Total Pageviews

Saturday, August 29, 2009

ജഡ്ജിക്കുപ്പായമിട്ട അല്മായക്കാരന്‍കര്ണ്ണാടക ചീഫ് ജസ്റ്റിസ് ആയിരിക്കെ ജ.സിറിയക് ജോസഫ് ബംഗലൂര് ഫോറന്സിക് ലാബ് സന്ദര്ശിക്കുകയും നാര്ക്കോ പരിശോധനയില്‍ പരിപൂര്ണ്ണ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നത്രേ.അഭയ കൊലക്കേസ് പ്രതികളെ നാര്ക്കോ പരിശോധനയ്ക്ക് വിധേയരാക്കിയ ഡോ.മാലിനിയുടെ ഈ വെളിപ്പെടുത്തല്‍ സിബിഐ ആണ് കോടതി മുമ്പാകെ ബോധിപ്പിച്ചത്.ലാബിന്റെ സന്ദര്ശക ഡയറിയിലും മറ്റു രേഖകളിലും നിന്ന് ജഡ്ജിയുടെ സന്ദര്ശനത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാണ്.

ശ്രീ.സിറിയക് ജോസഫ് ഇപ്പോള്‍ സുപ്രീം കോടതി ജഡ്ജിയാണ്.അദ്ദേഹത്തിന്റെ സന്ദര്ശനം കഴിഞ്ഞിട്ട് ഏറെ
നാളായി.അള മുട്ടി സിബീഐ പുറത്തു വിടുന്നതു വരെ ഈ സന്ദര്ശന വിവരം പുറം ലോകം അറിഞ്ഞിരുന്നില്ല.
ഉന്നതന്മാരുടെ ഉറക്കറ രഹസ്യങ്ങള്‍ വരെ ഗവേഷണം ചെയ്ത് പരസ്യപ്പെടുത്താന്‍ ഉത്സാഹം കാട്ടാറുള്ള വാര്ത്താ മാദ്ധ്യമങ്ങള്‍ ഈ വി ഐ പി സന്ദര്ശന കഥ അറിഞ്ഞതേ ഇല്ല. ഇതില്‍ നിന്നു തന്നെ എത്രമാത്രം നിഗൂഢമായിട്ടാണ് ന്യായാധിപ ശ്രേഷ്ഠന്‍ പരിപാടി ആസൂത്രണം ചെയ്തിരുന്നത് എന്ന് വ്യക്തമാണ്.

ബഹു.ചീഫ് ജസ്റ്റിസ്സിന്റെ ബഞ്ചിലോ കര്ണ്ണാടക ഹൈക്കോടതി മുമ്പാകെയോ ഉള്ള ഏതെങ്കിലും കേസില്‍
വിധി പുറപ്പെടുവിക്കുന്നതിനു മുമ്പ് നാര്ക്കോ പരിശോധനയുടെ സാങ്കേതിക വശങ്ങള്‍ മനസ്സിലാക്കാനായിരുന്നോ ഈ സന്ദര്ശനം?സുപ്രീം കോടതിയോ കേന്ദ്ര, സംസ്ഥാന സര്ക്കാരുകളോ ചുമതലപ്പെടുത്തിയിട്ടായിരുന്നോ ?
അല്ലെങ്കില്‍ "കേവലം ഒരോമനക്കൗതുകം"?അങ്ങനൊക്കെയാണ്,മുമ്പെങ്ങും പേരുദോഷം കേള്പ്പിച്ചിട്ടില്ലാത്ത ഇദ്ദേഹത്തിന്റെ നടപടിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ വിചാരിച്ചത്.

പക്ഷേ കത്തോലിക്കാ അല്‍മായക്കാരുടെ കൂട്ടായ്മയില്‍ പങ്കെടുത്തുകൊണ്ട് ജ.സിറിയക് ജോസഫ് നടത്തിയ
പ്രഭാഷണത്തോടെ ജഡ്ജിക്കുപ്പായത്തിനുള്ളില്‍ ഒളിഞ്ഞിരുന്ന സഭാ വിശ്വാസി പുറത്തു ചാടി."സഭയോടുള്ള തന്റെ വിശ്വാസവും കൂറും പറയുടെ കീഴില്‍ കമഴ്ത്തി വയ്ക്കേണ്ടതല്ല "എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.മത്രമല്ല ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുകയാണ് ക്രൈസ്തവ വിശ്വാസത്തിന്റെ കാതല്‍ എന്നും മറ്റും അല്‍മായക്കാരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.സഭയുടെ യുവജന സംഘടനയുമായി ഒന്നര ദശാബ്ദത്തിലേറെ നീണ്ട നേതൃ ബന്ധത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.

പറയുടെ മുകളില്‍ തന്റെ സഭാ വിധേയത്വം കത്തിച്ചു വച്ച് വിശ്വാസികളോട് ഐക്യ ദാര്‍ഢ്യം വിളംബരം ചെയ്യുന്ന
ആവേശം കണ്ടപ്പോള്‍ ബഹു.ജഡ്ജി റിട്ടയര്‍ ചെയ്തു കാണുമെന്നാണ് കരുതിയത്.ഇല്ല അദ്ദേഹം ഇപ്പോഴും സുപ്രീം കോടതി ജഡ്ജിയാണ്.

അപ്പോള്‍, ലാബ് സന്ദര്‍ശിച്ചതും അഭയ കൊലക്കേസ് പ്രതികളുടെ നാര്‍ക്കോ പരിശോധനയെ കുറിച്ച് അന്വേഷിച്ചതും മറ്റും എന്തിനാണെന്നും എന്തുകൊണ്ടാണെന്നും ഒരു വിധം തെളിഞ്ഞു വരുന്നുണ്ട്.
ജനത്തിനറിയേണ്ടത് ജഡ്ജിയദ്ദേഹത്തിന് ശമ്പളവും മറ്റു സൗകര്യങ്ങളും നല്‍കുന്നത് സര്‍ക്കാരാണോ
സഭയാണോ എന്നാണ്.സര്‍ക്കാരാണ് എന്നാണ് ഇതു വരെയുള്ള അറിവ്.അങ്ങനെയാണെങ്കില്‍ നഗ്നമായ അധികാര
ദുര്‍വിനിയോഗമാണ് ജഡ്ജി നടത്തിയത്.നീതി പീഠത്തെയും ന്യായാധിപ പദവിയേയും അദ്ദേഹം കളങ്കപ്പെടുത്തിയിരിക്കുന്നു.ഒപ്പം സഭയെ പരിഹാസകഥാ പാത്രവുമാക്കി.

ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക എന്ന്‍ ഉപദേശിച്ച ജഡ്ജി,ജീവിതം കാണാന്‍ തുടങ്ങും മുമ്പേ ജീവിക്കാന്‍ അനുവദിക്കാതെ ഏതാനും കിരാതര്‍ ഇല്ലായ്മ ചെയ്ത ഒരു സാധു കന്യാസ്ത്രീയുടെ ആത്മാവിന്ന് നിത്യ ശാന്തി നേരാനോ,കൊടും പാപികളായ ആ സാമൂഹ്യവിരുദ്ധരെ നുണപരിശോധനയ്ക്കു വിധേയരാക്കിയ
ദൃശ്യങ്ങള്‍ കണ്ടു സന്തോഷിക്കാനോ ലാബില്‍ പോയത്?സഭയുടെ തിരു വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന പ്രതികളെ
രക്ഷിക്കാനായിരുന്നു ആ യാത്ര എന്നേ സാഹചര്യത്തെളിവുകളില്‍ നിന്ന് അനുമാനിക്കാന്‍ കഴിയുന്നുള്ളൂ.
വധിക്കപ്പെട്ട കുഞ്ഞാടിനൊപ്പമല്ല ;ഘാതകരെന്നു സംശയിക്കുന്ന ഇടയപ്രമാണികള്‍ക്കൊപ്പമാണ് തങ്ങളെന്ന് വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും വിശുദ്ധ പിതാക്കന്മാര്‍ ഇതിനകം പല പ്രാവശ്യം തെളിയിച്ചതാണ്.അവരുടെ വിനീത വിധേയനായി പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ട ബഹു. ജഡ്ജിയുടെ കൂറ് ആരോടായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

മുഖം നോക്കാതെ നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഈ ന്യായാധിപന്റെ ബഞ്ചില്‍ അഭയകൊലക്കേസ് എത്തിയാല്‍ എന്തായിരിക്കും സ്ഥിതി?അഭയക്കേസ് വേണ്ട. ഒരു വശത്തു സഭയും മറു വശത്തു നീതി പീഠവും ഏറ്റുമുട്ടുന്ന ഒരു കേസ്സാണെന്നിരിക്കട്ടെ.ആരോടാണ് ഇദ്ദേഹം നീതി പുലര്‍ത്തുക? പരമോന്നത നീതി പീഠത്തോടോ പരിശുദ്ധ സഭയോടോ?

രണ്ടു യജമാനന്മാരെ ഒരേ സമയം സേവിക്കാന്‍ കഴിയില്ലെന്ന് ബൈബിളില്‍ തന്നെ പറഞ്ഞിട്ടുണ്ട്.അതുകൊണ്ട്
ജഡ്ജിയുടെ കറുത്ത കുപ്പായം ഊരിക്കളഞ്ഞ് സഭയുടെ വെളുത്ത വസ്ത്രം ധരിക്കുകയാണ് ജ. സിറിയക് ജോസഫ്
ചെയ്യേണ്ടത്.ചോറിങ്ങും കൂറങ്ങും എന്നത് ആണുങ്ങള്‍ക്കു ചേര്‍ന്നതല്ല.
Fans on the page

14 comments:

Baiju Elikkattoor said...

:)

chithrakaran:ചിത്രകാരന്‍ said...

സഭയോട് കൂറുള്ളവരെ ന്യായാധിപരാക്കുന്ന വ്യവസ്ഥിതി തന്നെ മലിനമാണ്.നിയമത്തോടും രാജ്യത്തോടും മാത്രം കൂറുള്ളവരായിരിക്കണം ന്യാധിപന്മാര്‍.അന്യായത്തോട് കൂറുള്ളവരെ ന്യായാധിപന്മാര്‍ എന്നു പറഞ്ഞുകൂടല്ലോ.

വര്‍ഗ്ഗീയ താല്‍പ്പര്യങ്ങള്‍ ജുഡീഷ്യറിയേയും,രാഷ്ട്രീയ അധികാരത്തേയും കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭയാനകമായ സംഭവമായെ ഇതിനെ കാണാനാകുന്നുള്ളു.

നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് അല്‍മായന് പൂര്‍ണ്ണ തൃപ്തി ലഭിക്കത്തക്കവിധം കുറ്റമറ്റതാക്കിയ സത്യ പ്രസ്താവന്‍ന എന്തായാലും ഉചിതമായി.

dethan said...

ബൈജു എലിക്കാട്ടൂര്‍,
നന്ദി.

ചിത്രകാരന്‍,
നമ്മുടെ രാജ്യത്ത് എല്ലാം വീതം വയ്പല്ലേ?ജാതി തിരിച്ചും മതം തിരിച്ചും സഭ തിരിച്ചും മറ്റും.എങ്ങനെ
കയറിപ്പറ്റിയാലും ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കണ്ടേ?പഞ്ചതന്ത്രത്തിലെ നീലത്തില്‍ വീണ കുറുക്കനെയാണ് ബഹു.ജഡ്ജി ഓര്‍മ്മിപ്പിക്കുന്നത്.
വര്‍ഗ്ഗീയ താല്പര്യങ്ങള്‍ സമസ്ത മേഖലകളിലും പിടിമുറുക്കുന്നതിന്റെ സൂചനയാണ് ഇതില്‍ തെളിയുന്നത് എന്ന താങ്കളുടെ അഭിപ്രായം
വളരെ ശരിയാണ്.

-ദത്തന്‍

Mickle said...

"സഭയുടെ തിരു വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന പ്രതികളെ രക്ഷിക്കാനായിരുന്നു ആ യാത്ര എന്നേ സാഹചര്യത്തെളിവുകളില്‍ നിന്ന് അനുമാനിക്കാന്‍ കഴിയുന്നുള്ളൂ."

ഇയാളാരുവാ ജഡ്ജിയെ കഴുവേറ്റാന്‍ വന്ന പ്രതിയൊ? പ്രതികളേയെല്ലാം നല്ല നിശ്ചയമാണല്ലൊ വിവേകമില്ലാത്ത വിവേകിക്കു. എന്തു സാഹചര്യ തെളിവുകള്‍ ആണു താങ്കള്‍ ഉദ്ധേശിച്ചത്? വിസിറ്റിഗ് ബുക്കില്‍ പേരെഴുതിവച്ച്, ഹൈക്കോടതിയുടെ അനുമതിയൊടെ ലാബ് സന്ധര്‍ശിച്ച് ജീവനക്കാരൊടൊപ്പം ഫൊട്ടൊയുമെടുത്ത് മടങ്ങിയ, അതിനധികാരമുള്ള ഒരാളെ - അതില്‍ എന്തൊ സാഹചര്യം ആണാവൊ താങ്കള്‍ക്ക് ഇഷ്ടപ്പെടാത്തത്? പറഞ്ഞാല്‍ നമുക്കങ്ങ് സുപ്രീം കോര്‍ട്ടില്‍ കേസ്കൊടുക്കാം.

"സ്വന്തം മത വിശ്വാസം താന്‍ ചെയ്യുന്ന ജോലിക്ക് അപമാനമാണെങ്കില്‍ ആ ജോലിയും താന്‍ ഉപേഷിക്കും" എന്നും ആ ന്യായാധിപന്‍ പറഞ്ഞിരുന്നു, ഇതൊന്നും കണ്ടിരുന്നില്ലെ കേസില്‍ മുന്‍കൂര്‍ ശിക്ഷ വിധിച്ച വിവേകം കൂടിയ ആള്‍? സ്വന്തം വിശ്വാസം മുറുകെപ്പിടിച്ചു ജ്വൊലിചെയ്യുന്നവരാണു വിവേകി, വിവേകമുളള ആണ്‍പില്ലേര്. അല്ലാതെ ചുമ്മാ വിവേകം എന്ന് പറഞ്ഞു വളാ വളാ എന്ന് ബ്ലൊഗ്ഗില്‍ "മഞ്ഞ" എഴുതുന്നവരുടേതല്ലാ...

ഞാന്‍ said...

നന്നായിട്ടുണ്ട് ദത്തന്‍ മാഷെ. നിര്‍ഭാഗ്യവശാല്‍ ഈ വിവരം അധികമാരുമറിഞ്ഞിട്ടില്ല. മിക്കവാറുമുള്ള എല്ലാ പത്രവും ഈ വാര്‍ത്ത മുക്കിയിരുന്നു. പ്രദീപ് കുമാര്‍ (പേര് അങ്ങനെ തന്നെയെന്നാണ് ഓര്‍മ്മ) ഈ വിഷയത്തെക്കുറിച്ചൊരു പോസ്റ്റിട്ടിരുന്നു.

സ്വന്തം വിശ്വാസം മുറുകെപ്പിടിച്ചു ജ്വൊലിചെയ്യുന്നവരാണു വിവേകി, വിവേകമുളള ആണ്‍പില്ലേര്.

ഹതാണ്! ദത്തന്‍ മാഷെ, കണ്ട് പഠിക്ക്.

dethan said...

Mickle,

അഭയ കൊലക്കേസ്സ് പ്രതികളുടെ നര്‍ക്കോ
പരിശോധനയെക്കുറിച്ച് അന്വേഷിക്കാന്‍ ജഡ്ജിയദ്ദേഹത്തെ ഒരു കോടതിയും ചുമതലപ്പെടുത്തിയിട്ടുള്ളതായി അറിയില്ല.ആ നിലയ്ക്ക് അദ്ദേഹം അവിടെപ്പോയത് ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്നും എന്തിനു വേണ്ടിയായി രുന്നെന്നും കൊച്ചു കുഞ്ഞിനു പോലും മനസ്സിലാകും.ജഡ്ജിക്കു സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നത് സഭയുടെ
ദൂതനും ഏജന്റും ആകാനല്ല.അത് അന്തസ്സു കെട്ട പ്രവൃത്തിയാണ്.വലിയ ഉദ്യോഗങ്ങള്‍ വലിച്ചെറിഞ്ഞ് ദൈവവേലക്ക് പോയ എത്രയോ പേരുണ്ട്?സഭാ വിശ്വാസമാണ് എല്ലാറ്റിനും മേലെയെന്ന് കരുതുന്നുണ്ടെങ്കില്‍ സര്‍ക്കാരിന്റെ നക്കാപ്പിച്ച
ഉപേക്ഷിച്ച് സഭാ സേവനത്തിനിറങ്ങണം.അല്ലാതെ 'എമ്പ്രാന്റെ വിളക്കത്ത് വാര്യരുടെ അത്താഴം'എന്ന മട്ടിലുള്ള ഏര്‍പ്പാട് രണ്ടും കെട്ട പണിയാണ്.

"ഉള്ളതു പറയുമ്പോള്‍ കള്ളിക്കു തുള്ളല്‍ വരും"എന്ന് കേട്ടിട്ടുണ്ട്.മൈക്കിളിനും തുള്ളല്‍ വരും എന്നു ഇപ്പോള്‍ മനസ്സിലായി.പുലഭ്യം പറഞ്ഞും ഗുണ്ടായിസം കാട്ടിയും സത്യത്തിന്റെ മുഖം മറയ്ക്കാമെന്ന് മൈക്കിള്‍ കുഞ്ഞാട്
വിചാരിക്കണ്ടാ.എന്റെ പോസ്റ്റില്‍ എവിടെയാണ് "മഞ്ഞ''യുള്ളത് എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം.പകല്‍ തിരു സഭയുടെ വസ്ത്രം ധരിച്ചു നടന്ന വിശുദ്ധപിതാക്കന്മാരും കര്‍ത്തവിന്റെ മണവാട്ടിയും കൂടി ഇരുട്ടിന്റെ മറവില്‍ നടത്തിയ കാമകേളികള്‍ പരിശുദ്ധമാണെന്നു കരുതുന്നവര്‍ക്ക് എന്റെ വാക്ക് മഞ്ഞയായി തോന്നുന്നതില്‍ അത്ഭുതമില്ല.സിസ്റ്റര്‍ അഭയയോട് ആ 'വിശുദ്ധര്‍'കാട്ടിയതുപോലെയുള്ള ദൈവ വേല വല്ലതും ചെയ്യാന്‍ കൈ തരിക്കുന്നെങ്കില്‍ എവിടെ വരണമെന്നു പറഞ്ഞാല്‍ മതി.

സുപ്രീം കോടതിയില്‍ കേസ് എടുക്കാന്‍ താങ്കള്‍ ആര് ? ചീഫ് ജസ്റ്റീസോ?

dethan said...

ഞാന്‍,
നന്ദി.ഇടയന്മാരോടു മാത്രമല്ല അവരുടെ മെതിയടി താങ്ങുന്നവരോടും വിധേയത്വമുള്ള കുഞ്ഞാടുകള്‍ ഉണ്ടെന്നു മനസ്സിലായില്ലേ?പാവം!മഞ്ഞപ്പത്രം മാത്രമേ ഇതുവരെ കണ്ടുകാണൂ.

Baiju Elikkattoor said...

"സിസ്റ്റര്‍ അഭയയോട് ആ 'വിശുദ്ധര്‍'കാട്ടിയതുപോലെയുള്ള ദൈവ വേല വല്ലതും ചെയ്യാന്‍ കൈ തരിക്കുന്നെങ്കില്‍ എവിടെ വരണമെന്നു പറഞ്ഞാല്‍ മതി."

:)

Mickle said...

അഭയ കൊലക്കേസ്സ് പ്രതികളുടെ നര്‍ക്കോപരിശോധനയെക്കുറിച്ച് അന്വേഷിക്കാനാണു അദ്ധേഹം അവിടെ പോയതെന്നു താങ്കളോട് ആരു പറഞ്ഞു?മിനിമം അറിവുണ്ടാകേണ്ട്തു എതു കാര്യത്തിനും നല്ലതാണു!! ഒരു മറ്റേടത്തെ വിവേകി. മാധ്യമങ്ങളില്‍വന്ന വിശദീകരണത്തില്‍ സംത്രുപ്തി ഇല്ലെല്‍ അതു പറയണം, അല്ലാതെ ...... അയ്യെ...
ജഡ്ജിആയീരിക്കുബോള്‍ സഭാസേവനം ചെയ്യുമെന്നു ആരുപറഞ്ഞു മിസ്റ്റര്‍.സഭയൊടുള്ള വിശ്വാസം അതെവിടെ ആയാലും ഉറക്കെപ്രഘോഷിക്കും എന്നുപറയുന്നവരെ വര്‍ഗീയവാദിയാക്കുന്ന നിങ്ങളെ "മഞ്ഞക്കാരന്‍" എന്നല്ലാതെ എന്തുപറയാന്‍? അതു അഭയ കേസുമായി ബന്ദപ്പെടുത്താന്‍ എന്താ മഞ്ഞക്കാരന്ന്റെ താല്പര്യം!!

ആരാണിവിടെ പുലഭ്യം പറഞ്ഞതു? താങ്കളെ ഒരു മഞ്ഞക്കാരന്‍ എന്നു വിളിക്കാന്‍ ഇതു തന്നെ ധാരാളം.അതാണു "പുലഭ്യം" എന്ന് പറയുന്നതെങ്കില്‍.

താങ്കള്‍ക്കെങ്ങനെ മനസ്സിലായി ഇപ്പൊള്‍ പ്രതി പട്ടികയിലുള്ളവര്‍ തന്നെയാണു അഭയയെ കൊന്നതെന്നു? കോടതിയില്‍ നില്‍ക്കുന്ന ഒരു കേസില്‍ തന്റെതായ നിരീക്ഷണങ്ങള്‍ നടത്തുന്‍ബ്ബോള്‍ മിനിമം മഞ്ഞക്കധ ഉപയൊഗിച്ചാല്‍ വിവേകം കൂടുകയെ ഉള്ളൂ. വിവരദോഷികളുടെ ജല്പനം അതിന്റെ ലെവലിലെടുത്ത് തള്ളികളയുന്നു !!!

dethan said...

Mickle,
മഞ്ഞപ്പത്രങ്ങളും ഇടയ ലേഖനങ്ങളും വായിച്ചും പൈങ്കിളി ചാനലുകള്‍ കണ്ടും മാത്രം ശീലമുള്ളതു
കൊണ്ടാണ് ജഡ്ജിയുടെ സന്ദര്‍ശനം എന്തിനു വേണ്ടി ആയിരുന്നെന്ന് താങ്കള്‍ അറിയാതെ പോയത്.എന്തു കണ്ടാലും മഞ്ഞയായി തോന്നുന്നതും അതുകൊണ്ടാണ്.
"മറ്റേടത്തെ"മറിച്ചേടത്തെ എന്നൊക്കെപ്പറയുന്നത് താങ്കളുടെ വര്‍ഗ്ഗത്തില്‍(ഗുണ്ടകളുടെ)ഭാഷയാണ്.
പുലഭ്യം പറച്ചിലിനേക്കാള്‍ അധമമാണ്,അത്തരം പ്രയോഗങ്ങള്‍.ഇടയ ലേഖനത്തില്‍ നിന്നു കിട്ടിയതായാലും ഇത്തരം പ്രയോഗങ്ങള്‍ അതു പഠിപ്പിച്ചവരുടെ നേര്‍ക്ക് നടത്തിയാല്‍ മതി.

ജഡ്ജി ആയിരിക്കുമ്പോള്‍ സഭയോടുള്ള വിശ്വാസം ഉറക്കെയോ പതുക്കയോ പ്രഘോഷിക്കരുതെന്ന് ഇവിടെ ആരും പറഞ്ഞില്ല.രാജ്യത്തിന്റെ നിയമസംഹിതയ്ക്ക് അനുസരിച്ചാണ് ജഡ്ജി പ്രവര്‍ത്തിക്കേണ്ടത്;സഭയുടെ വിശ്വാസപ്രമാണങ്ങള്‍ക്കനുസരിച്ചല്ല എന്നേ സൂചിപ്പിച്ചിട്ടുള്ളു.അതില്‍ എവിടെയാണ് വ്ര്ഗ്ഗീയത ?
ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ളവരല്ല അഭയ യുടെ യഥാര്‍ത്ഥ കൊലയാളികള്‍ എന്ന, പല ബിഷപ്പുമാരും അച്ചന്മാരും ആവര്‍ത്തിച്ച പ്രസ്താവന താങ്കളും ഉരുവിടുകയാണ്.ഇവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്ന് ഇത്ര തിട്ടാമായി
പറയുന്നവര്‍ക്ക് യഥാര്‍ത്ഥ പ്രതികളാരെന്ന് അറിയുമായിരിക്കണമല്ലൊ.അതങ്ങു പറഞ്ഞാല്‍ എല്ലാ പ്രശ്നവും തീരും.ആരെന്നു പറഞ്ഞുകൊടുത്ത് "നിരപരാധി"കളായ വിശുദ്ധ പിതാക്കന്മാരെയും കന്യാസ്ത്രീയെയും രക്ഷിക്കരുതോ മൈക്കിളേ.

Mickle said...

മഞ്ഞപത്രങ്ങള്‍ എന്നു താങ്ങള്‍ പറയുന്നവര്‍ അല്ലാതെ പിന്നെ താങ്ങള്‍ പറയുന്നതാണൊ ശരി?
സുഹ്രുത്തെ ഇവിടെ ചില ഞെരന്‍ബു രോഗിഗക്ക്കാണു ഇപ്പൊ തീര്‍ത്താല്‍ തീരാത്ത സംശയങ്ങള്‍.ഒരു തരം "മറ്റേടത്തെ" സംശയം. ഇതിനു പ്രതിവിധി "വേലിപത്തല്‍".

ജഡ്ജി പ്രവര്‍ത്തിക്കേണ്ടതു രാജ്യത്തിന്റെ നിയമസംഹിതക്കല്ലാ എന്നാരണാവൊ ഇവിടെ പറഞ്ഞതു? സഭയുടെ വിശ്വാസപ്രമാണങ്ങക്കനുസരിച്ച് ജീവിതം നയിക്കുകയും ചെയ്യും. ചെയ്യണം. എന്തെ?

ജഡ്ജി സഭാവിശ്വാസി ആയിരിക്കുന്‍ബോള്‍ എന്തു? എന്നതിനെ നിങ്ങള്‍ വീക്ഷിക്കുന്നതിനെയാണു വര്‍ഗീയത എന്നു ഞാന്‍ പറയുന്നതു. വീണ്ടും പറയുന്നു -"സ്വന്തം മത വിശ്വാസം താന്‍ ചെയ്യുന്ന ജോലിക്ക് അപമാനമാണെങ്കില്‍ ആ ജോലിയും താന്‍ ഉപേഷിക്കും"എന്നുള്ളതു മനസ്സിരുത്തി വായിക്കുക. എന്നിട്ടു വിധിക്കുക.

പ്രതിപ്പട്ടികയിലുള്ളവര്‍ അല്ലാ കുറ്റവാളികള്‍ എന്നു പറയുന്‍ബോള്‍ അതിനര്‍ദതം യഥാര്‍ത്ഥ പ്രതികളാരെന്ന് അവര്‍ക്ക് അറിയുമെന്നു താങ്കള്‍ പറയുന്നതിലെ യുക്തി മനസ്സിലാവുന്നില്ല.

അല്പസ്വല്പം വിവേകം കാണിക്കൂ വിവേകീ... വിവരദോഷികള്‍ക്കു മറുപടി കൊടുക്കാറില്ല എന്നാലും...

എന്നാലും വിവരമില്ലായ്മ ഒരു കുറ്റമല്ലാട്ടൊ...

ഞാന്‍ said...

ഇതേ വിഷയത്തിന്മേല്‍ ഇവിടെ ഒരു ചര്‍ച്ച നടക്കുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തുന്നു.

@ദത്തന്‍ മാഷ്

ഇവിടെ നിന്ന് ഒരു നല്ല പാഠം നാമെല്ലാം പഠിക്കണം,

"അല്പസ്വല്പം വിവേകം കാണിക്കൂ വിവേകീ... വിവരദോഷികള്‍ക്കു മറുപടി കൊടുക്കാറല്ല എന്നാലും...

എന്നാലും വിവരമില്ലായ്മ ഒരു കുറ്റമല്ലാട്ടൊ."

dethan said...

Mickle,
"വിവരദോഷികള്‍ക്കു മറുപടി കൊടുക്കാറില്ല"എന്ന് താങ്കള്‍ എഴുതിക്കണ്ടു.ഞാന്‍ പക്ഷേ വിവര ദോഷികള്‍ക്കും മറുപടി നല്‍കും.അതുകൊണ്ടാണ് സംസ്ക്കാരശൂന്യവും അധമവും ആണ് താങ്കളുടെ വാക്കുകളെങ്കിലും മറുപപടി എഴുതുന്നത്.

മഞ്ഞപ്പത്രങ്ങള്‍ പറയുന്നതാണ് ശരിയെന്നു വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്കുണ്ട്.അവ വായിക്കുന്നവരാണ് താങ്കളെപ്പോലെ ഞരമ്പുരോഗികളായി മാറുന്നത്.അഥവാ ഞരമ്പു രോഗികളാണ് മഞ്ഞപ്പത്രങ്ങള്‍ വായിക്കാന്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നത്.

"സ്വന്തം മത വിശ്വാസം താന്‍ ചെയ്യുന്ന ജോലിക്ക് അപമാനമാണെങ്കില്‍ ആ ജോലിയും താന്‍ ഉപേഷിക്കും"
എന്നത് യഥാര്‍ത്ഥത്തില്‍ ജഡ്ജി പറഞ്ഞതാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.മലയാളം നല്ലവണ്ണം
കൈകാര്യം ചെയ്യാനറിയാവുന്ന ആളാണ് ജ.സിറിയക് ജോസഫ്.ആ നിലയ്ക്ക് "അപമാനമാണെങ്കില്‍"എന്ന്
അദ്ദേഹം പറയില്ല ''ഭാരമാണെങ്കില്‍'' എന്നോ "ചേരാത്തതണെങ്കില്‍"എന്നോ മാത്രമേ പ്രയോഗിക്കുമായിരുന്നുള്ളു.ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി എന്ന ആരോപണത്തില്‍ പെട്ടിരിക്കുന്ന അദ്ദേഹത്തിനെ ഭാഷയറിയാത്തവന്‍ എന്നു കൂടി നാട്ടുകാരെക്കൊണ്ടു പറയിക്കണോ മൈക്കിളേ?

കോഴിക്കോട് ബാര്‍കൗണ്‍സില്‍ ഉള്‍പ്പെടെ നിയമ രംഗത്തെ പല സംഘടനകളും വ്യക്തികളും ജഡ്ജിയുടെ
'പറയ്യ്ക് മുകളില്‍' കയറ്റി വച്ച മത വിധേയത്വത്തിന്റെ പേരില്‍ രംഗത്തു വന്നിരിക്കുന്നത് അവരെല്ലാം വര്‍ഗ്ഗീയ വാദികളായതു കൊണ്ടാണോ?പള്ളിക്കും അല്‍മായക്കാര്‍ക്കും അപ്പുറം ഒരു ലോകമുണ്ടെന്ന് ദയവായി മനസ്സിലാക്കുക.

പിന്നെ പത്തലിന്റെ കാര്യം: വേണ്ട സമയത്ത് ഉത്തരവാദപ്പെട്ടവര്‍ പത്തലോ വടിയോ ഒക്കെ
പ്രയോഗിക്കാതിരുന്നതിനാലാണ് താങ്കള്‍ ഇത്തരം പോഴത്തങ്ങള്‍ വിളമ്പുന്നത്.

dethan said...

ഞാന്‍,
പ്രദീപിന്റെ പോസ്റ്റ് കണ്ടു;കമന്റ്ഗുസ്തികളും.കാണിച്ചു തന്നതിനു നന്ദി.ഇവിടെ ഒരു കൂപ മണ്ഡൂകമേ ഗുസ്തിക്കെത്തിയിട്ടുള്ളൂ.അവിടെ കുറെപേരുണ്ട് എന്നതാണു വ്യത്യാസം.എവിടെയായാലും കൂപമണ്ഡൂകങ്ങളുടെ
'കുതിച്ചു'ചാട്ടവും വിശാസക്കോമരങ്ങളുടെ ഉറഞ്ഞുതുള്ളലും ഏറെക്കുറെ ഒരുപോലെയാണ്.