മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടായി.സകല കൈയേറ്റക്കരെയും ഒഴിപ്പിക്കുമെന്നും കൈയേറ്റക്കാര്‍ക്ക് കൂട്ടു നില്ക്കുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിടുകയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അധികം വൈകാതെ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറി എം. എം.മണിയുടെ പ്രഖ്യാപനവും വന്നു.മൂന്നാറില്‍ നിന്ന് ആരെയും ഒഴിപ്പിക്കാന്‍ സി.പി. എം അനുവദിക്കില്ലെന്ന്.പാര്‍ട്ടിയുടെ നയം അതാണെന്നാ
ണ് അദ്ദേഹം പറയുന്നത്.പാവപ്പെട്ട കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന പാരമ്പര്യം കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റി)ന് ഇല്ലത്രെ.
മാത്രമല്ല നവീന മൂന്നാറിന്റെ സ്ഥിതി എന്തായെന്ന് അതിനെക്കുറിച്ചു കുറിച്ചു പറഞ്ഞവരോടു പോയി ചോദിക്കണമെ
ന്നും അതൊക്കെ ശുദ്ധ തട്ടിപ്പാണെന്നും നിവേദിത പി ഹരന് എന്ന സ്ത്രീ വിവര ദോഷിയാണെന്നും പഴയ ദൗത്യ സംഘത്തലവന് മൂന്നാറില്‍ ഇപ്പോഴും കറങ്ങി നടക്കുകയാണെന്നും അയാളുടെ ഗൂഢാലോചനയുടെ ഫലമായുണ്ടായ മാദ്ധ്യമ സൃഷ്ടിയാണ് പുതിയ കൈയേറ്റ കഥയെന്നും ശ്രീമാന്‍ മണി അഭിപ്രായപ്പെട്ടു.
ആദ്യത്തെ മൂന്നാര്‍ ദൗത്യം പരാജയപ്പെടുത്തിയതിന്റെ പിന്നില്‍ മണിയെപ്പോലെയുള്ള ഒരുപാടു പേരുടെ ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ട്.ഘടക കക്ഷികള്‍,സിപിഐ(എം)ഔദ്യോഗിക പക്ഷം,പ്രാദേശിക നേതൃത്വം,ഉദ്യോഗസ്ഥര്‍,ഭൂമി മാഫിയ തുടങ്ങിയവര്ക്കെല്ല്ലാം അതില്‍ പങ്കുണ്ട്.മറ്റൊന്ന് നീതിപീഠമായിരുന്നു..ചില അഭിഭാഷക പ്രമാണിമാരുടെ
യും ന്യാധിപന്മാരുടെയും റിസോര്‍ട്ടുകള്‍ക്ക് നേരേ ജെ.സി.ബി.പൊങ്ങിയ പ്പോഴാണല്ലോ ഒഴിപ്പിക്കലിനെതിരെ ഹൈ
ക്കോടതി തിരിഞ്ഞത്.ഇപ്പോള്‍ അതേ ഹൈക്കോടതി തന്നെയാണ് കൈയ്യേറ്റക്കാരെ ഇറക്കി വിടാന്‍ ഉത്തരവിട്ടിരിക്കു
ന്നത്.കൂട്ടു കക്ഷികളില്‍ പലതും ഇപ്പോള്‍ വന്‍ കിട കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിന് അനുകൂലമാണ്.
ആരൊക്കെ അനുകൂലമായാലും ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന് കൊച്ചു കുഞ്ഞുങ്ങള്‍ക്കു പോലും അറിയാം.മുഖ്യമ
ന്ത്രി എത്ര ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാലും മൂന്നാറിനെ രക്ഷിക്കാന്‍ കഴിയില്ല.കാരണം കാലും കൈയും വരിഞ്ഞു
കെട്ടി വെള്ളത്തിലിട്ടാല്‍ നീന്തിക്കാണിക്കാന്‍ സ.വി.എസ്.അച്യുതാനന്ദന് ,പി.സി സര്‍ക്കാറോ ഗോപിനാഥ് മുതുകാടോ അല്ലല്ലോ.പാര്‍ട്ടിയുടെ പരിപൂര്‍ണ്ണ പിന്തുണയുണ്ടായാല്‍ പോലും ബ്യൂറൊക്രസിയെ ചൊല്‍പ്പടിയ്ക്കു നിര്‍ത്തി ഭരിക്കുക അല്പം പാടുള്ള കാര്യമാണ്.സഹായിക്കുന്നതിനു പകരം ഉപജാപക സംഘത്തിന്റെ പിടിയില്‍ അമര്‍ന്ന്, പാര വയ്ക്കുക മാത്രമാണ് പാര്‍ട്ടി നേതൃത്വം ചെയ്യുന്നതെങ്കില്‍ മുഖ്യമന്ത്രിക്കു എന്തു ചെയ്യാനാകും? ഒഴിപ്പി ക്കലെന്നല്ല,
ഒരു പരിപാടിയും ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കില്ല.പാര്‍ട്ടി നേതൃത്വത്തിന്റെ നല്ലപിള്ളയായ ധനകാര്യമ
ന്ത്രി, വ്യാപാരികളുടെ അഴിമതിയ്ക്കെതിരെ വാളോങ്ങിയപ്പോള്‍,"മൂലധനം സര്‍വ്വ ധനാല്‍ പ്രധാനം"എന്നു കരുതുന്ന ഉപജാപകക്കൂട്ടം നേരിട്ടത് എങ്ങനെയെന്ന് ജനം കണ്ടതാണ്.അപ്പോള്‍ പിന്നെ,സ്ഥാനാര്‍ത്ഥിത്വം മുതല്‍ അനിഷ്ടക
രനായിത്തീര്ന്ന മുഖ്യമന്ത്രിയ്ക്ക് ലഭിക്കാവുന്ന പാര്‍ട്ടി നേതൃത്വ പിന്തുണ ഊഹിക്കാവുന്നതേ ഉള്ളു.
ഇവിടെ വിഷയം അതല്ല.ശ്രീ.പിണറായി വിജയനു മുകളില്‍ സി.പി.ഐ(എം)ന് ഒരു സൂപ്പര്‍ സെക്രട്ടറി ഉണ്ടോ?
ഇടുക്കി ജില്ലാ സെക്രട്ടറി ശ്രീ.എം.എം.മണിയുടെ അടുത്ത കുറച്ചുദിവസത്തെ പ്രസ്താവനകളും പ്രസംഗങ്ങളും ശ്രദ്ധി
ച്ചാല്‍ സംസ്ഥാന സെക്രട്ടറിക്കും മുകളിലുള്ള ഏതോ ഭാരവാഹി ആണ് അദ്ദേഹമെന്നാണ് തോന്നുക.പ്രവര്‍ത്തന പരിചയം കൊണ്ടും പാര്‍ട്ടിയിലെയും ഭരണത്തിലെയും സ്ഥാനം കൊണ്ടും സ്വഭാവ ശുദ്ധി കൊണ്ടും മണിയെക്കാള്‍ വളരെ ഉയരത്തിലുള്ള സ.വി.എസ്.അച്യുതാനന്ദനെ, അയാള്‍ ഓടി നടന്ന് തെറി വിളിക്കുകയാണ്.മുഖ്യമന്ത്രിയെ തട്ടിപ്പുകാരനെന്നും വെട്ടിപ്പു കാരനെന്നും പറഞ്ഞ് അധിക്ഷേപിക്കുവാന്‍ ആരാണ് അയാള്‍ക്ക് അധികാരം കൊടുത്തത് ?കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് പാര്‍ട്ടി നയമല്ല എന്ന് നാട്ടുകാരോട് വിശദീകരിക്കാന്‍ ആരാണ് ഈ ഏഴാം കൂലിയെ ചുമതലപ്പെടുത്തിയത്?
"മൂന്നാറില്‍ ഭൂമി മാനഭംഗം ചെയ്യപ്പെട്ടിരിക്കുന്നു" എന്നാണ് ബഹു.ഹൈക്കോടതിയുടെ ഡിവിഷന്‍ബഞ്ച് അഭിപ്രാ
യപ്പെട്ടത്. മൂന്നാറില്‍ നടക്കുന്ന കൈയ്യേറ്റങ്ങള്‍ നേരില്‍ കണ്ട് ബോദ്ധ്യപ്പട്ടതിനു ശേഷമാണ് വിധി പ്രസ്താവിച്ച
തെന്നാണ് സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് പറഞ്ഞത്.ഈ മാനഭംഗത്തിനും വാണിഭത്തിനും ദല്ലാള്‍ പണി ചെയ്യുന്ന
വര്‍ക്ക് പരിസ്ഥിതി സംരക്ഷണം,പ്രകൃതി സ്നേഹം എന്നതൊക്കെ പരിഹാസ്യമായി തോന്നുക സ്വാഭാവികമാണ്.
അതുകൊണ്ടാണ് നീലക്കുറിഞ്ഞി സംരക്ഷിക്കുന്നതിനെ മണി പരിഹസിക്കുന്നത്.ദല്ലാള്‍ മാത്രമല്ല വാണിഭത്തിലെ പങ്കുകാരന് കൂടിയാണ് ഇയാള്‍ എന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്.ഇയാളുടെ സഹോദരന് നൂറു കണക്കിന് ഏക്കര്‍ വസ്തു കൈയ്യേറിയിട്ടുണ്ടത്രെ.'കട്ടവനേ കഴയ്ക്കൂ'എന്നു പറയുന്നത് എത്ര വാസതവം!ഇയാളാണ് ഇടുക്കി
ജില്ലയിലെ കവലകള്‍ തോറും ചെന്ന് മൈക്കിനു മുമ്പില്‍ നിന്ന് സ.വി.എസ്.അച്യുതാനന്ദനെ കമ്യൂണിസം പഠിപ്പി
ക്കാന്‍ ശ്രമിക്കുന്നത് !!
"മാഫിയാ മച്ചാന്" എന്നതിന്റെയോ "മൂന്നാര്‍ മാന്തി" എന്നതിന്റെയോ ചുരുക്കെഴുത്താണോ മണിയുടെ പേരിന്റെ മുമ്പിലുള്ള "എം. എം."എന്നു സംശയിക്കേണ്ടിയിരിക്കുന്നു.!ആഭാസകരമായ അംഗ വിക്ഷേപങ്ങളുടെ അകമ്പ
ടിയോടെ ഒരു ആദ്യകാല കമ്യൂണിസ്റ്റിനെതിരെ എം.എം.മണി മുരളുകയും മുക്ര ഇടുകയും ചെയ്യുന്നത് ആര്‍ക്കു വേണ്ടി
യാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും."കമ്യൂണിസ്റ്റ്യുഗപുരുഷന്മാരു"ടെ പട്ടികയിലൊന്നും പെടില്ലെ
ങ്കിലും സി പി എം ന്റെ രൂപീകരണത്തിനു മുന്‍ കൈ എടുത്തവരില്‍ അവശേഷിക്കുന്ന ഏക പാര്‍ട്ടി നേതാവാണ് സ.വി.എസ്. തനിക്കു വേണ്ടിയോ അനിയനു വേണ്ടിയോ അളിയനു വേണ്ടിയോ ഒരു സെന്റു ഭൂമി പോലും മൂന്നാറി
ലോ മറ്റെവിടെങ്കിലുമോ അനധികൃതമായി അദ്ദേഹം കൈവശപ്പെടുത്തിയതായി അറിവില്ല.അദ്ദേഹത്തെ പുലഭ്യം
പറയുന്ന ഒരു ഭൂമി,രിസോര്‍ട്ട് മാഫിയാ പിമ്പിനെ ജില്ലാസെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്ന പാര്‍ട്ടി നേതൃത്വം ആരോടൊപ്പമാണ് എന്നു വ്യക്തമാക്കണം. കൈയേറ്റക്കാരുടെ കൂടയോ സാധാരണക്കാരന്റെ കൂടയോ?
പി.ഡി.പിയുമായി തെരഞ്ഞെടുപ്പു ബാന്ധവം പാടില്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം ശരിയായിരുന്നെന്ന് തെളി
യുകയും പാര്‍ട്ടി പിന്നീട് അത് അംഗീകരിക്കുകയും ചെയ്തു.എന്നിട്ടും,മേലില്‍ പി.ഡി.പി യുമായി കൂട്ടുകെട്ട് ഉണ്ടാക്കു
കയില്ല എന്ന് പറഞ്ഞതിന്റെ പേരില്‍ അദ്ദേഹം അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടെത്തിയ പാര്‍ട്ടി നേതൃത്വം,
മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കണമെന്ന മന്ത്രിസഭാ തീരുമാനത്തിനെതിരെ സംഘടിക്കുവാനും സമരം ചെയ്യുവാനും യു.ഡി.എഫ് നെ ക്ഷണിച്ചു കൊണ്ട് പരസ്യമായി രംഗത്തു വന്ന ഇടുക്കി ജില്ലാസെക്രട്ടറിയുടെ ആഭാസ നൃത്തത്തില്‍ അച്ചടക്ക ലംഘനം കാണാത്തത് അത്ഭുതം തന്നെ.
നേരിട്ടു ചെയ്യാന്‍ കഴിയാത്തത് ഇടുക്കി ജില്ലാസെക്രട്ടറി എന്ന കോടാലിക്കൈ ഉപയോഗിച്ച് ചെയ്യുകയാണോ പാര്‍ട്ടി നേതൃത്വം?പൊന്‍കുന്നം വര്‍ക്കിയെ അപമാനിക്കന്‍ പണ്ട് ഒരു വൈദികന് ചെയ്തത് സി.പി.എം നേതൃത്വം പയറ്റി നോക്കുകയാണോ?
പള്ളിക്കും പട്ടക്കാര്‍ക്കും എതിരെ കഥയെഴുതിക്കൊണ്ടിരുന്ന പൊന്‍ കുന്നം വര്‍ക്കിയെ മദ്യപിച്ചു ലക്കുകെട്ട ഒരുത്തന്
ഒരിക്കല്‍ ചീത്ത വിളിച്ച് കൈയേറ്റം ചെയ്യാന്‍ ചെന്നു."പള്ളീലച്ചന് അഞ്ചു രൂപ തന്നിട്ട് ആ വര്‍ക്കിയെ ഒന്ന് ആക്ഷേപിച്ചു വിട്ടേക്കണം" എന്നു പറഞ്ഞപ്പോള്‍ ചെയ്തു പോയതാണെന്ന്, പിന്നീട് സുഹൃത്തായിത്തീര്‍ന്ന കുഞ്ഞൂ
ഞ്ഞ് വെളിപ്പെടുത്തിയ സംഭവം പൊന്‍ കുന്നം വര്‍ക്കി തന്റെ ആത്മ കഥയില്‍ വിവരിക്കുന്നുണ്ട്.ഭൂമി മാഫിയയുടെ ഏജന്റ് ആയ എം.എം.മണി, വി എസിനെ അപമാനിക്കാന്‍ ഉപജാപക സംഘം പറഞ്ഞുവിട്ട"കുഞ്ഞൂഞ്ഞ്" ആണോ എന്നാണ് സംശയം.
Fans on the page
58 comments:
പ്രസക്തമായ ഈ പോസ്റ്റിനും അതിലെ ശക്തമായ ഭാഷക്കും നന്ദി. മുഖ്യമന്ത്രി വി എസ അച്യുതാനന്ദനെ അപമാനിക്കുന്ന, എം എം മണിയെപ്പോലുള്ള കൊടിചിപ്പട്ടികളെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ടി നേത്ര്യ്ത്വം നാള്‍ക്ക് നാള് പോതുജനമധ്യത്തില്‍ അപഹാസ്യരാവുന്നു!
ദത്തന് ഏതു പാര്‍ട്ടിയുടെ കാര്യം ആണു പറയുന്നത്? ഏതു മൂന്നാറിനെക്കുറിച്ചാണു പറയുന്നത്?
മണി മുക്രയിടുന്നത് ആര്‍ക്കുവേണ്ടിയാണെന്നു സ്പഷ്ടമല്ലേ. സ്വന്തമായി കയ്യേറിയതും കുടുംബക്കാര് കയ്യേറിയതും സംരക്ഷിച്ചു തരാം എന്ന ഉറപ്പിലല്ലേ കളം മറി ചവിട്ടിയത്.
ഇതിലെ ഏറ്റവും കഷ്ടമായിട്ടുള്ള സംഗതി ഇടുക്കി ജില്ലയിലെ എല്ലാ പാര്‍ട്ടി നേതാക്കളും ഓരോ മണിമാരാണെന്നതാണ്.
പത്രത്തില്‍ വന്ന വാര്‍ത്ത അതേപടി കോപ്പി ചെയ്യുന്നു...മനസ്സിലാകുന്നവര്‍ക്ക് മനസ്സിലാകട്ടെ...ഉറക്കം നടിച്ചു കിടക്കുന്നവരെ ഉണര്‍ത്താന്‍ പറ്റില്ലല്ലോ..
കൈയേറ്റം ഒഴിപ്പിക്കണം, പാവങ്ങളെ സംരക്ഷിക്കണം: എം എം മണി
ഇടുക്കി: മൂന്നാറില്‍ വന്‍കിടക്കാരുടെ കൈയേറ്റവും പുതിയ കൈയേറ്റങ്ങളും ഒഴിപ്പിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി പറഞ്ഞു. അതേസമയം രണ്ടും മൂന്നും സെന്റില്‍ തലമുറകളായി ജീവിക്കുന്നവരെയും ചെറുകിട കച്ചവടക്കാരെയും വഴിയാധാരമാക്കി പുതിയൊരു മൂന്നാറുണ്ടാക്കാന്‍ നോക്കിയാല്‍ എതിര്‍ക്കുമെന്നും അദ്ദേഹം 'ദേശാഭിമാനി'യോട് പറഞ്ഞു. ചില മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ടികള്‍ക്കും ഈ വിഷയത്തില്‍ വ്യക്തതയില്ല. മൂന്നാറിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ പിറകില്‍ നിക്ഷിപ്തതാല്പര്യക്കാരുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരക്കാരുടെ പിണിയാളുകളായി പരിസ്ഥിതിവാദികളടക്കം മാറിയിട്ടുണ്ടോ എന്നും പരിശോധിക്കണം. ഇടുക്കിജില്ലയിലെയും മൂന്നാറിലെയും ഭൂപ്രശ്നം സംബന്ധിച്ച് സിപിഐ എമ്മിന് വ്യക്തമായ നിലപാടുണ്ട്. മൂന്നാറില്‍ ഇനിയും 3500 കെട്ടിടങ്ങള്‍ പൊളിക്കാനുണ്ടെന്ന മുന്‍ ദൌത്യസംഘത്തലവന്‍ സുരേഷ്കുമാറിന്റെ അഭിപ്രായത്തോട് പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും യോജിക്കാനാവില്ല. ഇതറിയാത്തവരാണ് പാര്‍ടിക്കെതിരെ പ്രചാരണവുമായി നടക്കുന്നത്. സിപിഐ എം സംസ്ഥാനകമ്മിറ്റി കമ്മീഷനെ നിയോഗിച്ച് മൂന്നാറടക്കം ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മറ്റി വ്യക്തമായ നിലപാട് സ്വീകരിച്ചു. അതാണ് പാര്‍ടിയുടെ ജില്ലാഘടകം പിന്തുടരുന്നത്. അതനുസരിച്ച് പാവപ്പെട്ടവരെയും മൂന്നാര്‍ ടൌണിനെയും സംരക്ഷിക്കും. ഒന്നാം ദൌത്യം സിപിഐഎം പരാജയപ്പെടുത്തി എന്ന ഒരുഘടകകക്ഷി നേതാവിന്റെ ആക്ഷേപം ശരിയല്ല. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നിയമവിരുദ്ധമായ നടപടികള്‍ സ്വീകരിച്ചതുകൊണ്ടാണ് മുന്‍ മൂന്നാര്‍ ദൌത്യം പരാജയപ്പെട്ടത്. ജനങ്ങളെ ദ്രോഹിച്ച് തെറ്റായ ദിശയിലേക്ക് പോയപ്പോഴാണ് പാര്‍ടി എതിര്‍ത്തത്. 1977 ജനുവരി ഒന്നുവരെയുള്ള മലയോരകര്‍ഷകരുടെ കൈവശഭൂമിക്ക് പട്ടയം കൊടുക്കണമെന്നുള്ള സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടയം നല്‍കുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തില്‍ ഫെബ്രുവരി 15ന് ദേവികുളം ആര്‍ഡിഒ ഓഫീസിലേക്ക് ജില്ലാമാര്‍ച്ച് നടത്തുമെന്നും എം എം മണി പറഞ്ഞു.
http://www.deshabhimani.com/Profile.php?user=136639
ആശംസകള്‍ ദത്തന് !
ദേശാഭിമാനിയില്‍ വരുന്ന വാര്‍ത്തയൊക്കെ വിശ്വാസയോഗ്യമാണോ? മനോരമയോ മാതൃഭൂമിയോ വല്ലതുമുണ്ടേല്‍ എടുത്ത് ക്വോട്ട് സുനില്‍ മാഷേ...
സുനില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പ്രസ്താവനയില്‍ കൃത്യമായ നിലപാടുണ്ട്. ആര്‍ക്കും അതൊന്നും വേണ്ടല്ലോ.
മൂന്നറിലെ ലക്ഷ്മി എസ്റ്റേറ്റില്‍ ടാറ്റ നിര്‍മ്മിച്ചിരിക്കുന്ന ഡാം അനധികൃതമാണെന്നും അത് പൊളിച്ചുനീക്കണമെന്നും ഇന്നത്തെ സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തില്‍ നിര്‍ദ്ദേശം ഉണ്ടായിട്ടുണ്ട് എന്ന് വാര്‍ത്ത വന്നിട്ടുണ്ട്. ഡാം പൊളിച്ചു മാറ്റുന്നതിന് മുന്‍പ് നിയമവശങ്ങള്‍ പരിശോധിക്കണം എന്നും പറഞിട്ടുണ്ട്. മുന്നണിയിലെ ഘടകകക്ഷികളുമായി യോജിച്ചുവേണം മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കേണ്ടത്. പ്രത്യേകിച്ച് റവന്യുവകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐയുമായി അഭിപ്രായ ഐക്യം രൂപീകരിക്കണം എന്നും മംഗളം വാര്‍ത്തയില്‍ കാണുന്നു.
ഇനി ഡാം പൊളിക്കുന്നതും ടാറ്റക്ക് വേണ്ടിയാണെന്ന് പറയാം. ടാറ്റ പൊളിക്കാനിട്ടിരിക്കുന്ന ഡാം സര്‍ക്കാര്‍ ചിലവില്‍ പൊളിച്ചുകൊടുക്കുന്നെന്നോ മറ്റോ പറഞ്ഞാലും വിശ്വസിക്കാന്‍ ആളുണ്ടാവും.:) :)
Baiju Elikkattoor,
നന്ദി.പാര്‍ട്ടിയ്ക്കു മാത്രമല്ല നാടിനും മോശമാണ് ഇതെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുന്നില്ല.
വേണാടന്,
സാമാന്യം വ്യക്തമായിത്തന്നെയാണ് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.വേണാടന് മനസ്സിലാകുന്നില്ലെങ്കില്‍ ഞാനെന്തു ചെയ്യാനാ? നന്ദി.
കാളിദാസന്,
'ഇടുക്കിയിലെ എല്ലാ പാര്‍ട്ടി നേതാക്കളും മണിമാരാണ്.'എന്നു താങ്കള്‍ പറഞ്ഞത് ശരിയാണ്.നിലാവുണ്ടെന്നു കരുതി വെളുക്കുവോളം കക്കാനുള്ള ശ്രമമാണ് നടക്കുന്നത്.എന്നെങ്കിലും
അതിന് അറുതി വരും എന്നു പ്രതീക്ഷിക്കാം.പക്ഷേ പാര്‍ട്ടിയിലെ തൊഴുത്തില്‍ കുത്ത് നശിപ്പിക്കുന്നത് കൈയില്‍ കിട്ടിയ വലിയ ഒരവസരമാണ്.
സുനില്‍ കൃഷ്ണന്,
മണി ദേശാഭിമാനിയോട് പറഞ്ഞത്,താങ്കളുടെ കമന്റില്‍ നിന്നാണ് അറിഞ്ഞത്.അത് എന്നത്തെ വാര്‍ത്തയാണെന്ന് അറിയില്ല."കൈയേറ്റക്കരെ ഒഴിപ്പിക്കും."എന്നും മറ്റുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന വന്ന് ഏതാനും മണിക്കൂറുകള്‍ക്കകം മലയാളത്തിലെ രണ്ടു പ്രമുഖചാനലുകള്‍ മണിയുടെ പ്രതികരണം നല്‍കിയത് ഞാന്‍ നേരിട്ട് കാണുകയും കേള്‍ക്കുകയും ചെയ്തതാണ്. .ഇടുക്കിജില്ലാ ഹര്‍ത്താലിനോടനുബന്ധിച്ചു ചെയ്ത പ്രസംഗത്തില്‍ മുഖ്യമന്ത്രിയെയും ഉദ്യോഗസ്ഥരെയും മറ്റും അയാള്‍ അശ്ലീലകരമായ ഗോഷ്ടിയുടെ അകമ്പടിയോടെ ആക്ഷേപിക്കുന്നതും തെറി പറയുന്നതും ചാനല്‍ വഴിയാണ് കണ്ടത്."ദേശാഭിമാനി"യില്‍ മേല്പറഞ്ഞവിധം പ്രസ്താവന
വന്നിട്ടുണ്ടെങ്കില്‍ വീണ്ടു വിചാരത്തിന്റെയോ സമ്മര്‍ദ്ദത്തിന്റെയോ ഫലമായിട്ടാകണം.
"രണ്ടും മൂന്നും സെന്റില്‍ തലമുറകളായി ജീവിക്കുന്നവരെയും ചെറുകിട കച്ചവടക്കാരെയും വഴിയാധാരമാക്കി പുതിയൊരു മൂന്നാറുണ്ടാക്കാന്‍ നോക്കിയാല്‍ എതിര്‍ക്കുമെന്നും 'ദേശാഭിമാനി'യോട് " മണി പറഞ്ഞത്രേ.രണ്ടും മൂന്നും സെന്റുകാരെ ഒഴുപ്പിക്കാനാണോ സുനിലേ സ.വി. എസ്. അച്യുതാനന്ദന് ഉത്സാഹിക്കുന്നത് ?
പട്ടിണിപ്പാവങ്ങളെ വഴിയാധാരമാക്കാന്‍ അദ്ദേഹംതന്റെ അധികാര ദണ്ഡ് ഉപയോഗിക്കുമെന്ന്,മണിയല്ല സ.പ്രകാശ് കാരാട്ട് പറഞ്ഞാലും വിശ്വസിക്കാന്‍ പ്രയാസമാണ്.രണ്ടു സെന്റിലും മൂന്നു സെന്റിലുമാണോ മൂന്നാറിലെ അനധികൃത റിസോര്‍ട്ടുകള്‍ പണിതിരിക്കുന്നത്?രണ്ടും മൂന്നും സെന്റുകാരുടെ പേരു പറഞ്ഞ് മണിയും അയാളെപ്പോലുള്ള മാഫിയാ ദല്ലാളന്മാരും കൂടി നടത്തുന്ന പൊറാട്ട് നാടകം മനസ്സിലാക്കാന്‍ വലിയ പ്രത്യയശാസ്ത്ര വിജ്ഞാനമൊന്നും വേണ്ട.
അതു പോകട്ടെ;സ. വി എസ്സിനെ പരസ്യമായി അധിക്ഷേപിക്കുവാന്‍ ഇയാളെ പാര്‍ട്ടി നിയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് താങ്കള്‍ ഉദ്ധരിച്ച ദേശാഭിമാനി വാര്‍ത്ത ഒരു മറുപടിയും തരുന്നില്ല.മുമ്പ് പിണറായിയും ഇപ്പോള്‍ മണിയും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ച മലയാളത്തിലെ ഒരു പ്രയോഗം കടമെടുത്തു ചോദിക്കട്ടെ,പാര്‍ട്ടിയിലെ ഏത് എമ്പോക്കിക്കും കേറി കൊട്ടവുന്ന 'വഴിയരികിലെ ചെണ്ട'യാണോ സ.വി.എസ്?
ഞാന്‍,
പത്രമേതായാലും വാര്‍ത്ത ശരിയാണോ എന്നു നോക്കിയാല്‍ പോരെ?
ജനശക്തി,
ദേശാഭിമാനി വാര്‍ത്തയില്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.പക്ഷേ ഞാന്‍ ഉന്നയിച്ച കാതലായ ചോദ്യത്തിന് അതില്‍ മറുപടിയില്ല.മുഖ്യമന്ത്രിയെ തെരുവില്‍ നിന്നു തെറി പറയാന്‍ മണിയെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ടോ?ഘടക കക്ഷി നേതാവു പോലുമല്ലത്ത മദനിയെ പരിഹസിച്ചപ്പോള്‍ രക്തം തിളച്ച സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളും ദേശാഭിമാനിയും അതേപ്പറ്റി ഉരിയാടാത്തതെന്താണ്?
ടാറ്റയുടെയും മറ്റും പേരേ മണി പറഞ്ഞില്ലല്ലോ.ടാറ്റയും ധന്യശ്രീ റിസോര്‍ട്ട് ഉടമയുമൊക്കെ
രണ്ട് സെന്റിലും താഴെയുള്ള ബി.പി.എല്‍(ബിലോ പോവര്‍ട്ടി ലൈന്‍) സാധുക്കളല്ലേ?
-ദത്തന്
ദത്തന്,
നിലാവുണ്ടെന്നു കരുതി വെളുക്കുവോളം കക്കാനുള്ള ശ്രമമാണ് നടക്കുന്നത്.എന്നെങ്കിലും
അതിന് അറുതി വരും എന്നു പ്രതീക്ഷിക്കാം.പക്ഷേ പാര്‍ട്ടിയിലെ തൊഴുത്തില്‍ കുത്ത് നശിപ്പിക്കുന്നത് കൈയില്‍ കിട്ടിയ വലിയ ഒരവസരമാണ്.
ഇത് വരെ കട്ട നിലാവ് പകല്‍ വെളിച്ചമാക്കാനുള്ള പരിശ്രമമല്ലേ ഇപ്പോള്‍ നടക്കുന്നത്. മണിയുടെ കുടുംബം നൂറു കണക്കിനേക്കര്‍ ഭൂമി കയ്യേറിയിട്ടുണ്ട്. ഈ കയ്യിലിരിക്കുന്ന സര്‍ക്കാര്‍ ഭൂമി വിട്ടുകളയാനുള്ള മനസദ്ദേഹത്തിനില്ല. പാര്‍ട്ടി തല്പ്പര്യത്തേക്കാള് കൂടുതല്‍ വ്യക്തി താല്‍പ്പര്യങ്ങളല്ലേ സി പി എമ്മില്‍ കുറെ നാളുകളായി ആധിപത്യം നേടുന്നത്. കള്ളുമാഫിയയുടെയും ഭൂമാഫിയയുടെയും ശക്തി അപാരം. വെറുക്കപ്പെട്ടവന്റെ ഭൂമിയും താരരാജാവിന്റെ ഭൂമിയും സംരക്ഷിക്കാനുള്ളപ്പോള്‍ പാര്‍ട്ടി വേറെ എന്തു ചെയ്യാന്‍?
വീടു വച്ചു താമസിക്കുന്ന ഒരു കുടിയേറ്റക്കാരനേയും സര്‍ക്കാര്‍ ഒഴിപ്പിക്കില്ല എന്ന് പല പ്രവശ്യം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നാര്‍ ഓപ്പറേഷനില്‍ ഒരു കുടിയേറ്റക്കാരനേയും ഒഴിപ്പിച്ചിട്ടില്ല. ആരുടെയും കിടപ്പാടം ഇടിച്ചു നിരപ്പാക്കിയുമില്ല. ആര്‍ക്കും ഒഴിഞ്ഞു പോകാന്‍ നോട്ടീസ് നല്കിയുമില്ല. ഇടിച്ച് നിരത്തിയതും ഒഴിപ്പിച്ചതും ഭൂമി കയ്യേറി ഹോട്ടലുകളം റിസോര്‍ട്ടുകളും പണിതവരെയാണ്. ഈ യാധാര്ത്ഥ്യം മൂടി വച്ച് മണി വിളിച്ചു പറയുന്നത് അസത്യം മാത്രമാണ്. അടുത്തനാളുകള്‍ വരെ വി എസിനൊപ്പം എന്ന് കേട്ടിരുന്ന ഇദ്ദേഹമിപ്പോള്‍ വി എസിനെതിരെ ചൊരിയുന്ന അധിക്ഷേപങ്ങള്‍ പാര്‍ട്ടിയുടെ അറിവോടും സമ്മതത്തോടും കൂടെയാണെന്നത് ആരെയും അത്ഭുതപ്പെടുത്തും.
കുടിയേറ്റ കര്‍ഷകരെ ആരെയും ഒഴിപ്പിക്കില്ല. വന്‍കിട കയ്യേറ്റക്കാരെ മാത്രമേ ഒഴിപ്പിക്കുള്ളു എന്ന് പലവട്ടം വ്യക്തമാക്കിയിട്ടും ഒഴിപ്പിക്കാന്‍ വരുന്നവരുടെ കാലു വെട്ടും എന്നു പറയുന ഇദ്ദേഹത്തിന്റെ സമനില തെറ്റി എന്നാണു തോന്നുന്നത്. കള്ളന്റെ കളവുമുതലിനോടുള്ള ആര്‍ത്തി മനുഷ്യരെ അന്ധനാക്കുന്നതിന്റെ ഉദാഹരണമാണിത്.
അടുത്തനാളില്‍ മാദ്ധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്തയാണ്, ഹൈറേഞ്ചിന്റെ മേല്‍ തമിഴ് നാട് അവകാശവാദമുന്നയിക്കുന്നു എന്ന്. പണ്ട് ഗൂഡല്ലൂര്‍ തമിഴ് നാടിനോട് ചേര്‍ത്തപോലെ ഹൈറേഞ്ചും ചേര്‍ക്കണമെന്ന് അവര്‍ ആവശ്യപ്പെടാന്‍ തുടങ്ങി എന്നാണു കേള്‍ക്കുന്നത്. കയ്യേറ്റ ഭൂമി സംരക്ഷിക്കാമെന്ന ഉറപ്പ് കൊടുത്താല്‍ മണി തമിഴ് നാടിന്റെ പക്ഷം ചേരാനും മടിക്കില്ല.
എല്‍.ഡി.എഫ് യോഗത്തില്‍ ഉണ്ടായ തീരുമാനങ്ങളെക്കുറിച്ചുള്ള കുറച്ച് വിശദമായ വാര്‍ത്ത പോസ്റ്റുന്നു.
മൂന്നാര്‍ മേഖലയിലെ കൈയേറ്റങ്ങളും റിസോര്‍ട്ടുകള്‍ അടക്കമുള്ള അനധികൃത നിര്‍മാണങ്ങളും ഒഴിപ്പിക്കാനും അര്‍ഹരായവര്‍ക്കെല്ലാം കൈവശഭൂമിയില്‍ പട്ടയം നല്‍കാനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. പാട്ടഭൂമിയെന്ന് അവകാശപ്പെടുന്ന സ്ഥലത്ത് നദിയിലെ ഒഴുക്ക് തടഞ്ഞ് ടാറ്റ കമ്പനി പണിത തടയണ പൊളിച്ചുനീക്കണം. വലിയ റിസോര്‍ട്ട് പണിതവരും ടാറ്റ കമ്പനിയും അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമിയും ഒഴിപ്പിക്കണം. 1977 വരെയുള്ള എല്ലാ കുടിയേറ്റക്കാര്‍ക്കും '77നും മൂന്നാര്‍ ഒഴിപ്പിക്കല്‍നടപടി തുടങ്ങുന്നതുവരെയുമുള്ള കാലത്തെ കുടിയേറ്റക്കാരില്‍ അര്‍ഹരായവര്‍ക്കും പട്ടയം നല്കാന് സമയബന്ധിതമായ നടപടി സ്വീകരിക്കണം. 1980ഓടെ അവസാനിച്ച ഏലം കര്‍ഷകരുടെ കുത്തകപ്പാട്ടം പുതുക്കിനല്‍കണമെന്നും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തരയോഗമാണ് തീരുമാനങ്ങളെടുത്തത്. കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ എല്‍ഡിഎഫും സംസ്ഥാന സര്‍ക്കാരും നേരത്തെ തീരുമാനിച്ചതാണെന്ന് വൈക്കം വിശ്വന് ചൂണ്ടിക്കാട്ടി. ശക്തമായ നടപടികള്‍ എടുക്കുകയും ചെയ്തു.
..contd
കൈയേറ്റത്തിനെതിരായ നടപടി ആരംഭിച്ചശേഷം നടന്ന എല്ലാ കൈയേറ്റവും ഒഴിപ്പിക്കണം. ഇക്കാര്യത്തില്‍ വന്‍കിടയെന്നോ ചെറുകിടയെന്നോ വ്യത്യാസമില്ല. 12,000 ഏക്കര്‍ ഭൂമി മൂന്നാറില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടെടുത്തു. ഇത് ഭൂബാങ്കില്‍ നിക്ഷേപിച്ചു. ഇതില്‍ വിതരണംചെയ്തത് കഴിച്ചുള്ള ഭൂമി ഉടന്‍ അര്‍ഹരായവര്‍ക്ക് പതിച്ചുകൊടുക്കണം. 1977നുമുമ്പുള്ള എല്ലാ കുടിയേറ്റക്കാര്‍ക്കും പട്ടയം നല്‍കാന്‍നേരത്തെ നിശ്ചയിച്ചിരുന്നു. 28,850 ഏക്കര്‍ ഭൂമിക്കാണ് ഇതനുസരിച്ച് പട്ടയം നല്‍കാനുള്ളത്. ഇതിന് അടിയന്തരനടപടിയെടുക്കണം. മൂന്നു ഘട്ടങ്ങളിലായി പട്ടയമേള സംഘടിപ്പിച്ച് പട്ടയം കൊടുക്കാനായിരുന്നു തീരുമാനം. ഒരുതവണ പട്ടയമേള നടന്നു. 8500 പട്ടയം നല്കി. ബാക്കി പട്ടയം ഉടന്‍ നല്‍കണമെന്ന് യോഗം ശുപാര്‍ശ ചെയ്തു. മൂന്നാര്‍ ടൌഷിപ്പ് ടാറ്റയുടെ എല്ലാ നിയന്ത്രണവും അവസാനിപ്പിച്ച് പൂര്‍ണമായും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കണം. ഭൂമി പാട്ടത്തിനെടുത്ത കണ്ണന്‍ദേവന്‍ കമ്പനിയാണ് ടൌഷിപ്പിനായി സര്‍ക്കാരിന് ഭൂമി നല്‍കിയതെങ്കിലും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയിട്ടില്ല. ഇതിന് അടിയന്തരനടപടിയെടുക്കണമെന്നും ശുപാര്‍ശ ചെയ്തു. പാരിസ്ഥിതിക ദുര്‍ബലപ്രദേശമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സൂക്ഷ്മതയോടെയേ നടപ്പാക്കാവൂ എന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൃഷിക്കാര്‍ക്ക് ആശങ്കയും ബുദ്ധിമുട്ടും ഉണ്ടാകാത്തവിധം ഇതിന് നടപടിയെടുക്കണം. എന്‍ഒസി നല്കുന്ന സമ്പ്രദായം കൃഷിക്കാരെ ദ്രോഹിക്കാതെ നടപ്പാക്കണം. യഥാര്‍ഥ കൃഷിഭൂമി കൃഷിക്കാര്‍ക്കുതന്നെ നല്‍കണം. കട്ടപ്പന അടക്കമുള്ള പട്ടണങ്ങള്‍ ഘോരവനങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. ഈ നിലപാട് മാറ്റി ഇടുക്കിയിലെ പട്ടണപ്രദേശത്തുള്ളവര്ക്ക് സ്വൈരമായി കഴിയാനുള്ള നടപടി ഉണ്ടാകണം. കൈയേറ്റക്കാര്‍ക്ക് ചെറിയ പിഴമാത്രം ലഭിച്ചിരുന്നത് ഒഴിവാക്കി തടവും പിഴയും ശിക്ഷ ലഭിക്കാനുള്ള നിയമഭേദഗതി എല്‍ഡിഎഫ് കൊണ്ടുവന്നു. ഇതനുസരിച്ച് 39 കേസ് എടുത്തു. 27ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൈയേറ്റം തടയുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും ശുപാര്‍ശ ചെയ്തു.
മൂന്നാര്‍വിഷയത്തില്‍ മുഖ്യമന്ത്രിയും സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയും പറഞ്ഞത് സിപിഐ എമ്മിന്റെ പ്രഖ്യാപിതനിലപാടുതന്നെയാണെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇതില്‍ വ്യത്യാസമൊന്നുമില്ല. റിസോര്‍ട്ട് മാഫിയ ഭൂമി കൈക്കലാക്കാന്‍ ശ്രമിക്കുന്നതിനെതിരായ നടപടിയില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വൈക്കം വിശ്വന് വ്യക്തമാക്കി.
..contd
മൂന്നാര്‍ വിഷയത്തില്‍ എല്‍.ഡി.എഫ് നിലപാട് ഒന്നുകൂടി വ്യക്തമായിക്കാണുമെന്നു കരുതുന്നു. പാര്‍ട്ടിയും മുന്നണിയും സര്‍ക്കാരും ആണ് കാര്യങ്ങള്‍ നടത്തുന്നത്. അല്ലെങ്കില്‍ അവരുടെ കൂട്ടായ തീരുമാനപ്രകാരം ആണ് ഒഴിപ്പിക്കലും തിരിച്ചുപിടിക്കലും നടത്തുന്നത്. യു.ഡി.എഫിന്റെ കാലത്താണ് കുടിയേറ്റങ്ങള്‍ നടന്നത് എന്നത് മുഖ്യമന്ത്രി പറഞ്ഞതും ഇവിടെ പ്രസ്താവ്യം. അതൊരിക്കലും മുന്നില്‍ വരാതിരിക്കാന്‍ കൂടിയായിരിക്കാം ചര്‍ച്ച മറ്റു ചിലതില്‍ തളച്ചിടുന്നത്. അതത്ര നിഷ്കളങ്കവുമല്ലല്ലോ. പാര്‍ട്ടിയും മുന്നണിയും സര്‍ക്കാരും ഒന്നല്ലാത്തതുകൊണ്ട് തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. അത് പരിഹരിച്ച് മുന്നോട്ട് പോയി കാര്യങ്ങള്‍ വിജയത്തിലെത്തിക്കുക എന്നതാണ് പ്രധാനവിഷയം. വ്യക്തിപരമായി ആരെയെങ്കിലും ആരെങ്കിലും അധിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അതിലും തീരുമാനം/നടപടി എടുക്കാന്‍ സംവിധാനവുമുണ്ട്. അതവര് നോക്കിക്കോളും.
നന്ദി.
പി.കെ പ്രകാശ് മറ്റൊരു കഥ പറയുന്നു. ഒരു വഴിക്ക് പോകുകയല്ലെ ഇതും കൂടിയിരിക്കട്ടേ
ദത്തന്,
ജനശക്തി എല്ലാം വിശദമായി എഴുതിയ സ്ഥിതിക്ക് ഇനി ഞാന്‍ പ്രത്യേകിച്ച് ഒന്നും എഴുതുന്നില്ല.താങ്കളുടെ പോസ്റ്റ് ഏതോ തെറ്റിദ്ധാരണയുടെ ഫലമായിട്ടാണെന്നാണു എനിക്കു തോന്നുന്നത്.അതുകൊണ്ടാണ് മണി പറഞ്ഞ വാര്‍ത്ത പത്രത്തില്‍ വന്നത് അതേ പടി ഇട്ടത്.മൂന്നാറിനെ സംബന്ധിച്ച് സി.പി.എം സ്റ്റേറ്റ് കമ്മിറ്റി വളരെ വ്യക്തമായി നയം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.അത് എം.എം മണി എന്ന സ്റ്റേറ്റ് കമ്മിറ്റി അംഗവും, വി,എസ് എന്ന കേന്ദ്രക്കമിറ്റി അംഗവും ഒക്കെ ഒരുമിച്ചിരുന്ന് എടുത്ത തീരുമാനമാണ്.അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അവര്‍ക്ക് പറയാനും പ്രവര്‍ത്തിക്കാനും പറ്റൂ...ഒന്നാം മൂന്നാര്‍ ദൌത്യം പരാജയപ്പെട്ടതിനു ചില കാരണങ്ങള്‍ ഉണ്ട്.അതൊന്നും ഇപ്പോള്‍ ഇനി വീണ്ടും പറയേണ്ട കാര്യമില്ല.അന്നത്തെ പ്ാജയത്തിനു കാരണമായ നടപടികള്‍ ആവര്‍ത്തിക്കരുതെന്നാണു മണി പറഞ്ഞത്.അതു പോലെ രണ്ടു സെന്റുകാരനേയും മൂന്നു സെന്റു കാരനേയും ഒക്കെ ഇറക്കിവിട്ട് പുതിയമൂന്നാര് ഉണ്ടാക്കുക എന്നത് സി.പി എമ്മിന്റെ ലക്ഷ്യവുമല്ല.പക്ഷേ എന്നിട്ടും അത്തരം ചില പാളിച്ചകള്‍ കഴിഞ്ഞ തവണ ഉണ്ടായി.( അതിനു കാരണങ്ങള്‍ പലതാണു..താങ്കള്‍ കാര്യങ്ങള്‍ കുറച്ചു കൂടി സൂക്ഷമായി ശ്രദ്ധിക്കണം എന്നു മാത്രം ഇപ്പോള്‍ പറയുന്നു)അതു ഉണ്ടാവരുതെന്നാണു മണി പറയുന്നത്.അതു തന്നെ സി,പി.എമ്മും പറയുന്നു.വി.എസും അങ്ങനെ തന്നെ പറയും.അല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ മണി മറ്റാര്‍ക്കോ വേണ്ടി അല്ല സംസാരിക്കുന്നത്.വി.എസിനു എതിരായി അദ്ദേഹം പരസ്യമായി എന്തെങ്കിലും പറഞ്ഞതായി ഞാന്‍ ടി.വി യില്‍ കണ്ടില്ല.അങ്ങനെ പറഞ്ഞാല്‍ പാര്‍ട്ടി നോക്കിക്കൊള്ളും.
പിന്നെ, ഇടുക്കിയിലെ ഓരോ പാര്‍ട്ടി നേതാവും ഓരോ മണിയാണെന്നും മറ്റും വച്ചു താങ്ങല്ലേ ദത്താ...എന്റെ കൂടെ പഠിച്ചവരും അറിയുന്നവരുമായ പല പാര്‍ട്ടി നേതാക്കളും അവിടങ്ങളില്‍ ഉണ്ട്.അവരാരും ഒന്നും കട്ടിട്ടില്ല..വ്യക്തമായി അറിയാത്ത കാര്യങ്ങള്‍ ചിലര്‍ വച്ചു താങ്ങുന്നതിനെ താങ്കളെപ്പോലെ ഒരാള്‍ പിന്താങ്ങി ചുമ്മാ വില കളയല്ലേ...!
പി കെ പ്രകാശിന്റെ അജണ്ട ഈ വാക്കുകളില്‍ കാണാം.
മൂന്നാര്‍ ഭൂപ്രശ്നം കേരളത്തില്‍ ഏറ്റവും ആദ്യം ഉന്നയിച്ച രാഷ്ട്രീയനേതാവ് വി.എസ് അച്യുതാനന്ദനാണ്. മൂന്നാറില്‍ ടാറ്റ 50,000 ഏക്കര്‍ സര്‍ക്കാര്‍ഭൂമി കൈയേറിയത് 2000 മുതല്‍ ഏഴുവര്‍ഷം അദ്ദേഹം കേരളം മുഴുവന്‍ വിളിച്ചുപറഞ്ഞു. അന്ന് അച്യുതാനന്ദന് പറഞ്ഞത് വസ്തുതകളുടെയും രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇന്ന് ഇടുക്കി ജില്ലാ കലക്ടര്‍ തെളിയിച്ച് കൊണ്ടിരിക്കുന്നു.
വി എസ് വിളിച്ചു പറഞ്ഞു നടന്നത് വി എസിന്റെ കണ്ടുപിടുത്തം പോലെയാണു പ്രകാശ് പറയുന്നത്. പല അന്വേഷണങ്ങളും വെളിച്ചത്തു കൊണ്ടു വന്ന കാര്യങ്ങള്‍ മാത്രമേ വി എസ് പറഞ്ഞിട്ടുള്ളു.
വസ്തുതകളുടെയും രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പല അന്വേഷനങ്ങളും തെളിയിച്ച സത്യമാണു വീണ്ടും കളക്ടര്‍ ഇരുന്ന് തെളിയിക്കുന്നു എന്നു പറയുന്നത്. ഇത് പറയുന്നവര്‍ ആര്‍ക്കു വേണ്ടിയാണിത് ചെയ്യുന്നതെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസിലാകും.
കളക്ടര്‍ കൂടുതലൊന്നും തെളിയിക്കേണ്ട ആവശ്യമില്ല. നടപടി എടുക്കുകയാണു വേണ്ടത്. റ്റാറ്റ വനത്തില്‍ തടയണ കെട്ടിയിത കളക്ടര്‍ അന്വേഷിച്ചു കണ്ടെത്തും മുന്നേ കേരളത്തില്‍ മിക്കവരും അറിഞ്ഞതാണ്. മാദ്ധ്യമങ്ങള്‍ ഇതൊക്കെ കേരള ജനതയോടു പറയും മുന്നേ കളക്ടര്‍ എന്തു കൊണ്ട് ഇതൊന്നും അറിഞ്ഞില്ല എന്നൊന്നും പ്രകാശ് ചോദിക്കില്ല. പ്രകാശ് കത്തിക്കുന്ന വിളക്കിന്റെ വെളിച്ചത്തിരുന്നാണല്ലോ കളക്ടര്‍ മൂന്നറിനേക്കുറിച്ച് പഠിക്കുന്നത്.
റിസോര്‍ട്ടുകള്‍ പണിയുന്നത് വനത്തിന്റെ ഉള്ളിലൊന്നുമല്ല. കളക്ടര്‍ സാധാരണ പോകുന്ന വഴിയില്‍ തന്നെയാണ്. അതൊന്നും കണ്ടിട്ടു മനസിലായിട്ടില്ലെങ്കില്‍ അദ്ദേഹം ആ സ്ഥാനത്തിനു അനുയോജ്യനല്ല.
പി കെ പ്രകാശിന്റെ മറ്റൊരു തമാശ.
ഭരണപരാജയവും നിലപാടുകളിലെ പിന്നാക്കംപോക്കും പ്രതിച്ഛായയെ ബാധിക്കുമെന്നു വരുമ്പോള്‍ മുഖ്യമന്ത്രിക്ക് എടുത്തുപയറ്റാനുള്ള മറുമരുന്നായി മൂന്നാര്‍.
ഇതിനെ ആടിനെ പട്ടിയാക്കുന്ന വിദ്യ എന്നും പറയാം. ആദ്യത്തെ മൂന്നാര്‍ ഓപറേഷന് നടന്നതിന്റെ പശ്ചാത്തലം എന്തായിരുന്നു എന്ന് പ്രകാശിനറിയായ്കയല്ല. അദ്ദേഹത്തിന്റെ അജണ്ട വേറെയാണ്.
മതികെട്ടാനില്‍ ഭൂമി കയ്യേറിയെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ അവിടെ പോകുകയും കേരളത്തിലങ്ങോളമിങ്ങോളം അത് സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുകയും ചര്‍ച്ചാ വിഷയമാക്കുകയും കേരള അസംബ്ളിയില്‍ വരെ വാക്കു തര്‍ക്കങ്ങള്‍ക്കിട വരുത്തുകയും ചെയ്തത് പ്രകാശ് മാത്രം അറിഞ്ഞിട്ടുണ്ടാകില്ല. പ്രകാശ് അറിഞ്ഞാലുമില്ലെങ്കിലും അന്ന് വി എസിനെ വാനോളം പുകഴ്ത്തി പ്രകാശ് എഴുതിയതൊക്കെ ചിലരെങ്കിലും ഓര്‍മ്മിക്കുന്നുണ്ടാകും. അന്നൊന്നും അദ്ദേഹം കാണാതിരുന്ന പ്രതിഛായ അസുഖം ഇപ്പോള്‍ എവിടന്നു വന്നു എന്നന്വേഷിച്ചാല്‍ പ്രകാശ് ആര്‍ക്കു വേണ്ടിയാണിപ്പോള്‍ പടവാളേന്തുന്നതെന്നു മനസിലാകും.
ഇപ്പോള്‍ കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസാണ് മൂന്നാറില്‍ നടക്കുന്ന കാര്യങ്ങള്‍ സ്വയം ബോധ്യപ്പെട്ടു എന്നു പറഞ്ഞത്. കേരള സര്‍ക്കാര്‍ അവിടത്തെ കയ്യേറ്റത്തിനെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു. എടുത്ത നടപടികളും എടുക്കാന്‍ പോകുന്ന നടപടികളും കോടതിക്ക് റിപ്പോര്‍ട്ട് ചെയ്യണമെനും ഉത്തരവിട്ടിട്ടുണ്ട്. അതിനനുസരിച്ച് ഇപ്പോള്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ വി എസിന്റെ പ്രതിഛായ നിര്‍മ്മാണമാണെന്ന് പറയുന്ന പ്രകാശിന്റെ തലക്കകത്ത് ചകിരിച്ചോറാകാനാണു കൂടുതല്‍ സാധ്യത
എന്റെ കൂടെ പഠിച്ചവരും അറിയുന്നവരുമായ പല പാര്‍ട്ടി നേതാക്കളും അവിടങ്ങളില്‍ ഉണ്ട്.അവരാരും ഒന്നും കട്ടിട്ടില്ല.
വ്യക്തമായി അറിയാത്ത കാര്യങ്ങള്‍ ചിലര്‍ വച്ചു താങ്ങുന്നതിനെ താങ്കളെപ്പോലെ ഒരാള്‍ പിന്താങ്ങി ചുമ്മാ വില കളയല്ലേ...!..
ഹഹഹഹഹ.അപ്പോള്‍ മണി കട്ടു എന്നു സമതിക്കുന്നു.
മണി സംസാരിക്കുന്നത് കയ്യേറ്റ മാഫിയക്കു വേണ്ടിയാണെന്നാണു ഞാന്‍ പറഞ്ഞത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അത് തന്നെ ചെയ്യുന്നു. അതിനെ അവരൊക്കെ എന്തോ കട്ടെടുത്തു എന്നു വ്യാഖ്യാനിച്ചതിനൊരു നല്ല നമസ്കാരം പറയാതെ വയ്യ.
കൂടെ പഠിച്ചവരും അറിയുന്നവരുമായ പാര്‍ട്ടി നേതാക്കളോടു ചോദിച്ച് മണിയുടെ കുടുംബം കയ്യേറിയ സര്‍ക്കാര്‍ ഭൂമിയുടെ അളവൊന്നു പറയാമോ?
വ്യക്തമായി അറിയുന്ന കാര്യങ്ങള്‍ തന്നെയാണു പറഞ്ഞത്. മൂന്നാറില്‍ മണിയുടെ കുടുംബം കയ്യേറിയ സര്‍ക്കാര്‍ ഭൂമി ഇപ്പോള്‍ ഏത് കൊച്ചു കുട്ടിക്കും അറിയാം. സി പി എമ്മിന്റെയും സി പി ഐയുടെയും പാര്‍ട്ടി ഓഫീസുകള്‍ കയ്യേറ്റ ഭൂമിയലാണെന്നും എല്ലാവര്ക്കും അറിയാം. ഈ ഓഫീസുകളുടെ മുകളില്‍ റിസോര്‍ട്ട് നടത്തുകയായിരുന്നു ഇതു വരെ. ഇതൊന്നും ഒളിച്ചും പാത്തും ചെയ്ത കാര്യങ്ങളല്ല. പകല്‍ വെളിച്ചത്തില്‍ നടത്തിയവയാണ്.
ഇടുക്കി ജില്ലയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജില്ലാ നേതാക്കള്‍ ഭൂമി കയ്യേറിയവരുമായി അടുത്ത ബന്ധമുള്ളവരാണ്. അതു കൊണ്ടാണിവരെല്ലാം ഒറ്റക്കെട്ടായി കയ്യേറ്റം ഒഴിപ്പിക്കാന്‍ വരുന്നവരെ ചീത്ത പറയുന്നത്. ഇവരൊക്കെ റ്റാറ്റയുടെ കളിപ്പാവകളാണെന്നതാണു സത്യം. റ്റാറ്റ ഇവരില്‍ പലര്‍ക്കും സര്‍ക്കാര്‍ ഭൂമി നല്‍കിയിട്ടുണ്ട്. നിസാര വിലക്കും സൌജന്യമായും. അതിന്റെ കൂടെ ഇവരില്‍ പലരും സ്വന്തമായും കയ്യേറിയിട്ടുണ്ട്. ഇതിനെല്ലാം റ്റാറ്റ ഒത്താശ ചെയ്ത് കൊടുത്തിട്ടുമുണ്ട്. റ്റാറ്റ കുരയ്ക്കാന്‍ പറഞ്ഞാല്‍ കുരയ്ക്കുന്ന നയ്ക്കളാണിവരിപ്പോള്. ഇവരെയൊക്കെ മുന്നില്‍ നിറുത്തി റ്റാറ്റ നടത്തുന ഒളിയുദ്ധമാണിപ്പോള് മൂന്നാറില്‍ നടക്കുന്നത്. അതിനുള്ള വെടിക്കോപ്പു നല്കുനതിനു മുന്നില്‍ സി പി എം എന്ന പാര്‍ട്ടിയും.
ഇതിന്റെ പ്രത്യക്ഷ തെളിവാണു ഇസ്മയേലിന്റെ പ്രസ്ഥാവന. അദ്ദേഹമിന്നലെ പറഞ്ഞു. മൂന്നാറില്‍ സി.പി.ഐ. ഓഫീസ് ഒഴിപ്പിക്കാനെത്തുന്നവരുടെ കൈവെട്ടും. ഇസ്മായേല്‍ ഉള്‍പ്പടെയുള്ളവര്‍ കഴിഞ്ഞ വര്‍ഷം സര്ക്കാരിനോടപേക്ഷിച്ചത് സി പി ഐ ഓഫീസിന്റെ പട്ടയം തിരിച്ചെടുക്കണം എന്നാണ്.
മൂന്നാര്‍ പട്ടണത്തിന്റെ നിയന്ത്രണം റ്റാറ്റയുടെ കയ്യിലാണെന്നത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി നമുക്ക് കാണേണ്ടി വരും.
മൂന്നാറിലെ ഭൂപ്രശ്നത്തിലേക്ക് സര്‍ക്കാറോ സാമൂഹികപ്രവര്‍ത്തകരോ പ്രവേശിക്കാതിരിക്കാനുള്ള വേലിയാണ് സി.പി.എം^സി.പി.ഐ ഓഫീസുകള്‍. ടാറ്റ മുറിച്ച് നല്കിയ ഭൂമിയിലെ ഈ പാര്‍ട്ടി ഓഫീസ് കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് റിസോര്‍ട്ടുകളാണ്. പാര്‍ട്ടി ഓഫീസുകള്‍ക്ക് സ്ഥലവും പിന്നീട് അതിന് രവീന്ദ്രന് പട്ടയവും നല്കുമ്പോള്, മൂന്നാര്‍ ഭൂപ്രശ്നം പരിഹരിക്കാനുള്ള സമഗ്രനീക്കത്തെ പാര്‍ട്ടി ഓഫീസുകളുടെ കൈയേറ്റവുമായി കൂട്ടിമുട്ടിച്ച് തകര്‍ക്കുകയെന്ന ലക്ഷ്യമായിരുന്നു ടാറ്റക്കും കൈയേറ്റക്കാര്‍ക്കും. .
ഇവിടെ പ്രകാശിനോട് യോജിക്കുന്നു. റ്റാറ്റ പിന്നണിയില്‍ നിന്നും ജില്ലയിലെ രാഷ്ട്രീയക്കാരേക്കൊണ്ടും പ്രകാശ് ഉള്‍പ്പടെയുള്ള കൂലി എഴുത്തുകാരേക്കൊണ്ടും കളിപ്പിക്കുന്ന നാടകമാണിതൊക്കെ.
പക്ഷെ നേരത്തെ പ്രകാശിന്റെ നിലപാടിതായിരുന്നില്ല. പാര്‍ട്ടി ഓഫിസുകള്‍ പൊളിപ്പിച്ചതല്ല അദ്ദേഹം മൂന്നാറിലെ പരാജയത്തിന്റെ കാരണമായി അന്ന് പറഞ്ഞത്. രാം കുമാര്‍ വക്കീലിന്റെ റിസോര്‍ട്ട് പൊളിച്ചാണ് വി എസ് അന്ന് അവസാനിപ്പിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. അറിയപ്പെടുന്ന വി എസ് ഹെയിറ്റ് ക്ളബ് അംഗങ്ങളും അത് ഏറ്റുപാടിയിരുന്നു. ചക്കിക്കൊത്ത ചങ്കരന്മാര്.
അന്ന് പാര്‍ട്ടി ഓഫീസുകളെ വെറുതെ വിട്ട് റിസോര്‍ട്ടുകള്‍ മാത്രം പൊളിച്ചിരുന്നെങ്കില്‍ പ്രകാശ് ഉള്‍പ്പടെയുള്ള മാദ്ധ്യമ സിന്‍ഡിക്കേറ്റുകള്‍ പറയുമായിരുന്നു, കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ ഓഫീസ് രക്ഷപ്പെടുത്തി പാവപ്പെട്ട കര്‍ഷകരുടെ നെഞ്ചത്ത് ബുള്‍ ഡോസര് ഇടിച്ചു കയറ്റി രസിക്കുന്നു എന്ന്.
ഇടുക്കി ജില്ലയിലെ ഭൂപ്രശ്നവും പാര്‍ടി നിലപാടും
ഇവിടെയും
ഇവിടെയും
ജനശക്തി,
ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നറിയാമല്ലോ?എല്‍ ഡി എഫ് യോഗ തീരുമാനവും പിണറായിയുടെ ലേഖനവും, ഞാന്‍ ഉന്നയിച്ച ലളിതമായ ചോദ്യങ്ങള്‍ക്കു മറുപടിയാകുന്നില്ല.
ആവര്‍ത്തനം ക്ഷീരബലയ്ക്ക് നല്ലതാണ്.ഇടതു മുന്നണി യോഗം ക്ഷീരബല അല്ല.മുമ്പും ഇത്തരം തീരുമാനങ്ങള്‍ എല്‍.ഡി.എഫ് യോഗങ്ങളില്‍ ഉണ്ടായിട്ടുണ്ട്.അതെല്ലാം തീരുമാനമെടുത്തവര്‍ തന്നെപുറത്തും അകത്തും നിന്ന് പാര വച്ച് തകര്‍ത്തിട്ടുമുണ്ട്.അതു കൊണ്ട് തീരുമാനമഹത്വം പറഞ്ഞ് കോള്മയിര്ക്കൊള്ളാമെന്നല്ലാതെ പ്രാവര്‍ത്തികമാകും എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.താങ്കള്‍ അങ്ങനെ വിശ്വസിക്കുന്നെങ്കില്‍ ആകട്ടെ.മറ്റുള്ളവരും അതു വിശ്വസിക്കണം എന്ന് ശഠിക്കരുത്.
"മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയും പറഞ്ഞത് സിപിഐ എമ്മിന്റെ പ്രഖ്യാപിത നിലപാടുതന്നെയാണെന്ന്" അദ്ദേഹം(വൈക്കം വിശ്വന്) ചോദ്യത്തിന് മറുപടിയായി പറഞ്ഞെന്ന് താങ്കള്‍ ഉദ്ധരിച്ചിരിക്കുന്നു."ഇടുക്കി ഇടിച്ചു നിരത്തി കൈയേറ്റക്കരെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ യുഡി എഫു മായി സമരം ചെയ്യാന്‍ ഞങ്ങള്‍
തയ്യാര്‍" എന്ന് മണി പരസ്യമായി പ്രഖ്യാപിച്ചതും "വന്‍ കിട കൈയേറ്റക്കരെ ഒഴിപ്പിക്കുമെന്നും കൈയേറ്റത്തിനു കൂട്ടു നിന്നവരെ വെറുതെ വിടില്ലെന്നും" മുഖ്യമന്ത്രി പറയുന്നതും സിപിഐ എമ്മിന്റെ പ്രഖ്യാപിത നിലപാടാണെന്നു പറയുന്നത് അങ്ങോട്ട് മനസ്സിലാകുന്നില്ല.വൈക്കം വിശ്വന് പറഞ്ഞതായതിനാല്‍ താങ്കള്‍ക്കു മനസ്സിലാകുമായിരിക്കാം.മുഖ്യ മന്ത്രി "പകല്‍" എന്ന് പറയുന്നതു തന്നെയാണ് മണി പറയുന്ന "രാത്രി" എന്നും രണ്ടും ഒന്നു തന്നെ എന്നും വൈക്കം വിശ്വനല്ല സാക്ഷാല്‍ ഇ. എം എസ്.വന്നു വ്യാഖ്യാനിച്ചാലും സമ്മതിച്ചു തരാന്‍ ബുദ്ധിമുട്ടുണ്ട്.
ആരുടെയും വ്യാഖ്യാനമില്ലാതെ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയുളളവരാണ്
ഭൂരിപക്ഷവും എന്ന് ഓര്‍ക്കുന്നതു നന്നായിരിക്കും
"വ്യക്തിപരമായി ആരെയെങ്കിലും ആരെങ്കിലും അധിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അതിലും തീരുമാനം/നടപടി എടുക്കാന്‍ സംവിധാനവുമുണ്ട്."എന്ന് താങ്കള്‍ സൂചിപ്പിച്ചതു ശരിയാണ്.പക്ഷേ നടപടി വണ്‍ വേ ട്രാഫിക് ആണെന്നു മാത്രം!
സുനില്‍ കൃഷ്ണന്,
എനിക്ക് ഒരു തെറ്റിദ്ധാരണയും ഇല്ല.ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടതും കേട്ടതും വച്ചാണ് പോസ്റ്റിട്ടത്.ദേശാഭിമാനിയില്‍ വരുന്നതു മാത്രമാണ് സത്യം എന്ന മുന്‍ വിധി താങ്കള്ക്കുള്ളതു കൊണ്ടാണ് അങ്ങനെ തോന്നുന്നത്.സ്വന്തം ബ്ലോഗില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ യുക്തിപൂര്‍വ്വം മാത്രം
കാര്യങ്ങള്‍ അവതരിപ്പിക്കാറുള്ള താങ്കള്‍ ഈ പ്രശ്നത്തില്‍,പാര്‍ട്ടി പത്രത്തെ അതിരു കവിഞ്ഞ് വിശ്വസിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല.
"മൂന്നാറിനെ സംബന്ധിച്ച് സി.പി.എം സ്റ്റേറ്റ് കമ്മിറ്റി വളരെ വ്യക്തമായി നയം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.അത് എം.എം മണി എന്ന സ്റ്റേറ്റ് കമ്മിറ്റി അംഗവും, വി,എസ് എന്ന കേന്ദ്രക്കമിറ്റി അംഗവും ഒക്കെ ഒരുമിച്ചിരുന്ന് എടുത്ത തീരുമാനമാണ്.
അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അവര്‍ക്ക് പറയാനും പ്രവര്‍ത്തിക്കാനും പറ്റൂ."എന്നു താങ്കള്‍ പറയുന്നു. അങ്ങനെയല്ല മണി പ്രവര്‍ത്തിക്കുന്നതെന്ന് ബോദ്ധ്യമായിട്ടും പിന്നെയും എന്തിനാണ് അയാള്‍ക്കു വേണ്ടി വാദിക്കുന്നത് ?അയാളുടെ വാക്കുകളില്‍ മാത്രമല്ല പ്രസംഗ വേളയിലെ ശരീര ഭാഷയില്‍ പോലും വി.എസ്സി നോടുള്ള വെറുപ്പും
പകയുമാണ് മുന്നിട്ടു നിന്നിരുന്നത്.കാഴ്ചയ്ക്കു കുഴപ്പമില്ലാത്ത ആര്‍ക്കും മനസ്സിലാകുന്ന ഇക്കാര്യം സുനിലിനു മാത്രം കാണാന്‍ പറ്റാത്തത് അത്ഭുതം തന്നെ.പാര്‍ട്ടിയോടുള്ള സ്നേഹവും കൂറും കൊണ്ട്'യാഥാര്‍ത്ഥ്യം കണ്ടില്ലെന്നു നടിക്കരുത്.പാര്‍ട്ടിയുടെയും നേതാക്കളുടെയും പ്രതിച്ഛയയ്ക്കു കോട്ടം തട്ടുമെന്നു കരുതി സത്യത്തിനു നേരേ കണ്ണടയ്ക്കുന്നതു നല്ലതല്ല.വി.എസിനെതിരെ മണി പറഞ്ഞത്
റ്റി.വിയില്‍ താങ്കള്‍ കണ്ടില്ലെന്നു പറഞ്ഞത് സത്യമായിരിക്കാം.അതു കൊണ്ട് ഞാന്‍ കണ്ട യഥാര്‍ത്ഥ ദൃശ്യം അസത്യമാണെന്നു വരുന്നില്ല.പിന്നെ പാര്‍ട്ടി നോക്കുന്ന കാര്യം: നോട്ടം എങ്ങോട്ടായിരിക്കും എന്നു നമ്മള് കണ്ടിട്ടുള്ളതല്ലേ?പാര്‍ട്ടിയിലായാലും ഇഷ്ടമില്ലാ
ത്തച്ചിയ്ക്കായിരിക്കുമല്ലോ കുറ്റം!
കാളിദാസന്,
മൂന്നാറില്‍ ഒഴിപ്പിക്കാന്‍ വരുന്നവരുടെ കാല് വെട്ടുമെന്നു മണിയും കൈ വെട്ടുമെന്നു ഇസ്മായിലും പറയുമ്പോള്‍ എല്‍ ഡി എഫ് യോഗത്തിന്റെയും മന്ത്രിസഭാ യോഗത്തിന്റെയും തീരുമാനങ്ങളുടെ
ഗതി എന്താകും എന്ന് ഊഹിക്കാവുന്നതേ ഉള്ളു.ടാറ്റാ നിര്‍മ്മിച്ച അനധികൃത ഡാം പൊളിക്കാന്‍ സമ്മതിക്കില്ലെന്ന് ഇപ്പോള്‍ ദാ കോണ്‍ഗ്രസ് നേതാവ് എ.കെ.മണി പറയുന്നു.കേരള കോണ്‍ഗ്രസ്സിന്റെ കാര്യം പ്രത്യേകം വിശദീകരിക്കേണ്ടതില്ലല്ലോ.
"ഇടുക്കി ജില്ലയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജില്ലാ നേതാക്കള്‍ ഭൂമി കയ്യേറിയവരുമായി അടുത്ത ബന്ധമുള്ളവരാണ്. അതുകൊണ്ടാണിവരെല്ലാം ഒറ്റക്കെട്ടായി കയ്യേറ്റം ഒഴിപ്പിക്കാന്‍ വരുന്നവരെ ചീത്ത പറയുന്നത്." എന്ന താങ്കളുടെ നിരീക്ഷണം വാസ്തവമാണ്.
മൂക്കു താഴോട്ടുള്ള സകലമാന പേര്‍ക്കും മനസ്സിലാകുന്ന ഈ കാര്യം നമ്മുടെ ചില സുഹൃത്തുക്കള്‍ക്കു മാത്രം മനസ്സിലാകുന്നില്ല.
പികെ.പ്രകാശിന്റെ അസുഖം വേറെയാണെന്ന് ആ ലേഖനം വായിച്ചാല്‍ തന്നെ മനസ്സിലാകും.
മാദ്ധ്യമങ്ങളുടെ രഹസ്യ അജണ്ടകള്‍ രാഷ്ട്രീയക്കാര്ക്കുള്ളതില് കൂടുതലാണെന്ന് തെളിയിച്ചു കൊണ്ടിരിക്കയാണ്.
താങ്കള്‍ക്ക് ആവശ്യമുള്ളത് മാത്രം എടുത്ത് മറ്റു ചിലതുമായി കൂട്ടിച്ചേര്‍ത്ത് മുയലിനു കൊമ്പ് മൂന്ന് എന്ന് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കണമെങ്കില്‍ ആയിക്കൊള്‍ക. സുനില്‍ മുകളില്‍ മണിയുടെ പ്രസ്താവനയെ സംബന്ധിച്ച വാര്‍ത്ത ഇട്ടത് വായിച്ചില്ലേ? കണ്ടില്ലെങ്കില്‍ ഒരു ഭാഗം മാത്രം ഒന്നു കൂടി എടുത്തെഴുതുന്നു. “മൂന്നാറില്‍ വന്‍കിടക്കാരുടെ കൈയേറ്റവും പുതിയ കൈയേറ്റങ്ങളും ഒഴിപ്പിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി പറഞ്ഞു.“ ഇതും "വന്‍ കിട കൈയേറ്റക്കരെ ഒഴിപ്പിക്കുമെന്നും കൈയേറ്റത്തിനു കൂട്ടു നിന്നവരെ വെറുതെ വിടില്ലെന്നും" മുഖ്യമന്ത്രി പറയുന്നതും തമ്മില്‍ എന്ത് വ്യത്യാസമാണാവോ ഉള്ളത്?
താങ്കള്‍ ഉന്നയിച്ച ലളിതമായ ചോദ്യത്തിനു ഉത്തരം ഇത് മതിയോ ആവോ? മൂന്നാറിലെ പ്രധാനപ്രശ്നം ഇതല്ലെന്ന് മുന്‍പൊരു കമന്റില്‍ സൂചിപ്പിച്ചത് താങ്കള്‍ കണ്ടില്ലെന്നുണ്ടോ?
ആരുടെയും വ്യാഖ്യാനമില്ലാതെ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയുളളവരാണ് ഭൂരിപക്ഷവും എന്ന് താങ്കളും ഓര്‍ക്കുന്നതു വളരെ നന്നായിരിക്കും.
കൈവെട്ടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഇസ്മയില്‍ പറഞ്ഞിട്ടുണ്ട്.വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം.
കോണ്‍ഗ്രസിലെ മണി ടാറ്റായുടെ ഡാം പൊളിക്കാന്‍ അനുവദിക്കില്ല എന്നു പറഞ്ഞ വാര്‍ത്ത കണ്ടില്ലായിരുന്നോ? അതും വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം.
കിരണ്‍ തോമസ് തോമ്പില്‍,
പി.കെ പ്രകാശിന്റെ ഉള്ളിലിരുപ്പ് വളരെ വിശദമായി കാളിദാസന് പകര്‍ത്തിയിട്ടുള്ള സ്ഥിതിക്ക്വിശേഷിച്ച് ഒന്നും പറയുന്നില്ല.
വി.എസ്.അച്യുതാനന്ദന്റെ ചോര കൊതിക്കുന്നവരുടെ കൂട്ടത്തില്‍ കൂലിക്കു പേന ഉന്തുന്ന ഒരാള്‍ കൂടിയുണ്ടെന്ന അറിവ് ചില 'സഖാക്കള്‍'ക്ക് സന്തോഷമുണ്ടാക്കിയേക്കാം.
ദത്തന്,
ദൃശ്യമാധ്യമങ്ങള്‍ വരുന്നതിനു മുന്‍പ് നമ്മള് വിചാരിച്ചിരുന്നത് അതു വന്നാല്‍ എല്ലാം കൃത്യമായി അറിയാന്‍ കഴിയും എന്നായിരുന്നു.എന്നാല്‍ പത്രങ്ങളേക്കാള്‍ കൂടുതല്‍ വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുന്നത് ദൃശ്യമാധ്യമങ്ങളിലാണെന്നതാണു സത്യം.ആരുടെയെങ്കിലും പ്രസംഗത്തില്‍ അവര്ക്കെ വേണ്ട ചില ഭാഗങ്ങള്‍ മാത്രം കാണിക്കുന്ന സ്വഭാവമാണു ഇത്.താങ്കള്‍ പറഞ്ഞ മണിയുടേതായി വന്ന ക്ലിപ്പിംഗ് ഞാനും കണ്ടിരുന്നു.അവിടെ വി.എസിനെതിരെ അദ്ദേഹം എന്തെങ്കിലും പറയുന്നത് ഞാന്‍ കേട്ടില്ല.അങ്ങനെ താങ്കള്‍ കേട്ടെങ്കില്‍ ആ വാചകങ്ങള്‍ എടുത്തെഴുതേണ്ടതാണ്.
എനിക്കീ കാര്യത്തില്‍ അധികമൊന്നും പറയാനില്ല.മണിയുടേതായി വന്ന പത്ര വാര്‍ത്ത ഞാന്‍ കോപ്പി ചെയ്തു.പാര്‍ട്ടി നിലപാടുകള്‍ ജനശക്തിയും കോപ്പി ചെയ്തിട്ടുണ്ട്.അതില്‍ നിന്നൊക്കെ താങ്കള്‍ എന്തെങ്കിലൂം മനസ്സിലാക്കുന്നെങ്കില്‍ മനസ്സിലാകട്ടെ.അതല്ല, ഏതെങ്കിലും വിഭാഗീയപരമായ വീക്ഷണങ്ങളില്‍ കൂടി മാത്രമേ കാര്യങ്ങളെ കാണൂ എന്ന വാശിയിലാണെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
ഇടുക്കി മൊത്തമായി ഒരു കുടിയേറ്റ മേഖലയാണ്.കുടിയേറ്റവും കൈയേറ്റവും രണ്ടായി കാണെണ്ടതുണ്ട്.ഒട്ടനവധി പ്രശ്നങ്ങള്‍ പട്ടയവുമായി ബന്ധപ്പെട്ട് ഇടുക്കി മേഖലയില്‍ ഉണ്ട്.11 ലക്ഷം ആള്‍ക്കാരില്‍ 8 ലക്ഷവും അത്തരം പ്രശ്നങ്ങളിലാണ്.പലര്‍ക്കും പട്ടയമില്ല.കിട്ടിയ പട്ടയങ്ങള്‍ ഉപയോഗിക്കാന്‍ വയ്യാത്തവ ആയിട്ടുണ്ട്.അതറിയാതെ നടന്ന വില്‍പ്പനകള്‍ ഉണ്ട്.വില്ക്കാന് പറ്റാത്തവരുണ്ട്.ഇതിനെ ഒക്കെ വളരെ വിശദമായി പരിഗണിച്ചും പഠിച്ചും മാത്രമേ മൂന്നാറിലെ പ്രശ്നത്തിനും ഒരു പരിഹാരം ആവുകയുള്ളൂ..അല്ലാതെ മൂന്നാര്‍ എന്നു കേള്‍ക്കുമ്പോളേക്കും “ആവേശം” മൂക്കുന്നതിനോട് വ്യക്തിപരമായും ഞാന്‍ യോജിക്കുന്നില്ല.ഒന്നാം ദൌത്യം പരാജയപ്പെട്ടതും ഈ വസ്തുതകള്‍ അന്ന് അവിടെ പോയ ഉദ്യോഗസ്ഥന്മാര് വേണ്ട വിധം കണക്കിലെടുത്തില്ല എന്നതു തന്നെയാണു.അതുകൊണ്ടു തന്നെയാണു വന്‍കിട കൈയേറ്റങ്ങള്‍ ഇപ്പോളും അവിടെ അവശേഷിക്കുന്നത്.വ്യക്തിപരമായി എനിക്ക് ഒട്ടേറെ ബന്ധുക്കളും സുഹൃത്തുക്കളും ഉള്ള സ്ഥലമാണു ഇടുക്കി.ബസൊന്നും ഇല്ലാത്ത കാലത്ത് പത്തും പന്ത്രണ്ടും കി.മീ നടന്നു വരെ അവിടെ പല സ്ഥലങ്ങളിലും ഞാന്‍ പോവുകയും താമസ്സിക്കുകയും ചെയ്തിട്ടുണ്ട്.കുറച്ചൊക്കെ ഇടുക്കിയെ ക്കുറിച്ച് അറിയാനും ശ്രമിച്ചിട്ടുണ്ട്,അവിടെ ഉള്ളവരൊക്കെ കയ്യേറ്റക്കാരാണെന്ന് ചുമ്മാ എ.സി റൂമുകളില്‍ ഇരുന്നു പറയാം..പക്ഷേ അതു യാഥാര്‍ത്ഥ്യം ആവുന്നില്ല.ആദ്യം മൂന്നാറില്‍ പോയ ഉദ്യോഗസ്ഥന്മാര് ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇന്നിപ്പോള്‍ ഈ പ്രശ്നം വീണ്ടും ഉണ്ടാവുകയുമില്ലായിരുന്നു.
താങ്കള്‍ ഇതൊക്കെ മനസ്സിരുത്തി മനസ്സിലാക്കാന്‍ ശ്രമിക്കുമോ ആവോ? ഇന്നിപ്പോള്‍ എ.കെ മണിയുടെ പ്രസ്താവന കണ്ടിരുന്നോ ടി.വിയില്‍? എന്താണു താങ്കളെപ്പോലുള്ളവര്‍ അതൊന്നും തുറന്നു കാട്ടി ഒരു പോസ്റ്റു പോലും ഇടാത്തത്?
സുഹൃത്തേ കാളിദാസാ,
മരത്തലയന്റെ പോസ്റ്റിനു ശേഷമെങ്കിലും താങ്കളുടെ രീതികളില്‍ മാറ്റം ഉണ്ടായിക്കാണുമെന്ന് ആത്മാര്‍ത്ഥമായി ഞാന്‍ വിചാരിച്ചിരുന്നു.പക്ഷേ “എന്നെ തല്ലെണ്ടമ്മാവാ ഞാന്‍ നന്നാവില്ല”അല്ലേ? ആരെങ്കിലും എഴുതുന്ന അഭിപ്രായങ്ങളുടെ അര്‍ത്ഥത്തെ മൊത്തമായി കാണാതെ അവിടെ നിന്നും ഇവിടെ നിന്നും വാക്കുകളും വാചകങ്ങളും എടുത്തെഴുതി , വളച്ചൊടിച്ച് പിരിച്ചെഴുതി വ്യാഖ്യ്യാനിക്കുകയും, ആദ്യം താന്‍ തന്നെ പറഞ്ഞ കമന്റിന് കടക വിരുദ്ധമായി പിന്നിട് തിരിച്ചെഴുതിയും ഒക്കെ താങ്കള്‍ നടത്തുന്ന അഭിപ്രായങ്ങള്‍ക്ക് ഞാന്‍ തല്ക്കാലം മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല സുഹൃത്തേ...!
ദത്തന്റെ വിശ്വാസം ദത്തനെ രക്ഷിക്കട്ടേ
ജനശക്തി,
സുനില്‍ പറഞ്ഞതിന് വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്.കോണ്‍ഗ്രസിലെ മണി പറഞ്ഞതിനെക്കുറിച്ച്,കാളിദാസനുള്ള മറുപടിയിലും പരാമര്‍ശിച്ചിട്ടുണ്ട്.ഒരു പക്ഷേ താങ്കള്‍ ശ്രദ്ധിക്കാത്തതാകാം.അതോ "താങ്കള്‍ക്ക് ആവശ്യമുള്ളത് മാത്രം എടുത്ത് മറ്റു ചിലതുമായി കൂട്ടിച്ചേര്‍ത്ത് മുയലിനു കൊമ്പ് മൂന്ന് എന്ന് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരി
ക്കണം" എന്ന താങ്കളുടെ തിയറി പ്രാവര്‍ത്തിക
മാക്കുകയാണോ?
ഞാന്‍ ചോദിച്ച ലളിതമായ ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല.താങ്കളില്‍ നിന്നും അത് പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്ന് ഇപ്പോള്‍ മനസ്സിലായി.എനിക്ക് ദുശാഠ്യങ്ങളോ മുന്‍ വിധികളോ ഇല്ല.ഞാന്‍ പറയുന്നത്
മാത്രമാണ് ശരി എന്നും മറ്റുള്ളവര്‍ അത് അംഗീകരിച്ചു തരണമെന്നും ഉള്ള വാശിയും ഇല്ല.പക്ഷേ സ്വയം ബോദ്ധ്യമായ വസ്തുതകള്‍ ആരുടെയെങ്കിലും നിര്‍ബ്ബന്ധത്തിനോ താല്പര്യത്തിനോ വഴങ്ങി തിരുത്താന്‍ ബുദ്ധിമുട്ടാണ്.
കമന്റിടുന്നതിനു മുന്‍പ് താങ്കളുടെ അവസാനകമന്റ് കണ്ടിരുന്നില്ല.
താങ്കള്‍ക്ക് ബോധ്യമാകുന്നത് മാത്രം വിശ്വസിച്ചാല്‍ മതി. താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം കമന്റുകളില്‍ ഉണ്ട്. താങ്കള്‍ പ്രതീക്ഷിക്കുന്ന ഉത്തരം തന്നെ തരണം എന്നു പറഞ്ഞാല്‍ ബുദ്ധിമുട്ടായിരിക്കും.
നന്ദി..കൂടുതലൊന്നും പറയാനില്ല.
സുനില്‍ കൃഷ്ണാ,
മരത്തലയന് പോസ്റ്റെഴുതി എന്നു കരുതി ഞാന്‍ രീതി മാറ്റണമെന്ന് താങ്കള്‍ കരുതുന്നെങ്കില്‍ താങ്കള്‍ക്ക് തെറ്റി. മരത്തലയന് താങ്കളുടെ മിശിഹ ആയിരിക്കാം. എന്റെ അല്ല.
ആരെങ്കിലുമെഴുതുന്ന അഭിപ്രായത്തെ മൊത്തമായി കാണേണ്ട ഗതി കേട് എനിക്കില്ല. ഡി വൈ എഫ് ഐക്കാര്‍ ഉണ്ണിത്താനെ കയ്യേറ്റം ചെയ്തതും സഖറിയയെ കയ്യേറ്റം ചെയ്തതും മൊത്തം മലയാളികളുടെ കുഴപ്പമാണെനുള്ള മൊത്തമായി കാണല്‍ എനിക്ക് അംഗീകരിക്കാന്‍ ആകില്ല. അതുകൊണ്ട് ഞാന്‍ അതിനെ എതിര്‍ത്തു. മൊത്തമായി കാണേണ്ടവര്‍ കണ്ടോളൂ. സഖറിയയെ കയേറ്റം ചെയ്തത് അഭിമാനിക്കേണ്ട കാര്യമാണെന്ന് സുനിലിനു പറയാന്‍ ഉള്ള എല്ലാ അവകാശവുമുണ്ട്. ഞാന്‍ അതിനെ ഒരിടത്തും എതിര്‍ത്തിട്ടില്ല. പാലായില്‍ പ്രസംഗിക്കുന്നതു പോലെ പയ്യന്നൂരില്‍ പ്രസംഗിച്ചാല്‍ വിവരമറിയും എന്ന പ്രസ്താവനയിലെ ഉദ്ദേശ്യം മനസിലാക്കാന്‍ എനിക്ക് പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. . പക്ഷെ അത് ഡി വൈ എഫിക്കും സി പി എമ്മിനും നാണക്കേടുണ്ടാക്കുന്ന സംഗതിയാണെന്ന് എനിക്ക് തോന്നുന്നു. മരത്തലയന് പോസ്റ്റെഴുതി എന്നു കരുതി ആ അഭിപ്രായം ഞാന്‍ മറ്റാനുദ്ദേശിക്കുന്നില്ല.
പരസ്പരം പുറം ചൊറിയല്‍ സംഘങ്ങള്‍ ആടുന്ന പൊറാട്ടു നാടാകം ശ്രദ്ധിക്കാന്‍ തല്ക്കാലം എനിക്ക് ഉദ്ദേശ്യമില്ല. മരത്തലയന് പോസ്റ്റെഴുതിയതിനുശേഷം സെബിന് എന്റെ പോസ്റ്റില്‍ ബാക്കി ചര്‍ച്ചകളൊക്കെ നടത്തിയിരുന്നു. സുനില്‍ അതു കണ്ടില്ല എന്നു തോന്നുന്നു. കമന്റതിസാരം എന്നു പറഞ്ഞ് സെബിന് ചര്‍ച്ചയൊന്നും അവസാനിപ്പിച്ചില്ല. വീണ്ടും ദിവസങ്ങളോളം ചര്‍ച്ച ചെയ്തിരുന്നു.
ഇപ്പോള്‍ മണി ഇടുക്കിയില്‍ നിന്നും വമിക്കുന്ന വിഷവും അതു പോലെയാണ്. അതു കൊണ്ടാണു ഞാന്‍ മണിയുടെ ജല്പ്പനങ്ങളും എതിര്‍ക്കപ്പെടേണ്ടതാണെന്നു പറയുന്നത്. ആകെ മുങ്ങിയാല്‍ കുളിരില്ല എന്ന അവസ്ഥയിലുള്ള സുനിലിനൊന്നും അത് മനസിലാകാത്തത് അന്ധമായ വിധേയതവും വെറുപ്പും കൊണ്ടാണ്.
സുനില്‍ കൃഷ്ണാ,
സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ കുടുംബം കയ്യേറിയ ഭൂമി എത്രയാണെന്നു ചോദിച്ചത് നേരെ ചൊവ്വേ ആണ്. അത് അവിടെ നിന്നും ഇവിടെ നിന്നും വാക്കുകളോ വാചകങ്ങളോ എടുത്തെഴുതിയതല്ല. അതേക്കുറിച്ച് താങ്കള്‍ വ്യക്തിപരമായി അന്വേഷിച്ചിട്ടുണ്ടോ ഇതു വരെ? താങ്കള്‍ക്ക് പലരെയും അറിയാം എന്നാണല്ലോ അവകാശപ്പെട്ടത്.
താങ്കള്‍ക്ക് ഞാന്‍ ചോദിച്ചതിനു മറുപടി അറിയം. പക്ഷെ പറയാന്‍ നാണക്കേടാണ്.
താങ്കളൊക്കെ കണടച്ചാല്‍ ഇരുട്ടാകില്ല. സര്‍ക്കാര്‍ സ്ഥലം കയ്യേറി വീടു വച്ചു തമസിക്കുന്ന പാവപ്പെട്ടവരെ ഒഴിപ്പിക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. ഭൂമി കയ്യേറി റിസോര്‍ട്ട് പണിയുന്നവര്‍ പവപ്പെട്ടവരല്ല. സി പി എം ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കള്‍ പറയുന്ന വന്‍കിട കയ്യേറ്റക്കാരില്‍ ഇവര്‍ ഉള്‍പ്പെടുന്നില്ല എന്ന സത്യത്തിനു ചുറ്റുമാണിപ്പോള്‍ ഈ വിഷയം കറങ്ങുന്നത്. ചെറുകിടക്കാരെ ഒഴിപ്പിക്കരുതെന്നു പറയുന്നതിന്റെ പിന്നിലെ രഹസ്യമിതാണ്. എന്തു കൊണ്ട് പാര്‍ട്ടി ചെറുകിടക്കാര്‍ വന്‍ കിടക്കാര് എന്ന വാചാടോപം നടത്താതെ പാവപ്പെട്ടവര്‍ പണക്കാര് എന്നോ, ഭൂമിയില്ലാത്തവര്‍ ഉള്ളവര്‍ എന്നോ ഒരു വിവേചനം ആലോചിക്കുന്നില്ല. ഭൂമാഫിയക്കാരെ ചെറുകിട കയ്യേറ്റക്കാരെന്ന ലേബലില്‍ രക്ഷപ്പെടുത്താനുള്ള കുത്സിത ശ്രമാണിതിനു പിന്നില്‍.
റ്റാറ്റ എന്ന വന്‍ കിടക്കാരനെ ഒഴിപ്പിക്കുക എന്നത് ഭരണഘടന പ്രശ്നം വരെ ഉണ്ടായേക്കാവുന്ന സംഗതിയാണ്.
റ്റാറ്റയിലേക്കെത്തണമെങ്കില് ചെറുകിട കയ്യേറ്റക്കാരെയും ഒഴിപ്പിക്കേണ്ടി വരും. അവരെ ഒഴിപ്പിക്കുന്നത് തടയുമെന്നു പറയുന്നത് റ്റാറ്റയെ രക്ഷപ്പെടുത്താന്‍ വേണ്ടി മാത്രമാണ്.
വി എസ് ചെയ്യുന്ന എന്തും എതിര്‍ക്കുക എന്ന നയം ഉള്ളതു കൊണ്ട് ചിലര്‍ക്ക് ഇതില്‍ പല തല്പ്പര്യങ്ങളുമുണ്ട്.
ഭൂമി കയ്യേറി റിസോര്‍ട്ട് പണിയുന്നവരെ ഒഴിപ്പിച്ചാല്‍ റ്റാറ്റക്ക് സര്‍ക്കാര്‍ ഭൂമി ഒഴിയേണ്ടി വരും. അതാണിവിടത്തെ നിസാര പ്രശ്നം. അത് സി പി എം ഉള്‍പ്പടെയുള്ളവര്‍ക്കൊക്കെ അറിയാം. ഈ റിസോര്‍ട്ട് മാഫിയയേയും രാഷ്ട്രീയക്കാരെയും വച്ച് റ്റാറ്റ കളിക്കുന്ന നാടകമാണിത്. അതിനു പിന്നണി പാടാന്‍ സി പി എം പോലുള്ള ഒരു പ്രസ്ഥാനം കൂടി അധപ്പതിക്കുന്നു.
സുനില്‍ കൃഷ്ണന്,
ദൃശ്യമാദ്ധ്യമങ്ങള്‍ മാനിപ്പുലേഷന് നടത്തുന്നതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് വലിയ വിവരമില്ലെങ്കിലും കൃത്രിമം കണ്ടാല്‍ മനസ്സിലാക്കാനുള്ള സാമാന്യ ബോധമൊക്കെയുണ്ട് എന്നാണെന്റെ വിശ്വാസം.എം.എം.മണിയുടെ പ്രസംഗത്തിന്റെ ക്ലിപ്പിങ് ഏതു ചാനലിലാണ്
താങ്കള്‍ കണ്ടത് എന്ന് എനിക്കറിയില്ല.ഞാന്‍ കണ്ട ഇന്ത്യാവിഷന് ക്ലിപ്പിങ്ങില്‍ സ. വി എസ്
നെ മണി വ്യക്തമായി അധിക്ഷേപിക്കുന്നത് കാണാം.അത് ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുമുണ്ട്.ഏതൊ ഒരു വഴിയില്‍ വച്ചണ് റിപ്പോര്‍ട്ടറുടെ ചോദ്യം.നവീന മൂന്നാറിനെപ്പറ്റിയുള്ള മറുപടിയില്‍
മണി പറയുന്നു "അതൊക്കെ ശുദ്ധ തട്ടിപ്പല്ലേ എന്ന്.നവീന മൂന്നാറിനെ കുറിച്ച് പറഞ്ഞത് സ. വി.എസ്.ആണ്.അപ്പോള്‍ മണി പറഞ്ഞതിന് ടിപ്പണിയുടെ ആവശ്യമുണ്ടോ?
സുരേഷ് കുമാറിനെ പട്ടി, തെണ്ടി എന്നും നിവേദിത പി ഹരനെ വിവരം കെട്ടവള് എന്നും വിശേഷിപ്പിച്ചു കൊണ്ട് നടത്തുന്ന പ്രസംഗത്തില്‍"ഐ.എ.എസ്സുകാരാണത്രെ.." എന്നു തുടങ്ങുന്ന പുലയാട്ടിന്റെ അവസാനം "അല്ലെങ്കില്‍ അവരെ എന്തിനു പറയണം,
അവരെ പറഞ്ഞു വിട്ടവരെ പറഞ്ഞാല്‍ മതി"തുടങ്ങിയ സോദ്ദേശ സാഹിത്യം കേള്‍ക്കാം.അത് കെ.പി രാജേന്ദ്രനെ ഉദ്ദേശിചാണെന്ന് പറയുമോ?ഇതു താങ്കള്‍ കണ്ടില്ല എന്നു പറഞ്ഞാല്‍ ഒരു ചാനല്‍ മാത്രമേ താങ്കള്‍ കണ്ടുകാണൂ എന്നാണ് അര്‍ത്ഥം.അതല്ലെ സുഹൃത്തേ യഥാര്‍ത്ഥത്തില്‍ വിഭാഗീയ വീക്ഷണം?അതല്ല ഇതെല്ലാം
ദൃശ്യമാദ്ധ്യമങ്ങളുടെ കള്ളക്കളിയാണെന്നാണു വാദമെങ്കില്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
എനിക്ക് യാതൊരു വാശിയുമില്ല.ഇടുക്കിയിലെ സുഹൃത് ബന്ധങ്ങളെക്കുറിച്ചു അവിടത്തെപ്പറ്റി
യുള്ള താങ്കളുടെ ധാരണയും അനുഭവവും എല്ലാം സത്യമാണെന്നു തന്നെ ഞാന്‍ കരുതുന്നു.പറഞ്ഞിടത്തോളം ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കുകയും ചെയ്യുന്നു.
ഉദ്യോഗസ്ഥര്‍ നടത്തുന്ന കള്ളക്കളികള്‍ ചിലത് എനിക്കു നേരിട്ട് അറിയുകയും ചെയ്യാം.
പിണറായി വിജയന് പറഞ്ഞതും ജനശക്തി ഉദ്ധരിച്ചതും താങ്കള്‍ ഇവിടെ പ്രസ്താവിച്ചതും ആയ കാര്യങ്ങള്‍ ഒന്നും ബന്ധപ്പെട്ടവര്‍ക്ക് അറിയാത്തതു കൊണ്ടാണ് മൂന്നാര്‍ പ്രശ്നം ശരിയാം വണ്ണം പരിഹരിക്കപ്പെടാത്തത് എന്നാണ് കരുതുന്നതെങ്കില്‍, സുനിലേ താങ്കള്‍ ഒരു ശുദ്ധഗതിക്കാരനാണെന്നേ സ്നേഹപൂര്‍വ്വം എനിക്കു പറയാനുള്ളു.
കോടതി വിധിയുണ്ടായപ്പോള്‍ മുഖ്യമന്ത്രി പ്രതികരിച്ചതിനാലാണ് മൂന്നാര്‍ വിഷയം ഇപ്പോള്‍ വീണ്ടും കത്തിപ്പടര്‍ന്നത്.അന്നു മുതലാണ് മണിയെപ്പോലുള്ളവര്‍ അദ്ദേഹത്തിനു നേരേപുലയാട്ടു തുടങ്ങിയത്.മുഖ്യമന്ത്രിയെ ചീത്ത പറയാന്‍ മണിയെ ആരു ചുമതലപ്പെ
ടുത്തി?എന്ന എന്റെ ചോദ്യം ഇപ്പോഴും മറുപടിയില്ലാതെ അവശേഷിക്കുന്നു.
ഒരു സ്റ്റേറ്റ് കമ്മിറ്റി അംഗത്തെ മറ്റൊരംഗം എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതു പാര്‍ട്ടി നോക്കിക്കൊള്ളും എന്നത് വെറും തര്‍ക്കുത്തരം മാത്രമാണ്.മണിയെ മുന്‍ നിര്‍ത്തി പാര്‍ട്ടിയിലെ മറുപക്ഷം നടത്തുന്നത്,കുറെ നാളായി തുടരുന്ന ഒളിപ്പോരിന്റെ ഭാഗമാണെന്ന് താങ്കള്‍ക്കും അറിയാം.അതു ശരിയാണോ എന്ന് ശാന്തമായി ചിന്തിക്കുക.പാര്‍ട്ടിക്കു വേണ്ടി ഒരു പുരുഷായസ് ഉഴിഞ്ഞു വച്ച മനുഷ്യനെ ഇങ്ങനെ വേട്ടയാടുന്നത് നന്നോ?പരസ്യമായി സമ്മതിക്കണ്ട.സ്വന്തം മനസ്സാക്ഷിയെ ബോദ്ധ്യപ്പെടുത്തിയാല്‍ മതി.
കൈവെട്ടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഇസ്മയില്‍ പറഞ്ഞിട്ടുണ്ട്.വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം.
ജനശക്തിക്ക് വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കാനോ ഇന്നലെ ഇസ്മയില്‍ വേറൊരു തമാശകൂടി പറഞ്ഞു. അതിന്റെ റിപ്പോര്‍ട്ടാണു താഴെ.
മൂന്നാര്‍: പാര്‍ട്ടി ഓഫിസിനെ തൊട്ടാല്‍ കൈവെട്ടുമെന്നു പറഞ്ഞതു തിരുത്തിയ സിപിഐ നേതാവ് കെ.ഇ. ഇസ്മയില്‍ എംപി ആ തിരുത്ത് ഇന്നലെ വീണ്ടും തിരുത്തി. 'പാര്‍ട്ടി ഓഫിസിനെ തൊട്ടാല്‍ കൈവെട്ടുമെന്നു പറഞ്ഞതു നേരാണ്. അതു പത്രക്കാരോടായി പറഞ്ഞതല്ല. പിന്നെ ഓഫിസ് തകര്‍ക്കാന്‍ വന്നാല്‍ നോക്കിനില്ക്കാന് പറ്റുമോ? മൂന്നാറിലെ സിപിഐ ഒാഫിസിലെത്തിയ ഇസ്മയില്‍ പറഞ്ഞു.
കാളിദാസന്,
മണിക്കെതിരെ താങ്കള്‍ ആരോപണം ഉന്നയിച്ചിട്ട് അതിന്റെ വിശദവിവരങ്ങള്‍ ഞാന്‍ നല്‍കണമെന്ന് പറയുന്നത് കേട്ടിട്ട് ചിരി വരുന്നു.ഒരാള്‍ ഭൂമി കയ്യേറി എന്ന് ചുമ്മ വഴിസൈഡില്‍ നിന്നു വിളിച്ചു പറഞ്ഞാല്‍ മാത്രം പോരാ.അതിനു തെളിവുകളും നിരത്തണം.അല്ലാതെ “ഏതു കൊച്ചു കുട്ടിക്കും അറിയാം”....”താങ്കള്‍ക്കറിയാം..പറയാന്‍ നാണക്കേടാണു” എന്നൊക്കെ പറയുന്നത് പരിഹാസ്യം എന്നേ പറയാനുള്ളൂ...!എന്തായാലും താങ്കള്‍ ഏല്‍പ്പിച്ച ജോലി ചെയ്യുക എന്റെ ദൌത്യം അല്ലെന്നു പറഞ്ഞു കൊള്ളട്ടെ !
ദത്തന്,
താങ്കള്‍ പറഞ്ഞ പോലെ “ ഈ പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് പണ്ടും അറിയാമായിരുന്നു” ഒന്നാം മൂന്നാര്‍ ദൌത്യം പരാജയപ്പെടുത്തിയത് അന്നവിടെ പോയ ഉദ്യോഗസ്ഥര്‍ തന്നെയാണ്.താങ്കളെപ്പോലെ കണ്ണടച്ചിരിക്കുന്നവര്‍ അതൊരിക്കലും മനസ്സിലാക്കില്ല.ഇത്ര കൊട്ടിഘോഷിച്ചിട്ട് അവിടെ കഴിഞ്ഞ തവണ എന്താണു യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് താങ്കള്‍ വിഭാഗീയ ചിന്തകള്‍ മാറ്റി വച്ച് ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കണം.മണിയെപ്പോലുള്ളവര്‍ ആ നാട്ടില്‍ പ്രവര്ത്തിക്കുന്നാവര് ആണു.അവര്‍ക്കും മറ്റെല്ലാവര്‍ക്കും യാഥാര്‍ത്ഥ്യം അറിയാം.മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിനു പട്ടയമില്ലാത്ത കുടിയേറ്റ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കാനും ഇറക്കാനും തുടങ്ങിയപ്പോളാണു കഴിഞ്ഞ തവണ ദൌത്യം പരാജയപ്പെട്ടത്.ആദ്യമൊക്കെ ചില വന്‍കിടക്കാരനെ ഒഴിപ്പിക്കുന്നതു പോലെ തോന്നിച്ചെങ്കിലും എന്താണു അതിന്റെ ബാക്കി പത്രം?ഇതൊക്കെ താങ്കളൊക്കെ നിഷ്പക്ഷമായി അറിയാന്‍ ശ്രമിക്കണം.മണിയെപ്പോലുള്ളവര്‍ രോഷാകുലരാകുന്നത് അതുകൊണ്ടു തന്നെ.പിന്നെ സുരേഷ് കുമാറിനെ പ്പോലെ ചിലര്‍ ദൌത്യ സംഘത്തില്‍ വേണമെന്നത് വി.എസിന്റെ മാത്രം താല്പര്യ്വുമായിരുന്നു എന്ന് എല്ലാവര്ക്കും അറിയാം.താങ്കള്‍ പറയുന്നതു പോലെ വി.എസിനെ പാര്‍ട്ടി എങ്ങും തഴയുന്നില്ല.അദ്ദേഹത്തിനു വില നല്കുന്നതുകൊണ്ടാണു സുരേഷ് കുമാറിനെ ഒക്കെ ദൌത്യ സംഘത്തില്‍ ഉള്‍പ്പെടുത്തിയതും.വേണമെങ്കില്‍ പാര്‍ട്ടിക്ക് അന്ന് അത് തടയാമായിരുന്നു.അയാളാണു ഈ കുഴപ്പങ്ങളെല്ലാം അവിടെ കാട്ടിക്കൂട്ടിയത്.
താങ്കള്‍ക്ക് എങ്ങനെ വേണമെങ്കിലും കാര്യങ്ങളെ കാണാനുള്ള സ്വാതന്ത്ര്യം ഉണ്ട്.ഞാന്‍ കാണുന്നതു പോലെ കാണണം എന്ന് നിര്‍ബന്ധമൊന്നുമില്ലല്ലോ.
ഇനി ഈ വിഷയത്തില്‍ എനിക്കൊന്നും പറയാനില്ല.എനിക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു.ഇത്തവണ കൂടുതല്‍ മുന്‍ കരുതലുകള്‍ പാര്‍ട്ടി എടുത്തിട്ടുണ്ട്.ഇനി നമുക്ക് കാത്തിരുന്നു കാണാം.
സുനില്‍ കൃഷ്ണാ,
മണിക്കെതിരെ ഞാന്‍ പറഞ്ഞത് തെളിയിക്കാനൊന്നും ഞാന്‍ തങ്കളോടവശ്യപ്പെട്ടില്ല. അതാരും തെളിയിക്കേണ്ട അവശ്യവുമില്ല. മണിയുടെ സഹോദരന് കയ്യേറിയ സര്‍ക്കാര്‍ ഭൂമിയേക്കുറിച്ച് വ്യക്തമായ അറിവുള്ളതു കൊണ്ടാണു ഞാന്‍ അത് പറഞ്ഞത്. താങ്കളാണു പറഞ്ഞത്, അവിടെ കുറേപ്പേരെ അറിയാമെന്ന്. അവരോട് ചോദിച്ച് ഇതിന്റെ സത്യാവസ്ഥ മനസിലാക്കി അതിവിടെ എഴുതാനേ ഞാന്‍ പറഞ്ഞുള്ളു. മണിയുടെ സഹോദരന് ഭൂമി കയ്യേറിയിട്ടില്ല എങ്കില്‍ അത് പറയാന്‍ എന്തേ മടി?അത് ആരോപണം തെളിയിക്കാന്‍ ആവശ്യപ്പെട്ടതല്ല.
ഞാന്‍ ഒരു ദൌത്യവും താങ്കളെ ഏല്‍പ്പിച്ചിട്ടില്ല. മണിയുടെ കുടുംബം കയ്യേറിയതിനേക്കുറിച്ച് അറിയില്ലെങ്കില്‍ പരിചയക്കാരോടന്വേഷിച്ച് അത് ബോധ്യപ്പെടാന്‍ മാത്രമേ ഞാന്‍ പറഞ്ഞുള്ളു. താങ്കള്‍ മനസിലാക്കണമെന്നും എനിക്ക് നിര്‍ബന്ധമില്ല. പക്ഷെ മറ്റുള്ളവര്‍ മനസിലാക്കിയിട്ടില്ല എന്നു പറയരുത്.
പിന്നെ സുരേഷ് കുമാറിനെ പ്പോലെ ചിലര്‍ ദൌത്യ സംഘത്തില്‍ വേണമെന്നത് വി.എസിന്റെ മാത്രം താല്പര്യ്വുമായിരുന്നു എന്ന് എല്ലാവര്ക്കും അറിയാം.താങ്കള്‍ പറയുന്നതു പോലെ വി.എസിനെ പാര്‍ട്ടി എങ്ങും തഴയുന്നില്ല.അദ്ദേഹത്തിനു വില നല്കുന്നതുകൊണ്ടാണു സുരേഷ് കുമാറിനെ ഒക്കെ ദൌത്യ സംഘത്തില്‍ ഉള്‍പ്പെടുത്തിയതും.വേണമെങ്കില്‍ പാര്‍ട്ടിക്ക് അന്ന് അത് തടയാമായിരുന്നു.അയാളാണു ഈ കുഴപ്പങ്ങളെല്ലാം അവിടെ കാട്ടിക്കൂട്ടിയത്.
തടയാനുള്ള എല്ലാ ശ്രമവും നടത്തിയിട്ട് അതിനു കഴിയാതെ വന്നപ്പോള്‍ പണിയാവുന്ന എല്ലാ പാരയും പണിത് പാര്‍ട്ടി തന്നെ അട്ടിമറിച്ചു. മണിക്കുള്ള എതിര്‍പ്പ് പരമാവധി മുതലെടുത്ത് സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരാന്‍ പിണറായി വിജയന് തന്നെ മുന്നിട്ടിറങ്ങി അത് പരാജയപ്പെടുത്തി. ഇതൊക്കെ സുനിലൊഴികെ ബാക്കിയുള്ളവര്‍ക്കൊക്കെ അറിയാവുന്ന കാര്യമാണ്. ഹെയിറ്റ് ക്ളബില്‍ അംഗമായാല്‍ പിന്നെ സുരേഷ് കുമാറിനെ എതിര്‍ക്കണമല്ലോ.
ദൌത്യ സംഘത്തെ നിയോഗിക്കാന്‍ ആലോചിച്ചപ്പോള്‍ മുതല്‍ അതിനെ പാര വക്കാന്‍ മുന്നില്‍ നിന്നത് പിണറായി വിജയനും സംഘവുമായിരുന്നു. അതിനെ പരാജയപ്പെടുത്താന്‍ നടത്തിയ എല്ലാ ശ്രമവും കേരളം മുഴുവന്‍ അന്ന് പാട്ടായിരുന്നു. ഇനി സുനില്‍ അതിനെ വ്യാഖ്യാനിച്ച് മറ്റൊന്നാക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണെന്നേ പറയാന്‍ പറ്റൂ.
ഫാരീസ് അബൂബേക്കര്‍ എന്ന ഭൂമാഫിയക്കാരന്റെ തോളില്‍ കയിട്ടു നടക്കുന്നവരില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും ആരും പ്രതീക്ഷിക്കുന്നില്ല. റ്റാറ്റ കെട്ടിയ തടയണ കാണാന്‍ ആഘോഷമായിട്ടൊരു സംഘം പോയിട്ട്, അണയുടെ ആഴം കമ്പുകൊണ്ട് അളന്നു നോക്കുന്നതിന്റെ ചിത്രം പത്രങ്ങളില്‍ വന്നിരുന്നു.
ഇവരൊക്കെക്കൂടി റ്റാറ്റയുടെ തടയണ പൊളിക്കുന്നതും റ്റാറ്റയെ കഴുത്തിനു പിടിച്ച് ഇറക്കുന്നതും അടുത്തനാളുകളില്‍ നമുക്ക് കാത്തിരുന്നു കാണാം. കളക്റ്ററും മന്ത്രിമാരും റ്റാറ്റയുടെ കയ്യേറ്റം പഠിച്ചു വരുമ്പോഴേക്കും റ്റാറ്റ അവര്‍ അനധികൃതമായി കയ്യില്‍ വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി മുഴുവന്‍ റിസോര്‍ട്ട് മാഫിയക്ക് വിറ്റിരിക്കും. പിന്നെ കയ്യേറ്റം പിടിക്കാന്‍ ചെന്നാല്‍ റ്റാറ്റ ഒരു ഇളിഭ്യ ചിരി ചിരിക്കും. അതു വരെ പിണറായി മുതല്‍ മണിവരെയുള്ളവര് നാടകം കളിക്കും. റ്റാറ്റയില്‍ നിന്നും ഭൂമി വാങ്ങി റിസോര്‍ട്ട് പണിയുന്നവര്‍ ഇപ്പോഴേ ഇവരുടെ ലിസ്റ്റില്‍ ചെറുകിടക്കാരാണല്ലോ. നെയ്യപ്പം തിന്നാല്‍ രണ്ടു ഗുണം. റ്റാറ്റക്കുള്ളത് റ്റാറ്റക്കു കിട്ടും മാഫിയക്കുള്ളത് മാഫിയക്കും കിട്ടും. വന്‍കിടക്കാരനായ റ്റാറ്റയുടെ കയ്യില്‍ കയ്യേറ്റ ഭൂമിയില്ല എന്നു തെളിഞ്ഞാല്‍ പിന്നെ റ്റാറ്റയേയും ചീത്തവിളിക്കേണ്ടല്ലോ.
ഫാരീസ് അബൂബേക്കറുടെ അടിവസ്ത്രം കഴുകുന്ന പിണറായി വിജയനും മണിയുമൊക്കെ ആഗ്രഹിക്കുന്നതും അതാണ്. അപ്പോള്‍ പിന്നെ ചാവേറുകള്‍ പഴയ ദൌത്യസംഘത്തിന്റെ പോസ്റ്റ് മോര്‍ട്ടെം തന്നെ നടത്തികൊണ്ടിരിക്കും. വി എസിനോടുള്ള ദേഷ്യം അങ്ങനെ മാഞ്ഞുപോകുന്ന ഒന്നല്ലല്ലോ. മുഖ്യമന്ത്രിക്കസേരയില്‍ നിന്നിറക്കി വിടാനുള്ള സര്‍വ അടവുകളും പരാജയപ്പെട്ടാല്‍ പിന്നെ ഇതൊക്കെയല്ലേ ബാക്കിയുള്ളു.
പഴയ ദൌത്യ സംഘത്തിന്റെ പരാജയം രണ്ടു വര്‍ഷം കഴിഞ്ഞും അയവിറക്കുന്നവരുടെ അജണ്ടയും ഇതു തന്നെ. രണ്ടാമത്തെ സംഘവും പരാജയപ്പെട്ടതെന്തുകൊണ്ടാണെന്ന് സുനിലേപ്പോലെയുള്ളവര് അന്വേഷിക്കില്ല പറയില്ല. പരാജയപ്പെടുത്തേണ്ടവരെ പരാജയപ്പെടുത്തും. രമാനന്ദന് സുരേഷ് കുമാറിനേപ്പോലെ ഹിറ്റ് ലിസ്റ്റില്‍ ഇല്ലല്ലോ. മലയാളത്തില്‍ ഒരു പഴം ചൊല്ലുണ്ട്. നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ.
മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിനു പട്ടയമില്ലാത്ത കുടിയേറ്റ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കാനും ഇറക്കാനും തുടങ്ങിയപ്പോളാണു കഴിഞ്ഞ തവണ ദൌത്യം പരാജയപ്പെട്ടത്.ആദ്യമൊക്കെ ചില വന്‍കിടക്കാരനെ ഒഴിപ്പിക്കുന്നതു പോലെ തോന്നിച്ചെങ്കിലും എന്താണു അതിന്റെ ബാക്കി പത്രം?
വഴിയരികില്‍ നിന്നും വിളിച്ചു പറഞ്ഞാല്‍ ഇതൊക്കെ മറ്റുള്ളവര്‍ വിശ്വസിക്കണോ സുനിലേ? ഇറങ്ങാന്‍ നോട്ടീസു കിട്ടിയ ഒരു കുടിയേറ്റ കര്‍ഷകന്റെ പേരു സുനിലിനു പറയാമോ?
വന്‍കിടക്കാരുടെ റിസോര്‍ട്ടുകള്‍ ബുള്‍ ഡോസറു വച്ച് ഇടിച്ചു നിരത്തുന്നത് ലൈവായിട്ടാണു കേരളം മുഴുവന്‍ അന്ന് കണ്ടത്. അത് തോന്നലാണെന്നുള്ള സുനിലിന്റെ തോന്നലിനൊരു നല്ല നമസ്കാരം പറയാതെ വയ്യ. ഒറ്റ കുടിയേറ്റ കര്‍ഷകന്റെ വീടും ഇടിച്ചു നിരത്തുന്നത് ചാനലുകളൊ പത്രങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല ഇന്നു വരെ. പട്ടയമില്ലാത്ത കുടിയേറ്റ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കാനും ഇറക്കാനും തുടങ്ങി എന്നൊക്കെ വച്ചു താങ്ങുന്നത് എന്തജണ്ടയുടെ ഭാഗമാണു സുനിലേ?
മൂന്നാറിലെ ഒറ്റ കുടിയേറ്റ കര്‍ഷകനും ഇറങ്ങാന്‍ ആരും നോട്ടീസു നല്‍കിയില്ല. റിസോര്‍ട്ടുകളുടെ ഇടയിലുള്ള കര്‍ഷകരോട് പട്ടയ രേഖകള്‍ അവശ്യപ്പെട്ടു എന്നത് ശരിയാണ്. അതില്‍ ആരും ഒരു തെറ്റും കാണില്ല വൈരനിര്യാതന സഖാക്കളൊഴികെ . ഒരു കര്‍ഷകനെയും ഒഴിപ്പിക്കരുതെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. അതിനെതിരെ ദൌത്യ സംഘത്തിലെ ആരും പ്രവര്‍ത്തിച്ചില്ല.
മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിനു പട്ടയമില്ലാത്ത കുടിയേറ്റ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കാനും ഇറക്കാനും തുടങ്ങിയപ്പോളാണു കഴിഞ്ഞ തവണ ദൌത്യം പരാജയപ്പെട്ടത്.ആദ്യമൊക്കെ ചില വന്‍കിടക്കാരനെ ഒഴിപ്പിക്കുന്നതു പോലെ തോന്നിച്ചെങ്കിലും എന്താണു അതിന്റെ ബാക്കി പത്രം?
ഇതു ഞാന്‍ പറഞ്ഞത്...
മൂന്നാറിലെ ഒറ്റ കുടിയേറ്റ കര്‍ഷകനും ഇറങ്ങാന്‍ ആരും നോട്ടീസു നല്‍കിയില്ല. റിസോര്‍ട്ടുകളുടെ ഇടയിലുള്ള കര്‍ഷകരോട് പട്ടയ രേഖകള്‍ അവശ്യപ്പെട്ടു എന്നത് ശരിയാണ്. അതില്‍ ആരും ഒരു തെറ്റും കാണില്ല വൈരനിര്യാതന സഖാക്കളൊഴികെ . ഒരു കര്‍ഷകനെയും ഒഴിപ്പിക്കരുതെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. അതിനെതിരെ ദൌത്യ സംഘത്തിലെ ആരും പ്രവര്‍ത്തിച്ചില്ല
ഇതു കാളിദാസന് പറഞ്ഞത്...
ഹ ഹ..നമ്മളുടെ ഭാഷ അല്പസ്വല്പം വ്യത്യാസമുണ്ടെങ്കിലും രണ്ടു പേരും പറയുന്നത് ഒന്നു തന്നെയല്ലേ കാളിദാസാ..ഈ രണ്ടു കമന്റുകളും വായിക്കുന്നവര്‍ മനസ്സിലാക്കട്ടെ എന്താണ് യാഥാര്‍ത്ഥ്യം എന്ന്..എന്തായാലും താങ്കളോട് തര്‍ക്കിക്കാന്‍ ഞാനില്ല.
ശാന്തം ..പാപം...പാവം ദൌത്യ സംഘം..പാവം പാവം സുരേഷ് കുമാര്‍ !
ഒരു കാര്യം പറയാന്‍ വിട്ടു..പട്ടയരേഖകള്‍ ഹാജരാക്കാന്‍ വാക്കാല്‍ ചെന്നു പറയുകയല്ല, നോട്ടീസ് കൊടുക്കുകയാണു ചെയ്യുന്നതെന്ന കാര്യം കാളിദാസനു അറിയാമെന്നു കരുതുന്നു...അതു തന്നെയാണല്ലോ ഞാനും എഴുതിയത് അല്ലേ? ഒന്നു കൂടി വായിക്കണോ?
ഹ ഹ..നമ്മളുടെ ഭാഷ അല്പസ്വല്പം വ്യത്യാസമുണ്ടെങ്കിലും രണ്ടു പേരും പറയുന്നത് ഒന്നു തന്നെയല്ലേ കാളിദാസാ..
ഹി ഹി ഹി.
നമ്മള് പറയുന്നതിന് ഭാഷയിലും സത്തയിലും അജഗജന്തരമുണ്ട്. വായിക്കാനറിയുന്നവര്‍ക്ക് അത് പെട്ടെന്ന് മനസിലാകും. കുടിയേറ്റ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കാനും ഇറക്കാനും തുടങ്ങുക എന്നു പറയുന്നതും പട്ടയ രേഖകള്‍ ഹാജരാക്കാന്‍ അവശ്യപ്പെടുക എന്നു പറയുന്നതും തമ്മില്‍ വ്യത്യാസമില്ല എന്നു മനസിലാക്കാന്‍ വായിക്കുന്നവരൊക്കെ സുനിലുമാരല്ലല്ലോ.
അവര്‍ക്ക് പട്ടയമുണ്ടെങ്കില്‍ അവരെ രണ്ടാമതൊന്നാലോചിക്കാതെ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണത് ചെയ്തത്. പട്ടയം ഹാജരാക്കാതിരുന്ന ഒരു കര്‍ഷകനെയും ഒഴിപ്പിച്ചില്ല. കാരണം സര്‍ക്കാര്‍ നയം അതായിരുന്നു.
പട്ടയരേഖകള്‍ ഹാജരാക്കാന്‍ വാക്കാല്‍ ചെന്നു പറയുകയല്ല, നോട്ടീസ് കൊടുക്കുകയാണു ചെയ്യുന്നതെന്ന കാര്യം കാളിദാസനു അറിയാമെന്നു കരുതുന്നു...
ഭരണത്തേക്കുറിച്ചുള്ള അടിസ്ഥാനവിവരമുള്ളവരെല്ലാം ഉദ്യോഗസ്ഥര്‍ വാക്കാല്‍ ചെന്നു ഒരു കാര്യവും പറയാറില്ല എന്നു മനസിലാക്കിയിട്ടുണ്ട്. ലോകത്തൊരിടത്തും വാക്കാല്‍ ചെന്നു പറയുന്ന പതിവില്ല. അത് നോട്ടിസ് മുഖേനയാണ് ബന്ധപ്പെട്ടവരെ അറിയിക്കാറുള്ളത്. മൂന്നാറിലുമതേ ചെയ്തുള്ളു.
മണിയും മറ്റും ഈ നോട്ടിസുപയോഗിച്ചാണ് റിസോര്‍ട്ട് മാഫിയയെ കുടിയിറക്കുന്നത് തടഞ്ഞത്. സുനിലിലേപ്പോലെ തന്നെ ഇല്ലാത്ത വസ്തുത ഉണ്ടെന്നു പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. റിസോര്‍ട്ട് മാഫിയക്കും റ്റാറ്റക്കും വേണ്ടിയാണത് ചെയ്തതും. അല്ലാതെ കുടിയേറിയ കര്‍ഷകര്‍ക്ക് വേണ്ടിയല്ല.
ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ കാണിക്കാന്‍ ആവശ്യപ്പെടുന്നത്, ഇറങ്ങിപ്പോകാനുള്ള നോട്ടീസല്ല എന്നു മനസിലാക്കാന്‍ ബുദ്ധി പണയം വക്കാത്ത ആര്‍ക്കും കഴിയും. താങ്കള്‍ വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുന്നത് താങ്കളെ പോളിംഗ് ബൂത്തില്‍ നിന്നും ഇറക്കി വിടാനല്ല, വോട്ടു ചെയ്യിക്കാനാണ്.
മൂന്നാറിലെ ഒറ്റ കുടിയേറ്റ കര്‍ഷകനും ഇറങ്ങാന്‍ ആരും നോട്ടീസു നല്‍കിയില്ല. റിസോര്‍ട്ടുകളുടെ ഇടയിലുള്ള കര്‍ഷകരോട് പട്ടയ രേഖകള്‍ അവശ്യപ്പെട്ടു എന്നത് ശരിയാണ്. അതില്‍ ആരും ഒരു തെറ്റും കാണില്ല വൈരനിര്യാതന സഖാക്കളൊഴികെ . ഒരു കര്‍ഷകനെയും ഒഴിപ്പിക്കരുതെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. അതിനെതിരെ ദൌത്യ സംഘത്തിലെ ആരും പ്രവര്‍ത്തിച്ചില്ല
ഇതു എഴുതിയതും കാളിദാസന്
ലോകത്തൊരിടത്തും വാക്കാല്‍ ചെന്നു പറയുന്ന പതിവില്ല. അത് നോട്ടിസ് മുഖേനയാണ് ബന്ധപ്പെട്ടവരെ അറിയിക്കാറുള്ളത്. മൂന്നാറിലുമതേ ചെയ്തുള്ളു. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ കാണിക്കാന്‍ ആവശ്യപ്പെടുന്നത്, ഇറങ്ങിപ്പോകാനുള്ള നോട്ടീസല്ല എന്നു മനസിലാക്കാന്‍ ബുദ്ധി പണയം വക്കാത്ത ആര്‍ക്കും കഴിയും. താങ്കള്‍ വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുന്നത് താങ്കളെ പോളിംഗ് ബൂത്തില്‍ നിന്നും ഇറക്കി വിടാനല്ല, വോട്ടു ചെയ്യിക്കാനാണ്
ഇതെഴുതിയതും കാളിദാസന്..
വായിക്കുന്നവര്‍ വായിച്ചു മനസ്സിലാക്കട്ടെ
1;ആദ്യം നോട്ടീസ് കൊടുത്തില്ലെന്ന് എഴുതി..അടുത്ത കമന്റില്‍ മലക്കം മറിഞ്ഞു.ഇറങ്ങാനുള്ള നോട്ടീസല്ല കൊടുത്തത് എന്നൊരു “ദുര്‍ബല വാദവും”
2;തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുന്നത് വോട്ട് ചെയ്യിക്കാന്‍ മാത്രമല്ല കാളിദാസാ..കാര്‍ഡില്ലെങ്കില്‍ അപ്പോള്‍ തന്നെ ഇറക്കി വിടുകയും ചെയ്യും.അപ്പോള്‍ ആ ചോദ്യത്തില്‍ തന്നെ രണ്ടു “നടപടി’കളും വ്യക്തം.അപ്പോള്‍ ‘പട്ടയ രേഖ’ ചോദിച്ചു കൊണ്ടുള്ള നോട്ടീസിനും രണ്ടര്‍ത്ഥമുണ്ടെന്ന് വ്യക്തം.
3:ശരിയാണു മൂന്നാറില്‍ ഇറക്കിവിടല്‍ നടന്നില്ല.അപ്പോളെക്കും പാര്‍ട്ടിയും ജനങ്ങളും ഇടപെട്ടു.സുരേഷ് കുമാറിനെപ്പോലെ ,വന്‍കിടക്കാരന്റെ താളത്തിനു തുള്ളിയവനെ ,അടിച്ചു പുറത്താക്കി.ഇയാള്‍ ഇങ്ങനെ ഒരുത്തനാണെന്ന് വി.എസ് പോലും വിചാരിച്ചിട്ടുണ്ടാവില്ല.
4:സുരേഷ് കുമാറിനോടുള്ള ഭക്തി മൂലം തിരിച്ചും മറിച്ചും പറയുന്ന താങ്കള്‍ക്കു പോലും അവിടെ എന്തൊക്കെയോ അരുതാത്തത് നടന്നു എന്ന് ‘മൃദു”വായെങ്കിലും പറയേണ്ടി വന്നല്ലോ..അതു മതി.
ഞാന്‍ ധന്യനായി...!
കുടിയേറ്റ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കാനും ഇറക്കാനും തുടങ്ങുക എന്നു പറയുന്നതും പട്ടയ രേഖകള്‍ ഹാജരാക്കാന്‍ അവശ്യപ്പെടുക എന്നു പറയുന്നതും തമ്മില്‍ വ്യത്യാസമില്ല എന്നു മനസിലാക്കാന്‍ വായിക്കുന്നവരൊക്കെ സുനിലുമാരല്ലല്ലോ.
അവര്‍ക്ക് പട്ടയമുണ്ടെങ്കില്‍ അവരെ രണ്ടാമതൊന്നാലോചിക്കാതെ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണത് ചെയ്തത്. പട്ടയം ഹാജരാക്കാതിരുന്ന ഒരു കര്‍ഷകനെയും ഒഴിപ്പിച്ചില്ല. കാരണം സര്‍ക്കാര്‍ നയം അതായിരുന്നു.
ഇതു കാളിദാസനെ തിരിഞ്ഞു കുത്തുന്ന മറ്റൊരു ന്യായ വാദം.സര്‍ക്കാര്‍ നയം എന്നത് പട്ടയമില്ലെങ്കിലും ചെറുകീട കര്‍ഷകരെ സംരക്ഷിക്കുക എന്നതായിരിക്കെ, അവര്‍ക്ക് പട്ടയമില്ലെന്ന് എല്ലാവര്ക്കും അറിയാവെന്നുമിരിക്കെ, പിന്നെ എന്തിനാണു കാളിദാസന്റെ ഭാഷയില്‍ “പട്ടയരേഖകള്‍ ചോദിച്ച് നോട്ടീസ് “ കൊടുത്തത്? ഇത്ര വിഷമിച്ച് നോട്ടീസൊക്കെ എഴുതി ഉണ്ടാക്കേണ്ട എന്തായിരുന്നു ആവശ്യം?അപ്പോളാണു ഈ ദൌത്യം തകര്‍ക്കാന്‍ സുരേഷ് കുമാറിനെപ്പോലെയുള്ളവര്‍ കളിച്ച കളി മനസ്സിലാവുന്നത്.ഇത്തരം ആള്‍ക്കാര്‍ക്ക് നോട്ടീസ് നല്‍കുന്നതോടെ ജനം ഇളകുമെന്നും അതോടെ ദൌത്യം തന്നെ സര്‍ക്കാര്‍ നിര്‍ത്തി വയ്കേണ്ടി വരുമെന്നും മനസ്സിലാക്കാന്‍ സുരേഷ് കുമാറിന്റെ ബുദ്ധി തന്നെ വേണമെന്നില്ല.വന്‍കിടക്കാരനു വേണ്ടി അയാള്‍ കളിച്ച കളി..!എന്നിട്ടും അയാളെപ്പോലെയൂള്ളവരെ പൊക്കിപ്പിടിക്കാന്‍ താങ്കളെപ്പോലുള്ളവര്‍ കാണിക്കുന്ന ആവേശം കണ്ട് ലജ്ജ തോന്നുന്നു.
"'മൂന്നാറിലെ ഒറ്റ കുടിയേറ്റ കര്‍ഷകനും ഇറങ്ങാന്‍ ആരും നോട്ടീസു നല്‍കിയില്ല. റിസോര്‍ട്ടുകളുടെ ഇടയിലുള്ള കര്‍ഷകരോട് പട്ടയ രേഖകള്‍ അവശ്യപ്പെട്ടു എന്നത് ശരിയാണ്....' ഇതു എഴുതിയതും കാളിദാസന്.
'രണത്തേക്കുറിച്ചുള്ള അടിസ്ഥാനവിവരമുള്ളവരെല്ലാം ഉദ്യോഗസ്ഥര്‍ വാക്കാല്‍ ചെന്നു ഒരു കാര്യവും പറയാറില്ല എന്നു മനസിലാക്കിയിട്ടുണ്ട്. ലോകത്തൊരിടത്തും വാക്കാല്‍ ചെന്നു പറയുന്ന പതിവില്ല. അത് നോട്ടിസ് മുഖേനയാണ് ബന്ധപ്പെട്ടവരെ അറിയിക്കാറുള്ളത്. മൂന്നാറിലുമതേ ചെയ്തുള്ളു...'
ഇതെഴുതിയതും കാളിദാസന്..."
ഇതല്ലേ സുനിലേട്ടാ കാളിദാസന്?
സുനില്‍ കൃഷ്ണന്,
"ഇനി ഈ വിഷയത്തില്‍ എനിക്കൊന്നും പറയാനില്ല" എന്ന് താങ്കള്‍ പറഞ്ഞ സ്ഥിതിയ്ക്ക്
ചര്‍ച്ച തുടരുന്നത് ശരിയല്ല.പക്ഷേ അതിനു മുമ്പു താങ്കള്‍ സൂചിപ്പിച്ച ഒന്നു രണ്ടു കാര്യങ്ങള്‍ക്ക് മറുപടി പറയാതെ വയ്യ.
1."മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിനു പട്ടയമില്ലാത്ത കുടിയേറ്റ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കാനും ഇറക്കാനും തുടങ്ങിയപ്പോളാണു കഴിഞ്ഞ തവണ ദൌത്യം പരാജയപ്പെട്ടത്" എന്നത് ഭാഗിക സത്യം മാത്രമാണ്.
2. "താങ്കള്‍ പറയുന്നതു പോലെ വി.എസിനെ പാര്‍ട്ടി എങ്ങും തഴയുന്നില്ല." തഴയുന്നു എന്നതാണ് സത്യമെങ്കിലും അത്തരം ഒരു ആരോപണം ഞാന്‍ ഉന്നയിച്ചിട്ടില്ല.
തഴയുന്നതിനെക്കാള് നികൃഷ്ടമായും നിന്ദ്യമായും സ്വന്തം പാര്‍ട്ടി സഖാക്കളെ വിട്ട് ചെളി വാരി എറിയിക്കുകയാണു ചെയ്യിക്കുന്നത്.താങ്കള്‍ എത്ര ന്യായീകരിക്കാന്‍ ശ്രമിച്ചാലും അത് വാസ്തവമല്ലാതാകില്ല.
സുനില്‍ ഇന്ന വിധത്തില്‍ ചിന്തിക്കണമെന്ന് ഞാന്‍ ഒരിക്കലും പറയില്ല.മറ്റുള്ളവര്‍-ശത്രുവോ മിത്രമോ, വിമര്‍ശകനോ സ്തുതിപാഠകനോ ആകട്ടെ-പറയുന്നതില്‍ വല്ല കാര്യവുമുണ്ടോ എന്ന്
പരിശോധിക്കുന്നത് എപ്പോഴും നല്ലതാണ് എന്നു മാത്രം സൂചിപ്പിക്കട്ടെ.
തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുന്നത് വോട്ട് ചെയ്യിക്കാന്‍ മാത്രമല്ല കാളിദാസാ..കാര്‍ഡില്ലെങ്കില്‍ അപ്പോള്‍ തന്നെ ഇറക്കി വിടുകയും ചെയ്യും.അപ്പോള്‍ ആ ചോദ്യത്തില്‍ തന്നെ രണ്ടു “നടപടി’കളും വ്യക്തം.അപ്പോള്‍ ‘പട്ടയ രേഖ’ ചോദിച്ചു കൊണ്ടുള്ള നോട്ടീസിനും രണ്ടര്‍ത്ഥമുണ്ടെന്ന് വ്യക്തം.
വോട്ട് ചെയ്യാന്‍ അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാണ് തിരിച്ചറിയല്‍ കാര്‍ഡ്. അല്ലാതെ പോലിംഗ് ബൂത്തില്‍ താമസിക്കുന്ന ഒരാളെ ഇറക്കി വിടണോ വേണ്ടയോ എന്നു തീരുമാനിക്കാനല്ല. അത് വോട്ടിംഗ് സംബന്ധിച്ച ഒരു സാധാരണ നടപടി ക്രമം മാത്രം. റെവന്യൂ വകുപ്പിന്റെ സാധാരണ നടപടി ക്രമമാണ് ഉടമാവകാശം സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെടുന്നത്. അത് ആവശ്യപ്പെടുന്നത് ഇറക്കി വിടാന്‍ വേണ്ടി തന്നെയാണെന്ന് തീരുമാനിക്കുന്ന സുനിലിനും മണിയുടെ അജണ്ടയാണ്.
രണ്ടര്‍ത്ഥമുണ്ടെന്നു അദ്യമേ തീരുമാനിക്കുന്നവര്‍ക്ക് അതുണ്ടാകും. രേഖ കര്‍ഷകരോടു മാത്രമല്ല ആവശ്യപ്പെട്ടത്. എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു. കയ്യേറി താമസിക്കുന്നവരില്‍ റിസോര്‍ട്ട് പണിയുന്നവരും, കര്‍ഷകരും, ഭൂമി വില്ക്കാന് വേണ്ടി മാത്രമായി കയ്യേറിയവരുമൊക്കെ ഉണ്ടാകും. ദൌത്യ സംഘത്തില്‍ കണിയന്മാരാരും ഇല്ലാതിരുന്നതുകൊണ്ട് അവര്‍ക്ക് ഗണിച്ചു പറയാന്‍ പറ്റിയില്ല. സുനിലിനും മണിക്കും പറയാന്‍ പറ്റിയേക്കും. ഗണിച്ചു പറയാന്‍ കഴിവുള്ള സുനില്നെയും മണിയേയും കൂട്ടത്തില്‍ കിട്ടിയിരുനെങ്കില് അവര്‍ക്ക് ആരോടും രേഖകള്‍ അവശ്യപ്പെടേണ്ടതില്ലായിരുന്നു.
രേഖകള്‍ ഇല്ലാത്തതും വ്യജ രേഖകള്‍ ഉള്ളതുമായ പല അറിസോര്ട്ടുകളും ഇടിച്ചു നിരത്തിയിരുന്നു. പക്ഷെ ഒറ്റ കര്‍ഷകന്റെ കുടിലോ വീടോ ഇടിച്ചു നിരത്തുകയോ ആരെയെങ്കിലും ഇറക്കി വിടുകയോ ചെയ്തിരുന്നില്ല. മുന്നാറില്‍ താമസിക്കുന്ന കര്‍ഷകരില്‍ 90 ശതമാനത്തിനും പട്ടയ രേഖകളോ കൈവശാവകാശ രേഖകളോ ഇല്ല. പക്ഷെ ഒറ്റ കര്‍ഷകനെയും ഇറക്കി വിട്ടില്ല. അത് തെളിയിക്കുന്നത് സുനില്ന്റെ അവകാശവാദം വെറും പച്ചക്കള്ളമാണെന്നതാണ്.
കര്‍ഷകരോട് പട്ടയ രേഖ ചോദിച്ചത് അവരെ ഇറക്കി വിടാനല്ല. ആയിരുന്നെങ്കില്‍ ഒരു കര്‍ഷകനെയെങ്കിലും ഇറക്കി വിടുമായിരുന്നു. അങ്ങനെ ഇറക്കി വിടപ്പെട്ട ഒരു കര്‍ഷകന്റെ പേരു പറയാന്‍ എന്തു കൊണ്ട് സുനിലുനാകുന്നില്ല. പൊളിച്ചു നീക്കപ്പെട്ട എത്രയോ റിസ്സോര്‍ട്ടുകള്‍ ഉണ്ട്.
ആദ്യം നോട്ടീസ് കൊടുത്തില്ലെന്ന് എഴുതി..അടുത്ത കമന്റില്‍ മലക്കം മറിഞ്ഞു.ഇറങ്ങാനുള്ള നോട്ടീസല്ല കൊടുത്തത് എന്നൊരു “ദുര്‍ബല വാദവും”
നോട്ടീസ് കൊടുത്തിട്ടില്ല എന്നല്ല എഴുതിയത്. സുനിലൊക്കെ എന്നില്‍ ആരോപിച്ച അടര്‍ത്തിയെടുത്ത് എഴുതുന്നു എന്ന വൃത്തികേടല്ലേ സുനില്‍ ഇവിടെ എഴുതുന്നത്. കിടപ്പാടത്തു നിന്ന് ഇറങ്ങിപ്പോകാനുള്ള നോട്ടീസ് എന്നത് മുഴുവന്‍ എഴുതാത്തതെന്തു കൊണ്ടാണെന്ന് വായിക്കുന്നവര്‍ക്കൊക്കെ മനസിലാകും.
പട്ടയം ഹാജരാക്കാന്‍ ആവശ്യപ്പെട്ടതെന്തിനെന്നു മനസിലക്കാനുള്ള വിവേകം സുനിലിനില്ല. സുരേഷ് കുമാറിനോടുള്ള വെറുപ്പു കൊണ്ട്. വ്യാജ പട്ടയങ്ങള്‍ ലോഡ്ജുകളില്‍ വച്ച് വരെ നിര്‍മ്മിക്കുന്ന അവിടെ പട്ടയം ഹാജരാക്കാന്‍ ആവശ്യപ്പെട്ടതില്‍ ഒരു തെറ്റുമില്ല. ഇപ്പോഴത്തെ കലക്ടര്‍ പിന്നെ എങ്ങനെയാണാവോ ഭൂമിയുടെ യധാര്ത്ഥ ഉടമസ്ഥനെ കണ്ടെതുന്നത്? ഗണകനയ സുനിലിന്റെ അടുത്തു വന്ന് ഗണിച്ചു നോക്കിയോ?
കളക്റ്റര്‍ അരോടെങ്കിലും പട്ടയ രേഖ ആവശ്യപ്പെട്ടാല്‍ അതും ഇറക്കി വിടാനാണെന്ന് സുനില്‍ മൂന്നാം കണ്ണു കൊണ്ട് മനസിലാക്കുമോ? മണിയുടെ കുടുംബം കയ്യേറിയ നൂറൂ കണക്കിനേക്കര്‍ ഭൂമിയുടെ പട്ടയം എവിടെ എന്ന് കലക്റ്റര്‍ ചോദിച്ചാല്‍ അതും ഇറക്കി വിടാനാണെന്നു മണി പറയുമോ?. ഇതു കേസായി കോടതിയില്‍ വന്നാല്‍ രേഖ ഹാജരാക്കാന്‍ ആവശ്യപ്പെടുന്ന ജഡ്ജിയേയും പുലയാട്ടു നടത്തുമോ?
വിവേകമുള്ള താങ്കളൊക്കെ ഇത് പോലെ അധപ്പതിക്കുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു.
ശരിയാണു മൂന്നാറില്‍ ഇറക്കിവിടല്‍ നടന്നില്ല.അപ്പോളെക്കും പാര്‍ട്ടിയും ജനങ്ങളും ഇടപെട്ടു.സുരേഷ് കുമാറിനെപ്പോലെ ,വന്‍കിടക്കാരന്റെ താളത്തിനു തുള്ളിയവനെ ,അടിച്ചു പുറത്താക്കി.ഇയാള്‍ ഇങ്ങനെ ഒരുത്തനാണെന്ന് വി.എസ് പോലും വിചാരിച്ചിട്ടുണ്ടാവില്ല.
തമാശ നല്ലത് തന്നെ. സുരേഷ് കുമാര്‍ മൂന്നാറില്‍ പോകാതിരിക്കാന്‍ പാര്‍ട്ടി നടത്തിയ കളികളൊക്കെ അറിയാവുന്ന കേരളീയരോടാണോ സുനില്‍ തമാശ പറഞ്ഞു രസിക്കുന്നത്. മലായളികള്‍ മുഴുവനും വായിക്കുന്നത് ദേശാഭിമാനിയല്ല.
വന്‍കിടക്കാരന്റെ താളത്തിനു തുള്ളുന്നത് എം എം മണിയേപ്പോലുള്ള കയ്യേറ്റക്കാരനാണ്. നണമില്ലെ സുനിലേ സര്‍ക്കാര്‍ ഭൂമി കയ്യേറിയവനെ പാര്‍ട്ടി സെക്രട്ടറി എന്നു പറഞ്ഞ് വച്ചു കൊണ്ടിരിക്കാന്? അടിച്ചു പുറത്താക്കുന്നതിനു പകരം എടുത്തു തോളില്‍ വച്ചു കൊണ്ടിരിക്കുകയല്ലെ? കള്ളു മാഫിയ, ഭൂമാഫിയ കയ്യേറ്റ മാഫിയ മണല്‍ മാഫിയ. ഇനി എത്ര മാഫിയമാരുണ്ട് പ്രസ്ഥാനം തോളില്‍ കയ്യിടാന്‍?
വി എസിനെ നേരിട്ട് ആക്രമിക്കാന്‍ ധൈര്യമില്ലാത്ത ശിഖണ്ഠികള്‍ സുരേഷ് കുമാറിനെയും ഷാജഹാനെയും നേരിടും. ഷാജഹാന് പേടി പോലെ സുനിലിനെ ബാധിച്ചിരിക്കുന്നത് സുരേഷ് കുമാര്‍ പേടിയാണ്. സുനിലിനേ മാത്രമല്ല പല ചവേറുകള്ക്കും അതാണസുഖം. ഇന്നലെ പാലൊളി പറയുന്നത് കേട്ടു. ആദ്യ ദൌത്യ സംഘത്തിന്റെ ദൌത്യമെന്തെന്ന് വി എസിനറിയില്ലായിരുന്നു എന്ന്. സുരേഷ് കുമാര്‍ എന്ന പേരു കേട്ടപ്പോഴേക്കും സര്‍വ നിയന്ത്രണങ്ങളും വിട്ടുപോയ പിണറായിയുടെയും പാലൊളിയുടെയും ദൌത്യം എന്തായിരുന്നു എന്ന് മലയാളികള്‍ വളരെ പെട്ടെന്നു തിരിച്ചറിഞ്ഞു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷവും സുരേഷ് കുമാറില്‍ കിടന്നു കറങ്ങുന്ന ചാവേറുകളുടെ അജണ്ട മനസിലാക്കാന്‍ പ്രയാസമില്ല. കെട്ടിച്ചമച്ച വിജിലന്‍സ് കേസുകളൊക്കെ തെളിയിക്കുന്ന സത്യം ചിന്താശേഷിയുള്ളവര്‍ക്ക് മനസിലാകും.
സുരേഷ് കുമാറിനോടുള്ള ഭക്തി മൂലം തിരിച്ചും മറിച്ചും പറയുന്ന താങ്കള്‍ക്കു പോലും അവിടെ എന്തൊക്കെയോ അരുതാത്തത് നടന്നു എന്ന് ‘മൃദു”വായെങ്കിലും പറയേണ്ടി വന്നല്ലോ..അതു മതി.
വി എസിനോടുള്ള വെറുപ്പുമൂലം കാട്ടുകള്ളന്മാരെ വരെ ന്യായീകരിക്കുന്ന സുനിലിനു ഞാന്‍ പറഞ്ഞത് മനസിലാകില്ല. അതു കൊണ്ടല്ലേ മണി നടത്തിയ പുലയാട്ടു ചൂണ്ടിക്കാണിച്ചിട്ടും ദേശാഭിമാനി എഴുതിയതെടുത്ത് പ്രതിരോധിക്കാന്‍ ശ്രമിച്ചത്. ദേശാഭിമാനി പിണറായിയുടെ ചാവേറുകളെ ന്യായീകരിക്കയേ ഉള്ളു എന്ന് പിണറായി ഭക്തരല്ലാത്ത മലയാളികള്‍ക്കൊക്കെ അറിയാം. മാദ്ധ്യമ സിന്‍ഡിക്കേറ്റെന്നും, വളച്ചൊടിക്കല്‍ എന്നും, കൃത്രിമത്വം എന്നുമൊക്കെ നീണ്ട ഉരുളല്‍ നടത്തിയ സുനിലിനു ഞാന്‍ പറയുന്നത് തിരിച്ചും മറിച്ചും എന്നൊക്കെ തോന്നുക സ്വാഭാവികം.
പിണറായിയാണു കമ്യൂണിസ്റ്റു പ്രസ്ഥാനം എന്നപോലെയുള്ള ഒരു ഭക്തി പ്രവാഹവും ഞാന്‍ കാണിച്ചിട്ടില്ല. കയ്യേറ്റ മാഫിയക്കെതിരെ നടപടി എടുക്കുന്ന ഏത് ഉദ്യോഗസ്ഥനേയും രാഷ്ട്രീയക്കാരനേയും ഞാന്‍ അഭിനന്ദിക്കും. കയ്യേറ്റ മാഫിയക്കാരുടെ കൂട്ടിക്കൊടുപ്പുകാര്‍ക്ക് അത് മനസിലാകില്ല.
വി എസിനൊടുള്ള വെറുപ്പ് സുരേഷ് കുമാറിലൂടെയും ഷാജഹാനിലൂടെയും തീര്‍ക്കുകയും വി എസിനെ പുലഭ്യം പറയുന്ന ഏത് എരപ്പാളിയേയും ന്യായീകരിക്കുകയും ചെയ്യുന്ന സുനിലിലേപ്പോലുള്ള ജന്മങ്ങള് ഇതിലപ്പുറം പറഞ്ഞാലും അത്ഭുതം തോന്നില്ല.
മൂന്നാറില്‍ ഒരരുതാത്തതും നടന്നിട്ടില്ല. സി പി സെക്രട്ടറിയുടെ കയ്യേറ്റം സംരക്ഷിക്കാനും പാര്‍ട്ടി ഓഫിസു കയ്യേറ്റ ഭൂമിയാണെന്നുള്ള തിരിച്ചറിവും വരുത്തിയ വൈക്ളബ്യം അകറ്റാന്‍ മണി നടത്തിയ ജുഗുപ്സാവഹമായ നാടകം ആണ് അരുതാത്തതെന്നു സുനില്‍ പറയുന്നത്. വി എസിന്റെ കൂടെ നിന്നിരുന്ന മണിയെന്ന മീനിനെ ചൂണ്ടയില്‍ കൊത്തിച്ച് സ്വന്തം പക്ഷത്തേക്ക് കൊണ്ടു വരാനുള്ള പിണറായി വിജയന്റെ സൃഗാല ബുദ്ധിയും, ഫാരീസ് അബൂബേക്കറിനേപ്പോലുള്ള ഭൂമാഫിയക്കാരനെ സംരക്ഷിക്കേണ്ട ഗതികേടും കൂടെ ചേര്‍ന്നാടിയ അസംബന്ധനാടകമാണു മൂന്നാറില്‍ നടന്നത്. ലക്ഷ്യം വി എസ്. അതിനു വേണ്ടി ഭൂമാഫിയയെ വരെ ഉപയോഗിച്ചു. അവരുടെ തോഴനുമായി. നനഞ്ഞിറങ്ങിയാല്‍ കുളിച്ചു കയറാതെ പറ്റില്ലല്ലോ. അല്ലെങ്കില്‍ മണി വന്ന വഴി തിരിച്ചു നടക്കും. അതു കൊണ്ട് സംഘ ഗാനം പാടുന്നു. കൂടെ ചാവേറുകളും ഭക്തരും പാടുന്നു.
സി പി എമ്മിന്റേതിനേക്കാള് കൂടുതല്‍ കോണ്ഗ്രസുകാരുടേതും കേരളാ കോണ്ഗ്രസുകരുടേതുമാണ് മൂന്നാറിലെ കയ്യേറ്റങ്ങള്‍. അവരാരും മണിയേപ്പോലെ പുലയാട്ടു നടത്തുകയോ കാലു വെട്ടുമെന്ന് പറയുകയോ ചെയ്തിട്ടില്ല ഇന്നു വരെ. ആകേക്കൂടി ഇപ്പോള്‍ എ കെ മണിയാണു തടയണ പൊളിക്കാന്‍ വന്നാല്‍ തടയുമെന്നു പറഞ്ഞത്. അത് കോണ്‍ഗ്രസിന്റെ അഭിപ്രായമല്ല എന്നാണു രമേശ് ചെന്നിത്തല പറഞ്ഞത്. മണി വി എസിനെ പുലയാട്ടു നടത്തിയിട്ട് ഒരു പാര്‍ട്ടി നേതാവും അതിനെതിരെ പ്രതികരിച്ചിട്ടില്ല ഇന്നു വരെ. സുനിലിനേപ്പോലുള്ള ഭകതര്‍ അതിനെ ന്യായീകരിക്കുന്നു. അതില്‍ നിന്നും മനസിലാകുന്നത് എല്ലാവരുടെയും ലക്ഷ്യം വി എസ് ആണെന്നല്ലേ?
സി പി എം പാര്‍ട്ടി ഇടവിട്ടിട വിട്ട് തെറ്റു തിരുത്തുന്നത് സുനിലിനറിയാത്ത സംഗതിയല്ലല്ലോ. തെറ്റു പറ്റിയിട്ടു തന്നെയല്ലേ തിരുത്തുന്നത്. തെറ്റു പറ്റി എന്ന് മനസിലാകുമ്പോള്‍ പാര്‍ട്ടി തന്നെ പിരിച്ചു വിടാറുണ്ടോ? അതൊ തെറ്റ് തിരുത്തുകയാണോ? ഭരണരംഗത്ത് പല പാളിച്ചകളും പറ്റാറുള്ളപ്പോള് സര്‍ക്കാര്‍ രാജിവക്കുകയല്ലല്ലോ ചെയ്യാറുള്ളത്? ഈ സര്‍ക്കാരിനെതിരെ എത്ര കോടതി പരാമാര്‍ശങ്ങളും ഉത്തരവുകളും വന്നിട്ടുണ്ട്? അതിന്റെ പേരില്‍ എത്ര ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു.
സുരേഷ് കുമാറിന്റെ ഭാഗത്തു നിന്ന് അരുതാത്തതെന്നു പറയാവുന്നത് പാര്‍ട്ടി ഓഫീസുകള്‍ക്കെതിരെ നടന്ന നീക്കമാണ്. സി പി ഐ ഓഫിസിന്റെ പൊതു റോഡിലേക്കിറക്കി പണിത കെട്ടിടമായിരുന്നു പൊളിച്ചത്. അത് അരുതാത്തെന്ന് സി പി ഐക്കു മാത്രമേ തോന്നൂ. സി പി എമ്മിന്റെ ഓഫീസും കയേറ്റ ഭൂമിയിലാണെന്നു കണ്ടെത്തി.
ഈ രണ്ട് അരുതാത്ത കാര്യങ്ങളും പാടില്ല എന്നു പറഞ്ഞാല്‍ പോരായിരുന്നോ? ലക്ഷ്യം വി എസാകുമ്പോള് പിന്നെ സുരേഷ് കുമാറിനെ അടിച്ചു പുറത്താക്കേണ്ടത് ചവേറുകളുടെ ആവശ്യമാണല്ലോ.അത് ചാവേറുകള്‍ ചെയ്യുന്നു. ഭക്തര്‍ അതേക്കുറിച്ച് വീരഗാഥകളും പാടുന്നു.
ഇതല്ലേ സുനിലേട്ടാ കാളിദാസന്?
ഏട്ടനും അനിയനും എന്തും കരുതാനുള്ള സ്വാതന്ത്ര്യമുണ്ട്.
ചെന്നൈയിലെ തെരുവുകളിലൂടെ പാതിരാക്ക് ഏട്ടനും അനിയനും നടന്നാല്‍, തമിഴ് നാട് പോലീസ് പിടിച്ചു നിറുത്തി ചോദ്യം ചെയ്യും. ഏട്ടനും അനിയനും സുനിലും വിജിയുമാണോ എന്നതിന് എന്തെങ്കിലും തെളിവുണ്ടോ എന്നും വേണമെങ്കിലവര്‍ ചോദിച്ചേക്കാം. അത് ചെവിടത്തു നാലു പെടക്കാനാണെന്നും, പോലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി ഉരുട്ടിക്കൊല്ലാനാണെന്നും ഏട്ടനും അനിയനും കരുതാം. പക്ഷെ പരിണാമ ശ്രേണിയില്‍ അല്‍പ്പം കൂടെ മുകളിലുള്ള ജീവികള്‍ അത് ക്രമ സമാധാനപാലനത്തിന്റെ ഭാഗമാണെന്നേ കരുതൂ.
:)))
എല്ലാ നേതാക്കളും ടാറ്റയുടെ സൌകര്യം ഉപയോഗിക്കുന്നുണ്ട് -കുര്യന്
Saturday, February 6, 2010
മൂന്നാര്‍: ടാറ്റ നല്കിയ വീട്ടിലാണ് താമസിക്കുന്നതെന്ന് സി.പി.ഐ നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ. കുര്യന് 'മാധ്യമ'ത്തോട് പറഞ്ഞു. ഞാന്‍ മാത്രമല്ല, കോണ്‍ഗ്രസ് നേതാവ് എ.കെ. മണിയും സി.പി.എം നേതാവ് സുന്ദരമാണിക്യവും എല്ലാം താമസിക്കുന്നത് ടാറ്റ നല്കിയ സംവിധാനങ്ങളിലാണ്.
അതില്‍ തെറ്റില്ല. മൂന്നാറില്‍ സ്വകാര്യ വ്യക്തികള്‍ക്ക് വീടോ സ്ഥലമോ ഇല്ല.
അപ്പോള്‍ ടാറ്റ നല്കുന്ന വീടുകള്‍ ഉപയോഗിക്കുകയേ നിര്‍വാഹമുള്ളൂ. അതുകൊണ്ടാണ് അത് സ്വീകരിച്ചത്.
മൂന്നാര്‍ ടൌണിലെ 500 ഏക്കര്‍ ടാറ്റയില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത് പട്ടയം നല്കുമ്പോള് ഇപ്പോള്‍ താമസിക്കുന്ന വീടിനും സ്ഥലത്തിനും തന്റെ പേരില്‍ പട്ടയം ലഭിക്കാന്‍ അപേക്ഷ നല്‍കുമെന്നും കുര്യന് പറഞ്ഞു. ടാറ്റ നല്കിയ സൌകര്യങ്ങളാണ് ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ എ.കെ. മണിയും വ്യക്തമാക്കി.
കാളിദാസന്,
അപ്പോള്‍ പിന്നെ
"കല്പിച്ചെങ്കില് 'റാ'നെന്നല്ലാ
തിപ്പരിഷയ്ക്കൊന്നുരിയാടാമോ?"
എന്ന കുഞ്ചന്‍ നമ്പ്യാരുടെ വാക്യം നാട്ടുകാര്‍ ആവര്‍ത്തിക്കുമ്പോള്‍ കുറ്റം പറയുന്നത് എങ്ങനെ?
ദേവികുളം എം.എല്‍.എ. രാജേന്ദ്രനും ടാറ്റയുടെ സൗജന്യക്വാര്ട്ടേഴ്സ്
ഇടുക്കി: സി.പി.എമ്മിന്റെ ദേവികുളം എം.എല്‍.എ: എസ്. രാജേന്ദ്രനും ടാറ്റയുടെ ക്വാര്‍ട്ടേഴ്സ്. ടാറ്റയുടെ ഔദാര്യം പറ്റുന്ന ഒരാളും പാര്‍ട്ടിയിലുണ്ടാകില്ലെന്നു മന്ത്രി എ.കെ. ബാലന് പ്രഖ്യാപിച്ചതിനു പിന്നാലെയാണു രാജേന്ദ്രന്റെ ക്വാര്‍ട്ടേഴ്സ് വെളിച്ചത്തായത്.
മൂന്നാര്‍-മാട്ടുപ്പെട്ടി റോഡിലാണ് എല്ലാവിധ സൗകര്യവുമുള്ള ക്വാര്‍ട്ടേഴ്സ്. സ്വന്തമായി ടൗണിനു സമീപം വീടുള്ളപ്പോഴാണിത്. ഒരു വര്‍ഷമായി എടുത്തിട്ടിരിക്കുന്നതാണെങ്കിലും വെറുതേ കിടക്കുകയാണ്.
ഇതു മടക്കിക്കൊടുക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും രാജേന്ദ്രന് തയാറായിരുന്നില്ല. മൂന്നാറിലെ റെയില്‍വേ കൗണ്ടറിലെ ജീവനക്കാരാണ് ഇവിടെ താമസിക്കുന്നതെന്നു രാജേന്ദ്രന് പറയുന്നു. ഉടന്‍തന്നെ വീടൊഴിയാനും അദ്ദേഹം ഇപ്പോള്‍ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്.
അതേസമയം, താമസസ്ഥലമില്ലാത്തതിനാല്‍ വാടകയ്ക്കു ക്വാര്‍ട്ടേഴ്സ് നല്‍കണമെന്നു രാജേന്ദ്രന് ആവശ്യപ്പെടുകയായിരുന്നെന്നു ടാറ്റാ കമ്പനി വക്താവ് ടി. ദാമു പറയുന്നു
ദത്തന്
മൂന്നാറിനെപ്പറ്റി ഇതാദ്യമ്മല്ല ബ്ലോഗില്‍ കാണുന്നത്. വായിച്ച് വായിച്ച് തല പെരുത്തുപോകും വിധമുള്ള കൂലിയെഴുത്തുകള്‍ ഇതിനുമുമ്പും കണ്ടിട്ടൂണ്ട്.
മൂന്നാറിലെ കയ്യേറ്റത്തില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് നേരിട്ടൊ ബിനാമിയായോ ബന്ധം ഉണ്ട് എന്നതു പച്ചയായ സത്യം.
തലയിലെ കോഴിപ്പൂട തൂത്തുകളയാന്‍ വ്യഗ്രത കാട്ടൂന്ന പാര്‍ട്ടി ഏറാന്‍ മൂളികളുടെ കമന്റുകള്‍ വായിക്കിമ്പോള്‍ ആരും ചൊദിച്ചു പോകും ഏത് പാര്‍ട്ടി.ഏത് മൂന്നാര്‍..
അല്ലാതെ ദത്തനോട് വിരൊധിച്ചിട്ടല്ലാ...വാരാന്‍ പോകുന്ന പൂരം ഒരു മുന്‍ വിധിയായി എഴുതിപ്പോയതാണു.
Post a Comment