Total Pageviews

Sunday, March 15, 2009

"വെളിവു കെട്ട വെളിയവും" വെളിവു കൂടിയ പിണറായിയും

വിജ്ഞാനനിധിയും വെളിവിന്റെ അവതാരവും ശ്രീനാരായണ ദര്‍ശനങ്ങളില്‍ അതീവജ്ഞാനിയുമായ ശ്രീ.വെള്ളാപ്പള്ളി
നടേശനാണ് സഖാവ് വെളിയം ഭാര്‍ഗ്ഗവനെ "വെളിവു കെട്ടവന്‍" എന്ന് ആദ്യം വിളിച്ചത്.അന്ന്‍ വെള്ളാപ്പള്ളിയും അനുചരന്മാരും മാത്രമേ അങ്ങനെ വിളിക്കാനുണ്ടായിരുന്നുള്ളു.പക്ഷേ 13.3.2009 വെള്ളിയായാഴ്ച 11.30 മണി കഴിഞ്ഞപ്പൊഴേക്കും വെള്ളാപ്പള്ളിയെ ഏറ്റുവിളിക്കാന്‍ ആളുകള്‍ കൂടി.അതില്‍ അധികം പേരും സി.പി.എം കാരാണെന്നതാണ് കൗതുകകരം.ബൂലോകത്താണെങ്കില്‍ തെറിയുടെയും പരിഹാസത്തിന്റെയും അകമ്പടിയോടെ ഈ വിളിയാണ് സര്‍വത്ര.

ജീവിതത്തില്‍ ഏറിയ പങ്കും മദ്യവിരുദ്ധ പ്രചരണത്തിനു വിനിയോഗിക്കുന്ന ബ്രഹ്മചാരിയായ ഡോ.സുകുമാര്‍ അഴീക്കോടിനെ കള്ളുകുടിയനെന്നും പെണ്ണുപിടിയനെന്നും ആക്ഷേപിച്ച ഏക വ്യക്തിയാണു വെള്ളാപ്പള്ളി.പ്രായം കൊണ്ടും പ്രവര്‍ത്തന പരിചയം കൊണ്ടും തന്നെക്കാള്‍ വളരെ മുമ്പില്‍ നില്‍ക്കുന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ശ്രീ.പി.കെ.നരായണപ്പണിക്കരെ ആദ്യം ചേട്ടനെന്നും പിന്നീട് പൂരപ്പാട്ടിലെ വിശേഷണങ്ങള്‍ ചേര്‍ത്തും വിളിച്ച 'പക്വമതി'യും മറ്റാരുമല്ല.

അത്തരം ഒരു മഹാവിപ്ലവകാരിയുടെ പദപ്രയോഗങ്ങളല്ലാതെ മറ്റെന്താണ് പാര്‍ലമെന്ററി വ്യാമോഹങ്ങളൊന്നുമില്ലാത്ത കമ്യൂണിസ്റ്റു നേതാവിനെ പുലഭ്യം പറയാന്‍ വിവേകശാലികള്‍ തെരഞ്ഞെടുക്കേണ്ടത് !!

ഇനി വെളിയം പറഞ്ഞ 'വെളിവുകേടുകളും' പിണറായി പറഞ്ഞ 'വെളിവു കൂടുതലുകളും' എന്തൊക്കെയാണെന്നു നോക്കാം.
1.ഞങ്ങളുടെയും അവരുടെയും എല്ലാ സീറ്റും പോകും. 65ലെയും 70ലെയും കാര്യങ്ങള്‍ വിജയന് അറിയില്ലായിരിക്കും.എന്ന് വെളിയം.
ഇതില്‍ എന്താണ് വെളിവുകേടുള്ളത് ?പരസ്പരം മത്സരിച്ചാല്‍ രണ്ടുകൂട്ടരും തോല്‍ക്കും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.65ലെ അനുഭവം അതാണ് പഠിപ്പിച്ചത്.പാര്‍ട്ടി പിളര്‍ന്നതിനുശേഷം നടന്ന ആ തെരഞ്ഞെടപ്പില്‍ രണ്ടു പാര്‍ട്ടികള്‍ക്കും പലയിടത്തും കെട്ടി വച്ച കാശു പോയി.കൂടുതല്‍ ക്ഷീണം സംഭവിച്ചത് സിപി ഐക്കാണ്.
അന്നു തങ്ങള്‍ക്കു കൂടുതല്‍ സീറ്റ് കിട്ടി എന്നായിരുന്നു ഇതിന് പിണറായി യുടെ മറുപടി.ആ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് കൂടൂതല്‍ സീറ്റു കിട്ടിയതിനു പിന്നില്‍ മുസ്ലീം ലീഗിന്റെ സഹായവും ഉണ്ടായിരുന്നു എന്ന വസ്തുത സ.വിജയന്‍ സൗകര്യ പൂര്‍വ്വം മറന്നു.അന്ന് ലീഗുമായി ഉണ്ടായിരുന്ന 'ഒളിസേവ'യാണ് 67ലെ തെരഞ്ഞെടുപ്പില്‍ 'സംബന്ധമായി' വളര്‍ന്നത് .

70ലെ കാര്യത്തെക്കുറിച്ച് പിണറായി പ്രതികരിച്ചത്,അന്നത്തെ അനുഭവം നല്ല ഓര്‍മ്മയുണ്ടെന്നും അതിന്റെ പാടുകള്‍ ശരീരത്തില്‍ കൊണ്ടു നടക്കുന്ന ആളാണ് താനെന്നുമാണ്.അടിയന്തിരാവസ്ഥയിലെ അതിക്രമത്തെ കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചതെന്ന് മാദ്ധ്യമങ്ങള്‍ 'കൃത്യമായി' കണ്ടെത്തുകയും ചെയ്തു.യഥാര്‍ത്ഥ വസ്തുതയെ എങ്ങനെ സമര്‍ത്ഥമായി ട്വിസ്റ്റു ചെയ്യാം എന്ന് അദ്ദേഹം
കാണിച്ചു തരുന്നു.ഒപ്പം 'ഇവര്‍ ഒരു പാഠവും പഠിക്കില്ല' എന്ന വെളിയത്തിന്റെ വാക്കുകള്‍ സത്യമാണെന്നു വെളിവാകുകയും ചെയ്യുന്നു.

70ല്‍ ഇന്ത്യയില്‍ എങ്ങും അടിയന്തിരാവസ്ഥ ഇല്ലായിരുന്നു.ആനിലയ്ക്ക് സ.പിണറായി യുടെ ദേഹത്ത് അന്നു പാട് ഉണ്ടായത് എങ്ങനെയാണെന്ന് വിശദമാക്കേണ്ടത് അദ്ദേഹമാണ്; അല്ലെങ്കില്‍ അതു ശരിവച്ച മാദ്ധ്യമവിശാരദന്മാരാണ്.67ല്‍ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന സപ്തകക്ഷി മുന്നണി മന്ത്രിസഭ,നമ്പൂതിരിപ്പാടിന്റെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും സിപിഐ വിദേഷം മൂലം 69ല്‍ തകര്‍ന്നു.പക്ഷേ അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും കണക്കു കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് സ. അച്യുതമേനോന്റെ നേതൃത്വത്തില്‍ ബദല്‍ മന്ത്രിസഭ ഉണ്ടായി.ഒന്നോ രണ്ടോ പേരുടെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന ആ മന്ത്രിസഭ വിശ്വാസ വോട്ടു നേടിയ ശേഷം രാജിവയ്ക്കുകയും തെരഞ്ഞെടുപ്പിനു ശുപാര്‍ശ ചെയ്യുകയും ചെയ്തു.തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പാണ്
70ലെ പ്രധാന സംഭവം. അതാകണം വെളിയം ഉദ്ദേശിച്ചത്.അന്ന് സിപി എം ന് കനത്ത പരാജയം ഏറ്റു വാങ്ങേണ്ടി വന്നു.
തുടര്‍ന്നു വന്ന അച്യുതമേനോന്‍ സര്‍ക്കാരാണ് കേരളത്തില്‍ അഞ്ചു വര്‍ഷം തികയ്ക്കുന്ന ആദ്യത്തെ ജനകീയ സര്‍ക്കാര്‍.

ചെരുപ്പേറ്,തുണിപൊക്കി കാണിക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ നിയമസഭയ്ക്കകത്തും, ട്രാസ്ഫോമര്‍ തകര്‍ക്കല്‍,ട്രാസ്പോര്‍ട്ട് ബസ് കത്തിക്കല്‍ മുതലായ പുരോഗമന നാടകങ്ങള്‍ സഭയ്ക്കു പുറത്തും മാര്‍ക്സിസ്റ്റു പാര്‍ട്ടിയും കൂട്ടരും നിരന്തരം നടത്തിയിട്ടും കേരളത്തിന്റെ വികസനത്തിന് അടിത്തറ പാകിയ പലതും ചെയ്യാന്‍ ആ സര്‍ക്കാരിനു കഴിഞ്ഞു.ഇന്ത്യ ഒട്ടാകെ യുള്ള രാഷ്ട്രമീമാംസാ വിദഗ്ദ്ധര്‍ സമ്മതിച്ചിട്ടുള്ള പ്രസ്തുത നേട്ടങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണ് അന്നും ഇന്നും മാര്‍ക്സിസ്റ്റുകാര്‍ അടിയന്തിരാവസ്ഥയുടെ പഴി അതിന്റെ മേല്‍ കെട്ടി വയ്ക്കുന്നത്.70ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഏതാനും നാളുകള്‍ അവശേഷിക്കുമ്പോഴാണ് 75 ജൂണില്‍ കേന്ദ്രം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. അച്യുതമേനോന്‍ സര്‍ക്കാര്‍ പ്ലാന്‍ ചെയ്ത മിക്ക പദ്ധതികളും അതിനകം പൂര്‍ത്തിയായിരുന്നു.എന്നിട്ടും ആ സര്‍ക്കാര്‍ നടപ്പാക്കിയ നല്ല കാര്യങ്ങള്‍ അടിയന്തിരാവസ്ഥയുടെ ബാക്കിപത്രമാണെന്നാണ് പിണറായിയും കൂട്ടരും ഇപ്പോഴും പാടിനടക്കുന്നത്.

അടിയന്തിരാവസ്ഥക്കാലത്തു നടന്ന എല്ലാ അതിക്രമങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് കെ കരുണാകരന്‍ ആയിരുന്നെന്ന് സ.വിജയന്
അറിയാത്തതല്ല.എന്നിട്ടും അച്യുതമേനോനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും ഇപ്പോഴും ദുഷിക്കുന്നത് സ.നമ്പൂതിരിപ്പാട് കുത്തിവച്ച വിഷത്തിന്റെ ശക്തികൊണ്ടാകണം.തന്നെ ദേഹോപദ്രവം ഏല്പിച്ച കരുണാകരനല്ല;അന്നു മുഖ്യമന്ത്രി ആയിരുന്ന അച്യുതമേനോനാണ്
പിണറായിയുടെ മുഖ്യശത്രു.കരുണാകരനെയും പുത്രനെയും ഇടതു മുന്നണിയില്‍ ചേര്‍ക്കാന്‍ വേണ്ടി പിണറായി നടത്തിയ പൊറാട്ടു നാടകങ്ങള്‍ കേരളീയര്‍ മറക്കാറായിട്ടില്ല.

2.'പൊന്നാനിയില്‍ അവരുടെ സ്ഥാനാര്‍ത്ഥി ഇപ്പോള്‍ മത്സരിച്ചു കൊണ്ടിരിക്കുകയാണ്. പിണറായി വിജയന്റെ കാന്‍ഡിഡേറ്റാണയാള്.‍' വെളിയം ചൂണ്ടിക്കാണിച്ച മറ്റൊരു സംഗതിയാണിത്.എല്‍ ഡി എഫ് മത്സരിക്കുന്ന ഒരിടത്തും തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങുന്നതിനും വളരെ മുമ്പേ പ്രാദേശിക സിപി എം നേതാക്കളോടൊപ്പം രണ്ടത്താണി പ്രചരണത്തിനിറങ്ങുന്നത് ദൃശ്യ മാദ്ധ്യമങ്ങള്‍ എത്രയോ ദിവസമായി കാണിച്ചു കൊണ്ടിരിക്കയാണ്.ഇതു മുന്നണി മര്യാദയ്ക്കു ചേര്‍ന്നതല്ലെന്നു പറയുന്നത് വെളിവുകേടാകുന്നതെങ്ങനെ?

താന്‍ ആ സ്ഥാനാര്‍ത്ഥിയെ കണ്ടിട്ടേ ഇല്ല എന്നാണ് അതിനു പിണറായി യുടെ വിശദീകരണം.അയ്യോ പാവം!"സിപി എം പ്രസ്ഥാനം എന്നു വച്ചാല്‍ പിണറായി ആണെ"ന്ന് അനുയായികള്‍ വാഴ്ത്തുന്ന സഖാവ് ഒരാളെ നേരില്‍ കാണാതെ എങ്ങനെയാണ് സ്ഥാനാര്‍ത്ഥിയാക്കുക?എത്ര വെളിവുള്ള വിശദീകരണം!നികുതി വെട്ടിപ്പുകാരനും പിടികിട്ടാപ്പുള്ളിയുമായ സാന്തിയാഗോ മാര്‍ട്ടിന്റെ
കൈയില്‍ നിന്നും ദേശാഭിമാനിക്കു വേണ്ടി കോടികള്‍ ബോണ്ടായോ വായ്പയായോ (പിണറായി ആയാലും ഇ പി ജയരാജനായാലും)വാങ്ങിയത് നേരില്‍ കണ്ടിട്ടായിരിക്കുമോ?ഹുസൈന്‍ രണ്ടത്താണി ഇന്നും നാളെയും മറ്റന്നാളൂം ഞങ്ങളുടെ ആളല്ല എന്നും പിണറായി പറയുന്നു.അയാളെ പോയി കണ്ടത് കെ ഇ ഇസ്മയില്‍ ആണെന്നും കൂട്ടി ച്ചേര്‍ക്കുന്നു.സിപി ഐ യുടെ അസ്സിസ്റ്റന്റ് സെക്രട്ടറി ആയ സ. ഇസ്മയിലിന്റെ നോക്കിനും വാക്കിനും സി പി എം സെക്രട്ടറിയുടെ പക്കല്‍ എന്തു സ്വാധീനം!!
ഇപി, എം വി,പി ജയരാജന്മാരെല്ലാം ഇനി ഇസ്മയിലിനു പിന്നില്‍ ! ഈ അത്താണിയുടെ കൂടെ വോട്ടു പിടിച്ചു നടക്കുന്ന ലോക്കല്‍ നേതാക്കന്മാര്‍ വല്ല കുലം കുത്തികളുമായിരിക്കുമോ?

ശരീരത്തിലേറ്റ പാടിന്റെയും മറ്റും കഥ സ. പിണറായിയും കുട്ടി കുഞ്ഞഹമ്മദു മാരും(പ്രയോഗത്തിന് സ. അച്യുതാനന്ദനോട് കടപ്പാട്) ഇതിനകം ഒരുപാടുപ്രാവശ്യം പറഞ്ഞുകഴിഞ്ഞു.അതിന്റെ പേരിലോ അല്ലാതെയോ മോശമല്ലാത്ത പല പദവികളും പാര്‍ട്ടി അദ്ദേഹത്തിനു നല്‍കിയിട്ടുമുണ്ട്.മുഖ്യമന്ത്രി മോഹം നടക്കാതെ പോയതിന്റെ പേരില്‍,മുഖ്യമന്ത്രി ആയ വ്യക്തിയെ ഇട്ടു പെടുത്തുന്ന പാട് ജനം കാണുന്നുമുണ്ട്.പിണറായിയേക്കാള്‍ മുമ്പ് പോലീസിന്റെ അടിയും തൊഴിയും കൊണ്ട ആളാണ് സ. വെളിയം.അതിന്റെ പേരില്‍ ഒരു പാര്‍ലമെന്ററി മോഹവും അദ്ദേഹം കൊണ്ടു നടക്കുന്നില്ല.ബെല്‍റ്റിടാതെ നടക്കാന്‍ വയ്യാത്ത ശരീരിക അവശതകളെ അവഗണിച്ച് പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ മുഴുകുന്നത് ഒരു മുഖ്യമന്ത്രിസ്ഥാനവും മോഹിച്ചല്ല.പാര്‍ട്ടിയുടെ രണ്ടു നേതാക്കള്‍ മുഖ്യമന്ത്രിക്കസേരയില്‍ എത്തിയപ്പോള്‍ ,അവര്‍ക്കു പാര പണിയാനും അവഹേളിക്കുവാനുമല്ല സ.വെളിയം തന്റെ പാര്‍ട്ടിയിലെ സ്വാധീനം വിനിയോഗിച്ചത്.

രണ്ടു പി ബി മെംബര്‍മാരും മത്സരിക്കേണ്ടെന്ന തീരുമാനം പിന്നീടു മാറ്റുകയും മറ്റേ മെംബറെ മത്സരിക്കാന്‍ അനുവദിക്കുകയും അദ്ദേഹം ജയിക്കുകയും മുഖ്യമന്ത്രി ആവുകയും ചെയ്തപ്പോള്‍,നാട്ടിന്‍ പുറത്തെ നാത്തൂന്‍ പോരിനെ നാണിപ്പിക്കുന്ന നെറികെട്ട വേലകള്‍ ഒപ്പിക്കാനുള്ള 'വെളിവും'സ.വെളിയം കാട്ടിയിട്ടില്ല.കുഞ്ഞു മുഹമ്മദിനെപ്പോലുള്ള ഒരു 'കുരങ്ങനെ'കൊണ്ട് മുഖ്യമന്ത്രിയെ
"മന്ദ ബുദ്ധി" എന്നു വിളിപ്പിക്കുന്ന വിപ്ലവബോധവും അദ്ദേഹത്തിനില്ല.

ഇന്ത്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു യഥാര്‍ത്ഥ തൊഴിലാളി മുഖ്യമന്ത്രി പദത്തിലെത്തിയത്.
ജ്യോതിബാസു മുതല്‍ പി.കെ വാസുദേവന്‍ നായര്‍ വരെയുള്ള മുന്‍ മുഖ്യമന്ത്രിമാരുടെ പട്ടിക മുഴുവന്‍ പരതിയാലും അച്യുതാനന്ദനെപ്പോലെ കലര്‍പ്പില്ലാത്ത തൊഴിലാളി വര്‍ഗ്ഗ പ്രാതിനിധ്യമുള്ള ആരെയും കണ്ടുകിട്ടില്ല.അത്തരമൊരു വ്യക്തിയ്ക്കു ഭരിക്കാന്‍ അനുകൂല സാഹചര്യമൊരുക്കി കൊടുക്കേണ്ടതിനു പകരം അദ്ദേഹത്തിന്റെ പരിചയക്കുറവും മറ്റു പോരായ്മകളും മുതലെടുത്ത്
പാരവയ്ക്കാന്‍ നോക്കുന്ന പാര്‍ട്ടിസെക്രട്ടറിയാകാനും സ. വെളിയത്തിനാവില്ല.

ഇടത്തും വലത്തും മുമ്പിലും പിറകിലും വൈതാളികന്മാരെ ഇരുത്തി "അഹോ രൂപം, അഹോ നാദം,അഹോ ഭാവം, അഹോ പ്രസ്ഥാനം'' എന്നു വിളിപ്പിച്ചു പുളകം കൊള്ളുകയും, നാടുവാഴി, ഫ്യൂഡല്‍ പ്രതീകങ്ങളായ കിരീടവും ചെങ്കോലും അമ്പും ആവനാഴിയും ഗദയും പരിചയും കസവു നേര്യതും മറ്റും സ്വീകരിച്ചു ഫാഷന്‍ പരേഡ് നടത്തുകയും എതിര്‍ കക്ഷിയിലുള്ള നേതാവിനെ "പോടാ പുല്ലേ" എന്നു വിളിക്കുന്ന അനുയായിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന "നവകമ്യൂണിസ്റ്റ് രീതികളും" സ.വെളിയത്തിനു വശമുണ്ടെന്നു തോന്നുന്നില്ല.

കൊടിയ മര്‍ദ്ദനങ്ങളെ അതിജീവിച്ച് , പ്രതിഫലേച്ഛ കൂടാതെ രാഷ്ട്രീയ പ്രവര്ത്തനം നടത്തുന്ന വ്യക്തിയെ ,സംഘടനാ
വൈരത്തിന്റെയോ തെറ്റിദ്ധാരണയുടെയോ പേരില്‍, നടേശനെപ്പോലെയുള്ള ഒരു വായ്ത്തല പോയ കോടാലിയുടെ വാക്കുകള്‍ കടമെടുത്ത് അപഹസിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചരിത്രം മാപ്പു കൊടുക്കില്ല.


Fans on the page

15 comments:

ഗുപ്തന്‍ said...

ഞങ്ങടെ വീട്ടിന്റെടുത്ത് ഒരു കുട്ടപ്പന്‍ ചേട്ടനും മറിയച്ചേടത്തീം ഒണ്ടാരുന്നു. വൈകുന്നേരം കള്ളുകുടിക്കാന്‍ നേരമാവുമ്പം കുട്ടപ്പന്‍ ചേട്ടന് മറിയച്ചേടത്തീടെ സമ്പാദ്യം വേണം. അതിന്റെ പേരില്‍ അടിയാവും. ചീത്തവിളിയാവും. ഒടുക്കം ചേടത്തിക്ക് രണ്ടുകൊടുത്ത് ചേട്ടന്‍ പൈസേം കൊണ്ട് പോവും. ചേടത്തി നിലവിളിക്കും. ചീത്തവിളിക്കും. അവധാ പറയാന്‍ ചെല്ലുന്നവരെ മുണ്ടുപോക്കി കാണിക്കും (ചുമ്മാ... പാവാട യൊള്ളോണ്ട് നോക്കുന്നവനു നേട്ടമൊന്നും കാണൂല്ല). എന്നിട്ട് ചേട്ടന്‍ വെള്ളമടിച്ചുവരുമ്പോഴേക്ക് വയറുനിറച്ചുണ്ണാന്‍ നല്ല കാളക്കറീം കപ്പേം ഉണ്ടാക്കി വയ്ക്കും. രാവിലെ രണ്ടുപേരും കൂടി തോട്ടത്തില്‍ കൂടി മുട്ടിയുരുമ്മി കൊഞ്ചിക്കുഴഞ്ഞു നടക്കുന്നതു കാണാം :)

അന്നു വൈകിട്ടും ചേട്ടത്തി അടികൊള്ളും..തെറി കേള്‍ക്കും ..നാട്ടുകാരു കേള്‍ക്കെ തെറിവിളിക്കും.. ചേട്ടന്‍ കള്ളുകുടിക്കും..മൂക്കുമുട്ടെ തിന്നും ..അതിനിടയില്‍ എങ്ങനെയെന്നറിയാതെ അവര്‍ക്ക് പിള്ളേരും ഒണ്ടാവും...

ബൈ ദ വേ.. വിവരമില്ലാത്ത ഒരു ചെക്കന്‍ ചേടത്തിയോടൊരിക്കല്‍ ചോദിച്ചു. എല്ലാ ദിവസവും ഇങ്ങനെ തല്ലുകൊള്ളാതെ നിങ്ങക്ക് ഡൈവോഴ്സ് ചെയ്തൂടേന്ന്.. ചേട്ടത്തി ചോദിച്ചു. എന്റെ പിള്ളേര്‍ക്ക് ചെലവിന് നിന്റെ തന്ത കൊണ്ടുക്കൊടുക്ക്വോടാന്ന്..

വേലൂക്കാരൻ said...

ചട്ടീം കലവും ആയാൽ തട്ടീം മുട്ടീം ഇരിക്കും

Anonymous said...

politics will get worst as election is coming..

മരത്തലയന്‍ said...

പ്രിയപ്പെട്ട ദത്താ
താങ്കൾ എന്തൊക്കെ പ്പറഞ്ഞു ന്യായീകരിക്കാൻ ശ്രമിച്ചാലും വെളിയം കാണിച്ച വെളിവുകേട് രണ്ടത്താണി സിപി‌ഐ സ്ഥാനാർത്ഥിയാകുന്നതോടെ വെളിവാകും. മറ്റു സി പി ഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിലെ പ്രവർത്തനത്തിൽ കൂടുതൽ വെളിവാകും. സ്ലിപ്പ് കൊടുകാനും ബൂത്തിലിരിക്കാനും പോലും പല വാർഡിലും ആളില്ലാത്തവരാണെന്നെങ്കിലും വെളിയം ഓർക്കേണ്ടതായിരുന്നു. ഞങ്ങടെ 3 പോയെങ്കിലെന്താ? ബാക്കി 14 ലും കാണിച്ചു തരും എന്ന് പറഞ്ഞതൊന്നും വിഴുങ്ങാൻ നേതൃത്വത്തിന് കഴിഞ്ഞേക്കും, സാധാരണ മനുഷ്യർക്കാവുമോ?

dethan said...

ഗുപ്തന്‍,
ചേട്ടത്തിയ്ക്കും കുട്ടപ്പന്‍ ചേട്ടനും തങ്ങള്‍ക്കുണ്ടായ കുട്ടികളുടെ പിതൃത്വത്തെക്കുറിച്ച് സംശയമില്ലെങ്കില്‍ പ്രശ്നമില്ല.കുട്ടപ്പന്‍ ചേട്ടനു സംശയമുണ്ടായാലും മതി സംഗതി കുഴയാന്‍.അങ്ങേര്‍ക്ക് ഒളിസേവയുണ്ടെന്നു തോന്നിയിരുന്നെങ്കില്‍ ചേട്ടത്തിയുടെ മറുപടിയും ഇതായിരിക്കില്ലായിരുന്നു.

വേലൂക്കാരൻ,
തട്ടലും മുട്ടലും കൂടിപ്പോയാല്‍ കുഴപ്പമാണ്.

www.itgalary.com,
മുന്നണി മര്യാദ പാലിക്കത്തതാണ് ഇവിടെ പ്രശ്നം.തെരഞ്ഞെടുപ്പല്ല.

മരത്തലയന്‍,
വെറും ക്ഷോഭത്തിന്റെ പേരില്‍ മാത്രമാണ് വെളിയം അങ്ങനെ പറഞ്ഞതെന്നു കരുതാന്‍ വയ്യ.
താങ്കള്‍ സൂചിപ്പിച്ച പാര്‍ട്ടി ബലഹീനതകളെക്കുറിച്ചും ബലത്തെക്കുറിച്ചും നന്നായറിയാവുന്ന നേതാവാണ് അദ്ദേഹം.മുന്നണിയില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും പരസ്പരം പോരടിച്ചാല്‍ രണ്ടു കൂട്ടരും തോല്‍ക്കും
എന്നത് കേവല സത്യം മാത്രമല്ലേ?യഥാര്‍ത്ഥ ഇടതുപക്ഷ ഐക്യത്തിനു വേണ്ടി മുഖ്യമന്ത്രി സ്ഥാനം ത്യജിച്ച പാര്‍ട്ടിയാണ് സിപി ഐ.ഏതാണ്ട് മൂന്നു ദശകത്തോളം നീണ്ട ആ ബന്ധം തകര്‍ക്കുന്നതിലേക്കു നയിക്കാവുന്ന ശാഠ്യം പിണറായി തുടരുന്നത് ആര്‍ക്കു വേണ്ടിയാണെന്ന് താങ്കള്‍
ശാന്തമായി ആലോചിച്ചു നോക്കുക.എന്തായാലും,
തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത കാര്യം തുറന്നു പറയുന്നവരെ വെളിവു കെട്ടവരെന്നു വിശേഷിപ്പിക്കുന്ന രാഷ്ട്രീയസംസ്കാരം നിരുപദ്രവമോ നല്ലതോ ആണെന്നു സമ്മതിക്കാന്‍ പറ്റില്ല.

-ദത്തന്‍

kaalidaasan said...

ദത്തന്‍ ,

ബൂലോകത്തു നിറയുന്ന അഹന്തയുടെയും വെറുപ്പിന്റെയും പൂരപ്പാട്ടിന്റെയും ഇടയില്‍ സുബോധത്തിന്റെ സ്വരം കേട്ടപ്പോള്‍ അല്‍പ്പം സന്തോഷം തോന്നി. മദനിയുടെ തോളില്‍ പിണറായി കയ്യിടുന്നതില്‍ മഹത്തായ കമ്യൂണിസ്റ്റുവിപ്ളവം കാണുന്ന ഭീകരസഖാക്കള്‍ക്കൊന്നും വെളിയം ഭാര്‍ഗ്ഗവന്‍ എന്ന വ്യക്തിയുടെ മഹത്വം അറിയില്ല. അവരൊക്കെ മത്സരിച്ചാണ്, ദിവസം ഒന്നെന്ന കണക്കില്‍ ശാപത്തിന്റെയും ഭര്‍സനങ്ങളുടെയും ഭാണ്ധക്കെട്ട് തുറക്കുന്നത്. എന്തു കണ്ടിട്ടാണിവരൊക്കെ ഇങ്ങനെ അര്‍മ്മാദിക്കുന്നത്? മദനി എന്ന തീവ്രവാദിയുടെ മഹത്വം കണ്ടിട്ടോ? വെളിയം എന്ന കമ്യൂണിസ്റ്റുകാരനേക്കാളും ഇവര്‍ക്ക് സ്വീകാര്യന്‍ മദനി എന്ന ഭീകരനാണെന്നത് ലജ്ജാവഹമല്ലേ?

കേരളത്തില്‍ സാധാരണ രണ്ടുമുന്നണികളും തമ്മിലുള്ള വ്യത്യാസം ഒന്നോ രണ്ടോ ശതമാനം വോട്ടാണ്. 8 ശതമാനത്തോളം വോട്ടുള്ള സി പി ഐ പോയാല്‍ ഒന്നും സംഭവിക്കില്ല എന്നൊക്കെ വീരവാദം മുഴക്കുന്ന ഇവര്‍ ആരുടെ താല്‍പ്പര്യമാണു സംരക്ഷിക്കാന്‍ നോക്കുന്നത്? തീര്‍ ച്ചയായും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയല്ല.

സി പി എം സ്വന്തം സ്ഥാനാര്‍ത്ഥിയെ നിറുത്താനാണീ കഷ്ടപ്പടൊക്കെ സഹിക്കുന്നതെങ്കില്‍ അതിനു എന്തെങ്കിലും ന്യായീകരണമുണ്ടായിരുന്നു. മദനി എന്ന തീവ്രവാദിയുടെ പിണിയാളിനെ ലോക് സഭയിലേക്കയക്കാനാണിത് ചെയ്യുന്നത് എന്നറിയുമ്പോള്‍ ഏത് കമ്യൂണിസ്റ്റുകാരനും ലജ്ജിച്ചു തല താഴ്ത്തും .

മുന്നണിയുടെ സാമാന്യ മര്യാദ പോലും ലംഘിച്ച് പിണറായി ചെയ്യുന്ന കാര്യങ്ങള്‍ സി പി എമ്മിന്‌ അപരിഹാര്യമയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും . അന്നു പോലും ഈ കുട്ടി സഖക്കള്‍ക്ക് അതിന്റെ ഗൌരവം മനസിലാകില്ല.

മൂന്നു ദശകത്തോളം നീണ്ട ബന്ധം തകര്‍ക്കുന്നതിലേക്കു നയിക്കാവുന്ന ശാഠ്യം പിണറായി തുടരുന്നത് പി ഡി പി ക്കും മദനിക്കും വേണ്ടിയാണെന്നുള്ളത് സി പി എമ്മിന്റെ ചരിത്രത്തിലെ ഇരുണ്ട ഒരേടായിരിക്കും. നാളെ മോഡിയുടെ ബി ജെ പിയുമായി കൈകോര്‍ക്കാന്‍ പിണറായി ശ്രമിച്ചാലും, അതില്‍ അത്ഭുതപ്പെടേണ്ടതില്ല. അതിന്റെ ആരംഭം ഷൊര്‍ണൂരില്‍ തുടങ്ങിയിട്ടുണ്ട്.

ഗുപ്തന്‍ said...

ദത്തന്‍ മാഷിന്റെ മറുപടിവായിച്ചപ്പോള്‍ ഒന്നു കയ്യടിക്കണം എന്ന് തോന്നിയതാണ്. അടിക്കാഞ്ഞതു നന്നായി. അല്ലെങ്കില്‍ ഇന്നലെ തലക്കടിക്കേണ്ടി വന്നേനേ. കുട്ടപ്പന്‍ ചേട്ടന്റെ ഒളിസേവക്കാരി പേരുമാറി കുഞ്ഞുമറിയ എന്നാക്കുകയും സ്വത്തെല്ലാം മറിയച്ചേടത്തിക്ക് എഴുതിവയ്ക്കുവേം ചെയ്താല്‍ നിങ്ങളായി നിങ്ങടെ പാടായി എന്ന് മറിയച്ചേടത്തി പറഞ്ഞതായിട്ട് ഇന്നലെ പത്രത്തില്‍ വന്നാരുന്നു.

ഇനീപ്പം അതില്ലെങ്കിലും കുഴപ്പമില്ല കുട്ടപ്പന്‍ ചേട്ടന്റെ പേരില്‍ കുടിയേറ്റമേഖലയിലെങ്ങാണ്ടുള്‍ല തോട്ടം എഴുതിക്കൊടുത്താല്‍ മതി ഒളിസേവക്കാരിക്കു വേണേല്‍ കാലുതിരുമ്മിക്കൊടുത്തോളാം എന്നു സമ്മതിച്ചതായിട്ടും കേള്‍ക്കുന്നു.

dethan said...

ഗുപ്തന്‍,
കേട്ടറിവു വച്ച് പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് നമ്മുടെ നാട്ടിലെ മിക്ക കുഴപ്പങ്ങള്‍ക്കും കാരണം.ഒളിസേവക്കാരിക്കു കാലു തിരുമ്മി ക്കൊടുത്തോളാം എന്നു മറിയ ചേട്ടത്തി പറഞ്ഞതായുള്ള കേട്ടു കേഴ്വിയുടെ അടിസ്ഥാനത്തില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നതു ശരിയാണോ?

-ദത്തന്‍

dethan said...

കാളിദാസന്‍,
നന്ദി.താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്.ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുവാനോ കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്കോ വേണ്ടിയല്ല പിണറായിയും കൂട്ടരും സിപി ഐയെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത്.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ കുറിച്ച് വല്യ വിവരമില്ലാത്തവര്‍ക്കു മാത്രമേ തങ്ങളുടെ മേന്മ കൊണ്ടു മാത്രമാണ് ഭരണത്തിലേറാന്‍ കഴിയുന്നത്
എന്നു വിശ്വസിക്കാനാകുക.അത്തരം ഒരു മൂഢസ്വര്‍ഗ്ഗത്തിലാണ് സി പി എം പാര്‍ട്ടിസെക്രട്ടറിയും ശിങ്കിടികളും.
കള്ളപ്പണക്കാരുടെയും കള്ളുകച്ചവടക്കരുടെയും വര്‍ഗ്ഗീയ,ഭീകരവാദികളുടെയും സൗഹൃദം, സിപി ഐയുടെ ചങ്ങാത്തത്തെക്കാള്‍ മഹത്തരമായി കാണുന്നവര്‍ക്ക് എങ്ങനെയാണ്
വെളിയത്തെ പോലെ യുള്ള ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരന്റെ മഹത്വം മനസ്സിലാക്കാന്‍ കഴിയുക?
മുഖ്യമന്ത്രിസ്ഥാനം ത്യജിച്ച് വിശാല ഇടതു പക്ഷ ഐക്യത്തിനു വഴിയൊരുക്കിയത് സിപിഐ ആണെന്ന കാര്യം ഇപ്പോള്‍ അധികാരത്തിന്റെ ബലത്തില്‍ കിടന്നു നെഗളിക്കുന്ന വല്യ സഖാക്കള്‍
ഓര്‍ക്കുന്നത് നന്നായിരിക്കും.

-ദത്തന്‍

ഗുപ്തന്‍ said...

കേട്ടു കേഴ്വി ആയിരുന്നത് വാര്‍ത്തയായല്ലോ. (പിഡിപിയുടെ സ്ഥാനാര്‍ത്ഥിയോടൊപ്പം മുന്നണിയില്‍ മത്സരിക്കുന്നതുകൊണ്ട് എന്താണ് പ്രശ്നം എന്നോ രണ്ടത്താണിയും മ്‌അദനിയും തമ്മിലെന്തു ബന്ധം എന്നൊന്നും ചോദിച്ചേക്കരുത്. എനിക്ക് നാണം വരും )

dethan said...

ഗുപ്തന്‍,
താങ്കള്‍ കഥാപാത്രങ്ങളെ മാറ്റിയും മറിച്ചും പറഞ്ഞതിനാല്‍ ഉണ്ടായ ആശയക്കുഴപ്പം (ഒരു പക്ഷേ
ഞാന്‍ തെറ്റിദ്ധരിച്ചതുമാകാം) മൂലമാണ് ഇങ്ങനെ തര്‍ക്കിക്കേണ്ടിവരുന്നത്.തങ്ങളോടൊപ്പം നില്‍ക്കുമ്പോള്‍ മാന്യന്മാരും പിണങ്ങുമ്പോള്‍ വൃത്തികെട്ടവരും ആക്കുന്ന സിപി എം തന്ത്രം ഓര്‍ത്ത് എനിക്കു രോമാഞ്ചവും
വരുന്നില്ല.

ഗുപ്തന്‍ said...

ഹേയ് തര്‍ക്കമോ..അതെന്തിന് .. തര്‍ക്കമൊന്നും ഇല്ല. ഞാന്‍ പറഞ്ഞതില്‍ മനസ്സിലാക്കാന്‍ പ്രയാസമുള്ള എന്തെങ്കിലുമുണ്ടെന്ന് എനിക്ക് തോന്നുന്നുന്നുമില്ല. തല്‍ക്കാലംനമുക്കിത് ഇവിടെ വിട്ടിട്ട് പൊന്നാനിക്ക് പോയി രണ്ടത്താണിക്ക് പത്ത് വോട്ട് പിടിക്കാം :)

dethan said...

ഗുപ്തന്‍,
രണ്ടത്താണിക്ക് പിണറായിയേയും മഅദനിയേയും പോലെ രണ്ടച്ഛന്മാരുള്ളപ്പോള്‍ വോട്ടു പിടിക്കാന്‍ നമ്മുടെ ആരുടേയും സഹായം ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.

ഗുപ്തന്‍ said...

നമ്മളീത്രയും പറഞ്ഞതുകൊണ്ട് പറയുവാ.. ദാ ആ‍് ഭാര്‍ഗ്ഗവണ്ണന്‍ ഇന്ന് പറഞ്ഞേക്കുന്നു എല്‍ ഡി എഫ്ഫില്‍ പുതിയ കക്ഷികളെ ചേര്‍ക്കൂല്ലാന്ന്. അപ്പോള്‍ ഒന്നു രണ്ടു ദെവസമായി ഇലക്ഷന്‍ കന്‍‌വെന്‍ഷനുകളില്‍ സി പി ഐയുടെയും ആറെസ്പിയുടെയും തലയില്‍ കയറി ഇരുന്നു നിരങ്ങുകയും അപ്പിയിടുകയും ചെയ്യുന്ന പിഡിപി പുദിയ കച്ചിയാ പഴേ കച്ചിയാ?

dethan said...

ഗുപ്തന്‍,
വെളിയം പറഞ്ഞത് വാസ്തവമല്ലേ?പി ഡി പിയേയും മദനിയേയും എഴുന്നള്ളിച്ചു നടക്കുകയും വിശുദ്ധ
പദവി നല്‍കി ആദരിക്കുകയും ചെയ്യുന്ന പിണറായിയും പാലൊളിയും പോലും പറഞ്ഞിട്ടില്ല അവര്‍ എല്‍ ഡി എഫിലെ അംഗമാണെന്ന്.
വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ സിപി ഐ യുടെ തെരഞ്ഞെടുപ്പുപരിപാടികളുമായി പിഡിപി സഹകരിക്കുന്നില്ല.ചന്ദ്രചൂഡനെ അവമാനിച്ചതിനെപ്പറ്റി
വെളിയം എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്.പിണറായിക്കും കൂട്ടര്‍ക്കും സിപിഐയെക്കാളും ആര്‍ എസ് പി എ യെക്കാളും പിഡിപി അഭിമതരാകുന്നതിന് ഉത്തരവാദികള്‍ വെളിയവും ചന്ദ്രചൂഡനും അല്ലല്ലോ.

മുന്നണിമര്യാദ കൂടുതല്‍ കാണിക്കേണ്ടത് വലിയ കക്ഷിയാണ്.പക്ഷേ അവര്‍ മുന്നണിമര്യാദമാത്രമല്ല
കേവല രാഷ്ട്രീയ മര്യാദ പോലും കാണിക്കുന്നില്ല.ഒരു പക്ഷേഅവരുടെപാരമ്പര്യഗുണമാകാം.
പണ്ട് എം എനെയും റ്റിവിയെയും കാള്‍ വിശുദ്ധന്‍ ബി.വെല്ലിങ്ടണ്‍ ആണെന്നു ഇ എം എസ് കണ്ടെത്തിയത് ഓര്‍മ്മ കാണുമല്ലോ.വെല്ലിങ്ടണ്‍ അതേ മുന്നണിയില്‍ അംഗമായിരുന്നു എന്ന ന്യായമെങ്കിലും അന്ന് പറയാനുണ്ടായിരുന്നു.ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി തന്നെ പ്രസ്ഥാനം എന്നു പറയുന്ന അനുയായികളുടെയും സാമൂഹിക വിരുദ്ധരുടെയും മുഖസ്തുതിയില്‍ മയങ്ങി എന്തു ധിക്കാരവും ചെയ്യുകയാണ് സിപി എം.ഇടതു പക്ഷ ഐക്യത്തിനു വേണ്ടി മുഖ്യ മന്ത്രി പദംവരെ ത്യജിച്ച സി പി ഐ യുടെ നിലപാടാണ് വളരെ വര്‍ഷത്തിനു ശേഷം തങ്ങള്‍ക്ക് അധികാരത്തിലേറാന്‍ സഹായിച്ചതെന്ന വസ്തുത പോലും പിഡിപി പ്രണയം മൂത്തപ്പോള്‍ സിപി എം ഓര്‍ത്തില്ല.