Total Pageviews

Sunday, July 27, 2008

എന്താണിങ്ങനെ?

മറ്റുള്ളവരുടെ പെണ്‍ കുട്ടികളെ പീഡിപ്പിക്കുന്ന കശ്മലന്മാരെക്കുറിച്ചായിരുന്നു അടുത്ത കാലം വരെ വാര്‍ത്ത
വന്നിരുന്നത്.എന്നാല്‍ ഇപ്പോള്‍ ഏറെ കേള്‍ക്കുന്നത് സന്തം മകളെ പീഡിപ്പിക്കുന്ന പിതാക്കന്മാരെ കുറിച്ചാണ്.ഏതാനും ദിവസം മുന്‍പാണ് മകളെ പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്കു കാഴ്ച വയ്ക്കുകയും ചെയ്ത ഒരു നരാധമനെക്കുറിച്ചു കേട്ടത്.അതിന്‍റെ അല അടങ്ങും മുമ്പ് വന്നു മകളെ മാനഭംഗം ചെയ്തു കൊണ്ടിരുന്ന അച്ഛന്‍റെയും ഇളയച്ഛന്‍റെയും കഥ.ഇപ്പോഴിതാ ഒരു മകളെ പീഡിപ്പിച്ച ശേഷം കൊന്നവന്‍
പോലീസ് പിടിയിലായിരിക്കുന്നു.ബാക്കി മൂന്നു മക്കളെയും ഭാര്യയേയും കൊന്ന് ഇയാള്‍ തന്‍റെ മുന്‍ ഗാമികളെ കടത്തി വെട്ടിയിരിക്കയാണ്.

പുറത്തു വരാത്ത ഇത്തരം എത്രയോ സംഭവങ്ങള്‍ ഇനിയുമുണ്ടാകാം ഈ പ്രബുദ്ധ കേരളത്തില്‍.

മനുഷ്യര്‍ എന്താണിങ്ങനെ ക്രരനാകുന്നത്?

മഴക്കുറവും ഉഷ്ണക്കൂടുതലും മൂലം പാമ്പുകള്‍ മാളത്തിലിരിക്കാന്‍ കഴിയാതെ പുറത്ത് ചാടിക്കൊണ്ടിരിക്കുകയാണെന്ന് ഒരു പത്ര വാര്‍ത്ത കാണുകയുണ്ടായി.അതുപോലെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ആഗോള താപനത്തിന്‍റെയും മറ്റും ഫലമായിട്ടാകുമോ മനുഷ്യനിലും ഇത്തരം നൃശംസത
ഉടലെടുക്കുന്നത്?


Fans on the page

1 comment:

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

കാലാവസ്ഥയിലോ മനുഷ്യന്റെ മാനസീകാരോഗ്യത്തിലൊ വളരെ വലുതായ മറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു.
ആത്മീയവ്യാപാരം, പാ0പുസ്തകവിവാദം, ലൈംഗീകാതിപ്രസരം (ബ്ലൂടൂത്ത്, വെബ്ക്യാം) പീഡനങ്ങള്‍, ഭൂമാഫിയാ, പണക്കൊതി... കേരളീയ മനസ്സുകള്‍ വളരെ അസ്വസ്ഥമാണ്. തര്‍ക്കമില്ല.