Total Pageviews

Wednesday, September 21, 2022

"ഗുണികളൂഴിയിൽ നീണ്ടു വാഴാ "


സെപ്റ്റംബർ 17 ശനിയാഴ്ച . നേരം പുലർന്നു വരുന്നതേ ഉ ള്ളൂ. കെ.ശശിധരൻ നായരുടെ ഫോൺ. അതി രാവിലെ വരുന്ന ഫോൺ കോളുകൾ, പലപ്പോഴും അശുഭ വാർത്ത കളുമായിട്ടായിരിക്കും വരാറുള്ളതു എന്നു അനുഭവള്ള തുകൊണ്ട് മടിച്ചാണ് ഫോൺ എടുത്തത് .
"നമ്മുടെ കെ.എൻ ജി പോയി. "ശശിയണ്ണന്റെ ( കെ ശശി ധരൻ നായർ ) ചിലമ്പിച്ച ശബ്ദം . സർവ്വാംഗം തളർന്ന് ക ട്ടിലിൽ തന്നെ ഇരുന്നു പോയി. "രാത്രിയിൽ അത്താഴം കഴിഞ്ഞു കിടന്നതാണു. അസ്വസ്ഥത തോന്നി. ഉടൻ ത ന്നെ PRS ആശുപത്രിയിൽ കൊണ്ടു പോയി.അണ്ണൻ തു ട രുകയാണു. "അഞ്ചു മണിയായപ്പോൾ എല്ലാം കഴിഞ്ഞു "
ആരാണു വിളിച്ചു പറഞ്ഞത് എന്ന് വ്യക്തമല്ല. എന്നും ശശി പറഞ്ഞു. വല്ലവരും പറ്റിക്കാൻ ഗുണ്ടടിച്ചതാകും എ ന്ന് ആശ്വസിക്കാന് ശ്രമിച്ചു. പ്രഭാകരന്റെ വിളി കൂടി ആയപ്പോൾ ആ പ്രതീക്ഷയും തീർന്നു.
കെ എൻ ജി എന്നു ഞങ്ങൾ വിളിക്കുന്ന , കെ.എൻ.ഗോ പാലകൃഷ്ണൻ നായരുടെസൗമ്യവും ദീപ്തവുമായ മുഖം ഇ നിമേൽ കാണാൻ കഴിയില്ലല്ലോ എന്നു ഓർത്തപ്പോൾ ന ടുങ്ങിപ്പോയി.
സർവ്വകലാശാലയിൽ വന്നത് മുതൽ തുടങ്ങിയ സൗഹൃ ദമാണ്.അദ്ദേഹം വിരമിച്ച്‌ കാൽ നൂറ്റാണ്ട്‌ കഴിഞ്ഞും ആ സൗഹൃദത്തിനു ഭംഗം വന്നിരുന്നില്ല. കേരളാ യൂണിവേ ഴ്സിറ്റി സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളായി ഒന്നി ച്ചു പ്രവർത്തിച്ചതോടെയാണു കൂടുതൽ അടുത്തതു. ഏ തു കാര്യത്തിലും സമചിത്തതയോടു മാത്രമേ കെ.എൻ. ജി പ്രതികരിച്ചിരുന്നുള്ളൂ.അത് സംഘടനാ പ്രവര്ത്തന ത്തില് ഏറെ ഗുണം ചെയ്തിട്ടുണ്ട്.
സുകുമാര് അഴീക്കോടുമായി എന്നെ അടുപ്പിച്ചതിനു നി മിത്തമായത് അദ്ദേഹമാണ്.’നവഭാരതവേദി’യുടെ ആദ്യ യോഗത്തിനു ഞാന് പോയത് കെ.എന്.ജി വല്ലാതെ നി ര്ബ്ബ ന്ധിച്ചതുകൊണ്ടാണ്.അങ്ങനെയാണ് അഴീക്കോട് സാറുമായി ഞങ്ങള് രണ്ടു പേരും അടുക്കുന്നത്.കൊല്ലം ജില്ലയില് വേദിയുടെ യൂണിറ്റു സംഘടിപ്പിക്കുന്നതിനു ള്ള ചുമതല നല്കിയത് ഞങ്ങള്ക്കാണ്.നിയമസഭാ മലി നീകരണത്തിനെതിരെ സംഘടിപ്പിച്ച സത്യാഗ്രഹം നട ത്തുന്നതിനുള്ള ചുമതലയും ഞങ്ങളിലാണ് വന്നു ചേര് ന്നത്‌.പിന്നീടു അഴീക്കോട് സാര് തിരുവനന്തപുരത്ത് വ ന്നാല് ഞങ്ങള് കൂടെ ചേരുന്ന അവസ്ഥയായി.അദ്ദേഹ ത്തിന്റെ പ്രഭാഷണങ്ങള് വായുവില് അലിഞ്ഞു പോ കാതെ പുസ്തകമാക്കണമെന്ന ആശയം മുന്നോട്ടു വച്ചത് കെ.എന്.ജിയാണ്.അഴീക്കോടിന്റെ പ്രഭാഷണങ്ങള് ശേഖരിച്ചു പുസ്തകരൂപത്തില് പുറത്തിറക്കിയത്തിനു പരിശ്രമിച്ചത് ഞങ്ങളാണ്.പില്ക്കാലത്ത് അഴീക്കോട് ട്ര സ്റ്റ് ആ പാത പിന്തുടരുകയും ചെയ്തു. അമല ആശുപത്രി യില് സാറിന്റെ അവസാന നിമിഷങ്ങള്ക്കു സാക്ഷി യാകാനും ഞങ്ങള് ഒന്നിച്ചുണ്ടായിരുന്നു.
വിവാഹം ഉള്പ്പെടെയുള്ള പല സ്വകാര്യവിഷയങ്ങളി ലും അദ്ദേഹത്തിന്റെ അഭിപ്രായവും ഉപദേശവുംഞാന് തേടിയിട്ടുണ്ട്.എന്റെ സാഹിത്യ പ്രവര്ത്തനങ്ങള്ക്ക് കലവറയില്ലാതെ പ്രോത്സാഹനം തന്നിട്ടുണ്ട്.എന്റെ ‘’സ രയുവിലെ സമാധി''എന്ന നോവല് പ്രകാശിപ്പിക്കാന് ഏ റ്റവും അധികം നിര്ബ്ബന്ധിച്ചത് അദ്ദേഹമാണ്.അതിന്റെ കൈയെഴുത്തു പ്രതി വായിച്ച അപൂര്വ്വം ചിലരില് ഒരാ ള് അദ്ദേഹമാണ് . അന്ന് മുതല് പ്രസിദ്ധീകരണത്തിനു പ്രേരിപ്പിക്കാന് തുടങ്ങിയതാണ്‌.കൊവിദ് കാലത്തോടെ യോഗങ്ങള്ക്കും മറ്റും പോകാതിരിക്കുകയായിരുന്നെ ങ്കിലും ഈ പുസ്തക പ്രകാശനത്തിന് ഭാര്യാ സമേതനായി ആദ്യാവസാനം പങ്കെടുക്കുകയുണ്ടായി.
ഏറ്റെടുക്കുന്ന ഏതു ചുമതലയും ആത്മാര്ത്ഥമായും കു റ്റമറ്റ രീതിയിലും നിര്വ്വഹിക്കണമെന്ന് കെ.എന്.ജി. യ്ക്ക് നിര്ബ്ബന്ധമുണ്ടായിരുന്നു. അസോസിയേഷന് പ്ര സിഡന്റായിരുന്നപ്പോഴും കേരളാ യൂണിവേഴ്സിറ്റി സര് വ്വീസ് പെന്ഷനേഴ്സ് ഓര്ഗനൈസേഷന്(KUSPO)യുടെ പ്ര സിഡണ്ടായിരുന്നപ്പോഴും ഈ പ്രത്യേകത എല്ലാവര്ക്കും ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.അച്യുതമേനോന് ഫൌണ്ടേ ഷന്റെ ഭരണസമിതി അംഗമായിരുന്നു മരിക്കുമ്പോള്. അവിടുത്തെ ലൈബ്രറി നവീകരിക്കാന് നിയോഗിച്ച ക മ്മിറ്റി കണ്വീനറായി അദ്ദേഹം ചെയ്ത സേവനവും മറ ക്കാനാവില്ല..
വിരല്ത്തുമ്പു വരെ മാന്യനായിരുന്നു കെ.എന്.ജി.അന്ത സ്സ് വിട്ട ഒരു പെരുമാറ്റവും അദ്ദേഹത്തില് നിന്നുണ്ടായി ട്ടില്ല.ന്യായമല്ലാത്ത ഒരു കാര്യത്തിനും മുതിര്ന്നിട്ടില്ല. ഒ പ്പം നില്ക്കുന്നവരെ അതിനു അനുവദിച്ചിരുന്നുമില്ല.
തികഞ്ഞ ഈശ്വര വിശ്വാസിയും ഗുരുവായൂരപ്പന്റെ ഭ ക്തനുമായിരുന്നെങ്കിലും അല്പം പോലും അന്ധവിശ്വാ സം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.അനാചാരങ്ങളോ ടും വെറുപ്പായിരുന്നു.മരണാനന്തര ചടങ്ങുകള് ഒന്നും പാടില്ല എന്ന് ഭാര്യയോടും മകളോടും മരുമകനോടും നേരത്തെ തന്നെ പറഞ്ഞിരുന്നതില് നിന്നും ഇക്കാര്യം വ്യക്തമാണ്.
സെപ്റ്റംബര് 17നു നടത്താനിരുന്ന KUSPO യുടെ ഓണാ ഘോഷത്തില് വച്ചു മുന് പ്രസിഡണ്ടായ കെ.എന്.ജിയെ ആദരിക്കുന്ന ചടങ്ങും ഉള്പ്പെട്ടിരുന്നു.താന് കാലേകൂട്ടി എത്തിക്കൊള്ളാമെന്നു തലേ ദിവസം സംഘാടകര്ക്ക് ഉ റപ്പു കൊടുത്തിരുന്നതാണ്.അതിനായി തയ്യാറാക്കി വ ച്ചിരുന്ന വസ്ത്രങ്ങള് അന്ത്യ യാത്രക്കാണ് ഉപകരിച്ചത്. മരണം എന്ന ‘രംഗബോധമില്ലാത്ത കോമാളി’മറ്റൊരു ശു ദ്ധ ഹൃദയത്തെ കൂടി അപഹരിച്ചിരിക്കുന്നു.പക്ഷേ ത ന്റെ കണ്ണുകള് ദാനം ചെയ്യുക വഴി അദ്ദേഹം മരണ ത്തെയും തോല്പ്പിച്ച്ചിരിക്കുകയാണ്.
‘അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കിയ’മഹിത ജീവിതത്തിന്റെ മുമ്പില് കണ്ണീരില് കുതിര്ന്ന സ്മരണാ ഞ്ജലി.അദ്ദേഹത്തിന്റെ കുടുംബത്തിന്റെ തീരാവ്യസ നത്തില് പങ്കു ചേരുന്നു.
.







Fans on the page

No comments: