Total Pageviews
Friday, September 4, 2009
ഓണം
ബാല്യത്തിലെന്നോ മനസ്സിന്റെ ചില്ലയി-
ലൂഞ്ഞാലു കെട്ടിയൊരോണ സങ്കല്പങ്ങള്
ചില്ലാട്ടമാടാനൊരുങ്ങവേ വല്ലായ്മ
വല്ലാതെ ചുറ്റിലും വീശിയടിക്കുന്നു.
"കള്ളപ്പറകളും നാഴികളും മറ്റു
കള്ളത്തരങ്ങളശേഷവുമില്ലാതെ
മാനുഷരെല്ലാരു മൊന്നുപോല്‍ വാണോരു"
മോഹന നാളിന്റെയോര്മ്മയ്ക്കു പോലുമേ
ഇന്നിന്നശാന്തമാമന്തരീക്ഷത്തിന്റെ
വന്യത മായ്ക്കുവാനാവതില്ലാതെയായ്.
കാലത്തു പോയ പൊന്മക്കള് തിരിച്ചെത്ര-
കഷ്ണമായ് വന്നെത്തുമെന്നോര്‍ത്തു നീറുന്ന
മാതാപിതാക്കള്‍;അരക്ഷിത ശൈശവം;
മാഫിയാ റാഞ്ചിയ യൗവനം,കാമ്പസും;
ചെന്നിണം വീണു കുതിരും തെരുവുകള്‍
വന്ധ്യംകരിച്ച വയലുകളള്‍;എപ്പൊഴും
വൈരം പരത്തുന്ന രാഷ്ട്രീയ കേളികള്‍;
സ്പര്‍ദ്ധ വമിയ്ക്കുന്ന വര്‍ഗ്ഗീയ വാദങ്ങള്‍.
വാമനന് പണ്ട് വിതച്ച ചതിയുടെ
വിത്തു മുളച്ചു വളര്‍ന്നു മലയാള
മണ്ണിന്റെ നന്മകളെല്ലാം ഗ്രസിക്കുന്ന
മട്ടില്‍ പടര്‍ന്നു നിഴല്‍ വിരിക്കുന്നുവോ?
അന്തമില്ലാത്തൊരീ അന്ധകാരത്തിലു-
മോണക്കിനാവിനാ ലെങ്കിലുമാഹ്ലാദ-
പ്പൂക്കളം തീര്‍ക്കുവാനാകട്ടെ മാവേലി
മന്നനെയോര്‍ക്കുന്ന മംഗള വേളയില്‍.
Fans on the page
Subscribe to:
Post Comments (Atom)
5 comments:
Kollam
haa enthu cheyyam..
ഓണം കഴിഞ്ഞാലും ഗൂഗുൾ ഓർത്തുസൂക്ഷിക്കുന്ന ഈ നൊമ്പരങ്ങളെല്ലാം
നാളെയൊരോണമൊരുക്കുവാനുള്ള ക്കൂട്ടിവെയ്പ്പാകുമോ?
സ്റ്റീഫന്‍ ജോര്‍ജ്ജ്'
നന്ദി.
the man to walk with,
മനുഷ്യര്‍ക്ക് സദ് ബുദ്ധി ഉണ്ടാകട്ടെ.
നന്ദി.
വികടശിരോമണി,
അതൊരു ഐഡിയാ ആണ്.നൊമ്പരം മാത്രമല്ല സന്തോഷവും കാണുമല്ലോ!അവയെല്ലാം
ചേര്‍ത്താല്‍,താങ്കള്‍ പറഞ്ഞതു പോലെ മറ്റൊരു ഓണമൊരുക്കാനുള്ള വക ആയേക്കാം
-ദത്തന്
Post a Comment