പോപ്പിനും പാത്രിയര്‍ക്കീസിനും മറ്റും മാത്രമേ വ്യക്തികളെ പുണ്യവാളന്മാരായി വാഴ്ത്തുവാനും പ്രഖ്യാപിക്കാനും അര്‍ഹതയുള്ളൂ എന്നാണ് ഇതുവരെ ധരിച്ചിരുന്നത്.കേരള സാഹിത്യ അക്കദമി പ്രസിഡന്റിനും അതിന് അധികാരമുണ്ടെന്ന് ശ്രീ.എം.മുകുന്ദന്‍ കാണിച്ചു തന്നിരിക്കുന്നു.
സ.പിണറായി വിജയനെയാണ് അദ്ദേഹം ഇപ്പോള്‍ പുണ്യവാളനായി പ്രഖ്യാപിച്ചിരിക്കുന്നത്.കൂട്ടത്തില്‍ മുഖ്യമന്ത്രി സ.വി എസ് അച്യുതാനന്ദന്‍റെ പുണ്യവാള പദവി റദ്ദാക്കുകയും ചെയ്തു.വി എസ് അച്യുതാനന്ദന് ജനം ചാര്‍ത്തിക്കൊടുത്ത വിശേഷണങ്ങള്‍ നീക്കം ചെയ്യാന്‍ മുകുന്ദന്റെ പ്രസിഡന്‍റ് സ്ഥാനത്തിന് അധികാരമുണ്ടോ എന്ന കാര്യം വേറെ.സാഹിത്യ അക്കാദമിയുടെ
അദ്ധ്യക്ഷ സ്ഥാനം കിട്ടിയപ്പോള്‍ മുതല്‍ മുകുന്ദന്റെ പിണറായി വിധേയത്വം കഥകളായും വായ്ത്താരിയായും കേരളത്തിന്റെ സാഹിത്യാന്തരീക്ഷത്തെ മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.അതിന്റെ ക്ലൈമാക്സാണ് ,ഡിസി ബുക്സിന്റെ പ്രസിദ്ധീകരണമായ 'പച്ചക്കുതിര'യില്‍ വന്ന അഭിമുഖം.
അച്യുതാനന്ദന്‍ കാലഹരണപ്പെട്ട പുണ്യവാളനാണെന്നാണ് അഭിമുഖത്തില്‍ മുകുന്ദന്‍ പറഞ്ഞത്. ആരെക്കുറിച്ചും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. പക്ഷേ അത് പ്രത്യക്ഷത്തിലുള്ള ആസനം താങ്ങലാകുന്നത് അദ്ദേഹമിരിക്കുന്ന കസേരയ്ക് അപമാനമാണ്.മുകുന്ദനേക്കാള്‍ യോഗ്യതയുള്ള നിരവധി സാഹിത്യകാരന്മാര്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹം അക്കാദമിയുടെ തലപ്പത്തു വന്നത് ബേബീവിധേയനായതു കൊണ്ടാണെന്ന് എല്ലാവര്‍ക്കുമറിയാം.വിധേയത്വം പിണറായിയിലേക്കു വികസിപ്പിക്കുന്നതില്‍ മറ്റുദ്ദേശ്യമുണ്ടായിരിക്കാം.അതിലൊന്നും ആര്‍ക്കും പരാതിയില്ല.അധികാരപൂജ രാജഭരണകാലം മുതലേ പതിവുള്ളതാണ്.പക്ഷേ ജനത്തിനെ പഠിപ്പിക്കാന്‍ ശ്രമിക്കരുത്.
അഭിമുഖം വിവാദമായപ്പോള്‍ നേതാവ് എന്നാല്‍ എങ്ങനെ ആയിരിക്കണം എന്ന് നാട്ടുകാരെ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് അദ്ദേഹം.'ധീരോദാത്ത,നതിപ്രതാപഗുണവാന്‍,വിഖ്യാത വംശന്‍' എന്നൊക്കെ പഴയ നാടക നായകന്മാരുടെ ലക്ഷണം വിവരിക്കുന്നതു പോലെ പുതിയ കാലത്തിനു പറ്റിയ നേതാവ് എങ്ങനെയിരിക്കണം,എങ്ങനെ പെരുമാറണം തുടങ്ങിയ വിശദീകരണങ്ങളുമായി നിരത്തിലെത്തിയിരിക്കുന്നു,'കേശവന്റെ വിലാപ' കര്‍ത്താവ്.ഇതെല്ലാം തികഞ്ഞ ഏക നേതാവ് സ. പിണറായി വിജയനാണെന്നു പറയാനും മുകുന്ദന്‍ മറക്കുന്നില്ല.
ജീവിതത്തന്റെ നല്ല കാലം മുഴുവന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ മുകുന്ദന്‍ പഠിപ്പിച്ചിട്ടു വേണ്ടാ കേരളീയര്‍ക്ക് അച്യുതാനന്ദന്റെ ഗുണഗണങ്ങള്‍ മനസ്സിലാക്കാന്‍.ഫാരീസ് അബൂബേക്കറുടെയും സാന്തിയാഗോ മാര്‍ട്ടിന്റെയും സഹായത്തോടെ മൂലധനം വളര്‍ത്തി കമ്യൂണിസം വരുത്താമെന്നു വ്യാമോഹിക്കാത്ത അച്യുതാനന്ദനെ മൂലധനക്കമ്യൂണിസ്റ്റുകളുടെ പാദസേവ നടത്തി കാലം കഴിക്കുന്ന മുകുന്ദനെപ്പോലെയുള്ള അവസരവാദികള്‍ക്കു മനസ്സിലാകില്ല.
Fans on the page
16 comments:
Achumaman is good at leading strikes and slokans. As a chief minister Achumaman is a big zero. That is all Mukundan said.
ലോലി പോപ്പ് മുകുന്ദന്...
മി.സുവി, സ. അചുതാനന്ദന്‍ കേരള മുഖ്യമന്ത്രിയാണെന്ന് മാത്രമല്ല ഒട്ടനേകം ജനങ്ങളുടെ നേതാവും പ്രതീക്ഷയുമാണ്. ഈ എണ്‍പതാം വയസ്സിലും ചെറുപ്പം നിറഞ്ഞ മനസ്സുമായി അടിസ്ഥാന ജനത്ക്കു വേണ്ടി പോരാടുന്നയാള്‍. അദ്ദേഹത്തെ മാന്യമായി അഭിസംബോധന ചെയ്യുക. മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്യം കൊടുത്തിരുന്നെങ്കില്‍ കേരളത്തിലെ പല മാഫിയകളും ഇന്ന് ജയിലിനകത്തായേനെ. എന്തിനും ഏതിനും കുറുക്കുവഴികള്‍ തേടുന്ന മലയാളിക്ക് അദ്ദേഹം പരിഹാസ്യനായിരിക്കാം എന്നാല്‍ നേരും നെറിയും ഉള്ളവര്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെയാണ് എന്നും അധികാരത്തിന്റെ തണല്‍ ചേര്‍ന്നു നടക്കുന്ന മുകുന്ദന് അചുതാനന്ദന്‍ കാലഹരണപ്പെട്ടു എന്ന് തോന്നുന്നത്. ഫ്രെഞ്ച് ഏംബസ്സിയിലെ കുളിരിലിരുന്ന് ഡെല്‍ഹി പോലുള്ള പുസ്തകമെഴുതി ഒരു യുവ തലമുറയെ തന്നെ വഴിതെറ്റിച്ചിട്ടിപ്പോള്‍ “ഈശ്വരാ” എന്ന് വിളിച്ച് സ്തുതിപാടി നടക്കുന്നത് അക്കാദമികളും അവാര്‍ഡുകളും സ്വപ്നം കണ്ടുതന്നെയാണ്. ഇവരൊക്കെ പ്ഞ്ചനക്ഷത്രക്കുളിരിലിരുന്ന് വിപ്ലവം പറയുന്നവരാണ്. വി എസ്സിനേപ്പോലെയാവാന്‍ ഇവൊര്‍ക്കൊന്നും ഏഴായുസ്സ് കിട്ടിയാലും പറ്റില്ല.
സുവീ, താങ്കള്‍ മുകുന്ദന്റെ പുസ്തകങ്ങള്‍ വായിച്ചിട്ട് അദ്ദേഹത്തിന്റെ നിലപാടുകള്‍ ശരിയാണ് എന്നതുകൊണ്ടാണോ മുകുന്ദന്‍ ഇപ്പോള്‍ പറഞ്ഞതും ശരിയാണെന്ന് പറയുന്നത്? അതോ വി.എസ് എന്ന് കേള്‍ക്കുമ്പോഴേക്കും ചൊറിയുന്ന കാരണം മുകുന്ദനെ എനിക്കറിയാം ചെമ്മീനെഴുതിയ ആളല്ലേ എന്നതുകൊണ്ടോ?
കഴിവു കെട്ട ഒരു മുഖ്യമന്ത്രിയെ എല്ലാവരും സ്തുതിക്കണമെന്നാണ് പറയുന്നത്.ഒരു ഭരണാധികാരിയെന്ന നിലയിലുള്ള അച്യുതാനന്ദന്റെ പരാജയങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റം പറയുന്നതില്‍ അര്‍ഥമൊന്നുമില്ല.
സുവീ,
അതല്ലല്ലോ മുകുന്ദന്‍ പറഞ്ഞത്.പിണറായി വിജയനാണ് കാലത്തിനു പറ്റിയ നേതാവ് എന്ന്
തലതൊട്ടപ്പന്മാരെ അറിയിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്.സ.അച്യുതാനന്ദന്‍റെ സഹോദരീ പുത്രനോ മരുമകനോ ആരാണു താങ്കള്‍?ഇത്ര സ്വാതന്ത്ര്യത്തോടെ 'അച്ചുമാമന്‍' എന്നു
വിളിച്ചതുകൊണ്ടു ചോദിച്ചുപോയതാ.
വേണാടാ,
അല്ല മാര്‍പ്പാപ്പാ മുകുന്ദന്‍.നന്ദി
-ദത്തന്‍
പക്ഷപാതിക്ക്,
നന്ദി.മറുപടി പറയുക എന്ന എന്‍റെ ജോലി എളുപ്പമാക്കിയതിനു വിശേഷിച്ച്.തങ്കള്‍ സൂചിപ്പിച്ചതു
ശരിയാണ്"പഞ്ചനക്ഷത്രക്കുളിരില്‍ ഇരുന്നു വിപ്ലവം പറയുന്ന" മുകുന്ദനെപ്പോലുള്ളവര്‍ക്ക് വി.എസ്സിനെ
മനസ്സിലാകില്ല.
വ്രജേഷേ,
കഴിവു കെട്ടവനായാലും കഴിവുള്ളവനായാലും മുഖ്യമന്ത്രിയെ എല്ലാവരും സ്തുതിക്കണമെന്ന് ഞാന്‍
പറഞ്ഞില്ലാല്ലോ.അദ്ദേഹത്തിന്‍റെ ഭരണം പരാജയമാണെന്നത് താങ്കളുടെ അഭിപ്രായമായിരിക്കും.
അതിനോട് പൂര്‍ണ്ണമായും യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്.നൂറു ശതമാനം വിജയമാണെന്ന്‍ അവകാശ
പ്പെടുന്നുമില്ല.ഇവിടെ വിഷയം അതല്ല.അച്യുതാനന്ദന്‍ കാലഹരണപ്പെട്ട പുണ്യവാളനും പിണറായി
കാലോചിത പുണ്യവാളനുമാണെന്ന മുകുന്ദന്‍റെ പ്രസ്താവനയാണ്.എം.എ.ബേബിയുടെയും
വിജയന്റെയും കാലുതിരുമ്മി കിട്ടിയ അക്കദമി പ്രസിഡന്റ് സ്ഥനം നിലനിര്‍ത്താനോ അതിനേക്കാള്‍
വലിയ സ്ഥാനം മോഹിച്ചോ ആണ് മുകുന്ദന്റെ ഈ വിലാപം . അനാവശ്യമായ പ്രസ്തുത പ്രസ്താവനയോടും നേതാവ് എങ്ങനെയിരിക്കണം എന്നുള്ള അദ്ദേഹത്തിന്‍റെ പഠിപ്പിക്കലിനോടുമുള്ള
പ്രതികരണമാണ് ഞാന്‍ നടത്തിയത്.വി എസ് വിരോധമോ വെറുപ്പോ ഉള്ളിലുള്ളതു കൊണ്ട് താങ്കളും
അദ്ദേഹത്തെ ഭര്‍ത്സിക്കുകയാണ്; വസ്തുത മനസ്സിലാക്കാതെ.
-ദത്തന്‍
ഉദര നിമിത്തം ബഹുക്രുത വേഷം...പാവം മുകുന്ദന്‍, ജീവിക്കാന്‍ വേണ്ടി പറഞ്ഞതാവും. സ്ഥാന മാനങ്ങള്‍ ചൊല്ലി കലഹിച്ചു നാണം കെട്ടു നടക്കുന്നിതു ചിലര്‍.... :)
കിഡ്,
കോലകങ്ങളില്‍ സേവകരായിട്ടു
കോലം കെട്ടി ഞെളിയുന്നിതു ചിലര്‍.
...................................
വന്ദനീയരെ കാണുന്ന നേരത്തു
നിന്ദിച്ചത്രേ പറയുന്നിതു ചിലര്‍.
നന്ദി.
ദത്തന്‍
മുകുന്ദന്‍ പറഞ്ഞതിലെ "അച്യുതാനന്ദന്‍" കഴിവുകെട്ട ഭരണാധികാരി ആണെന്ന ഭാഗം സത്യമാണ്. അത് മാത്രമാണ് ഞാന്‍ പറഞ്ഞത്. അപ്രിയ സത്യം പറഞ്ഞവനെ എല്ലാം കല്ലെറിയാതെ പക്ഷപാതീ!!
എന്റെ പരിചയക്കാര്‍ എല്ലാം തന്നെ അച്ചുമാമന്‍ എന്ന് വിളിക്കുന്നതാണ് ഞാന്‍ കേട്ടിട്ടുള്ളത്. അത് മോശമായ രീതിയില്‍ ഒന്നും ആണെന്ന് എനിക്ക് തോന്നുന്നില്ല.
സുവീ,
എന്റെ അച്ഛനെ എന്റെ കൂട്ടുകാര്‍ 'അങ്കിളേ' എന്നാണ് വിളിക്കുന്നത്.അതുകൊണ്ട് ഞാനും കേറി അച്ഛനെ 'അങ്കിളേ' എന്നു വിളിക്കാന്‍ പാടുണ്ടോ?
അച്യുതാനന്ദന്‍ കഴിവുകെട്ട ഭരണാധികാരി ആണെന്നു വിധിക്കുവാന്‍ മുകുന്ദന് എന്താണു യോഗ്യത?
-ദത്തന്‍
വിശുദ്ധ സഖാവ് അച്ചുതാനന്ദന്‍ ഒരു നല്ല ഭരണാധികാരിയാണു.
എന്ന് സരസന്‍
ഒപ്പ്
“അതോ വി.എസ് എന്ന് കേള്‍ക്കുമ്പോഴേക്കും ചൊറിയുന്ന കാരണം മുകുന്ദനെ എനിക്കറിയാം ചെമ്മീനെഴുതിയ ആളല്ലേ എന്നതുകൊണ്ടോ?“
പക്ഷപാതി ഇത് കളിയോ കാര്യമോ?
ഒരാൾ മറ്റൊരാളെ പുകഴ്ത്തിയാൽ അതു ആസനംചൊറിയലാകുന്നതെങ്ങനെ?
“എന്റെ ഠ വറ്ട്ടത്തിൽ “പിട്ടടിക്കുക” എന്നുപരഞ്ഞാൾ ഭക്ഷണം കഴിച്ചു കാശുകളയുകയാണു; അങ്ങനെയാവാങ്കാരണം ഞങ്ങളുടെ കൃഷ്ണയ്യരുടെ ചായപ്പീടികയിൽ ഏറ്റവും വിലകൂടിയ പലഹാരം പിട്ടാണ്(പുട്ട്).
മുകുന്ദൻ പിണറായിയേയും വീഎസ്സിനേയും വിമർശിച്ചാൽ അതു ചെന്നിത്തലയുടെ പുറംചൊറിയലാകുമോ?ചെന്നിത്തലയേയും വിമറ്ശിച്ചാൽ അത് അദ്വാനിയുടെ പാദസേവയാകുമോ?
സത്യമേ എഴുതാവൂ എന്നു നിറ്ബ്ബന്ദ്ധമുള്ളാവർക്കേ എഴുതാനറിയുള്ളുവെന്നിരുന്നെങ്കിൽ എന്നു തോന്നിപ്പോകുന്ന സന്ദറ്ഭങ്ങൾ!
പി സി മധുരാജിന്,
മുകുന്ദന്‍ പിണറായിയേയും വിസ്സിനെയും വിമര്‍ശിച്ചാല്‍ അതു ചെന്നിത്തലയുടെ പുറം ചൊറിയലാകില്ല.ചെന്നിത്തലയെ പുകഴ്ത്തിയാലേ അദ്ദേഹത്തിന്റെ പുറം ചൊറിയല്‍ എന്ന്
പറയാനൊക്കൂ.ഇവിടെ പിണറായിയെ പുകഴ്ത്തുക മാത്രമല്ല വിഎസ്സിനെ ഇകഴ്ത്തുകയും ചെയ്തു മുകുന്ദന്‍.
സരസാ,
വെറും പച്ച മനുഷ്യനായ അച്യുതാനന്ദനെ വിശുദ്ധനും പുണ്യവാളനുമാക്കാതെ കേവല മനുഷ്യനായി കണ്ടാല്‍ പോരെ?
ദത്തന്‍
പ്രശ്നം രമ്യപ്പെടുത്താന്‍ നോക്കിയതല്ലേ?
സഖാവിനു സഖാവും പോരാന്നുള്ളവര്‍ക്കു വിശുദ്ധനും..
എന്താ ദത്തന്‍ സഖാവേ ഇങ്ങനേ...വന്നു വന്നു ആരുടെയൊക്കെ ആസനം താങ്ങിയാലാ മുകുന്ദനൊന്നു രക്ഷപെടാന്‍ പറ്റുകാ...
സരസന്,
പരിപാടി കൊള്ളാം. നല്ല പോം വഴി....ഹ!ഹ!
രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമാണല്ലോ ഇപ്പോള്‍ മുകുന്ദന്‍ വെട്ടിത്തെളിച്ചു കൊണ്ടിരിക്കുന്നത് !!
Post a Comment