മഹഭാരതത്തിലെ ധൃതരാഷ്ട്രരെ നിഷ്പ്രഭനാക്കുന്ന രണ്ട് പുതിയ ധൃതരാഷ്ട്രന്മാര് ആധുനിക ഭാരതത്തില്‍വിലസുകയാണ്.കേരളത്തിലും കര്‍ണ്ണാടകത്തിലുമുള്ള ഈ ധൃതരാഷ്ട്രന്മാര്,പുത്രവാത്സല്യത്തില് പുരാണകഥാപാത്രത്തെ അതിവര്‍ത്തിക്കും.അന്ധനും അപ്രാപ്തനുമായ കൗരവ രാജാവ് മകന്റെ ചെയ്തികളെ അനുകൂലിക്കാന്‍ പലപ്പോഴും നിര്‍ബ്ബന്ധിതനാവുകയായിരുന്നു.എന്നാല്‍ നവധൃതരാഷ്ട്രന്മാരാകട്ടെ തങ്ങള്‍ക്കും മക്കള്‍ക്കും വേണ്ടി എന്തും ചെയ്യാന്‍ മുന്നിട്ടിറങ്ങുകയാണ്.പുത്രനെ മുഖ്യമന്ത്രിയാക്കാന്‍ കര്‍ണ്ണാടകത്തിലെപിതാവ് നടത്തിയ വൃത്തികെട്ട കളികള്‍ ആരെയും നാണിപ്പിക്കും.വര്‍ഗ്ഗീയ ശക്തികളെ തുരത്താന്‍ മൂന്നാംമുന്നണിയുണ്ടാക്കി പ്രധാനമന്ത്രിയായ മനുഷ്യന്, ദക്ഷിണേന്ത്യയില്‍ വര്‍ഗ്ഗീയപ്പാര്‍ട്ടിക്ക് ആദ്യമായി അധികാരത്തലേറാന്‍ വഴിയൊരുക്കി കൊടുത്തു.താന്‍ കൂടി ജന്മം നല്കിയ പാര്‍ട്ടിയെ പിളര്‍ത്തി;
ബദ്ധശത്രുവായിരുന്ന ബി.ജെ.പിയുമായി കൈ കോര്‍ത്തു. മുഖ്യ മന്ത്രിയായി അധികാരത്തിന്റെ രുചി പിടിച്ചമകന്‍ കരാറനുസരിച്ച് യഥാസമയം സ്ഥാനമൊഴിഞ്ഞില്ല.പകരം അച്ഛനും മകനും കൂടി കോണ്‍ഗ്രസ്സിന്റെ കാലിലായി പിടുത്തം.പിടി കിട്ടാതായപ്പോള്‍ ഛര്‍ദ്ദിച്ചതു ഭക്ഷിച്ചു.കേരളത്തിലെ ധൃതരാഷ്ട്രര്‍ പലവട്ടം മുഖ്യമന്ത്രിയായിരുന്ന ആളാണ്.മക്കള്‍ക്കും തനിക്കും വേണ്ടിയാണ് ഇദ്ദേഹത്തിന്റെ പൊറാട്ടു നാടകം. ജീവിതസായാഹ്നത്തിലെത്തിയിട്ടും ആര്‍ത്തി തീര്‍ന്നിട്ടില്ലാത്ത ഈ സൂത്രശാലിയുടെ ഇപ്പോഴത്തെ ആഗ്രഹം മകനു ഒരു ബര്‍ത്ത് ഉറപ്പാക്കുക എന്നതാണു. കൂട്ടത്തില്‍ തറവാട്ടിലേക്കു മടങ്ങാനുള്ള മോഹവും. കൂടെ നിന്ന പലരെയും ചവുട്ടിത്താഴ്ത്തിയും സംഹരിച്ചുമാണ് ഇദ്ദേഹം പുത്രനെ ഇവിടം വരെ എത്തിച്ചത്.തനിക്ക് രാഷ്ട്രീയത്തില്‍ മേല്‍വിലാസം നേടിക്കൊടുക്കുകയും മുഖ്യമന്ത്രിയാകാന്‍ അവസരം നല്‍കുകയും ചെയ്ത മാതൃ സംഘടനയെ മകനു വേണ്ടി തള്ളിപ്പറഞ്ഞ ഈ 'മുതിര്‍ന്ന' നേതാവ് പോരുമ്പോള്‍ പറഞ്ഞ അസഭ്യങ്ങള്‍ നാടു മുഴുവന്‍ കേട്ടതാണ്.അതെല്ലാം വിഴുങ്ങി തിരികെപ്പോകാന്‍ തയ്യാറെടുക്കുകയാണിപ്പോള്‍. അധികാരത്തോടുള്ള ആസക്തിയും കുടുംബസ്നേഹവും മാത്രം ഇക്കാലമത്രയും മനസ്സില്‍ കൊണ്ടു നടക്കുകയും അതിനു വേണ്ടി എന്തു വേഷവും കെട്ടുകയും ചെയ്തു പോന്ന ഇത്തരം രാജ്യ,സാമൂഹിക ദുഷ്ടുകളെ എഴുന്നള്ളിച്ചു നടക്കുന്നത് രാജ്യദ്രോഹമാണ്.
4 comments:
u r correct. By watching the activities of the above polititians, we can simply remember the famous quotation
"Politics is the last refuge of scoundrel"
എല്ലാ രാഷ്ട്രീയക്കാരെയും അടച്ചു പറയുന്നത് ശരിയല്ല.സേവനത്തിനു പകരം ഉപജീവനമാര്‍ഗ്ഗമായി രാഷ്ട്രീയത്തെ
മാറ്റിയ അധമന്മാരാണ് ഇത്തരം സാമാന്യവല്‍ക്കരണത്തിനു ജനങ്ങളെ പ്രേരിപ്പിക്കുന്നത്.മഹാത്മാഗാന്ധി മുതല്‍
അച്ച്യുതമേനോന്‍ വരെ എത്രയോ പേര് ഇതിനപവാദമായിട്ടുണ്ട്.
എല്ലാ രാഷ്ട്രീയക്കാരെയും അടച്ചു പറയുന്നത് ശരിയല്ല.സേവനത്തിനു പകരം ഉപജീവനമാര്‍ഗ്ഗമായി രാഷ്ട്രീയത്തെ
മാറ്റിയ അധമന്മാരാണ് ഇത്തരം സാമാന്യവല്‍ക്കരണത്തിനു ജനങ്ങളെ പ്രേരിപ്പിക്കുന്നത്.മഹാത്മാഗാന്ധി മുതല്‍
അച്ച്യുതമേനോന്‍ വരെ എത്രയോ പേര് ഇതിനപവാദമായിട്ടുണ്ട്.
ഇപ്പൊ തൊണ്ണൂറു ശതമാനം രാഷ്ടീയ കാറും ഇങ്ങനെ ആയതു കൊണ്ടു അടച്ച് പറയുന്നതില്‍ ഒരു തെറ്റും ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്
Post a Comment