Total Pageviews

Monday, April 20, 2009

'സഹോദരി' സൃഷ്ടിച്ച പ്രശ്നം.

ഫോട്ടൊ പതിച്ച വോട്ടേഴ്സ് ലിസ്റ്റ് നിലവില്‍ വരുന്നതിനു മുമ്പു നടന്നതാണ്.തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലുള്ള ഒരു ഉള്‍നാടന്‍ ഗ്രാമ പ്രദേശത്തെ പോളിങ് ബൂത്ത്. പോളിങ് വളരെ മന്ദഗതിയില്‍.ഈ സമയം ചില ചില്ലറ ഫോം പൂരിപ്പിക്കലും എഴുത്തും നടത്തിയാല്‍ പോളിങ് കഴിഞ്ഞാലുടന്‍ സ്ഥലം വിടാം.അത്തരം ജോലികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ചെറിയ
ബഹളം.പോളിങ് ഏജന്റ്മാരാണ്.ഒരു വനിതാ വോട്ടറാണ് കഥാപാത്രം.വസന്ത എന്ന്‍ അവര്‍.അല്ല വത്സലയാണ് എന്ന് ഏജന്റ്.

ഞങ്ങളുടെ ഒന്നാം പോളിങ് ഓഫീസര്‍ പരമ സാധുവാണ്.ഉപദേശി എന്നാണ് എല്ലാവരും അദ്ദേഹത്തെക്കുറിച്ചു പറയുന്നത്.ആരോടും സൗമ്യമായേ പെരുമാറൂ;വിശേഷിച്ച് സ്ത്രീകളോട്.കൊണ്ടുവരുന്ന സ്ലിപ്പില്‍ പേരുണ്ടെങ്കിലും എല്ലവരോടും പേരെന്താണെന്നു ചോദിക്കും.
ഈ സ്ത്രീയോടും പതിവുശൈലിയില്‍ ചോദിച്ചു:"സഹോദരിയുടെ പേരെന്താ?" "വസന്ത" അവരുടെ മറുപടി. അപ്പോഴാണ് ഒരു
ഏജന്റ് ചാടി വീണത് :"ഇതു വസന്തയല്ല.വത്സലയാണ്." പോളിങ് ഓഫീസര്‍ തന്റെ പഴയ ചോദ്യവും അവര്‍ സ്ഥിരം മറുപടിയും തുടരുകയാണ്.സംഗതി ചലഞ്ചിലേക്കു അതിവേഗം നീങ്ങും.ചലഞ്ച്ഡ് വോട്ടിന്റെ ഫീസ്, കണക്ക് തുടങ്ങിയ തൊന്തരവുകള്‍ക്ക് അതു വഴി തെളിക്കും.വേഗം പ്രശ്നത്തില്‍ ഇടപെട്ടു.

അവരോടു ചോദിച്ചു:"നിങ്ങടെ പേരെന്താ?" അല്പവും താമസിക്കാതെ മറുപടി വന്നു: "വത്സല."
"പിന്നെ മുമ്പേ വസന്ത എന്നു പറഞ്ഞതോ?"
"ഈ സാര്‍ സഹോദരിയുടെ പേരെന്തരെന്നു കേട്ട്.എനിക്ക് ആകെയൊരു സഹോദരിയേ ഉള്ളൂ.അവടെ പേര് വസന്തേന്നാ.
എന്റെ പേര് വത്സല."

താന്‍ നടത്തിയ 'സഹോദരി'പ്രയോഗം ഇത്രയും പ്രശ്നം സൃഷ്ടിക്കുമെന്ന് പാവം പോളിങ് ഓഫീസര്‍വിചാരിച്ചു കാണില്ല.


Fans on the page

9 comments:

dethan said...

തെരഞ്ഞെടുപ്പു വിശാരദന്മാര്‍ വിശകലനം കൊണ്ട് സമയം പോക്കുന്നതിനിടെ പഴയ ഒരു തെരഞ്ഞെടുപ്പ് ഡ്യൂട്ടി അനുഭവം.
-ദത്തന്‍

ഗുപ്തന്‍ said...

ഹഹഹഹ :))

Typist | എഴുത്തുകാരി said...

വീണ്ടും പേരു ചോദിച്ചതുകൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കില്‍ എന്തൊക്കെ ഗുലുമാലുകളായേനേ?

Rejeesh Sanathanan said...

ഹഹഹഹ..................:))))......അത് കലക്കി..........

Zebu Bull::മാണിക്കൻ said...

ചിരിച്ചുപോയി, സഹോദരാ :)

dethan said...

ഗുപ്തന്‍,
എഴുത്തുകാരി,
നിഷാന്ത്,
മാറുന്ന മലയാളി,
Zebu Bull::മാണിക്കന്‍,

നന്ദി.

-ദത്തന്‍

വികടശിരോമണി said...

നന്നായി,സഹോദരാ:)

Jayasree Lakshmy Kumar said...

ഹ ഹ. അതു കൊള്ളാം

dethan said...

വികടശിരോമണി,

lakshmy,

സന്തോഷം;നന്ദി.

-ദത്തന്‍