Total Pageviews

Friday, September 4, 2020

രാമഭക്തി അതിര്‍ കടക്കുമ്പോള്‍ ... 1


(ജനയുഗം പത്രത്തില്‍ അജിത്‌ കൊടാളി കര്ക്കിടക മാസത്തിലെഴുതിയ രാമായണ വ്യാഖ്യാനത്തിനു ഒരു വിയോജനകുറിപ്പ്)

കമ്യൂണിസ്റ്റു പാര്‍ട്ടി ഉള്‍പ്പെടെഉള്ള രാഷ്ട്രീയ പാര്‍ട്ടി കള്‍ രാമായണവും മഹാഭാരതവും ശരിയായ രീതി യില്‍ മനസ്സിലാക്കുന്നത് നല്ലതാണ്. വേദേതിഹാസ ങ്ങളുമായും ഉപനി ഷത്തുകളുമായും സാമാന്യ പരി ചയം നേടുന്നതും ഗുണകരമായ കാര്യമാണ്.മാത്രമ ല്ല,ആര്‍ എസ്എസ് നെപ്പോലെയുള്ള ഹിന്ദു തീവ്രവാ ദ സംഘങ്ങള്‍ കരുതിക്കൂട്ടി പ്രചരി പ്പിക്കുന്ന വ്യാജ പുരാണ കഥകളും ദുര്‍വ്യാഖ്യാനങ്ങളും തിരിച്ചറി യാനും പുരാണ പാരാ യണം ഉപകരിക്കും .അതിനു ഭക്തിയോ വിശ്വാസമോ അനുപേക്ഷണീയ ഘടകമല്ല. ആ ചാരാനുഷ്ഠാനങ്ങളുടെയും ഭക്തിയുടെയും അകമ്പടിയോടെയുള്ള പാരായണം വിപരീത ഫലം ഉളവാക്കാനെ ഉപകരിക്കൂ .ഖേദകരമെന്നു പറയട്ടെ, ജൂലായ്‌ 16 മുതല്‍ ഓഗസ്റ്റ് 19 വ രെ ജനയുഗത്തില്‍ അ ജിത്‌ കൊളാടി അവതരിപ്പിച്ച രാമായണം ,1982 ലോ മറ്റോ വിശ്വ ഹിന്ദു പരിഷത്ത് രാമായണ വായന യ്ക്ക് ഏ ര്‍പ്പെടുത്തിയ നിബന്ധനകള്‍ അനുസരിച്ചു  ള്ളതാണെന്ന തോന്നലുണ്ടാക്കുന്നതായിപ്പോയി.

ഇന്ത്യയില്‍ വ്യാപകമായി പ്രചാരത്തിലുള്ളത് വാല്മീ കി രാമായണവും അദ്ധ്യാത്മരാമാ യ ണവുമാണ്. അദ്ധ്യാത്മരാമായണത്തിന്റെ സ്വതന്ത്ര വിവര്‍ത്തനമാ ണ് എഴുത്തച്ഛന്‍റെ അ ദ്ധ്യാത്മ രാമായണം കിളിപ്പാട്ട്.ഭക്തര്‍ വായിക്കാറുള്ളത് കിളിപ്പാട്ടാണ്.ഇതില്‍ രാമനെ മ ഹാവിഷ്ണുവിന്റെ അവതാരമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത് .

രാമായണത്തെ ജനയുഗം വായനക്കാര്‍ക്ക് പരിചയ പ്പെടുത്താന്‍ പുറപ്പെട്ട അജിത്‌ കൊളാ ടി , വാല്മീകി ര ചിച്ച രാമകഥ സത്യസന്ധമായി പറയുന്നതിന് പകരം രാമനെ ദൈവമായി ചിത്രീകരിക്കുന്ന അദ്ധ്യാ ത്മരാമായണത്തിന്റെ ചുവടു പിടിച്ചു രാമഭക്തി യിലേക്ക് നയിക്കുകയാണ് ചെയ്തത്. മര്യാദാപുരു ഷോത്തമന്റെ കഥ പറഞ്ഞ വാല്മീകിയുടെ രാമാ യണത്തെ വിട്ട് അവതാരപുരുഷനെ അവതരിപ്പി ക്കുന്ന എഴുത്തച്ഛന്‍റെ പാത പിന്തുടരാ നാ ണ് അദ്ദേഹം തുനിഞ്ഞത്. തന്നെയുമല്ല രാമ മഹത്വം ഏറി നില്‍ക്കുന്നതു വാല്മീകിരാമാ യണത്തിലാണെന്ന് ക ണ്ടാല്‍ അദ്ധ്യാത്മരാമയണത്തെ വിട്ട് വാല്മീകിരാമാ യണത്തിലേ ക്ക് ശ്രദ്ധ തിരക്കാനും അദ്ദേഹം മടിച്ചി ല്ല. ബ്രാഹ്മണ പൌരോഹിത്യത്തിന്റെയും വര്‍ണ്ണാ ശ്രമ ധര്‍മ്മത്തിന്റെയും തടവറയില്‍ കിടന്നു നട്ടം തിരിയുന്ന രാജാവാണ് രാമന്‍.ഇതിനു പോദ് ബാലക മായ എത്ര സന്ദര്‍ഭങ്ങള്‍ വേണമെങ്കിലും രണ്ട് രാമാ യണങ്ങളിലും നിന്ന് ഉദ്ധരിക്കാന്‍ പറ്റും. എന്നാല്‍ ജനയുഗം ലേഖകന്‍ പല പൊടിക്കൈകളും പ്രയോഗിച്ചു രാ മനെ സര്‍വ്വഗുണസമ്പന്നനും പുരോഗമനക്കാരനു മാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാം. അതിനു വേണ്ടി വ്യാജ കഥകള്‍ ചമയ്ക്കുന്നതിനും അദ്ദേഹം മടിക്കുന്നില്ല.

വനവാസത്തിന്‌ കാട്ടിലെത്തുന്ന രാമനെ നിഷാദ രാജാവായ ഗുഹന്‍ സ്വീകരിക്കുന്നുണ്ട് . ആലിംഗനം ചെയ്യുകയും നല്ല വാക്കുകള്‍  പറയുകയും ചെയ്യുന്നു. പക്ഷേ താന്‍ കൊണ്ടു വന്ന ഫലമൂലാദികള്‍ കഴിച്ച് തന്നെ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്ന ഗുഹനോട് രാമന്‍,’’അന്യദത്തം ഭുജിക്കെന്നതുമില്ലെ ന്നു/മന്യേ വനവാസകാലം കഴിവോളം.’’ എന്ന് പറ ഞ്ഞു നിരസിക്കുന്നു.’അന്യദത്തം’ എന്നാണു രാമ ന്റെ മൊഴി.അതായത് അന്യരാല്‍ നല്‍കപ്പെടുന്നത് എന്നര്‍ത്ഥം.അതില്‍ മാംസാഹാരം എന്ന ധ്വനി പോ ലുമില്ല.എന്നാല്‍ അജിത്‌ കൊളാടി, ഗുഹന്റെ ‘പക്വ ഫലമധുപുഷ്പാദി’കളെ മാംസാഹാരമായി ചിത്രീക രിച്ച് അത് വനവാസം കഴിയും വരെ ഭക്ഷിക്കില്ല എന്നാക്കി.നിഷാദനെ കെട്ടിപ്പിടിച്ചതു വേറെ; തൊ ട്ടു തിന്നുന്നത് വേറെ; എന്നാണു രാമന്റെ മനസ്സിലി രിപ്പ്.അത് വെളിവായാല്‍ മര്യാദരാമന്റെ ഉള്ളിലെ ചാതുര്‍വര്‍ണ്യ ഭക്തി ജനം മനസ്സിലാക്കും.വനവാ സം കഴിയും വരെ അന്യദത്തം ഭുജിക്കില്ലെന്നു രാമ ന്‍ പറഞ്ഞതും കള്ളമാണെന്ന് ഇതേ അയോദ്ധ്യാ കാണ്ഡം തന്നെ തെളിവ് നല്‍കും.അന്യര്‍ നല്‍കുന്ന ഭോ ജനം കഴിക്കില്ലെന്ന് പറഞ്ഞു നാവകത്തിടും മുമ്പേ, അത്രി മഹര്‍ഷിയുടെ ആശ്രമത്തില്‍ ചെന്ന് രാമല ക്ഷ്മണന്മാരും സീതയും മൃഷ്ടാന്നം ഭുജിക്കുന്നത് കാ ണാം. ’’മൃഷ്ടമായ് മൂവരേയും ഭുജിപ്പിച്ചഥ/തുഷ്ടി കല ര്‍ന്നു തപോധനനത്രിയും.’’ എന്ന് അദ്ധ്യാത്മ രാമായ ണം .

(തുടരും)









Fans on the page

No comments: