Total Pageviews

Wednesday, December 9, 2009

സ്വാമി അയ്യപ്പന്റെ ശക്തി !



ഭക്തവത്സനും കരുണാവാരിധിയും ഒക്കെ ആയ സാക്ഷാല്‍ ധര്‍മ്മ ശാസ്താവിന്,ഇരിക്കുന്ന
സ്ഥലത്തിന് അനുസരിച്ച് ശക്തി വര്‍ദ്ധിക്കുമോ?കുളത്തുപ്പുഴയിലും ആര്യങ്കാവിലും അച്ചന്‍ കോവിലിലും ശബരിമലയിലും അയ്യപ്പക്ഷേത്രങ്ങളുണ്ടെങ്കിലും ശബരിമലയിലെ അയ്യപ്പനു മാത്രം ഇത്ര ശക്തി വന്നതെങ്ങനെയാണ്? ദേവസ്വം ബോഡും അയ്യപ്പസേവാസംഘവും ക്ഷേത്രസം രക്ഷകരും എല്ലാം ശബരിമലയിലെ അയ്യപ്പനു മാത്രം അമിത പ്രാധാന്യം കല്പ്പിക്കുന്നതും ഭക്തരെല്ലാം കൂടി കെട്ടും കെട്ടി ശബരിമലയ്ക്ക് തിരിക്കുന്നതും എന്തുകൊണ്ടാണ്? മറ്റ്ക്ഷേത്രങ്ങളിലെ അയ്യപ്പന്മാര്‍ ചൈതന്യം കുറഞ്ഞവരായതിനാലാണോ അവിടെ ഭക്തകോടികള്‍ തള്ളിക്കയറാത്തത്?

ഭാരതത്തിലെ ദൈവങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം പോര്‍ട്ട്ഫോളിയോകളാണല്ലോ!ബ്രഹ്മാവിന്
സൃഷ്ടി,മഹാവിഷ്ണുവിന് സ്ഥിതി,പരമശിവന് സംഹാരം എന്നിങ്ങനെ.ഓരോ ദേവനും വെവ്വേറേ വകുപ്പുകള്‍ കല്പിച്ചു കൈകാര്യം ചെയ്യുന്നതു മനസ്സിലാക്കാം.ആ വകുപ്പനുസരിച്ച് ആര്‍ത്തത്രാണനം
ചെയ്യണമെങ്കില്‍ ഇന്ന സ്ഥലത്ത് പള്ളികൊണ്ടാലേ പറ്റൂ എന്നു വാശി പിടിക്കുന്നത് ദേവന്മാര്‍ക്കു
തീരെ യോജിച്ചതല്ല.ഉയരം കൂടിയ മലയും പൊന്നു കെട്ടിയ പതിനെട്ടാം പടിയും സ്വര്‍ണ്ണം പൂശിയ ശ്രീകോവിലും ഉള്ളിടത്ത് എത്തുന്ന ഭക്തന്മാരോടേ പ്രസാദിക്കൂ എന്നു ശഠിക്കുന്നത് നന്നോ?"കല്ലും മുള്ളും കാലുക്കു മെത്തയാക്കി" മല കയറി വന്നിരുന്ന ഭക്തര്‍ക്ക് ഇപ്പോള്‍ ''മെറ്റല്‍ ഡിറ്റക്റ്റര്‍ മേലുക്ക് മെത്തയാക്കി"യാലേ സന്നിധാനത്തില്‍ എത്താന്‍ കഴിയൂ.

ഭക്തി തലയ്ക്കു പിടിച്ച ജനസഞ്ചയത്തിന് യുക്തി ബോധം ഉണ്ടാകുമെന്നു കരുതുന്നതു വെറുതെയാണ്.
അയ്യപ്പന്റെ അവതാര കഥയില്‍ തുടങ്ങുന്ന അസംബന്ധ പ്രചാരണങ്ങള്‍ കണ്ണു മടച്ചു വിശ്വസിക്കുന്ന
വര്‍ ശബരിമലയിലെ അയ്യപ്പന് ദിവ്യത്വം ഏറുമെന്നു ധരിക്കുന്നതില്‍ അതിശയിക്കാനില്ല.ഹരിയും ഹര
നും കൂടി ഇണ ചേര്‍ന്നപ്പോളാണത്രേ മണികണ്ഠന്‍ ഉണ്ടായത്!ശിവ പാര്‍ വ്വതിമാര്‍ ആന വേഷമെടുത്ത് മധുവിധു കൊണ്ടാടിയപ്പോള്‍ ആനത്തലയുള്ള ഗണപതി ഉണ്ടായെന്ന കഥ അല്പം ഉപ്പും കൂട്ടിവേണമെ
ങ്കില്‍ വിഴുങ്ങാം.പക്ഷേ അസുരന്മാരെ ഭ്രമിപ്പിക്കാന്‍ മോഹിനിയുടെ വേഷം കെട്ടിയ മഹാവിഷ്ണുവില്‍ പരമശിവന്‍ പുത്രോല്പാദനം നടത്തിയെന്നും അങ്ങനെ ഉണ്ടായ കുട്ടിയാണ് സാക്ഷാല്‍ അയ്യപ്പനെന്നും പറഞ്ഞാല്‍ ദഹിക്കാന്‍ ഇമ്മിണി പാടാണ്.

അതിനേക്കാള്‍ വിചിത്രം,കൂര്‍മ്മാവതാരകാലത്ത് ഉണ്ടായ മണികണ്ഠനെ പരശുരാമന്‍ സൃഷ്ടിച്ച കേര
ളത്തിലെ ഒരു നാട്ടു രാജാവായ പന്തളരാജന്‍ എടുത്തു വളര്‍ത്തി എന്ന കഥയാണ്.പാലാഴി കടയാന്‍ മത്ത്(കടകോല്‍) ആയി ഉപയോഗിച്ച മന്ഥരപര്‍ വ്വതം താഴ്ന്നു പോയപ്പോള്‍ അതുയര്‍ത്താനാണ് വിഷ്ണു കൂര്‍മ്മമായി അവതരിക്കുന്നത്.പിന്നീടുണ്ടായ,വരാഹം,നരസിംഹം,വാമനന്‍ തുടങ്ങിയ അവതാര
ങ്ങള്‍ക്കു ശേഷമുള്ളതാണ് പരശുരാമന്‍.ഒരോ അവതാരകാലത്തിനും യുഗങ്ങളുടെ ദൈര്‍ഘ്യമുണ്ടെന്നും പറയുന്നു.ഇത്രയും കാലം വരെ കുഞ്ഞുമണികണ്ഠന്‍ എവിടെ ആയിരുന്നു എന്ന് ചോദിക്കരുത്.

ഇത്തരം അസംബന്ധകഥകള്‍ കണ്ണുമടച്ചു വിശ്വസിക്കുന്ന ഭക്തരും അയ്യപ്പനെ വിറ്റു കാശാക്കുന്നവ
രും സ്ഥാന വലിപ്പത്തിനനുസരിച്ച് അയ്യപ്പന്റെ ശക്തിയും വര്‍ദ്ധിക്കുമെന്ന പ്രചരണവും വിശ്വസിച്ചെ
ന്നിരിക്കും.പക്ഷേ,ഭക്തിയും വ്യാപാരവും മൂത്ത് സമനില തെറ്റിയിട്ടില്ലാത്ത സാധാര ണക്കാര്‍ക്ക് ഇതൊ
ക്കെ കാണുമ്പോള്‍ നാണവും സങ്കടവുമാണ് തോന്നുന്നത്.ഒപ്പം സഹജീവികള്‍ സ്വാമി ദര്‍ശനത്തിന്
വേണ്ടി സഹിക്കുന്ന പങ്കപ്പാടോര്‍ത്ത് സഹതാപവും.
Fans on the page

15 comments:

dethan said...

"കല്ലും മുള്ളും കാലുക്കു മെത്ത,
മെറ്റല്‍ ഡിറ്റക്റ്റര്‍ മേലുക്കു മെത്ത."
"സ്വാമിയേ ശരണമയ്യപ്പാ"
-ദത്തന്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അയ്യപ്പനോട് റേഷൻ കാർഡ് സബ്മിറ്റ് ചെയ്യാൻ പറയൂ

:)

രഘുനാഥന്‍ said...

പ്രിയ ദത്തന്‍ സാര്‍.

സ്വാമി അയ്യപ്പന് ശക്തി ഉണ്ടായാലും ഇല്ലെങ്കിലും ഒരു മത വിഭാഗത്തിന്റെ വിശ്വാസത്തെ കളിയാക്കുന്നത് ശരിയാണോ? അയ്യപ്പനില്‍ വിശ്വസിക്കുന്നവര്‍ അവിടെ പോവുകയോ വരികയോ ചെയ്യട്ടെ...അതിനു താങ്കള്‍ എന്തിനു ധാര്‍മികരോഷം കൊള്ളണം? താങ്കളെപ്പോലുള്ളവര്‍ ഇങ്ങനെ വിലപിക്കുമ്പോഴും ശബരിമലയിലെ ഭക്തജന തിരക്ക് ഓരോ വര്‍ഷവും കൂടി വരുന്നത് എന്തുകൊണ്ടാണ് എന്ന് കൂടി വിശദീകരിക്കാമോ?

സസ്നേഹം

rose said...

shakkelayude film kaanan aalu koodunnathupoleye ullu...

അപ്പൂട്ടൻ said...

കുറച്ചുനാൾ മുൻപ്‌ തിരുവനന്തപുരം സിറ്റിയിലെ ഒരു ഇടവഴിയിൽ ഒരു പരസ്യം കണ്ടു. ഏത്‌ അമ്പലത്തിന്റേതാണെന്നോർമ്മയില്ല, ഒരു ജ്യോത്സ്യന്റെ ടെസ്റ്റിമോണിയൽ ആണ്‌. ഏതാണ്ടിങ്ങിനെ.

ഒട്ടേറെ അമ്പലങ്ങളിൽ ദേവപ്രശ്നത്തിനു പോയിട്ടുണ്ടെങ്കിലും ഈ അമ്പലത്തിൽ അസാധാരണമായൊരു ചൈതന്യം എനിക്ക്‌ ദർശിക്കാൻ കഴിഞ്ഞു.വിളിച്ചാൽ വിളികേൾക്കുന്ന ദേവിയാണിവിടെ പ്രതിഷ്ഠ എന്നതിൽ സംശയമില്ല.

ഈ ബോർഡ്‌ ഇപ്പോഴും നിലവിലുണ്ടോ എന്നറിയില്ല, ആ ഭാഗത്തേയ്ക്ക്‌ പിന്നീടധികം പോയിട്ടില്ല.

ഇത്തരത്തിൽ കോർപ്പറേറ്റ്‌ രീതിയിൽ പരസ്യങ്ങളുമായി നടത്തേണ്ട ഒന്നാണോ അമ്പലങ്ങളും വിശ്വാസവും. അതും ഒരു അമ്പലം അല്ലെങ്കിൽ ദൈവം മറ്റൊന്നിനേക്കാൾ മെച്ചപ്പെട്ടതാണെന്ന രീതിയിൽ ഉള്ള പ്രചരണങ്ങൾ ആർക്കുവേണ്ടിയാണ്‌, ദൈവത്തിനോ വിശ്വാസികൾക്കോ അതോ മറ്റുചിലർക്കോ? ഇത്തരത്തിൽ പരസ്യം കൊണ്ടുമാത്രം പച്ചപിടിച്ച അമ്പലങ്ങൾ ധാരാളം.
ഇതൊന്നും പോരാതെ ദൈവത്തിന്റെ ഇഷ്ടാനിഷ്ടങ്ങളുടെ പേരിൽ കോലാഹലങ്ങൾ വേറെയും, അതും പ്രപഞ്ചം മുഴുവൻ പരിപാലിക്കുന്ന ദൈവത്തിന്റെ ചില്ലറ വിഷയങ്ങളിലെ അതൃപ്തി.

വിശ്വാസികളുടെ എണ്ണം ഒരു ദൈവത്തിന്റെ ശക്തിയ്ക്ക്‌ അളവുകോലാകുമോ എന്നറിയില്ല.
വിശ്വാസം ദൈവത്തിലല്ലേ വേണ്ടത്‌, 'പ്രത്യേക' അമ്പലത്തിലാണോ? തൊട്ടപ്പുറത്തുള്ള അമ്പലം കാടുപിടിച്ച്‌ കിടക്കുമ്പോൾ മറ്റൊരെണ്ണം സ്വർണ്ണവും മാർബിളുമായി നിറഞ്ഞുനിൽക്കുന്നത്‌ വിശ്വാസികളും കാണുന്നതല്ലേ?
അഴിമതിയും കയ്യിട്ടുവാരലും കെടുകാര്യസ്ഥതയും എല്ലാവർക്കും ചർച്ചയാകുമ്പോൾ ധൂർത്ത്‌ ആർക്കും കണ്ണിൽ പെടുന്നില്ല. അതേക്കുറിച്ച്‌ അവിശ്വാസികൾക്ക്‌ പറയാനുള്ള അവകാശവുമില്ല.

ദൈവമേ.. ഇതെല്ലാം നിനക്കുവേണ്ടിയാണോ?

Vishak V kurup said...

vishwasamullavar pokatte.... islam viswasikalude daivaradhanaye aarellenkilum kaliyakkarundo...pinne enthina thankal bakki ullathani puchikkunne... bharatha samskarathil daivathe engine venanmenkilum aaradikkam....athinu daivathine vilikanam ennu polum illa...pravachakane patti oru cartoon pandu vannappol thankal rosham kondille...athe vikaram ellavarkkum undakum ennu manassillakkukka.... ee madha grnadahangalil ullathu sathyamano alleyyo ennu onnum aarrkkum ariyilla..athukondu swantham vishwasam mathramanu sheri ennu karutharuthu...ente viswasam sheri aanenkil pravachakan ithum paranjittuntakum..illenkil ente vivaram illayma kshemikkuka...

dethan said...

പ്രിയ ഉണ്ണികൃഷ്ണന്‍,

റേഷന്‍ കാര്‍ഡില്‍ മുഴുവന്‍ അക്ഷരത്തെറ്റല്ലേ.SSLC ബുക്ക് അല്ലേ നല്ലത്?

പ്രിയപ്പെട്ട രഘുനാഥന്‍,

മതവിശ്വാസത്തെ കളിയാക്കണമെന്ന യാതൊരു ഉദ്ദേശ്യവുമില്ല.വിശ്വാസം അന്ധവിശ്വാസമായി മാറുന്നത് നല്ലതാണോ?വിശ്വാസവും അവിശ്വാസവുമൊക്കെ ഒരോരുത്തരുടെ വ്യക്തിപരമായ കാര്യ
മാണ്.ഭക്തിയുടെ പേരില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ കാണുമ്പോള്‍ പറഞ്ഞുപോകുന്നതാണ്.
എന്തുകൊണ്ട് ഭക്തരുടെ തിരക്ക് വര്‍ഷം തോറും വര്‍ദ്ധിക്കുന്നത് എന്നത് പ്രസക്തമായ ചോദ്യമാണ്.അതിന് നിരവധി കാരണങ്ങളുണ്ട്.പ്രധാനപ്പെട്ടത് പ്രചരണം തന്നെ.ശബരിമല മാത്രമല്ല എല്ലാ മതക്കാരുടെയും പുണ്യസ്ഥലങ്ങളിലും തിരക്കുകൂടുന്നതും അതുകൊണ്ടാണ്. മറ്റൊന്ന് ഒഴുക്കിന് അനുസരിച്ചു നീന്തുന്ന കൗശലക്കാരുടെ എണ്ണം കൂടിയതാണ്.അന്ധവിശ്വാസത്തെയും
ഭക്തിഭ്രാന്തിനെയും എതിര്‍ത്തിരുന്ന കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഭൗതികവാദത്തില്‍ വെള്ളം ചേര്‍ക്കുകയും
ഈശ്വരവിശ്വാസത്തെ ന്യായീകരിക്കുകയും ചെയ്തു തുടങ്ങി.യുക്തിവാദികളാകട്ടെ നാമമാത്രമയി.
എല്ലാറ്റിലുമുപരി സാമാന്യ മനുഷ്യന്റെ വിശ്വാസം രാഷ്ട്രീയ മുതലെടുപ്പിനു പറ്റിയ ഒറ്റമൂലിയാണെന്ന്
രാഷ്ട്രീയപ്പാര്‍ട്ടികള്‍ മനസ്സിലാക്കി.അല്ലാതെ പരസ്പരം വിശ്വസിക്കാത്ത ഹിന്ദുദൈവങ്ങളുടെയും മുസ്ലീം ദൈവത്തിന്റെയും കൃസ്ത്യന്‍ ദൈവത്തിന്റെയും ശക്തി കൂടിയിട്ടൊന്നുമല്ല പുണ്യസ്ഥാനങ്ങളിലെ തിരക്കു കൂടി വരുന്നത്.
നന്ദി.

rose,
ഒരു കണക്കിന് താങ്കള്‍ പറഞ്ഞതു വാസ്തവമാണ്.ആളുകള്‍ക്ക് എന്തിലും കമ്പമുണ്ടാകാമല്ലൊ!

അപ്പൂട്ടന്‍,

"പ്രേമമേ നിന്‍ പേരു കേട്ടാല്‍ പേടിയാം വഴിപിഴച്ച
കാമ കിങ്കരര്‍ ചെയ്യും കടും കൈകളാല്‍"എന്നു കുമാരനാശാന്‍ പാടിയിട്ടുണ്ട്.ഇതു
"ദൈവമേ നിന്‍ പേരു കേട്ടാല്‍ പേടിയാം ഭക്തര്‍ ചെയ്യും കടും കൈകളാല്‍" എന്നു മാറ്റിയാല്‍
ഇപ്പോഴത്തെ ഭക്തര്‍ക്കു ചേരും.
ഭക്തി അധികാരത്തിലേക്കുള്ള ചവിട്ടുപടിയാക്കിയ രാഷ്ട്രീയ കക്ഷികളും കച്ചവടക്കരുമാണ് പുതിയ അന്ധ വിശ്വാസങ്ങളുടെ പ്രചാരകരാകുന്നത്.പാര്‍ട്ടികള്‍ക്ക് അധികാരമാണു ലക്ഷ്യമെങ്കില്‍ കച്ചവടക്കാര്‍ക്ക് ലാഭമാണു ലക്ഷ്യം.അക്ഷയ തൃതീയ ദിവസത്തെ പുണ്യദിനമായി
പരസ്യപ്പെടുത്തി കച്ചവടം പൊടിപൂരമാക്കിയവരില്‍ കൂടുതലും ഹിന്ദു സ്വര്‍ണ്ണ വ്യാപാരികള്‍ ആയിരുന്നില്ല.കൃസ്ത്യന്‍,മുസ്ലീം സ്വര്‍ണ്ണ വ്യാപാരികള്‍ ആയിരുന്നു.

ആറ്റുകാലും ചക്കുളത്തു കാവും എല്ലാം പൊലിപ്പിച്ചു വലുതാക്കിയതിന്റെ പിന്നില്‍ താങ്കള്‍ പറഞ്ഞതു പോലെയുള്ള പല കവടിക്കാരും കാവിക്കാരുമുണ്ട്.താങ്കള്‍ സൂചിപ്പിച്ചതു പോലെ
അഴിമതിയും കൈയിട്ടു വാരലും മാത്രമല്ല ദേവ നിന്ദ പോലും ഭക്തരുടെ കണ്ണില്‍ പെടുന്നില്ല.
ശബരിമലയിലെ തന്ത്രിയായി ഒരുവര്‍ഷത്തിലേറെ വിരാജിച്ച ഒരുത്തന് തന്ത്രവും മന്ത്രവും
എന്താണെന്നു പോലും അറിയില്ലെന്ന് കണ്ടെത്തിയത് ജഡ്ജി.ആയിരുന്നില്ലെ? അനാശാസ്യത്തിന് അറസ്റ്റിലായ അയാളുടെ അത്ര ദൈവനിന്ദ മറ്റാരാണ് അയ്യപ്പനെതിരെ ചെയ്തിട്ടുള്ളത്?അതിലൊന്നും ഭക്തകോടികള്‍ക്ക് യാതൊരു പരാതിയുമില്ല.പറ്റുമെങ്കില്‍ അയാളെ വീണ്ടും അവര്‍ അവിടുത്തെ പൂജാരിയാക്കും.
-ദത്തന്‍

dethan said...

Vishak V kurup,
ഇസ്ലാംമതവിശ്വാസികളുടെ ഭക്തിയെ ആരും ചോദ്യം ചെയ്യാറില്ല എന്നു പറയുന്നതു ശരിയല്ല.
പ്രവാചകനെ കളിയാക്കിയതിനെ ചൊല്ലി കോലാഹലം ഉണ്ടായതു കൊണ്ട് മറ്റാരും അങ്ങനെ
ചെയ്യരുതെന്നുണ്ടോ?പ്രവാചകനെ പരിഹസിച്ചപ്പോള്‍ അങ്കത്തിനു പുറപ്പെട്ടവര്‍, ബയണറ്റുകൊണ്ട് ഖുറാന്‍ കുത്തിക്കീറി അതില്‍ മൂത്രമൊഴിച്ച് ഇറാക്കിലെ തെരുവില്‍ വലിച്ചെറിഞ്ഞ അമേരിക്കന്‍ പട്ടാളക്കരനെതിരെ മിണ്ടാഞ്ഞതെന്ത്?പറ്റുന്നിടത്ത് പറ്റിക്കാം. അത്രേ ഉള്ളൂ.
ഭാരതീയ വിശ്വാസത്തില്‍ ഈശ്വരാരാധനയ്ക്ക് വിഗ്രഹം ആവശ്യമില്ലെന്നു താങ്കള്‍ തന്നെ
സമ്മതിക്കുന്നു.ആ നിലയ്ക്ക് ഏതാനും പേരുടെ വയറ്റുപിഴപ്പിനു മാത്രം ഉതകുന്ന ക്ഷേത്രാരാധന
യെ പ്രോത്സാഹിപ്പിക്കുന്നത് ശരിയാണോ എന്ന് ശാന്തമായി ആലോചിക്കുക.വയലാര്‍ എഴുതിയ സിനിമാപ്പാട്ടറിയാവുന്നവര്‍ക്ക് അറിയാവുന്ന ഗായത്രി മന്ത്രം പോലും അറിയാത്ത ഒരു വിഷയലമ്പടന്‍ സാക്ഷാല്‍ ശബരിമലയില്‍ തന്ത്രി വേഷം കെട്ടി ഏറെ നാള്‍ പറ്റിച്ചതു നാം കണ്ടതല്ലേ?
നൂറ്റാണ്ടുകളായി ഭാരതത്തിലെ ഭൂരിഭാഗം വരുന്ന ജനങ്ങളെ ചൂഷണം ചെയ്തു പോന്ന പൗരോഹിത്യത്തിന്റെ ഏറ്റവും പുതിയ പ്രതിനിധിയാണ് അയാള്‍.അതു തിരിച്ചറിയുവാന്‍
ശ്രമിക്കുമെങ്കില്‍ ഞാന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് താങ്കളും സമ്മതിക്കും.
-ദത്തന്‍

Vishak V kurup said...

suhruthe...ellam njan sammathichu...mathathinte peril chooshanam cheyyapedunnu ennu..athu chilarude vivaram illayma...pakshe thanikku viswasam illathathu okkeyum andha viswasam ennu ulla chintha sheri alla...nammukku aarkkum arrinju koodatha enthokkayo sathyangal undu...americakar kanikkunna pokkiritharathe aarum onnum parayarilla ennu thankal kazhitharuthu...chila groupukalil koodi kittiya maillukkallku njan polum palapporum ente abhiprayangal ayachittondu..enikku ithrayume parayan ollu..thankal andha viswasam ennu parayunna kariyangal mattoralude viswasam aanu athu daivathine soapidan onnum alla anginethe oru pravarthi kondu daivam santhushdananavilla ennu cheyyunna aalkku polum ariyam...ennalum swantham manssinte oru aaswathinu mathram aanu ithokke... angine nokumbol manushyan daivathinte peril cheyyunnathu ellam andha viswasam aanu..karanam daivathe aarum kandittilla..innnu jeevichirukkunnavaril aarum daviathe kanditilla....daivathe kandu ennu oandullavar paranja arivu mathrame nammuku ollu..athu sathyamano ennu aarkkum ariyilla

dethan said...

Vishak V kurup,

ദൈവ വിശ്വാസവും അന്ധവിശ്വാസവും രണ്ടാണെന്ന് ഈശ്വര വിശ്വാസികളും സമ്മതിക്കുന്ന കാര്യമാണ്.കൂടോത്രം ചെയ്ത് അയല്‍ക്കാരനെ നശിപ്പിക്കാമെന്നും നരബലി നടത്തി നിധി കണ്ടെത്തമെന്നും ഒക്കെ കരുതുന്നതും ദേവാരാധന നടത്തുന്നതും ഒരുപോലെയാണെന്നു പറയാന്‍ പറ്റുമോ?ഈശ്വരവിശ്വാസവും ക്ഷേത്രാരാധനയും തമ്മിലും ബന്ധമൊന്നുമില്ലെന്ന് പുരാണങ്ങളില്‍ തന്നെ എത്രയോ ഉദാഹരണങ്ങളുണ്ട്.അജാമിള മോക്ഷം അത്തരം ഒന്നാണ്.

ദൈവത്തിനെ ആരും കണ്ടിട്ടില്ലെന്നു പറയുന്നത് താങ്കള്‍ അത്തരം ഒരു മതത്തിന്റെ ചട്ടക്കൂട്ടില്‍ വളര്‍ന്നതു കൊണ്ടാണ്.'ദൈവം തന്റെ സ്വന്തം രൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു' എന്നാണ് ബൈബിളില്‍ പറയുന്നത്.അപ്പോള്‍ മനുഷ്യന്റെ രൂപമാണ് ദൈവത്തിനുള്ളതെന്ന് വ്യക്തമല്ലേ?
പോരാത്തതിന് "എന്നെ കണ്ടവന്‍ എന്റെ പിതാവിനെയും കണ്ടിരിക്കുന്നു." എന്ന് ക്രിസ്തുവും അരുളിയിട്ടുണ്ട്.ഇത് ഒരു ഹിന്ദുവിന് വിശ്വസിക്കാന്‍ പ്രയാസമാണ്.ശബരിമല അയ്യപ്പനും ഗുരുവായൂരപ്പനും മോക്ഷവും സുകൃതവും പ്രദാനം ചെയ്യുമെന്ന് ക്രിസ്ത്യാനിയും സമ്മതിച്ചു തരില്ല.
മാത്രമല്ല ക്രിസ്തുവില്‍ വിശ്വസിക്കാത്തവന് ഈശ്വരസാക്ഷാത്കാരം ഉണ്ടാകില്ലെന്നു അവര്‍ തറപ്പിച്ചു പറയും.അല്ലാഹുവില്‍ വിശ്വസിക്കാത്തവന്റെ കാര്യം പരമ കഷ്ടമാണെന്നാണ് ഇസ്ലാം
വിശ്വസിക്കുന്നത്.
അതായത്,യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ ദൃഷ്ടിയില്‍ അവരൊഴികെയുള്ള സകലമതസ്ഥരും ആരാധിക്കുന്നത് ശരിക്കുള്ള ദൈവത്തെയല്ല. ഇസ്ലാം മതക്കാരാകട്ടെ ക്രിസ്ത്യാനി ഉള്‍പ്പടെയുള്ള മറ്റു മതക്കരെ കാണുന്നത് അവിശ്വാസികളായിട്ടാണ്.അതില്‍ ഈശ്വരവിശ്വാസിയായ വിശാഖ് വി.കുറുപ്പും വിശ്വാസിയല്ലാത്ത ഞാനും പെടും.തെറ്റായ ദൈവത്തെ ആരാധിക്കുന്നതും ഒന്നിനെയും ആരാധിക്കാതിരിക്കുന്നതും ഒരുപോലെയെന്നു സാരം.അപ്പോള്‍ ഹിന്ദുക്കള്‍ ആരാധിക്കുന്ന മുപ്പത്തി മുക്കോടി ദൈവങ്ങളോ പിതാവും പുത്രനും പരിശുദ്ധാത്മാവും ചേര്‍ന്ന
ക്രിസ്ത്യാനിയുടെ ദൈവമോ ഇസ്ലാം വാഴ്ത്തുന്ന അല്ലാഹുവോ ഏതാണ് യഥാര്‍ത്ഥ ദൈവം?
എല്ലാം കൂടിയതാണെന്ന് ഒരു പക്ഷേ പറഞ്ഞേക്കാം.അത് ഇപ്പറഞ്ഞ മതങ്ങളില്‍ പെട്ടവര്‍ ഒരുമിച്ചു സമ്മതിക്കുമോ?
സുഹൃത്തേ ഇനി ശരിക്കും ആലോചിച്ചു നോക്കൂ ഈ വിശ്വാസത്തില്‍ വല്ല കഥയുമുണ്ടോ എന്ന്.
-ദത്തന്‍

Raveesh said...

- ഒരൊപ്പ് -

ഉണ്ണി said...

പഴയ കാലത്തൊക്കെ ഭക്തനൊരു ചെറിയ തലവേദന വന്നാല്‍ പോലും ഭൂമിയിലിറങ്ങി വന്നു ഭക്തനെ വീശി വീശി തലോടി തലോടി ഉറക്കുന്നവര്‍ ആയിരുന്നു ദൈവങ്ങള്‍. എപ്പോള്‍ ഈ ദൈവങ്ങള്‍ ഒക്കെ എവിടെപ്പോയി. ഉത്തമ ഭക്തര്‍ക്ക്‌ പോലും അരിക്ക് കിലോവിനു ഇരുപത്തഞ്ചു രൂപയിലധികമായി വില. ഈ തല തിരിഞ്ഞ നിരീശ്വരവാദിക്കും അത് തന്നെ വില? പിന്നെ " ക്വ ഭേദ പിക കൊകയ".
എന്റെ ചെറുപ്പ കാലത്ത് പോലും (ഇപ്പോള്‍ വയസ്സ് അമ്പത്തി രണ്ട്) ഞങ്ങളുടെ നാട്ടില്‍ മസൂരി, അഞ്ചാം പണി ഏവ വന്നാല്‍ ജാതി മത ഭേദമന്യേ എല്ലാവരും കൊടുങ്ങലൂരംമക്ക് വഴിപാട് നേരും. ഒന്നുകില്‍ ആള്‍ ക്ലോസ്,അല്ലെങ്കില്‍ രോഗം ക്ലോസ്. ഇപ്പൊ ആരും അത് ചെയ്യാറില്ല. ഇപ്പൊ കൊടുങ്ങല്ലൂര്‍ ഉള്ളവര്‍ പോലും ഡോക്ടറെ കാണാനേ പോകാറുള്ളു. എന്നിട്ട് പറയും എന്റെ കോ......അമ്മെ എന്തൊരു കൊല്ലുന്ന ഫീസ്‌, മരുന്ന് വിലേം. ഇപ്പൊ ദൈവം ആ ഡിപാര്‍ട്ട്മെന്റ് മനുഷ്യര്‍ക്ക്‌ വിട്ടു കൊടുത്തിരിക്കുകയാണ്, കൊന്നും തിന്നും അനുഭവിക്കാന്‍.
കുറച്ചു കാലം കൂടി പിറകോട്ടു പോയാല്‍ മഴ പെയ്യിക്കാന്‍ ദൈവം,വെയിലുണ്ടാക്കാന്‍ ദൈവം, നല്ല വിളവു തരാന്‍ ദൈവം, അങ്ങിനെ എന്തിനും ഏതിനും ദൈവം. എന്നാല്‍ പതുക്കെ പതുക്കെ മനുഷ്യന്റെ വിജ്ഞാനം, അറിവ് വര്ധിച്ചതോട് കൂടി ഇതിനെല്ലാം പിറകിലെ ശാസ്ത്രം അവന്‍ മനസ്സിലാക്കി അവന്റെ സുഖ ജീവിതത്തിനുള്ള വഴികള്‍ കണ്ടെത്തി. ( അത് എല്ലാവര്ക്കും ഒരേ പോലെ സ്വായത്തമാക്കാന്‍, അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് നേര്)
ചുരുക്കി പറഞ്ഞാല്‍ മനുഷ്യന്റെ ശാസ്ത്രബോധം വര്ധിക്കുന്നതനുസരിച് ദൈവബോധം ചുരുങ്ങി ചുരുങ്ങി ഇല്ലാതാവുന്നത് കാണാം. ഇനിയും ഇനിയും ശാസ്ത്രബോധം വളരുന്നതനുസരിച്ച്‌ ദൈവബോധം ഇല്ലാതാവുന്നത് നമുക്ക് കണ്ടു നില്‍ക്കേണ്ടി വരും.

dethan said...

raveesh,
നന്ദി.

ഉണ്ണി,
തങ്ങള്‍ക്ക് അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ക്ക് എല്ലാം ഉത്തരം ദൈവമായിരുന്നു.ഭൂമി എങ്ങനെ
ഉണ്ടായി? ദൈവം ഉണ്ടാക്കി.മനുഷ്യനെ ആരു സൃഷ്ടിച്ചു? ദൈവം.ആ കാലമൊക്കെ പോയെന്ന് അറിയാതെ പ്രാര്‍ത്ഥനയും വഴിപാടും കൊണ്ട് ജീവിതം പോക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടി വരികയാണെന്നാണു തോന്നുന്നത്.ശാസ്ത്രീയമായി ചിന്തിക്കാത്ത ശാസ്ത്രജ്ഞന്മാരും അന്ധ വിശ്വാസം കൂടുവാന്‍ കാരണമായിട്ടുണ്ട്.ഭൂമിയുടെയും മനുഷ്യരുടെയും മറ്റും ഉല്പത്തിയെ കുറിച്ച് മതങ്ങളും പ്രവാചകന്മാരും പറഞ്ഞതൊക്കെ അസംബന്ധമാണെന്ന് മനസ്സിലാക്കിയിട്ടും
ചെറുപ്പത്തില്‍ ഉള്ളില്‍ കയറിയ മതവിശ്വാ
സങ്ങളില്‍ നിന്നും പല ശാസ്ത്രജ്ഞര്‍ക്കും മോചനംനേടാന്‍ കഴിയാറില്ല.അതാണ് കഷ്ടം.

Unknown said...

V.R.SARATHKUMAR
LINGAMATTA SATHRAKRIYA NADATTI KUTTIKAL UNDAYILE?
MATTORU JEEVIYUDE AVAYAVAM MANUSYANU MATTIVACHILLE?
ETHU ENNUKADAPPOL NIGAL VISWASICHUVO?
KALANGALKKUMUNPU ANAYUDE THALA ALKKU MATTIVACHU PARAMASIVAN OK
PINNE ARO AZHUTHIYITTUNDU SIVANUM PARVATHIYUM ANAVESHAM KETTIANNU MADUVIDHU NADATTI ANNUM ATHU SARIYALLA ORU PURANATTILUM ANGANE KATHAYILLATTO.
GANAPATHIYE PARVATHI OTTAKKU JANMAM KODUTTATHANU.CLONING OK
ARIYUMO ARIVILLATTA PILLERE ADYAM ZERO UNDAKKIYATHU BHARATHATTILA OK
PINNE GREENICH LINE AA POTTAN KANDUPIDICHU VILICHU PARANJAPPOL JOTHISHAM ANNORU SCIENCE VEDATTIL UNDU ATHIL VARSHAGALUDE KANAKKU PARAYAN ANIKKAVILLA ANTAYALUM GRENICH LINE KANDUPIDICHA AA POTTACHATHI JANICHATHINUM 1000NGAL KOLLAM MUNPU THANNE URAPPU.
ANNU AZHUTHIYITTUNDU DESANTHARA VIDAYINI LINE OK
PINNE AYYAPAN DUPLICETTAKAM... PARUNTHO? NAJAN PARANJATHU AAYIRAKKANAKKINU VARSHANGALAYI THIRUVABHARANATTINU ESCORT VARUNNATHU ANTE THANTHA KODUTTHA REMOTE CONTROLED ROBOT ALLA?
PEEKKIRI PILLERE KALICHAL KALI PADIKKUM KETTO?
PULIKKALI AYYAPPANODU VENDATTA

Unknown said...

v.r sarathkuam
onnukoodi
parasuraman mazhu arinju kerelam remake cheythattanu keralam annathu novembr masatil roopam konda lagottipoloru sadanamalla.mavelipuram anna oru stalam undu keralattinu purattu thamilnattil athu vare yokke mahabali naduvana keralam undayirunnu makkale atu kalagal kadannappol palaru marannu ok