Total Pageviews
Thursday, November 15, 2007
പ്രതിരോധമന്ത്രിയുടെ കൃഷിപ്പണി
കേന്ദ്രം അനുവദിച്ച പതിനേഴായിരം കോടി രൂപയുടെ കാര്‍ഷിക പാക്കേജിന്റെ ആദ്യ ഗഡു പോലും വാങ്ങാന്‍കേരള സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി.അത്തരമൊരു പാക്കേജിനെപ്പറ്റി അറിയില്ലെന്ന് സംസ്ഥാന കൃഷിമന്ത്രി.ആന്റണി കള്ളം പറയുന്നെന്ന് മുഖ്യമന്ത്രി. പുളു അടിക്കുന്നെന്ന് സഹകരണ മന്ത്രി. സാക്ഷാല്‍ കേന്ദ്ര കൃഷിമന്ത്രി തന്നെ പറയുന്നു തനിക്കും പാക്കേജിനെക്കുറിച്ച് അറിയില്ലെന്ന്.ഒടുവില്‍ അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ ചെന്നപ്പോള്‍ ബോധമുദിച്ച പ്രതിരോധ മന്ത്രി മൊഴിയുന്നു,പാക്കേജ് കൃഷിക്കല്ല സഹകരണത്തിനാണെന്ന്.പത്ര സമ്മേളനത്തില്‍ വച്ചാണ് കോടികളുടെ കള്ളം/പുളു ആന്റണികൊളുത്തിയത്.തിരുത്തിയതാകട്ടെപത്രക്കുറിപ്പുവഴിയും.അത്രയെങ്കിലുംഉളുപ്പുണ്ടായല്ലോ.ഭാഗ്യം.പുളുവടിച്ചു മേനിനടിക്കാന്‍ പൊതുവേ വിമുഖനായിരുന്ന ഇദ്ദേഹം ഇപ്പോള്‍ ഇത്തരമൊരു വേഷം കെട്ടിയതെന്തിനാണ്?കേന്ദ്രത്തിലെ വിടുവായനായ മുറിമന്ത്രി കൂടെയുണ്ടായിരുന്നതിന്റെ ഫലമാകാം.പണ്ടൊക്കെപള്ളിയില്‍ പോകാതിരുന്ന ആന്റണി ഇപ്പോള്‍ പതിവായി പോയിത്തുടങ്ങിയതിന്റെ ഗുണമാകാം.ഇടതുപക്ഷസര്‍ക്കാരിന് തന്റെ വക ഒരു തോണ്ട് ഇരിക്കട്ടെ എന്നു കരുതിയതുമാകാം. എന്തായാലും പരിപാടി തീരെ നിലവാരം കുറഞ്ഞതായിപ്പോയി.സഹകരണവും കൃഷിയും തിരിച്ചറിയാന്‍കഴിയാത്ത ഇദ്ദേഹത്തിന്റെ കൈയ്യിലാണല്ലോ രാജ്യരക്ഷാവകുപ്പെന്നോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു.ഹെലികോപ്റ്ററും എലിപ്പത്തായവും ഒന്നാണെന്നു വിചാരിച്ച് വല്ല ഡീലും നടത്തിക്കളയുമോ ആവോ?ഈ പുളുപുരാണത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമായി.അവനവന് കിട്ടിയ വകുപ്പിലല്ല മറ്റുള്ളവരുടെ വകുപ്പിലാണ് കേന്ദ്രത്തിലെ പല മന്ത്രിമാര്‍ക്കും നോട്ടം എന്ന്.
Subscribe to:
Post Comments (Atom)
12 comments:
ഇങ്ങനത്തെ ഒരു പാക്കേജ് സഹകരണമേഖലക്കു വന്നിട്ടില്ല എന്നു അന്നു തന്നെ സുധാകരന് മിനിസ്റ്ററ് പറഞ്ഞിട്ടുണ്ടല്ലൊ.. ചുമ്മ എന്തെങ്കിലും ഗിമ്മിക്കു കാണിക്കനണ്ടെ നമ്മുടെ കേന്ദ്രമന്ത്രിമാറ്ക്കു.. ഇതു തമിഴ് നാടല്ല, കേരളമാണെന്നു നമ്മുടെ കേന്ദ്രന്മാറ്ക്കറിയം ചേട്ടായി..നമുക്കു വാഗ്ദാനങ്ങളു മതിയല്ലൊ..
ചുമ്മാ വെറുതെ വിടുവായത്തം കാട്ടി നടക്കുന്ന ഇത്തരം മന്ത്രിമാരെകൊണ്ട്, രാജ്യത്തിനെന്ത് നേട്ടം ? പോസ്റ്റ് അസ്സലായി
പോസ്റ്റ് അസ്സലായി, നമ്മുടെ മന്ത്രിമാര്‍ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ഇവിടെ വന്നുപുളുവടിക്കാതെ സേലം ഡിവിഷന്ടെ കാര്യത്തിലും മുല്ലപ്പെരിയാറിലെ പുതിയ ഡാമിന്ടെ കാര്യത്തിലും കേരളത്തിനനുകൂലമായ കേന്ദ്രതീരുമാനം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്.
സഹകരണവും കൃഷിയും തിരിച്ചറിയാന്‍കഴിയാത്ത ഇദ്ദേഹത്തിന്റെ കൈയ്യിലാണല്ലോ രാജ്യരക്ഷാവകുപ്പെന്നോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു
സ്വന്തം കാാര്യം കാണാന്‍ എന്ത് വേലയും ചെയ്യാന്‍ ആന്റണിക്ക് ഒരു മടിയുമില്ല. ഇനി കൂടുതലാരെങ്കിലും പറഞ്ഞാ ആള് രാജിവയ്ക്കൂട്ടോ!
അതെന്നാ ഉവ്വേ?
മനുഷ്യര്‍ക്ക് തെറ്റ്പറ്റാന് പാടില്ലാന്നുണ്ടോ?
അത് സമ്മതിക്കാനുള്ള ചങ്കൂറ്റം അങ്ങേര് കാണീച്ചല്ലൊ, ആ സ്ഥാനത്ത് കരുണാകരനോ അച്ചുമ്മാമനായിരുന്നെങ്കിലോ?
മനുഷ്യറ്ക്കു തെറ്റു പറ്റാം, എന്നാല്‍ തെറ്റു പറ്റിയെങ്കില്‍ അതു സമ്മതിക്കാനുള്ള ആറ്ജവം കൂടി കാണിക്കണം. അല്ലാതെ ആ തെറ്റിനെ ന്യായികരിക്കാന്‍ വേറെ ഒരു കള്ളം കൂടി പറയണൊ. സുധാകരന് മന്ത്രി അന്നു തന്നെ സഹകരണമേഖലക്കു ഇങ്ങനെ ഒരു പാക്കെജ് വന്നിട്ടില്ല എന്ന കാര്യ പറഞ്ഞിട്ടുണ്ടല്ലൊ..അതിനെ കുറിച്ചൊന്നും ആന്റണി പിന്നെ ഒന്നും പറഞ്ഞില്ല.
ആദര്‍ശത്തിന്റെ അച്ചായനും തെറ്റ്പറ്റും എന്ന് വ്യക്തമായില്ലേ? നേരത്തെ ആരായിരുന്നു അന്തോണി? രാഷ്ട്രീയ വെണ്മയുടെ അപ്പോസ്തോലന്‍. അഴിമതി രാഹിത്യത്തിന്റെ ആള്‍രൂപം. സ്ഥാനത്യാഗത്തിന്റെ അഭിഭാഷകന്. ഇയാള്‍ വെറും പടമാണെന്ന് ഇപ്പോഴെങ്കിലും തെളിഞ്ഞില്ലേ?
നല്ല പോസ്റ്റ്. കലക്കി.
സാക്ഷിയോട്,
തെറ്റ് പറ്റിയതല്ല.ബോധപൂര്‍വ്വം അടിച്ച ഗുണ്ടാണ്.കള്ളം പൊളിഞ്ഞെന്ന് മനസ്സിലാക്കിയപ്പോള്‍ വീണിടത്തു
കിടന്ന് ഉരുളുകയാണ് ബഹു.മന്ത്രി ചെയ്തത്. "വഴിപോക്കന്" ഇവിടെ അഭിപ്രായപ്പെട്ടിരിക്കുന്നതു പോലെ
തെറ്റു തിരുത്തുന്നതിനു പകരം മറ്റൊരു തെറ്റ് ആവര്‍ത്തിച്ചു.അതും പൊളിയാണെന്ന് സഹകരണമന്ത്രി
ചൂണ്ടിക്കാണിച്ചിട്ട് ഇന്നേവരെ മറുപടിയില്ല.രാജ്യത്തിന്റെ പ്രതിരോധമന്ത്രി തമാശക്കു പോലും കളവ് പറയാന്‍
പാടില്ല.
മീനാക്ഷിക്കും വിനുവിനും,
മന്ത്രിപ്പണി പുളുവടിക്കാനും വിടുവാ പറയാനുമുള്ള ലൈസന്സാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്.
നല്ല വാക്കിനു നന്ദി.
വഴിപോക്കന്,
നന്ദി.അഭിപ്രായത്തിനും എന്റെ ജോലി എളുപ്പമാക്കിയതിനും
മുക്കുവന്,
രാജിയൊക്കെ മറ്റൊരു പുളിങ്കൊമ്പു മുമ്പിലുണ്ടെങ്കിലേ ഉള്ളൂ.
സെബിന് എബ്രഹാം ജേക്കബ്ബിന്,
അത് പണ്ടേ തെളിഞ്ഞതല്ലേ!
ദേതന്, സാക്ഷി ഞാന്‍ തന്നെ, മറ്റൊരു സാക്ഷിയുള്ളതിനാല് പേരു മാറ്റിയിരിക്കുന്നു.
സുധാകരനെക്കാള്‍ എന്തായാലും നൂറ് മടങ്ങ് അധികം വിശ്വാസ്യത അങ്ങേര്ക്കുണ്ടെന്ന് പ്രത്യേകിച്ച് തെളിയിക്കേണ്ട കാര്യം അല്ലല്ലൊ,
അതവിടെ നില്ക്കട്ടെ, ദേ മൂന്നാമ്പക്കം രാജിവച്ച് ഒഴിയും എന്ന് പറഞ്ഞ ആന്റണി, വല്യ കുഴപ്പങ്ങളിലെങ്ങും ചെന്നു ചാടാതെ സൊ ഫാര്‍ പോകുന്നത് കാണുമ്പോ ഒരു തൊയിരക്കേട് അല്ലേ?
അതു സാരമില്ല, നമുക്ക് അങ്ങേരെ താഴെയിറക്കിയിട്ട് , അച്ചുമ്മാമനെ ഏല്‍പ്പിക്കാം .
പുള്ളിക്കാരനാവുമ്പോ നല്ല വെവെരവും വിത്യാപ്യാസവും ഒക്കെയുള്ള വല്യ സഹാവാണല്ലൊ:(
പിന്നെ സുധാകരന് അങ്ങനൊരു പായെന്റ് പറഞ്ഞത് ഞാനീ ഭൂമിമലയാളത്തിലെ പത്രങ്ങളൊക്കെ അരിച്ചു ഗുണിച്ച് നോക്കിയിട്ടും കണ്ടില്ലല്ലൊ അതുകൊണ്ട് അതിന്റെ ലിംഗം കൂടെ ഒന്നിടടേ :)
അതിന്റെ ലിംഗം ഇട്ടു കഴിയുമ്പോ ബാക്കി പറയാം.പിന്നെ വേണോങ്കി ഇന്ന് ദേശാപിമാനിയില് നല്ല ഒരു പേഷ് വാര്‍ത്തയുണ്ട് ഇതിന്റെ കൂട്ടത്തിലുള്ളത് സമയമുണ്ടെങ്കില്‍ അതൂടെ ഒന്നു നോക്കിക്കോളു..
നല്ല പസ്റ്റായിട്ട് ഒരു ഒരു കത്ത്കോപ്പി ചെയ്തു വച്ചിരിക്കുന്നു, വാര്‍ത്തകള്‍ വളച്ചൊടിക്കാന്‍ ദേശാപിമാനിയെ കണ്ട് പടിക്കേണ്ടിയിരിക്കുന്നു.
ഫാന്റത്തിന്,
ദേതന് അല്ല. ദത്തന്.താങ്കള്‍ക്ക് ആന്റണിയുടെ വക്കാലത്ത് ഉള്ളതു പോലെ എനിക്ക് സുധാകരന്റെയും അച്ച്യുതാനന്ദന്റെയും വക്കാലത്തില്ല. വ്യക്തിയുടെ വിശ്വാസ്യതയല്ല പ്രശ്നം.ഇക്കാര്യത്തില്‍ സുധാകരന് പറഞ്ഞ
താണ് വിശ്വാസയോഗ്യം.രണ്ടാമത് പറഞ്ഞതും സത്യമല്ലാത്തതു കൊണ്ടാണല്ലോ ആന്റണി സുധാകരനു മറുപടി
നല്‍കാഞ്ഞത്.എന്നിട്ടും അദ്ദേഹത്തെ ന്യായീകരിക്കാന്‍ കാട്ടുന്ന വ്യഗ്രത സഹതാപം മാത്രമേ അര്‍ഹിക്കുന്നുള്ളു.
ആന്റണി നേരേ ചൊവ്വേ ഭരിച്ചാല്‍ അദ്ദേഹത്തിനും രാജ്യത്തിനും നല്ലത്.അതില്‍ എന്നെപ്പോലുള്ള ശരാശരി കേരളീയനു എന്തിനു സ്വൈരക്കേട് തോന്നണം? പിന്നെ, താങ്കള്‍ വിവരവും വിദ്യാഭ്യാസവും ഉണ്ടെന്നു പരിഹസിക്കുന്ന അച്ച്യുതാനന്ദനെന്നല്ല അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഏറ്റവും മോശം മന്ത്രി ആയ ശ്രീമതിടീച്ചര്‍
പോലും ആന്റണിയേക്കാള്‍ ഭരിക്കാന്‍ ഭേദമായിരിക്കും. കഴിവുകേട് സഹിക്കാം,പക്ഷേ ഈ കരുണാകരന് കളി പൊറുക്കാന്‍ പാടാണ് സാറേ. എല്ലാ മലയാള പത്രങ്ങളും ചാനലുകളും സുധാകരന്റെ പ്രസ്താവന ഉദ്ധരിച്ചിട്ടും താങ്കള്‍ മാത്രം കാണാതെ പോയത് അത്ഭുതം തന്നെ.ദേശാഭിമാനിയില്‍ തന്നെ നോക്കിയിരിക്കുന്നതു
കൊണ്ടാകാം.വാസ്തവമറിയാന്‍ വല്ലപ്പോഴുമെങ്കിലും 'വാര്‍ത്ത വളച്ചൊടിക്കാത്ത' മനോരമയോ അരമനകളില്‍
നിന്നിറങ്ങുന്ന ഇടയ ലേഖനമോ വായിക്കണ്ടേ ?
പോസ്റ്റ് ഇഷ്ടായി.. അതു പറയാന്‍ മറന്നു.
കൃഷിക്കെണി എന്നായിരിക്കും കൂടുതല്‍ അനുയോജ്യം!
Post a Comment