Total Pageviews

Thursday, May 29, 2008

അമൃതാനന്ദമയി നിയമാതീതയോ?

തങ്ങളാണ് കള്ളസ്വാമിമാരുടെ തനിനിറം വെളിച്ചത്താക്കിയതെന്ന് അവകാശപ്പെട്ട മംഗളം പത്രത്തിന്‍റെ പ്രതിനിധി
ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പറഞ്ഞത് എല്ലാവരും വ്യാജന്മാരല്ല;അമൃതാനന്ദമയിയെ പോലുള്ളവര്‍ ഈ ഗണത്തില്‍ പെടില്ല എന്നാണ്.
യുഡിഎഫ് കണ്‍വീനര്‍ പിപി.തങ്കച്ചന്‍ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടതും ഇതു തന്നെ.അമൃതാനന്ദമയി
വിശുദ്ധയാണത്രേ!അവരെക്കുറിച്ച് അന്വേഷിക്കേണ്ട പോലും.
കള്ളസ്വാമിമാരുടെ ആസനത്തില്‍ കുന്തം കേറ്റണം എന്ന് ഗര്ജ്ജിച്ച മന്ത്രി ജി.സുധാകരനും അമൃതാനന്ദമയിയുടെ
പ്രവൃത്തിയില്‍‍ പരിപൂര്‍ണ്ണ തൃപ്തിയാണ്.കള്ളനോട്ട് സ്വാമിയുടെ ഒരു പരിപാടിയില്‍ പെട്ടു പോയതിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ വച്ചാണ് മന്ത്രി അമൃതാനന്ദമയിയെ ന്യായീകരിച്ചത്.ഇന്ത്യന്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയും എല്ലാം ആരാധിക്കുന്നതു കൊണ്ട് അവര്‍ വ്യാജയല്ലത്രേ!
അവര്‍ ധാരാളം ദാനധര്മ്മങ്ങള്‍ ചെയ്യുന്നുണ്ടു പോലും.

പത്രങ്ങളും ചാനലുകളും എല്ലാം അമൃതാനന്ദമയിയോടു പുലര്‍ത്തുന്ന സമീപനവും ഇതു തന്നെയാണ്.അവരുടെ കോടിക്കണക്കിനുള്ള ആസ്തിയും ചാനലും ഉന്നത ഭക്തന്മാരും സൗജന്യ സേവനവും മറ്റും മഹത്വത്തിന്‍റെ
മാനദണ്ഡമായി വാഴ്ത്തുന്നു.

അച്ചടി,ദൃശ്യ മാധ്യമങ്ങള്‍ ഇപ്പോള്‍ കപടസന്യാസിമാരെന്നും കള്ളദൈവമെന്നും ആക്ഷേപിക്കുന്നവര്‍ പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഇവരെപ്പോലെ ആയിത്തീരുമായിരുന്നു.അമൃതാനന്ദമയിയുടെ ആരംഭരൂപം
മനസ്സിലാക്കാന്‍ മറ്റെങ്ങും പോകണ്ട.ഈയിടെ പിടിയിലായ അമ്മ തായ മഹാമായയുടെ ചേഷ്ടകള്‍ കണ്ടാല്‍
മതി.വള്ളിക്കാവമ്മയുടെ ആദ്യകാലത്ത് ആശ്രിതനായി നില്ക്കുകയും അവര്‍ക്ക് പബ്ളിസിറ്റിയും പാര്ട്ടി പിന്തുണയും നേടിക്കൊടുക്കുകയും ചെയ്ത ശ്രീ.ഒ.രാജഗോപാല്‍ തന്നെയാണ് കൊട്ടിയത്തമ്മയുടെ മുമ്പിലും
കാപ്പു കെട്ടി നിന്നത്.വള്ളിക്കാവു തായയുടെ മടിയില്‍ കിടന്നു മോക്ഷമടയാന്‍ കൊതിച്ചു ചെന്നപ്പോള്‍ അവിടെ അദ്ദേഹത്തെക്കാള്‍ പിടിപാടുള്ള മക്കള്‍ കിടക്കുന്നതു കണ്ടാകാം നേരേ കൊട്ടിയത്തെ തായയുടെ
കാല്‍ചുവട്ടില്‍ എത്തിയത്.

പരസ്പരം കടിച്ചുകീറാന്‍ നില്ക്കുന്ന തങ്കച്ചനും സുധാകരനും,രണ്ടുകൂട്ടരെയും കുന്തമുനയില് നിര്ത്താന്‍
സാമര്‍ത്ഥ്യം കാട്ടുന്ന പത്രക്കാരനും 'അമ്മയെ'ഒരേപോലെ പുകഴ്ത്തുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലാണ്.ദാവൂദ് ഇബ്രാഹിമും ജീവകാരുണ്യത്തിന് കാശ് ചെലവഴിക്കുന്നുണ്ട്.ബുഷ് ഭരണകൂടവും ഒരുപാട് ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ട്.സന്തോഷ് മാധവന്‍ പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ എന്തെന്ത് കാരുണ്യ പ്രവര്ത്തനങ്ങള്‍ നടത്തുമായിരുന്നില്ല!! തോക്കു സ്വാമയാണെങ്കില്‍ ആതുരസേവനത്തിന് ആശുപത്രി തുടങ്ങാന്‍ പരിപാടിയിടുന്നതിനിടയിലാണ് കസ്റ്റഡിയിലായത്.തങ്കുവും യോഹന്നാനും ഒക്കെ ഇപ്പോള്‍ തന്നെ എന്തെല്ലാം പുണ്യ കര്മ്മങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്! ആനിലയ്ക്ക് ഇവരെ സ്വതന്ത്രരായി വിട്ടിരുന്നെങ്കില്‍ കേരളം സ്വര്ഗ്ഗമാക്കില്ലായിരുന്നോ?അവരും മാതാവിനെപ്പോലെ സ്വന്തം ചാനലും സ്ഥാപനങ്ങളും സംഘടിപ്പിക്കില്ലായിരുന്നോ?

പ്രസിഡന്‍റും പ്രധാനമന്ത്രിയും ആരാധിക്കുന്നതു കൊണ്ട് വ്യാജദൈവങ്ങള്‍ പുണ്യാത്മാക്കളാകുമോ? കുറേ നാള്‍ കൂടി സ്വതന്ത്രരായി വിട്ടിരുന്നെങ്കില്‍ മുമ്പ് പരാമര്ശിച്ച വ്യാജരുടെ കാലടിയിലും മടിയിലും പ്രസ്തുത പ്രധാനമന്ത്രിമാരും പ്രസിഡന്‍റുമാരും ചെന്നു വീഴുമായിരുന്നു.രാജഗോപാലിനെപ്പോലെയുള്ളവര്‍ അവരുടെ ഏജന്‍റുമാരായി മാറുമായിരുന്നു.പണ്ട് ഇന്‍ഡ്യാഗേറ്റില്‍ ഉണ്ടായിരുന്ന ഒരു കുട്ടിദൈവത്തിന്‍റെ മുമ്പില്‍ കേന്ദ്ര മന്ത്രിയും തമിഴ്നാടു ഗവര്ണ്ണറും ആയിരുന്ന മാന്യന്‍ കുമ്പിടുന്ന പടം എല്ലാ പത്രങ്ങളിലും വന്നിരുന്നു.ബാലദൈവം സ്ത്രീ പീഡനത്തിനും കള്ളക്കടത്തിനും പിടിക്കപ്പെട്ടപ്പോള്‍ അദ്ദേഹം കാലുമാറി.ചന്ദ്രസ്വാമിയുടെ ഭക്തരായി എത്ര നേതാക്കന്മാരാണ് ഉണ്ടായിരുന്നത്?ഇപ്പോഴും അയാള്‍ ദൈവമാണെന്ന് ഇക്കൂട്ടര്‍ അവകാശപ്പെടുമോ?

അക്ഷരാഭ്യാസമില്ലാത്ത അമ്മദൈവം അടിക്കടി വിദേശ യാത്ര ചെയ്യുന്നത് ആരെ ഉദ്ബുദ്ധരാക്കാനാണ്?അങ്ങോട്ടും ഇങ്ങോട്ടും ഇവരും പരിവാരങ്ങളും കൂടി എന്തൊക്കെയാണു കടത്തുന്നതെന്ന് കസ്റ്റംസുകാര്‍
അന്വേഷിക്കില്ല.ഗള്‍ഫില്‍ പോയി ചോര നീരാക്കി സ്വരുക്കൂട്ടിയ സമ്പാദ്യവുമായി വരുന്ന പാവങ്ങളുടെ
അടിവസ്ത്രം വരെ പരിശോധിക്കുന്നവര്‍ ഗ്രീന്‍ ചാനല്‍ വഴി പോകുന്ന 'അമ്മ'യ്ക്ക് അകമ്പടി സേവിക്കും.ഏതാനും ആഴ്ച മുമ്പ് വരെ സന്തോഷ് മാധവനും കൊട്ടിയം മാതാവിനും ഇവര് അകമ്പടി പോയിട്ടുണ്ടാകും.

കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന, കോഴിക്കോട്ടും പരിസരത്തുമുള്ള അവശരായ ചില വൃദ്ധരെ പാക്കിസ്ഥാന്‍ പൗരത്വത്തിന്‍റെ പേരില്‍ പോലീസും കോടതിയും ഭരണകൂടവും ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.പക്ഷേ വള്ളിക്കാവിലെ ആള്‍ദൈവ സങ്കേതത്തില്‍ വിദേശികള്‍ വിഹരിക്കുന്നതില്‍ ആര്‍ക്കും ഉത്കണ്ഠയില്ല.

കേരളത്തില്‍ ഉണ്ടായിട്ടുള്ള വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് ഇവരുടെ ധനസഹായം ലഭിച്ചിട്ടില്ലെന്ന് സ.സുധാകരനും
തങ്കച്ചനും ഉറപ്പ് പറയാന്‍ സാധിക്കുമോ? ആര് എസ് എസ്,സംഘപരിവാര്‍,അരയ സമാജ,സംഘങ്ങള്‍ക്കും മറ്റു ഭീകരസംഘങ്ങള്‍ക്കും ധനസഹായം ഇവര്‍ നല്‍കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.സുനാമിയ്ക്ക് സംഭാവന
നല്‍കിയതിനെ വാഴ്ത്തുന്നവര്‍ ആ പണം എങ്ങനെയുണ്ടായി എന്നുകൂടി അന്വേഷിക്കണം.ലക്ഷങ്ങള്‍ മുടക്കി
സ്വന്തം കല്യാണം നടത്തിയ ബ്ലൂഫിലിം സ്വാമിയുടെ വരുമാന സ്രോതസ്സ് തേടുന്നവര്‍,കോടികള്‍ വാരിയെറിഞ്ഞ്
ഹൈടെക് ഫിഫ്റ്റി പൂര്‍ത്തി(അമ്പതാം പിറന്നാള്‍)അഘോഷിച്ച 'മാതാ'വിന്‍റെ സമ്പത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കാത്തതെന്ത്?

ദൈവാവതാരമാണെന്നും മാറാരോഗങ്ങള്‍ ഭേദമാക്കിയെന്നും പ്രചരിപ്പിക്കുന്നത് ആളുകളെ കബളിപ്പിക്കലാണ്.
ഈ ഒറ്റക്കാരണം മതി 'അമ്മ'യെ കസ്റ്റഡിയില്‍ എടുക്കാന്‍.അതിനു പകരം അവരുടെ ആലിംഗനത്തിലമരാനാണ്
പല ഭരണാധികാരികളും തുനിഞ്ഞിരുന്നത്.ഏകെ.ആന്‍റണി,ഉമ്മന്‍ ചാണ്ടി,കരുണാകരന്‍, മാണി തുടങ്ങിയ
യു ഡി എഫ് നേതാക്കള്‍ അവരെ കെട്ടിപ്പിടിക്കാന്‍ പോയിട്ടുള്ളതു കൊണ്ട് പിപി തങ്കച്ചന് അമൃതാനന്ദമയിയെ
ന്യായീകരിക്കാന്‍ ബാധ്യതയ്ണ്ട്.പണവും പണ്ടവും മറ്റ് നക്കാപ്പിച്ചകളും കിട്ടുന്നതു കൊണ്ട് വര്‍ഗ്ഗീയ നേതാക്കളും കോമരങ്ങളും അവരെ വാഴ്ത്തും.പക്ഷേ കമ്യുണിസ്റ്റുകാരെന്നവകാശപ്പെടുന്ന ചിലരും അതേ രീതി അവലംബിക്കുന്നതാണ് മനസ്സിലാകാത്തത്.

എല്ലാ അര്‍ത്ഥത്തിലും കമ്യൂണിസ്റ്റായിരുന്ന സ.പി കെ.വിയ്ക്കെതിരെ തിരുവനന്തപുരം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒ.രാജഗോപാലിന് 'അമ്മ' ആളും അര്‍ത്ഥവും അനുഗ്രഹവും നല്‍കിയിട്ടും ജയിക്കാന്‍ കഴിഞ്ഞില്ലെന്ന് ഈ സോ കാള്‍ഡ് കമ്യൂണിസ്റ്റുകള്‍ ഓര്‍ക്കണം.ആത്മീയതയുടെ മറവില്‍ തട്ടിപ്പും
വെട്ടിപ്പും രാജ്യ വഞ്ചനയും ജനവഞ്ചനയും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍ വച്ചുനീട്ടുന്ന അവിഹിത സമ്പാദ്യത്തിന്‍റെ ഉച്ചിഷ്ടം കണ്ടു കണ്ണു മഞ്ഞളിക്കാത്തവര്‍‍ക്കേ അവര്ക്കെതിരേ ശക്തമായ നിലപാടു സ്വീകരിക്കാന്‍ കഴിയൂ.

Fans on the page

22 comments:

dethan said...

മുമ്പും ഇതേ വിഷയം മറ്റൊരു വിധത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.ആവര്‍ത്തനം ആശാസ്യമല്ലെങ്കിലും ഒരു അഖിലാണ്ഡ കാപട്യത്തിനെ മഹത്വവല്‍ക്കരിക്കാന്‍ പല ഭാഗത്തു നിന്നും നിരന്തരം നീക്കമുണ്ടാകുമ്പോള്‍
പ്രതികരിക്കാതിരിക്കുന്നത് ശരിയല്ലെന്നു തോന്നി.അതിനാല്‍ ഒരിക്കല്‍ കൂടി സാഹസത്തിന് ഒരുമ്പെടുന്നു.

മലയാ‍ളി said...

ഇപ്പോഴെങ്കിലും സാഹസപ്പെട്ടതു നന്നായി...

അഭിനന്ദനങ്ങള്‍...
:)

പാമരന്‍ said...

എന്‍റേം ഒരു ഒപ്പ്!...

വേണാടന്‍ said...

കള്ളസ്വാമിമാരുടെ ആസനത്തില്‍ കുന്തം കേറ്റണം എന്ന് ഗര്ജ്ജിച്ച മന്ത്രി ജി.സുധാകരനും അമൃതാനന്ദമയിയുടെ
പ്രവൃത്തിയില്‍‍ പരിപൂര്‍ണ്ണ തൃപ്തിയാണ്.

കുന്തമെന്നല്ല ഗദയെന്നാ‍ണു പറഞ്ഞത്, ദെതനു ഇനിയും കര്യങ്ങള്‍ മനസ്സിലായില്ലെന്നു തോന്നുന്നു, ആയതിനാല്‍ സുഹ്രുത്തേ ദെതന്‍, വരൂ നമൂക്കു ഗദകളുമായി ഇറങ്ങാം..

-വേണാടന്‍..

കാഴ്‌ചക്കാരന്‍ said...

ആലപ്പുഴയില്‍ ജീ. സുധാകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടി. ആള്‍ദൈവങ്ങള്‍ക്കെതിരെ പോരാടാന്‍ ഇറങ്ങിതിരിച്ച യുവനിരയെ പേടിപ്പിച്ചു വിരട്ടുന്നതു കാണുന്നില്ലെ. പോരാതെ സുധാകരന്റേതായി പുതിയൊരു ബോംബും പുറത്തിറങ്ങിയിട്ടുണ്ട്‌ കേരളത്തിലെ ജരാനര ബാധിച്ച്‌ സജീവത നഷ്ടപ്പെട്ടുപോയ യൂക്തിവാദികള്‍ ഫാസിസ്റ്റുകളാണത്രെ. കൊന്നതും തിന്നതും പോരാ, നോക്കണേ ശവത്തിനിട്ടു കുത്തുന്നത്‌.

dethan said...

മലയാളി,
ഇപ്പോഴെങ്കിലും എന്നല്ല ;വീണ്ടും എന്നാണ് പറയേണ്ടത്.

പാമരന്‍,
നന്ദി.

വേണാടന്,
കുന്തം എന്നാണ് ഞാന്‍ ഒരു ചാനലില്‍ കേട്ടത്.കാര്യങ്ങള്‍ അല്പ സ്വല്പം മനസ്സിലായിട്ടുണ്ട്.വല്ലതും
വിട്ടു പോയിട്ടുണ്ടെങ്കില്‍ ഇനിയുമാകാം.കപടദൈവങ്ങള്‍ക്കും വ്യാജകമ്യൂണിസ്റ്റുകള്‍ക്കും രാഷ്ട്രീയ വ്യാപാരി
കള്‍ക്കും എതിരേ കുന്തമോ ഗദയോ ചാട്ടയോ ആകാം.ഞാന്‍ റഡി.

കാഴ്ചക്കാരന്,
ആലപ്പുഴയിലെ പുതിയ സംഭവ വികാസം അറിഞ്ഞില്ല.അമ്മദൈവത്തിനെതിരേ സുധാകരന്‍ നേരത്തേ
മുതല്‍ സ്വീകരിച്ചു പോന്ന മൃദുസമീപനം കണ്ടപ്പൊഴേ സംശയമുണ്ടായിരുന്നു.ഇപ്പോള്‍ അതു ബലപ്പെട്ടിരിക്കുന്നു.യുക്തിബോധത്തിനു ജരാനര ബാധിക്കുകയും കമ്യൂണിസ്റ്റ് മനസ്സിന് മുതലാളിത്ത ഞരമ്പുരോഗം പിടിപെടുകയും ചെയ്ത സ്വന്തം നേതാവിനു വേണ്ടിയുള്ള വിടുപണിയാണിതൊക്കെ.പിള്ളേരെയും അങ്ങനെ പരിവര്‍ത്തിപ്പിക്കാനാകും
വിരട്ട്.
പ്രതികരണത്തിനു നന്ദി.

-ദത്തന്‍

shenoy said...

താങ്കളുടെ ചില വാദങ്ങള്‍ക്ക് ഞാന്‍ എതിരാണ്. പക്ഷെ ലേഖനം കൊള്ളാം, അവസരോചിതം

പ്രിയ said...

അമ്യതാനന്ദമയി നിയമതിനതീത അല്ല. സ്വത്തു വിവരം സ്വമേധയ അമ്മ വെളിപ്പെടുതിയിരുന്നെങ്കില് എന്നാഗ്രഹിക്കുന്നു.ഇല്ലെങ്കില് ജനാധിപത്യസര്ക്കാര് തന്നെ അത് ചെയ്തേ മതിയാകു.

(അമ്മ മാത്രമല്ല മറ്റു സമുദായങ്ങളിയും ആത്മീയനേതാക്കള് ഈ അഗ്നിശുദ്ധി വരുത്തണം. ലോകത്തിന്റെ വിശ്വാസതിനെ സംരക്ഷിക്കാന് വേണ്ടി. അല്ലാതെ ആരും ചോദ്യം ചെയ്യപ്പെടാന് പാടില്ലാത്ത വിധത്തില് ഉള്ളതല്ല. നിയമത്തിനു അതീതരും അല്ല )

മലയാ‍ളി said...

അതെ വീണ്ടും....
തെറ്റ് തിരുത്തിയതിനു നന്ദി...

@ പ്രിയ
അമ്യതാനന്ദമയി നിയമതിനതീത അല്ല.
താങ്കളുടെ ഈ പ്രസ്താവന രണ്ടുതവണ വായിച്ചപ്പോ എന്തോ ഒരു പന്തികേടു തോന്നി..
വീണ്ടും വീണ്ടും വായിച്ചു. ദേ ഇപ്പൊ ഒരു സംശയം...

നമ്മുടെ നാട്ടിലുള്ള ഈ (കള്ള) ദൈവങ്ങള്‍/അവതാരങ്ങള്‍ അവര്‍ക്ക് മനുഷ്യനിര്‍മിത നിയമങ്ങള്‍ മതി അല്ലേ? അല്ല, അതെങ്ങനെ ശരിയാകും??

കള്ള സന്യാസി സ്വാമിമാരെക്കുറിച്ച്, കള്ള ആത്മീയതക്കെതിരെ കല്ലെറിയാനാര് ഇവിടെയും വായിക്കുക...

Areekkodan | അരീക്കോടന്‍ said...

ലേഖനം അവസരോചിതം

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍ , ( 2 ശ്രീ എന്ന് പറയാന്‍ ഈ പഹയന്‍ എന്തു പുണ്യമാ ചെയ്തേ?).... അങ്ങനെ ഓരൊന്നായി പുറത്തു വരട്ടെ. നന്ദി ദത്തന്‍ .

പ്രിയ said...

മലയാളി ,
ദൈവം ഭൂമിയിലേക്ക് വരികയൊന്നും ഇല്ല സുഹൃത്തേ. മുഹമ്മദ് നബി ദൈവം അല്ല.പ്രവാചകന് ആണ്. യേശു ദൈവം അല്ല, മനുഷ്യപുത്രന് ആണ്. ശ്രീരാമനും ശ്രീകൃഷ്ണനും ദൈവം അല്ല. അംശാവതാരങ്ങള് ആണ്. ഭൂമിയില് പച്ചമനുഷ്യരായി ജീവിക്കാന്, ജീവിക്കാന് പഠിപ്പിക്കാന് ആയി അയക്കപ്പെട്ടവര്.സാധാരണ മനുഷ്യനെക്കാള് കൂടുതല് നല്ല ശീലങ്ങള് , നല്ല മനസുള്ളവര്.ശ്രീരാമന് രാജനീതിയുടെ, പിതൃഭക്തിയുടെ പേരില് പലതും സഹിച്ചില്ലേ. ശ്രീകൃഷ്ണനും അന്ന് നിലനിന്ന സമൂഹത്തിലെ നിയമത്തിനെ പാടെ മാറ്റിയെഴുതിയിട്ടില്ല.ഇപ്പോള് ഉള്ളവര് സത്യമാണെന്കില് അവരും അവതാരങ്ങളോ പ്രവാചകരോ മാത്രം ആണ്.ഒരു സമൂഹത്തിലെ മനുഷ്യര് അതാരായിരുന്നാലും, അവരും ലോകത്ത് നന്മക്കായ് ഉണ്ടായ ശീലങ്ങള് പാലിച്ചേ മതിയാകു. ദുഷിച്ച കാര്യങ്ങളെ മാത്രമെ എതിര്ക്കപ്പെടേണ്ടതായുള്ളൂ.

അമൃതാന്ദമയി ദൈവം ആണെന്ന് ഞാന് വിശ്വസിക്കുന്നില്ല. അതിനാല് ഞാന് എന്റെ[മാത്രം] അഭിപ്രായം പറഞ്ഞു. അവര് നിയമതിനതീത അല്ല.അവര് എന്നല്ല ആരും. അത് പ്രവാചകന്റ്റെ പിന്തുടര്ച്ചക്കാര് ആയാലും ക്രിസ്തുവിന്റെ അനുയായികള് ആയാലും.

മലയാ‍ളി said...

സഹോദരി പ്രിയക്ക് സ്നേഹപുരസരം...

മുഹമ്മദ് നബി ദൈവമാണെന്നോ ദൈവാവതാരമാണെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. പറയുകയും ഇല്ല. കാരണം, അങ്ങിനെ പറയരുതെന്നും, അദ്ദേഹത്തോട് പ്രാര്‍ഥിക്കരുതെന്നും അദ്ദേഹം തന്നെ വിലക്കിയതുകൊണ്ടും അത്തരം വിശ്വാസക്കാര്‍ ഇസ്‌ലാമിക വൃത്തത്തില്‍ നിന്നും പുറത്താണെന്ന വിശ്വാസം ഉള്ളതുകൊണ്ടും.

യേശു അഥവാ ഈസാ നബി മറിയമിന്റെ പുത്രനായ മനുഷ്യന്‍ തന്നെ. അതിലും എതിരഭിപ്രായം ഇല്ല.

ഇസ്‌ലാമില്‍ ഒരുതരത്തിലുള്ള പൌരോഹിത്യവും ഇല്ല എന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയാന്‍ എനിക്ക് കഴിയും.

അതുപോലെ കാശുമുടക്കിയുള്ള ആരാധനകളും പ്രാര്‍ഥനകളും തട്ടിപ്പുതന്നെയാണ്. അങ്ങിനെയുള്ള ഇത്തിള്‍ക്കണ്ണീകള്‍ക്കെതിരെ ഒരു നൂറ്റാണ്ടായി ‘യുദ്ധം’ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്‍‌കീഴില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് അമുസ്‌ലിംകള്‍ പോലും ചെയ്യാത്തതരത്തിലുള്ള ആക്ഷേപങ്ങളും ആക്രമണങ്ങളും സ്വസമുദായത്തില്‍ (?) നിന്നു തന്നെ അനുഭവിക്കേണ്ടി വന്നിട്ടുള്ള ആളുകൂടിയാണു ഞാന്‍.

അല്ലാതെ ഈ ‘സന്തോഷ് മാധവനിസ’ത്തില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് നടത്തുന്ന പ്രസ്താവനയല്ലിത്.

ഭൌതിക ജീവിതത്തിന്റെ എല്ലാ കെട്ടുപാടുകളില്‍ നിന്നും മുക്തനായവനാണ് യഥാര്‍ഥ സന്യാസി. അയാള്‍ കാമ, ക്രോധ, മോഹാദി സകല വികാരങ്ങളോടും നിസ്സംഗനാണ്. നിര്‍മ്മനും വിരക്തനുമാണ്. ഭാരതത്തിലെ ഇതിഹാസ കഥകളില്‍ സന്യാസിമാരുടെ സിദ്ധികള്‍ പുകഴ്ത്തപ്പെടുന്നുണ്ടെങ്കിലും ചരിത്രത്തിന്റെ വെളിച്ചത്തില്‍ ജീവിച്ച ആധുനിക ഇന്ത്യയിലെ അറിയപ്പെട്ട സന്യാസിമാരായ സ്വാമിവിവേകാനന്ദനും ശ്രീനാരായണ ഗുരുവും നിത്യചൈതന്യയതിയുമൊന്നും തങ്ങളുടെ സിദ്ധിപ്രചരിപ്പിച്ചതോ മാര്‍ക്കറ്റില്‍ വില്പനക്ക് വെച്ചതോ ആയ ചരിത്രമില്ല.

യാഥാര്‍ത്യം ഇങ്ങനെയാണെങ്കിലും ഈ മതങ്ങളുടെയെല്ലാം പേരില്‍ ഇന്ന് നടപ്പിലുള്ളതില്‍ ബഹുഭൂരിഭാഗവും മായം ചേര്‍ത്ത ഭക്തിയാണ്. ഈ അവസരം മുതലാക്കി ‘കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള’ യുക്തിവാദികളുടെ ശ്രമങ്ങളെയും ഇതിനിടയില്‍ തിരിച്ചറിയേണ്ടതുണ്ട്. യുക്തിയുടെ മറവില്‍ ഭക്തിയെത്തന്നെ ഭ്രാന്തായി ചിത്രീകരിക്കുന്നത് ‘അന്ധര്‍ ആനയെ വിശദീകരിക്കുന്നത് ’പോലെ അയുക്തിയാണ്. എന്തുപേരിട്ട് വിളിച്ചാലും പ്രപഞ്ചസ്രഷ്ടാവിനെ മധ്യവര്‍ത്തികളില്ലാതെ സമീപിക്കുന്ന കാലത്തുമാത്രമെ മതത്തിന്റെ പേരിലുള്ള സര്‍വവിധ ചൂഷണങ്ങളില്‍ നിന്നും സമൂഹം പൂര്‍ണമായും മുക്തമാവൂ.

നീളം കൂടിപോയെങ്കില്‍ സദയം ക്ഷമിക്കുമല്ലോ...

dethan said...

പ്രിയയ്ക്ക്,
അമൃതാനന്ദമയിയെ അമ്മ എന്നു വിളിക്കുന്നതു തന്നെ ശരിയല്ല. വിശുദ്ധമായ ആ വിശേഷണത്തി
ന് ഒരര്‍ത്ഥത്തിലും അവര്‍ യോഗ്യയല്ല.കൊട്ടിയത്ത് ഒരുത്തി നടത്തിക്കൊണ്ടിരിക്കുന്ന തുള്ളലും ആട്ടവുമായിട്ടായിരുന്നു ഇവരുടെയും തുടക്കം.അത്തരമൊരാള്‍ കുറഞ്ഞ കാലം കൊണ്ടു കോടികള്‍ സമ്പാദിച്ചുകൂട്ടിയത് നേരായ മാര്‍ഗ്ഗത്തിലാണെന്ന് പ്രിയ വിശ്വസിക്കുന്നുണ്ടോ?അവിഹിതമായും അനധികൃത മായും കൈവശപ്പെടുത്തിയ സ്വത്ത് അവര്‍ സ്വയം വെളിപ്പെടുത്തുമെന്നു കരുതുന്നതു തന്നെ വിഡ്ഡിത്തമാണ്.

പ്രവാചകന്മാരെ വെറുതെ വിടുക.' അന്യ ജീവനുതകി സ്വജീവിതം ധന്യ'മാക്കിയവരാണ് അവര്‍.അനുയായികള്‍
എന്നു പറയുന്നവര്‍ അവരെയും വിറ്റ് കാശാക്കി കൊണ്ടിരിക്കയാണ്.ഔദ്യോഗിക അനുയായികളും വ്യാജന്മാരും ചെയ്യുന്നത് ഒന്നു തന്നെ.

പുരാണ കഥാപത്രങ്ങളാണ് രാമനും കൃഷ്ണനും.അവരുടെ സ്വഭാവത്തിലെ നല്ല ഗുണങ്ങളെ അനുകരിക്കുന്നതിനു പകരം ആരാധിക്കാനും മുതലെടുപ്പു നടത്താനുമാണ് പലര്‍ക്കും താല്പര്യം.മറ്റൊരു കാര്യം;വിശ്വാസികളെ മാത്രമെ ആള്‍ദൈവങ്ങള്‍ക്കും അവരുടെ ഏജന്‍റുമാര്‍ക്കും പറ്റിക്കാന്‍ കഴിയൂ.

കുട്ടികൃഷ്ണമാരാരുടെ'രാജാങ്കണ'ത്തിലെ 'വാല്‍മീകിയുടെ രാമന്‍' എന്ന ലേഖനം വായിച്ചാല്‍ രാമനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം മാറും.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം,
അരീക്കോടന്‍,
മലയാളി,
നന്ദി.നമ്മളാല്‍ കഴിയും വിധം ഈ കള്ളനാണയങ്ങള്‍ക്കെതിരെ പൊരുതാന്‍ ശ്രമിക്കുക.

ഷേണായീ,
നന്ദി.എതിരഭിപ്രായം എന്താണെന്നറിഞ്ഞാല്‍ കൊള്ളാം.

-ദത്തന്‍

കനല്‍ said...

എനിക്ക് വിഷമമുണ്ട് ആ പാവം സന്തോഷ് മാധവന് ദാനധര്‍മ്മാതികള്‍ നടത്തി തന്റെ തെറ്റുകള്‍ക്ക് മറയിടാന്‍ അവസരം കൊടുക്കാതിരുന്നത്.

കേരള ആള്‍ദൈവ അസോസിയേഷന്‍ ഇതില്‍ ശക്തമായി ഇടപെടട്ട് അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കാത്തത് കഷ്ടമാണ്.

dethan said...

മലയാളിക്ക്,

വ്യാജ ദൈവങ്ങളെ വേട്ടയാടുന്ന ഈ അവസരത്തില്‍ യുക്തിവാദികള്‍ എന്തു മീന്‍ പിടിച്ചെന്നാണ് താങ്കള്‍ പറയുന്നത്?ഗോപാലസ്വാമി എന്ന കള്ളദൈവത്തിന്‍റെ പൂച്ചു പുറത്താക്കിയതോ?വിഭൂതി വരുത്തുന്നതിന്‍റെ
രഹസ്യം വെളിപ്പെടുത്തിയതോ?
യുക്തിബോധമില്ലാത്തരാണ് വിശ്വാസത്തട്ടിപ്പുകള്‍ക്ക് അധികവും ഇരയാകുന്നത്.സംശയിക്കുകയും ചോദ്യം
ചെയ്യുകയും കണ്ടുപിടിക്കുകയും ചെയ്യുന്നവനേ മനുഷ്യനെ പുരോഗതിയിലേക്കു നയിക്കാന്‍കഴിയൂ.യുക്തി
വാദികള്‍ പില്‍ക്കലത്ത് അപഹാസ്യരായത് യുക്തിചിന്തയെ മറ്റൊരു മതവിശ്വാസം പോലെ പരിവത്തിപ്പിക്കാന്‍
ശ്രമിച്ചതുകൊണ്ടാണ്.പൊന്നമ്പല മേട്ടിലെ മകരജ്യോതി മനുഷ്യര്‍ കത്തിക്കുന്നതാണെന്ന് കാല്‍ നൂറ്റാണ്ടു മുമ്പ്
കണ്ടെത്തിയ യുക്തിവാദികളെ കല്ലെറിഞ്ഞവര്‍ തന്നെ ഇന്ന് അതു സത്യമാണെന്നു സമ്മതിക്കുന്നു.

'പ്രപഞ്ച സൃഷ്ടാവിനെ മധ്യവര്‍ത്തികളില്ലാതെ സമീപിക്കുന്ന കാല'ത്തെക്കുറുച്ചുള്ള താങ്കളുടെ പ്രതീക്ഷ വെറും സ്വപ്നം മാത്രമായിട്ട് അവശേഷിക്കയേ ഉള്ളൂ.കാരണം പ്രപഞ്ചം ഏതെങ്കിലും ഒരാള്‍ നിര്‍മ്മിച്ചതല്ല.
അറിവും ചിന്തയും വികസിച്ചിട്ടില്ലാത്ത കാലത്ത് പ്രപഞ്ചം ആരുണ്ടാക്കി എന്നതിന് ചിലര്‍ കണ്ടെത്തിയ
എളുപ്പമുള്ള മറുപടിയാണ് ദൈവം എന്ന്.പ്രവാചക മതങ്ങള്‍ പ്രചരിപ്പിച്ച ഈ ഉല്പത്തികഥ സത്യമല്ലെന്ന്
ശാസ്ത്രം തെളിയിച്ചു.എന്നിട്ടും മത ഭക്തര്‍ അതു തന്നെ വിശ്വസിച്ചു പോരുന്നു.അതാണ് വിശ്വാസത്തിന്‍റെ ശക്തി.ദൈവ വിശ്വാസികളെ മാത്രമേ അമൃതാനന്ദമയി,രവിശങ്കര്‍,തങ്കു,തങ്ങള്‍,യോഹന്നാന്മാര്‍ക്ക് കബളിപ്പിക്കാന്‍ പറ്റൂ.

കന്യാമറിയത്തിന്‍റെത് ദിവ്യഗര്‍ഭമാണെന്നു വിശ്വസിക്കുന്നവര്‍ക്ക് അമൃതാനന്ദമയിയും സായിബാബയും ഭക്തര്‍ക്ക്
ദിവ്യഗര്‍ഭം നല്‍കി എന്ന പ്രചരണവും വിശ്വസിക്കേണ്ടി വരും.മന്ത്രസിദ്ധി കൊണ്ട് കുന്തിക്ക് സന്താനലാഭം
ഉണ്ടായ കഥ വിശ്വസിക്കുന്നവര്‍ സ്വാഭാവികമായും ആള്‍ദൈവ സന്താന ദാനവും വിശ്വസിച്ചു പോകും.
സാമന്യ ശാസ്ത്രബോധമെങ്കിലും ഉള്ളവനറിയാം സ്ത്രീ പുരുഷ ബീജസങ്കലനമില്ലാതെ ഭ്രൂണമുണ്ടാകില്ലെന്ന്.അതുകൊണ്ട് കര്‍ണ്ണന്‍റെ പിതാവ് സൂതന്‍(തേരാളി)തന്നെയാണെന്ന് അവന്‍ മനസ്സിലാക്കും.
പുട്ടപര്‍ത്തിയില്‍ നിന്നും വള്ളിക്കാവില്‍ നിന്നും കിട്ടിയത് അവിടങ്ങളിലെ അന്തേവാസികളായ ഭക്തന്മാരുടെയോ സാക്ഷാല്‍ വിഭൂതി വീരന്‍റെ തന്നയോ ദാനമാണെന്നും.

കനലിന്,

ആള്‍(all)ദൈവ അസ്സോസിയേഷന്‍ ആദ്യം തന്നെ ഇടപെട്ടിരുന്നു.സംഗതി വശക്കേടാണെന്നു കണ്ട്പ്പോള്‍ വലിഞ്ഞു.കുമ്മനം രാജശേഖരന്‍,ഒ.രാജഗോപാല്‍ തൊഗാഡിയ തുടങ്ങിയവരെല്ലാം ഈ സംഘത്തില്‍ പെടും.ചമ്മലകറ്റാന്‍ വേണ്ടി ഇപ്പോള്‍ തങ്കു,യോഹന്നാന്‍മാര്‍ക്കു നേരേ പരാക്രമിക്കുന്നു.ഇവരുടെ വല്യേട്ടന്മാരെല്ലാം
കൂടി,ശങ്കര രാമന്‍ വധക്കേസ്സിലെ പ്രതി ശങ്കരാചാര്യരെ രക്ഷിക്കാന്‍ 'അഖിലേന്ത്യാ വിപ്ലവം' നടത്തിയട്ട് തലയില്‍ മുണ്ടിട്ട് ഓടിപ്പോയത് ഓര്‍മ്മയില്ലേ?

- ദത്തന്‍


- ദത്തന്‍

ചാത്തങ്കേരിലെ കുട്ടി ചാത്തന്‍ . . . . said...

ദാവൂദ് ഇബ്രാഹിം
വീരപ്പന്‍
...

ഇപ്പോള്‍

റെയ്ണാള്‍ഡ് ബോങ്ക
പോള്‍ ദിനകരന്‍
സ്വര്‍ഗ്ഗീയ വിരുന്ന്
മുല്ലക്കര ദേവസ്യ
ആനത്താനം
കെ പി യോഹന്നാന്‍

ആത്മീയതയുടെ മറവിലാകുമ്പോള്‍
ആരെയും ഭയക്കേണ്ട!!!

amblu said...

defentelly amma is above the laws which made by humans ,because amma is god.before commenting any thing please equrire propely,

amblu said...

dear friend ,
so far u life time can u give relaxation for any body in this world. pls think ok.dont smiply crtisice.first u have to new the truth and tell. amma will forgive to because you are also kids of her,due to your ignorance u cant realise that,so she will forgive you people.dont waste time doing bloging like this.iam praying amma to make you people to give blessing for realsing who is she and for what she came to earth.

aroopi said...

ലേഖനം വളരെ നന്നായിട്ടുണ്ട് ,പക്ഷെ അതിനാവശ്യമായ പഠനം നടത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നു .

കാരണം മാതാ അമൃതാനന്ദമയി മഠം ട്രസ്റ്റ്‌ നിയമങ്ങളില്‍ ഉള്‍പ്പെടുന്ന ഒരു സംഘടനയാണ് . പൂര്‍ണമായും ട്രസ്റ്റ്‌ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മഠം ഐക്യരഷ്ട്ര സഭയുടെ അംഗീകാരമുള്ള NGO സംഘടനയാണ്.മഠത്തിന്റെ ദൈനംദിന വരവുചിലവ് കണക്കുകള്‍ ഗവണ്മെന്റിനു നല്‍കുന്നുണ്ട് . വിവരാവകാശ നിയമ പ്രകാരം സംശയമുല്ലവര്‍ക്കിത് അന്വേഷിക്കുകയും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കുകയുംചെയ്യാവുന്നതാണ് അല്ലാതെ വ്യക്തമായ ധാരനകളില്ലാതെ വായില്തോന്നിയത് വിളിച്ചു പറയുന്നത് യുക്തി അല്ല ,അന്വേഷിച്ചു മനസ്സിലാക്കി സംസാരിക്കുക .

കേരളത്തില്‍ 30000 വ്യാജ ഡോക്ടര്‍മാര്‍ ഉണ്ടെന്നു ഒരു ആനുകാലികത്തില്‍ വന്ന റിപ്പോര്‍ട്ട് . അതുകൊണ്ട് വൈദ്യ ശാസ്ത്രവും ഡോക്ടര്‍മാരും ഒന്നും വേണ്ടാന്ന് പറയാന്‍ കഴിയുമോ ?

അമൃതാനന്ദമയിയെ ഒരുപ്രാവശ്യം നേരില്‍ കണ്ടു അവരുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും നേരിട്ട് അല്പമെങ്കിലും പഠിക്കാന്‍ ശ്രമിചിട്ടുള്ളവര്‍ക്ക് ഈ വാദ കൊലഹലങ്ങളെല്ലാം അന്ധഹസ്തി ന്യായമാണെന്ന് മനസ്സിലാക്കാന്‍ വിഷമമില്ല .

അന്ധ വിശ്വാസങ്ങളും , മുതലെടുപ്പുകളും തീര്‍ച്ചയായും എതിര്‍ക്കപ്പെടെണ്ടാതാണ് എന്നാല്‍ യുക്തി പുര്‍വമല്ലാത്ത ഈ 'യുക്തിവാദം' വങ്കത്തമാണ് .അമൃതാനന്ദമയിയുടെയും മറ്റും ദുരിതശ്വസതിനെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നവര്‍ അവര്‍ ഈ ദുരിതങ്ങളില്‍ എന്ത് ചെയ്തു എന്നൊന്ന് ആത്മാര്‍ഥമായി പുനര്‍ വിചിന്തനം ചെയ്തു നോക്കിയാല്‍ നന്ന് .സമയാസമയം ആവശ്യത്തിലധികം ഭക്ഷണവും തട്ടി കൈപ്പിടിയില്‍ ഒരു മൌസും കീബോര്‍ഡും ഉണ്ടെങ്കില്‍ പിന്നെ സാമുഹിക വിമര്‍ശനം നടത്താന്‍ പ്രയാസം ഒന്നും ഇല്ലല്ലോ .ദയവായി സമയം കിട്ടുമ്പോ വേഷം മാറിയെങ്കിലും ഒന്ന് അമൃതാനന്ദമയിമഠത്തില്‍ ഒന്ന് വരണം .എന്നിട്ട് മുന്‍ വിധികളില്ലതൊരു പഠനം നടത്തണം അതിനുല്‍ ധൈര്യം കാണിക്കുമെന്നു പ്രതീക്ഷിക്കുന്നു .

ഇതുമാതിരിയുല്ലതിനോന്നും ഉത്തരം തരണ്ട കാര്യമില്ലെങ്കിലും ഉത്തരം പറഞ്ഞില്ലങ്കില്‍ ഉത്തരം ഇല്ല എന്ന് വിചാരിക്കും അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം .

aroopi said...
This comment has been removed by the author.
aroopi said...

മനുഷ്യനിലെ നന്മയെ ബഹുമാനിക്കാന്‍ കഴിയാത്തവന്‍ എങ്ങിനെ ഈശ്വരനെ ബഹുമാനിക്കും ?,ഈശ്വര സങ്കല്പം മനുഷ്യന് വെവരം വച്ചപ്പോളൊന്ടയതാണ് ,അതുനുമുന്പു വെറും കാടന്മാരായി നടന്നപ്പോള്‍ ഉണ്ടായ നിരീശ്വര വാദത്തെ എന്ത് പറഞ്ഞു ന്യായീകരിക്കാം ശാസ്ത്രം വൈരുദ്ധ്യാത്മക ഭൌതിക വാദം വലിചെരിഞ്ഞതോന്നും ഈ ചാര്വകന്മാരരിഞ്ഞില്ലേ?

ഐന്‍സ്ടീന്ടയും , ഐസക്നുട്ടന്റെയും ,സ്റീഫന്‍ ഹോക്കിങ്സിന്റെയും ഒക്കെ അത്യാധുനിക ശാസ്ത്രം ഒന്നും ഇവന്‍മാര്‍ അറിഞ്ഞിട്ടില്ല കഷ്ടം ,ഇപ്പോളും ആ പഴയ ആക്രിക്കാരന് വിറ്റ ശാസ്ത്ര താളുകള്‍ മറിച്ചുനോക്കുകയാണോ! കഷ്ടം !