണെ
ങ്കില്‍ ഹാ കഷ്ടം എന്നേ പറയാനുള്ളു.സ്വമേ
ധയാ ആണെങ്കില്‍ എല്ലാ ഭാവുകങ്ങളും.

അഴീക്കോട് സൈനിക ഓഫീസര്‍ അല്ലാത്തതു
കൊണ്ട് ജന്റില്‍ മാന്‍ ആകണമെന്നു നിര്‍ബ്ബന്ധമില്ല.അതല്ലല്ലോ ഓണററി ആണെങ്കി
ലും ലഫ്റ്റനന്റ് കേണല്‍ ആയ ആളുടെ സ്ഥിതി.തന്റെ അച്ഛനാകാന്‍ പ്രായമുള്ള
ഒരാളെ തങ്കളാണെങ്കില്‍ മോഹന്‍ ലാല്‍ പറഞ്ഞ മട്ടില്‍ പരാമര്‍ശിക്കുമോ?ശതാഭിഷേകം
കഴിഞ്ഞ വ്യക്തി എന്നുള്ളത് അത്രയും പ്രായമായ ആര്‍ക്കും അവകാശപ്പെടാവുന്നതേ ഉള്ളു. അഴീക്കോട് മാഷ് അതിനുമപ്പുറം പലതുമാണ്. അതൊന്നും പരിഗണിക്കണ്ടാ.
അരനൂറ്റാണ്ടിലേറെക്കാലം അദ്ധ്യാപക
നായിരുന്ന് മോഹന്‍ ലാലിനേക്കാള്‍ ഒട്ടും മോശമല്ലാത്ത ആയിരക്കണക്കിനു വിദ്യാര്‍ത്ഥി
കള്‍ക്ക് അറിവു പകര്‍ന്നു കൊടുത്ത ആളാണെ
ന്ന പരിഗണനയെങ്കിലും കൊടുക്കാതിരുന്നത് ശരിയോ?ആലോചിച്ചു നോക്കുക.

Binu said...

താങ്കള്‍ പറഞ്ഞതിനോട് യോജിയ്ക്കാന്‍ ആവില്ല. ഇവിടെ മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ സൈനിക ശേഷി അല്ല ആവശ്യം. മറിച്ച് അദ്ദേഹത്തിന്റെ യുവാക്കളെ ആകര്‍ഷിയ്ക്കാനുള്ള കഴിവാണ്. ഞാന്‍ മനസ്സിലാക്കിയടത്തോളം അദ്ദേഹം അത് ഭംഗിയായി ചെയ്യുന്നുണ്ട് . എന്തിനാണീ ബാലിശമായ ആരോപണങ്ങള്‍?

dethan said...

Binu,
യുവാക്കളെ മോഹന്‍ ലാല്‍ എവിടേയ്ക്ക് ആകര്‍ഷിക്കുമെന്നാണ് പറയുന്നത്?
സിനിമയിലേക്കാണെങ്കില്‍ താങ്കള്‍ പറയുന്നത് ശരിയാണ്.ഒരു നടന്റെ സൗന്ദര്യമോ അഭിനയ ശേഷിയോ കണ്ട് ആകര്‍ഷിക്കപ്പെട്ട്
ചെല്ലേണ്ട വേദിയാണോ വാളണ്ടിയര്‍ സേന?അങ്ങനെ ധരിക്കുന്നതും ധരിപ്പിക്കാന്‍ ശ്രമിക്കുന്നതുമല്ലേ ബാലിശം?വളരെ ഉത്തരവാദിത്ത ബോധത്തോടെ ഞാന്‍ ഉന്നയിച്ച ഗുരുതരമായ ചില പ്രശ്നങ്ങളെ ബാലിശമെന്ന് താങ്കളൊ മറ്റുള്ളവരോ ആവര്‍ത്തിച്ചു പറഞ്ഞാല്‍ ബാലിശമാകില്ല.
ഏ.കെ. ആന്റണി പ്രതിരോധ മന്ത്രിയും വേറെ ചില മലയാളികള്‍ കേന്ദ്രഭരണത്തിന്റെ പ്രധാന സ്ഥാനങ്ങളിലും ഇല്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ സേനയെ കോമാളിക്കളിയ്ക്കുള്ള വേദിയാക്കിയവര്‍ സമാധാനം പറയേണ്ടി വരു
മായിരുന്നു.യൂണിഫോമില്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് മോഹന്‍ലാലും വിശദീകരണം നല്‍കേണ്ടി വരുമായിരുന്നു.ഒരു സൈനികന്‍ വളരെ വിലപ്പെട്ടതെന്നു കരുതുന്ന യൂണിഫോം(സിനിമാ സം വിധായകനും കോസ്റ്റ്യൂം ഡിസൈനറും കൂടി നല്‍കുന്നതല്ല) ധരിച്ച് പരസ്യ ചിത്രത്തിലഭിനയിക്കുകയ
ച്ചതോ അതു ശരിയല്ലെന്നു ചൂണ്ടിക്കാണിച്ചതോ ഏതാണു സുഹൃത്തേ ബാലിശം?

Niki,
ആകെ മൊത്തം ടോട്ടല്‍ യോജിക്കുന്നത് അത്ര നല്ലതാണോ?

Binu said...

എന്താണ് താങ്കള്‍ ഉന്നയിച്ച ഗുരിതരമായ പ്രശ്നം?
ടെറിട്ടോറിയല്‍ സേനയെപറ്റി ഞാന്‍ അറിഞ്ഞത് മോഹന്‍ലാല്‍ അതില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത‍ കേട്ടപ്പോഴാണ്. എന്നെ പോലെ തന്നെ മറ്റനേകം ചെറുപ്പക്കാര്‍ ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌ .. അതില്‍ കുറച്ചു പേരെങ്കിലും സേനയെപറ്റി കൂടുതല്‍ അറിയാനും അതില്‍ ചേരാനും താല്പര്യം പ്രകടിപ്പിച്ചാല്‍ അതൊരു നല്ല കാര്യമായിട്ടാണ്‌ എനിയ്ക്ക് തോന്നുന്നത്. .ഞാന്‍ അറിഞ്ഞിടത്തോളം ഒരുപാട് യുവാക്കള്‍ ഇതിനോടകം തന്നെ സേനയില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നിട്ടുണ്ട് . അവരാരും അതിനെ കോമാളിക്കളിയായി കാണുമെന്നു ഞാന്‍ വിശ്വസിയ്ക്കുന്നില്ല. അങ്ങനെ കാണുന്നുണ്ടെങ്കില്‍ അത് അവരുടെ പക്വത ഇല്ലായ്മയാണ്. അല്ലാതെ മോഹന്‍ലാലിന്‍റെ കൊഴപ്പമല്ല...

പിന്നെ പരിശീലനത്തിന്റെ കാര്യം. മാസങ്ങള്‍ നീണ്ട പരിശീലനം മോഹന്‍ലാലില്‍ നിന്ന് ആരും പ്രതീക്ഷിച്ചിട്ടുന്ടെന്നു എനിയ്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ ചുമതല ടെറിട്ടോറിയല്‍ സേനയെപറ്റിയും അതിന്റെ പ്രാധാന്യത്തെ പറ്റിയും ജനങ്ങളെ അറിയിയ്ക്കുക എന്നതാണ്. അത് അദ്ദേഹം വളരെ ഭംഗിയായി തന്നെ അദ്ദേഹം ചെയ്തു.

താങ്കളുടെ ആരോപണങ്ങള്‍ ബാലിശമാണെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. അത് എന്റെ അഭിപ്രായം ആണ്. എന്റെ കമന്റില്‍ എന്റെ അഭിപ്രായം ആണല്ലോ ഞാന്‍ പറയേണ്ടത്. പോസ്റ്റ്‌ താങ്കളുടെ ആയതു കൊണ്ട് കമന്റ്‌ വേണമെങ്കില്‍ താങ്കള്‍ക്ക് ഡിലീറ്റ് ചെയ്യാം...പക്ഷെ ഞാന്‍ എന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു.

dethan said...

Binu,
ഇത്രയൊക്കെ വിശദീകരിച്ചിട്ടും ഗുരുതരമായ പ്രശ്നം എന്താണെന്നു താങ്കള്‍ക്കു മനസ്സിലായില്ലെങ്കില്‍ എന്തു ചെയ്യാനാണ്?ഒരു കണക്കിനു നോക്കിയാല്‍,"ടെറിട്ടൊറിയല്‍ ആര്‍മിയെക്കുറിച്ച് അറിയുന്നതു തന്നെ മോഹന്‍ലാല്‍ അതില്‍ ചേര്‍ന്ന വാര്‍ത്ത വന്നപ്പോഴാണ്''എന്ന‍ താങ്കളുടെ പ്രസ്താവനയില്‍ തന്നെ അതിനുത്തരമുണ്ട്.
തങ്ങളുടെ ആരാധനാമൂര്‍ത്തികള്‍ ചെയ്യുന്നത് മാത്രം നോക്കി ലോകത്തെ വിലയിരുത്തു
ന്നതുകൊണ്ടാണ്, ചിരട്ടവെള്ളം കണ്ട ഉറുമ്പിനെപ്പോലെ ഇത്ര സങ്കുചിതമായി കാര്യങ്ങള്‍ വീക്ഷിക്കുന്നത്.മോഹന്‍ ലാലിനു വേണ്ടി ടെറിട്ടോറിയല്‍ ആര്മിയുടെ പ്രവേശന നിയമങ്ങള്‍ ലംഘിച്ചതും പരിശീലനം പ്രഹസനമാക്കിയതും ഗുരുതരമായ കാര്യം തന്നെയാണ്.അതിന് മോഹന്‍ലാല്‍ ഉത്തരവാദിയാണെന്ന് ഞാന്‍ എവിടെയും സൂചിപ്പിച്ചിട്ടില്ല.അദ്ദേഹം സേനയുടെ അന്തസ്സു കെടുത്തുന്ന പ്രവൃത്തികള്‍ ചെയ്തത് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.അവ ആവര്‍ത്തിക്കുന്നില്ല.

താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ!സ്വന്തം അഭിപ്രായം തന്നെയാണ് ഓരോരുത്തരും കമന്റില്‍ പറയേണ്ടത്.അങ്ങനെയല്ല വേണ്ടത് എന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ.ഇഷ്ടമല്ലാത്ത കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതും അഹിതകര
മായ കമന്റുകള്‍ ഇട്ടവരെ തെറിവിളിക്കുന്നതും നല്ല നടപടിയാണെന്നും കരുതുന്നില്ല.
അല്ലെങ്കില്‍ തന്നെ,അപ്രിയ സത്യം പറഞ്ഞവരെ മെമ്മറിയില്‍ നിന്നും ഡിലീറ്റ് ചെയ്യുന്നതും മറ്റും സൂപ്പര്‍ സ്റ്റാറുകളുടെ
സംസ്കാരമല്ലേ.അവരെ ആരാധകര്‍ അനുകരിച്ചാല്‍ മതി.

വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് അപരാധമായി കണക്കാക്കതിരിക്കുക.പറയുന്നത്
എത്ര ചെറിയവനായാലും അവന്‍ പറയുന്നതില്‍ വല്ല കഴമ്പും ഉണ്ടോ എന്നു നോക്കുക.വെറുപ്പും അമര്‍ഷവും
ഒന്നിനും പരിഹാരമല്ല.

Binu said...

ഞാന്‍ ഒരു മോഹന്‍ലാല്‍ ആരാധകന്‍ ആണെന്ന് എന്റെ ഒരു കമന്റിലും പറഞ്ഞിട്ടില്ല. മോഹന്‍ലാല്‍ എന്ന നടനെ ഞാന്‍ ഒരിയ്ക്കല്‍ ഇഷ്ടപെട്ടിരുന്നു . പക്ഷെ ഇന്നത്തെ മോഹന്‍ലാല്‍ ഒരു നല്ല നടന്‍ പോലും ആണെന്ന് ഞാന്‍ കരുതുന്നില്ല. ഇതും എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. സത്യത്തില്‍ സൂപ്പര്‍ താരങ്ങളും അവരുടെ വിവേക ശൂന്യരും അന്ധരും ആയ ആരാധകരും ആണ് ഇന്നത്തെ മലയാള സിനിമയുടെ ശാപം എന്നും ഞാന്‍ വിശ്വസിയ്ക്കുന്നു...ഇതൊന്നും നമ്മുടെ ഈ പോസ്റ്റിന്റെ വിഷയം അല്ലാത്തതിനാല്‍ കൂടുതല്‍ അതിനെ പറ്റി പറയുന്നില്ല.

പത്രങ്ങളില്‍ തുടര്‍ച്ചയായി മോഹന്‍ലാലിനെയും ടെറിട്ടോറിയല്‍ ആര്‍മിയെയും പറ്റി വാര്‍ത്തകള്‍ വന്നത് ഞാന്‍ ശ്രദ്ധിച്ചത് ഒരു മോഹന്‍ലാല്‍ ആരാധകന്‍ ആയതു കൊണ്ടല്ല. സ്വന്തം നാടിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ വായിയ്ക്കാന്‍ ഇഷ്ടപെടുന്ന ഒരു പ്രവാസി ആയതു കൊണ്ടാണ്. ഇനി നാടിനെ ഇത്രയധികം ഇഷ്ടപ്പെടുന്ന ആള്‍ ആണെങ്കില്‍ എന്ത് കൊണ്ട് ടെറിട്ടോറിയല്‍ ആര്‍മിയെപറ്റി നേരത്തെ അറിയാന്‍ പാടില്ലായിരുന്നു എന്ന് ചോദിച്ചാല്‍ അതിനു എനിയ്ക്ക് ഉത്തരമില്ല.. അതൊരു തെറ്റാണെങ്കില്‍ ക്ഷമിയ്ക്കുക.എന്നെ പോലെയുള്ള പൊതുവിജ്ഞാനം കുറവുള്ള ചെറുപ്പക്കാര്‍ക്ക് ഇത്തരം കാര്യങ്ങളെപ്പറ്റി അവഗാഹമുണ്ടാവാന്‍ ഇത്തരം പത്ര വാര്‍ത്തകളും ബ്രാന്‍ഡ്‌ അംബാസിഡര്‍മാരും സഹായിയ്ക്കും എന്ന് എനിയ്ക്ക് തോന്നുന്നു. ഇനി എന്നെപോലെയുള്ളവര്‍ ഇതൊന്നും അറിഞ്ഞിട്ടും പ്രയോജനമില്ല എന്നാണു താങ്കളുടെ അഭിപ്രായമെങ്കില്‍ പിന്നെ എനിയ്ക്കൊന്നും പറയാനില്ല.

പിന്നെ മോഹന്‍ലാലിനെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആവാന്‍ ക്ഷണിച്ച സൈനിക മേധാവികള്‍ക്കും അദ്ദേഹം തങ്ങളോടൊപ്പം ചേര്‍ന്നതില്‍ സന്തോഷിയ്ക്കുന്ന സാധാരണ സൈനികര്‍ക്കും അദ്ധേഹത്തിന്റെ പ്രവര്‍ത്തിയിലും പരിശീലനത്തിലും ഇത് വരെ എന്തെങ്കിലും നീരസം ഉള്ളതായി ഞാന്‍ വായിച്ചില്ല. പിന്നെ എന്ത് കൊണ്ടാണ് താങ്കള്‍ ഇതിനെ ഇത്ര ഗുരുതരമുള്ള ഒരു പ്രശ്നമായി കാണുന്നത് എന്നാണു എന്റെ ചോദ്യം.

dethan said...

Binu,
ജോലിത്തിരക്കുള്ളവര്‍ക്കും പ്രവാസികള്‍ക്കും എല്ലാ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ കഴിഞ്ഞെന്നു വരില്ല.അത് തറ്റാണെന്നു ഞാന്‍ കരുതുന്നില്ല.

"മോഹന്‍ലാലിനെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആവാന്‍ ക്ഷണിച്ച സൈനിക മേധാവികള്‍ക്കും അദ്ദേഹം തങ്ങളോടൊപ്പം ചേര്‍ന്നതില്‍ സന്തോഷിയ്ക്കുന്ന സാധാരണ സൈനികര്‍ക്കും അദ്ധേഹത്തിന്റെ പ്രവര്‍ത്തിയിലും പരിശീലനത്തിലും ഇത് വരെ എന്തെങ്കിലും നീരസം ഉള്ളതായി ഞാന്‍ വായിച്ചില്ല.പിന്നെ എന്ത് കൊണ്ടാണ് താങ്കള്‍ ഇതിനെ ഇത്ര ഗുരുതരമുള്ള ഒരു പ്രശ്നമായി കാണുന്നത് എന്നാണു" താങ്കളുടെ ചോദ്യം.

വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും നിലവിലുള്ളപ്പോള്‍ അവ പാലിക്കാന്‍ ചുമതലപ്പെട്ടവര്‍ ബാദ്ധ്യസ്ഥരാണ്.അവ നടപ്പിലാക്കുമ്പോള്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സ്ഥാനമില്ല.എം.ബി.ബി.എസ്സ് പരീക്ഷ പാസ്സായാല്‍ മാത്രം നമ്മുടെ നാട്ടില്‍ ഡോക്റ്ററാകാന്‍ കഴിയില്ല.ഹൗസ് സര്‍ജന്‍സി കൂടി കഴിയണം.ഒരു വര്‍ഷത്ത ഹൗസ് സര്‍ജന്‍സിക്കു പകരം ഒരാഴ്ച മതിയെന്നു തീരുമാനിക്കുന്നത് ഗുരുതരമായ നിയമ ലംഘനമാണ്.അതു പോലെ സൈനിക മേധാവിയാലും ഗവര്‍ണ്ണര്‍ ആയാലും ചീഫ് ജസ്റ്റിസ് ആയാലും നിയമത്തിനു വിരുദ്ധമായി ചെയ്യുന്നത് ഗുരുതരമായ തെറ്റു തന്നെയാണ്.കാഴ്ചക്കാര്‍ മാത്രമായ നമ്മള്‍ക്ക് അതിനോട് അനുകൂലിക്കുകയോ പ്രതിഷേധിക്കുകയോ ഉദാസീനരാകുകയോ ചെയ്യാം.പലതിനോടും ഞാന്‍ പ്രതിഷേധിക്കാറുണ്ട്.എന്റെ പല മുന്‍ പോസ്റ്റുകളും നോക്കിയാല്‍ ബോദ്ധ്യമാകും.അത് വ്യക്തി വിരോധം കൊണ്ടാണെന്ന് ദയവു ചെയ്ത് കരുതാതിരിക്കുക.

Yadu said...

Hi,
I agree with this post and I strongly feel that Mohan Lal does not rightly deserve the great position he was offered. I think it is an insult to the army, whether or not this attracts youngsters to the army is a different matter. I believe that its not right to insult a soldier who is effectively putting national security above his own life for the sake of getting new recruits.
Great post! I seriously think the idiots who took the decision should read this, and they reconsider.

dethan said...

Yadu,
ലക്ഷക്കണക്കിനുള്ള പട്ടാളക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും മനസ്സറിയുന്നവരും
നമ്മുടെ സേനയുടെ അന്തസ്സിനെക്കുറിച്ച് ബോധമുള്ളവരും താങ്കള്‍ പറഞ്ഞതിനോട്
നൂറു ശതമാനവും യോജിക്കും.ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ രാജ്യത്തിന്റെ സുരക്ഷ
യ്ക്കു വേണ്ടി ഉഴിഞ്ഞു വയ്ക്കുന്ന സാധാരണ ജവാന്മാരെ അപമാനിക്കുന്ന നടപടിയ്ക്ക് കൂട്ടു നില്‍ക്കുന്ന അധികാരികള്‍ രാജ്യത്തിനു തന്നെ നാണക്കേടാണ്.താരത്തിന്റെ ഗ്ലാമര്‍ കണ്ട് സേനയില്‍ ചേരാന്‍ വരുന്നവരുടെ ആത്മാര്‍ത്ഥതയുടെ ആഴം ഊഹിക്കാവുന്നതേ ഉള്ളു.

പോസ്റ്റിന്റെ സ്പിരിറ്റ് മനസ്സിലാക്കി പ്രതികരിച്ചതിന് നന്ദി.

Rajith said...

asooya ..allade enthu parayaan?

Peeyemcee said...

ഇതില്‍ അസൂയപ്പെടാന്‍ എന്താണുള്ളത്? രജിത് പറഞ്ഞത് ഒട്ടും ശരിയല്ല .
ദത്തന്റെ അഭിപ്രായത്തോട് നൂറു ശതമാനവും യോജിക്കുന്നു.ജീവിതത്തിന്‍റെ
നല്ല കാലം മുഴുവന്‍ രാജ്യത്തിന്‌ വേണ്ടി ഉഴിഞ്ഞു വെച്ചാലും കൂടിഎല്ലാവര്ക്കും
കിട്ടാത്ത പദവി കളാണ് ചില സിനിമയില്‍ അഭിനയിച്ചു
എന്നതിന്‍റെ പേരില്‍ അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.ലാലിനോട്
യാതൊരു വൈരാഗ്യവും ഉണ്ടായിട്ടല്ല .എത്രയൊക്കെ കഷ്ട്ടപ്പാടുകള്‍
സഹിച്ചാണ് പലരും സൈനിക സേവനത്തിനായി പോയി ചേരുന്നത്
തന്നെ.പിന്നീടുള്ള അവരുടെ കടുത്ത പരിശീലനം എല്ലാം രാജ്യത്തോടുള്ള
സ്നേഹം തന്നെയാണ്. അപ്പോളാണ് ഇങ്ങിനെയുള്ള ചില
പ്രഹസങ്ങളും കാണേണ്ടി വരുന്നത്.കഷ്ട്ടം എന്നല്ലാതേ എന്ത്
പറയാന്‍.

dethan said...

Rajith,

ആര്‍ക്ക്,ആരോട്,എന്തിന് അസൂയ?രണ്ടു ദിവസം മുമ്പ് ,പട്ടാളത്തിലേക്കുള്ള റിക്രൂട്മെന്റിനു ക്യൂവില്‍ കാത്തു നിന്ന ഏതാനും യുവാക്കള്‍ ബോധം കെട്ടു വീണ പത്രവാര്‍ത്ത താങ്കള്‍ കണ്ടില്ലെന്നു വരുമോ? ഒരു താരത്തിനെയും കണ്ടുകൊണ്ടല്ല ഈ ചെറുപ്പക്കാര്‍ പ്രതിരോധ സേനയില്‍ ചേരാന്‍ പോയത്.

Peeyemcee,
നന്ദി.യാഥാര്‍ത്ഥ്യം മനസ്സിലാക്കിയതിനും മറ്റുള്ളവര്‍ക്കു പറഞ്ഞു കൊടുത്തതിനും.

Jijo said...

നമ്മുടെ പ്രതിരോധ സേനകളിൽ ബ്രാൻഡ് അംബാസ്സഡർമാരെ തിരഞ്ഞെടുക്കുന്നതിനും, സ്ഥാനമാനങ്ങൾ നൽകുന്നതിനും വ്യക്ക്തമായ ഒരു ചട്ടക്കൂട് അത്യാവശ്യമാണ്. ഇപ്പോൾ അതുണ്ടോ എന്നറിയില്ല. ലഫ്റ്റനന്റ് കേണൽ എന്നതിനോടൊപ്പം ഒരു ഓണററി എന്നോ മറ്റോ ചേർത്തിരുന്നെങ്കിൽ കുറച്ചു കൂടി പ്രായോഗികമായിരിക്കുമെന്ന് തോന്നുന്നു. മതിയായ പരിശീലനമില്ലാതെ എന്തായാലും ലാലിന് യുദ്ധം നയിക്കാനോ, മറ്റു രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനോ കഴിയില്ലല്ലോ?

ഒരു നടനെ നടനായിട്ട് മാത്രം കാണുന്നതാണ് നല്ലത്. മറ്റാരെങ്കിലും എഴുതി വച്ച വരികൾ ഇനിയുമൊരാളുടെ സംവിധാനത്തിൻ കീഴിൽ അഭിനയിച്ച് പ്രതിഫലിപ്പിക്കുക മാത്രമാണ് ഒരു നടന്റെ ജോലി. കുറച്ചു കാലം മുൻപു വരെ ലാൽ അത് വളരെ ഭംഗിയായി ചെയ്തിട്ടുമുണ്ട്. ഒരു നടനോടുള്ള ആരാധന അതിരു കടന്നാൽ അത് നല്ലതല്ല. ലാലിന്റെ പോപ്പുലാരിറ്റി ഉപയോഗപ്പെടുത്താൻ സൈനികനേതൃത്വത്തിന് അവരുടേതായ കാരണങ്ങൾ കാണുമായിരിക്കും. സൈനികകാര്യങ്ങളിൽ അഭിപ്രായം പറയുന്നതിന് സിവിലിയൻസിന് എത്രത്തോളം അധികാരമുണ്ടെന്ന് എനിക്കറിയില്ല. എന്തായാലും ആർമി ബ്രാൻഡ് അംബാസ്സഡർ ആകുവാൻ ഒരു നടനേക്കാളും എന്തു കൊണ്ടും യോജിക്കുക ഒരു കായികതാരമായിരിക്കും. ബ്രാൻഡ് അംബാസ്സഡർമാരെ ഔദ്യോഗിക പദവി നൽകി ആദരിക്കുന്നതും അത്ര നല്ല കാര്യമായി തോന്നുന്നില്ല. പ്രത്യേകിച്ചും ലാലിനേ പോലൊരാൾ അത് സ്വേച്ഛലാഭത്തിനു വേണ്ടി ഉപയോഗിക്കുമ്പോൾ. സൈനിക വേഷത്തിൽ പരസ്യത്തിൽ അഭിനയിച്ചത് എന്തുദ്ദേശ്ശത്തിലാണെന്ന് എല്ലാവർക്കും അറിയാം.