Total Pageviews

Thursday, April 9, 2009

ശശിതരൂരോ ശശിവാക്കൗട്ടോ ?

പരിപാടികള്‍ക്ക് താമസിച്ചു വരിക; നേരത്തേ ഇറങ്ങി പോകുക;സ്ഥാനത്തും അസ്ഥാനത്തും ചിരിക്കുക;തുടങ്ങിയവ നേതാവാകാന്‍ ശീലിക്കേണ്ട അവശ്യ സ്വഭാവങ്ങളാണെന്ന് നമ്മുടെ ചില നേതാക്കന്മാരെ ചൂണ്ടി ആളുകള്‍ തമാശ പറയാറുണ്ട്.അതുപോലെ എം എല്‍ എ യോ എം പി യോ ആയാല്‍ വാക്കൗട്ട് നിര്‍ബ്ബന്ധമാണെന്നും.

ഈ പരിഹാസ വചനങ്ങള്‍ ഉപദേശമാണെന്നു ധരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രീ.ശശി തരൂര്‍.ഏഷ്യാനെറ്റിന്റെ തെരഞ്ഞെടുപ്പു പരിപാടിയ്ക്ക് താമസിച്ചു വരികയും അവസാനം വാക്കൗട്ട് നടത്തുകയും ചെയ്തു കൊണ്ടാണ് അദ്ദേഹം തന്റെ 'നേതൃപാടവം' തെളിയിച്ചത്.

ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത മറ്റു സ്ഥാനാര്‍ത്ഥികളെല്ലാം സദസ്സില്‍ നിന്നുണ്ടായ പ്രകോപനപരമായ ചോദ്യങ്ങളെയും ചേരിതിരിഞ്ഞുള്ള വാഗ്വാദങ്ങളെയും പോലും സമചിത്തതയോടെ നേരിട്ടപ്പോള്‍ ,ഇതൊന്നും തന്റെ സ്റ്റാന്റേഡിനു പിടിക്കുന്നതല്ല എന്നു വ്യക്തമാക്കികൊണ്ട് ശശിതരൂര്‍ ക്ഷുഭിതനായി ഇറങ്ങിപ്പോകുകയാണു ചെയ്തത്.തന്നെക്കാള്‍ വായനാശീലമുള്ളവരും രാജ്യസ്നേഹികളുമാണ് വോട്ടര്‍മാര്‍ എന്ന്,സായിപ്പിനെ മാത്രം അടുത്തു പരിചയിച്ച ഈ സാമ്രാജ്യത്വ ദാസന്‍കരുതിക്കാണില്ല.ഉത്തരം മുട്ടുമ്പോള്‍ 'കൊരച്ചു കൊരച്ചു' മാത്രം 'അരിയാവുന്ന' 'മലയാല' വും തന്നെ കൈവിടുമെന്ന തിരിച്ചറിവാകണം ഒളിച്ചോടാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഇത്രയും നാളും സാധാരണ ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാതിരുന്ന,വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി പിറന്ന ഈ ബ്യൂറോക്രാറ്റിനെ ഇങ്ങോട്ട് കെട്ടിയിറക്കരുതെന്ന്,മനസ്സിലാകുന്ന പല പല സൂചനകളിലൂടെ ഹൈക്കമാന്റിനെ തിരുവനന്തപുരത്തെ കോണ്‍ഗ്രസ്സുകാര്‍ തന്നെ അറിയിച്ചിരുന്നതാണ്.തങ്ങള്‍ വിചാരിച്ചതിനേക്കാളും വലിയ കുരിശ്ശാണ് ഇതെന്ന് ഇപ്പോള്‍ അവര്‍ക്കു ബോദ്ധ്യമായിക്കൊണ്ടിരിക്കുന്നു.

നമ്മുടെ ദേശീയഗാനം ആലപിക്കുമ്പോള്‍,അമേരിക്കക്കാര്‍ അവരുടെ ദേശീയഗാനാലാപന സമയം ചെയ്യുന്നതു പോലെ നെഞ്ചത്തു കൈവച്ചു നില്‍ക്കാന്‍ സദസ്യരോട് ശശിതരൂര്‍ ആവശ്യപ്പെട്ടതിനെക്കുറിച്ച് മുമ്പ് ഒരു പോസ്റ്റ് ഇട്ടിരുന്നു.ഇദ്ദേഹം ഒരു സ്ഥാനാര്‍ത്ഥിയായി അവതരിക്കുമെന്ന് അന്നു കരുതിയിരുന്നില്ല.അമേരിക്കയില്‍ ഏറെക്കാലം കഴിച്ചുകൂട്ടുകയും സായിപ്പു ചെയ്യുന്നതെല്ലാം കേമമാണെന്നു വിചാരിക്കുകയും ചെയ്യുന്ന ഒരാളുടെ ബാലിശ വികാരമെന്ന നിലയിലാണ് അതിനെ കണ്ടത്.എന്നാല്‍ ഇദ്ദേഹത്തെ സംബന്ധിച്ച് വെളിപ്പെട്ടു കൊണ്ടിരിക്കുന്ന വസ്തുതകള്‍ ഞെട്ടിക്കുന്നതും ഏതൊരു ഇന്ത്യാക്കാരനും അപമാനമുണ്ടാക്കുന്നതുമാണ്.

'കണ്ടകശനി' എന്ന ബ്ലോഗ് വഴി കിട്ടിയ ജീവചരിത്ര വിവരവും ഡോ. സുകുമാര്‍ അഴീക്കോടും സ.ബിനോയ് വിശ്വവും എഴുതിയ ലേഖനങ്ങളും കഥാപുരുഷന്‍,സായിപ്പിന്റെ ആസനം നക്കി മാത്രമല്ല എല്ലാ സാമ്രാജ്യത്വ വൃത്തികേടുകളും, മുമ്പ് ഫുള്‍ സ്യൂട്ടിനകത്തും ഇപ്പോള്‍ ഖദറിനകത്തും പൊതിഞ്ഞു നടക്കുന്ന 'മാംസപിണ്ഡ'മാണെന്ന് വ്യക്തമാക്കുന്നു.

ഇസ്രായേലിന്റെയും കൊക്കൊ കോളാ കമ്പനിയുടെയും ഏജന്റെന്ന ആരോപണം നിഷേധിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടില്ല.നെഹ്രു മുതല്‍ സോണിയാ ഗാന്ധി വരെയുള്ള സകലമാന കോണ്‍ഗ്രസ്സുകാര്‍ക്കെതിരെയും ഛര്‍ദ്ദിച്ച ആക്ഷേപങ്ങളെല്ലാം വിഴുങ്ങിയ അദ്ദേഹം ഇപ്പോഴത്തെ കോണ്‍ഗ്രസ്സുകാരുടെ മഹത്വം കൊണ്ടാണ് താന്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതെന്നു പറഞ്ഞ് തന്റെ
പാര്‍ട്ടിപ്രവേശത്തെ ന്യായീകരിക്കുന്നു.സോണിയായെ മദാമ്മ എന്നു പറഞ്ഞതിന്റെ പേരില്‍ കെ.കരുണാകരനെ പീഡിപ്പിച്ചവര്‍ക്ക്, അവരെ ' ടൊറിനിലെ ശവക്കച്ച' എന്നു വിശേഷിപ്പിച്ച ശശി തരൂര്‍ ആരാധ്യനായിരിക്കുന്നു.

ഗാന്ധിജിയെ "അര്‍ദ്ധനഗ്നനായ ഫക്കീര്‍"എന്നു പുച്ഛിച്ച സായിപ്പിന്റെ മനോഭാവമാണ് ഈ വിദേശ ഇന്ത്യാക്കാരന് ഭാരതീയരോടുള്ളത്.അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിന്റെ പിന്നിലെ രഹസ്യം,തന്റെ സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ച അമേരിക്കയില്‍ വച്ചുതന്നെ അദ്ദേഹം പുറത്തു വിട്ടിരുന്നു."നയിക്കാന്‍ യോഗ്യതയില്ലാത്ത ആളുകളാണ് ഇന്ത്യന്‍ ജനാധിപത്യത്തെ നയിച്ചു പോന്നത്."എന്ന അദ്ദേഹത്തിന്റെ വാചകത്തില്‍ അത് ഒളിഞ്ഞിരിക്കുന്നു.'നെഹ്രു മുതല്‍ മന്‍ മോഹന്‍ സിംഗ് വരെയുള്ള മൊണ്ണകളല്ല;എന്നെപ്പോലെ പ്രാപ്തരായവരാണ് ഇന്ത്യ ഭരിക്കാന്‍ യോഗ്യര്‍' എന്ന് സാരം.ഇത്തരം പൊങ്ങച്ച പ്രമാണിമാരെയല്ലാതെ മറ്റാരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുക?

മാത്രമോ?ബിനോയ് വിശ്വത്തിനുള്ള മറുപടിയില്‍ ,വി കെ കൃഷ്ണമേനോനും,കെ.ആര്‍. നാരായണനും ഒപ്പമാണ് ഇദ്ദേഹം സ്വയം പ്രതിഷ്ഠിച്ചിട്ടുള്ളത്.ഇത്ര അല്പത്തവും ആത്മപ്രശംസയും നിറഞ്ഞ അവകാശവാദം നടത്തിയിട്ടുള്ളത് നീര്‍ക്കോലി മാത്രമാണ്.
സര്‍പ്പരാജാവായ വാസുകിയും വിഷ്ണു തല്പമായ അനന്തനും ഒപ്പമാണു താനും എന്നാണ് നീര്‍ക്കോലി പറയാറുള്ളത്.വിദേശ സിംഹങ്ങളെ ഗുഹയില്‍ ചെന്ന് ആക്രമിച്ച വികെ കൃഷ്ണമേനോനും നെഹ്രുവിന്റെ ചേരിചേരാ നയത്തിന് നയതന്ത്ര ഭാഷ്യം ചമച്ച കെ ആര്‍. നാരായണനും എവിടെ?ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ വിദേശത്തു കഴിയുകയും വിദേശ നേതാക്കന്മാരെ ദൈവങ്ങളായി കരുതുകയും അവരുടെ പാദസേവ ചെയ്യുന്നതില്‍ സായൂജ്യം കണ്ടെത്തുകയും ചെയ്യുന്ന ശശി തരൂര്‍ എവിടെ?

അല്പത്തവും അടിമമനോഭാവവും അഹംഭാവവും പരപുച്ഛവും ആള്‍ രൂപം പൂണ്ട് ഖദറില്‍ കയറിക്കൂടിയാല്‍ എങ്ങനെ ഇരിക്കും എന്ന് അറിയാന്‍ ഇദ്ദേഹത്ത കണ്ടാല്‍ മതി.ഔദ്യോഗിക ജീവിതം അവസാനിച്ചിട്ടും ഇന്ത്യയിലേക്കു മടങ്ങാതെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ഗള്‍ഫില്‍ തങ്ങിയ ഇദ്ദേഹം 'തെര‍ഞ്ഞെടുപ്പു ബിസിനസി'ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയത് തങ്ങളെ
നന്നാക്കാനാണെന്ന് ഏറ്റവും വിനീത വിധേയനായ കോണ്‍ഗ്രസ്സുകാരന്‍ പോലും വിശ്വസിക്കില്ല.ദേശീയ ഗാനം പാടുമ്പോള്‍ വരെ അമേരിക്കക്കാരനെ അനുകരിക്കുന്ന ഈ വിദേശ വിധേയന്‍ ഇന്ത്യക്കാര്‍ക്ക് അപമാനമാണ്.കൊക്കാകോളാ കമ്പനിക്കു ലാഭമുണ്ടാക്കുന്നത് ലക്ഷ്യം വയ്ക്കുന്നവരല്ല; കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണാന്‍ ശ്രമിക്കുന്നവരാണ് തിരുവനന്തപുരത്തു
നിന്ന് ലോക് സഭയിലെത്തേണ്ടതെന്നു സാധാരണക്കാര്‍ക്ക് നന്നായറിയാം.


Fans on the page

7 comments:

A Cunning Linguist said...

അമേരിക്കയുടെ മൂടുതാങ്ങിയായ sassi-യുടെ പൃഷ്ഠം താങ്ങികളുടെ ബാലിശവും അര്‍ത്ഥമില്ലാത്തതുമായ മറുപടികള്‍ കാണുവാന്‍ മാത്രമാണീ കമന്റ്. പോസ്റ്റിന്റെ ഉള്ളടക്കത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഒരു ബ്യൂറോക്രാറ്റിനെ ജയിപ്പിച്ചു വിട്ടാല്‍ ശരിയാക്കുന്ന അഴിമതിരഹിതനായിരിക്കുമെന്നു കരുതുന്ന തിരോന്തരംകാരുണ്ടെങ്കില്‍ കൊല്ലം-കാരോട് ചോദിച്ചു നോക്കിയാല്‍ കോണ്‍ഗ്രസ്സില്‍ ടിക്കറ്റില്‍ ജയിച്ചു കയറിയ ഒരു പഴയ ഐ.ഏ.എസ്സുകാരനെ പറ്റി അവര്‍ പറഞ്ഞു തരും.

പാവപ്പെട്ടവൻ said...

ദേശീയ ഗാനം പാടുമ്പോള്‍ വരെ അമേരിക്കക്കാരനെ അനുകരിക്കുന്ന ഈ വിദേശ വിധേയന്‍ ഇന്ത്യക്കാര്‍ക്ക് അപമാനമാണ്.
വലിയ രാജ്യസ്നേഹം വിളമ്പുന്ന കോണ്ഗ്രസ്സിന്‍റെ ഗതികേടു എന്നല്ലാതെ ഇതിനെ കുറിച്ച് എന്തു പറയാന്‍
ആശംസകള്‍

Manoj മനോജ് said...

റെഡിഫില്‍ ശശിയുടെ പുതിയ ഭാവമാറ്റത്തെ കുറിച്ച് രസകരമായ ഒരു കുറിപ്പ് കണ്ടിരുന്നു. പുതിയ ഖദറും പിന്നെ ഇന്ദിരഗാന്ധി പഴയ ഒരു ഐ.എഫ്.എസ്സ്.കാരന് പറഞ്ഞ് കൊടുത്ത കട്ടിയുള്ള തൊലിയും ശശി സ്വായത്തമാക്കി കഴിഞ്ഞു എന്നാണ് അതിലെ ഉള്ളടക്കം :)

http://specials.rediff.com/election/2009/apr/07sld1-shashi-tharoor-sparkles-despite-attacks.htm

kunjali said...

ഈ കിഴങ്ങന് വോട്ട് ചോദിച്ചു കൊണ്ട് ഒരു കൃഷിക്കാരന്‍ ചേട്ടായി ഈ ബൂലോകത്ത് കറങ്ങി നടപ്പുണ്ട്. എന്ത് കണ്ടിട്ടാണാവോ!

dethan said...

ഞാന്‍,
താങ്കള്‍ സൂചിപ്പിച്ചതു പോലെ ശശിതരൂരിന്റെ ബ്ലോഗ്ആരാധകരുടെ ബാലിശ വികാരങ്ങള്‍ സ്തുതിഗീതങ്ങളായി പെയ്തിറങ്ങുമ്പോള്‍ ആലോചനാ ശേഷിയുള്ളവര്‍ക്കു സഹിക്കാന്‍ കഴിയില്ല.
സഹതാപമാണ് ആ പാവങ്ങളോടു തോന്നുന്നത്.

പാവപ്പെട്ടവന്‍,
വായനാശീലം കോണ്‍ഗ്രസ്സുകാര്‍ക്ക് പണ്ടേ ഇല്ലല്ലോ.തങ്ങളെക്കുറിച്ച് എഴുതിയത് അറിഞ്ഞു വന്നപ്പൊഴേക്കും താമസിച്ചു പോയി.പിന്നെ ഇങ്ങേരുടെ പണക്കൊഴുപ്പും അവരെ ഭ്രമിപ്പിച്ചിട്ടുണ്ടാകാം.അല്ലാതെ അവര്‍ക്ക്
എന്ത് ആദര്‍ശം ?

മനോജ്,
റെഡിഫില്‍ അദ്ദേഹത്തിന്റെ ഭാവമാറ്റത്തെ പരിഹസിക്കുന്നതിനപ്പുറം ഉള്ള വിലയിരുത്തലുകള്‍ വസ്തുനിഷ്ഠമാണെന്നു തോന്നുന്നില്ല.ഏഴു ജന്മം കഴിഞ്ഞാലും അയാള്‍ക്ക് സാധാരണക്കാരന്റെ വികാരം മനസ്സിലാകാന്‍ പോകുന്നില്ല.ഇതൊക്കെ താല്‍ക്കാലിക വേഷം കെട്ടല്‍ മാത്രമാണ്.

-ദത്തന്‍

കലികാലം said...

ചായ നിറച്ച ഗ്ലാസ് കൈയില്‍പിടിച്ച് ശശി തരൂര്‍ തട്ടുകടയ്ക്കുമുന്നില്‍ ചിരിച്ചുകൊണ്ടു നിന്നു. കുടിക്കണോ...? ഒപ്പമുണ്ടായിരുന്ന പന്തളം സുധാകരന്‍ ആംഗ്യഭാഷയിലൂടെ പറഞ്ഞു: കുടിച്ചോ, കുടിച്ചോ. വോട്ടുചോദിച്ച് ഇറങ്ങിയതാണ്, കാത്തുനില്‍ക്കാന്‍ സമയമില്ല. ഒറ്റവലിക്ക് ചായ അകത്താക്കി ഗ്ലാസ് തിരിച്ചുനല്‍കി കാറിലേക്ക്. കാറിനുള്ളില്‍, ജഗതി ശ്രീകുമാറിനെപ്പോലെ മുഖംചുളിച്ച്, നെഞ്ചു തടവി മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി പറഞ്ഞു-

മിസ്റ്റര്‍ സുധാകരന്‍, അതിലപ്പടി കിഡാണുവായിരിക്കും, കിഡാണു...''.

അവിടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസാണ്. അഞ്ചുതവണ മല്‍സരിച്ചു തോറ്റ് ആറാമതു ജനവിധി തേടുന്നതാണു വിഷയം.

അറിഞ്ഞോ?'

എന്ത്'?

ഭരണഘടനാ ഭേദഗതി വരുന്നു'

എന്തിന്'?

കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ ഭരണഘടനാ ഭേദഗതി വഴി ആറുതവണ തുടര്‍ച്ചയായി തോല്‍ക്കുന്നവരെ രാജ്യസഭയിലേക്ക് അയയ്ക്കും. ന മ്മുടെ ഷാനവാസ് ഈ പ്രാവശ്യം മന്ത്രിയാകും കേട്ടോ!

dethan said...

kunjali,
അത്തരക്കാരോടു നമുക്കു സഹതപിക്കാം.രാജാവിനെ രക്ഷിക്കാന്‍ "അടിയന്‍ ലച്ചിപ്പോം" എന്നു പറഞ്ഞു ചാടിയവരുടെ വംശമറ്റുപോയിട്ടില്ല എന്നു കരുതിയാല്‍ മതി.സായിപ്പിനോടു നേര്‍ക്കു നേരേ
നിന്നു ഇംഗ്ലീഷില്‍ പേശുന്നവന്‍ ആളു ചില്ലറക്കാരനാണോ എന്നാവും പാവത്തിന്റെ വിചാരം.

കലികാലം,
കോണ്‍ഗ്രസ്സിനു വേണ്ടി ഏറെക്കാലമായി വിറകു വെട്ടുകയും വെള്ളം കോരുകയും ചെയ്യുകയല്ലേ ഷാനവാസ് !ജയിക്കില്ലെങ്കിലും ഹൈക്കമാന്റിന്റെ ദൃഷ്ടിയില്‍ പെട്ടതു തന്നെ മഹാ ഭാഗ്യമല്ലേ?അതുപോലല്ലല്ലോ ശശിതരൂര്‍.അദ്ദേഹത്തിന്റെ ചായകുടി അസ്സലായി." സീ മിസ്റ്റര്‍ സുഡാകരന്‍,
ദ ഹോള്‍ റ്റീയില്‍ കീഡാനുവായിരിക്കും" എന്നായിരിക്കണം പറഞ്ഞത്.

-ദത്തന്‍