Total Pageviews

Thursday, December 24, 2009

പര്‍ദ വിശുദ്ധ വസ്ത്രമോ?സ്ത്രീയെ ആപാദചൂഡം മറയ്ക്കാന്‍ ഉപയോഗിക്കുന്ന പര്‍ദ എന്ന കറുത്ത വസ്ത്രം വിശുദ്ധിയുടെ
പ്രതീകമാണോ?വൈദികരുടെ ളോഹ പോലെയും കന്യാസ്ത്രീകളുടെ തിരുവസ്ത്രം പോലെയും പവി
ത്രമായതാണോ ഈ വസ്ത്രവും?അറിഞ്ഞു കൂടാത്തതു കൊണ്ടു ചോദിച്ചുപോകുന്നതാണ്.ഇപ്പോള്‍ ഇങ്ങ
നെ സംശയം ഉദിക്കാന്‍ കാരണവുമുണ്ട്.

പുതിയ മതേതര വാദിയും സാമ്രാജ്യത്വ വിരുദ്ധ വീരനും പിണറായിപ്രിയനുമായ മദനി ,തന്റെ ഭാര്യയു
ടെ അറസ്റ്റിനു മുമ്പും പിമ്പും നടത്തിയ പത്ര സമ്മേളനങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ആവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്.അഞ്ചു നേരം നിസ്കരിക്കുന്ന, പര്‍ദയിട്ട സ്ത്രീയെ ഇന്ത്യയില്‍ ആദ്യമായാ
ണ് പോലീസ് അറസ്റ്റ് ചെയ്യുകയും 'ഹരാസ്' ചെയ്യുകയും ചെയ്യുന്നതെന്ന്!അപ്പോള്‍ നിസ്ക്കരിക്കുന്നതും പര്‍ദയിടുന്നതും ഒരുപോലുള്ള പുണ്യകര്‍മ്മമാകണം!!

മതപരമായി വിശുദ്ധമെന്നു കരുതുന്ന ളോഹ ധരിച്ച ചില വൈദികരും തിരു വസ്ത്രം ധരിച്ച ചില
കന്യാസ്ത്രീകളും ചെയ്തത് എന്താണെന്ന് അഭയക്കേസ്സില്‍ നാം കണ്ടതാണ്.ഭാരതം,പണ്ടു മുതല്‍ പുണ്യ വസ്ത്രമായി കരുതിയിരുന്ന കാഷായം ധരിച്ചു കൊണ്ട് ഒരു ശങ്കരാചാര്യരും പ്രജ്ഞാ സിംഗ് എന്ന സന്യാസിനിയും ചെയ്തതും എല്ലാവര്‍ക്കും അറിയാം.അതുകൊണ്ട് ധരിക്കുന്ന വസ്ത്രം നോക്കി
യല്ല;ചെയ്യുന്ന പ്രവൃത്തി ആസ്പദമാക്കിയാണ് ഒരാള്‍ കുറ്റവാളിയാണോ നിരപരാധിയാണോ എന്നു തീരുമാനിക്കേണ്ടത്.

ആനിലയ്ക്ക് പു.സ.(പുതിയ സഖാവ്)അബ്ദുള്‍ നാസര്‍ മദനി പര്‍ദയുടെ പവിത്രതയേയും നിസ്കാര
ത്തിന്റെ മഹത്വത്തേയും തന്റെ ഭാര്യയുടെ അറസ്റ്റുമായി ബന്ധപ്പെടുത്തി രോഷം കൊണ്ടതിന്റെ ധ്വനി ആര്‍ക്കും മനസ്സിലാകുന്നതേ ഉള്ളു.മതചിഹ്നങ്ങള്‍ക്ക് മദനി നല്‍കിയഅതിരു കവിഞ്ഞ,ആവര്‍ത്തി ച്ചുള്ള ഊന്നല്‍, അദ്ദേഹം ബോധപൂര്‍വ്വം കുറച്ചു നാള്‍ മറച്ചു വച്ച മത തീവ്രതയുടെ വികൃതമുഖം വെളി
വാക്കുകയാണ് ചെയ്തത്.
Fans on the page

25 comments:

chithrakaran:ചിത്രകാരന്‍ said...

വളരെ ശരി !

വര്‍ഗ്ഗീയതയുടെ വിഷബീജങ്ങള്‍ പരത്തുവാനുള്ള
തീവ്രവാദി ശ്രമങ്ങള്‍ക്കെതിരെ
സംസാരിക്കാന്‍ പോലും കപട മാന്യത
നമ്മേ അനുവദിക്കുന്നില്ല.

dethan said...

ചിത്രകാരന്,

നമ്മുടെ കപടമാന്യതയാണ് ഇത്തരം ഇത്തള്‍ക്കണ്ണികളെ വളര്‍ത്തുന്നത്.അധികാരമുറ
പ്പിക്കുവാനും നിലനിര്‍ത്തുവാനും വേണ്ടി കുറ്റവാളികളെ രക്ഷപ്പെടാന്‍ ബോധപൂര്‍വ്വം അനുവദിക്കുന്നത് മാപ്പര്‍ഹിക്കാത്ത അപരാധ
മാണ്.സ്വയരക്ഷയ്ക്കു വേണ്ടി മത വൈരം കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നതാകട്ടെ പരമ നീചമായ കാര്യവും.

-ദത്തന്‍

കറുത്തേടം said...

കാവി വസ്ത്രം, പര്‍ദ്ദ, വെള്ള വസ്ത്രം ഇതെല്ലാം നഗ്നത മറക്കാനുള്ള ഒരുപാധി എന്നുള്ളതില്‍ കവിഞ്ഞു എന്തെങ്കിലും വേര്‍തിരിവ് എങ്ങനെ കാണാന്‍ കഴിയും. താങ്കള്‍ പറഞ്ഞ പു. സ പണ്ട് കാവിയെ എതിര്‍ ചേരിയില്‍ നിന്നും ഇപ്പോള്‍ പര്‍ദ്ദയെ സ്വന്തം ഭാഗത്ത്‌ നിന്നും ഉയര്‍ത്തി കാണിക്കുന്നു. നമ്മുടെ കപട മതേതര സഖാക്കള്‍ക്ക് വോട്ട് ബാങ്കും പ്രധാനമാണല്ലോ.. ചിത്രകാരനോട് യോചിക്കുന്നു .. കാവിയെ പോലെ പര്‍ദ്ദയെയും വെള്ള വസ്ത്രത്തെയും തെറ്റായി കണ്ടാല്‍ അതിനെ എതിര്‍ക്കാനുള്ള ചങ്കൂറ്റമാണ് വേണ്ടത്..

ഏ.ആര്‍. നജീം said...
This comment has been removed by the author.
ഏ.ആര്‍. നജീം said...

മദനി എന്ന വ്യക്തിക്ക് താങ്കള്‍ പറഞ്ഞതിലപ്പുറം പ്രാധാന്യം ഇല്ലെന്നിരിക്കെ അദ്ദേഹം അങ്ങനെ പറഞ്ഞു പോയത് കൊണ്ട് ഇങ്ങനെ ഒരു സംശയത്തിന്റെ യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ലല്ലോ..

അഭയക്കേസില്‍ ളോഹ ധരിച്ച വൈദികനും തിരുവസ്ത്രം അണിഞ്ഞ കന്യാസ്ത്രീയും ഉണ്ടെങ്കില്‍ തന്നെയും ആ ഒരൊറ്റ കാരണം കൊണ്ട് ആ തിരുവസ്ത്രങ്ങളൂടേയോ..ഏതോ ഒരു ശങ്കരാചാര്യരോ പ്രജ്ഞാസിം‌ഹോ അറിവില്ലായ്മ പ്രവര്‍ത്തിച്ചത് കൊണ്ട് കാഷായ വസ്ത്രത്തിന്റെയും വിശുദ്ധിക്ക് ഒരു കോട്ടവും ഉണ്ടകില്ല. ഉണ്ടാക്കാന്‍ നമ്മള്‍ അനുവദിക്കുകയും അരുത്

നന്ദി :)

ശ്രീ (sreyas.in) said...

കാഷായം ആയാലും തൂവെള്ള ആയാലും പര്‍ദ്ദ ആയാലും അതിനു വിശുദ്ധിപദം കൈവന്നത് അത് ധരിച്ചിരുന്നവര്‍ വിശുദ്ധരായിരുന്നു എന്നതിനാലാണ്, അതല്ലാതെ ആ വസ്ത്രങ്ങള്‍ ധരിച്ചതുകൊണ്ടല്ല അവര്‍ വിശുദ്ധരായത്. കേരളത്തിലെ ചട്ടമ്പിസ്വാമിയോ നാരായണസ്വാമിയോ കാഷായം ഉടുത്തിരുന്നില്ല. പ്രജ്ഞാസിംഗ് എന്ന പേരുള്ളതിനാല്‍ ഒരാള്‍ക്ക്‌ തെളിഞ്ഞ പ്രജ്ഞ ഉണ്ടാവണമെന്നില്ലല്ലോ! പേരിലോ വസ്ത്രത്തിലോ ശരീരത്തിലോ ഒരു പ്രസക്തിയുമില്ല, അവയല്ല വിശുദ്ധി നിര്‍ണ്ണയിക്കുന്നത്, മനസ്സിലും പ്രവൃത്തിയിലും അതുവഴി തെളിഞ്ഞ ആത്മാനുഭൂതിയിലും ആവണം വിശുദ്ധരാവേണ്ടത്. മായാജാലം അഥവാ സിദ്ധി അഥവാ ദിവ്യത്വം കാണിക്കുന്നവരെ വിശുദ്ധരായി കാണുന്ന പ്രവണതയും എല്ലാ മതങ്ങളിലും ഉണ്ട്, അതും കേവലം തെറ്റിദ്ധാരണ മാത്രമാണ്.

ജോ l JOE said...

പര്‍ദ്ദയെക്കുറിച്ച് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. അമ്മയോ പെങ്ങളോ മകളോ എന്ന് ഭേദമില്ലാതെ ആണുങ്ങള്‍ ഭോഗിച്ചിരുന്ന ഒരവസ്ഥയിലാണ് പര്‍ദ്ദ എന്നാ വസ്ത്രം ആവിഷ്കരിച്ചത് എന്ന് കേട്ടിട്ടുണ്ട്. കാമ ഭ്രാന്തന്മാരായ പുരുഷന്മാര്‍ക്ക് മുന്നില്‍ സ്ത്രീകളുടെ ശരീര ഭാഗങ്ങള്‍ മറച്ചു കണ്ണ് മാത്രം കാണുന്ന രീതിയിലുള്ള വസ്ത്ര രീതി. ഇപ്പോള്‍ ആ വസ്ത്രത്തിനു പുണ്യ പരിവേഷം !

ബീമാപള്ളി / Beemapally said...

പര്‍ദ്ദ വിഷത്തില്‍ സംശയമുള്ളവരോട്..........

കൂടുതല്‍ വായിക്കുവാന്‍ "ബീമാപള്ളി" ബ്ലോഗിലേക്ക് ക്ഷണിക്കുന്നു........ഈ ലിങ്കില്‍ പോകു...

പര്‍ദ്ദ....ബ്ലോഗില്‍ വിഷം ചീറ്റുന്നവരോട്..!

Baiju Elikkattoor said...

:)

kaalidaasan said...

എന്റെയൊക്കെ ചെറുപ്പകാലത്ത് പര്‍ദ്ദയിട്ട ഒരു സ്ത്രീയേയും ഞാന്‍ കണ്ടിരുന്നില്ല. കുറെയധികം മുസ്ലിങ്ങളുള്ള സ്ഥലത്താണ്‌ ഞാന്‍ ജനിച്ചു വളര്‍ന്നത്. മുസ്ലിം പെണ്‍കുട്ടികള്‍ മറ്റു പെണ്‍കുട്ടികളേപ്പോലെ സാധാരണ വസ്ത്രവും കൂടെയൊരു തട്ടവും ഇട്ടിരുന്നു. നെറ്റ് കൊണ്ടുള്ള അതിനു ഒരലങ്കാരത്തിനപ്പുറം പ്രസക്തിയുമില്ലായിരുന്നു. മലപ്പുറം ജില്ലയിലൊക്കെ കുറച്ചുകൂടി വ്യാപകമായി ഇതുണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്. മദനിയൊക്കെ തീവ്ര ഇസ്ലാമിന്റെ വക്തക്കളായി വന്നതിനുശേഷമാണ്‌ പര്‍ദ്ദ തെക്കന്‍ കേരളത്തിലും വ്യാപകമായത്.

ഇസ്ലാം ഉണ്ടായ സമയത്തെ അറബികളുടെവേഷമെന്നതില്‍ കവിഞ്ഞ് ഇതിനു ഒരു പ്രത്യേകതയുമില്ല. ക്രിസ്ത്യന്‍ പുരോഹിതരും കന്യാസ്ത്രികളും അവരുടെ വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നത് ക്രിസ്തുവും അമ്മ മറിയവും ധരിച്ചിരുന്ന വേഷങ്ങള്‍ക്ക് സമാനമെന്നതു കൊണ്ടാണ്. പക്ഷെ ഒരു നൂറ്റണ്ടു മുമ്പുള്ള കന്യാസ്ത്രീകളുടെ വേഷമല്ല ഇപ്പോഴെത്തെ കന്യാസ്ത്രീകളുടെ വേഷം.

ക്രിസ്തു മതത്തിലും ഹിന്ദു മതത്തിലും ഇത് സന്യാസം തെരഞ്ഞെടുത്ത ആളുകളുടെവേഷമാണ്. ഇസ്ലാമിലേപ്പോലെ സാധാരണ സ്ത്രീകളുടെ വേഷമല്ല. അറബികളുടെ പരമ്പരാഗത വസ്ത്രം എന്നതിനപ്പുറം ഇതിനു പ്രത്യേകത ഉണ്ടാകേണ്ടിയിരുന്നില്ല. പക്ഷെ കാട്ടറബികളുടെ മറ്റു പല ആചാരങ്ങളം ​ഇസ്ലാമിന്റെ ഛിഹ്നങ്ങളായി മൊഹമ്മദ് നബി ഉള്‍പ്പെടുത്തിയപ്പോള്‍ സ്ത്രീകളുടെ വസ്ത്രവും ഇസ്ലാമിന്റെ നിയമങ്ങളിലൊന്നാക്കി.

മറ്റു മലയാളികളേപ്പോലെ വസ്ത്രം ധരിച്ച് പേരിനൊരു തട്ടവുമിട്ട് കോടിക്കണക്കിനു മുസ്ലിം സ്ത്രീകള്‍ കേരളത്തില്‍ ജീവിച്ചു മരിച്ചിട്ടും അവര്‍ക്ക് അഭിമാന ക്ഷതമൊന്നും സംഭവിച്ചിരുന്നില്ല. അതിന്റെ പേരില്‍ അള്ള അവരെ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കിയെന്നും തോന്നുന്നില്ല.

മദനിക്കൊക്കെ വസ്ത്രവും ചില ലക്ഷ്യങ്ങള്‍ നേടാനുള്ള ഉപാധി. അത്രമാത്രം.

ഉണ്ണിത്താനെയും ജയലക്ഷ്മിയേയും അറസ്റ്റ് ചെയ്തപ്പോള്‍ അവര്‍ക്ക് മുഖം മറച്ച് നടക്കേണ്ടി വന്നു. സൂഫിയക്ക് മുഖം പര്‍ദ്ദക്കുള്ളിലൊളിപ്പിക്കാന്‍ കഴിഞ്ഞതു കൊണ്ട് തല ഉയര്‍ത്തി നടക്കാനായി. ലണ്ടണില്‍ ബോംബ് വച്ച ഒരു ഭീകരന്‍ മുഖസാദൃശ്യമുള്ള സ്വന്തം സഹോദരിയുടെ പാസ്പോര്‍ട്ടുപയോഗിച്ച് പര്‍ദ്ദയിട്ടായിരുന്നു ഇംഗ്ളണ്ടില്‍ നിന്നും രക്ഷപ്പെട്ടത്. പര്‍ദ്ദക്ക് അങ്ങനെ ചില ഭീകര ഉപയോഗങ്ങളുമുണ്ട്.

Baiju Elikkattoor said...

ee madhaniyudeyum soofiyayudeyum ammamaar parda dharichiruno? oru samshayam! keralathile muslim shtreekal oru pathittandu mumbu polum parambaragatha veshathil alle kaanappettirunnathu.

Aasha said...

ഇങ്ങനെ ഓരോരാളും പറയാന്‍ തുടങ്ങിയാല്‍ സാരിയും ചുടിദാറും പുണ്യ വസ്ത്രമാകാന്‍ അധികം താമസമില്ല...

dethan said...

കറുത്തേടം,
താങ്കള്‍ സൂചിപ്പിച്ച ഈ വസ്ത്രങ്ങളില്‍ പലതും ചില മത വിഭാഗങ്ങളുടെ പ്രതീകങ്ങളായി മാറിയിരിക്കുകയാണ്.അതുകൊണ്ടാണല്ലൊ മദനി പര്‍ദ്ദ ധരിച്ച സ്ത്രീ എന്ന് ആവര്‍ത്തിച്ചത്.
വര്‍ഗ്ഗീയത ഇളക്കി വിടാനുള്ള ഒരു തറ വേല.ഏത് വസ്ത്രം ധരിച്ചാലും ക്രിമിനലുകള്‍ രക്ഷപ്പെടാന്‍
പോകുന്നില്ല.

ഏ.ആര്‍.നജീം,
മദനി എന്ത് ഉദ്ദേശത്തോടെയാണ് അങ്ങനെ പറഞ്ഞതെന്നതാണ് പ്രധാനം.ഭാര്യയുടെ നിരപരാധിത്വം തെളിയിക്കാന്‍ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനു പകരം മതവിദ്വേഷം
വളര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്.

ശ്രീ,
വസ്ത്രം പ്രസക്തമല്ല എന്നു തോന്നുന്നത് നമ്മുടെ ശുദ്ധഗതി കൊണ്ടാണ്.വസ്ത്രത്തെ കാര്യസാദ്ധ്യ
ത്തിന് എങ്ങനെ ഉപയോഗിക്കാം എന്ന് കണക്കുകൂട്ടുകയാണ് മദനിയെപ്പോലെയുള്ളവര്‍.വോട്ടു
മോഹിക്കുന്നവര്‍ ആന്ധ്യവും ബാധിര്യവും അഭിനയിക്കുന്നതു കണ്ട് അങ്ങനെയാണ് ബാക്കിയുള്ള
വരും എന്നാണ് ഇത്തരക്കാരുടെ വിചാരം.

ജോ,
താങ്കള്‍ പറയും പോലെയുള്ള പല പ്രയോജനങ്ങളും കണ്ടേക്കാം.കാളിദാസന്‍ ഇവിടെ പറഞ്ഞിട്ടുള്ളതു പോലെ അടുത്തകാലത്താണ് ഈ കറുത്ത വസ്ത്രത്തിന് ഇത്ര പ്രചാരം കിട്ടിയത്
നമ്മുടെ ആളുകളല്ലേ. ഇങ്ങനെ വിവിധോദ്ദേശ്യങ്ങള്‍ ഇതിന്റെ പിന്നില്‍ കാണില്ല എന്നു പറഞ്ഞു കൂടാ.മദനിയുടെ ലക്ഷ്യം വേറെയാണെന്നു മനസ്സിലായില്ലേ?

ബീമാപള്ളി,
വിഷം ചീറ്റുന്നത് ആരാണെന്ന് താങ്കളുടെ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലായി.സ്ത്രീയ്ക്കു യൂണിഫോം വേണം. ആണുങ്ങള്‍ക്ക് എന്തു വേഷവും ആകാം.എന്തൊരു സമത്വ ബോധം!

കാളിദാസന്‍,
അടുത്ത കാലം വരെ പര്‍ദ്ദയ്ക്ക് ഇത്ര പ്രചാരം ഉണ്ടായിരുന്നില്ല.താങ്കള്‍ ചൂണ്ടിക്കാണിച്ചതു
പോലെ ചില പ്രയോജനങ്ങള്‍ ഈ കറുത്ത വസ്ത്രത്തിനുണ്ട്.മദനിയുടെ പ്രസ്താവനയുടെ
ആന്തരാര്‍ത്ഥം എന്താണെന്ന് 'ബീമാപ്പള്ളി'യുടെ പോസ്റ്റില്‍ നിന്ന് കൂടുതല്‍ വ്യക്തമാകും.
പര്‍ദ്ദയെ മതചിഹ്നമായി പ്രചരിപ്പിക്കുന്നവര്‍ കാലത്തെ പിറകോട്ടടിക്കാന്‍ ശ്രമിക്കുകയാണ്.
പണ്ടുകാലത്ത്,വേഷം,തലമുടി വെട്ടിന്റെ രീതി,സംബോധന,ഭാഷാ പ്രയോഗം തുടങ്ങിയവയില്‍ നിന്ന് ആളുകളുടെ ജാതിയും മതവും ഒക്കെ മനസ്സിലാകുമായിരുന്നു.ആ പ്രാകൃത കാലത്തില്‍ നിന്നും മോചനം നേടിയതിന്റെ പിന്നില്‍ നിരവധി വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും
ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനം ഉണ്ട്. അതെല്ലാം വിണ്ടും പഴയ പടിയാക്കാനാണ്, ജാതി,മത
വൈകൃതങ്ങളുടെ പുതിയ നീക്കം.അതിനു കുഴലൂതാന്‍ കുറേ പുരോഗമനം പറയുന്ന പോഴന്മാരും.
പക്ഷേ ഏതെങ്കിലും വസ്ത്രത്തിന്റെ മറ പറ്റി ഭീകര പ്രവര്‍ത്തനം ഏറെക്കാലം നടത്താനാവില്ല.

അപ്പൊകലിപ്തോ said...

ദത്തന്‍..
പര്‍ദ്ദ ധരിക്കുന്നവര്‍ക്കില്ലാത്ത ബുദ്ദിമുട്ട്‌ അതു ദൂരെ നിന്ന്‌ കാണുന്നവര്‍ക്കെങ്ങനെയുണ്ടാവുന്നു. ഒരു ഫാസിസ സവര്‍ണ്ണ വെറി മറനീക്കി പുറത്തു വരുന്നതല്ലേ ഈ അസഹിഷ്‌ണുതക്ക്‌ നിദാനം..

മദനി പറയുന്നതു വച്ഛ്‌ മുസ്ളിംകല്‍ പൊതുവെ സാംസ്കാരികമായി അണിയുന്ന ഒരു വസ്ത്രത്തെ പൊതുവില്‍ ആക്ഷേപിക്കാന്‍ ഇടയാക്കുന്ന മതവെറിയുടെ സാഹചര്യമെന്താണു..

മദനി മയ്യത്തായാല്‍ ഇതൊക്കെ കെട്ടടങ്ങുമോ..

അതോ മറ്റ്‌ ചിഹ്നങ്ങളും നിങ്ങള്‍ നോക്കി വച്ചിട്ടുണ്ടോ ഇനിയുമിനിയും എടുത്ത്‌ വെറി എറിഞ്ഞുടയ്ക്കാന്‍...

ഇനി മുസ്ളിംകള്‍ നിസ്കരിക്കുന്നതു നെറ്റിയുരച്ചാണു.. മുട്ടുകാലില്‍ നിന്നാണു .. അവര്‍ അഞ്ചു നേരം പല്ലുതേക്കുന്നു എന്നതിനൊക്കെ വേറെ വേറെ വെറി ബദലുകള്‍ നിങ്ങള്‍ ഫാക്റ്ററികളില്‍ രൂപപ്പെടുത്തുന്നുണ്ടോ..

അതോ ഇതു മദനി പറയുന്നതു കൊണ്ടുള്ള ഏനക്കേട്‌ മാത്രമാണോ.. ???

dethan said...

Baiju Elikkattoor,

കാളിദാസന്റെ കമന്റില്‍ ഇതിനുള്ള ഉത്തരമുണ്ട്.തീവ്രവാദ മനസ്സുകള്‍ പരിഷ്കാരത്തിനിറങ്ങും മുമ്പ് തിരുവിതാംകൂര്‍ ഭാഗത്തെങ്ങും പര്‍ദ്ദ കണ്ടിരുന്നില്ല.വളരെ അടുത്ത കാലത്താണ് ഇത് ഇത്ര
വ്യാപകമായത്.

ആശ,
പുണ്യ,ദൈവ,മത വിശ്വാസങ്ങളെ തരാതരം എടുത്തുപയോഗിക്കുന്നത് സ്വന്തം കാര്യം നേടാനല്ലേ?പരസ്പര വൈരം പരത്തിയായാലും വേണ്ടില്ല തനിക്കു രക്ഷപ്പെടണം എന്നതാണ് പോളിസി.

അപ്പൊകലിപ്തോ,

ആരാണു സുഹൃത്തേ പര്‍ദയെ ആക്ഷേപിച്ചത്?കറുത്ത കണ്ണട ധരിച്ചു നോക്കുന്നതു കൊണ്ടുള്ള തരക്കേടാണ്.വര്‍ഗ്ഗീയ വിഷം പടര്‍ത്താന്‍ മദനി പര്‍ദയെ കൂട്ടുപിടിച്ചതാണ് ഇവിടെ വിഷയം. മുസ്ലീം ലീഗ് ഉള്‍പ്പടെയുള്ള സംഘടനകളെ, പിണറായിയുടെ തോളത്തിരുന്ന് മതേതരത്വം പഠിപ്പിക്കാന്‍ പുറപ്പെട്ട മദനി സ്വന്തം ഭാര്യ കേസ്സില്‍ പെട്ടപ്പോള്‍ മത ചിഹ്നങ്ങള്‍ ഉപയോഗിച്ചു
പ്രതിരോധിക്കാന്‍ തുനിഞ്ഞതിന്റെ പൊരുള്‍ ആര്‍ക്കും മനസ്സിലാകും എന്നേ പറഞ്ഞുള്ളു.അതില്‍ എവിടെയാണ് സവര്‍ണ്ണ വെറി?കാഷായം ധരിച്ച സവര്‍ണ്ണ ആചാര്യനായ ശങ്കരാചാര്യരുടെ
ചെയ്തിയെക്കുറിച്ച് സൂചിപ്പിച്ചത് വായിച്ചില്ലേ?അത് ഏതു വെറിയുടെ ഭാഗമാണെന്നാണ് താങ്കള്‍ ആരോപിക്കുക?
മുസ്ലീം കള്‍ അഞ്ചു നേരം നിസ്ക്കരിക്കും എന്നു മനസിലാക്കിയിട്ടുണ്ട്."അവര്‍ അഞ്ചു നേരം പല്ലുതേക്കുന്നു" എന്ന താങ്കളുടെ പ്രസ്താവന പുതിയ അറിവാണ്.എനിക്കറിയാവുന്ന മുസ്ലീംകള്‍
ആരും'അഞ്ചു നേരം' പല്ലു തേയ്ക്കുന്നവരല്ല.
പുതിയ വിജ്ഞാനം പകര്‍ന്നു തന്നതിനു നന്ദി.

തിരൂര്‍കാരന്‍ said...

പര്‍ദയെ പേടി(പ്പി)ക്കുന്നതെന്തിന്?

നന്ദന said...

പര്‍ദ്ദ ഒരു വസ്ത്രം അല്ലാതെ ഞാനെന്തു പറയാന്‍
അത് ഉപയോഗിക്കുന്നവര്‍ ഇഷ്ടപെട്ടാണെങ്കില്‍ നടക്കട്ടെ !
പല സ്ത്രീകളും ഇഷ്ടപെട്ടല്ല ഉപയോഗിക്കുന്നത്
എന്ത് ചെയ്യാം അങ്ങിനെ ഒരു മതം
പക്ഷെ ഇപ്പോള്‍ അതിനൊരു ഭീകര മുഖം !
എന്‍റെ പോസ്റ്റില്‍ എന്‍റെ അഭിപ്രായം
nandana2000.blogspot.com

chithrakaran:ചിത്രകാരന്‍ said...

പര്‍ദ്ദ അടിമത്വത്തിന്റേയും,സംസ്കാര സൂന്യമായ മതഭരണത്തിന്റേയും യൂണിഫോമാണ്.
അടിമ നാടുകളിലെല്ലാം അതു തുടരും.സ്ത്രീ ശരീര പൂട്ടു (മണിച്ചിത്രത്താഴ്)പോലൊരു ഏര്‍പ്പാടാണത്.
ഇന്ത്യയും അടിമത്വത്തില്‍ നിന്നും മോചിതയായിട്ടില്ലാത്തതിനാല്‍ പര്‍ദ്ദക്ക് ഇവിടെയും നല്ല
പ്രചാരമുണ്ടാകും !

പത്രോ (pete eni) said...

പര്‍ദ്ദ അല്ലെങ്കില്‍ ഹിജാബ് ധരിക്കണം എന്ന് പറഞ്ഞിട്ടുള്ളത് അത് ധരിക്കാത്ത സ്ത്രീകളെ കണ്ടുപോയാല്‍ പുരുഷന്മാര്‍ക്ക് കാമമുണരും എന്നതാണ്.
എവിടെയെങ്കിലും സ്ത്രീയുടെ കണംകാലിനു അരയിഞ്ചു മുകളിലേക്ക് ഒരിത്തിരി കണ്ടാല്‍ 'ഉണരാന്‍' വേണ്ടി ഉള്ളതാണല്ലോ 'അത് ' .
അങ്ങനെ ഉണര്‍ന്നു അവര്‍ എന്തെങ്കിലും ചെയ്തു പോയാല്‍ കുറ്റം അവര്‍ക്കല്ല സ്ത്രീക്കാണ്. കാരണം അവര്‍ പാപിനികളത്രേ.

പൊതുവേ ഉഷ്ണ മേഖലയായ കേരളത്തില്‍ പുരുഷന്മാര്‍ മുണ്ട് മടക്കിക്കുത്തി മുറിക്കയ്യന്‍ ഷര്‍ട്ടുമിട്ടാണ് നടക്കാറ്. പെണ്ണുങ്ങളോ
മുണ്ടും ബ്ലൌസുമോ സെറ്റുമുണ്ടോ സാരിയോ മുണ്ടും ചട്ടയുമോ... ഉമ്മമാര്‍ മുണ്ടും കുപ്പായവും തലയില്‍ ഒരു തട്ടവും അല്ലെങ്കില്‍ സാരി, അതിന്റെ തലപ്പ്‌ തലയില്‍ ഒന്ന് മറക്കുക അങ്ങനെ ഒരു പാരമ്പര്യമാണ് നമുക്കുള്ളത് .

ഇപ്പൊ ഈ കരിങ്കുപ്പായത്തിനകത്തു കയറിയില്ലെങ്കില്‍ നരകത്തില്‍ പോകുമെന്ന് പറഞ്ഞു എണ്പതുവയസ്സുള്ള വൃദ്ധരെ പോലും
മാനസികമായി പീഡിപ്പിക്കുകയാണ് ബീമാപ്പള്ളികള്‍. ഇപ്പൊ അതിനെയും കടത്തിവെട്ടി കണ്ണ് പോലും മറയുന്ന മുഖപടം ഇട്ടും നടത്തുന്നത് ഫാഷനായി മാറിയിട്ടുണ്ട്. തലവഴി കറുത്ത മൂടുപടമിട്ടു കൊടുംകുറ്റവാളികളെ പോലീസ് കൊണ്ടുവരുന്ന സീനാണ് മനസ്സില്‍ വരിക.
മുന്‍പില്‍ നെഞ്ചുവിരിച്ചു നടക്കുന്ന ഒരു സ്പ്രിംഗ് താടിക്കാരനായ യജമാനന്‍. പിറകെ നമ്രശിരസ്കയായ കരിംചാക്കാല്‍ മൂടപ്പെട്ട ഒരു 'കുറ്റവാളി'.

സ്ത്രീകള്‍ കരിങ്കുപ്പായത്തിനകത്ത് നിന്ന് പുറത്തിറങ്ങാത്ത അറബ് നാടുകളിലെ പൌരന്മാര്‍ 'ഈ കാര്യത്തില്‍' പരമപുണ്യവാളന്മാരായത് കൊണ്ട്
നമുക്കും ഇത് ദേശീയ യൂണിഫോമായി അങ്ങ് നടപ്പാക്കണം എന്നാണു ഞാന്റെ അതിപ്രായം. എന്തെ...?

അരുണ്‍ said...

പര്‍ദയുടെ കാര്യം കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന ഒരു ചിത്രം ഇതാണ്.

മുന്നില്‍ വെളുവെളെ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് നടക്കുന്ന ഭര്‍താവ്

പിന്നില്‍ കറുകറെ കറുത്ത കരിമ്പടപ്പര്‍ദ ധരിച്ച് നടക്കുന്ന ഭാര്യ

ഒരു ബ്ലാക് ആന്റ് വൈറ്റ് കുടുംബം

dethan said...

തിരൂര്‍കാരന്‍,
ആരും പര്‍ദ്ദയെ പേടിക്കുന്നില്ല.പേടിപ്പിക്കുന്നുമില്ല.ആരെങ്കിലും പേടിക്കണമെങ്കില്‍,അത് ഈ കറുത്ത വസ്ത്രം സ്ത്രീകളുടെ മേല്‍ അടിച്ചേല്പ്പിച്ചവര്‍ തന്നെയാണ്.സ്വന്തം ഭാര്യയോ അമ്മയോ മുമ്പില്‍ കൂടി പോയാല്‍ പോലും തിരിച്ചറിയാന്‍ കഴിയാത്തവന്റെ നിസ്സഹായാവസ്ഥ അനുഭവിക്കു
മ്പോള്‍ മാത്രമേ മനസ്സിലാകൂ.പിന്നെ; ഈ പര്‍ദ്ദ മുസ്ലീം സ്ത്രീയുടെ യൂണിഫോമായി തിരുവിതാംകൂര്‍ ഭാഗത്തെങ്ങും അടുത്തകാലം വരെ കണ്ടിരുന്നില്ല.സ്ത്രീക്കു സുരക്ഷ കൊടുക്കുന്നു എന്നൊക്കെയുള്ളത് വെറും പരസ്യ വാചകം മാത്രം.സ്ത്രീയെ അടിമയാക്കി വയ്ക്കനുള്ള താലിബാന്‍ കാരുടെ മനുഷ്യത്വമില്ലായ്മയെ അറിഞ്ഞോ അറിയാതെയോ പ്രോത്സാഹി
പ്പിക്കുകയാണ് ചെയ്യുന്നത്.

നന്ദന,
കണ്ണിലാണ് സൗന്ദര്യമെന്നു പറഞ്ഞവന്റെ ഉദ്ദേശ്യം പര്‍ദ്ദയാണെന്നു നന്ദന മനസ്സിലാക്കിയല്ലോ.
സ്ത്രീയുടെ സ്വത്വം നഷ്ടപ്പെടുത്തി കരിം തുണിയില്‍ പൊതിഞ്ഞ മാംസപിണ്ഡം മാത്രമാക്കി മാറ്റിയ താലിബാന്‍ സംസ്ക്കാരത്തിന്റെ പ്രചാരകരാണ് പര്‍ദ്ദയുടെ സ്തുതി പാഠകര്‍.
പുരുഷന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം.പെണ്ണിനു പാടില്ല.എങ്ങനെയുണ്ട് സ്ത്രീസമത്വ വായ്ത്താരി!!

ചിത്രകാരന്,
ചാണക്യന്റെ 'മണിച്ചിത്രത്താഴ്' കാട്ടിത്തന്നതിനു നന്ദി.പെണ്ണിനെ അടിമയാക്കി വയ്ക്കനുള്ള സൂത്രമാണ് പര്‍ദ്ദാമാഹാത്മ്യം കൂട്ടപ്പാട്ട്.താലിബാന്‍ മനസ്സുള്ളവര്‍ക്കേ ഇതിനെ അനുകൂലിക്കാന്‍ കഴിയൂ.

പത്രോ,
ദുബായ്, അബുദാബി തുടങ്ങിയ അറബി രാജ്യങ്ങളില്‍ ഈകരിം കുപ്പായം നിര്‍ബ്ബന്ധമല്ല എന്നാണ് അറിയുന്നത്.രാജാവിനേക്കാള്‍ വലിയ രാജഭക്തി എന്നു പറഞ്ഞതു പോലെ ഇവിടെയാണിപ്പോള്‍ പര്‍ദ്ദയില്ലെങ്കില്‍ പെണ്ണിന്റെ മാനം പോകും എന്ന മുറവിളി കൂടുതല്‍.മുകളില്‍ കാളിദാസന്‍ സൂചിപ്പിച്ചിട്ടുള്ളതു പോലെ മുമ്പെങ്ങും മുസ്ലീം സ്ത്രീകള്‍ മുഴുവന്‍ പര്‍ദ്ദ ധരിച്ചിരുന്നില്ല.
കായംകുളം എം.എസ്.എം.കോളജിലാണ് ഞാന്‍ പ്രീഡിഗ്രിക്കു പഠിച്ചത്.വളരെ വര്‍ഷങ്ങള്‍ മുമ്പ്.അന്ന് ആ കോളജിലോ പരിസരത്തുള്ള മുസ്ലീം കുടുംബങ്ങളിലോ പര്‍ദ്ദ ധരിച്ച ഒരു സ്ത്രീയെപ്പോലും ഞാന്‍ കണ്ടിട്ടില്ല.'ബീമാപ്പള്ളി' സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തും അടുത്തകാലം വരെ
മുസ്ലീം സ്ത്രീകള്‍ക്ക് പര്‍ദ്ദപീഡനം ഇല്ലായിരുന്നു.

ഡ്രാക്കുള സിനിമയിലെ പ്രേതങ്ങളെ അനുസ്മരിപ്പിക്കുന്ന ഈ വേഷവിധാനം സ്ത്രീകളെ യഥാര്‍ത്ഥത്തില്‍ അപമാനിക്കാന്‍ വേണ്ടിയുള്ളതാണ്.പുരുഷന്‍മാര്‍ക്കു മാത്രമേ കാമം ഉണരുകയുള്ളോ?ആണുങ്ങളുടെ കാലും മുഖവും മാറും ഒന്നും കണ്ടാല്‍ സ്ത്രീകള്‍ക്ക് കാമം ഉണ്ടാകില്ലേ?സ്ത്രീ
യ്ക്ക് ദുര്‍വ്വിചാരം ഉണ്ടായ്ക്കോട്ടേ എന്നാണൊ പര്‍ദ്ദാവാദികളുടെ അഭിപ്രായം?ഒന്നാം തരം
മുഖം മൂടിയുടെ പ്രയോജനം ചെയ്യുന്ന ഈ വേഷം ഭീകര പ്രവര്‍ത്തനത്തിനും മോഷണത്തിനും അനാശാസ്യ പ്രവര്‍ത്തനത്തിനും ഏറ്റവും യോജിച്ചതാണെന്നു കൂടി തെളിഞ്ഞിരിക്കുകയാണ്.

കാലത്തെ പിറകോട്ടടിയ്ക്കുകയും സ്ത്രീയെ അപമാനിക്കുകയും ചെയ്യുന്ന ഈ ഡ്രാക്കുളാ വേഷം ഉഷ്ണമേഖലാ രാജ്യമായ നമ്മുടെ
കാലാവസ്ഥയ്ക്ക് തീരെ യോജിച്ചതുമല്ല.

അരുണ്‍,
അയാളുടെ കൂടെ നടന്നത് ഭാര്യയാണെന്ന് എങ്ങനെ പറയാം?അയാള്‍ ഒരു ഭീകരപ്രവര്‍ത്തകനെയോ കള്ളിയെയോ കടത്തുകയായിരുന്നില്ലെന്ന് ഉറപ്പിക്കാമോ?അല്ലെങ്കില്‍
ഒരു ചുറ്റിക്കളി ആയിക്കൂടെ.പണ്ടത്തെ നമ്പൂതിരിമാരുടെ പോലത്തെ ഒരു നേരമ്പോക്ക്?
അങ്ങനെയും ചില പ്രയോജനങ്ങള്‍ ഉണ്ടായിക്കൂടെ ഈ ബ്ലാക് ഗൗണിന്?പക്ഷേ ചില അറബി രാജ്യങ്ങളില്‍ ഈ ചലിക്കുന്ന കരിംകുപ്പായങ്ങളെ കാണുമ്പോള്‍ സഹതാപമാണു തോന്നുന്നത്.
ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത സാധു ജീവികള്‍!

തിരൂര്‍കാരന്‍ said...

മുസ്ലിം സ്ത്രീക്ക് ഇല്ലാത്ത വിഷമം എന്തിനാ മറ്റുള്ളവര്‍ക്ക് എന്നാണ് മനസ്സിലാകാത്തത്. പര്‍ദ്ദ എന്നാ വസ്ത്രം മറ്റു വസ്ത്രം പോലെ തന്നെയുള്ള ഒന്നാണ്. ഒരു സ്ത്രീ പര്‍ദ്ദ ധരിച്ചു നടക്കുമ്പോള്‍ വിറളി പിടിക്കുന്നവര്‍ എന്ത് കൊണ്ടാണ് ഉടുതുണി അഴിച്ചു പ്രദര്‍ശനം നടത്തുന്നത് തടയാത്തത്? ഒരു സ്ത്രീ മാന്യ മായി വസ്ത്രം ദാരികുന്നതാണ് ഇവിടെ പ്രശ്നം. ഒരു പര്‍ദ്ദ ദാരിച്ചാല്‍ മാത്രമേ മുസ്ലിം ആകൂ എന്ന് പര്ച്ചരിപിച്ചത് പോലെയുണ്ട് പലരുടെയും പ്രതികരണം. മാന്യമായ ഇതു വസ്ത്രവും ഇസ്ലാം പ്രോത്സഹിപികുന്നു. അത് സ്ട്രീകും പുരുഷനും ഒരു പോലെ. പര്‍ദയുടെ അണിയാനുള്ള എളുപ്പം മുസ്ലിം സ്ത്രീകളില്‍ പ്രചരിക്കാന്‍ ഹേതു ആയിടുണ്ട്. പിന്നെ ആരൊക്കെ എത്ര ന്യയികരിച്ചാലും അലപം സുരക്ഷിതവും അത് അവള്‍ക്കു നല്കുനുണ്ട്..

kaalidaasan said...

മുസ്ലിം സ്ത്രീക്ക് ഇല്ലാത്ത വിഷമം എന്തിനാ മറ്റുള്ളവര്‍ക്ക് എന്നാണ് മനസ്സിലാകാത്തത്.

തിരൂര്‍കാരാ,

അടുത്തകാലത്ത് കേരളത്തില്‍ നിറഞ്ഞു നിന്നത് ഉണ്ണിത്താന്‍ ചരിതം ആയിരുന്നല്ലോ. പര്‍ദ്ദയെ സ്നേഹിക്കുന്ന പല മുസ്ലിം തീവ്രവാദികളും പല പോസ്റ്റുകളിലും കമന്റുകളിലും അതിനെ വിമര്‍ശിച്ചു കണ്ടു. ഉണ്ണിത്താനും ജയലക്ഷ്മിക്കുമില്ലാത്ത വിഷമം എന്തിനായിരുന്നു അവര്‍ക്കെല്ലാം?

Baiju Elikkattoor said...

"പര്‍ദയുടെ അണിയാനുള്ള എളുപ്പം മുസ്ലിം സ്ത്രീകളില്‍ പ്രചരിക്കാന്‍ ഹേതു ആയിടുണ്ട്. പിന്നെ ആരൊക്കെ എത്ര ന്യയികരിച്ചാലും അലപം സുരക്ഷിതവും അത് അവള്‍ക്കു നല്കുനുണ്ട്."

ithallam thankal purushanmar aanallo theerumaanikkunnathu! sthreekalude abhiprayam ithano? njan manasilaakkunnathu nirangalodulla thalpariam purushanekkal ere shtreekalkku aanennanu. appol nirangale maatti nirthi swayam karuppil aapadam mungi nadakkan oru sthreekkum naisargeega agraham undaakum ennu vishwasikkan pattunnilla!

dethan said...

തിരൂര്‍കാരന്‍,
മുസ്ലീം സ്ത്രീകള്‍ക്ക് വിഷമം ഇല്ലെന്ന് മുസ്ലീം പുരുഷന്മാര്‍ പറഞ്ഞാല്‍ മതിയോ?മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്ന് നിഷ്ക്കര്‍ഷിക്കുന്നത് മറ്റു മതസ്ഥരാണോ? തുണി അഴിച്ചു നടന്നാലേ സ്ത്രീ പരിശുദ്ധയാകൂ, അവള്‍ക്കു സുരക്ഷിതത്വം കിട്ടൂ എന്നൊക്കെ ഏതെങ്കിലും മത സംഘടനകള്‍ പറഞ്ഞു നോക്കട്ടെ.അപ്പോള്‍ പ്രതികരണമുണ്ടാകുമോ എന്നു കാണാം.ഈ പോസ്റ്റിന്റെ ഉത്ഭവം
തന്നെ മുസ്ലീം വനിത എന്നതിനു പകരം " പര്‍ദ്ദയിട്ട സ്ത്രീ" എന്ന മദനിയുടെ പ്രസ്താവനയില്‍ നിന്നാണ്.അത് എന്റെ ഭാവനാസൃഷ്ടിയായിരുന്നില്ല. പത്രക്കാരെ വിളിച്ചു കൂട്ടി അദ്ദേഹം പറഞ്ഞതാണ്.
എന്തു സുരക്ഷിത്വമാണ് പര്‍ദ്ദ ധരിക്കുന്നവര്‍ക്ക് ഉണ്ടാകുന്നത് എന്നു മനസ്സിലാകുന്നില്ല. താങ്കള്‍ പറയുന്നതു പോലെ ധരിക്കുന്നതിലെ എളുപ്പം ആണെങ്കില്‍ ആണുങ്ങള്‍ എന്താണ് ആ എളുപ്പം നോക്കാത്തത്?മതത്തിന്റെ അന്തസത്തയല്ല;ബാഹ്യമോടിയാണ് പ്രധാനമെന്ന് വാദിക്കുന്നത് ബാലിശമാണ്.മാനം മര്യാദയ്ക്കു ജീവിക്കാന്‍ മാന്യമായി വസ്ത്രം ധരിച്ചാല്‍ പോരേ.ഇന്ന നിറത്തിലുള്ള,ഇന്ന വസ്ത്രം തന്നെ വേണം എന്നു ശഠിക്കുന്നത് എന്തിനാണ്?

പര്‍ദ്ദ പ്രചരിപ്പിക്കുന്നതിന്റെ പ്രയോജനം ഏറ്റവും കൂടുതല്‍ കിട്ടുന്നത് പര്‍ദ്ദാ കച്ചവടക്കാര്‍ക്കാണ്.അവര്‍ മുസ്ലീമാക
ണമെന്നില്ല.അക്ഷയ തൃതീയ ദിവസം സ്വര്‍ണ്ണം വാങ്ങിയാല്‍ ഐശ്വര്യം ഉണ്ടാകും എന്ന ഹൈന്ദവ അന്ധവിശ്വാസം ഏറ്റവും അധികം പ്രചരിപ്പിച്ചു ലാഭം കൊയ്തത് മുസ്ലീം,ക്രൈസ്തവ സ്വര്‍ണ്ണക്കച്ചവടക്കാര
യിരുന്നു.കോടീശ്വരന്മാരായ അവരുടെ നേരേ മതവിരുദ്ധമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചതിന് ഒരു മത നേതാക്കളും ഉഗ്രശാസനങ്ങളൊന്നും പുറപ്പെടുവിച്ചില്ല.

സത്യം പറയുന്നവരെ ശത്രുക്കളായി കാണാതെ മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പി
ക്കാന്‍ നടക്കുന്നവരെ തിരിച്ചറിയാന്‍ ശ്രമിക്കുക.