നാശം വിതയ്ക്കുന്ന പ്രകൃതി ദുരന്തങ്ങളും ഭീകരാക്രമണങ്ങളും ഉണ്ടാകണമെന്ന് സാധാരണ ഗതിയില്‍ ആരും ആഗ്രഹിക്കില്ല.പക്ഷേ ഏതു പഞ്ചപാവത്തിനെക്കൊണ്ടും അത്തരം അനിഷ്ടകരമായ സംഭവങ്ങള്‍ വേണമെന്ന് മോഹിപ്പിക്കുവാന്‍ പോരുന്നതാണ് നമ്മുടെ ദൃശ്യ മാദ്ധ്യമങ്ങള്‍ കാട്ടുന്ന വിക്രിയകള്‍.
കേരളത്തിലെ തെരഞ്ഞെടുപ്പു കഴിഞ്ഞു.ഇനി ഫലം വരണമെങ്കില്‍ ഒരു മാസത്തോളം കാത്തിരിക്കണം.ബസ് സ്റ്റാന്റു മുതല്‍ പോളിങ് ബൂത്ത് വരെ എവിടെയും കാത്തു നില്‍ക്കാന്‍ വിധിക്കപ്പെട്ട കേരളീയന് തെരഞ്ഞെടുപ്പു ഫലം അറിയാന്‍ ഒരു മാസം കാത്തിരിക്കുക എന്നത് അത്ര വലിയ കാര്യമല്ല.എന്നാല്‍ ക്ഷീരബലയ്ക്കെന്നപോലെ ആവര്‍ത്തിക്കുന്ന ചാനലുകളൂടെ തെരഞ്ഞെടുപ്പു വിശകലനങ്ങള്‍ തരിമ്പും സഹിക്കാന്‍ സാധിക്കില്ല.അത്രയ്ക്കു വിരസവും അരോചകവും ആണ് ഇവര്‍ നടത്തുന്ന ചര്‍ച്ചകളും പ്രവചനാഭാസങ്ങളും അതിനുവേണ്ടി അനുവര്‍ത്തിക്കുന്ന രീതികളും .
ബാലിശമായ വാദമുഖങ്ങളും ഗോസിപ്പുകളുടെ നിലവാരം പോലുമില്ലാത്ത കണ്ടെത്തലുകളും ആര്‍ക്കും ഓക്കാനമുണ്ടാക്കാന്‍ പോരുന്നതാണ്.എന്തെങ്കിലും അത്യാഹിതമോ അഴിമതി കഥയോ ഉണ്ടായാലേ,ഒരു മാസം നീളാന്‍ ഇടയുള്ള ഈ ചാനല്‍ പീഡനങ്ങളില്‍ നിന്നും രക്ഷ കിട്ടുകയുള്ളു.അങ്ങനെ സംഭവിച്ചാല്‍ അവയുടെ പിറകേ പൊയ്ക്കൊള്ളും വിശകലന വിദഗ്ദ്ധരും ചാനല്‍പണ്ഡിതന്മാരും.
Fans on the page
2 comments:
അപക്വമാൺ ഇപ്പോഴും ചാനൽ വാർത്താ അവതാരകർ. പോളീങ്ങ് ശതമാനം കുറഞ്ഞു എന്നു പറഞ്ഞ് എത്ര സമയം അവർ വായിലെ വെള്ളം വറ്റിച്ചു ഇലക്ഷന്റെ അന്നു...
കുമാരന്‍,
അവതാരകരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.കാലഹരണപ്പെട്ട സ്വന്തം വാര്‍ത്ത തന്നെ ആവര്‍ത്തിക്കുന്നത് ചാനല്‍ മാനേജ് മെന്റിന്റെ ഉത്തരവാദിത്ത്വമില്ലായ്മയാണു കാണിക്കുന്നത്.
അവസാന കണക്കുകള്‍ കിട്ടിയതോടെ അപ്രസക്തമായ പഴയ കണക്കുകള്‍ വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നത് പ്രേക്ഷകനെ അവഹേളിക്കലാണ്.
മിക്ക ചാനലുകളും ചെയ്യുന്നത് അതാണ്.ഇതും പോരാഞ്ഞാണ് തെരഞ്ഞെടുപ്പു പ്രവചനവും പുകയിലച്ചണ്ടി പോലെയായ ചര്‍ച്ചകളും.
-ദത്തന്‍
Post a Comment